Saturday, July 28, 2012

നോമ്പ്


ത്യാഗത്തിന്റെയും നന്മയുടെയും നിലാവ് പരത്തി പുണ്യ റമദാന്‍ എത്തി. വിസ്മൃതിയില്‍ മറയാതെ ഇന്നും മധുരം കിനിയുന്ന ഓര്‍മകളുമായി കുട്ടിക്കാലത്തെ നോമ്പ് കാലം. മത്സരിച്ചു നോമ്പ്‌ നോല്‍ക്കുകയും, ഇടയ്ക്കു കളവ്‌ കാട്ടുകയും ചെയ്യുന്ന കുസൃതിത്തരങ്ങള്‍.....

ശഹബാന്‍ പിറന്നാല്‍ തൊപ്പികുടയും പിടിച്ച് കുട്ട്യാള്‍ പടികടന്നു വരും. നോമ്പിന് മുന്നോടിയായി ഉമ്മയെ സഹായിക്കാനാണ് വരവ്. "ഇക്ക് നേരല്യ" എന്ന് പറഞ്ഞു കൊണ്ടാണ് വരുന്നത് തന്നെ. തോപ്പികുട നിലത്ത് വെച്ച് നേരെ അടുക്കളയിലെക്ക് പോകും. പിന്നെ ആ കുട ഞങ്ങളുടെ കൈയിലാണ്. നോമ്പിനുള്ള അരിയും പൊടിയും പൊടിച്ചു വറുത്തു വെക്കലാണ് കുട്ട്യാള്‍ കാര്യമായിട്ടു ചെയ്യുക. കുറെ ദിവസത്തെ പണിയാണ് ഉമ്മാക്കും അവര്‍ക്കും. അരി പൊടിച്ചു വറുത്തു വാവട്ടമുള്ള മണ്‍കലത്തില്‍ ആക്കി തുണി കൊണ്ട് കെട്ടി ഭദ്രമാക്കും. കുട്ട്യാള്‍ ചെയ്താലേ ഉമ്മാക്ക് തൃപ്തി വരൂ. ഇപ്പോഴും ആ പൊടിയുടെ പോരിശ ഉമ്മ പറയും.

അരിപൊടി കൂടാതെ മുളക്, മല്ലി, എന്നിവ കഴുകി ഉണക്കി പൊടിച്ചു വെക്കും. ഒരു മാസത്തിനുള്ളത് പത്തായത്തില്‍ ഒരുങ്ങിയിട്ടുണ്ടാകും. പിന്നെയാണ് "നനച്ചുള്ളി" വീട് മുഴുവന്‍ അരിച്ചു പെറുക്കി കഴുകി വൃത്തിയാക്കും. മേശയും കസേരയും, അടുക്കളയിലെ പലകകളും എല്ലാം തെച്ചുരച്ചു വെളുപ്പിച്ചു വെക്കും. കുട്ടികളായ ഞങ്ങളും ഈ കഴുകലില്‍ പങ്കാളികളാവും. കഴുകി വെളുപ്പിക്കുക എന്നതിനേക്കാള്‍ വെളളത്തില്‍ കളിക്കാന്‍ കിട്ടുന്ന അവസരം മുതലാക്കുകയായിരുന്നു ഞങ്ങള്‍...,. ഒടുവില്‍ പുണ്യമാസമായ റമദാനെ വൃത്തിയോടും വെടിപ്പോടും കൂടെ വരവേല്‍ക്കാന്‍ വീട് ഒരുങ്ങും..

റമദാനില്‍ സുബഹി ബാങ്ക് കൊടുക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായി ഉപ്പ ഞങ്ങളെ വിളിച്ചുണര്‍ത്തും. പാലക്കാടുള്ള ഉമ്മാന്റെ വീട്ടില്‍ ആണെങ്കില്‍ പള്ളിയില്‍ നിന്ന് കുട്ടികള്‍ അറവനയില്‍ മുട്ടി വീടുകള്‍ തോറും കയറി ഇറങ്ങും. അത് കാണാന്‍ പാതി തുറന്ന കണ്ണുകളോടെ ഞങ്ങള്‍ വീടിന്റെ ഉമ്മറത്ത്‌ നില്‍ക്കും. പിന്നീട് എപ്പോഴോ ഈ കാഴ്ചയും ഓര്‍മ്മയില്‍ മാത്രമായി.....പുലര്‍ച്ചേ കുട്ടികളെ നിര്‍ബന്ധിച്ചു ചോറ് കഴിപ്പിക്കും. നോമ്പ് നോല്‍ക്കാന്‍ ശക്തി കിട്ടും എന്നാണു ഉമ്മ പറയുക. ചോറിനൊപ്പം കഞ്ഞി വെളളത്തില്‍ ചെറിയ ഉള്ളി ഇട്ടു താളിച്ച കുമ്പളങ്ങ കറിയും, പപ്പടവും, ഉണക്ക മീന്‍ പൊരിച്ചതോ ഉണ്ടാവും. പക്ഷേ വെല്ലിമ്മ ചോറില്‍ ചെറു പഴം കുഴച്ചാണ് കഴിക്കുക. അത്താഴം കഴിഞ്ഞു ഞങ്ങളെ ചുറ്റും ഇരുത്തി നോമ്പിന്റെ നിയ്യത്ത് ചൊല്ലി തരുന്നത് ഉപ്പയാണ്. വീട്ടിലെ മുതിര്‍ന്നവര്‍ നിസ്ക്കാരം കഴിഞ്ഞാല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ഞങ്ങള്‍ തുറന്നു വെച്ച പുസ്തകത്തിന്‌ മുന്നില്‍ ഇരുന്നു ഉറക്കം തൂങ്ങുന്നുണ്ടാകും.


നോമ്പിന് പകല്‍ വീട്ടില്‍ വല്യ പണിയൊന്നും ഉണ്ടാവില്ല. അസറു നമസ്ക്കാരത്തിന് ശേഷം അടുക്കള സജീവമാകും. നോമ്പ് മുപ്പതു ദിവസവും വീട്ടില്‍ പത്തിരിയാണ്. വല്ലപ്പോഴും പുട്ട് ഒരു വിരുന്നുകാരനെ പോലെ ഞങ്ങള്‍ക്ക് മുന്നില്‍ എത്തും. പത്തിരിക്കുള്ള പൊടി വാട്ടലും കുഴക്കലും, പരത്തലും. അതൊരു മേളമാണ്... വേവ് കുറഞ്ഞാലും, ചൂടോടെ കുഴച്ചിലെങ്കിലും പത്തിരി ബലം വെക്കും എന്നത് സ്വന്തമായി പത്തിരി പണി ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് മനസ്സിലായത്‌..  ഉമ്മ ചെറു വട്ടത്തില്‍ കനംകുറഞ്ഞ പത്തിരി പരത്തി അടുക്കി വെക്കുന്നത് കാണാന്‍ തന്നെ ശേലാണ്. അടുപ്പിലാണ് പത്തിരി ചുടുന്നത്. തീരെ എണ്ണ മയമില്ലാതെ രണ്ടു ഭാഗവും നന്നായി വേവിച്ചു പൊളിച്ചു എടുക്കും. എന്നിട്ട് ചൂടാറിയാല്‍ പുത്തന്‍ ചട്ടിയില്‍ ഇട്ടു വെക്കും. പത്തിരിക്ക് കൂട്ടാന്‍ പരിപ്പ്, വന്‍പയര്‍ എന്നിവ തെങ്ങ ചേര്‍ത്ത് കറി വെക്കും. ഇന്നത്തെ പോലെ എന്നും ഇറച്ചി കറി വേണം എന്ന് ആര്‍ക്കും നിര്‍ബന്ധമില്ലയിരുന്നു. ചില ദിവസങ്ങളില്‍ വറുത്തരച്ച മീന്‍ കറിയും ഉണ്ടാകും. പത്തിരി കൂടാതെ റവ കൊണ്ടുള്ള തരികഞ്ഞിയും, നാരങ്ങാവെള്ളവും, ജീരകകഞ്ഞിയുമാണ് മറ്റു പ്രധാന വിഭവങ്ങള്‍.!

വൈകുന്നേരം കുളിച്ചു വുള് എടുത്തു ബാങ്കിനു ചെവി കൂര്‍പ്പിച്ചു അച്ചടക്കത്തോടെ ഞങ്ങള്‍ അടുക്കള കോലായില്‍ ഇരിക്കും. മഗിരിബി ബാങ്ക് വിളിച്ചാല്‍ കാരക്കയുടെ കഷണവും, ഒരു ഗ്ലാസ്‌ വെള്ളവും കൊണ്ട് നോമ്പ് മുറിക്കും. പിന്നെ തരികഞ്ഞി. അത് കുടിച്ചു കഴിഞ്ഞു നിസ്കരിച്ചു വന്നിട്ടാണ് പത്തിരിയും ചായയും. രാത്രി നമസ്കാരം കഴിഞ്ഞാല്‍ ജീരകകഞ്ഞി റെഡിയായി.. കുടിക്കണം എന്നത് നിര്‍ബന്ധമാണ് ഇല്ലെങ്കില്‍ പിറ്റേന്നു നോമ്പ് എടുക്കാന്‍ സമ്മതിക്കില്ല. ജീരകകഞ്ഞിക്ക് കൂട്ടാന്‍ വാഴക്ക ഉടച്ചു വെച്ചതും ഉണ്ടാകും. ജ്യൂസുകളുടെയും, പലഹാരങ്ങളുടെയും, മറ്റു വിഭവങ്ങളുടെയും പൊലിമയേക്കാള്‍ എത്രയോ സമ്പുഷ്ടമായിരുന്നു ആ നോമ്പ് തുറ...

നോമ്പ് പകുതി ആകുമ്പോള്‍ മത പ്രഭാഷണ പരമ്പരകള്‍ തുടങ്ങും. ഒഴിഞ്ഞു കിടക്കുന്ന പാടത്താണ് സാധാരണ ഇതൊക്കെ സംഘടിപ്പിക്കുന്നത്. പാടത്ത് പച്ചയും നീലയും നിറത്തില്‍ നിരത്തിയിട്ട പാതി തുരുമ്പ് കയറിയ കസേരകളില്‍ ആണുങ്ങള്‍ ഇടം പിടിക്കും. സ്ത്രീകളും കുട്ടികളും തൊട്ടടുത്തുള്ള വീടുകളില്‍ ഇരുന്നാണ് കേള്‍ക്കുക. ഞങ്ങളുടെ കൈയില്‍ രാവിലെ മുതല്‍ ശേഖരിച്ചു വെക്കുന്ന ശര്‍ക്കര, മത്തന്‍ കുരു വറുത്തത്, കടല, മാങ്ങ, അടക്കാപ്പഴം തുടങ്ങിയ അമൂല്യ വസ്തുക്കള്‍ ഉണ്ടാകും. അവിടെ പറഞ്ഞിരുന്ന കാര്യങ്ങളേക്കാള്‍ ഞങ്ങളുടെ ശ്രദ്ധ തീറ്റയിലായിരുന്നു, കാരണം പിറ്റേന്നും നോമ്പാണല്ലോ!

പ്രവാസിയായി ഗള്‍ഫില്‍ എത്തിയപ്പോള്‍ നോമ്പിന്‍റെ ചിത്രം തന്നെ മാറുകയായിരുന്നു.  നാടും നഗരവും ഒരുപോലെ പുണ്യമാസത്തിന്‍റെ മാസ്മരികതയില്‍ ലയിക്കുന്നു.  പരിശുദ്ധ ഹറമിലെ നോമ്പ് തുറയും,  ഈത്തപ്പഴത്തിന്‍റെ മണമുള്ള റമദാനിലെ ഇഴയുന്ന പകലുകള്‍ക്ക് പകരം സജീവമാകുന്ന രാത്രികളും മറക്കാന്‍ ആവാത്തതാണ്.  മുപ്പതു ദിവസവും ചെറുതും വലുതുമായ എല്ലാ കടകളിലും തിരക്കാണ്. ഇഫ്താര്‍ പാര്‍ട്ടികള്‍ക്കായി ഒരുങ്ങുന്ന ഹോട്ടലുകള്‍, വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കൊണ്ട് ആറാട്ട് നടത്തിയിരുന്ന പല ഇഫ്താര്‍ പാര്‍ട്ടികളും ഇന്ന് ലേബര്‍ ക്യാമ്പുകളിലെ സഹജീവികളെ കൂടി പരിഗണിക്കാന്‍ തുടങ്ങിയിരിക്കുന്നു.  ജോലി സമയത്തിലെ ഇളവു കൂടാതെ റമദാന്‍ ഇരുപതു മുതല്‍ അവധിക്കാലം തുടങ്ങുന്ന സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും... അവിടെ റമദാന്‍ ഭക്തിയുടെ ആഘോഷമായിരുന്നു!

കാനഡയിലെ അനുഭവം നേരെ തിരിച്ചാണ്. വേനല്‍ക്കാലമായതിനാല്‍ പകലുകള്‍ക്ക്  ദൈര്‍ഘ്യമേറും, അത് കൊണ്ടുതന്നെ മഗിരിബി ബാങ്ക് വിളിയുടെ സമയം ഒന്‍പത്‌ മണിക്കാണ്. ജോലി സമയത്തില്‍ മാറ്റമോ, മറ്റു പരിഗണനകളോ ഒന്നും തന്നെ ഇവിടെയില്ല. നീണ്ട പകലിനൊടുവില്‍ നോമ്പ് തുറക്കുമ്പോള്‍ റമദാന്‍ ഇവിടെ യഥാര്‍ത്ഥത്തില്‍ സഹനത്തിന്റെ പ്രതീകമാവുകയാണ്.

57 comments:

 1. പഴയതും പുതിയതുമായ നോമ്പോര്‍മകള്‍ നന്നായി പറഞ്ഞിരിക്കുന്നു മുബീ...

  ReplyDelete
 2. നാട്ടിന്‍ പുറത്തെ നോബ് കഴിഞ്ഞു ഞാനിപ്പോള്‍ കാനഡ് യിലുമെത്തി ,ചില കൊച്ചുഓര്‍മ്മകള്‍ എന്നെയും പഴയ നാളുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി നാന്നായി എഴുതി അഭിനധനങ്ങള്‍

  ReplyDelete
 3. ഈ ഓര്‍മ്മകുറിപ്പ് വളരെ നന്നായി..!

  ഓര്‍മ്മകള്‍ക്കില്ല ചാവും, ചിതകളും, ഊന്നുകോലും, ജരാനരാദുഃഖങ്ങളും..!

  പകല്‍ സമയങ്ങളില്‍ ഭക്ഷണം കഴിയ്ക്കാതെ വിശപ്പിന്റെ വിലയറിയുക, അങ്ങനെ ഒരുമാസത്തെ നോമ്പില്‍ മിച്ചം വെയ്ക്കുന്ന ഭക്ഷണം പദാര്‍ത്ഥങ്ങള്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി പങ്കുവെയ്ക്കുക. ദാനം ചെയ്യുക.. അവിടെ നോമ്പിന്റെ പുണ്യം സമ്പന്നമാകുന്നു, പൂര്‍ണ്ണമാകുന്നു..!സഹനത്തിന്റേയും, ആത്മീയതയുടേയും ഈ നല്ലനാളുകള്‍ വരും നാളുകളിലും മനസ്സില്‍ നിലനില്‍ക്കട്ടെ..

  എല്ലാവിധ ആശംസകളും നേരുന്നു!

  ReplyDelete
 4. ചോറില്‍ ചെറു പഴം കുഴച്ചു കഴിക്കുന്നത്‌ ഞാന്‍ ആദ്യായാ മുബീ കേള്‍ക്കണേ ...!
  പഴേകാല നോമ്പിന്റെ ഓര്‍മ്മകള്‍ നന്നായി എഴുതി ട്ടോ ...!

  ReplyDelete
 5. നന്നായിരിയ്ക്കുന്നു മുബീ, ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളുടെ മാധുര്യം തങ്ങിനില്ക്കുന്ന വിവരണം!

  ReplyDelete
 6. നന്നായിട്ടുണ്ട് പഴയ നോമ്പുകാല ഓര്‍മ്മകള്‍.ഭംഗിയായി ഒതുക്കി ചീകിയ മുടിയിഴകള്‍ പോലെ സുന്ദരമായ ഭാഷ.അഭിനന്ദനങ്ങള്‍.

  ReplyDelete
 7. ഇവിടെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുക്കാര്‍ക്കും നന്ദി.

  @കൊച്ചുമോള്‍, വെല്ലിമ്മയും ഇടയ്ക്കു ഉമ്മയും അങ്ങിനെ കഴിക്കാറുണ്ട്. ഞാന്‍ ഇതുവരെ കഴിച്ചു നോക്കിയിട്ടില്ല...

  ReplyDelete
 8. ആശംസകള്‍ മുബീ.


  @@ കൊച്ചുമോളെ,
  ചോറില്‍ ചെറു പഴം കുഴച്ചു കഴിക്കുന്നത്‌ ഞാന്‍ ആദ്യായാ മുബീ കേള്‍ക്കണേ ...!

  ഫിലിപ്പിനോകള്‍ എന്നും തന്നെ അങ്ങനെ കഴിയ്ക്കുന്നത് കാണാം. ഒരു പാത്രം ചോറ്, ഒരു പഴം. അവര്‍ക്ക് സുഭിക്ഷം.

  ReplyDelete
 9. അജിത്തേട്ടാ ,മുബീ ലെഡുവും ജിലേപിയും ഒക്കെ മീന്‍കറിയില്‍ മുക്കി കഴിക്കുന്നവരെ കണ്ടിട്ടുണ്ട് ...പിന്നെ സദ്യക്ക് ഇലയില്‍ പ്രഥമന്‍ ഒഴിച്ചിട്ടു അതില്‍ പഴം ഇട്ടു വെരവി തിന്നുന്നവരെയും കണ്ടിട്ടുണ്ട് ...പക്ഷെ ചോറും പഴവും ഞാന്‍ ആദ്യായാ കേക്കണേ അറിയാത്ത കാര്യം പറഞ്ഞു തന്ന രണ്ടുപേര്‍ക്കും നന്ദി..!!

  ReplyDelete
 10. നന്നായി എഴുതി മുബീ...

  ReplyDelete
 11. ഓർമ്മകളുടെ ലോകം വാക്കുകളിലേക്കു നന്നായി പകർത്തി. ആശംസകൾ..

  ReplyDelete
 12. നോമ്പ് കാല ഓര്‍മ്മകള്‍ ഹൃദ്യമായി....
  ദൈര്‍ഗ്യമുള്ള നോമ്ബെടുത്തു ക്ഷീനിക്കുന്നവര്‍ക്ക്...
  അല്ലാഹു കൂടുതല്‍..കൂടുതല്‍ അനുഗ്രഹം നല്‍കട്ടെ........

  ReplyDelete
 13. നല്ല ഓര്‍മ്മകള്‍..
  ഞാനും ചുറുപ്പത്തിലെ നോമ്പുകാലത്തേക്കൊന്ന് തിരിച്ച് നടന്നു..
  എല്ലാ ആശംസകളും...

  ReplyDelete
 14. സമയം കണ്ടെത്തി വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

  ReplyDelete
 15. നോമ്പിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ ഗ്രാമ പശ്ചാത്തലത്തിൽ പറഞ്ഞിരിക്കുന്നത് എന്നേയും ആ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി... വയള് കേൾക്കാൻ പോയി ഏഷണിയും പരദൂഷണവും പറഞ്ഞിരിക്കുന്ന ആ കൂട്ടത്തിൽ ഉണ്ടായിരുന്നല്ലേ...

  ReplyDelete
  Replies
  1. മൊഹി.... ഹഹഹ അതൊരു കാലം.

   Delete
 16. കുട്ടികാലെത്തെ ഓര്‍മ്മകള്‍ വളരെ നന്നായി പറഞ്ഞു
  നോമ്പിനു മുന്പേ ഉള്ള നനച്ചു കുളി എന്ന പേരില്‍ നടത്തുന്ന ശുദ്ധി കളസവും ഇടിയും പൊടിയും ഒക്കെ ഭൂമുഖത്ത് നിന്ന് ഭൂത കാലത്തേക്ക് മറഞ്ഞെങ്കിലും
  മനസ്സിലെന്നും മായാതെ മങ്ങാതെ നില്‍കുന്ന നല്ല ഓര്‍മ്മകള്‍ ആണ്

  ഈ ബ്ലോഗില്‍ ഞാന്‍ ആദ്യമായിട്ട് വരികയാ കൊള്ളാം ആശംസകള്‍

  ReplyDelete
  Replies
  1. ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി കൊമ്പന്‍.

   Delete
 17. പഴയകാല നോമ്പും ഇപ്പോള്‍ വന്ന മാറ്റങ്ങളും വളരെ ഭംഗിയായി പറഞ്ഞു. ചോറില്‍ പഴം കുഴച്ച് കഴിക്കുന്നത് പലര്‍ക്കും പുതിയ അറിവാണ് അല്ലെ? എന്റെ മുത്തശ്ശി ഞങ്ങള്‍ക്ക് അങ്ങിനെ ചോറ് തരാറുള്ളത് ഓര്‍മ്മ വന്നു. വലുതായപ്പോള്‍ ആ മധുരം ഇഷ്ടമില്ലാതായി..

  ReplyDelete
  Replies
  1. അനശ്വര, നന്ദി വായനക്കും അഭിപ്രായത്തിനും. എനിക്കും ഇതുവരെ ആ രുചി ഇഷ്ടപ്പെടാന്‍ പറ്റിയിട്ടില്ല.

   Delete
 18. പല കാലഘട്ടത്തിലെ നോമ്പോര്‍മ്മകള്‍ നന്നായെഴുതി...

  ReplyDelete
 19. ബാല്യത്തിലെ ഓര്‍മകളിലേക്ക് ഒരു യാത്രാ നടത്താന്‍ പറ്റി.. നന്ദി.. :)

  ReplyDelete
 20. കൊള്ളാം...നന്നായിരിക്കുന്നു....
  നീണ്ട പകലിനൊടുവിൽ നോമ്പു തുറക്കുമ്പൊൾ റമദാൻ ഇവിടെയും സഹനത്തിന്റെ പ്രതീകമാവുന്നു.

  ആശംസകള്

  ReplyDelete
  Replies
  1. ഈ കുറിപ്പ് ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം...

   Delete
 21. ആദ്യമായി വായിക്കുന്നു മുബീ ..
  അതും പുണ്യ റമദാന്റെ ഓര്‍മകള്‍ ..
  ഹൃദയത്തില്‍ നിന്നും നേരുന്നു റമദാനാശംസകള്‍ ..
  മൂന്ന് തുരുത്തുകളിലൂടെ തന്റെ കാഴ്ചകള്‍
  പകര്‍ത്തീ , നാടിന്റെ നോമ്പ് മണമോടെ
  പ്രാവസത്തിന്റെ നേര്‍ത്ത നൊമ്പരമോടെ ..
  കഴിഞ്ഞ എട്ട് വര്‍ഷമായീ ഞാന്‍ ഈ പ്രവാസത്തില്‍
  എന്റെ സൗഹൃദങ്ങളൊടൊപ്പൊം നോമ്പ് ചിട്ടയോടെ
  എടുക്കാറുണ്ട് , കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തിരുവോണത്തിന്‍
  എടുക്കാത്തതൊഴിച്ചാല്‍, കൂട്ടുകാരി പറഞ്ഞ പൊലെ
  ന്റെ മലപ്പുറത്തിന്റെ , എന്റെ ഷറഫൂന്റെ ഉമ്മ
  ഉണ്ടാക്കുന്ന ആ പത്തിരിയുടെ മാര്‍ദ്ധവം എത്ര ശ്രമിച്ചിട്ടും
  ഞങ്ങള്‍ക്കും ഇവിടെ വരുന്നില്ല , പത്തും ഇരുപതും ഒക്കെ
  ഞാന്‍ ഒറ്റയടിക്ക് കഴിക്കാറുണ്ട് നാട്ടീന്ന് ,
  ഒരൊ വിശേഷങ്ങളുല്‍ പ്രവാസികള്‍ക്ക് ഗൃഹാതുരത്വത്തിന്റെ
  ഓര്‍മ പുതുക്കലാണ്.. അവസ്സാന നാളുകളില്‍ എത്തി നില്‍ക്കുന്ന
  ഈ വേളയില്‍ ഈ വരികളിലൂടെ കടന്ന് പൊവാനായതില്‍
  സന്തൊഷം .. സ്നേഹപൂര്‍വം

  ReplyDelete
 22. റിനി ഒത്തിരി സന്തോഷം ഈ വഴി വന്നതിനും ഓര്‍മ്മകള്‍ പങ്കുവെച്ചതിനും...

  ReplyDelete
 23. ഗൃഹാതുര ഓര്‍മ്മകള്‍ തന്നു ഈ പോസ്റ്റ്..
  എല്ലാവിധ ആശംസകളും..

  ReplyDelete
  Replies
  1. ശ്രീജിത്ത്‌..., സന്തോഷം...

   Delete
 24. "ഇക്ക് നേരല്യ" എന്നതിനുപകരം "ച്ചി നേരല്ലാ "എന്ന് പറഞ്ഞു വരുന്ന കദീസ താത്തയെ എനിക്കുമോര്‍മ്മ വന്നു. ഇങ്ങിനെ ചില കഥാപാത്രങ്ങളും ചില ഓര്‍മകളെ സജീവമാക്കുന്നു.

  ഇവിടെ ചൂട് ശൈശവവും ബാല്യവും പിന്നിട്ടു അതിന്‍റെ ഉച്ചസ്ഥായിയിലാണ് .
  ഇവിടെ നേര്‍മ്മ പത്തിരിയും അമ്മിക്കല്ലില്‍ മാവരച്ചു ഉണ്ടാക്കിയ കോഴിക്കറിയും ഇല്ല.
  നാട്ടില്‍ മൈലാഞ്ചി പാട്ടും ഒപ്പനയും തക്ബീര്‍ ധ്വനികളും ഒക്കെയായി പെരുന്നാളും എത്താറായി.

  അത്താഴത്തിനു എണീക്കലും വല്ല്യൂപ്പക്കൊപ്പം സുബഹിക്ക് പള്ളിയില്‍ പോവുന്നതും, പള്ളി മുറ്റത്തെ മാവില്‍ നിന്നുംവീഴുന്ന പഞ്ചാര മാങ്ങ പെറുക്കി തിന്നുന്നത്. മധുരമുള ഓര്‍മ്മകള്‍. സുബഹി ബാങ്ക് വിളിച്ചാലും ആ മാങ്ങ തിന്നിരുന്നോ ..ഉണ്ടെന്നു തോന്നുന്നു. അത് ബാല്യത്തിന്റെ കുസൃതിയായി പടച്ചവന്‍ പൊറുക്കുമായിരിക്കും.
  ഓര്‍മ്മകളെ തിരിച്ച് വിളിച്ച നല്ല കുറിപ്പിന് ആശംസകള്‍ മുബീന്‍

  ReplyDelete
  Replies
  1. മന്‍സൂര്‍ പങ്കുവെച്ച ഓര്‍മകള്‍ക്ക് നന്ദി...

   Delete
 25. എവിടെയായാലും നോമ്പ് സഹനത്തിന്റെ പ്രതീകം തന്നെയാണ്. അതിലൊരു മാറ്റവും ഇല്ല.
  ഒരമ്മകളിലെ നോമ്പുകാലം നന്നായി പറഞ്ഞു. നോമ്പെന്നു കേട്ടാല്‍ ആദ്യം ഓര്‍മ്മ വരുന്നത് വീടിലുണ്ടായിരുന്ന വെല്ലിമ്മാമാരെയോ, വെല്ലിപ്പമാരെയോ ഒക്കെ ആയിരിക്കും. ഒരു ഫീല്‍ ഇവിടെ നിന്നും കിട്ടി. ആശംസകള്‍.. ഒപ്പം ഈദ് മുബാറക്.

  ReplyDelete
  Replies
  1. ഈദ്‌ മുബാറക്‌ ജെഫു.

   Delete
 26. എന്‍റെ മനസ്സുനിറഞ്ഞു.......!ഇനി ലിങ്ക്കാണുമ്പോള്‍ ഓടിയെത്താം

  ReplyDelete
 27. നന്ദി എല്ലാവര്‍ക്കും...

  ReplyDelete
 28. ഒരു പുതിയ കഥബ്ലോഗ് തുടങ്ങി...വരിക..വായിക്കുക....അനുഗ്രഹിക്കുക

  ReplyDelete
 29. വായിയ്ക്കാന്‍ വൈകി,... വളരെ നല്ല അവതരണം ..... പെരുന്നാള്‍ കഴിഞ്ഞു പോയെങ്കിലും യാദൃശ്ചികമായി ഇവിടെ വന്നു പെട്ട് ഇതു വായിയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ..... സ്നേഹാശംസകള്‍: ....

  ReplyDelete
 30. . ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............

  ReplyDelete
 31. ഇവിടെ വരാന്‍ വൈകി പോയി. നോമ്പും കഴിഞ്ഞു ഓണവും കഴിഞ്ഞു അപ്പോഴാണ്‌ എന്‍റെ വായന. എന്തായാലും അടുത്ത പോസ്റ്റ്‌ മുതല്‍ ആദ്യമാദ്യം വന്നു വായിച്ചോളാം ട്ടോ ...ആശംസകളോടെ ...

  ReplyDelete
 32. ആദ്യമായാണ് ഇവിടെ.ചില പോസ്റ്റുകള്‍ വായിച്ചു , സന്തോഷത്തോടെ മടങ്ങുന്നു, അടുത്ത പോസ്റ്റില്‍ വിശദമായി കാണാം. പെരുന്നാളും ഓണവും കഴിഞ്ഞു അതിനാല്‍ സ്നേഹാശംസകളോടെ @ PUNYAVAALAN

  ReplyDelete
 33. സന്തോഷം പുണ്യവാളന്‍ & പ്രവീണ്‍

  ReplyDelete
 34. വൈകിയത്തെിയ ഒരു വായനക്കാരന്‍. ചിലത് വായിച്ചു. നന്നായിരിക്കുന്നു. ഇനിയും വരാം

  ReplyDelete
 35. നോമ്പ്കാല സ്മരണകള്‍ പലയിടങ്ങളില്‍ വായിച്ചിട്ടുണ്ട്. ഇത് അവയില്‍ വേറിട്ട ഒന്നായി. ഞാന്‍ ഇവിടെ ആദ്യമാണെന്ന് തോന്നുന്നു. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു മെയില്‍ ഇടാന്‍ മറക്കണ്ട. ഫോളോ ചെയ്തിട്ടുണ്ട് !!

  ReplyDelete
  Replies
  1. വേണുവേട്ടാ, സന്തോഷം...

   Delete
 36. മിനി.പി.സിSeptember 10, 2012 at 2:49 AM

  അറിയാത്ത ,ഒത്തിരി കാര്യങ്ങള്‍ മനസിലായി .നല്ല പോസ്റ്റ്‌

  ReplyDelete
 37. കാനഡയെപ്പോലെ നാല് മണിക്കൂര്‍ മാത്രം രാത്രി ദൈര്‍ഘ്യം ഉള്ള ഒരു രാജ്യത്തെ കുറിച്ച് കേട്ടിരുന്നു ,കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ തുടങ്ങി പ്രവാസത്തില്‍ കൂടി പറഞ്ഞ കുറിപ്പ് ഏറെ ഹൃദ്യം!

  ReplyDelete
 38. "..വേവ് കുറഞ്ഞാലും, ചൂടോടെ കുഴച്ചിലെങ്കിലും പത്തിരി ബലം വെക്കും എന്നത് സ്വന്തമായി പത്തിരി പണി ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് മനസ്സിലായത്‌.."

  മധുരമുള്ള ഓര്‍മകളിലൂടെ, പുത്തന്‍ അറിവുകള്‍ പകര്‍ന്നത് വളരെ ഹൃദ്യമായി..!
  ഒത്തിരി ആശംസകള്‍നേരുന്നു...പുലരി

  ReplyDelete
  Replies
  1. സന്തോഷം സുഹൃത്തേ, വരവിനും അഭിപ്രായത്തിനും..

   Delete
 39. നോമിനേ കുറിച്ചോ അതിന്റെ ആചാരങ്ങളെ ക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു ...നന്നായിട്ടുണ്ട് വിവരണം കുറെ കാര്യങ്ങള്‍ മനസ്സിലായി

  ReplyDelete
 40. എത്ര മനോഹരമായി എഴുതിയിരിക്കുന്നു എണ്പതുകളിലെ മനോഹരമായ നോമ്പ് കാലം , ഗ്രാമീണതയുടെ മുഴുവൻ സൌന്ദര്യവും വിശുദ്ധിയും മുബിയുടെ എഴുത്തിൽ തെളിഞ്ഞു കാണുന്നു .

  ReplyDelete
 41. നോമ്പോര്‍മ്മകള്‍ ഉഷാറായിട്ടുണ്ട്...

  ReplyDelete