Friday, July 13, 2018

അല്യൂട്ട് അല്യൈസ്ക

കൂട്ടരേ, ഓഗസ്റ്റ്‌ 15ന് ഒരലാസ്കന്‍ സ്വപ്നം നിങ്ങളിലേക്കെത്തുകയാണ്. യുകോണ്‍/അലാസ്ക യാത്രാവിവരണങ്ങളുമായി “അല്യൂട്ട് അല്യൈസ്ക” പുസ്തകമാവുകയാണ്. രണ്ടു വര്‍ഷത്തിനിടയില്‍ നടത്തിയ യാത്രകളുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ അല്ലറചില്ലറ മാറ്റങ്ങളോടെ ഹുസൈന്‍റെ ചിത്രങ്ങളും ചേര്‍ത്ത് പെന്‍ഡുലം ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. ബ്ലോഗിലേയും ഫേസ്ബുക്ക് യാത്രാഗ്രൂപ്പുകളിലേയും വായനക്കാരുടെ അഭിപ്രായങ്ങളും പ്രോത്സാഹനവുമാണ് “അല്യൂട്ട് അല്യൈസ്ക” ക്ക് പ്രചോദനമായത്. ഉമ്മാടെ സെക്കന്റ്‌ ബുക്കില്‍ ഞാന്‍ വലുതായോന്ന് ചോദിക്കുന്ന ചക്കരയുടെ സന്ദേഹമെനിക്കുമുണ്ട്... യുകോണിലെ ഡംപ്സ്റ്റര്‍ ഹൈവേയിലൂടെ പോകുമ്പോള്‍ മരങ്ങള്‍ ചെറുതായി ആകാശം വലുതാകുന്നത് കണ്ട് അത്ഭുതപ്പെട്ട് നിന്നതു പോലെ നില്‍ക്കുകയാണ്. 


അഞ്ച് യാത്രാ പുസ്തകങ്ങളാണ് എന്‍റെ അല്യൂട്ട് അല്യൈസ്കയോടൊപ്പം പുറത്തിറങ്ങുന്നത്. ഇന്ത്യ 350 സിസിയിലൂടെ എന്നെ നാടൊട്ടുക്ക് കറക്കിയ ഷെരിഫ് ചുങ്കത്തറയുടെ 'ആന്‍ഡമാന്‍-നിക്കോബര്‍ യാത്ര'ഷബീര്‍ അഹമ്മദിന്‍റെ സ്വപ്നങ്ങൾ കൊടുമുടി കയറുമ്പോൾ’, ഡോ. സലീമ ഹമീദിന്‍റെ എന്‍റെ വഴിയമ്പലങ്ങള്‍, പി ബി എം ഫര്‍മീസിന്‍റെ യാത്രപോയ വഴികള്‍  എന്നിവയും കൂട്ടത്തിലുണ്ട്. പ്രസാധകര്‍ അഞ്ച് പുസ്തകങ്ങള്‍ ഒരു സെറ്റായി പ്രി പബ്ലിക്കേഷന്‍ ഓഫര്‍ വിളിച്ചിട്ടുണ്ട്. പുസ്തകത്തിന്‍റെ തിരക്കിലായതിനാലാണ് നിങ്ങളോട് ഇതു പറയാന്‍ വൈകിയത്. ക്ഷമിക്കുമല്ലോ..

പെന്‍ഡുലം ബുക്സിന്‍റെ സന്ദേശമിതാണ്. 560 രൂപ മുഖവില വരുന്ന സെറ്റ് ഇപ്പോള്‍ പണമടച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് പോസ്റ്റേജടക്കം 420 രൂപ അടച്ഛാല്‍ മതിയാകും. പ്രി പബ്ലിക്കേഷന്‍റെ അവസാന തിയതി ആഗസ്റ്റ് 5 ആണ്. ആഗസ്റ്റ് 15ന് പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തിത്തുടങ്ങുമെന്ന് പ്രസാധകരായ പെന്‍ഡുലം ബുക്സ് അറിയിച്ചിട്ടുണ്ട്. നാട്ടിലുള്ളവര്‍ കോപ്പികള്‍ക്ക് 9746957787 എന്ന നമ്പറില്‍ 'yathra ' എന്ന് വാട്സാപ്പ് മെസേജ് ചെയ്താലും മതിയാകും.

“ഇത് ഞങ്ങളുടെയും സ്വപ്നമാണെ”ന്ന് പറഞ്ഞ് പുസ്തകത്തിന്‍റെ പണിപ്പുരയില്‍ എന്നോടൊപ്പം ആധികൊണ്ടവരെ നിങ്ങളോടുള്ള നന്ദി വാക്കുകള്‍ക്കതീതമാണ്. അല്യൂട്ട് അല്യൈസ്ക വായനക്കാര്‍ക്ക് സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുകയാണ്... ഇനിയത് നിങ്ങളുടെതാണ്... നന്ദി.

10 comments:

  1. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മുബീ... യാത്രാവിവരണ രംഗത്ത് ഇനിയും പാദമുദ്രകൾ പതിപ്പിക്കുവാൻ ആകട്ടെ... സന്തോഷം തോന്നുന്ന നിമിഷങ്ങൾ...

    ReplyDelete
    Replies
    1. വിനുവേട്ടാ... സ്നേഹം :)

      Delete
  2. അഭിനന്ദനങ്ങൾ...!

    ReplyDelete
  3. സ്വപ്ന വീഥികളുടെ സൗന്ദര്യമായ ‘അല്യൂട്ട് അല്യൈസ്ക’
    ഇനി മുതൽ എല്ലാ വായനക്കാർക്കും എത്തിപ്പിടിക്കാം അല്ലെ ..

    അഭിനന്ദനങ്ങൾ മുബി ,ഒപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു .

    ReplyDelete
    Replies
    1. അങ്ങിനെയൊരു സന്തോഷമുണ്ട് മുരളിയേട്ടാ പുസ്തകമാവുമ്പോൾ... സ്നേഹം :)

      Delete
  4. മുബീ .... ഇതു വായിച്ചു വിവരം അറിഞ്ഞപ്പോൾ ഏറെ സന്തോഷം. ഒപ്പം അഭിനന്ദനങ്ങൾ.

    ReplyDelete