Thursday, September 16, 2010

ദീപ്തമീ മൗനം..

കളിപ്പാട്ടം കളഞ്ഞു പോയ കുഞ്ഞിന്‍റെ മൗനം ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. എപ്പോള്‍, എങ്ങിനെ, എന്തിനു എന്നീ ചോദ്യങ്ങളുമായി ഏറ്റുമുട്ടുകയായിരിക്കാം ആ കുഞ്ഞു മനസ്സ് എന്ന് തോന്നി. മൗനത്തിന് ഭാവ പകര്‍ച്ചകള്‍ ഏറേയുണ്ട്. മൂന്ന് മാസം മിണ്ടാതിരുന്നാല്‍ നെക്ക്ലസ് വാങ്ങികൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത ഭര്‍ത്താവിനെ കുറിച്ച് ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത ഒരു മെയില്‍ ഞങ്ങള്‍ സുഹൃത്തുകളുടെ ഇടയില്‍ പ്രചരിച്ചിരുന്നു. ഇവിടെ മൗനത്തിന്‍റെ ഭാവം മാറി. വിരഹം, പ്രണയം, സന്തോഷം, ദുഖം എല്ലാം മിന്നിമറയുന്നു മൗനത്തില്‍... പറയാത്ത വാക്കുകള്‍ക്കും എഴുതാത്ത എഴുത്തിനും അഴകൂടുതലാണ്. ത്രിസന്ധ്യക്ക്‌ ആകാശത്തു പടരുന്ന വികാര തീവ്രമായ കടുത്ത നിറങ്ങളോട് അര്‍ത്ഥവത്തായ മൗനത്തിനു സാമ്യമുണ്ടെന്ന് തോന്നാറുണ്ട്.
ക്ലാസ്സിലെ കുട്ടികളെ നിശബ്ദമായി വീക്ഷിക്കാന്‍ എനിക്കിഷ്ടമായിരുന്നു. മാറിമറിയുന്ന ഭാവങ്ങള്‍ എന്‍റെ ബാല്യത്തെ ഓര്‍മപ്പെടുത്തും. എന്നാല്‍, കുട്ടികള്‍ക്ക് എന്‍റെ മൗനം അടിയെക്കാളും ഭയമായിരുന്നു എന്ന് ഏതു കുസൃതിയാണ് പറഞ്ഞത്, ഓര്‍മയില്ല... അടുപ്പമുള്ളവരുടെ മൗനം വേദനയാണ്. മരണത്തിന്‍റെ തണുപ്പാണ് അതിനു. അറിയാഞ്ഞിട്ടല്ല. എന്നാലും ചിലപ്പോള്‍ അനിവാര്യമാകാറുണ്ട്. പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍ പീലിതുണ്ടിലുണ്ടായിരുന്നു സ്നേഹത്തിന്‍റെ നിശബ്ദ മൗനം. ഈ ജന്മത്തില്‍ വെളിച്ചം കാണാത്ത പീലിയായി അതെന്‍റെ മനസിന്‍റെ ഉള്ളില്‍ ഉറങ്ങട്ടെ... പിണക്കമെന്നും , ഗാന്ധിയുടെ ജന്മമെന്നും, അടുപ്പമുള്ളവരുടെ വ്യാഖ്യാനങ്ങള്‍ക്ക് മറുപടിയില്ല.

6 comments:

  1. Keep going...sounds very good.

    Feeling Nostalgic?

    Miraj

    ReplyDelete
  2. Chechi...This one is excellent. Was reading this blog from Riyadh

    ReplyDelete
  3. Chechii, this one is really good, Naveen

    ReplyDelete
  4. നന്ദി... എല്ലാവര്‍ക്കും.

    ReplyDelete
  5. അടുപ്പമുള്ളവരുടെ മൌനം വേദനിപ്പിക്കും..... ശരിയായ നിരീക്ഷണം.

    ReplyDelete