2014 നവംബർ 3, തിങ്കളാഴ്‌ച

ബസ്‌ നമ്പര്‍ ത്രീ

മഞ്ഞുകാലമെത്തി എന്നതിനുള്ള മുന്നറിയിപ്പുമായി രണ്ട് ദിവസമായിട്ട് നല്ല കാറ്റും തണുപ്പുമുണ്ട്‌. ഇനി രാവിലെ ബസ്സിന് കാത്ത് നില്‍ക്കുമ്പോഴുള്ള വായനയൊന്നും നടക്കില്ല. അതിരാവിലെ സുപ്രഭാതം പൊട്ടി വിടരാന്‍ എട്ട്മണിയെങ്കിലും കഴിയും. വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങള്‍ ചിന്തിച്ച് കൂട്ടി മറ്റുള്ളവരെ വട്ടാക്കാനും സ്വയം വട്ടാകാനും പറ്റിയ സമയം. സ്കൂളില്‍ അസംബ്ലിക്ക് “ഇന്നത്തെ ചിന്താവിഷയം” എന്ന് പറഞ്ഞ് കുട്ടികളെ കൊണ്ട് ടീച്ചര്‍മാര്‍ വായിപ്പിച്ചിരുന്നു. ഞാനും പലപ്രാവശ്യം വായിച്ചിട്ടുണ്ട്. വായിച്ച എനിക്കോ അത് കേട്ട് നിന്നവര്‍ക്കോ എന്തെങ്കിലും ഒരു മാറ്റം വന്നതായി എന്‍റെയറിവില്ലില്ല.

Image courtesy - Google  
വളവ് തിരിഞ്ഞ് ബസ് വരുന്നത് കണ്ടപ്പോഴാണ് വായിക്കാനുള്ള ബുക്ക് പരതിയത്. ഇരുട്ടില്‍ ബുക്ക് തപ്പിയെടുക്കുമ്പോഴാണ് “ചിന്താവിഷയം” മനസ്സില്‍ എത്തിയത്. “മിസ്സിസ്സാഗ ട്രാന്‍സിറ്റി”നെ ഒരു വായനാബസ്സാക്കി അതില്‍ കയറിയൊരു യാത്ര പോയാല്‍ എങ്ങിനെയിരിക്കും? ഒന്ന് പോയി നോക്കാല്ലേ. ഡ്രൈവിംഗ് വശമില്ലാത്തത് കൊണ്ട് അപകടം ഒന്നും സംഭവിക്കൂലാ എന്ന്‍ പ്രതീക്ഷിക്കാം. പരിചയമുള്ളവരും അല്ലാത്തവരുമായി ഒരുപാട് പേര്‍ തിക്കിയും തിരക്കിയും കയറിയ ഈ ബസ്സില്‍ കയറാന്‍ എന്നെ പ്രാപ്തയാക്കിയവരെ ഓര്‍ത്തു കൊണ്ട് ബസ്സ്‌ ഞാന്‍ സ്റ്റാര്‍ട്ട്‌ ആക്കി...

വായനയുടെ തെരുവിലൂടെ എന്‍റെ ബസ് പോകുമ്പോള്‍ കണ്ടതും കേട്ടതുമാണിവിടെ. ഒന്ന് പൊടി തട്ടാന്‍ പോലും ബുക്ക് തൊടാത്ത ബിലാത്തിയിലുള്ള എന്‍റെ കുഞ്ഞനുജത്തിക്ക് അവളുടെ പത്ത് വയസ്സുള്ള മകന്‍ സമ്മാനമായി നല്‍കിയത് ഒരു ബുക്കായിരുന്നു. സമ്മാനം കണ്ടതും അവള്‍ വിയര്‍ത്തു. വാട്ട്സ്ആപ്പില്‍ തലങ്ങും വിലങ്ങും മെസ്സേജുകള്‍ പാഞ്ഞു വരുന്നത് കണ്ട് ഞാനും പേടിച്ചു. കുഞ്ഞിനെ മുടങ്ങാതെ ലൈബ്രറിയിലേക്ക് കൊണ്ട് പോയി “കുട്ടികളൊക്കെ വായിച്ച് വളരണം” എന്ന് ഉപദേശിക്കല്‍ അവളുടെ ഹോബിയായിരുന്നെങ്കിലും വായന ഇപ്പോഴുമൊരു പേടിസ്വപ്നമാണ്. അങ്ങിനെത്തെ ആള്‍ക്കാണ് “ഉമ്മ ഒന്നും വായിക്കാറില്ലല്ലോ” എന്നും പറഞ്ഞ് കുഞ്ഞ് യോഹാന്‍ ഡേവിഡ്‌ വിസ്സിന്റെ “ദി സ്വിസ് ഫാമിലി റോബിന്‍സണ്‍ (The Swiss Family Robinson, Johann David Wyss)” കൊണ്ട് കൊടുത്തിരിക്കുന്നത്. ബുക്ക് ഇതുവരെ വായിച്ചോ എന്നതിനു കലര്‍പ്പില്ലാതെ ഉത്തരം പറയാം. ഇല്ല... പക്ഷെ പുറംചട്ട വായിച്ച് കഥ എനിക്ക് പറഞ്ഞ് തന്നു. മിടുക്കി! വാലായി ഒരു ഉപദേശവും, നല്ല ബുക്കാണ് നീ വായിക്കണം.....” ഇംഗ്ലണ്ടിലെ വായനാ വിശേഷങ്ങള്‍ തീരില്ല, തല്‍ക്കാലം ഇവിടെന്ന് മുങ്ങിയില്ലെങ്കില്‍ തടി കേടാകും...
Image Courtesy - Google 
രാവിലെ ഓഫീസിലെത്താന്‍ ഇത്തിരി താമസിച്ചാലും വൈകീട്ട് കൃത്യ സമയത്ത് തന്നെ ഇറങ്ങാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. വേറെയൊന്നും കൊണ്ടല്ല ബുക്ക് വായിക്കാന്‍ തന്നെ. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് വായന. ബുക്കില്‍ ലയിച്ചിരുന്നു സ്റ്റോപ്പുകള്‍ മാറി ഇറങ്ങുന്നത് സ്ഥിരമായിരിക്കുന്നു. ഒരിക്കല്‍ എം.ടിയുടെ രണ്ടാമൂഴമാണ് വായിക്കുന്നത്. വായന എത്രാമത്തെ ഊഴമാണെന്ന് എനിക്ക് തന്നെ നിശ്ചയം പോരാ. ഇടയ്ക്കു “Excuse me” എന്ന് കേട്ടപ്പോഴാണ് തലയുയര്‍ത്തി നോക്കിയത്. അടുത്തിരിക്കുന്ന ഒരു കോളേജു കുമാരിയാണ്. എന്ത് ഹലാക്കാണെങ്കിലും വേണ്ടില്ല ആദ്യം തന്നെ “സോറി” പറഞ്ഞ് പ്രശ്നമൊതുക്കിയിട്ടാണ് ഞാന്‍ “യെസ്” എന്ന് പറഞ്ഞത്. “നിങ്ങള്‍ വായിക്കുന്നത് തെലുങ്ക്‌ ബുക്കാണോ? എന്‍റെ പാരെന്റ്സും ഗ്രാന്‍ഡ്‌ പാരെന്റ്സും ഇത് പോലെയുള്ള ബുക്കുകള്‍ വായിക്കുന്നത് കണ്ടിട്ടുണ്ട്...” “ഗോഡ്സ് ഓണ്‍ കണ്‍ട്രി”യുടെ സ്വന്തമായ  മലയാളമാണ് ഞാന്‍ വായിക്കുന്നത് എന്ന് ആ കുട്ടിയോട് പറഞ്ഞ് കൊടുത്തു. വീട്ടില്‍ സംസാരിക്കുന്നത് കൊണ്ട് കുട്ടിക്ക് മാതൃഭാഷ സംസാരിക്കാനറിയാം. മലയാളം കണ്ടപ്പോള്‍ തെലുങ്കാണെന്ന് കരുതി കണ്‍ഫ്യുഷനായതാണ്. സ്വന്തം ഭാഷയും ക്രമേണയായി വേരുകളും നഷ്ടപ്പെടുന്ന എന്‍റെ മക്കള്‍ ഉള്‍പ്പെടുന്ന കുടിയേറ്റക്കാരുടെ പുത്തന്‍ തലമുറയുടെ പ്രതീകം. മനസ്സ് അസ്വസ്ഥമായെന്നു കരുതി യാത്ര പാതിയില്‍ നിര്‍ത്താന്‍ പറ്റില്ലല്ലോ അതിനാല്‍ വായന മതിയാക്കി ഇറങ്ങുന്നത് വരെ ഞങ്ങള്‍ രണ്ടു പേരും സംസാരിച്ചിരുന്നു. ബസ്സിലിരുന്ന് വായിക്കാന്‍ മലയാളം ബുക്കെടുത്താല്‍ ഇപ്പോഴും ഓര്‍മ്മയിലെത്തുന്ന ആ മുഖം പിന്നീടു ഞാന്‍ കണ്ടിട്ടില്ല.
Image Courtesy - Google 
കുറച്ചുകാലം കാത്തിരുന്ന് ലൈബ്രറിയില്‍ നിന്ന് കിട്ടിയതായിരുന്നു അലക്സ്‌ ഹാലെയുടെ റൂട്ട്സ്. വായിക്കാന്‍ തുടങ്ങിയാല്‍ പിന്നെ യാതൊരു സ്ഥലകാലബോധവും ഉണ്ടാവില്ല. അങ്ങിനെ വായനയില്‍ മുഴുകിയ ഒരു യാത്രയില്‍ ഞാന്‍ പോലും ശ്രദ്ധിക്കുന്നതിന് മുന്നേ വായിക്കുന്ന ബുക്കിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയൊരു സഹയാത്രികന്‍... എവിടുന്ന് കയറി, എപ്പോഴാണ് അടുത്ത് വന്നിരുന്നത് എന്നൊന്നും ഞാനറിഞ്ഞില്ല. പക്ഷേ അയാളാണ് “ദി ആഫ്രിക്കന്‍” എന്ന ബുക്കുമായി റൂട്ട്സിന് സാമ്യമേറെയുണ്ടെന്നു പറഞ്ഞ് തന്നത്. ഇത് വായിച്ച് കഴിഞ്ഞാല്‍ അതും കൂടെ വായിക്കണമെന്നും, രണ്ടും പുസ്തകങ്ങളും ഇന്നത്തെ നമ്മുടെ സാമൂഹിക സാംസ്കാരിക ചുറ്റുപാടിലും പ്രസക്തമാണെന്നും തുടങ്ങി പലതും കുത്തും കോമയും ഇടാതെ ഞാനിറങ്ങുന്നത് വരെ കട്ട കട്ട ഇംഗ്ലീഷില്‍ പറഞ്ഞ് എന്നെ ബേജാറാക്കിയത്. പുള്ളി നല്ല ആവേശത്തിലായിരുന്നു. എനിക്കൊന്നും പറയാന്‍ പറ്റിയില്ല, അല്ല അതിനു മൂപ്പര് സമ്മതിച്ചിട്ട് വേണ്ടേ! എന്തായാലും പിന്നീട് രണ്ട് മൂന്ന് ദിവസത്തേക്ക് തല നിറച്ച് അയാളുടെ സംസാരം തന്നെയായിരുന്നു. ആഫ്റ്റര്‍ ഷോക്ക്‌!!

ഓഫീസിലെ എന്‍റെ സുഹൃത്തിന് ഇന്ത്യന്‍ ഭക്ഷണം മാത്രമല്ല ഇന്ത്യന്‍ പുസ്തകങ്ങളും ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. ലഞ്ച് ബ്രേക്കിലെ എന്‍റെ പുത്തക വായനക്കിടയില്‍ കഥ പറഞ്ഞ് തരണമെന്ന ആവശ്യം കൂടുതലായപ്പോഴാണ് “ടു സ്റ്റേറ്റ്സും(Two States, Chetan Bhagath)”,  ജയശ്രീ മിശ്ര(Ancient Promises)യുടെ ബുക്കും വായിക്കാന്‍ കൊടുത്തത്. വായിച്ച് കഴിഞ്ഞ്, "ഇപ്പോള്‍ എനിക്ക് നിങ്ങളെ കൂടുതല്‍ മനസ്സിലാവുന്നു... പലതും ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കഥകള്‍ ഇഷ്ടമായി" എന്നും പറഞ്ഞാണ് ഈസ്റ്റ്‌ യുറോപ്പിയനായ സുഹൃത്ത്‌ തിരിച്ച് തന്നത്. നന്ദിതാ ബോസിന്‍റെ “ദി പെര്‍ഫ്യും ഓഫ് പ്രോമിസ്” വായിച്ച് കരഞ്ഞുകൊണ്ട്‌ വൈകുന്നേരം എന്നെ വിളിച്ചു. ബസ്സിറങ്ങി അവര്‍ വീട്ടിലേക്ക് നടുക്കുന്നതിനിടയിലാണ് കരഞ്ഞും മൂക്ക് പിഴിഞ്ഞുമുള്ള വിളി.. പടച്ചോനെ...പണി പാളിയോന്ന് കരുതി. ബുക്ക് വായിച്ച് സങ്കടം സഹിക്കാന്‍ വയ്യാതെ വിളിച്ചതാണത്രേ. ഇപ്പോള്‍ കൊടുത്തിരിക്കുന്നത്‌ “ഗോഡ് ഓഫ് സ്മാള്‍ തിംഗ്സാണ്” എന്താവും എന്നറിയില്ല... വരുന്നിടത്ത് വെച്ച് കാണാം...

“എനിക്കൊരു പുസ്തകം വേണം”മെന്ന അരുണിന്റെ മെസ്സേജ് കണ്ടപ്പോള്‍ സന്തോഷിച്ചു. പുസ്തകം തരാം പക്ഷെ ഒറ്റ നിബന്ധന മാത്രം തിരിച്ച് തരണമെന്ന് തിരിച്ച് മറുപടി അയച്ചപ്പോള്‍ ഒരു സ്മൈലിയിലൂടെ സമ്മതം അറിയിച്ചു. ഓ. വി. വിജയന്‍റെ “ഖസാക്കിന്‍റെ ഇതിഹാസ”മാണ് അവന് വേണ്ടത്. വായിച്ചിട്ട് തിരികെ തരാമെന്ന് ഉറപ്പും പറഞ്ഞ് പിറ്റേന്ന് അരുണ്‍ ബുക്കും കൊണ്ട് പോയി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ബുക്കിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് മലയാളം കഷ്ടിച്ച് മാത്രം വായിക്കാനറിയുന്ന കൂട്ടുകാരിക്ക് വേണ്ടിയാണ് ബുക്ക് ചോദിച്ചത് എന്ന് പറഞ്ഞത്. ഖസാക്കിന്‍റെ ഇതിഹാസം വായിക്കണം എന്നുള്ളത് അവരുടെ ഒരാഗ്രഹമായിരുന്നത്രേ. കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും അവരത് മുഴുവന്‍ വായിച്ചു. ബുക്ക് തിരികെയെത്തിയപ്പോള്‍ അതിലെനിക്കൊരു കുറിപ്പും ഉണ്ടായിരുന്നു. മനസ്സിലെ സന്തോഷം പകര്‍ത്തിയ ആ രണ്ടു വരി കുറിപ്പ് ഇപ്പോഴും പുസ്തകത്തിനുള്ളില്‍ തന്നെ ഞാന്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്. 

കാനഡയില്‍ എത്തിയ പുതുക്കത്തിലാണ് ഞാന്‍ ആ ഉമ്മയെ കാണുന്നത്. ഉമ്മയുടെ മകള്‍ അവരുടെ വീട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിച്ചതായിരുന്നു ഞങ്ങളെ. പുതിയ സ്ഥലം പുതിയ മുഖങ്ങള്‍ അത് കൊണ്ട് തന്നെ കൂടുതല്‍ വിശേഷങ്ങള്‍ ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല. കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ ഉമ്മ തിരിച്ച് നാട്ടിലേക്ക് പോയി എന്നറിഞ്ഞു. കമ്മ്യൂണിറ്റി പരിപാടികള്‍ക്ക് വല്ലപ്പോഴും ഞങ്ങള്‍ തമ്മില്‍ കാണും. കുറഞ്ഞ വാക്കുകളില്‍ ഞങ്ങളുടെ വിശേഷം പറച്ചിലും തീരും. കഴിഞ്ഞ മാസമാണ് അന്ന് കണ്ട ഉമ്മ വീണ്ടും ഇവിടെ എത്തിയിട്ടുണ്ടെന്ന് കേട്ടത്. വാരാന്ത്യ കറക്കം കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോള്‍ അടുത്താഴ്ച നമുക്ക് ആ ഉമ്മയെ പോയി കാണണം എന്ന് ഹുസ്സൈനോട് പറയാനും മറന്നില്ല. പിറ്റേന്ന് പതിവില്ലാതെ സുഹൃത്തിന്‍റെ വിളിയെത്തി. അത്ഭുതമായിരുന്നു. കാരണം അങ്ങിനെയൊരു പതിവ് ഞങ്ങള്‍ തമ്മിലുണ്ടായിരുന്നില്ല. വിളിച്ച കാര്യം കേട്ടപ്പോള്‍ അത്ഭുതം ഇരട്ടിച്ചു. “ഉമ്മാക്ക് വായിക്കാന്‍ ബുക്കുകള്‍ വേണം... നാട്ടില്‍ ലൈബ്രറിയില്‍ നിന്ന് ബുക്കെടുത്ത്‌ വായിക്കുന്ന ഉമ്മയാണ്. ഇവിടെ വായിക്കാന്‍ ഒന്നുമില്ലാതെ വിഷമിക്കുന്നു മുബി..” ഞാനിപ്പോള്‍ തന്നെ വരാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.
     
പ്രായമായ ഉമ്മയുടെ വായനയുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നും അറിയില്ല. ചോദിച്ചപ്പോള്‍ എന്തായാലും കുഴപ്പമില്ല എന്നാണ് പറഞ്ഞതും. വേവലാതിയോടെ കുറച്ച് ബുക്കുകള്‍ എടുത്തു വെച്ച കൂട്ടത്തില്‍ നിര്‍മല ചേച്ചിയുടെ പാമ്പും കോണിയുംമുണ്ടായിരുന്നു. നാലഞ്ചു ബുക്കുകളുമായി ഞങ്ങള്‍ അവരുടെ വീട്ടിലേക്ക് ചെന്നു. ബുക്കുകള്‍ കൊടുത്ത് ഉമ്മയോട് കുറച്ച് വര്‍ത്തമാനം തൊട്ടും തൊടാതെയും പറഞ്ഞ് തിരിച്ച് പോന്നു. എന്തായാലും ഉമ്മ ബുക്ക് വായിക്കട്ടെ, പിന്നീട് ഒഴിവുപോലെ പോയിരുന്നു കുറച്ച് വര്‍ത്തമാനം പറയണമെന്ന് മനസ്സിലോര്‍ത്തു. ഈ ആഴ്ച വീണ്ടും കുറച്ച് ബുക്കുകളുമായി ഞാന്‍ പോയി. ഉമ്മാക്കും എനിക്കുമിടയിലുള്ള അകല്‍ച്ച കുറഞ്ഞിരുന്നു. ഞങ്ങള്‍ മനസ്സ് തുറന്നു. വീടിനു പുറത്തിറങ്ങാത്ത, എന്തിനു മരിക്കുന്നത് വരെ അന്യ പെണുങ്ങളുടെ മുഖത്ത് നോക്കാത്ത ഒരു വലിയ ജന്മി കുടുംബത്തിലെ ഉമ്മയുടെ മകളായി കൊയിലാണ്ടിലായിരുന്നത്രേ ജനനം. കൂടുതല്‍ വിശദീകരിക്കുന്നതിന് പകരം, “ബി. എം സുഹറയുടെ കിനാവിലെ ബീപാത്തുഹജ്ജുമ്മയില്ലേ അതെന്നെ ന്‍റെ മ്മാ...” എന്നാണ് പറഞ്ഞ് തന്നത്. അതില്‍ എല്ലാമുണ്ടായിരുന്നു. ഉമ്മ സ്കൂളില്‍ പോയി പഠിച്ചിട്ടില്ല. എങ്കിലും ഏതു വിഷയത്തിലും വ്യക്തമായ കാഴ്ചപ്പാടുണ്ട്, ഉറച്ച അഭിപ്രായവും. പതിമൂന്നാം വയസ്സില്‍ വിവാഹിതയായി. മരുമക്കത്തായമാണ് അന്നും ഇന്നും. തന്‍റെ മകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കണമെന്നുറച്ചാണ് കൊയിലാണ്ടിയില്‍ നിന്ന് തിരൂരിലേക്ക് മാറിയതെത്രേ. രണ്ടു മക്കളാണ് ഉമ്മാക്ക്. പെണ്‍കുട്ടികള്‍ പഠിക്കണമെന്ന ഉമ്മയുടെ ഉറച്ച അഭിപ്രായത്തിനു മാറ്റമൊന്നുമില്ല. മകളെ ഫാറൂക്ക് കോളേജില്‍ അയച്ചു പഠിപ്പിച്ചു. ഇവിടെ ജോലിയുമുണ്ട്‌. മകന്‍ പ്രീഡിഗ്രി കഴിഞ്ഞതും ബിസിനസ്സില്‍ ഇറങ്ങി. 

സംസാരം വീണ്ടും വയനയിലേക്കും എഴുത്തുകാരിലേക്കും തിരിച്ച് വന്നു. കാനഡയില്‍ രാവിലെ മനോരമ കിട്ടാഞ്ഞിട്ട് കൈ തരിക്കുന്നു എന്ന് ഉമ്മ പറഞ്ഞപ്പോള്‍ ചെറുകരയിലെ ഉമ്മാനെയാണ് ഓര്‍മ്മവന്നത്‌. ഹജ്ജിനു വന്ന് ജിദ്ദയില്‍ എത്തിയ ഞങ്ങളുടെ ഉമ്മ രാവിലെ ഹുസ്സൈനോട് “ഇവിടെ എന്താ രാവിലെ പേപ്പര്‍ ഒന്നും വരൂലേ?” ആഴ്ച്ചയില്‍ ഒരിക്കല്‍ മലയാള പത്രം കിട്ടുന്ന കാലമായിരുന്നു അത്. പിന്നെയുള്ളത് ഇംഗ്ലീഷില്‍ ഇറങ്ങുന്ന അറബ് ന്യൂസ്‌ ആണ്. അതും ആരെങ്കിലും പുറത്ത് പോയി വാങ്ങി കൊണ്ട് വരണം. ഇതൊക്കെ ഉമ്മാനോട് പറഞ്ഞപ്പോള്‍ കേട്ട മറുപടി ഞാന്‍ മറന്നിട്ടില്ല, “വെറുതെയല്ല ഇബ്ടെള്ളോര്‍ക്കൊന്നും വിവരമില്ലാത്തത്. ഇങ്ങളെയൊക്കെ പഠിപ്പിച്ചത് വെറുതെയായി...” പത്രം രാവിലെ എത്തിയാലുടനെ മുഴുവനും വായിച്ച് വീണ്ടും ഉച്ചക്ക് ഒന്നൂടെ വായിച്ച് ഉറപ്പ് വരുത്തുന്ന ഉമ്മാക്ക് പത്രമില്ലാതെ എങ്ങിനെ ശരിയാകും. രാവിലെത്തെ പത്ര പാരായണം മാത്രമല്ല പതിവ് ശീലങ്ങള്‍ പലതും മറന്നു പോയിരിന്നു പ്രവാസത്തിന്‍റെ നെട്ടോട്ടത്തില്‍ ഞങ്ങളെല്ലാവരും.

File photo (1993) - Cherukara
ബസ് അപ്പോഴേക്കും അവിടെയെത്തിയോ? തിരിച്ച് ഇവിടുത്തെ ഉമ്മയുടെ വായനയിലേക്ക് തന്നെ വരാം. വായിച്ച ബുക്കുകള്‍ ഒക്കെ ഇഷ്ടായോ എന്താ ഉമ്മാന്‍റെ അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍ വലിയ സന്തോഷായി. “നിര്‍മലയുടെ പാമ്പും കോണിയും നന്നായിട്ടുണ്ട്. ഇവിടെത്തെ കാര്യങ്ങള്‍ വളച്ചുകെട്ടിയിട്ടൊന്നുമില്ല. ഉള്ളത് പോലെ തന്നെയാണ് എഴുതിയത്. നിക്കത് നല്ലോണം ഇഷ്ടായി...” അവര്‍ മനസ്സ് തുറന്നു പറഞ്ഞതാണ്. ഒരു പക്ഷേ ചേച്ചിയുടെ പുസ്തകത്തെ കുറിച്ച് ഞാന്‍ കേട്ട ഏറ്റവും ഹൃദ്യമായ ഒരാസ്വാദനം. മുട്ടത്തുവര്‍ക്കി, പാറപ്പുറം, കോട്ടയം പുഷ്പനാഥ് എന്നിവരുടെ കഥകള്‍ ആണ് പണ്ടൊക്കെ വായിച്ചിരുന്നത്. മകളുടെ കൂടെയുള്ള ഏതോ ഒരു യാത്രക്കിടയില്‍ ഇവിടെയോരിടത്ത് പോസ്റ്റ്‌ ബോക്സ് കണ്ടപ്പോള്‍ വായിച്ച ഏതോ കുറ്റാന്വേഷണ നോവലില്‍ ഇത് പോലെയൊരെണ്ണം ഉണ്ടായിരുന്നെന്ന് പറഞ്ഞ് ഉമ്മ നിഷ്ക്കളങ്കമായി ചിരിച്ചു. ആമി(കമലാസുരയ്യ)യെ കാണണമെന്നത് വലിയൊരു മോഹമായിരുന്നു. മകള്‍ അടുത്തില്ലാത്തതിനാല്‍ നടന്നില്ലാന്നുള്ള വിഷമവും എന്നോട് പറഞ്ഞു. ദൂരത്തെക്കുള്ള ഞങ്ങളുടെ പറിച്ചു നടല്‍ ഇടക്കിടക്ക് ഇവിടെ വന്ന് പോയിട്ട് പോലും ഉമ്മാക്ക് തീരെ യോജിക്കാന്‍ ആവുന്നില്ല. എങ്കിലും സ്വയം ആശ്വസിക്കാനെന്ന പോലെ, “ഗള്‍ഫ്‌ ഒക്കെ ഇപ്പോ വീട്ടുമുറ്റത്ത്‌ എത്തിയ പോലെ വേഗത്തില്‍ എത്തുന്ന പ്ലയിനുമുണ്ടാവു”മെന്ന് പറഞ്ഞു നിര്‍ത്തി. അധികം സംസാരിച്ച് ഉമ്മയെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി വായിച്ച് കഴിയുമ്പോഴേക്കും വീണ്ടും ബുക്കുകളുമായി വരാമെന്ന് പറഞ്ഞു ഞങ്ങള്‍ അവിടെന്ന് വേഗം യാത്ര പറഞ്ഞിറങ്ങി.

പട്ടാമ്പിയില്‍ നിന്ന് ഉദ്ധരണികള്‍ എഴുതി സൂക്ഷിച്ച എന്‍റെ ഉമ്മയുടെ ഒരു നോട്ട്ബുക്ക് രണ്ടു വര്‍ഷം മുന്നേയുള്ള അവധിക്കാലത്തെ എന്‍റെ പരതലില്‍ കിട്ടിയിരുന്നു. കുറെ പഴയ ബുക്കുകള്‍ക്കിടയില്‍ പൊടി പിടിച്ച് കിടക്കുന്നു. വായിച്ച് തീരാത്തതിനാല്‍ അവിടെ ഇട്ടിട്ട് പോരാന്‍ മനസ്സ് വന്നില്ല. മറ്റ് പുസ്തകങ്ങള്‍ക്കൊപ്പം ആ നോട്ട്ബുക്കും എന്നോടൊപ്പം കടല്‍ കടന്നു ഇവിടെയെത്തി. ഇടയ്ക്കിടയ്ക്ക് ഞാനാ ബുക്കൊന്നു മണത്തും, മറിച്ച് നോക്കിയും തലോടിയും തിരികെ വെക്കും. എന്റെയുമ്മ വായിച്ചതിന്‍റെ ഏഴയലത്ത് പോലും ഞാനെത്തിയിട്ടില്ലെന്ന് ഓരോതവണയും ഓര്‍മ്മപ്പെടുത്തും ഉമ്മാന്‍റെ കൈപ്പട.

Collection of Quotes - A page from my mother's notebook
  
എന്‍റെയീ വായനാബസ്സ് എവിടെയും എത്തിയിട്ടില്ല. ഇനിയുമേറെ ദൂരം പോകാനുണ്ട്. ഒച്ചിനെ പോലെ ഇഴഞ്ഞ് എവിടെയെങ്കിലും എത്തുമോ എന്നുമറിയില്ല. ഇപ്പോഴെതായാലും ഇറങ്ങിയേ ഒക്കൂ. വായനാബസ്സ്‌ അല്ല മിസ്സിസ്സാഗ ട്രാന്‍സിറ്റ് ഓഫീസിനടുത്ത്‌ എത്തിയിരിക്കുന്നു...      

67 അഭിപ്രായങ്ങൾ:

  1. പോസ്റ്റ്‌ ഇഷ്ടപ്പെട്ടു മുബീ . വായന മറന്നെങ്കിലും വായനയെ പറ്റി എഴുതിയ പോസ്റ്റ്‌ വായിച്ചു .

    "വായനയുടെ തെരുവിലൂടെ " എന്ന പ്രയോഗം നന്നായി . ആ തെരുവിലൂടെ യാത്ര ചെയ്തു കാലങ്ങൾ പിറകിലോട്ടും പോയി അല്ലേ ...!!

    വായനായാത്രകൾ തുടരട്ടെ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി മന്‍സൂര്‍... ഇവിടെയൊക്കെ തന്നെയുണ്ടല്ലേ? സന്തോഷം :P (Off Note)

      ഇല്ലാതാക്കൂ
  2. ഈ വായനാ ബസ്സിൽ കേറി ഞാനും മുബിയുടെ കൂടെ യാത്ര ചെയ്ത പ്രതീതി.... സ്നേഹം ഈ സമ്മാനത്തിന്....!

    മറുപടിഇല്ലാതാക്കൂ
  3. ചെന്നെത്താന്‍ കഴിയുന്ന സ്ഥലങ്ങള്‍.... കണ്ടുമുട്ടുന്ന വ്യത്യസ്തരായ കഥാപാത്രങ്ങള്‍... അവിശ്വസനീയമായ കാഴ്ചകള്‍... അനുഭവവേദ്യമാകുന്ന വികാരങ്ങള്‍.... വായനയിലൂടെ പോകാന്‍ കഴിയുന്ന യാത്രകളോളം വരില്ലല്ലോ മറ്റൊരു യാത്രയും.

    മറുപടിഇല്ലാതാക്കൂ
  4. യാത്ര തുടരൂ. യാത്രാ വിവരണം ഞങ്ങൾക്ക്.

    മറുപടിഇല്ലാതാക്കൂ
  5. എത്ര സഞ്ചരിച്ചാലും തീരാത്തത്രയും ദൂരം ഇനിയും ബാക്കിയാണ്.. തുടരൂ, ഈ മനോഹരയാനം...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ സുധീര്‍, അതെ വായന തന്നെയാണ് ഏറ്റവും ഹൃദ്യമായ യാത്ര... നന്ദി
      @ റാംജിയേട്ടാ.... സ്നേഹം സന്തോഷം :)
      @ ബിപിന്‍... നന്ദി
      @ മനോജ്‌, ഈ യാത്രയില്‍ ഒപ്പം കൂടിയതില്‍ സന്തോഷം :)

      ഇല്ലാതാക്കൂ
  6. ഈ വായനാ ബസ്‌ എന്നില്‍ നിന്നും വളരെ വളരെ ദൂരെയാണ് , ഈ ദൂരം കുറച്ചെങ്കിലും കുറഞ്ഞിരുന്നെങ്കില്‍ എത്തിപ്പിടിക്കാന്‍ ഞാന്‍ ആത്മാര്‍ഥമായി ശ്രമിച്ചേനേ
    അന്നും ഇന്നും ഒരു ഗൈഡ് ഇല്ലാത്തതാണ് എന്റെ വായനയുടെ പോരായ്മ എന്ന് എനിക്ക് തോന്നി തുടങ്ങിയത് നിങ്ങളെ പോലെ കുറച്ചു പേരെ പരിചയപ്പെട്ടതിനു ശേഷമാണ് ,
    നിങ്ങള്‍ എല്ലാം പ്രചോദനമായി മുന്നില്‍ ഉള്ളത് കൊണ്ടും , ഇനിയും ഒരുപാട് വായിക്കണം എന്നാ ആഗ്രഹം ഉള്ളത് കൊണ്ടും വായനാ ബസ്സ്‌ സഞ്ചരിക്കട്ടെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് ...ആശംസകള്‍ ഇത്താ ......


    മറുപടിഇല്ലാതാക്കൂ
  7. nalla saili. Vaayanayodum, ezhuthinodum nalla thalparyam undengilum, gnaan neethi pularthunnilla ennathaanu sathyam

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ വിജിന്‍, നന്ദി... ഈ വാക്കുകള്‍ക്ക്. ഇനിയും ഒരുപാട് വായിക്കാന്‍ ആകട്ടെ എല്ലാവര്‍ക്കും...
      @ Khaadu, വായനാ ബസ്സില്‍ കയറിയതില്‍ സന്തോഷണ്ട്ട്ടോ
      @പുഷ്കല, ശ്രമിച്ചു നോക്കു, സാധിക്കും. ബാല്യകാല സഖിയെ സ്നേഹസേന പിടിച്ച് പറിച്ച് വായിച്ച് തുടങ്ങിയതല്ലേ നമ്മള്‍...

      ഇല്ലാതാക്കൂ
  8. Ee bus yatra orikalum avasanikatirikatte.. atratholam vayikkallo...

    മറുപടിഇല്ലാതാക്കൂ
  9. ഉദ്ധരണികൾ എഴുതി സൂക്ഷിച്ച ആ നോട്ട്ബുക്കാണ് ഈ യാത്രയിലെ ഏറ്റവും അമൂല്യമായ കാഴ്ചയായി തോന്നിയത്..

    മനോഹരമായ യാത്ര തുടരട്ടെ..

    മറുപടിഇല്ലാതാക്കൂ
  10. തികച്ചും വേറിട്ട ഒരു ഡ്രൈവിങ്ങിലൂടെ
    വായനകളൂടെ പാന്ഥാവിലൂടെ ബാല്യകാലം
    തൊട്ടുള്ള വായനാശീലങ്ങളുമായി , മുബിയുടെ ഈ
    റീഡിങ്ങ് ബസ് സഞ്ചരിക്കുന്ന കാഴ്ച്ച അതിമനോഹരമായിട്ടുണ്ട് കേട്ടൊ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ അമ്മു... നമ്മില്‍ ഓരോരുത്തരിലും നല്ല വായനകള്‍ അവസാനിക്കാതിരിക്കട്ടെ... നന്ദി
      @ ജിമ്മി, അമൂല്യമാണ്‌ ആ നോട്ട്ബുക്ക്... സന്തോഷം :)
      @ മുരളിയേട്ടാ, പ്രചോദനമാകുന്നു ഈ വാക്കുകള്‍... നന്ദി

      ഇല്ലാതാക്കൂ
  11. ഞാനിപ്പോ അതി ഗംഭീര വായനയിലാണ്.. നോവല്‍ ഒന്നും അല്ല കേട്ടോ, എല്ലാം പഠിക്കാന്‍ ഉള്ള പുസ്തകങ്ങളാണ്.. വയസാം കാലത്ത് പഠിച്ചു ഡിഗ്രി എടുക്കണം എന്നുള്ള മോഹം ഒക്കെ വന്നാല്‍ എന്താ ചെയ്ക. ബൈനറികള്‍ കുത്തിനിറച്ചു എന്റെ തല ഒരു പരുവത്തില്‍ ആകുമെന്നാ തോന്നുന്നേ.

    വായനോയൊക്കെ ഫെയിസ് ബുക്കിലും, ബ്ലോഗിലും മാത്രമായി ഒതുങ്ങുന്നു എന്നെപോലെ ഉള്ളവര്‍ക്കെങ്കിലും.
    മുബിയുടെ വായന തുടരട്ടെ..

    മറുപടിഇല്ലാതാക്കൂ
  12. വായിക്കാനുള്ള സമയം കണ്ടെത്തിയ സന്ദർഭം കൊള്ളാം. ഉമ്മയുടെ ആ കയ്യെഴുത്ത്പ്രതിയാണ് ഇന്നത്തെ താരം. പിന്നെ ആ വോൾവോ ബസ്സൊക്കെ കാണിച്ച് ഞങ്ങളെ കൊച്ചാക്കണ്ടാട്ടൊ..
    ഞങ്ങ്ടെ ‘ലോ ഫ്‌ളോറും’ ഇതിനേക്കാൽ കേമാ...!!
    ങ്ഹൂം... ഒരു പത്രാസ്....

    മറുപടിഇല്ലാതാക്കൂ
  13. മുബീ, ഉമ്മമാർ മനസ്സു കവർന്നു. വായിച്ചുശീലിച്ചവർക്ക് അതില്ലാതാവുന്ന അവസ്ഥ ഭീകരമാണ്. 
    വായനകളുടെ തീവണ്ടികളുണ്ടാവട്ടെ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ ശ്രീജിത്ത്‌, നല്ല കാര്യമാണ്. ആശംസകള്‍. എത്രയും പെട്ടെന്ന് ആ മോഹം നടക്കട്ടെ. അറിയിക്കണംട്ടോ
      @വീകെ, സ്വസ്ഥമായിട്ട് വായിക്കാന്‍ പറ്റുന്ന സമയമാണ്. ഹഹഹ നിങ്ങളോടൊക്കെയല്ലേ പത്രാസ് കാണിക്കാന്‍ എനിക്ക് പറ്റൂ, ക്ഷമി...
      @ സുരേഷേട്ടാ, സ്നേഹം.... സന്തോഷം

      ഇല്ലാതാക്കൂ
  14. ഇത്രയൊക്കെ പരന്ന വായനയുണ്ടായിട്ടും വായന ഒച്ചിന്റെ വേഗത്തില്‍ എന്ന് മുബി പറയുമ്പോള്‍ ,,എന്റെയൊക്കെ വായന ജനിച്ചിട്ടെ ഉണ്ടാവില്ല എന്ന് പറയേണ്ടി വരും ,, പുസ്തക പ്രേമിയായ ആ ഉമ്മക്ക് ഈ ബ്ലോഗ്‌ പോസ്റ്റ്‌ കൂടി കാണിച്ചു കൊടുക്കണേ !! സന്തോഷാവും.

    മറുപടിഇല്ലാതാക്കൂ
  15. വായന സുഖകരമായിരുന്നു...
    രസിച്ചു വായിച്ചതിനാൽ ആവണം വേഗത്തിൽ തീര്ന്നത് പോലെ തോന്നി..
    ഈ പോസ്റ്റ്‌ എടുത്ത് സേവ് ചെയ്തു വെക്കണം എന്നാണു പിന്നീട് തോന്നിയത്..
    വായനയുടെ സ്വർഗത്തിൽ എന്ന അഴീക്കോടിന്റെ കൃതി എടുത്തു വെച്ചത് നാളെ മക്കള്ക്ക് വായിക്കാൻ കൊടുത്ത് വായനയുടെ മഹത്വം അവരെ അറിയിക്കാൻ ആണ്...

    അത് പോലെ ഇതും... :)

    നന്ദി സ്നേഹം...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ ഫൈസല്‍, രണ്ടു ഉമ്മമാരും ബ്ലോഗ്‌ വായിച്ചിട്ടുണ്ട്. പറഞ്ഞപോലെ സന്തോഷായിട്ടുണ്ട്.. നന്ദി :)
      @ റെയിനി, മനസ്സ് നിറഞ്ഞു..... സ്നേഹം മാത്രം :) :)

      ഇല്ലാതാക്കൂ
  16. എന്തു ചെയ്യുമ്പോഴും, പറയുമ്പോഴും നാടുംഅവിടെയുള്ള ഇഷ്ടജനങ്ങളും കടന്നുവരുന്നത് ഓരോ പ്രവാസിയുടെയും സന്തോഷമാണ്. ഉദ്ധരണികള്‍ ഭംഗിയായി എഴുതി സൂക്ഷിച്ച ഉമ്മ പോയ തലമുറയുടെ പ്രതീകമാണ്. ഇന്നത്തെ മുസ്ലീം പെണ്‍ കുട്ടികള്‍ എല്ലാക്കാര്യങ്ങളിലും മറ്റ് സമുദായങ്ങളിലെ പെണ്‍ കുട്ടികളുടെ ഒപ്പമോ മുന്നിലോ ആണ്.

    മറുപടിഇല്ലാതാക്കൂ
  17. വളരെയേറെ ഇഷ്ടപ്പെട്ടു.
    പഠിച്ചുയരാനും,വായിച്ചുവളരാനും പ്രേരിപ്പിക്കുകയും,സ്വന്തം ജീവിതത്തില്‍ അത് പകര്‍ത്തുകയും ചെയ്ത ഉമ്മയെ ഞാന്‍ നമിക്കുന്നു!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  18. ഞാനും ഇനി വായിക്കാന്‍ തുടങ്ങുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ വെട്ടത്താന്‍ ചേട്ടാ, പഠനത്തിനുള്ള അവസരങ്ങള്‍ ഇന്ന് വേണ്ടുവോളമുണ്ട് എല്ലാവര്‍ക്കും എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് വേവലാതി. പണ്ട് അതല്ലല്ലോ സ്ഥിതി... ആഗ്രഹിച്ചാലും നടക്കില്ല, എന്നിട്ടും അവരൊക്കെ വായിക്കാനും എഴുതാനും ശ്രമിച്ചുവെന്നതാണ്‌...
      @ തങ്കപ്പന്‍ ചേട്ടാ, സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി... ഒരുപാട്
      @ അജിത്തേട്ടനു വായിക്കാതിരിക്കാന്‍ ആവില്ല... പിന്നെയെന്താ :)

      ഇല്ലാതാക്കൂ
  19. ഉമ്മയുടെ കുത്തികുറിക്കലുകള്‍ ഉള്ള നോട്ടു ബൂക്കിനെ പറ്റി വായിച്ചപ്പോള്‍ ..കണ്ണുകള്‍ നനഞ്ഞു.. എന്‍റെ കയ്യിലും ഉണ്ട്
    ഉപ്പ എഴുതിവെച്ച ഒരു പാട് കാര്യങ്ങള്‍.. നന്ദി ഓര്‍മ്മ പെടുത്തലുകള്‍ക്ക്

    മറുപടിഇല്ലാതാക്കൂ
  20. മറുപടികൾ
    1. @ വിപിന്‍, നന്ദി
      @ സുനീറലി, വായിച്ച് ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം...
      @ ശ്രീ, നന്ദി

      ഇല്ലാതാക്കൂ
  21. ഉമ്മാടെ ബുക്കിലെ പേജുകൾ രണ്ട് മൂന്ന് തവണ വായിച്ചു.. നന്ദി ഈ എഴുത്തിന്..ഈ ഓർമ്മപ്പെറ്റുത്തലിന്

    മറുപടിഇല്ലാതാക്കൂ
  22. ണിം ണിം...! ഇവിടെ....ഒരു എർണാകുളം!

    തമ്പുരാൻ സഹായിച്ച് മ്മടെ കുടുംമ്മത്താരും വായിക്കണ കൂട്ടത്തിലല്ല. ന്താന്നറിഞ്ഞൂട ന്നിട്ടും ചെറുത് എങ്ങനൊക്ക്യോ അതിലെത്തിപ്പെട്ട്. ങടെ ഉമ്മാനറെ ആ കിത്താബിലെ ബാക്കി പേജുകളൂടെ കാണണാർന്നു. എന്തീയ്യും?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ Akhil yv വായനാ ബസ്സില്‍ കയറിയതില്‍ സന്തോഷംട്ടോ ...
      @ ബഷീര്‍ വെ‍ള്ളറക്കാട്‌, ഉമ്മാടെ വായനയുടെ ഓടി ഓടി ഞാന്‍ സുല്ലിട്ട്‌ :( :(
      @ ചെറുത്, ഉമ്മാടെ പേരക്കുട്ടികള്‍ അത് സ്കാന്‍ ചെയ്തു തരാം എന്ന് പറയുന്നുണ്ട്. നടന്ന് കിട്ടിയാല്‍ ഭാഗ്യം! അങ്ങിനെയെങ്കില്‍ അയച്ച് തരാം...

      ഇല്ലാതാക്കൂ

  23. Hi Mubi,
    ഇവിടെയെത്താൻ വൈകിയെങ്കിലും നല്ലൊരു വായനാസുഖം ലഭിച്ചതുപോലെ
    ഉമ്മയുടെ വായനയുടെ അടുത്തെത്താൻ പോലും കഴിഞ്ഞില്ല എന്നാ കുറ്റബോധം
    കൂടുതൽ വായനയിലേക്ക് നയിക്കട്ടെ എന്ന് ആശംസിക്കുന്നു, ഇത് വായിച്ചപ്പോൾ
    എൻറെ അമ്മയെ ഞാൻ ഓർത്തുപോയി ഉമ്മയെപ്പോലെ ഒരു നല്ല വായനക്കാരിയായിരുന്നു
    പക്ഷെ അതെല്ലാം മത സംബന്ധമായവ മാത്രം ആയിരുന്നു എന്നു മാത്രം, അമ്മയുടെ വായന
    ഏഴു മക്കളിൽ കൂടുതൽ സ്വാധീനിച്ചതു എന്നെയായിരുന്നു. ഈ കുറി സത്യത്തിൽ എന്നെ ആ
    പഴയ ലോകത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി. നന്ദി മുബി നന്ദി
    എന്റ് ബ്ലോഗിൽ വന്നതിലും കമന്റു തന്നതിലും വളരെ നന്ദി മി മുബ ഒരു നല്ല എഴുത്തുകാരൻ തന്നെ!
    വീണ്ടും കാണാം
    കൂടുതൽ ഉമ്മയെപ്പോലെ വായിക്കാൻ ശ്രമിക്കുക ഒപ്പം എഴുതാനും. ബ്ലോഗിലെ പുതിയ സംരഭം
    അറിഞ്ഞു കാണുമല്ലോ സമയം പോലെ ഒരു ഗസ്റ്റ് പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു
    ആശംസകൾ
    Philip Ariel

    മറുപടിഇല്ലാതാക്കൂ
  24. എങ്കിലും ആദ്യ മലയാളം നോവൽ വായനയ്ക്ക് 'ഖസാക്കിന്റെ ഇതിഹാസം'!! ;-)

    മറുപടിഇല്ലാതാക്കൂ
  25. വന്നു.. വായിച്ചു.. മനസ്സ് നിറഞ്ഞു..
    മനോഹരമായ പ്രയോഗങ്ങള കോരത്ത ഒരു മുത്തു മാല..
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ Philip Ariel, നന്ദി സര്‍ ഇവിടെ വന്നതിലും വായിച്ച് അഭിപ്രായം പറഞ്ഞതിലും. പുതിയ സംരംഭം അറിയാം. ഒഴിവുപോലെ എഴുതാം.... :) നന്ദി
      @ലാസര്‍, അവര്‍ക്ക് അത് തന്നെ വായിക്കണം എന്ന് പറഞ്ഞു. അതിനു അവരുടെതായ കാരണമുണ്ടാകും... കൂടുതല്‍ അന്വേഷിച്ചില്ല, ബുക്ക് കൊടുത്തു.. :) :)
      @ അബൂതി, സന്തോഷായിട്ടോ..... നന്ദി

      ഇല്ലാതാക്കൂ
  26. മുബിയുടെ എഴുത്തിലുള്ള ആർജവം .അറിയുന്നു.
    വായനയുടെ ബസ്സ്‌ അങ്ങിനെ പോകട്ടെ - വിശേഷങ്ങൾ പങ്കുവെക്കുക

    മറുപടിഇല്ലാതാക്കൂ
  27. ഉദ്ധരണികൾ എഴുതി വെയ്ക്കുക, വെട്ടിയൊട്ടിച്ചു വെയ്ക്കുക, ശേഖരിക്കുക ആ സൂക്കേട് ചെറുപ്പത്തിൽ എനിക്കും ഉണ്ടായിരുന്നു. ഇത്ര നാളും വിചാരിച്ചിരുന്നത് എനിക്കു മാത്രമാ ആ പ്രശ്നമുണ്ടായിരുന്നതെന്നാ..അത്ഭുതമായിരിക്കുന്നു!. നന്ദി ഓർമ്മകളെ ഉണർത്തിയതിനു..
    ദയവായി പുതിയ പോസ്റ്റ് ഇടുമ്പോൾ അറിയിക്കുക - sabumhblog@gmail.com

    മറുപടിഇല്ലാതാക്കൂ
  28. നാട്ടിലായതുകൊണ്ട് ബ്ലോഗ് സന്ദർശനം ഒക്കെ വല്ലപ്പോഴുമായി... അതുകൊണ്ടാണ് വരാൻ വൈകിയത് ട്ടോ... ആ കൈയെഴുത്ത് പ്രതിയുടെ സൌന്ദര്യം ഒന്ന് വേറെ തന്നെ...

    വായന തുടരട്ടെ മുബീ... ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  29. മറുപടികൾ
    1. @അനിലാല്‍, സന്തോഷം കാഴ്ചകള്‍ കാണാന്‍ കൂട്ട് കൂടിയതില്‍..... നന്ദി.
      @ സാബു, അറിയിക്കാം. എല്ലാവര്‍ക്കും ഇത് പോലെയുള്ള ഓരോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഇപ്പോ മനസ്സിലായില്ലേ? ഉമ്മ മക്കള്‍ക്ക്‌ വേണ്ടി സൂക്ഷിച്ച് വെച്ചതാ.. :) നന്ദി...
      @വിനുവേട്ടന്‍, നാട്ടില്‍ അടിച്ച് പൊളിച്ച് നടക്കാതെ അടുത്ത പോസ്റ്റ്‌ വേഗം ഇട്ടോളൂട്ടോ... തിരക്കിലും വായിച്ചല്ലോ അത് മതി.... സന്തോഷം
      @രാജീവ്‌, നന്ദി വായിച്ച് രണ്ടു വരി കുറിച്ചതില്‍... കാണാം :)

      ഇല്ലാതാക്കൂ
  30. ഇവിടെ വായിക്കാന്‍ ഒരു പാടുണ്ട് ...ഇന്‍ഷാ അല്ലാഹ് വൈകതെ വരാം ..വായിക്കാം മുബീ ..

    മറുപടിഇല്ലാതാക്കൂ
  31. ഇന്നലെ പോസ്റ്റ്‌ കണ്ടപ്പോള്‍ കരുതി ഇതു കുറേ ഉണ്ടെന്ന്..അതാണ്‌ ഇന്നലെ 'പ്രസ്തുത'വരികള്‍ കുറിച്ചിട്ടു പോയത് ....യാത്രയിലുള്ള വായന എനിക്കും ഇഷ്ടമായിരുന്നു ..ഇപ്പോള്‍ അതൊക്കെ മാറി ....ഏതായാലും ആശംസകള്‍ !!

    മറുപടിഇല്ലാതാക്കൂ
  32. മറുപടികൾ
    1. @ Mohammed kutty irimbiliyam പറഞ്ഞത് പോലെ വീണ്ടും വന്ന് വായിച്ചല്ലോ... നന്ദി... സ്നേഹം
      @ ജെഫു & രാജേഷ്കുമാര്‍..... നന്ദി...... സന്തോഷം :)

      ഇല്ലാതാക്കൂ
    2. നല്ല വായനാനുഭവം."വായന ചിന്താ ചക്രവാളങ്ങളെ വികസിപ്പിക്കുന്നു" ഇന്നലെ പള്ളിയില്‍ നിന്നും കേട്ടതാണ്.
      നന്ദി

      ഇല്ലാതാക്കൂ
  33. വായനാശീലം വളർത്തിയെടുക്കണമെന്ന് ചെറുപ്പംതൊട്ടേ ഉള്ള ആഗ്രഹമാണ്. ആഗ്രഹം ഇപ്പോൾ മുരടിച്ചുപോയിരിക്കുന്നു. അത്ര പരിമിതമാണ് എന്റെ വായനാലോകം.

    വായനയുടെ നന്മകൾ വിളയുന്ന യാത്രാവണ്ടികൾ ആകാശത്ത് പറക്കുന്ന വിമാനങ്ങൾ പോലെയാണെനിക്ക്...... മുബിയുടെ എഴുത്ത് കൂടുതൽ കൂടുതൽ നന്നാവുന്നു.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുറേക്കാലം ഇതുപോലെ വായന എനിക്കും അന്യംനിന്നിരുന്നു. ഇപ്പോള്‍ പതുക്കെയാണെങ്കിലും വീണ്ടും തുടങ്ങാനായതില്‍ നല്ല സന്തോഷമുണ്ടെനിക്ക്.... മാഷേ കണ്ടില്ലല്ലോ എന്നോര്‍ത്തിരുന്നു. നന്ദി... സ്നേഹം :)

      ഇല്ലാതാക്കൂ
  34. വായനാ ബസ്സിന്റെ അടുത്ത ട്രിപ്പിനായി കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  35. ഏറെ കാലത്തിനു ശേഷം വീണ്ടും പുസ്തകങ്ങളെ കൂട്ടുപിടിക്കാനൊരുങ്ങുന്ന ഈ അവസരത്തില്‍ മുബിയുടെ ഈ കുറിപ്പ് പ്രചോദനം തന്നെ, നന്ദി...
    ഉമ്മയുടെ കുറിപ്പ് മുബിയുടെ എഴുത്തിനെ ഏറെ മനോഹരമാക്കുന്നു... ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ roopz ഈ ട്രിപ്പില്‍ കൂടിയതിന് നന്ദി....
      @ നിത്യഹരിത, കുറച്ചുകാലം മാറി നിന്നാലും വീണ്ടും നമുക്ക് പുസ്തകങ്ങളിലേക്ക് തിരികെ വരാതിരിക്കാന്‍ ആവില്ല...വായനാശംസകള്‍... സ്നേഹത്തോടെ... :)

      ഇല്ലാതാക്കൂ
  36. ഉമ്മയ്ക്ക് എന്‍റെ നൂറു നൂറുമ്മകള്‍.....മുബിയ്ക്കും .

    മറുപടിഇല്ലാതാക്കൂ
  37. ഇവിടെയെത്താന്‍ കുറച്ചു വൈകിപ്പോയി.എന്‍റെയും വായന തുടങ്ങുകയാണ്.ബ്ലോഗിലെ ഓരോ താളും സമയം പോലെ വായിച്ചു തുടങ്ങണം.എന്‍റെ യാത്രകളില്‍ ബ്ലോഗ്‌ വായനകള്‍ ആണ് നടക്കുന്നത്.
    ജയശ്രീ മിശ്രയുടെ(Ancient Promises) മലയാളം (ജന്മാന്തര വാഗ്ദാനങ്ങള്‍) വായിച്ചതോര്‍ക്കുന്നു.ഖസാകിന്‍റെ ഇതിഹാസവും വായിച്ചു.

    തുടരുക.., ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ മിനി, ഉമ്മ വായിച്ചൂട്ടോ.... സ്നേഹം അറിയിച്ചിട്ടുണ്ട്.
      @ ശിഹാബുദ്ദീന്‍, വായനാശംസകള്‍.... വായന തുടരുക... നന്ദി :)

      ഇല്ലാതാക്കൂ
  38. നല്ലെഴുത്ത്..വായനക്കൊപ്പം....വായിക്കുന്നവനും സഞ്ചരിക്കുകയാണ്..കാലാതിദേശങ്ങള്‍ താണ്ടി!..rr

    മറുപടിഇല്ലാതാക്കൂ
  39. ഉമ്മയുടെ ബുക്കിലെ വരികൾ എന്റെ കണ്ണുനനയിച്ചു. എന്റെ അമ്മയെയും ഞാനോർത്തുപോയി. ഒപ്പം "ഇന്നത്തെ ചിന്താവിഷയം " എന്നു കണ്ടപ്പോൾ അമ്മ പറയാറുണ്ടായിരുന്നതും ഓർമ വന്നു. എല്ലാ ആഴ്ചയിലേയും മലയാളമനോരമയിൽ വരുന്ന "ഇന്നത്തെ ചിന്താവിഷയം" കണിശമായും വായിച്ചിരിക്കണം എന്നമ്മ പറയാറുണ്ടായിരുന്നു. മുബിയുടെ ബസ്‌ യാത്രയിലൂടെ കുറെ പുസ്തകങ്ങളെപറ്റിയും എല്ലാം അറിയാൻ കഴിഞ്ഞു. ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @റിഷാ..... സ്നേഹം, സന്തോഷം വായനാ ബസ്സില്‍ കൂട്ട് ചേര്‍ന്നതിന്...
      @ ഗീതാ, കമന്റുകള്‍ കാണാത്തത് ഈ ടെമ്പ്ലേറ്റിന്റെ പ്രശ്നമാണ്. ക്ഷമിക്കണട്ടോ. അതെ അമ്മമാര്‍ വഴി തെളിയിച്ചു, ഇനി ആ വെളിച്ചത്തില്‍ കുറച്ച് ദൂരമെങ്കിലും നടക്കാന്‍ ശ്രമിക്കാം.... നന്ദി ... സ്നേഹം

      ഇല്ലാതാക്കൂ
  40. ഇഷ്ടം ഇഷ്ടം.. ഈ എഴുത്തിനോട് ..

    മറുപടിഇല്ലാതാക്കൂ
  41. നല്ല വായനാനുഭവം. "വായന ചിന്താ ചക്രവാളങ്ങളെ വികസിപ്പിക്കുന്നു' ഇന്നലെ പള്ളിയില്‍നിന്നും കേട്ടത്.
    നന്ദി

    മറുപടിഇല്ലാതാക്കൂ