Wednesday, December 22, 2010

ട്രെയിന്‍വീണ്ടും ഒരു ട്രെയിന്‍ യാത്ര.. കുടുംബവും ഒന്നിച്ച്. സ്റ്റേഷനില്‍ തിരക്കില്ല, ബഹളങ്ങളില്ല.. ഇവിടെ എല്ലാം വളരെ ശാന്തം. ചവിട്ടിയരക്കുന്നവരോടുള്ള അമര്‍ഷമെന്നോണം മഞ്ഞിന്‍റെ തൂവെള്ള പുതപ്പിനടിയില്‍ ഉറങ്ങുന്ന പുല്‍ത്തകിടിനെ നോക്കി ഞാന്‍ ബെഞ്ചില്‍ ഇരുന്നു.

പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍റെ അടുത്തായിരുന്നു എന്‍റെ വീട്. കുതിച്ചു പായുന്ന ട്രെയിനിന്‍റെ ചൂളം വിളിയും, ശാന്തയായി ഒഴുക്കുന്ന നിളയും ജീവിത താളമായിരുന്നു. പ്ലസ്‌ ടു വിദ്യാഭ്യാസ കാലത്ത് മദ്രാസിലേക്ക് വിനോദ യാത്ര പോയത് ട്രെയിനിലാണ്. ഹോസ്റ്റലിലെ ചായക്ക് രുചി പോരാ എന്ന് തോന്നിയത് ട്രെയിനിലെ ചായ കുടിച്ചപ്പോഴാണെന്ന് എന്‍റെ സുഹൃത്തിന്‍റെ അഭിപ്രായം കേട്ടു റഷീദ് സര്‍ ചിരിച്ചത് ഓര്‍മയില്‍ തെളിയുന്നു. മദ്രാസില്‍ ചിലവഴിച്ച ദിവസത്തെക്കാള്‍ ഞാന്‍ ആസ്വദിച്ചത് ആ ട്രെയിന്‍ യാത്രയായിരുന്നു.

ഡിഗ്രിക്ക് കോഴിക്കോട് പഠിച്ചിരുന്നപ്പോള്‍ സ്ഥിരമായി ട്രെയിനിലായിരുന്നു യാത്ര സുഹൃത്തുക്കളോടൊപ്പം... സൗഹൃദത്തിന്റെ സുരക്ഷിതതവും, ആഹ്ലാദവും പകര്‍ന്ന യാത്രകള്‍! ഡിഗ്രി അവസാന വര്‍ഷത്തില്‍ സ്റ്റഡി ടൂര്‍ കഴിഞ്ഞെത്തിയ ഞങ്ങളെ കാത്തിരുന്നത് വിദ്യാര്‍ഥി സംഘടനം കാരണം അടച്ചിട്ട ഹോസ്റ്റല്‍ ആയിരുന്നു. വീണ്ടും ഒരു യാത്രക്ക് വയ്യായിരുന്നു, എങ്കിലും ഞങ്ങള്‍ വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. ട്രെയിനില്‍ നല്ല തിരക്കുണ്ടായിരുന്നു. നിന്നുറങ്ങുന്ന എന്നെ നുള്ളി ഉണര്‍ത്തി എന്‍റെ സുഹൃത്ത്‌ പറഞ്ഞു, സ്ഥലം കിട്ടിയാലും നീ ഇരിക്കണ്ട. രണ്ട് സ്റ്റേഷന്‍ കഴിഞ്ഞാല്‍ പട്ടാമ്പിയാണ്. അവന്‍ താനൂരില്‍ ഇറങ്ങി.
ഒഴിഞ്ഞ സീറ്റ്‌ കണ്ടപ്പോള്‍ ഞാന്‍ ഇരുന്നു, ഉറങ്ങിപോയതറിഞ്ഞില്ല... ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ പട്ടാമ്പി വിട്ടിരുന്നു. പരിഭ്രമിച്ചു ഇരിക്കുന്ന എന്നോട് സഹയാത്രികന്‍ ചോദിച്ചു, കുട്ടിക്കെവിടെയാ ഇറങ്ങേണ്ടത്, അടുത്ത സ്റ്റേഷന്‍ ഷൊര്‍ണൂര്‍ ആണ്. ആശ്വാസമായി....
പത്താം തരം വരെ പഠിച്ചത് ഷൊര്‍ണൂരില്‍ ആയതിനാല്‍ അപരിചിതത്വം തോന്നിയില്ല. തിരിച്ചു വീട്ടിലേക്കു ബസ്സില്‍.. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ചു മിനിട്ടിനുള്ളില്‍ വീട്ടിലെത്തേണ്ട എന്നെ കാണാതെ വിഷമിച്ചു നില്‍ക്കുന്ന ഉമ്മയുടെ അടുത്തേക്ക് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ എത്തിയത്. പിന്നീടൊരിക്കലും ട്രെയിനിന്‍റെ താളം എന്നെ ഉറക്കിയിട്ടില്ല.

10 comments:

 1. jeevitham inganeyanu, adhyam jeevitha thalamayirunna theevanadiyude choolamadi, kaalam pinnidumbol athoru pediyayum, veruppayum marunnu.eppazhum nammal karuthiyirikkenda oru sundara thaalam.

  ReplyDelete
 2. allenkil thanne chilarku train oru orakka gulika aanu..hi..hi..take care...

  ReplyDelete
 3. പട്ടാമ്പി റെയില്‍വേസ്റ്റേഷന്‍ എന്നു കെട്ടാല്‍ ഓര്‍മ വരിക അവിടെത്തെ സിംന്റ്റ് ബഞ്ചും കൊതുകുകളും ആണ് പാതിരാത്രിക്കു അവിടെ വന്ന് രാവിലെത്തെ അദ്യ ബസു വരുന്നതു വരെ കുറെ കിടന്നുറങീട്ടുണ്ട് ഞാന്‍..!!! കൊള്ളാം നല്ല ഒര്‍മകള്‍....നന്നയിട്ടുണ്ട്

  ReplyDelete
 4. after reading your blog... these are prime thing coming to my mind.. but before that.. good writing... now let me start...
  pattambi railway station ennu parayumbo adiyam ormayil varukka orru sthiram dialogue anne.. "anganneyanne pattambi railway station undayathe" .. anyway am remembering my first reserved train travel to trivandrum for my college admission...there was an uncertainty about my admission so a little bit concern was there.. then lot of memories with train... when I was going for first time to college, that time also I was disappointed also fear about new atmosphere.. going far from my favorite place CALICUT.. but the feeling was same when I completed course and came back.. I was very sad to leave college and hostel... the feeling was not so different when I was traveling to bangalore for joining my employer... it was the same when I visited my home prior to my first air travel.. so all together train travel in sahithyam I can say like "nannutha orkkan rasam ulla nombharam" only one travel was different.. myself and 2 other friends gone to kuttipuram after 2 years of course completion .. it was a kind of get together and we were talking and laughing loudly in train.. that was only one trip I can remember as a travel with "jeevathalam"

  ReplyDelete
 5. മനസ്സിലൂടെ തീവണ്ടി ചൂളം വിളിച്ചു കടന്നു പോയല്ലേ ?

  ReplyDelete
 6. തീവണ്ടിയുടെ കൂവിപ്പാച്ചില്‍, പാളങ്ങളില്‍ നിന്നുയരുന്ന കടകടാരവം, റെയില്‍വേ സ്ടെഷനുകളില്‍ മാത്രം കേള്‍ക്കുവാന്‍ കഴിയുന്ന ശബ്ദകോലാഹലങ്ങള്‍, പശി അകറ്റാന്‍ പ്രാണന്‍ മുട്ടി പാടുന്ന പാവങ്ങള്‍- അങ്ങനെ മനസ്സില്‍ കരിപ്പൊടി പിടിച്ചു നില്‍ക്കുകയായിരുന്ന തീവണ്ടി ഓര്‍മ്മകളെ പൊടി തട്ടി നോക്കാന്‍ ഈ കുറിപ്പ് കാരണമായി. നന്നായിരിക്കുന്നു എഴുത്ത്. ആശംസകള്‍.

  ReplyDelete
 7. vayikkan sukham ulla ezhuthu
  ellam thanne jeevitha gandhi aaya visayangal.
  varikalil ullathinekkal kooduthal varikalkkidayil olichirikkunna pole thonni.
  ellayidathum gruhathurathinte sukham mulla oru avaranam aringo ariyatheyo puthappichirikkunnu.
  kazhingha kalathodum, samakaleena jeevithathodum ashaya vinamayam nadthunna akhyayna reethi.
  vyakthi param ayi parnghal oro vishayavum ente jeevithavum aayi adutha bandham ulla pole.anubhavalgakkellam oru samanatha ulla pole.
  oru pakshe njan samana hrudayanayirikkam.
  ezhutu thudaroo..
  kooduthal ujjwalm aya varikal prikkatte..

  ReplyDelete
 8. Mubi, I absolutely loved reading your Mazhakkalam, and the ones about ur grand mother and the last one on letters. They all invariably have a nostalgic reflection of ur past. They are all sincere in approach, and definitely good read, and sincere too.

  Keep writing,

  Miraj

  ReplyDelete
 9. വായിക്കാന്‍ നല്ല സുഖമുള്ള എഴുത്ത്......

  ReplyDelete