അരയന്നങ്ങളോട്
ചെറുപ്പം മുതലേ ഒരു കുഞ്ഞു അസൂയ കലര്‍ന്ന ഇഷ്ടമുണ്ടായിരുന്നു. കുഞ്ഞു നാളില്‍ എന്‍റെ
ഉവ്വാമ്മ പറഞ്ഞു തന്നിരുന്ന എല്ലാ കഥകളിലും രാജകുമാരിയും ഒരരയന്നവും സ്ഥിരം
കഥാപാത്രങ്ങളായിരുന്നു. രണ്ടില്‍ ഒരാള്‍ രൂപം മാറി തോല്‍വികള്‍ അതിജീവിക്കുന്ന
കഥകളാണ് ഉവ്വാമ്മ പറഞ്ഞു തന്നിരുന്നത്. ഉവ്വാമ്മാക്കും ഇഷ്ടമായിരുന്നിരിക്കണം
അരയന്നങ്ങളെ, ഒരിക്കലും ഞാനാ ഇഷ്ടങ്ങളെ കുറിച്ച് ചോദിച്ചില്ല...
പഠിക്കുന്ന
കാലത്ത് കേട്ടൊരു കഥയുണ്ട്. വെളുത്ത് സുന്ദരിയായ ഒരു അരയന്നമുണ്ടായിരുന്നത്രേ.
സുന്ദരിയായിരുന്നെങ്കിലും അരയന്നത്തിന് മിണ്ടാനോ, പാടാനോ കഴിയില്ലായിരുന്നു.
ഒടുവില്‍ മരിക്കുന്നതിന് തൊട്ട് മുന്‍പ് അത് നല്ലൊരു പാട്ട് പാടുകയും, പാടി
കഴിയുന്നതോടു കൂടെ മരണത്തിന് കീഴടങ്ങുകയും ചെയ്തുവെത്രേ. ഏതോ ഇംഗ്ലീഷ് ക്ലാസ്സില്‍
വെച്ച് കേട്ടതാണ്. ആംഗലേയ ഭാഷയിലെ “Swan-Song” എന്ന പ്രയോഗം അങ്ങിനെ
ഉണ്ടായതാണത്രേ. എന്തായാലും അതിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് ഇല്ലാത്ത ബുദ്ധിയെ
വെറുതെ ബുദ്ധിമുട്ടിക്കണ്ടാന്ന് ഞാനും വിചാരിച്ചു. പക്ഷെ അരയന്നങ്ങള്‍ എന്നെയും ഞാന്‍ അവരെയും വിട്ട് പോയില്ല.
ചെറുകരയിലെത്തിയപ്പോഴുണ്ട് അവിടെ ഒരരയന്നം ഉമ്മാടെ സ്പെഷ്യല്‍ കെയറില്‍ വളരുന്നു. പുറമേക്ക് സൗമ്യ ശീലനാണെങ്കിലും കൂട്ടത്തിലെ കോഴികളുടെയും താറാവുകളുടെയും കഴുത്തിന് പിടിച്ച് ഉപദ്രവിക്കുമായിരുന്നു. എണ്ണത്തില്‍ കൂടുതലുള്ള അവരുടെ ഇടയില്‍ അധികാരം സ്ഥാപിച്ച് ഏകാധിപതിയായി അവന്‍ വിലസി. ഡ്രോണുകളും, മിസൈല്‍ വര്‍ഷവും ഇല്ലാതെങ്ങിനെ ഏകാധിപത്യം അവസാനിപ്പിച്ച് സമാധാനം വീണ്ടെടുക്കാമെന്നായി ആലോചന. പലവട്ടം പത്തിരിക്ക് പൊടി വാട്ടിയെങ്കിലും ഒന്നും തീരുമാനമായില്ല. സഹിക്കുന്നതിനും ഒരു പരിധിയില്ലേ? ഒരു ദിവസം നേരം വെളിച്ചാവുമ്പോ രാജാവിനെ കൂട്ടില്‍ നിന്ന് ചാക്കിലാക്കി കുന്നപ്പള്ളിയിലുള്ള ഉമ്മാടെ അനിയത്തിയുടെ വീട്ടിലേക്ക് നാടുകടത്തി. അടുക്കള മുറ്റത്തെ സമാധാനാന്തരീക്ഷം പുനസ്ഥാപിച്ചതിന് നന്ദി സൂചകമായി മുട്ടയിട്ടും ചെവി ചൊറിയാന്‍ തൂവല്‍ പൊഴിച്ചും, കോലായില്‍ അപ്പിയിട്ടും കോഴികളും താറാവുകളും ഞങ്ങളെ സന്തോഷിപ്പിച്ചു.
റിയാദിലെ
സ്കൂളില്‍ അധ്യാപികയായിരുന്നപ്പോള്‍ മൂന്നാം ക്ലാസ്സിലെ കുസൃതികള്‍ക്ക് ആഴ്ചയില്‍
ഒരു ദിവസം കഥ പറഞ്ഞു കൊടുക്കുമായിരുന്നു. പല കഥകള്‍ പറഞ്ഞു
കൊടുത്തിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും എന്നെകൊണ്ട് അവര്‍ പറയിച്ചിരുന്നത് ഇ. ബി.
വൈറ്റിന്റെ “ദി ട്രംപെറ്റ് ഓഫ് ദി സ്വാന്‍” എന്ന കഥയാണ്. എന്‍റെ മക്കള്‍ക്കും ഈ
കഥയായിരുന്നു കേള്‍ക്കാന്‍ കൂടുതല്‍ ഇഷ്ടം. ട്രംപെറ്റര്‍ അരയന്നങ്ങളുടെ
കുടുംബത്തില്‍ ജനിക്കുന്ന ലൂയിസിന് അവന്‍റെ സഹോദരങ്ങളെ പോലെ ശബ്ദമുണ്ടാക്കാന്‍
കഴിഞ്ഞിരുന്നില്ല. തന്‍റെ കഴിവില്ലായ്മ അതിജീവിച്ച് മുന്നേറാന്‍ ലൂയിസ് സ്കൂളില്‍ ചേര്‍ന്ന് എഴുതാനും വായിക്കാനും പഠിച്ചു. എങ്കിലും
മറ്റുള്ളവരെ പോലെ ശബ്ദമുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ ഏറെ ഇഷ്ടമുള്ള കൂട്ടുകാരിയും
അവനെ അവഗണിക്കുന്നു. ലൂയിസിന്‍റെ വിഷമം മനസ്സിലാക്കുന്ന പിതാവ് സംഗീതോപകരണങ്ങള്‍
വില്‍ക്കുന്ന കടയില്‍ നിന്ന് മകനു വേണ്ടി പിച്ചള കൊണ്ടുണ്ടാക്കിയ ഒരു ട്രംപെറ്റ്
മോഷ്ടിക്കുന്നു. പിതാവിന്‍റെ പ്രവര്‍ത്തിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും
ലൂയിസ് ആ പിച്ചള ട്രംപെറ്റ് സ്വീകരിക്കുകയും അത് വായിക്കാന്‍ പഠിക്കുകയും
ചെയ്യുന്നു. പിന്നീട് ലൂയിസിന്‍റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളും, കൂട്ടുകാരിയെ
തേടി അലയുന്നതുമാണ് കഥ. കുട്ടികള്‍ക്കായി എഴുതിയ ഈ നോവല്‍ പിന്നീട്
സിനിമയാക്കിയെന്ന് തോന്നുന്നു.
Trumpeter Swans & Other Waterfowls - LaSalle Park, City of Burlington |
വീടിനടുത്തുള്ള
തടാക കരയില്‍ കറുത്ത കൊക്കിനറ്റത്ത്ചുവന്ന നിറമുള്ള വെളുത്ത അരയന്നങ്ങളുണ്ട്.
പഠിച്ചത് ജന്തു ശാസ്ത്രമാണെങ്കിലും ഇതിന്‍റെ പേരും നാളും ഒന്നുമെനിക്കറിയില്ലായിരുന്നു.
തടാകത്തിനരികിലെ ഒരു ചെറിയ തുരുത്തില്‍ കൂട് കൂട്ടുന്നതും, അടയിരിക്കുന്നതും പാര്‍ക്കിലെ
നടത്തത്തിനിടയില്‍ കാണുമായിരുന്നു. പിന്നെ പിന്നെ നടത്തം ഈ അരയന്ന കുടുംബത്തിനരികിലെത്തുമ്പോള്‍
ഞാനറിയാതെതന്നെ നില്‍ക്കും. അരയന്ന സ്നേഹവും മടിയും കൂടിയായപ്പോള്‍ എന്‍റെ നടത്തം
ഇരുത്തമായി. ഒരു ദിവസം നടക്കാനിറങ്ങിയപ്പോഴാണ് ഹുസൈന്‍ ചോദിച്ചത്, “നീ അവറ്റകളെ
നോക്കി നില്‍ക്കലുണ്ടല്ലോ, അതിന്‍റെ പേരോ പ്രത്യേകതകളോ അറിയോ? മൂന്ന് കൊല്ലം
പഠിച്ചതല്ലേ?” ശരിയാണല്ലോ... അങ്ങിനെയൊരു അബദ്ധം പിണഞ്ഞിരുന്നു. “അതൊന്നും ഞാന്‍
പഠിച്ചില്ല, ചിലപ്പോ എം.എസ്സിക്കാര്‍ പഠിച്ചിട്ടുണ്ടാകും..” അല്ലെങ്കിലും പണ്ട്
മുതലേ ഹുസൈനുള്ള ഒരസുഖമാണ് ടെക്സ്റ്റ് ബുക്കിലെ വേണ്ടാത്ത കാര്യങ്ങള്‍ ചോദിച്ച്
പരീക്ഷിക്കല്‍. “നിന്‍റെ ഒരു നുണ കഥയില്ലേ ഊമയായ അരയന്നം മരിക്കുന്ന സമയത്ത് ഒരു
പാട്ട് പാടുന്ന കഥ... ആ കഥയില്‍ പറയുന്ന അരയന്നമാണിത്. ഇതിന്‍റെ പേരാണ് മ്യുട്ട്
സ്വാന്‍”. ‘നുണ കഥ’ എന്ന പ്രയോഗമൊഴിച്ച് ബാക്കി പറഞ്ഞതൊക്കെ എനിക്കിഷ്ടായി.
അരയന്നങ്ങള്‍
കൂട് കൂട്ടിയിരിക്കുന്ന തുരുത്തിനടുത്ത് അവയെ കാണാന്‍ വരുന്ന ഒരാളാണ് മ്യുട്ട്
സ്വാനിനെ കുറിച്ച് എനിക്ക് കൂടുതലായി പറഞ്ഞു തന്നത്. യുറോപ്പിലെ കുടിയേറ്റക്കാരോടൊപ്പം കനേഡിയന്‍
മണ്ണില്‍ എത്തിയ ജലപക്ഷിയാണ് മ്യുട്ട് സ്വാന്‍. ഇവ മറ്റ് അരയന്നങ്ങളെ പോലെ
ശബ്ദമുണ്ടാക്കാത്തത് കൊണ്ടാണ് ഇങ്ങിനെയൊരു പേര് വന്നത്. അല്ലാതെ ഊമകളല്ല. ഇംഗ്ലണ്ടില്‍ രാജകീയ പ്രൌഡിയോടെ വാഴുന്ന ഈ അരയന്നങ്ങളെ വടക്കേ അമേരിക്കയില്‍
നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മനുഷ്യന്മാരുടെ അവസ്ഥതന്നെയാണ്
കുടിയേറ്റക്കാരായ പക്ഷിമൃഗാദികള്‍ക്കും. പറക്കാതിരിക്കാനായി ഇവറ്റയുടെ ചിറകുകള്‍ വെട്ടിയത് കൊണ്ടാണ് എന്നും നിങ്ങള്‍ക്ക് ഇവരെ ഇവിടെത്തന്നെ കാണാനാവുന്നത് എന്നാ സ്നേഹിതന്‍ പറഞ്ഞപ്പോള്‍ സങ്കടം തോന്നി. പഴയ യുഗോസ്ലാവിയയില്‍ നിന്ന് കാനഡയിലേക്ക്
കുടിയേറിയ ഒരു സുഹൃത്തുണ്ടെനിക്ക്. ഇങ്ങോട്ട് വരുമ്പോള്‍ ഭൂപടത്തില്‍ ഉണ്ടായിരുന്ന എന്‍റെ രാജ്യം മാഞ്ഞു പോയിരിക്കുന്നു. സ്വന്തമായി ഒരു
രാജ്യം പോലും ഇന്നെനിക്കില്ലെന്ന് അവര്‍ വേദനയോടെയാണ് പറഞ്ഞത്. പറന്നു പോകാന്‍ ചിറകുകള്‍ക്ക് കെല്‍പ്പില്ലാതെ, ശബ്ദിക്കാന്‍ ശബ്ദമില്ലാതെ മ്യുട്ട് സ്വാനും പ്രതീക്ഷയോടെ ഇവിടെ കഴിയുന്നു.
ഞങ്ങളെന്നും കാണുന്ന അരയന്ന കുടുംബത്തിന്‍റെ ചിത്രങ്ങള്‍ ധാരാളമായി ഹുസൈന്‍
എടുത്തിരുന്നു. ഒരു ദിവസം നടത്തം കഴിഞ്ഞെത്തി ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍
കമ്പ്യൂട്ടറില്‍ ഇട്ട് നോക്കുമ്പോഴാണ് ഒരരയന്നത്തിന്‍റെ പുറത്ത് മഞ്ഞ ടാഗ് ഞങ്ങള്‍
ശ്രദ്ധിച്ചത്. എന്തെങ്കിലും പ്രത്യേകതകള്‍ ഞങ്ങള്‍ക്കൊട്ട് മനസ്സിലായതുമില്ല. ആ
ചിത്രം മുഖപുസ്തകത്തിലും ഒണ്ടാറിയോ സ്വാന്‍ സൊസൈറ്റി ഗ്രൂപ്പിലും ഷെയര്‍ ചെയ്തപ്പോഴാണ്
കഥ മാറുന്നത്. ചിത്രത്തിലെ അരയന്നത്തിന്‍റെ പേരും, എവിടെവെച്ച് വിരിഞ്ഞിറങ്ങിയതാണെന്നും,
ആരുടെ കുട്ടിയാണെന്നും അടക്കമുള്ള വിശദമായ മെസ്സേജുകള്‍ പോസ്റ്റ് ചെയ്ത്
നിമിഷങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ക്ക് കിട്ടിയപ്പോള്‍ ഇതേതോ കൂടിയ ഇനമാണെന്നും
അന്വേഷിച്ച് പോകണമെന്ന ബോധവും ശക്തമായത്. എന്നാല്‍ പിറ്റേന്ന് അതിനെ കണ്ട തടാക
കരയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നെങ്കിലും നിരാശരായി മടങ്ങേണ്ടി വന്നു. എവിടുന്ന് വന്ന് എങ്ങോട്ടോ പോയ അരയന്നത്തിനെ കുറിച്ച് നെറ്റ് വഴി തപ്പിയെടുത്ത
വിവരങ്ങള്‍ വായിച്ചപ്പോള്‍ കാണാതെ വയ്യെന്നായി.
ഞങ്ങള്‍ കണ്ടത് വടക്കേ
അമേരിക്ക ഒരിക്കല്‍ അടക്കി വാണിരുന്ന അരയന്നങ്ങളായ ട്രംപെറ്റര്‍ സ്വാനിനെയാണ്. ഇന്ന് എണ്ണത്തില്‍ വളരെ കുറവ്. നീണ്ട തുവലുകള്‍ക്കും, തൊലിക്കും,
ഇറച്ചിക്കും വേണ്ടി കണക്കിലാതെ കൊന്നൊടുക്കിയപ്പോള്‍ ഓര്‍ത്തിട്ടുണ്ടാകില്ല
ഇവയൊക്കെ വേരറ്റു പോകുമെന്ന്. 1933 ലെ കണക്കുകള്‍ പ്രകാരം
ഇവയുടെ എണ്ണം വെറും എഴുപ്പത്തിയേഴായിരുന്നു. കാനഡയുടെ കിഴക്കന്‍ പ്രവിശ്യയായ ഒണ്ടാറിയോയില്‍ ഒന്നും പോലും ബാക്കിയില്ലാതെ വിത്തറ്റ് പോയി. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നാല്‍പ്പതോളം പക്ഷികള്‍ മാത്രം. സൂക്ഷ്മമായ പരിചരണവും കര്‍ശന
നിയമങ്ങളും ഏര്‍പ്പെടുത്തി ഇവയെ ഈ മണ്ണില്‍ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്.
അതിന്‍റെ ഭാഗമാണ് കുടിയേറ്റ പക്ഷിയായ മ്യുട്ട് സ്വാനിനെ കുടിയൊഴിപ്പിക്കല്‍...
ഇങ്ങിനെ കണ്ണിലെണ്ണയൊഴിച്ച് പരിപാലിക്കുന്ന ഈ അരയന്നങ്ങളില്‍ ഒന്നിന്‍റെ ചിത്രമാണ്
ഹുസൈന്‍റെ ക്യാമറയില്‍ അബദ്ധത്തില്‍ പതിഞ്ഞത്.
വടക്കേ അമേരിക്കയില്‍ നിന്ന് സഞ്ചാരി പ്രാവ് വേരറ്റു പോയിട്ട് നൂറ് വര്‍ഷമായിരിക്കുന്നു. ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് പക്ഷി സ്നേഹികളും സര്‍ക്കാരുകളും. ട്രംപെറ്റര്‍ സ്വാന്‍ വടക്കേ അമേരിക്കയിലെ ഏറ്റവും വലിപ്പം കൂടിയ ജലപക്ഷിയാണ്. വെളുത്തു നീണ്ട കഴുത്തും കറുത്ത കൊക്കുമുള്ള ഇവരെ തിരിച്ചറിയുന്നത് കൊക്കിലെ രേഖകള്‍ നോക്കിയാണ്. നമ്മുടെ കൈരേഖകള്‍ പോലെ ഓരോന്നിനും വ്യത്യസ്തമായിരിക്കും. ശക്തികൊണ്ടും വലിപ്പം കൊണ്ടും മുന്പനായവന്‍ തോറ്റത് മനുഷ്യരുടെ ക്രൂരതക്ക് മുന്നിലാണ്.
Bill marks of a Trumpeter Swan |
വടക്കേ അമേരിക്കയില്‍ നിന്ന് സഞ്ചാരി പ്രാവ് വേരറ്റു പോയിട്ട് നൂറ് വര്‍ഷമായിരിക്കുന്നു. ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് പക്ഷി സ്നേഹികളും സര്‍ക്കാരുകളും. ട്രംപെറ്റര്‍ സ്വാന്‍ വടക്കേ അമേരിക്കയിലെ ഏറ്റവും വലിപ്പം കൂടിയ ജലപക്ഷിയാണ്. വെളുത്തു നീണ്ട കഴുത്തും കറുത്ത കൊക്കുമുള്ള ഇവരെ തിരിച്ചറിയുന്നത് കൊക്കിലെ രേഖകള്‍ നോക്കിയാണ്. നമ്മുടെ കൈരേഖകള്‍ പോലെ ഓരോന്നിനും വ്യത്യസ്തമായിരിക്കും. ശക്തികൊണ്ടും വലിപ്പം കൊണ്ടും മുന്പനായവന്‍ തോറ്റത് മനുഷ്യരുടെ ക്രൂരതക്ക് മുന്നിലാണ്.
മിസ്സിസ്സാഗയില്‍
നിന്ന് അമ്പതു കിലോമീറ്റര്‍ അകലെയുള്ള ബര്‍ലിംഗട്ടണിലെ ലാ സേല്‍ പാര്‍ക്കില്‍ മഞ്ഞു
കാലമായാല്‍ ട്രംപറ്ററുകള്‍ തിരിച്ചെത്തുമത്രേ. ഈ അരയന്നങ്ങളെ സംരക്ഷിക്കുന്ന രാജ്യത്തെ പല കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഹാരി ലംസ്ടെന്‍ എന്ന പക്ഷി സ്നേഹി 1982 ല്‍ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ അലഞ്ഞ് നടന്ന് ശേഖരിച്ച പതിനെട്ട് ട്രംപറ്റര്‍ മുട്ടകളുമായി ഒണ്ടാറിയോയിലേക്ക് വന്നു. ആ മുട്ടകള്‍ വിരിയിച്ച് വീണ്ടും ഈ പ്രദേശത്തേക്ക് ഇവരെ മടക്കി കൊണ്ടുവരികയായിരുന്നു. ഓരോന്നിനെയും ശ്രദ്ധാപൂര്‍വ്വം പരിചരിച്ചതിനാല്‍ ഇന്ന് ഇവിടെ ആയിരത്തിലധികം പക്ഷികള്‍ ഉണ്ടെന്നാണ് ഹാരി ലംസ്ടെന്‍ പറയുന്നത്. ടാഗ് കണ്ട് ആരെങ്കിലും അദ്ദേഹത്തെ വിളിച്ചാല്‍ ആ അരയന്നത്തിന്‍റെ ഡാറ്റ മാത്രമല്ല അതിനെക്കുറിച്ച് ഒരു നീണ്ടകഥ തന്നെ അമ്പത് വര്‍ഷത്തിലധികമായി ജലപക്ഷികളെ കുറിച്ച് പഠിക്കുന്ന ഈ മുന്‍ വ്യോമസേന പൈലറ്റിനു പറയാനുണ്ടാകും. ആയുസ്സ്
തീരുംവരെ ഒരിണയുമായി ജീവിക്കുന്ന ട്രംപെറ്ററുകള്‍ക്കിടയില്‍ അടുത്തകാലത്തായി മൊഴിചൊല്ലല്‍
കണ്ടു വരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. നമ്മളെ കണ്ടു പഠിച്ചതാകും! ഇനിയും പലതും പഠിച്ച്
സ്വഭാവം വെടക്കാവുന്നതിന് മുന്നേ ലാ സേല്‍ പാര്‍ക്കില്‍ പോയി ഇവരെയൊന്നു കണ്ടു
വരാമെന്ന് തീരുമാനിച്ചു.
ഒരുത്സവ പറമ്പില്‍
എത്തിയത് പോലെയാണ് എനിക്ക് തോന്നിയത്. എന്തൊരു ഒച്ചയും ബഹളവും! കൊമ്പുവാദ്യത്തിന്‍റെ ശബ്ദത്തോട് സാമ്യമുണ്ട് ട്രംപെറ്ററുകളുടെ ഒച്ചയെടുക്കലിന്. പേര് കേട്ടപ്പോള്‍ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല.
ജലപക്ഷികളുടെ സമ്മേളനമായിരുന്നു അവിടെ. കൂട്ടത്തില്‍ വലിപ്പം കൊണ്ടും കിട്ടുന്ന പ്രത്യേക
പരിഗണനകള്‍ കൊണ്ടും സുഖിയന്മാരായി വാഴുകയാണ് ട്രംപെറ്ററുകള്‍. അവിടെയുള്ള എല്ലാ
ട്രംപെറ്ററുകളുടെയും ചിറകില്‍ മഞ്ഞ ടാഗും, കാലില്‍ ഒരു ചെറു വളയവുമുണ്ട്. അരയന്നങ്ങള്‍ക്ക് ബുദ്ധിമുട്ടോ വേദനയോ ഈ ടാഗുകള്‍ കൊണ്ടുണ്ടാവില്ലെത്രേ. പറയാന്‍ കഴിയത്തത് കൊണ്ടാവുമോ ഇത്രയധികം ഉച്ചത്തില്‍ ഇവര്‍ കരയുന്നത്? ട്രംപെറ്റര്‍
കുഞ്ഞുങ്ങള്‍ക്ക് ഇളം തവിട്ടുനിറമാണ്. കുഞ്ഞു അരയന്നങ്ങളെ ഭംഗിയുള്ള താറാവുകള്‍ക്കിടയില്‍ കണ്ടപ്പോഴാണ് “ദി അഗ്ലി ഡക്ക്ളിംഗ്” എന്ന കഥയിലെ അരയന്നത്തെ ഓര്‍മ്മ വന്നത്. വീണ്ടും മറ്റൊരു അരയന്ന കഥ!
ഈ പക്ഷികളുടെ മിനുസ്സമേറിയ തൂവലുകള്‍ കൊണ്ട് എഴുതിയ കഥകള്‍ വല്ലതും ഇവര്‍ക്കറിയുമോ ആവോ? എഴുതുവാനും പ്രഭു
കുടുംബങ്ങളിലെ പെണ്ണുങ്ങളുടെ തൊപ്പികളും കോട്ടുകളും അലങ്കരിക്കുവാനും ട്രംപെറ്ററുകളുടെ
തൂവലുകളാണത്രേ അന്നൊക്കെ ധാരാളമായി ഉപയോഗിച്ചിരുന്നത്. അത് തന്നെയാണ് അവയുടെ നാശത്തിനും
കാരണമായിട്ടുണ്ടാവുക. ഹാരി ലംസ്ടെനെ പോലെയുള്ളവരുടെ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍
കൊണ്ട് ഇന്ന് വടക്കേ അമേരിക്കയില്‍ ട്രംപെറ്ററുകളുടെ എണ്ണം നാല്‍പ്പതിനായിരമായി ഉയര്‍ന്നിട്ടുണ്ട്. നല്ലത്... അരയന്നങ്ങള്‍
മാത്രമല്ല കറുപ്പും വെളുപ്പും ഇടകലര്‍ന്ന കുഞ്ഞു കിളികളും, മൂങ്ങയും, ചിപ് മംഗുകളും വിലസുന്ന പാര്‍ക്കില്‍ നിന്ന് പോരുമ്പോഴും കാതില്‍ നിലക്കാത്ത കൊമ്പുവാദ്യമേളത്തിന്‍റെ താളമായിരുന്നു...
Trumpeter Swans - Weigh 30-35 pounds; wingspan over 7 feet |
എല്ലാവര്‍ക്കും ഞങ്ങളുടെ ക്രിസ്മസ് / പുതുവത്സരാശംസകള്‍......
ReplyDeleteകഥകളിലൂടെ മാത്രമേ അരയന്നങ്ങളുടെ സൗന്ദര്യം ആസ്വദിക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ. നല്ല രസണ്ടായിരുന്നുട്ടോ അരയന്നവിശേഷം വായിക്കുവാന്‍..
ReplyDeleteപോർട്ട് ക്രെഡിറ്റിൽ അരയന്നങ്ങളെ കാണുമ്പോൾ കൗതുകത്തോടെ നോക്കിനിന്നപ്പോഴോന്നും ഇവയുടെ ചരിത്രം അറിഞ്ഞിരുന്നില്ല.... നന്ദി മുബീ....
ReplyDelete@സുധീര്‍, ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി.... കഥകളിലെ രാജകുമാരികളെല്ലാം അരയന്നങ്ങളാവും, അരയന്നങ്ങള്‍ രാജകുമാരികളും, എന്താണു അങ്ങിനെ എന്ന് മാത്രം നിക്ക് മനസ്സിലായിട്ടില്ല...
Delete@ കുഞ്ഞേച്ചി, ഇനി കാണുമ്പോ ന്‍റെ ബ്ലോഗ് പോസ്റ്റ് ഓര്‍ത്തോളൂ... വെറുതെ വേണ്ട കൂട്ടിന് ഞാന്‍ വരാം... :)
അടുക്കള മുറ്റത്തെ സമാധാനാന്തരീക്ഷം പുനസ്ഥാപിച്ചതിന് നന്ദി സൂചകമായി മുട്ടയിട്ടും ചെവി ചൊറിയാന്‍ തൂവല്‍ പൊഴിച്ചും, കോലായില്‍ അപ്പിയിട്ടും കോഴികളും താറാവുകളും ഞങ്ങളെ സന്തോഷിപ്പിച്ചു.
ReplyDeleteനര്‍മ്മരസത്തോടെ സുന്ദരമായ കഥ പോലെ അവതരിപ്പിച്ചപ്പോള്‍ വായന അരയന്നത്തെ കാണുന്നതിനേക്കാള്‍ രസായി.
So sweet....swans story...write more n more pls
ReplyDelete@ റാംജിയേട്ടാ... അരയന്നങ്ങള്‍ കാണുന്ന പോലെയല്ലാത്രേ, അവറ്റയുടെ ചിറക് കൊണ്ടൊരു അടികിട്ടിയാല്‍ നമ്മുടെ കൈയിലെ എല്ലിന് പരിക്ക് പറ്റുന്നാ പറയണേ.. സ്നേഹം, സന്തോഷം...
Delete@ പദ്മ, എന്നെ കൊണ്ടാവുന്നത് പോലെ ശ്രമിക്കാട്ടോ.... നന്ദി പറയുന്നില്ല... സ്നേഹം മാത്രം
നല്ല സുഖമുണ്ടായിരുന്നു അരയന്നങ്ങളെ വായിക്കാന്‍
ReplyDeleteAnother feather in ur cap..ippravishyam oru arayanathintethu .....keep going mubs
ReplyDelete@ നീലക്കുറിഞ്ഞി, സന്തോഷം....
Delete@ Laz, തിരക്കിനിടയിലും നീ ഇവിടെ എത്തിയല്ലോ... സ്നേഹം :)
:) (y) Story of Swans....
ReplyDeleteഓർമ്മപെടുത്തലിന് നന്ദി, ചണ്ടീഗഡു സുഗുണ തടാകത്തിൽ മുൻപ് പോയിരുന്നു. എണ്ണാൻ കഴിയാത്ത അത്രേം അരയ്ന്നഗൽ അതിനകത്തുണ്ട്.അവക്കിടയിലൂടെയുള്ള തോണി യാത്ര അതിമനോഹരമാണ്
ReplyDelete@മെല്‍വിന്‍, നന്ദിട്ടോ :)
Delete@ ഷരീഫ്, നല്ല രസായിരിക്കുല്ലേ അവിടെത്തെ തോണി യാത്ര... ഹോ, കൊതിയാകുന്നു!
ട്രംപറ്റർ അരയന്നങ്ങളുടെ അവസാനചിത്രം കേമത്തിൽ കേമം. അവയെക്കുറിച്ച് നേരത്തെ കേട്ടിട്ടുണ്ട്. കുട്ടിക്കാലം മുതൽ അറിഞ്ഞതും, പിന്നീട് കുട്ടികളോട് കഥ പറഞ്ഞതുമായ അരയന്നലോകത്തെ നേരിട്ട് അനുഭവിക്കാൻ അവസരം ലഭിച്ചത് വലിയ സൗഭാഗ്യം തന്നെ. അത് പങ്കുവെച്ച നല്ല മനസ്സിനു നന്ദി......
ReplyDeleteക്രിസ്മസ് - പുതുവത്സര ആശംസകൾ
മുബിയുടെ അരയന്ന ചരിതം സന്തോഷത്തോടെ വായിച്ചു.നര്‍മ്മം ചാലിച്ച് എന്തു മനോഹരമായാണ് മുബി എഴുതുന്നതു. അഭിനന്ദനങ്ങള്‍.ആ അഗ്ലി ഡക്ലിങ്ങിന്റെ കഥ തരം കിട്ടുമ്പോഴൊക്കെ ഞാനും പറയാറുണ്ട്.
ReplyDelete@ പ്രദീപ് മാഷേ, ഇനി ഒരെണ്ണം കൂടെയുണ്ട്. Black Swan ഞാന്‍ അതിനെ കണ്ടിട്ടില്ല. ഇവിടെ എവിടെയോ ഉണ്ടെന്ന് പറയുന്നു. നന്ദി മാഷേ...
Delete@ വെട്ടത്താന്‍ ചേട്ടാ, ചെറിയ കുട്ടികള്‍ക്ക് പെട്ടെന്ന് ഇഷ്ടാവുന്ന കഥയാണത്. എഴുത്തിനുള്ള ഈ പ്രോത്സാഹനത്തിന് ഒരുപാട് സ്നേഹം...
അരയന്നങ്ങളെ പറ്റി കേട്ടിട്ടുണ്ടെങ്കിലും ഇത് വരെ കാണാന്‍ പറ്റിയിട്ടില്ല, ഈ വിവരങ്ങള്‍ക് നന്ദി....
ReplyDeleteവായനയുടെ തുടക്കത്തില്‍ ധരിച്ചത് വിത്യസ്തമായൊരു അരയന്നക്കഥയായിരിക്കുമെന്നാണ്..വിട്ടുവിട്ടകലത്തില്‍ പിന്നെ കണ്ടത് സുന്ദരികളായ അരയന്നങ്ങളെയുമാണ്.മനോഹരമായി ഒരുക്കിയ ശൈലി എന്ന പാതയിലൂടെ സഞ്ചരിച്ച് അരയന്നങ്ങളെ നല്ലപോലെ കാണുവാനും അവയുടെ വിശേഷങ്ങള്‍ അറിയുവാനും കഴിഞ്ഞു.
ReplyDeleteമനോഹരമായ ചിത്രങ്ങളും,വിവരണവും.
ആശംസകള്‍
@ വിനീത്, ഇഷ്ടായോ അരയന്നങ്ങളെ? വായിച്ചതില്‍ സന്തോഷം..
ReplyDelete@ തങ്കപ്പന്‍ ചേട്ടാ, മനസ്സും കണ്ണും നിറഞ്ഞു.... സ്നേഹം മാത്രം :)
അരയന്ന വിശേഷം നന്നായി
ReplyDeleteഅരയന്നങ്ങളെപറ്റി കൂടുതൽ അറിയാൻ പറ്റി.അല്ലെങ്കിലും എന്താ ചേല് അവറ്റകളെ കാണാൻ. ഒരു പ്രത്യേക ഭംഗി. "അരയന്നങ്ങളുടെ വീട്" വിവരണം വായിക്കാൻ രസമുണ്ടായിരുന്നു ഒപ്പം ഫോട്ടോസും. ആശംസകൾ.
ReplyDelete@ റോസിലി, സന്തോഷംട്ടോ :) :)
Delete@ ഗീത, അതെ അതിനെ എത്ര നേരം വേണമെങ്കിലും നോക്കി നില്‍ക്കാം. മടുക്കില്ല... നീന്തുന്നതും, തല പൂഴ്ത്തിവച്ചു ഉറങ്ങുന്നതും ഒക്കെ കാണാന്‍ നല്ല ശേലാണ്..
കുട്ടിക്കാലത്തെ വായനകളില്‍ നിന്ന് മനസ്സില്‍ ചേക്കേറിയ പക്ഷികളാണ് അരയന്നങ്ങള്‍. ഒരു ഘട്ടത്തില്‍ അരയന്നങ്ങള്‍ ഏതോ ഭാവനാലോകത്തിലെ സങ്കല്പപക്ഷികളാണെന്ന് വിശ്വസിക്കയും ചെയ്തിരുന്നു.
ReplyDeleteഅരയന്നങ്ങള്‍ ഒരു പ്രതീകമായാണ് എനിക്കെപ്പോഴും തോന്നുന്നത്.പ്രണയം ,സമാധാനം, എന്നിവയില്‍ എപ്പോഴും ഇടം പിടിച്ചിട്ടുള്ളവ.പക്ഷെ നമ്മുടെ നാട്ടില്‍ ഇവയെ കാണാനും പറ്റില്ല .ഒരു പക്ഷെ ഇംഗ്ലീഷ് സാഹിത്യ തോടൊപ്പം കടല് കടന്നു വന്നവ അയ്യിരിക്കും ഈ കൂട്ടര്‍ ....കുട്ടികാലത്തൊക്കെ അവ വെളുത്ത താറാവുകളായി തെറ്റിദ്ധരിച്ചിട്ടുണ്ട്....വളരെ നന്നായിട്ടുണ്ട് ... എഴുതി കൊണ്ടേ ഇരിക്കുക ....
ReplyDelete@ അജിത്തേട്ടന്‍, അരയന്ന കഥകളുടെ ഭാവനാലോകം മനസ്സില്‍ നിന്ന് പോകുന്നേയില്ല... :)
Delete@ അമല്‍ദേവ്, ഇംഗ്ലീഷ് സാഹിത്യത്തില്‍ കുറെ പ്രയോഗങ്ങള്‍ "സ്വാനുമായി ബന്ധപ്പെടുത്തിയാണ്. അതിലൂടെ ഒന്നൂടെ പോയി നോക്കണം... നന്ദി
അരയന്നങ്ങളെക്കുറിച്ചുള്ള പുതിയ പേരുകളും വിവരണവും അസ്സലായി.വിശേഷ വായനാസുഖം-അരയന്നങ്ങള്‍ പോലെ !അഭിനന്ദനങ്ങള്‍ !
ReplyDelete
ReplyDeleteനര്‍മ്മരസത്തോടെ സുന്ദരമായ കഥ പോലെ അവതരിപ്പിച്ചപ്പോള്‍ വായന അരയന്നത്തെ കാണുന്നതിനേക്കാള്‍ രസായി Ashamsakal Dear mubi eththaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@ മുഹമ്മദ്കുട്ടി മാഷ്, അരയന്ന വിശേഷം ഇഷ്ടായല്ലോ, നന്ദി.... സന്തോഷം ഈ വരവിന്.
Delete@ ഷംസുദ്ദീന്‍, നന്ദി.....
മനോഹരം,..ഫോട്ടോസും, വിവരണവും. എല്ലാം ...! വായിക്കാൻ നല്ല സുഖമുണ്ടായിരുന്നു ..അത്രയ്ക്ക് നന്നായിട്ടു തന്നെ ഏഴുതി ...
ReplyDeleteതാങ്കള്ക്കും നല്ലൊരു ക്രിസ്മസ് ,പുതുവത്സര ആശംസകൾ നേരുന്നു...
Swans are sooo beautiful!!
ReplyDelete@രാജേഷ്കുമാര്‍, ഒത്തിരി സന്തോഷം.....
Delete@ Mayflowers, Yes it is.... Thanks :)
Manoharam.
ReplyDeleteകുണുങ്ങി കുണുങ്ങി നടക്കുന്ന അരയന്നങ്ങളുടെ
ReplyDeleteനാട്ടിലാണ് ഞാനെങ്കിലും , കഥകളിലെയൊക്കെ രാജകുമാരിമാരുടെ
ഉറ്റമിത്രങ്ങളായ , ഈ അരയന്ന ചരിതങ്ങൾ ഇപ്പോഴാണ് ശരിക്ക് അറിയുന്നത് ...!
നല്ല നർമ്മരസത്തോടെ തന്നെ അരയന്ന ചരിത്രം , ചിത്രങ്ങൾ സഹിതം അതിമനോഹരമായി
അവതരിപ്പിച്ചതിന് ഒരു ഹാറ്റ്സ് ഓഫ് കേട്ടൊ മുബി
@ ഡോ., നന്ദി....
Delete@ മുരളിയേട്ടാ, ബിലാത്തിയിലെ അരയന്നങ്ങളുടെ ഉടമസ്ഥാവകാശം രാജ്ഞിക്കാണത്രേ. "Swan Upping" എന്നൊരു പരിപാടിയുണ്ട്. ഇതാ ഈ ലിങ്ക് ഒന്ന് നോക്കൂട്ടോ, http://www.royal.gov.uk/royaleventsandceremonies/swanupping/swanupping.aspx
ഈ ലിങ്ക് തന്ന് ഈ മണ്ടനെ വിവരം വെപ്പിച്ചതിന് നന്ദീട്ടാ മുബീ
Deleteദമയന്തി യോടൊപ്പം കണ്ടതിന് ശേഷം ഹംസഗാമിനികളെ കാണുമ്പോൾ ഓർമിയ്ക്കും എന്നാല്ലാതെ അരയന്നങ്ങളെ അങ്ങ് മറന്നു പോയി. മുബി അരയന്നങ്ങളെ ഭംഗിയായി അവതരിപ്പിച്ചു. ഐതിഹ്യങ്ങളും യാഥാർ ത്യങ്ങളും കോർത്തിണക്കി അരയന്ന വിശേഷം മനോഹരമാക്കി. അരയന്നങ്ങളെ പോലെ മനോഹരം.
ReplyDeleteഅരയന്നങ്ങളെ കുറിച്ചു കേട്ട കഥയും, നേരിട്ട് കണ്ടപ്പോഴുള്ള വിവരണവും, കൂടുതല്‍ വിവരങ്ങള്‍ പഠിച്ചും ശേഖരിച്ചും പങ്കിട്ടതു നന്നായിരിക്കുന്നു മുബീ.. അഭിനന്ദനങ്ങള്‍..
ReplyDeleteക്രിസ്തുമസ് പുതുവത്സരാശംസകള്‍ മുബിക്കും കുടുംബത്തിനും..
@ ബിപിന്‍, കഥകളിലൂടെ അരയന്നത്തെ പോലെ അടുത്തറിഞ്ഞ വേറൊരു പക്ഷിയും നമുക്കില്ലെന്ന് തോന്നുന്നുല്ലേ.... നന്ദി
Delete@നിത്യഹരിത, സ്നേഹം പ്രിയ സുഹൃത്തേ....
നല്ല ഒരു അവതരണമായിരുന്നു...പിന്നെ അരയന്നങ്ങളെകുറിച്ചുള്ള കഥകളൊന്നും എനിക്കറിയില്ല,ഈ ആര്‍ട്ടിക്കിലൂടെ അരയന്നങ്ങളെകുറിച്ചുള്ള നല്ല ഒരു വിവരണം തന്നെയാണ് താങ്ങള്‍ നല്‍കിയിരിക്കുന്നത്.തുടര്‍ന്നും പ്രതീക്ഷിക്കുന്നു....ആശംസകള്‍
ReplyDeleteകാണാകാഴ്ചകള്‍ അനേകം ഉണ്ട്..,പലതും ഇതുപോലെയുള്ള വായനകളില്‍ ഹൃദയത്തില്‍ പതിയുന്നു,നല്ലൊരു പഠനസഹായി ആയിട്ടുണ്ട്. നല്ല വിവരണം..,ആശംസകള്‍
ReplyDeleteമു൯ ജന്മത്തില് അരയന്നമായിരുന്നോ..
ReplyDeleteഹ ഹാ..
ഗമണ്ട൯..
ഇതൊക്കെ പുറംലോകത്തെക്കെത്തിക്കും രൂപത്തിലൊന്ന് പ്രസിദ്ധീകരിക്കെന്നെ..
@ ഹബീബ്, പോസ്റ്റ് വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം... നന്ദി
Delete@ ശിഹാബുദ്ദീന്‍, നന്ദി....
@ മുബാറക്ക്, അതും കണ്ടുപിടിച്ചോ? നിന്റെയൊരു കാര്യം :) :) സ്നേഹം...
@@
ReplyDeleteബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതോടൊപ്പം ഏതെങ്കിലും ആനുകാലികങ്ങളിലേക്ക് അയക്കൂ..
കൂടുതല്‍ പേരിലേക്ക് എഴുത്തുകള്‍ എത്തട്ടെ..
***
അരയന്ന പോസ്റ്റ് നന്നായി ട്ടോ. മേമ്പോടിക്ക് അൽപം നർമ്മം കൂടി ആയപ്പോ വായന എളുപ്പമായി..
ReplyDelete@ കണ്ണൂരാന്‍, ഇന്‍ഷാ അല്ലാഹ് ശ്രമിക്കാം... നന്ദി.
Delete@ അക്ബര്‍, സന്തോഷായിട്ടോ.....
marked !!!!!!!
ReplyDeleteഅരയന്നം എന്നു കേൾക്കുമ്പോൾ ദമയന്തിയെയാണ് പെട്ടെന്ന് ഓർമ്മ വരിക.
ReplyDeleteഅരയന്നങ്ങളുടെ മനോഹരമായ ചിത്രങ്ങൾ. രസകരമായ എഴുത്തും കൂടിയാവുമ്പോൾ ആസ്വാദ്യകരം.
ആശംസകൾ...
നന്നായി ഈ അരയന്ന കഥ !! തമാശയും വഴങ്ങും ള്‍;ല്ലേ ,,, നല്ല വായന തന്നു പതിവ് പോലെ
ReplyDeleteഅരയന്നങ്ങള്‍ക്കും ,
ReplyDeleteഎഴുത്തുകാരിക്കും ആശംസകള്‍
@ ശിഹാബ്... നന്ദി. ഒഴിവുപോലെ വായിക്കണേ..
Delete@ വീകെ, ആ രവിവര്‍മ്മ ചിത്രം തന്നെയാണ് ആദ്യമോര്‍മ്മ വരിക... സന്തോഷം വായിച്ചതില്‍.
@ഫൈസല്‍, നന്ദി....
@അക്കാ കുക്കാ, അരയന്നങ്ങളെ കാണാന്‍ വന്നൂലോ, സന്തോഷായിട്ടോ :)
ഒത്തിരി സന്തോഷം ആയി അരയന്നവും
ReplyDeleteപോസ്റ്റും.ഒരു പൂച്ച പക്ഷി പ്രേമി കൂടി
ആയതു കൊണ്ട് തടാക കരയിൽ ഞാൻ
കുറെ നേരം നോക്കി നിന്ന് കേട്ടോ മുബി.
I like this Swans and Swan Post....
ReplyDeleteനല്ല എഴുത്ത്
ReplyDelete@ ente lokam തടാക കരയില്‍ ഇവരെയും നോക്കി എല്ലാം മറന്നങ്ങിനെ ഇരിക്കാനുമൊരു സുഖമാണ്... നന്ദി അവിടേക്ക് ഒപ്പം വന്നതിന്..
Delete@ മാഷേ.... സന്തോഷം
@രൂപാ.... നന്ദി
അരയന്നങ്ങള്‍ എന്നുമെന്നെ ഒരു സങ്കല്പ ലോകത്തിലേക്ക് ആനയിച്ചിരുന്നു..പാലും ,വെള്ളവും കൊടുത്താല്‍...വെള്ളമുപെക്ഷിച്ച് പാല് മാത്രം കുടിക്കുന്ന ദേവലോകപക്ഷികളായിരുന്നു വയെനിക്കെന്നും...പിന്നെ കവികള്ടെ ഭാഷയിലെ അന്ന നട എന്നാ വിശേഷണവും!!!..സത്യമെന്നും സങ്കല്പത്തില്‍ നിന്നുമെത്ര അകലെയാണെന്നതിപ്പോ ഒരു കൌതുകത്തോടെ ന്നെ ഓര്‍മിപ്പിക്കുന്നു..rr
ReplyDeleteലോകത്തെല്ലായിടത്തും എഴുത്തുകാരുടെ 'വീക്നെസ്' ആണെന്നു തോന്നുന്നു അരയന്നങ്ങൾ.കുറ്റം പറയാൻ പറ്റില്ല.ഒരു 'റൊമാന്റിക്' നും അരയന്നത്തെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല.
ReplyDeleteകുട്ടിക്കാലം മുതൽ കേൾക്കുന്ന 'അന്നനടയും','ഹംസദൂതു'മൊക്കെ ഓർമ്മ വന്നു.
ഭംഗിയുള്ള എഴുത്തും ചിത്രങ്ങളും.
ആശംസകൾ.
അരയന്നങ്ങളുടെ കഥ വളരെ ഇഷ്ടമായി. ചിത്രങ്ങള്‍ പക്ഷെ അതിലേറെ കഥകള്‍ പറയുന്നു എന്നുള്ളതും സസന്തോഷം അറിയിക്കട്ടെ. മനുഷ്യന്‍റെ കൈ കടത്തല്‍ ഇവ്വിധം തുടര്‍ന്നാല്‍ പല ജീവജാലങ്ങളും നാമാവശേഷമാകും എന്നത് നിശ്ചയം തന്നെ.!ഏറെ കാലത്തിനു ശേഷമാണ് മുബിയുടെ ഒരു പോസ്റ്റ് വായിക്കുന്നത്. ആശംസകള്‍.
ReplyDelete@ risharasheed ഇവിടെ വരുന്നത് വരെ ഞാനും ഇമ്മാതിരി കാര്യങ്ങളാണ് അവയെക്കുറിച്ച് കരുതിയിരുന്നേ... സത്യമല്ലെന്ന് അറിയാമായിരുന്നിട്ടും മറിച്ച് കരുതാന്‍ തോന്നിയില്ല... വായിച്ചതില്‍ സന്തോഷം...
Delete@ Jewel, വായനക്കും, രണ്ടു വരി കുറിച്ചതിലും വളരെ നന്ദി....
@ പ്രവീണ്‍, അതെ കുറെയായി പ്രവീണ്‍ ഈ വഴി വന്നിട്ട്. സന്തോഷായിട്ടോ...
ഇത്രയും വ്യത്യസ്തമായ അരയന്നങ്ങള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം . ദേശാന്തരയാത്രകള്‍ തുടരട്ടെ
ReplyDeleteപ്രവാഹിനി, സന്തോഷം.... നന്ദി :)
DeleteMubi no words to express...Beautiful post!
ReplyDeleteഎന്താ ഒരു അരയന്ന കഥ... ആഹാ.. വായിച്ചങ്ങട്ട് സന്തോഷായി..
ReplyDeleteഎനിക്കും നിങ്ങളെ ഇവിടെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷായി.... നന്ദി ആശ & എച്ച്മു
Deleteഅരയന്നമേ... ആരോമലേ...
ReplyDeleteദമയന്തിക്കായ് ദൂതുമായ് പോകയോ...
അരയന്നമേ... ആരോമലേ...
ദമയന്തിക്കായ് ദൂതുമായ് പോകയോ...
പോകുമ്പോൾ അരുവികളുടെ തീരത്തെ
മാന്തോപ്പിൽ കുരുവികൾ കൂടേറും
കിളിമരമതിലങ്ങിങ്ങായ് പൂചൂടും
കുറുമൊഴി മലരിനു സഖിയൊരുവൾ
പൂനുള്ളാൻ പുലരിയിൽ അതുവഴിയെ
വന്നീടിൽ അവളുടെ കവിളുകളിൽ കൂത്താടും
കുറുനിര തടസ്സമിടും കാതിൽ നീ
എൻറെ ആത്മകഥ ചൊല്ലിടേണമതിനിന്നു
നിൻറെ കൃപയേകുമെങ്കിൽ രവിവര്‍മ്മ
നിന്നെ എഴുതി പതിച്ച പടം ഉടനടി തരുമിവൻ
അതിനൊരു പ്രതിഫലമായി..
പ്രേമിച്ചും അടിമുടി പരിലാളിച്ചും
മേളിച്ചും യുവജനമെന്നെന്നും
പരിസരമറിയാതോരോ ചാപല്യം
പലകുറി തുടരുമിതതിസരസം
പാരിങ്കൽ പ്രണയികളുടെ ചരിതം
പോരെങ്കിൽ മനസിനു ലഹരി മയം
സര്‍വ്വാംഗം മദരസലയ സുഖദം ആനന്ദം
ആത്മ നിര്‍വൃതിയടഞ്ഞിടുന്നൊ
രതിധന്യമായ നിമിഷങ്ങളേ വരിക
ഹംസതൂലിക മെടഞ്ഞ ശയ്യകളിൽ
ഒരു പിടി മധുരവും അനിതര ലഹരിയുമായ് ..
പഴയ ഗാനം
അരയന്നമേ... ആരോമലേ...
ദമയന്തിക്കായ് ദൂതുമായ് പോകയോ...
അരയന്നമേ... ആരോമലേ...
ദാസേട്ടന്‍ പാടിയ ഈ പാട്ടിന്റെ വരികള്‍ കുറെയൊക്കെ മറന്നു പോയിരുന്നു. ഇനി അറിയാത്തവര്‍ക്കായി യു ട്യൂബ് ലിങ്ക് ഇതാ, https://www.youtube.com/watch?v=s0RjkroLUEc
ReplyDeleteനന്ദി.... വായനക്കും പാട്ടിനും :)