വായന മരവിച്ചുപോയ നാളുകള്‍ ഓര്‍മ്മയിലുള്ളതിനാലാവും കുറച്ചെങ്കിലും വായിക്കാനാകാണേയെന്ന് മാത്രമേ ഓരോ വര്‍ഷവും ആഗ്രഹിക്കാറുള്ളൂ. ഒരു പുസ്തകം പോലും തൊടാനാവാത്ത ദിവസങ്ങള്‍ ഈ വര്‍ഷത്തെ ഓണാവധിക്ക് ശേഷമുണ്ടായിട്ടുണ്ട്... 'കിട്ടിയിരുന്നെങ്കില്‍' എന്നാഗ്രഹിച്ച പുസ്തകങ്ങള്‍ ഇപ്പോഴും ദൂരെയാണെങ്കിലും കുറച്ചൊക്കെ വായിക്കാന്‍ സാധിച്ചത് തന്നെ ഭാഗ്യമാണ്. ഷിപ്പിംഗ് ചാര്‍ജ്ജ് പുസ്തകങ്ങളേക്കാള്‍ കനംകൂടിയതിനാല്‍ ഓര്‍ഡര്‍ ചെയ്യത് നേരിട്ട് വരുത്തുന്ന പതിവ് കലാപരിപാടി മുടങ്ങി. പിന്നെ മനസ്സറിയുന്നവരുടെ പോക്ക് വരവുകള്‍ക്കുള്ള കാത്തിരിപ്പായി.
കനേഡിയന്‍ ക്രെഡിറ്റ് കാര്‍ഡുമായി ഇന്ദുലേഖയെ പോലുള്ളവര്‍ പിണങ്ങിയതിനാല്‍ ഡി.സി മാത്രമായി രക്ഷ. എല്ലാ പുസ്തകങ്ങളൊന്നും കിട്ടുകയുമില്ല. പിന്നെ കഷ്ടപ്പാട് ചെറുകരയിലുള്ള അനിയത്തിക്കായി. തിരക്കുകള്‍ക്കിടയിലും എന്‍റെ ലിസ്റ്റുമായി പെരിന്തല്‍മണ്ണയിലുള്ള പുസ്തകശാലകളില്‍ കയറിയിറങ്ങിയും, കിട്ടിയതെല്ലാം സൂക്ഷിച്ച് വരുന്നവരുടെ അടുത്ത് കൊടുത്തയക്കാനുമൊക്കെ അവളെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അതൊക്കെ നിര്‍ത്തി നന്നാവാനൊന്നും യാതൊരു ഉദ്ദേശവുമില്ല.
എന്‍റെ പുസ്തകങ്ങള്‍ കള്ളന്‍ കൊണ്ടു പോയതായി സ്വപ്നം കണ്ടതിനാല്‍ സ്വസ്ഥത പോയത് വായനാക്കൂട്ടത്തിനും ഹുസൈനുമാണ്. "ഉമ്മാടെ പുസ്തകങ്ങള്‍ മിസ്സിസ്സാഗ ലൈബ്രറിക്ക് പോലും വേണ്ടാ പിന്നല്ലേ കള്ളന്..."എന്ന് മക്കളും. അവര്‍ പറഞ്ഞതിലും കാര്യമുണ്ട്, എവിടെത്തിരിഞ്ഞാലും മലയാളികളെ കാണുന്ന മിസ്സിസ്സാഗയില്‍, മാതൃഭാഷയില്‍ സംസാരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കുറവായതിനാല്‍ മലയാളം പുസ്തകങ്ങള്‍ ലൈബ്രറി വഴി ലഭിക്കാന്‍ സാധ്യതയില്ലാന്ന് ലൈബ്രറിയിലെ സീനിയര്‍ മേധാവിയെന്നെ അറിയിച്ചിരുന്നു. സായിപ്പിന്‍റെ കണക്ക് പാത്തൂന്‍റെയും കൂട്ടരുടെയും വായന തടസ്സപ്പെടുത്തിയൊന്നുമില്ല. ബഹറിനിലെ പുസ്തകശേഖരത്തെ കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കുന്ന മലയാളിയായ സഹപ്രവര്‍ത്തകയും ഇപ്പോളെന്‍റെ വായനാലോകം പങ്കുവെക്കാനെത്താറുണ്ട്.
എന്റെ പുസ്തകങ്ങള്‍ കള്ളന്‍ കൊണ്ടു പോയതായി സ്വപ്നം കണ്ടതിനാല്‍ സ്വസ്ഥത പോയത് വായനാക്കൂട്ടത്തിനും ഹുസൈനുമാണ്. "ഉമ്മാടെ പുസ്തകങ്ങള്‍ മിസ്സിസ്സാഗ ലൈബ്രറിക്ക് പോലും വേണ്ടാ പിന്നല്ലേ കള്ളന്..."എന്ന് മക്കളും. അവര്‍ പറഞ്ഞതിലും കാര്യമുണ്ട്, എവിടെത്തിരിഞ്ഞാലും മലയാളികളെ കാണുന്ന മിസ്സിസ്സാഗയില്‍, മാതൃഭാഷയില്‍ സംസാരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കുറവായതിനാല്‍ മലയാളം പുസ്തകങ്ങള്‍ ലൈബ്രറി വഴി ലഭിക്കാന്‍ സാധ്യതയില്ലാന്ന് ലൈബ്രറിയിലെ സീനിയര്‍ മേധാവിയെന്നെ അറിയിച്ചിരുന്നു. സായിപ്പിന്‍റെ കണക്ക് പാത്തൂന്‍റെയും കൂട്ടരുടെയും വായന തടസ്സപ്പെടുത്തിയൊന്നുമില്ല. ബഹറിനിലെ പുസ്തകശേഖരത്തെ കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കുന്ന മലയാളിയായ സഹപ്രവര്‍ത്തകയും ഇപ്പോളെന്‍റെ വായനാലോകം പങ്കുവെക്കാനെത്താറുണ്ട്.
അവലോകനങ്ങള്‍ ആസ്വാദനം മുടക്കിയ പുസ്തകമാണ് 'നിരീശ്വരന്‍'. പുസ്തകാവലോകനങ്ങള്‍ വായിക്കുന്ന നല്ല സ്വഭാവം എനിക്കിട്ടു പണി തന്നപ്പോള്‍ റിവ്യുകളുടെ വഴിയില്‍ നിന്ന് ഞാന്‍ മാറി നടക്കാന്‍ തുടങ്ങിയത് ഈ വര്‍ഷമാണ്. "Selective Reading" എന്നതിലേക്കു മുഖപുസ്തകവായന പരിമിതപ്പെടുത്തിയും, ആഴ്ചയിലൊരിക്കല്‍ കൃത്യമായ ബ്ലോഗ് സന്ദര്‍ശനമൊക്കെയായി ഞാന്‍ നന്നാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പുസ്തകങ്ങളുടെ ഇടയില്‍ ബ്ലോഗിലെ കാര്യംകൂടി പറയാം. തിരഞ്ഞെടുത്ത ഇംഗ്ലീഷ് നോവലുകള്‍ സ്വതന്ത്രവിവര്‍ത്തനത്തിലൂടെ പരിചയപ്പെടുത്തുന്ന വിനുവേട്ടന്‍റെ ബ്ലോഗ് ശ്രദ്ധേയമാണ്.
വായിച്ച പുസ്തകങ്ങളുടെ പേരെഴുതി സൂക്ഷിക്കുന്ന പതിവൊന്നും ഇല്ലായിരുന്നു. മനോജാണ് (നിരക്ഷരന്‍) അതിനുള്ള പോംവഴി കഴിഞ്ഞ വര്‍ഷം പറഞ്ഞു തന്നത്. വായനാവഴിയില്‍ അങ്ങിനെ ചെറുതും വലുതുമായ അറിവുകള്‍ പകര്‍ന്ന് ഒട്ടേറെപ്പേരുണ്ട് കൂടെ... വായിച്ചതിനെ കുറിച്ച് രണ്ടുവരി കൂടി എഴുതി സൂക്ഷിക്കണമെന്ന് അന്‍വര്‍ പറഞ്ഞത് മടി കാരണം നീണ്ട് നീണ്ട് പോവുകയാണ്. തട്ടിയും മുട്ടിയും ഞാന്‍ സഞ്ചരിച്ച വഴികള്‍ ഇതാ...
1. ഔട്ട് പാസ് - സാദിഖ് കാവില്‍
2. ഗുരുസമക്ഷം ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ - ശ്രീ എം (വിവര്‍ത്തനം - ഡി. തങ്കപ്പന്‍നായര്‍) -
3. പ്രണയോപനിഷ്യത്ത് - വി.ജെ ജെയിംസ്
4. The Plague - Albert Camus
5. നിശബ്ദതയിലെ തീര്‍ഥാടകന്‍ - രാജ്നായര്‍
6. ദൈവത്തിന്‍റെ പുസ്തകം - കെ. പി. രാമനുണ്ണി
7. ഭ്രമകല്പനകള്‍ - ജയാമേനോന്‍
8. ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികള്‍ - പി. സുരേന്ദ്രന്‍
9. കരിക്കോട്ടക്കരി - വിനോയ് തോമസ്
10. നിരീശ്വരന്‍ - വി.ജെ ജെയിംസ്
11. എന്റെ പാഠപുസ്തകം - പ്രതീപ് കണ്ണങ്കോട്
12. കപ്പലിനെക്കുറിച്ച് ഒരു വിചിത്ര പുസ്തകം - ഇന്ദു മേനോന്‍
13. പാക്കനാര്‍ - കെ. ബി. ശ്രിദേവി
14. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി - ടി. ഡി. രാമകൃഷ്ണന്‍
15. ഭ്രഷ്ട് - മാടമ്പ് കുഞ്ഞുകുട്ടന്‍
16. പ്രവാസത്തിന്റെ മുറിവുകള്‍ - ബാബു ഭരദ്വാജ്
17. വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും - മധുപാല്‍
18. കവര്‍സ്റ്റോറി- 15 കഥകള്‍/ പഠനങ്ങള്‍ - എഡിറ്റര്‍ കെ.ബി ശെല്‍വമണി
19. ആയിരം കൊറ്റികള്‍ പറക്കുന്നു- യസുനറി കവാബത്ത (വിവര്‍ത്തനം ശ്രീദേവി എസ് കര്‍ത്ത)
20. Mornings in Jenin - Susan Abulhawa
21. The Love Queen of Malabar - Merrily Weisbord
22. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ - ദീപാനിശാന്ത്
23. കാലം മായ്ച്ച കാല്‍പ്പാടുകള്‍ - മാരിയത്ത് സി. എച്ച്
24. നിലം പൂത്തു മലര്‍ന്ന നാള്‍ - മനോജ് കുറൂര്‍
25. അറബ് സംസ്കൃതി വാക്കുകള്‍ വേദനകള്‍ - വി.മുസഫര്‍ അഹമ്മദ്
26. അപരകാന്തി - സംഗീത ശ്രീനിവാസന്‍
27. ഭയങ്കരാമുടി - രവിവര്‍മ്മ തമ്പുരാന്‍
28. നിഴല്‍യുദ്ധങ്ങള്‍ - പോള്‍ സെബാസ്റ്റ്യന്‍
29. എന്‍മകജെ - അംബികാസുതന്‍ മാങ്ങാട്
30. അയല്‍ക്കാര്‍ - പി. കേശവദേവ്
31. ഹരിതവിദ്യാലയം - പി. സുരേന്ദ്രന്‍
32. ഓര്‍മകളില്‍ എന്‍റെ പ്രിയ സഖാവ് - ശാരദ ടീച്ചര്‍
33. ഹിരണ്യഗര്‍ഭം - കൃഷ്ണഭാസ്കര്‍ മംഗലശ്ശേരി
34. Gujarat Files - Rana Ayyub
35. ബലിക്കല്ല് - ഉണ്ണികൃഷ്ണന്‍ പുതൂര്‍
36. A Different Kind of Daughter - Maria Toorpakai with Katherine Holstein
37. ബകിളിന്‍റെ കഥ - ആശാപൂര്‍ണ്ണാദേവി
38. മഴപ്പുസ്തകം - മലയാളത്തിന്‍റെ മഴയുടെ വാക്കുകളിലൂടെ ഒരു സഞ്ചാരം - പാപ്പിയോണ്‍ പബ്ലിക്കേഷന്‍സ്
39. കളേഴ്സ് ഓഫ് ലവ് - നീനാ പനയ്ക്കല്‍
40. എസ്കിമോ ഇരപിടിക്കുന്ന വിധം - ബാലന്‍ വേങ്ങര
41. മണ്‍സൂണ്‍ ബാത്റൂം - ജോസ് പനച്ചിപ്പുറം
42. തക്കിജ്ജ - എന്‍റെ ജയില്‍ജീവിതം - ജയചന്ദ്രന്‍ മൊകേരി
43. നീലക്കൊടുവേലിയുടെ കാവല്‍ക്കാരി - ബി. സന്ധ്യ
44. വിയറ്റ്നാം- അറിഞ്ഞതും അനുഭവിച്ചതും - ശശികുമാര്‍ ജി
45. ആത്മച്ഛായ- സുസ്മേഷ് ചന്ത്രോത്ത്
46. നവോമി - ജുനിച്ചിരോ തനിസാക്കി (വിവര്‍ത്തനം പ്രശന്ത്കുമാര്‍ ആര്‍)
47. തിരഞ്ഞെടുത്ത അസമിയ കഥകള്‍ - എഡിറ്റര്‍: ഡോ.ആര്‍സു
48. നിലാച്ചോറ് - ഷാബു കിളിത്തട്ടില്‍
49. ഒരു ദളിത് യുവതിയുടെ കദനകഥ - എം.മുകുന്ദന്‍
50. കനലെഴുത്ത് - ഷീബ ഇ.കെ
51. പെരുമഴയത്ത് - കെ. എ. ബീന
52. ഒരു ഭഗവദ്ഗീതയും കുറെ മുലകളും- ബഷീര്‍
53. അഴിച്ചു കളയനാവാതെ ആ ചിലങ്കകള്‍ - ഷീബ ഇ.കെ
54. ആസിഡ് - സംഗീത ശ്രീനിവാസന്‍
55. ബ്ലു ഈസ് ദ വാമെസ്റ്റ് കളര്‍ - കെ.വി മണികണ്ഠന്‍
56. നനഞ്ഞു തീര്‍ത്ത മഴകള്‍ - ദീപാ നിശാന്ത്
57. ഹെര്‍ബേറിയം - സോണിയ റഫീക്
യു-ട്യുബും, നെറ്റ്ഫ്ലിക്സും സംയുക്തമായി സഹകരിച്ചതോണ്ട് വായനയോടൊപ്പം കുറച്ചു സിനിമയും ഡോക്യുമെന്റ്റികളും കാണാന്‍ പറ്റിയിട്ടുണ്ട്. അടുത്ത തവണ ഇതും കൂടെ എഴുതി വെക്കാന്‍ ശ്രമിക്കാം... എല്ലാവര്‍ക്കും സ്നേഹംനിറഞ്ഞ പുതുവത്സരാശംസകള്‍!!!
ലിസ്റ്റിൽ വായിക്കാത്തവയാണ് ഏറെയും. ചിലത് പലതവണ കയ്യിൽ തടഞ്ഞിട്ടും ഒഴിവാക്കിയതും. അടുത്ത കൊല്ലത്തേക്ക് വായിക്കാനായി ഓർത്തു വെയ്ക്കാൻ ഒന്നുരണ്ടെണ്ണം കുറിച്ചു വെച്ചിട്ടുമുണ്ട്. നടന്നാ നടന്നു :)
ReplyDeleteകുറച്ച് സമയമെടുത്താലും നടക്കും ആമി... വായനയുടെയും എഴുത്തിന്‍റെയും ലോകത്തേക്ക് താന്‍ വരണം. 2017 അങ്ങിനെയാവട്ടെ..
Deleteസന്തോഷം. നല്ല വായന... എനിക്കാണെങ്കിൽ പഴേപ്പോലെ ആക്രാ ന്തത്തോടെ വായിക്കാൻ പറ്റുന്നില്ലെന്ന ധർമ്മസങ്കടം. വയസ്സായില്ലേ! ആശംസകൾ
ReplyDeleteസന്തോഷം. നല്ല വായന... എനിക്കാണെങ്കിൽ പഴേപ്പോലെ ആക്രാ ന്തത്തോടെ വായിക്കാൻ പറ്റുന്നില്ലെന്ന ധർമ്മസങ്കടം. വയസ്സായില്ലേ! ആശംസകൾ
ReplyDeleteവയസ്സായീന്നോ? തങ്കപ്പന്‍ ചേട്ടനോ? വായനശാലകളുടെ ലോകത്ത് നിന്ന് മാറി നില്‍ക്കാന്‍ കഴിയാത്ത ആളാണ് ഈ പറയുന്നത്. ഇടയ്ക്ക് എന്തെങ്കിലും തിരക്ക് വന്നതാവും, അല്ലാതെ വയസ്സായിട്ടൊന്നുമല്ല... ഇവിടെയൊക്കെ സീനിയര്‍സ്സാണ് പുസ്തക വായനക്കാര്‍ :)
Deleteഅസൂയപ്പെടുത്തുന്ന വായന മുബീ.
ReplyDeleteപരസ്പരം അസൂയപ്പെടാം നജീബ്... പറഞ്ഞ കാര്യം മറക്കണ്ടാട്ടോ.
Deleteമിടുക്കിപ്പാത്തുമ്മ !
ReplyDeleteമിടുക്കിപ്പാത്തുമ്മ !
ReplyDeleteഒറ്റവാക്കില്‍ പറഞ്ഞ് തരുന്ന മണിയുടെ റിവ്യൂവാണ് പാത്തൂന് പെരുത്തിഷ്ടം...സ്നേഹം :)
Deleteജോലി രാജിവച്ച് അല്ലങ്കിൽ ഒരു വർഷത്തെ ലീവ് എടുത്ത് ഒന്നു ശ്രമിച്ചാലോ മുബിയുടെ വായനക്ക് അടുത്തെത്താൻ' അഭിനന്ദനങ്ങൾ മുബി!
ReplyDeleteJochie, അതൊന്നും വേണ്ടാ. സമയമൊക്കെ നമ്മള്‍ ഉണ്ടാക്കുന്നത് പോലെയാണ്. ജോലിക്ക് പോകുന്നതും വരുന്നതും പബ്ലിക് ട്രാന്‍സിറ്റിലാണ്, ആ സമയം എനിക്ക് വായിക്കാനുള്ളതാണ്. അത് പോലെ ലഞ്ച് ബ്രേക്കും..
Deleteഹൊ....! ഇത്രയും പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞോ....? അതും പ്രവാസത്തിനിടയിൽ.... !
ReplyDeleteപിന്നെ... അകൈതവമായ നന്ദി.... എന്റെ ബ്ലോഗുകളെയും പരാമർശിച്ചതിന്... ഒപ്പം സന്തോഷവും...
ആശംസകൾ....
അത് പിന്നെ പറയണ്ടേ? പുതുവര്‍ഷം സൂപ്പറാക്കണ്ടേ വിനുവേട്ടാ...
Deleteഈ വര്ഷം ഒരു അഞ്ചു പുസ്തകം വാങ്ങി. 2 എണ്ണം മാത്രമേ ഇതുവരെ വായിച്ചു മുഴുമിപ്പിക്കാൻ പറ്റിയിട്ടുള്ളു.
ReplyDeleteവായിക്കുന്നുണ്ടല്ലോ അതെന്നെ നല്ല കാര്യമല്ലേ ഷാഹിദ്... നല്ല വായനകള്‍ ഉണ്ടാവട്ടെ :)
Deleteനല്ല വായന തന്നെ മുബി യുടെ...
ReplyDeleteഅടുത്ത കൊല്ലം ഇതിലും കൂടട്ടെ
നന്ദി അന്‍വര്‍...
Deleteഹോ...... എന്തോരം പുസ്തകങ്ങളാ വായിച്ചുകൂട്ടിയത് .... നല്ല വായന.... പിന്നെ അത് ഇവിടെ പങ്കുവച്ചു കണ്ടതിൽ ഏറെ സന്തോഷം.. ഈ ലിസ്റ്റിലെ ഒന്നോ രണ്ടോ പുസ്തകങ്ങൾ എന്റെ കയ്യിലുണ്ട് ... പക്ഷെ അവ രണ്ടും കൈകൊണ്ടു തൊട്ടിട്ടില്ല എന്നതാണ് സത്യം.. സ്ഥിരം പല്ലവി തന്നെ അതിനും ഉത്തരം.
ReplyDelete. " സമയം...കിട്ടുന്നില്ലെന്നേ..." . ഇതെങ്ങാനും കേട്ടാൽ ഇവിടൊരാൾ അപ്പഴേ കലിയോടെ ചോദിക്കുന്ന ചോദ്യം " നീയെന്താ ഇവിടെ മല മറിക്കുവാണോ..."
മുബീ .. കണ്ട സിനിമകളുടെ ലിസ്റ്റും പങ്കു വയ്ക്കൂ .
മുബിക്കും ,കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
ഓര്‍മ്മയിലുള്ളത് ഞാന്‍ പറയാം ഗീത,
Delete1. ഇത്രമാത്രം (You Tube)
2. രണ്ട് പെണ്‍കുട്ടികള്‍ (You Tube)
3. The Book of Negroes (6 episodes in Netflix)
4. Sand Storm (Netflix)
5. Spring, summer,fall winter and spring (Netflix)
എന്നെ സംബന്ധിച്ചിടത്തോളം
ReplyDeleteബൂലോകമൊക്കെ പൊട്ടിമുളക്കുന്നതിന്
മുമ്പുണ്ടായിരുന്ന വായനയായിരുന്നു ശരിക്കുമുള്ള
വായന .പക്ഷെ ഓൺ-ലൈൻ വായന പുസ്തകവായനയെ
എന്നും ശുഷ്‌കിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു ,ഇഷ്ട്ടപ്പെട്ടാത്തതൊക്കെ പിന്നെ ഒരു കള്ള വായനയായിരുന്നു .ഇക്കൊല്ലം വായിച്ചത് കഷ്ടി പത്തു പുസ്തകങ്ങൾ മാത്രം
മുരളിയേട്ടാ, പത്തെങ്കില്‍ പത്ത്... വായനയുണ്ടല്ലോ. അടുത്ത വര്ഷം ഇതിലും കൂടട്ടെ :)
Delete57- പുസ്തകങ്ങള്‍....ഒരു വലിയ നേട്ടം തന്നെ,.
ReplyDeleteവായന ഇനിയും കൂടുതല്‍ ലക്ഷ്യങ്ങളിലേക്ക് കടക്കട്ടെ..
വര്‍ഷാവസാനം കാണുന്ന ഇത്തരം ലിസ്റ്റുകള്‍ ആണ്
വായനയിലേക്കുള്ള പ്രചോദനം..
നന്ദി മുകേഷ്...
Deleteമുബിയുടെ വായാനാലോകം വളരെ സജീവമാണല്ലോ.... പലതും ഞാന്‍ വായിക്കാത്ത പുസ്തകങ്ങളാണ്. എങ്കിലും കഴിഞ്ഞ വര്‍ഷം ധാരാളം വായിക്കാനായി. കുറേ നല്ല ലോക സിനിമകള്‍ കാണാനായി... പിന്നെ വായനയില്‍ ഒരു സെലക്ഷന്‍ നല്ലതല്ലേ എന്ന സംശയം മുബിയോട് ചോദിക്കാനുണ്ട്...
ReplyDeleteരാമു, മലയാളം പുസ്തകങ്ങള്‍ കിട്ടുന്നതിനനുസരിച്ചാണ് വായന. അപ്പോള്‍ സെലക്ഷനൊന്നും നടക്കില്ല ഇവിടെ. ബക്കറ്റ് ലിസ്റ്റിലുള്ള പുസ്തകങ്ങള്‍ എങ്ങിനെ കിട്ടുമെന്നോര്‍ത്തിരിക്ക്യാണ് ഞങ്ങള്‍ :(
Deleteഓ എന്തു മാത്രം പുസ്‌തകങ്ങള്‍!
ReplyDeleteഞാനും വായിച്ചിരുന്നു. ഒരു പുസ്തകം കയ്യില്‍ കിട്ടിയാല്‍ അത് കഴിയാതെ താഴെ വക്കാത്ത ഒരു കാലം.ഇപ്പോഴൊന്നുമില്ല.
"ഏതു നേരവും ഒരു വായനയെ"ന്നൊക്കെ വീട്ടുകാര്‍ ചീത്ത വിളിച്ചിരുന്നത് പോലെയൊന്നും ഇപ്പോളില്ല. എന്നാലും കുറച്ചൊക്കെ വായിക്കുന്നു...
DeleteChechy ithil ettavum ishtam thonniya book ethanennu parayamo.vayichathinu seshavum manassil thangi ninnath
ReplyDeleteഈ ലിസ്റ്റിലെ ചില പുസ്തകങ്ങള്‍ ഓരോ രീതിയില്‍ എനിക്ക് പ്രിയപ്പെട്ടതാണ്. ആത്മച്ഛായ(സുസ്മേഷ് ചന്ത്രോത്ത്) സുഹൃത്തുക്കളുടെ വായന കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വീണ്ടും വായിച്ചേക്കാം.
Deleteകൊള്ളാം, വായനയോടൊപ്പം എഴുത്തും തുടരട്ടെ... പുതുവത്സരാശംസകൾ
ReplyDeleteനന്ദി ശ്രീ..
Deleteഎന്തോരം പുസ്തകങ്ങൾ ..ഭാഗ്യവതി ..പുതുവത്സരത്തിലും കൂടുതൽ വായിക്കട്ടെ ..ആശംസകൾ
ReplyDeleteമലയാളം പുസ്തകങ്ങൾ കിട്ടാനുള്ള പാട് കൊണ്ട്, കിട്ടുന്നതെന്തും വായിക്കും. പിന്നെ ബസ് യാത്രയും..
Deleteതിരക്കിനിടയിലും പരന്ന വായന ...അസൂയ തോന്നുന്നു ..
ReplyDeleteഅസൂയക്ക് മരുന്നില്ലാട്ടോ..
Deleteഭയങ്കരീ സോറി വായനക്കാരീ...ഇതില്‍ ഒന്നു പോലും വായിച്ചിട്ടില്ല നമ്മുടെ ബഷീര്ര്ക്കാന്റെത് ഒഴികെ (ആ പേര്‍ കൊണ്ടല്ല, ഒരു കാലത്ത് ബഷീര്‍ ക്കയുടെ പുസ്തകങ്ങള്‍ വായിക്കുക എന്നത് ഒരു ലഹരിയായിരുന്നു.ഇന്ന് വായന തന്നെ പിന്നോക്കം പോകുന്നു....)
ReplyDeleteമാഷേ... :)
Deleteമുബിച്ചേച്ചീ.!!!!!
ReplyDeleteഎന്റെ കടുത്ത ഞെട്ടൽ രേഖപ്പെടുത്തുന്നു.(ഈ വർഷം ഇതുവരെ ഏഴ് പുസ്തകങ്ങൾ വാങ്ങി.-ചേച്ചി ഒരിക്കൽ വഴക്ക് പറഞ്ഞതുകൊണ്ട്.എല്ലാം വായിച്ചു കഴിയുകയും ചെയ്തു.)
ഞെട്ടാതെ വായന തുടരൂ സുധീ...
Deleteസുന്ദരമായ ജീവിതം ഏറെ ആസ്വദിക്കുന്ന ഒരാളെ കണ്ടതിൽ സന്തോഷം.
ReplyDeleteവന്നതിലും പരിചയപ്പെട്ടതിലും സന്തോഷം... എനിക്ക് വായിക്കാൻ പുതിയൊരു ബ്ലോഗൂടെ കിട്ടി :)
DeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by the author.
ReplyDeleteഎങ്ങനെയോ 3 തവണ വന്നു അഭിപ്രായം. ക്ഷമിക്കുക
ReplyDeleteസാരല്യ, ഇടയ്ക്കു ഇങ്ങിനെയൊരു അസുഖം വരാറുണ്ട്
Delete