Monday, March 15, 2010

മൊഴികള്‍

വേദനയാണ്..
പകല്‍ വിടവാങ്ങുമ്പോഴും
മഴ പെയ്തു തോരുമ്പോഴും
ഇല പൊഴിയുമ്പോഴും
പൂക്കള്‍ വാടുമ്പോഴും

നഷ്ടങ്ങളാണ്....
ചിരിയുടെ നന്മയും
ശബ്ദത്തിന്റെ തെളിമയും
സ്നേഹത്തിന്റെ തണലും
കണ്ണീരിന്റെ ഉപ്പും
പിണക്കങ്ങളുടെ നെഞ്ചിടിപ്പും

മനസ്സിലേ
യാത്രാ മൊഴികളില്‍
വിരഹത്തിന്റെ തേങ്ങലുകള്‍
‍ആരറിയുന്നു?

(2) മുത്ത്‌

എന്റെ മടിത്തട്ടില്‍ കുഞ്ഞു മിഴി പൂട്ടി
നീ ഉച്ചമയക്കത്തില്‍ ലയിക്കുമ്പോള്‍
സ്കൂള്‍ ബാഗിന്റെ കനത്ത ഭാരമോ
മരുഭൂമിയിലെ ചൂട് കാറ്റോ
ഏതാണ് നിന്നെ തളര്ത്തിയത്?

കാലം മായ്ച്ചുവോ
കണ്ണട ചില്ലുകള്‍ക്കു പിന്നില്‍
ഒളിപ്പിച്ച നിഷ്കളങ്കതയും
കുസൃതി കിലുക്കവും
ബാല്യ ചാപല്യങ്ങളും....

4 comments:

  1. Wonderfull....You should serioulsy consider publishing this..

    ReplyDelete
  2. Wonderful chechi, consider publishig this..

    ReplyDelete
  3. നവീന്‍, സന്തോഷായി..ഒരുപാട്...

    ReplyDelete
  4. കവിതയും ഉണ്ടെന്ന് മനസ്സിലായി....

    ReplyDelete