Saturday, December 25, 2010

സ്നേഹപൂര്‍വ്വം,

കത്തുകളിലൂടെ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നവരും, നിലനിര്‍ത്തുന്നവരും ഇന്ന് വിരളം. എന്തോ കത്തുകളോട് വലാത്തൊരു ആത്മ ബന്ധം എനിക്ക് തോന്നിയിരുന്നു. അതുപോലെ തന്നെ വഴിയരികില്‍ വികാരങ്ങള്‍ ഉള്ളിലൊതുക്കി ഭാവ ഭേദമില്ലാതെ തലയെടുപ്പോടെ നില്‍ക്കുന്ന എഴുത്തുപെട്ടിയും, അടുക്കിപിടിച്ച എഴുത്തുകളും കൊണ്ട് പടികടന്നു വരുന്ന പോസ്റ്റുമാന്‍ കുഞ്ഞേട്ടനും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. കുഞ്ഞേട്ടന് അറിയാത്ത കാര്യങ്ങളില്ല, വീട്ടുകാരില്ല. തിരക്കാണ് എപ്പോഴും കുഞ്ഞേട്ടന്. കത്തുകള്‍ വായിച്ചു കൊടുക്കണം, സംശയങ്ങള്‍ തീര്‍ക്കണം, അങ്ങിനെ പലതും..

കത്തുകളുമായി ചങ്ങാത്തം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സ്കൂളിലെ കത്തെഴുത്ത് മത്സരങ്ങളില്‍ പങ്കെടുക്കുവാനും, പരീക്ഷയ്ക്ക് ചോദ്യ കടലാസ്സില്‍ പ്രതീക്ഷയോടെ തിരഞ്ഞിരുന്ന കത്തെഴുത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുവാനും വളരെ ഇഷ്ടമായിരുന്നു. ഒഴിവുകാല വേളകളില്‍ തേടിയെത്തുന്ന കൂട്ടുകാരികളുടെ പോസ്റ്റ്‌ കാര്‍ഡുകള്‍ കൈപറ്റുമ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ബാല്യ കാല സൗഹൃദങ്ങള്‍ കാലത്തിന്‍റെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടപ്പോഴും, എഴുത്തുകളിലെ അക്ഷരകൂട്ടുകള്‍ മനസ്സില്‍ തങ്ങി നിന്നിരുന്നു.

എഴുത്തിലൂടെ ഞാന്‍ അറിഞ്ഞു പ്രണയത്തിന്‍റെ നൈര്‍മല്യവും, വിരഹത്തിന്‍റെ നൊമ്പരവും. മഴ നനഞ്ഞു മഷി പടര്‍ന്ന പോയ പ്രണയലേഖനത്തിലെ വരികള്‍ വായിച്ചെടുക്കാന്‍ വിഷമിച്ചപ്പോള്‍ എഴുത്തു പെട്ടിക്കൊരു കുട ഉണ്ടായിരുന്നെങ്കില്‍ എന്നാലോചിച്ചു പോയിട്ടുണ്ട്. ഉപദേശങ്ങളും, വിശേഷങ്ങളുമായി വീട്ടില്‍ നിന്നെത്തുന്ന എഴുത്തുകള്‍. ആഴ്ചയില്‍ രണ്ടെഴുത്ത് എന്നത് കര്‍ശന നിയമം ആയിരുന്നു എന്നും. പഠിത്തം കഴിഞ്ഞു പ്രവാസത്തിലേക്ക് പറന്നപ്പോഴും അതിനു മാറ്റം വന്നില്ല. പഠനത്തിനായി കണ്ണെത്താ ദൂരത്തേക്കു പോയ മകള്‍ വഴിത്തെറ്റാതിരിക്കാന്‍ ആത്മഹത്യാ ഭീഷണി ചുവയുള്ള എഴുത്തുകള്‍ എഴുതിയ ഒരു അമ്മയെ ഈയിടെ ഞാന്‍ കാണുകയുണ്ടായി.

വീടും, തൊടിയും, നാടും എഴുത്തുകളിലൂടെ എന്നെ പരിചയപ്പെടുത്തി തന്നിരുന്ന ഒരാളുണ്ടായിരുന്നു. കല്യാണം കഴിഞ്ഞു അധികം താമസിയാതെ പ്രവാസിയാകേണ്ടി വന്ന എനിക്ക് ഭര്‍ത്താവിന്‍റെ വീടും, പരിസരവുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ല. മുറ തെറ്റാതെ എന്നെ തേടി വന്ന ഉപ്പാന്റെ എഴുത്തുകളിലൂടെ ഞാന്‍ ആ നാടിനെയും വീടിനെയും അറിഞ്ഞു.വടിവൊത്ത അക്ഷരങ്ങളിലൂടെ ഉപ്പ എന്നെ ആ വീടുമായി അടുപ്പിച്ചു നിര്‍ത്തി. ശാന്ത സ്വഭാവവും, മിത ഭാഷിയുമായിരുന്ന ഉപ്പ എഴുത്തില്‍ വാചാലനായിരുന്നു. ഞാന്‍ ഏറേ ഇഷ്ടപെട്ടിരുന്ന ആ സ്നേഹസംഭാഷണങ്ങള്‍ ഇനി എന്നെ തേടി എത്തില്ല.

ഇലക്ട്രോണിക് എഴുത്തുകള്‍ക്ക് വഴിമാറിയ പുതിയ ലോകത്ത് സ്വന്തം കൈപടയില്‍ എഴുതുന്ന എഴുത്തുകള്‍ക്ക് പ്രസക്തി നഷ്ടപെട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ സുഹൃത്ത്‌ ജോലി തിരക്കിനിടയില്‍ കുത്തി കുറിച്ചു കൊടുത്തയച്ച എഴുത്തു കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു. ഇ-മെയില്‍ എഴുത്തുകളോട് ഒരടുപ്പം തോന്നി തുടങ്ങിയിരിക്കുന്നു. ദിവസവും കൈമാറുന്ന സന്ദേശങ്ങള്‍ക്ക് കാലതാമസം നേരിടുമ്പോള്‍ അറിയാതെ നൊമ്പരത്തിന്റെ നോവറിയുന്നു. നാട്ടിലെയും, നടുകടലിലെയും, മരുഭൂമിയിലെയും വിശേഷങ്ങള്‍ ചുവന്ന പെട്ടിയില്‍ കിടക്കാതെ നിമിഷങ്ങള്‍ക്കുള്ളില്‍ എന്‍റെ മൊബൈലില്‍ എത്തുന്നുണ്ട്, എന്നിട്ട് പോലും ഞാന്‍ മഷി പടര്‍ന്ന ആ കടലാസ്സു തുണ്ടുകളെ ഒരു പാട് സ്നേഹിക്കുന്നു.

13 comments:

  1. കത്തുകള്‍ എന്നു പറഞ്ഞാല്‍ ഓരോ സമ്മാന പൊതികള്‍ ആയിരുന്നു.....!!!

    ReplyDelete
  2. mubi..,
    oru pazhaya mashi padaralinte kunukunuppu evideyo..keep going

    -niranjan
    from nadukkadal

    ReplyDelete
  3. ഹൃദ്യമായ ഒഴുക്കുള്ള ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന എഴുത്ത് രീതി ശ്ലാഘനീയം. എഴുത്ത് ഇങ്ങനെ ചുരുക്കി ഗുളികപ്പരുവം ആക്കണമെന്ന് എന്താ ഇത്ര വാശി?? എഴുത്ത് അല്‍പ്പം കൂടി വിശദം ആവാം വിശാലവും. കൊച്ചു കൊച്ചു സംഭവങ്ങള്‍ ഭംഗിയായി കോര്‍ത്ത്‌ ചേര്‍ത്ത് വെക്കുന്ന ഈ രീതി ആകര്‍ഷണീയം ആണ്. ചെറിയ സംഭവങ്ങള്‍ എഴുതി വലിയ സന്ദേശങ്ങള്‍ നല്‍കുന്ന ഈ പരിപാടി തുടരുക... അഭിനന്ദനങ്ങള്‍...

    ReplyDelete
  4. felt like I should write a letter to some of my dear friends..even they are busy they will be happy to receive a letter...

    ReplyDelete
  5. മുബി, നന്നായി എഴുതി, ഒരു ഗ്രാഫിക് സ്റ്റൈലില്‍ ആണ് തന്റെ എഴുത്തുകള്‍, ചെറിയ ഒരു വിഷയത്തെ വളരെ ലളിതമായി.. ഒഴുക്കോടെ എഴുതിയിരിക്കുന്നു, അഭിനന്ദനങ്ങള്‍ .... കത്തുകളുടെ പ്രസക്തി നഷ്ട്ടമായി എന്നറിയാമെങ്കിലും ആ നഷ്ട്ടത്തെ സ്വീകരിക്കാന്‍ മനസ്സിനൊരു മടി പോലെ, ഒരുപക്ഷെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ ഞാനും കത്തുകളെ ഇഷ്ട്ടപ്പെടുന്നുണ്ടാകാം, ഇപ്പോഴും... ഇനിയും എഴുതുക, ഒരുപാട് എഴുതിയില്ലെങ്കിലും ഇനിയും എഴുതുക...

    ReplyDelete
  6. നന്ദി.
    എല്ലാവര്‍ക്കും..

    ReplyDelete
  7. oormakalkku maranamilla.....it remind me of waiting for parents letters @mes school.....

    ReplyDelete
  8. ആരും കത്തെഴുതാത്ത കാലത്ത് കത്തുകളെക്കുറിച്ചുള്ള ഈ പറച്ചില്‍ ഓര്‍മ്മകളിലേക്കുള്ള നടപ്പാതയാവുന്നു. മേല്‍വിലാസമുണ്ടായിട്ടും തേടിയെത്താത്ത കത്തുകളായിരിക്കും ഓര്‍മ്മകള്‍.

    ReplyDelete
  9. ഇടക്കൊക്കെ ഞാന്‍ അയക്കാം...വായിക്കുക എന്നത് പോലെ എഴുതുക എന്നതും ഒരു രസമാണ് ..സ്നേഹപൂര്‍വ്വം

    ReplyDelete
  10. When we joined SainiK School, Amaravathinagar (Tamil Nadu) at the age of Nine (Grade 5) in 1971, the only medium of communication with the parents was only the most trusted Post-Card. So we started writing letters at that young age and it continued till I got married and then the STD Booths sprang up.
    Once we left home and returned to the school after the vacations (always on a Sunday), we used to write our status reports of our safe arrivals and habd it over to the Matron, who used to post it on Monday and would reach home may be next Monday. That was the only time our parents would know that we reached the school safe. They had the trust and confidence in us that we would reach safely, despite change of trains at Ernakulam and Coimbatore. In our times it was Meter Gauge from Kottayam to Ernakulam, then change to Broad Gauge from Ernakulam to Coimbatore and then again Meter Gauge from Coimbatore to Udumalpet, from where we went to Amaravathinagar by bus. Compare it with today’s children – not of Grade 5, but even university students – the number of times the cell-phones would have gone-off, even for a trip of an hour. Has the technology made us to loose confidence in our children or is it that our parents, with the technology available then, could have prayed to their Gods and may be that gave then the power not to panic or get pressurised.
    Still remember the days I spent at a remote post in Kashmir, cut-off from rest of the world and the only link to civilization was radio and the letters. We used to get a lot of those “Forces Letter” which did not need any postage and that’s when I wrote letters to anyone and everyone, whose postal address I had. Some addresses were wrong and was dutifully returned by the Postal Department.
    One could see the road winding down from the pass and the convoy used to take about two hours. Memories linger of our Jawans and Officers literally “tracking” the convoy with an expectant gze, until the convoy reached the base. Our Dispatch Rider who used to collect the Dispatches (letters), would be waiting outside the Field Post Office (FPO). Once the Dispatch Rider returned to the post and distributed the letters, the expressions of those who did and did not receive any “Dispatches” can well be guessed. The next half hour was an undeclared “Private” time for every one. Mood of each Jawan who received their “Dispatches” (sometimes until he received his next “Dispatch”; sometimes until he went home on leave, sometimes for months to come) would depend on the content of each “Dispatch”. During the snow covered winters months (we used to get 10 to 15 feet of standing snow and the roads were closed), the truck was replaced by a helicopter which used to come once or twice a week carrying the same “Despatches”. Rest of the story remained the same but for the difference that the “tracking” period reduced drastically to less than five minutes.
    The other companion was the “Philips Transistor”, which was mostly tuned to Vividh Bharati and Binaca Geet Mala (Radio Ceylon now Sri Lanka) for songs and BBC for the news. When our daughter took “Bollywood Music” as a minor subject for her B Sc degree at York University, Toronto, all my knowledge about the old time Hindi songs and the snippets the presenters (now called DJs, RJs etc) like Amin Sayani would give out based on the songs came handy. I could easily answer the questions our daughter would put forth after her lessons like “Mera Joota Hai Japani” – which Movie, Music Director, Lyricist, Singer etc and I could say Shri 420, Shankar Jaikishan, Shailendra, Mukesh.
    Remembered once Amin Sayani explaining as to why the old songs were Three/Six Minutes long and I asked this to my daughter and behold, this question propped-up in her final exams and our daughter was pretty impressed with her Dad’s “Radio” listening habit. Old songs were Three minutes as a 10-inch 78 rpm Gramophone Records could hold about three minutes of sound per side.

    ReplyDelete
  11. @ Reji Koduvath പഴമയും പുതുമയും കോര്‍ത്തിണക്കിയ മനോഹരമായ വിവരണം. നന്നായിരിക്കുന്നു...

    ഇവിടെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും നന്ദി....

    ReplyDelete
  12. കുറിപ്പ് മനോഹരം...

    ReplyDelete