
"വന്നാല്‍ എനിക്കൊരു ചായ കിട്ടുമോ?" മറുത്ത് പറയാതെ അവള്‍ ഫോണ്‍ വെച്ചു. പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ന്നോ, എന്തോ? അവള്‍ വാച്ചിലേക്ക് നോക്കി, സമയം പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു. പതിവിനു വിപരീതമാണല്ലോ, വന്ന് വന്ന് ഇപ്പോ എല്ലാ പതിവുകളും തെറ്റി തുടങ്ങി. ചായ തിളച്ചപ്പോഴേക്കും അവന്‍ എത്തി.
രണ്ടു കപ്പുകളില്‍ ചായ പകര്‍ന്നു അവള്‍ മേശപുറത്ത് വെച്ചു. അവനഭിമുഖമായി ഇരുന്നു.മനസ്സില്‍ ഉരുണ്ടുകൂടിയ ചോദ്യങ്ങള്‍ തൊണ്ടയില്‍ കുടുങ്ങി."ചായ തണുക്കും, കുടിക്കുന്നില്ലേ", "കുടിക്കാം" എന്ന മറുപടി ഒരു മഴ പെയ്തു തോര്‍ന്ന ആശ്വാസം നല്കിയെങ്കില്ലും, അവന്‍റെ മൗനം അവളില്‍ ഒരസ്വസ്ഥതയായി പടര്‍ന്നു. അലങ്കോലപ്പെട്ടു കിടക്കുന്ന മുറിക്കു ചുറ്റും വാരി വലിച്ചിട്ടിരിക്കുന്ന സാധനങ്ങളിലാണ് അവന്‍റെ ശ്രദ്ധ.. കൂട് വിട്ടു കൂട് മാറാന്‍ മാറാനുള്ള ഒരുക്കത്തിലാണ് അവള്‍.
"ഇനിയെന്ന് " പെട്ടന്നുള്ള അവന്‍റെ ചോദ്യം അവളെ ഞെട്ടിച്ചു. തീരേ പ്രതീക്ഷിച്ചില്ല. പണ്ടൊരിക്കല്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് പറഞ്ഞു വഴക്കിട്ട ദിവസം ഓര്‍ത്തവള്‍ മനസ്സില്‍ ചിരിച്ചു. അവള്‍ക്കു നേരേ നോക്കി പല്ലിളിക്കുന്ന ഭാവിയുടെ അനിശ്ചിതത്വം..അപ്പോള്‍ പിന്നെ ഈ കടം കഥക്കുത്തരം??നിര്‍ജീവമായ മനസ്സില്‍ വീണ്ടും ആ ചോദ്യം "ഇനിയെന്ന്"....
കഥയിലും ഒരു കൈ നോക്കാന്‍ തീരുമാനിച്ചു അല്ലെ?
ReplyDeleteമികച്ച ക്രാഫ്റ്റ്, നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍..
എല്ലാം ചേര്‍ത്തുവയ്ക്കുമ്പോള്‍ തെളിയുന്ന വികാരപൂര്‍ണ്ണമായ ഒരു അനുഭവം..
ReplyDeleteആശംസകളോടെ..
നന്ദി ജോയ്...
ReplyDeleteചെറുതാണെങ്കിലും കൊള്ളാം.
ReplyDeleteനല്ല എഴുത്ത്, അവതരണം .
ReplyDeleteപ്രകാശേട്ടനും, ജയിംസിനും,
ReplyDeleteവായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി..
നല്ല ഭാവന. ഒരു കടം കഥ പോലെ ....
ReplyDeleteഇനിയും എഴുതുക
ഒരു കപ്പു ചായക്കു ചുറ്റും കെട്ടഴിയാത്ത അനേകം കടങ്കഥകള്‍. കുഞ്ഞിക്കുറിപ്പ് നന്നായി.
ReplyDeleteaashamsakal
ReplyDeleteലെച്ചുവിനും മറ്റുള്ളവര്‍ക്കും നന്ദി... വീണ്ടും വരിക.
ReplyDeleteഇതു നന്നായിട്ടുണ്ട്...
ReplyDelete