Saturday, May 28, 2011

പ്രണയം

പ്രണയിച്ച മഴത്തുള്ളിയെ
കാത്ത പുല്‍ നാമ്പിന്റെ
കണ്ണീരുപ്പു നേര്‍പ്പിച്ച
പുഞ്ചിരിയില്‍ തെളിഞ്ഞ
പ്രണയത്തിന്റെ നേര്‍ത്ത വളക്കിലുക്കം.

കിനാവിന്റെ ജാലക പാളി ചാരി
ഉറങ്ങിയ ചൂടാറാത്ത ചോദ്യങ്ങള്‍ക്ക്
മൊഴികള്‍ അന്യമായ മിഴികള്‍.

തുളുമ്പി തെറിച്ച നീര്‍മണി തുള്ളികളോ
ഉത്തരം തണുപ്പിച്ച വിറയാര്‍ന്ന
ചുണ്ടോ പ്രണയം?

2 comments:

  1. ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ പോലെ
    അനുഭൂതിയാല്‍ മാത്രം വായിക്കാനാവാവുന്ന
    കവിത പ്രണയം.
    ഒരര്‍ഥത്തില്‍ ഇരുതലമൂര്‍ച്ചയുള്ളൊരു വാള്‍.

    ReplyDelete
  2. അതെ എന്നു തോന്നുന്നു...
    അപ്പോ കവിതേം എഴുതും?

    ReplyDelete