Sunday, May 29, 2011

മുഖചിത്രങ്ങള്‍


സൗഹൃദയാത്രയില്‍ ഒപ്പം കൂടിയവര്‍ ധാരാളം. ഇടക്കെപ്പോഴോ യാത്ര പോലും പറയാന്‍ നില്‍ക്കാതെ ഇറങ്ങിപ്പോയവരാണ് പലരും. മനസ്സിന്‍റെ നീണ്ട ഇടനാഴിയില്‍ പിന്നീടൊരിക്കലും കാണാത്ത മുഖങ്ങള്‍ എത്ര? ആയുസ്സിന്‍റെ മധുരം ഉള്ളില്‍ നിറച്ചു വഴിപിരിഞ്ഞവര്‍, അടുത്തിരുന്നിട്ടും പരസ്പ്പരം അറിയാതെ ദൂരമേറെ താണ്ടിയവര്‍, എപ്പോള്‍ വേണമെങ്കിലും മാഞ്ഞു പോകാവുന്ന ഒരു പുഞ്ചിരിയില്‍ സഹൃദം ഒളിപ്പിച്ചു നടന്നകന്നവര്‍, ഒരു നോട്ടത്തില്‍ എല്ലാം പറഞ്ഞു തീര്‍ത്തു പതിയെ വിടവാങ്ങിയവര്‍, വാക്കുകള്‍ കൊണ്ട് തളര്‍ത്തുമ്പോഴും സ്നേഹത്തിന്റെ കണിക കാത്തുവെച്ചവര്‍......വിചിത്രമായ വേഷങ്ങളും ഭാവങ്ങളും ആടിതിമിര്‍ത്തു അരങ്ങു ഒഴിയുമ്പോള്‍ ഓര്‍മയില്‍ തെളിയുന്ന മുഖങ്ങള്‍ക്കു എന്തേ ഒരു ശോക ഭാവം?

8 comments:

  1. കൂട്ടിക്കിഴിക്കലുകള്‍ക്കും പരീക്ഷണ നിരീക്ഷണങ്ങള്‍ക്കും പിടികൊടുക്കാതെ നറുമണം പരത്തുന്ന പൂനിലാവ്‌ ആണെനിക്ക്‌ സൗഹൃദം. മനുഷ്യ ബന്ധങ്ങളില്‍ മഹത് എന്ന് വിശേഷിപ്പിക്കാവുന്ന സൌഹൃദത്തെ കുറിച്ചുള്ള ഈ കുറിപ്പ് നല്ലൊരു ഓര്‍മ്മപ്പെടുത്തലാണ്, ഓര്‍മ്മിക്കലും. അഭിനന്ദനങ്ങള്‍

    ReplyDelete
  2. ഓര്‍മ്മ അല്ലെങ്കിലും വിഷാദത്തിന്റെ
    സാധ്യതകള്‍ തന്നെ ബാക്കിയാക്കുന്നു.
    ഉള്ളിലിപ്പോഴുമുള്ളവര്‍. പടിയിറങ്ങിയവര്‍.
    മുറിവും കൂരമ്പുമായവര്‍.
    ഓരോ ഓര്‍മ്മയും ഭാവിയിലേക്കു നീളുന്ന
    വിഷാദത്തിന്റെ കാല്‍വെപ്പാണ്.
    ഇനിയും തരാനുള്ള മുറിവുകളാണ്
    ഓര്‍മ്മയായി പരിണമിക്കാന്‍
    ഭാവിയുടെ കൈ പിടിച്ചു കാത്തുനില്‍ക്കുന്നത്.

    ReplyDelete
  3. സൌഹ്ര്തങ്ങളെ കുറച്ചു കൂട്ടുകാരി പറഞ്ഞ കാര്യങ്ങള്‍ വളരെ സത്യമാണ്. ഇതു പോലെ എനിക്കും പലവട്ടം തോന്നിയിട്ടുണ്ട്. ചിരിച്ചും, ചിരിക്കാതെ ചിരിച്ചും, പറഞ്ഞും..പറയാതെ പറഞ്ഞും പിരിഞ്ഞു പോയവര്‍ ഇതാ. ഒരു നാള്‍ നാമും ആ കൂട്ടത്തില്‍ പെടും..
    കഴിയുന്നത്ര ആത്മാര്‍ഥത കാണിക്കുക സൌഹ്രദം പങ്കിടുമ്പോള്‍.. അല്ലെങ്കില്‍ ഒരു ചെറു പുഞ്ചിരിയോടെ ഒരകലത്തില്‍ നില്‍ക്കുക. ആര്‍ക്കും ഒരു വേദന ആവാതെ ശ്രദ്ധിക്കുക.

    www.ettavattam.blogspot.com

    ReplyDelete
  4. വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി....

    ReplyDelete
  5. "eppol venamenkilum maanju pokavunna punchiri" Athu thanneyalle jeevithavum.

    ReplyDelete
  6. മനപ്പൂര്‍വ്വം മറക്കാന്‍ ശ്രെമിക്കുന്നത് ഒരു തരത്തില്‍ ഓര്‍മ്മപ്പെടുത്തല്‍ ആണ്

    ReplyDelete
  7. അതെ അതെ.. അങ്ങനെ തന്നെയാണ്...

    ReplyDelete