Friday, April 20, 2012

ഉപ്പും, മുളകും

സത്യമംഗലത്തെ ഒരാശുപത്രിയില്‍ ആയിരുന്നു എന്‍റെ ഉപ്പാക്ക് ജോലി. അവിടെയാണ് ഞാന്‍ പിച്ച വെച്ചതും ഹരിശ്രീ കുറിച്ചതും. ആശുപത്രിയിലെ ജീവനക്കാരും ഡോക്ടര്‍മാരും ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നു. വനപ്രദേശം ആയതിനാല്‍ ആളുകളുടെ നിത്യ ജീവിതം കാടുമായി ബന്ധപ്പെട്ടായിരുന്നു. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഏറെയുള്ള മനുഷ്യര്‍.കാട്ടില്‍ പണിയെടുക്കുന്നവരാണ് അധികമാളുകളും...നഗരത്തിന്‍റെ തിരക്കില്‍ നിന്നു അകന്നായിരുന്നു ഞങ്ങളുടെ വീട്. അടുത്തുള്ള വീടുകള്‍ തമ്മില്‍ കുറച്ചു അകലം ഉണ്ട്. ഏറ്റവും അടുത്ത് മുരുകന്റെ വീടാണ്. അവനും ഭാര്യയും മാത്രമേ വീട്ടില്‍ ഉള്ളൂ. കുട്ടികള്‍ ഇല്ലാ. പകല്‍ മുരുകന്‍ പണിക്കു പോയാല്‍ അവന്‍റെ പെണ്ണ് ഉമ്മാനെ സഹായിക്കാന്‍ വരും. കുഞ്ഞായിരുന്ന എന്നെ നോക്കുന്നത് അവരായിരുന്നു. മുരുകന്‍ ഉച്ചക്ക് വന്നു ചോറുണ്ട് വീണ്ടും പണിക്ക് പോകും. 

മുരുകന് ഭാര്യയെ സംശയമാണ്. അവള്‍ എന്തു ചെയ്താലും സംശയം. എന്നെ എടുത്ത് വീടിന്‍റെ മുറ്റത്തിറങ്ങി നില്‍ക്കുന്നത് കണ്ടാലും മതി. തല്ലും ഇടിയും പാതിരാവോളം നീളും. രാവിലെ വീണ്ടും പരാതിയുടെ കെട്ടഴിക്കാന്‍ ഉമ്മാടെ അടുത്ത് എത്തും. എല്ലാം മൂളികേട്ടു ഉമ്മാന്റെ കൈയില്‍ നിന്നു ചായയും വാങ്ങി കുടിച്ചു മുരുകന്‍ പണിക്ക് പോകും, ഭാര്യയെ നോക്കണം എന്നൊരു ധ്വനിയും അവന്‍റെ പറച്ചിലില്‍ കാണും. ഒരു ദിവസം വീട്ടിലേക്ക് അടുത്തുള്ള പാട്ടിയമ്മ വന്നു. കുറച്ചു നേരം വീട്ടില്‍ നിന്നിട്ട് അവര്‍ എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോകട്ടെ എന്ന് ഉമ്മാനോട് ചോദിച്ചു. വയസ്സിനു മൂത്ത ഒരാളെ ധിക്കരിക്കണ്ട എന്ന് കരുതി ഉമ്മ മനസ്സില്ലാമനസ്സോടെ എന്നെ പാട്ടിയമ്മയുടെ കൂടെ പറഞ്ഞയച്ചു. 

മൂന്ന് മണിക്ക് ഉമ്മ എന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു. സന്ധ്യക്ക്‌ എന്നെ കുളിപ്പിച്ച് ഉടുപ്പൊക്കെ മാറ്റി കളിപ്പാട്ടങ്ങള്‍ക്ക് നടുവില്‍ ഇരുത്തി ഉമ്മ നിസ്കരിക്കാന്‍ നിന്നു. അപ്പോഴേക്കും മുരുക്കന്റെ പെണ്ണ് അവളുടെ വീട്ടിലേക്കും പോയിരുന്നു. രാത്രി ഭക്ഷണം ഉമ്മ കൊടുത്തയക്കും. അവിടെ വെപ്പും തീനും കുറവായിരുന്നു. ഉമ്മാടെ നിസ്ക്കാരം കഴിയുന്നത്‌ വരെ ഞാന്‍ അടുത്തിരുന്നു കളിക്കും. അന്ന് പതിവ് തെറ്റിച്ച് ഞാന്‍ കരച്ചില്‍ തുടങ്ങി. ഉമ്മ നിസ്കാരം തീര്‍ത്തോ അതോ പകുതിക്ക് നിര്‍ത്തിയോ എന്നറിയില്ല... എന്‍റെ കരച്ചില്‍ നിര്‍ത്താനുള്ള ശ്രമം തുടങ്ങി. പുറത്തെ ഇരുട്ടിനോടൊപ്പം കനം വെച്ച നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് എന്‍റെ കരച്ചില്‍! ആറുമണിക്ക് ശേഷം എല്ലാവരും ജനലും വാതിലും അടച്ചുപൂട്ടി വീട്ടിനുള്ളില്‍ ഇരിക്കും. വിളിച്ചാലും കേള്‍ക്കില്ല. ഉപ്പ ആശുപത്രിയില്‍ നിന്നു എത്തിയിട്ടില്ല. അങ്ങോട്ട്‌ ഒറ്റയ്ക്ക് കരഞ്ഞു ബഹളം വെക്കുന്ന കുഞ്ഞിനേയും കൊണ്ട് നടന്നു പോകാന്‍ ഉമ്മാക്ക്‌ പേടിയായിരുന്നു. 

മഗിരിബി നേരത്തുള്ള കുട്ടികളുടെ കരച്ചില്‍ മാറ്റുന്ന ഒരു പഴഞ്ചന്‍ വിശ്വാസം ഉണ്ട്. "ഉപ്പും, മുളകും, കടുകും ഉഴിഞ്ഞിടുക" ആദ്യവും അവസാനവും ആയി ഉമ്മ ഈ അടവ് പ്രയോഗിക്കാന്‍ തീരുമാനിച്ചു. (അറ്റ കൈക്ക് ആരും അന്ധവിശ്വാസിയാകും) വിറകടുപ്പ് ഇല്ലാഞ്ഞതിനാലും, മണ്ണണ സ്റ്റവ്വില്‍ ഉഴിഞ്ഞിട്ടാല്‍ ശരിയാവില്ല എന്ന് കരുതിയിട്ടാകണം "ഉപ്പും, കടുകും, മുളകും" ഒരു കടലാസ്സില്‍ ചുരുട്ടി ഉമ്മ എന്നെ ഉഴിഞ്ഞ് ജനല്‍ തുറന്നു ദൂരെ എറിഞ്ഞു... എന്തായാലും, വയറു വേദന മാറിയത് കൊണ്ടാണോ, കരച്ചിലിന്റെ തളര്‍ച്ച കൊണ്ടാണോ എന്നറിയില്ല ഞാന്‍ ഉറങ്ങി. (പാട്ടിയമ്മ എനിക്ക് കടല കഴിക്കാന്‍ തന്നിരുന്നു എന്ന് പറഞ്ഞത് ഉമ്മ മറന്നു പോയിരുന്നു) 

രാത്രി ഒന്‍പതു മണിക്കാണ് ഉപ്പ വരുന്നത്. മുരുകന്റെ വീട് കടന്നു വേണം ഞങ്ങളുടെ വീട്ടില്‍ എത്താന്‍. അന്ന് മുരുകന്‍റെ വീടിനടുത്ത് എത്തിയപ്പോള്‍ പതിവില്‍ കവിഞ്ഞ ബഹളം. പാത്രങ്ങള്‍ "പറ പറന്നു" റോഡിലേക്ക് വരുന്നു. ഉപ്പാന്റെ ടോര്‍ച്ചിന്റെ വെളിച്ചം കണ്ടതും മുരുകന്‍ ഓടിയെത്തി, "അയ്യാ, പാത്തിയ, അയ്യാ....കൂടോത്രം പണ്ണി വെച്ചിട്ടിയാ" ഇതും പറഞ്ഞു മുരുകന്‍ ചുരുട്ടി കൂട്ടിയ ഒരു വെള്ള കടലാസ്സ് ഉപ്പാക്ക് കൊടുത്തു. ഉപ്പ അത് തുറന്നു നോക്കിയതും സംഗതി പിടിക്കിട്ടി. ഒന്നും പറയാതെ കടലാസും ഉപ്പും മുളകും ഉപ്പ ഒരേറ്.. എന്നിട്ട്, കലിതുള്ളി നില്‍ക്കുന്ന മുരുകനെയും അവന്‍റെ പെണ്ണിനേയും സമാധാനിപ്പിച്ചു രാവിലെ കാണാം എന്ന് പറഞ്ഞു ഉപ്പ വീട്ടിലേക്കു നടന്നു. 

എന്‍റെ കരച്ചിലിന്‍റെ കാര്യകാരണങ്ങള്‍ ഓര്‍ത്തു തലപുകഞ്ഞിരുന്ന ഉമ്മാനോട് ഉപ്പ, "ഇനി തമിഴ്നാട് അതിര്‍ത്തി കടക്കുന്നത് വരെ ഉപ്പും മുളകും, കടുകും ഉഴിയണ്ട. ആ മുരുകന്‍റെ പെണ്ണിന് രാവിലെ ജീവനുണ്ടാവണെ എന്ന് ദുആ ചെയ്തോ.ഇല്ലെങ്കില്‍ അതിനു വേറെ ഉഴിഞ്ഞിടെണ്ടി വരും..." അന്ന് നിര്‍ത്തിയതാവണം ഉമ്മ കണ്ണേറിനുള്ള ഉഴിച്ചിലും എറിയലും...

50 comments:

 1. "അയ്യാ, പാത്തിയ, അയ്യാ....കൂടോത്രം പണ്ണി വെച്ചിട്ടിയാ" കൊള്ളാം..കഥയുടെ പോക്ക് കണ്ടപ്പോ ഒരു ട്രാജടിയാണ് പ്രതീക്ഷിച്ചത് ... പക്ഷെ രസകരമായി അവസാനിപ്പിച്ചു ...... ഇത്ത പറഞ്ഞത് ശരിയാ.... അറ്റ കൈക്ക് ആരും ഒന്ന് അന്ത വിശ്വാസിയായിപ്പോവും ....

  ReplyDelete
 2. നര്‍മത്തില്‍ ചാലിച്ച് എഴുതിയ ഈ ബാല്യകാല സ്മരണ .ഹൃദ്യമായിരിക്കുന്നു ...

  ReplyDelete
 3. സങ്ങതി ഒക്കെ ... തമാശ ഏറ്റു.. ന്നാലും ങ്ങക്ക് ഭയങ്കര ഒരമ്മ ശക്തിയാണ്..!

  ReplyDelete
 4. അറ്റകൈക്ക് ആരും അന്ധവിശ്വാസിയായി പോകും ....:)

  രസകരമായ ബാല്യകാലസ്മരണ, ഉമ്മാന്റെ കയ്യില്‍ നിന്നും ഇതുപോലെ കുറേ കിട്ടിയിട്ടുണ്ടാവുമല്ലോ ല്ലേ... ന്നാലും , ആ പാവം മുരുകന്റെ പെണ്ണിനെ ഓര്‍ത്തിട്ടു സങ്കടവും വരുന്നു, അതിന്റെ ബാക്കി കൂടി വേഗം പറയണേ മുബീ...

  ReplyDelete
 5. U had an eventful childhood.. Thnks for sharing and it's a lesson against superstitious...
  Keep on writhing god bless ithaaa

  ReplyDelete
 6. നല്ല കുറിപ്പ്.
  സത്യമംഗലത്തെ പ്രകൃതിയെക്കുറിച്ച്.
  ഏതുകുട്ടിക്കുമുള്ളിലും തളിരിടുന്ന
  ഭാവനയുടെ ഇതതിരി വെട്ടങ്ങളില്‍
  ആ ദേശം തീര്‍ത്ത അത്ഭുതങ്ങളെക്കുറിച്ച്,
  ഓര്‍മ്മകളിലെ ദേശപ്പെരുമകളെക്കുറിച്ച്.
  ഒക്കെയെഴുതൂ.
  ഇതുമാത്രമാവാതിരിക്കട്ടെ, സത്യമംഗലം ഓര്‍മ്മകള്‍

  ReplyDelete
 7. വളരെ ശരിയാണ്.....ചില പ്രത്യക സമയത്ത് ആരും ഒരു അന്തവിശ്വാസി ആയി പോകും
  ഈ അടുപ്പില്‍ ഇട്ട് പുകക്കുന്ന പ്രയോഗം കുട്ടിക്കാലത്ത് കണ്ടതായി ഓര്‍ക്കുന്നു.
  നന്നായിട്ടുണ്ട്, നല്ല വിവരണം....!!

  ReplyDelete
 8. കാടിന്റെ മക്കളെ കേള്‍ക്കാന്‍ വരുന്നുണ്ട് ഇനിയും.

  ReplyDelete
 9. ഞാനും കണ്ടു ശീലിച്ചതാണ് ഇത്തരം അന്ധവിശ്വാസങ്ങളൊക്കെ... നല്ല സ്മരണയായി, ആശംസകള്‍

  ReplyDelete
 10. വായിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി...

  ReplyDelete
 11. സത്യമംഗലം നമ്മുടെ വീരപ്പന്റെ കാടല്ലേ?

  ReplyDelete
 12. മുബീ.. നന്നായി എഴുതി ....വളച്ച് കേട്ടില്ലാത്ത,ജീവനുള്ള എഴുത്ത് ..സന്തോഷം തോന്നുന്നു ...ഇനി കുറച്ചു കാലം നീയും ,നിന്റെ കഥ യിലുള്ളവരും മനസ്സിലുണ്ടാവും ...

  ReplyDelete
 13. അവസാനം ചിരിപ്പിച്ച്

  സത്യമംഗലത്തിനടുത്ത് ഞാന്‍ പോയി ഒരു രാത്രി തങ്ങിയിട്ടുണ്ട്... വീരപ്പന്റെ കാര്യമൊക്കെ സംസാരിച്ച് അന്ന് കഴിച്ച് കൂട്ടി

  ReplyDelete
 14. സംഗതി കലക്കി .......

  ReplyDelete
 15. ഹ..ഹ.. ഇത് കൊള്ളാം..

  ReplyDelete
 16. കൊച്ചു മുതലാളി, അതേ സത്യമംഗലം വീരപ്പന്‍റെ സാമ്രാജ്യം ആയിരുന്നു.

  സുമേഷ്‌ വാസു, 1993 ല്‍ വീണ്ടും സത്യമംഗലം വരെ ഒന്ന് പോയി. പോകുമ്പോള്‍ ശാന്തമായിരുന്ന വഴികള്‍ തിരിച്ചു വരുമ്പോള്‍ മിലിട്ടറിയും പോലീസും കൈയടക്കിയിരുന്നു. പിന്നീട് പത്രത്തില്‍ വായിച്ച് വീരപ്പന്‍ അന്ന് ആരെക്കൊയോ ബന്ദി ആക്കിയെന്ന്...

  റഷി, ശലീര്‍, അദീന, കുഞ്ഞേച്ചി, ബജു, അംജത്‌, ഒരില, നമൂസ്‌, ഷാജി, സലിം, വിജിന്‍, മനോരാജ്, സുമേഷ്‌, കൊച്ചുമുതലാളി.... എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 17. നന്നായിട്ടുണ്ട് ഈ ഓര്‍മ. ഗ്രാമത്തിന്റെ ചിത്രം അതിലെ മനുഷ്യരുടെ പെരുമാറ്റത്തില്‍ കൂടി തെളിഞ്ഞുവരുന്നു

  ReplyDelete
 18. ബാല്യകാല സ്മരണയില്‍ നിന്നും എഴുതിയ ഒരു ശരാശരി പോസ്റ്റ്‌ ...ആശംസകള്‍

  ReplyDelete
 19. Raihana, ആറങ്ങോട്ടുകര മുഹമ്മദ്‌,
  arun bhaskaran, ഫൈസല്‍ ബാബു

  നന്ദി വന്നതിനും, അഭിപ്രായങ്ങള്‍ അറിയിച്ചതിനും....

  ReplyDelete
 20. rasakaramayi ee ormmakal..... aashamsakal.............. blogil puthiya post......ATHIRU ....vayikkane........

  ReplyDelete
 21. സംഗതി കൊള്ളാം..

  ReplyDelete
 22. സത്യമംഗലം കഥകൾ

  ReplyDelete
 23. രസകരം സ്വാദിഷ്ടം ചിന്താപരം ഈ നര്‍മ്മം തുളുമ്പും രചന.ആശംസകള്‍ !

  ReplyDelete
 24. രസകരമായ അവതരണം....

  ReplyDelete
 25. അറ്റകൈക്ക് ആരും അന്ധവിശ്വാസിയായി പോകും ....:)
  ഉം ശരിയാണ് ഇവിടെയും വല്യുമ്മ കാട്ടണത് കണ്ടിട്ടുണ്ട് ട്ടോ...:)

  ReplyDelete
 26. കൊച്ചുമോള്‍, പ്രദീപ്‌ മാഷ്‌, മുഹമ്മദ്കുട്ടി, Kallavallaban, Jayarajmurukumpuzha... അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും നന്ദി.

  ReplyDelete
 27. അന്ധകാരത്തിന്റെ അന്ധവിശ്വാസം. :)
  നല്ല എഴുത്ത്.

  ReplyDelete
 28. കൂടോത്രം ഉപ്പിലും മുളകിലുമോ... സംശയ രോഗികള്‍ ഉള്ളിടത്തു നോക്കീം കണ്‌ടും നില്‍ക്കണം മുബീ..... എഴുത്ത്‌ ഒന്നുകൂടി മെച്ചപ്പെടുത്തി വൈവിധ്യമാര്‍ന്ന സബ്ജക്റ്റുമായി വരണം... ആശംസകള്‍

  ReplyDelete
 29. ഷാഹിദ്‌, ബെഞ്ചാലി, കുമാരന്‍, മൊഹിയുധീന്‍.. വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി.

  ReplyDelete
 30. അറ്റകൈക്ക് ആരും അന്ധവിശ്വാസി ആയി പോകും..അത് സത്യം..
  പക്ഷെ പഴമയുടെ ആ അന്ധവിശ്വാസങ്ങളില്‍ എവിടെയോ സത്യങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു..
  അത് പരമ സത്യം അല്ലേ..നിഷേധിക്കാന്‍ പറ്റുമോ? ഇങ്ങനെയുള്ള പൊടി കൈകള്‍ എന്റെ വീട്ടിലും അല്ല കേരളം മുഴവന്‍ എല്ലാ വീടുകളില്‍ നടന്നിരുന്നു..
  മുബി..എത്ര ചെറുപ്പത്തിലെ കാര്യങ്ങള്‍ വരെ ഇത്ര ഓര്‍മ്മയുണ്ടോ? സമ്മതിച്ചിരിക്കുന്നു..
  നല്ല രസകരമായി എഴുതി..ആശംസകള്‍ നേരുന്നു...

  www.ettavattam.blogspot.com

  ReplyDelete
 31. ഹൃദ്യമായിരിക്കുന്നു ...

  ReplyDelete
 32. കൊള്ളാമല്ലോ ഈ എഴുത്ത്.

  ReplyDelete
 33. പ്രിയപ്പെട്ട മുബി,
  ഞങ്ങളും ഈ ആചാരം കൊച്ചു കുഞ്ഞുങ്ങള്‍ക്ക്‌ കണ്ണു കിട്ടാതിരിക്കാന്‍ ചെയ്യുന്നു.
  നരമരസം കലര്‍ന്ന ഈ പോസ്റ്റ്‌ രസകരം! അഭിനന്ദനങ്ങള്‍!
  സസ്നേഹം,
  അനു

  ReplyDelete
 34. ഷൈജു, "അരുത്" എന്ന് പറഞ്ഞിട്ടില്ല ഉമ്മ. പകരം ഇങ്ങിനെ ഓരോ കാര്യങ്ങള്‍ പറഞ്ഞു തന്നിരുന്നു. ഉമ്മാടെ അനുഭവങ്ങള്‍. ഒരു പ്രത്യേക അവസരത്തില്‍ ഓര്‍ത്തപ്പോള്‍ എഴുതിയതാണ്... വായനക്കും അഭിപ്രായത്തിനും നന്ദി..

  വെണ്‍പാല്‍, കൈതപുഴ, നന്ദി ആദ്യ വരവിനും അഭിപ്രായത്തിനും...

  അനു, വീണ്ടും കണ്ടെതില്‍ ഒരുപാട് സന്തോഷമുണ്ട്... നന്ദി

  ReplyDelete
 35. അറ്റകൈക്ക് ആരും അന്ധവിശ്വാസിയാകും..അത് സത്യം.. വിശ്വസിക്കുന്നവർക്ക് അതിൽ സംശയവിശ്വാസമെങ്കിലും വേണമെന്ന് മാത്രം..

  ReplyDelete
 36. Biju Davis & Viddiman നന്ദി... ആദ്യ വരവിനും, വായനക്കും, അഭിപ്രായത്തിനും...

  ReplyDelete
 37. അവതരണം ഇഷ്ട്ടമായി
  ആശംസകളോടെ

  ReplyDelete
 38. ഇത് കൊള്ളാല്ലോ.. :) ഉപ്പും മുളകും ഇങ്ങനെ ഒരു പാരയാകും എന്ന് കരുതിയാതെ ഇല്ല..

  ReplyDelete
 39. അറ്റക്കയ്ക്ക് ആരും തെങ്ങില്‍ കയറും എന്ന് പറയും പോലെ .... അന്ധവിശ്വാസത്തിന്റെ കാര്യം .
  രസകരമായി കാര്യങ്ങള്‍ . ഇന്ന് അന്ധവിശ്വാസങ്ങള്‍ തിരിച്ചുവരികയാണ് .
  ശാസ്ത്രം പുരോഗമിച്ചിട്ടും മനുഷ്യന്‍ പുരോഗമിക്കുന്നില്ല .

  ReplyDelete
 40. റഷീദ്‌, ജെഫു & കണക്കൂര്‍... നന്ദി വായനക്കും കമന്റുകള്‍ക്കും...

  ReplyDelete
 41. നന്നായെഴുതി
  ഭാവുകങ്ങള്‍

  ReplyDelete
 42. ബാല്യകാലസ്മരണ ഹൃദ്യമായിരിക്കുന്നു. ആശംസകള്‍..

  ReplyDelete
 43. മനോഹരമായ ഓര്‍മ്മ....
  "അയ്യാ, പാത്തിയ, അയ്യാ....കൂടോത്രം പണ്ണി വെച്ചിട്ടിയാ"

  നന്നായിരിക്കുന്നു!!
  ആശംസകള്‍!!

  ReplyDelete
 44. സരസം ! തുടരുക.

  ReplyDelete
 45. മുരുകന്റെ അന്ധ വിശ്വാസത്തിനു ബലമായി ഉപ്പും മുളകിന്റെയും വിശ്വാസം :)

  ReplyDelete
 46. എന്നാലും ആമുരുകന്‍റെ ഭാര്യ ... പാവം.
  എഴുത്ത് ഇഷ്ടമായി കേട്ടോ..

  ReplyDelete