Saturday, December 28, 2013

പുഴയൊഴുകും വഴി

ആദ്യഭാഗം ഇവിടെ....

രാത്രി തീരെ ഉറങ്ങിയിരുന്നില്ല. മൊഞ്ചുള്ള ഷൂസും ഇട്ട് മൊഞ്ചത്തിയായിട്ടല്ലേ പാത്തു കാട്ടിലേക്ക്‌ നടക്കാന്‍ പോയത്. ഹൈക്കിംഗ് എന്ന കലാപരിപാടിക്കുള്ള ഷൂ ഉണ്ടായിട്ടും അതിടാതെ ഹവായ് ചെരുപ്പിന്‍റെ ബലം പോലും ഇല്ലാത്ത ആ "മൊഞ്ചുള്ള ഷൂ" ഇട്ടാല്‍ ഇങ്ങിനെയൊക്കെ ഉണ്ടാവും എന്ന് പട്ടാമ്പിയിലെയും ചെറുകരയിലെ തൊടിയിലൂടെ നടന്നിരുന്ന എനിക്കുണ്ടോ അറിയുന്നു.  ഉമ്മ പണ്ട് എപ്പോഴും എന്‍റെ കാലു കാണുമ്പോ സങ്കടത്തോടെ പറയും, "ന്‍റെ മോളെ ഇതെന്തൊരു കാക്ക കാലാണ്...മെലിഞ്ഞുണങ്ങിയിട്ട്." കാക്ക കാലില്‍ ഹീലുള്ള ചെരുപ്പും ഇട്ട് കല്യാണ ദിവസം വൈകീട്ട് ഫോട്ടോ ഷൂട്ടിനായി  ചെറുകരയിലെ പാടത്തും, പറമ്പിലും, തൊടിയിലും നാത്തൂന്‍ നടത്തിച്ചപ്പോള്‍ പോലും ഇത്ര പരിക്ക് പറ്റിയില്ല. തടാകകരയിലേക്ക് സൂര്യോദയം കാണാന്‍ ഏന്തി വലിഞ്ഞ് നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ ഇതൊക്കെയാണ്. കുറച്ചു വേദനിച്ചാലും വേണ്ടില്ല, ചുമന്ന് തുടുത്ത്, നീര് വെച്ച്... കാലിപ്പോ നല്ല സുന്ദരിയല്ലേ!!

ഉദയസൂര്യനെ ക്യാമറയില്‍ പകര്‍ത്താന്‍ പറ്റിയ ഒരിടം തേടി ഹുസൈന്‍ പോയി. എന്നെ കാത്ത് നിന്നാല്‍ ശരിയാവില്ല എന്ന തോന്നലും, പറഞ്ഞത് കേള്‍ക്കാത്തതിന്‍റെ ഒരു ഈര്‍ഷ്യയും മനസ്സിലുണ്ടായിരിക്കണം.   അധികം നടന്നു കാലിന്‍റെ "മൊഞ്ച്" കളയണ്ട എന്ന് കരുതി   അടുത്ത് കണ്ട ഒരു ബെഞ്ചില്‍ ഞാനിരുന്നു. സൂര്യന്‍ ഉദിച്ച് വരുന്നതേയുള്ളൂ. നിശ്ചലമായ വെള്ളത്തില്‍ കാടിന്‍റെ പ്രതിഫലനം! Nature heals... എന്ന് പറയുന്നത് വെറുതയല്ല. വേദന ഞാന്‍ മറന്നു. ആ നിഗൂഢമായ സൗന്ദര്യത്തില്‍ ലയിച്ചുചേര്‍ന്ന് ഞാനിരുന്നു. സ്വപ്നമോ? കാടിനു നടുവിലെ തടാകക്കരയിലാണെന്ന സത്യവുമായി  മനസ്സ് പൊരുത്തപ്പെടാത്തത് പോലെ... 


Mississagi Provincial Park - Near Camp Site
ഫോട്ടോയെടുപ്പ് കഴിഞ്ഞു ഹുസൈന്‍ അടുത്ത് വന്നിരുന്നതൊന്നും ഞാന്‍ അറിഞ്ഞില്ല. ഞങ്ങള്‍ അവിടെ നിന്ന് പതിയെ സൈറ്റില്‍ എത്തിയപ്പോഴേക്കും കുട്ടികള്‍ ഉണര്‍ന്നിരുന്നു. തിരിച്ചു പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ പ്രാതലും കഴിഞ്ഞു.  ഒടിച്ചു മടക്കി വെക്കാവുന്ന ടെന്റും, അടുക്കളയും ഒക്കെ കൂടെ പെറുക്കി അടുക്കി പരിസരം വൃത്തിയാക്കി എട്ട് മണിക്ക് ഞങ്ങള്‍ ക്യാമ്പ്‌ സൈറ്റ് വിട്ടു. വന്ന വഴിയെ കുറിച്ചൊരു ധാരണയുള്ളത് കൊണ്ട് സമയം അധികം വൈകിച്ചില്ല. കുറച്ചു ദൂരം റോഡില്‍ പണിക്കാര്‍ ഉണ്ടായിരുന്നത് ഒരു ധൈര്യമായി. വഴിയരികില്‍ നിന്ന് ഉച്ചഭക്ഷണം നേരത്തെ കഴിച്ചു. പാരി സൌണ്ട് ജില്ലക്കടുത്തുള്ള "ഫ്രഞ്ച് റിവര്‍" കാണണം എന്നുണ്ടായിരുന്നു. എലിയറ്റ് ലേയ്ക്കിലേക്ക് പോകുമ്പോള്‍ നോക്കി വച്ചിരുന്നതാണ്. "കനേഡിയന്‍ ഹെറിറ്റേജ് റിവര്‍" എന്ന വിശേഷണം കൂടിയുണ്ട് ഈ പുഴക്ക്.  ഞങ്ങള്‍ ഫ്രഞ്ച് റിവറില്‍ എത്തുമ്പോള്‍ സമയം രണ്ടു മണി. തെക്ക് വടക്ക് ഓണ്‍ടെറിയോകളെ  തമ്മില്‍ വേര്‍ത്തിരിക്കുന്ന ഈ സുന്ദരി പുഴക്ക് ഓജിബ്വാ ഗോത്രക്കാരാണ് ഫ്രഞ്ച് റിവര്‍ എന്ന പേര് നല്‍കിയത്.


French River
പതിനേഴാം നൂറ്റാണ്ടില്‍ ഫ്രെഞ്ചുക്കാര്‍ പ്രധാനമായും ഈ പുഴയിലൂടെയായിരിക്കും കാനഡയിലേക്ക് വന്നത് എന്നും പറയപ്പെടുന്നു. അന്നത്തെ പ്രധാന വ്യാപാര ക്രയവിക്രയങ്ങള്‍ നടന്നിരുന്നതും ഇതിലൂടെയായിരിക്കണം. ഗോത്രവര്‍ഗക്കാര്‍ രോമക്കച്ചവടവും, മീന്‍ പിടിത്തവും മുഖ്യ തൊഴിലായി സ്വീകരിച്ചു.  മ്യുസിയത്തിലേക്കുള്ള വഴിയില്‍ വെച്ചിട്ടുള്ള ബോര്‍ഡില്‍ പുഴയുടെ ചരിത്രം വളരെ ചുരുക്കത്തില്‍ ഇംഗ്ലീഷിലും ഫ്രെഞ്ചിലുമായി എഴുതിയിട്ടിരിക്കുന്നു.  പുഴയുടെ അരികിലുള്ള മ്യുസിയത്തില്‍ കയറി അവാര്‍ഡിനര്‍ഹമായ "വോയ്സെസ് ഓഫ് ദി റിവര്‍ (Voices of the River)” കേട്ടു. ചരിത്രകാരന്മാരുടെയും, ഫസ്റ്റ് നേഷന്‍സിലെ തദേശവാസികളുടെയും ശബ്ദത്തില്‍ പുഴയുടെ ചരിത്രം കേള്‍ക്കുന്നതോടൊപ്പം, പതിനാറാം നൂറ്റാണ്ടുമുതല്‍ ഇവിടെ വന്നതും പോയതുമായ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന വസ്തുവകകള്‍ കാണുകയും ചെയ്യാം. വായിച്ചു മുഷിയേണ്ടതില്ല. ഒരിക്കല്‍ കേട്ട് മനസ്സിലായില്ലെങ്കില്‍ വീണ്ടും ആവര്‍ത്തിച്ചു കേള്‍ക്കാം. അവിടെനിന്നിറങ്ങി പുഴക്ക് കുറുകെയുള്ള പാലത്തിലൂടെ വെറുതെ നടന്നു. 


French River Bridge 
പുഴക്ക് അന്‍പതു അടി മുകളില്‍ ആയി നിര്‍മിച്ചിട്ടുള്ള ഈ തൂക്കുപാലം കാനഡയിലെ ഏറ്റവും വലിയ സ്നോ മൊബൈല്‍ ബ്രിഡ്ജാണ്. വേനല്‍ക്കാലത്തുള്ള സന്ദര്‍ശനമായതിനാല്‍ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു വന്നു.  മഞ്ഞുകാലത്ത് ഇവിടെ സ്നോ മൊബൈല്‍ വിനോദത്തിനു വരുന്നവരുടെ തിരക്കാണ്. മഞ്ഞുകാല കായിക വിനോദങ്ങളില്‍ പ്രധാനമായ ഐസ് ഫിഷിംഗ്, ഐസ് സ്കേറ്റിംഗ്, ക്രോസ് കണ്‍ട്രി സ്കീയിംഗ് ഇവിടെ നടക്കുന്നു.തണുത്തു ഉറഞ്ഞു പോയ പുഴയില്‍ ഒരു ചെറിയ തുളയുണ്ടാക്കി, അതിലൂടെ മഞ്ഞു പാളികള്‍ക്കിടയിലുള്ള മീനുകളെ പിടിക്കുന്നതാണ് ഐസ് ഫിഷിംഗ്. പുഴയുടെ വെള്ളത്തിന്‌ മുകളില്‍ നല്ല കനത്തില്‍ തന്നെ ഐസ് വേണം. സ്നോ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളും, വഴിയടയാളങ്ങളും പാലത്തിനടുത്ത് ഒരു വലിയ ബോര്‍ഡില്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നു. സത്യം പറയാലോ നിക്ക് ഇത് നോക്കിയിട്ട് ഒന്നും മനസ്സിലായില്ല... എന്നെയേറെ അതിശയിപ്പിച്ചത് ഇതൊന്നുമല്ല. ഇമ്മിണി പൈസ ചിലവാക്കി ഉണ്ടാക്കിയ  പാലവും, പുഴക്ക് ചുറ്റുമുള്ള വനപ്രദേശവും സംരക്ഷിക്കുന്നത് ഒരുകൂട്ടം വളണ്ടിയര്‍മാരാണ്. ഒരു ഫണ്ടിനായും അവര്‍ കാത്തു നില്‍ക്കില്ല. സമയാസമയങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്തുന്നു.സന്ദര്‍ശകര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം അവിടെ വെച്ചിട്ടുള്ള ഒരു പെട്ടിയില്‍ എന്തെങ്കിലും സംഭാവന ഇടാം. നിര്‍ബന്ധമില്ല... പ്രതിഫലം കൂടാതെ തലമുറകള്‍ക്ക് വേണ്ടി പ്രകൃതിയില്‍ ബാക്കിയായവ കാത്തുവെക്കുന്നവരെ നിങ്ങളുടെ മനസ്സിന്‍റെ വലിപ്പം ഞങ്ങള്‍ക്കില്ലാതെ പോയല്ലോ.... സുരക്ഷിതമായ കൈകളില്‍ ശാന്തമായി ഒഴുകുന്ന പുഴക്ക് ഇനിയും പറയാന്‍ ഏറെയുണ്ട് നന്മയുടെ കഥകള്‍ എന്നറിയാഞ്ഞിട്ടല്ല, കൂടണയാന്‍ നേരമായി, യാത്ര തുടരേണ്ടിയിരിക്കുന്നു..... 

36 comments:

 1. പതിവ് പോലെ നര്‍മത്തില്‍ ചാലിച്ച പ്രകൃതി വര്‍ണന നന്നായിരിക്കുന്നു മുബീ. അവസാന ഭാഗം വായിച്ചപ്പോള്‍ തോന്നിയത്, ഫണ്ട് ഉണ്ടായിട്ടു പോലും ആരും തിരിഞ്ഞു നോക്കാതെ കാട് പിടിച്ചു നശിക്കുന്ന ഇത്തരത്തില്‍ നമ്മുടെ നാട്ടിലുള്ള സ്ഥലങ്ങളാണ്..

  ReplyDelete
  Replies
  1. കഷ്ടമാണ്... എന്ത് ചെയ്യും??

   നന്ദി ഇ.കെ.ജി അഭിപ്രായം പങ്കുവെച്ചതിന് :)

   Delete
 2. foto thanne kandal amthi...athrakk hridhyam...enikk kattil pokan kothiyayitt oru rakshayum illa...njangalde pachima gatathilum undtta ithrem bangi ulla sthalangal...kushump kond irikkapporuthi illathayi mubee...ingade okke oru bhagyam!!!

  ReplyDelete
  Replies
  1. അയ്യോ കുശുമ്പോന്നും വേണ്ടാട്ടോ... യാത്രകള്‍ ഇഷ്ടമാണ്. പിന്നെ കണ്ടത് കുറിച്ച് വെക്കുക എന്നത് ഇപ്പോ ശീലായി... ന്‍റെ യാത്രയില്‍ കൂടെ കൂടിയതില്‍ ഒത്തിരി സന്തോഷം...

   Delete
 3. നന്നായിരിക്കുന്നു.

  ReplyDelete
 4. വളരെ നന്നായി. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
  Replies
  1. ബിപിന്‍, നിസു... നന്ദി.

   Delete
 5. നാടിന്റെ മനോഹരിതയെ അക്ഷരവർണ്ണങ്ങളിൽ ചാലിച്ചെഴുതിയിരിക്കുന്നു...ആശംസകൾ മുബീ...കാത്തിരിക്കുന്നു

  ReplyDelete
 6. ഈ മനോഹരമായ എഴുത്തിനും ചിത്രങ്ങള്‍ക്കും
  എന്റെയും ആശംസകള്‍....

  ReplyDelete
  Replies
  1. വര്‍ഷിണി, അഷ്‌റഫ്‌.... വായിച്ചതില്‍ സന്തോഷം:)

   Delete
 7. എന്നെയേറെ അതിശയിപ്പിച്ചത് ഇതൊന്നുമല്ല. ഇമ്മിണി പൈസ ചിലവാക്കി ഉണ്ടാക്കിയ പാലവും, പുഴക്ക് ചുറ്റുമുള്ള വനപ്രദേശവും സംരക്ഷിക്കുന്നത് ഒരുകൂട്ടം വളണ്ടിയര്‍മാരാണ്. ഒരു ഫണ്ടിനായും അവര്‍ കാത്തു നില്‍ക്കിlല്ല

  ഈ വരികള്‍ വായിച്ചപ്പോള്‍ ഒരു വേള ജന്മനാടിനെ ഓര്‍ത്തു. ഭാരതപ്പുഴ വറ്റി കാടായിരിക്കുന്നു. പുഴകളില്‍ മിക്കതിലും വെള്ളമില്ലാത്ത അവസ്ഥ. ഇടയ്ക്കിടെ തടയണകള്‍ പണിയുക എന്ന കൃത്യം ഒരു പക്ഷെ തദ്ദേശവാസികള്‍ക്ക് ഒരു കൂട്ടായ്മയിലൂടെ സാധ്യമെങ്കിലും നമ്മള്‍ അത് സര്‍ക്കാരിന്റെ ചുമതലയായി മാറ്റി വെക്കുന്നു. പക്ഷെ പുഴയെ കൊള്ളയടിച്ചു നശിപ്പിക്കാന്‍ ആണെങ്കില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ പോലും കാറ്റില്‍ പറത്തുന്നു.

  നല്ല വിവരണം മുബി

  ReplyDelete
  Replies
  1. എന്താ ചെയ്യാ വേണുവേട്ടാ, ഓരോ തവണ നാട്ടില്‍ പോകുമ്പോഴും സങ്കടാവും... ഇനി കുട്ടികള്‍ക്ക് വീടിന്‍റെ പിന്നില്‍ ഒരു പുഴയുണ്ടായിരുന്നു എന്ന് പറഞ്ഞു കൊടുക്കേണ്ടി വരുമോ എന്നാ പേടി...

   Delete
 8. avasaanathe paragraph ividuthe jannangalellam vayuchirunnenkil ennu aashichupoyee.
  namukkillathathum mattullavarkkullathum aayagunangal kanumbol asuyappeddaruthallo. orupadu santhosham nandi parangu veruthe pradanyam kalayunnilla

  ReplyDelete
 9. മനോഹരമായ വരികൾക്കും,ചിത്രങ്ങൾക്കും...എന്റെ ആശംസകൾ

  ReplyDelete
 10. മുബിയ്ക്കും കുടുംബത്തിനും ഞങ്ങളുടെ പുതുവര്‍ഷാശംസകള്‍

  ReplyDelete
 11. നിങ്ങള്‍ക്ക് നിങ്ങളുടേതായ ഒരു എഴുത്ത് ശൈലി ഉണ്ട് -
  ആശംസകള്‍

  ReplyDelete
 12. സുന്ദരമായിരിക്കുന്നു.
  ഇപ്പോള്‍ ബ്ലോഗും നല്ല ഉഷാറായി.
  നല്ലൊരു എടുപ്പോക്കെ ആയി ബ്ലോഗിന്.
  ആശംസകള്‍.

  ReplyDelete
  Replies
  1. ചന്തുവേട്ടന്‍, അജിത്തേട്ടന്‍, രഘു സര്‍, റാംജിയേട്ടന്‍.... എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

   Delete
 13. ആദ്യത്തെ ചില വാക്കുകള്‍ ചിരിപ്പിച്ചെങ്കില്‍ അവസാനമായപ്പോഴേക്കും ചിന്തിപ്പിച്ചു. നല്ല അവതരണം. പുതുവല്‍സരാശംസകള്‍

  ReplyDelete
  Replies
  1. സന്തോഷം :) ഇക്കാക്കും കുടുംബത്തിനും ഞങ്ങളുടെ പുതുവര്‍ഷാശംസകള്‍

   Delete
 14. ഈ ഭാഗം കൂടി ആദ്യത്തേതിനോട് ചേര്‍ത്തെഴുതാമായിരുന്നു .വിവരണം നന്നായി.

  ReplyDelete
  Replies
  1. പോസ്റ്റ്‌ വല്ലാതെ നീണ്ടു പോകുമെന്ന് തോന്നി, അതാ ഒന്ന് സ്പ്ലിറ്റ്‌ ചെയ്തു ഇട്ടത്... നന്ദി വെട്ടത്താന്‍ ചേട്ടാ :)

   Delete
 15. നന്നായിട്ടുണ്ട് അവതരണം
  പുതുവത്സരാശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പന്‍ചേട്ടനും കുടുംബത്തിനും പുതുവര്‍ഷാശംസകള്‍....

   Delete
 16. പ്രതിഫലം കൂടാതെ തലമുറകള്‍ക്ക് വേണ്ടി പ്രകൃതിയില്‍ ബാക്കിയായവ കാത്തുവെക്കുന്ന മനുഷ്യരെക്കുറിച്ചാണ് ഞാന്‍ ഓര്‍ത്തത്. കാരണം ഞാന്‍ ചുറ്റും കാണുന്നത് പ്രകൃതിയുടെ അനുഗ്രഹങ്ങളെ സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി നിഷ്കരുണം ചൂഷണം ചെയ്യുന്ന മനുഷ്യരെയാണ്....

  കാനഡയെ അറിയുന്നു. വിവരണം കുറഞ്ഞുപോവുന്നു എന്ന പരാതികൂടി ബോധിപ്പിക്കുന്നു....

  ReplyDelete
  Replies
  1. നന്ദി മാഷേ, പരാതി സ്വീകരിച്ചിരിക്കുന്നു... ശ്രമിക്കാട്ടോ

   Delete
 17. മനസിൽ എന്നെന്നും താലോലിക്കാൻ ഇത്തരം യാത്രാനുഭവങ്ങൾ കൂടെയുണ്ടാവും. നല്ല വിവരണം..

  ReplyDelete
 18. വിവരണം മനോഹരം.

  ReplyDelete
 19. കനേഡിയൻ ഹെറിറ്റേജ് മുഴുവൻ ,
  പ്രത്യേകിച്ച് പുഴ വർണ്ണങ്ങൾ മുഴുവൻ അസ്സലയി
  ആലേഖനം ചെയ്തിരിക്കുകയാണല്ലോ ഇവിടെ.
  ബെസ്റ്റ് കണ്ണാ..ബെസ്റ്റ്...!

  ReplyDelete
 20. നല്ല വിവരണം മുബി

  ReplyDelete