'നിനക്കൊരു സര്‍പ്രൈസുണ്ട്' വൈകുന്നേരം ടിംസില്‍ (Tim Hortons) വെച്ച് കാണാമോയെന്നായിരുന്നു ആ൯ഡ്റിയയുടെ മെസ്സേജ്... സമ്മതം അറിയിച്ചപ്പോള്‍ അഞ്ചു മണിക്ക് എത്താമെന്നും മറുപടി വന്നതാണ്. ഓഫീസില്‍ നിന്ന് അഞ്ച് മിനിട്ട് നേരത്തേ ഞാനിറങ്ങി. സന്ദേശമയച്ച ആളെത്തിയിട്ടില്ല. ആ൯ഡ്റിയയെ പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളായി. കഴിഞ്ഞ വേനലിലൊരു ദിവസം ഓഫീസില്‍ സിറ്റിയുടെ പരിശോധന
നടക്കുന്നതിനാല്‍ അത് കഴിയുന്നത് വരെ പുറത്ത് കാറ്റ് കൊള്ളാന്‍ ഇറങ്ങി നിന്ന
ഞങ്ങളുടെ അടുത്തേക്കാണ് വഴി തെറ്റി ആ൯ഡ്റിയ വന്നത്. ബില്‍ഡിംഗ് നമ്പര്‍ മാറി പോയതാണ്. “ഇവിടെ അടുത്താണ് ഞാന്‍ കാണിച്ചു തരാം” എന്ന് പറഞ്ഞ് അവളെയും
കൂട്ടി തൊട്ടടുത്ത ബിസിനസ് സെന്ററിലേക്ക് നടന്നു. ആശംസയും നന്ദിയും പരസ്പരം
കൈമാറി ഞങ്ങള്‍ പിരിഞ്ഞു.
അതിനുശേഷം നല്ല മഞ്ഞ് വീഴച്ചയുള്ള ഒരു വൈകുന്നേരം ബസ് സ്റ്റോപ്പില്‍ വെച്ച് ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. കാലാവസ്ഥ മോശമായിരുന്ന ഒരാഴ്ചക്കാലം ഞങ്ങള്‍ ഒന്നിച്ചായിരുന്നു യാത്ര ചെയ്തത്. ടോറോന്റോയില്‍ നിന്ന് മിസ്സിസ്സാഗയിലേക്ക് ജോലിക്ക് വരുന്നു എന്നല്ലാതെ മറ്റൊന്നും ആ൯ഡ്റിയ പറഞ്ഞിട്ടില്ല. അവരുടെ സ്വകാര്യതയെ മാനിച്ച് മലയാളി ട്രേഡ് മാര്‍ക്കായ നുള്ളി തൊലിക്കലില്‍ നിന്ന് ഞാനും മാറി നിന്നു. രണ്ടു ദിവസം മുന്‍പാണ് "ബുദ്ധിമുട്ടില്ലെങ്കില്‍ ഫോണ്‍ നമ്പര്‍ തരാമോ"യെന്ന് മടിച്ച് മടിച്ചവള്‍ ചോദിച്ചത്. എന്താണെന്നറിയില്ല, ഈ ഫോണ്‍ സന്ദേശം എന്നെ സംബന്ധിച്ചൊരു സര്‍പ്രൈസ് തന്നെയായിരുന്നു.
അതിനുശേഷം നല്ല മഞ്ഞ് വീഴച്ചയുള്ള ഒരു വൈകുന്നേരം ബസ് സ്റ്റോപ്പില്‍ വെച്ച് ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. കാലാവസ്ഥ മോശമായിരുന്ന ഒരാഴ്ചക്കാലം ഞങ്ങള്‍ ഒന്നിച്ചായിരുന്നു യാത്ര ചെയ്തത്. ടോറോന്റോയില്‍ നിന്ന് മിസ്സിസ്സാഗയിലേക്ക് ജോലിക്ക് വരുന്നു എന്നല്ലാതെ മറ്റൊന്നും ആ൯ഡ്റിയ പറഞ്ഞിട്ടില്ല. അവരുടെ സ്വകാര്യതയെ മാനിച്ച് മലയാളി ട്രേഡ് മാര്‍ക്കായ നുള്ളി തൊലിക്കലില്‍ നിന്ന് ഞാനും മാറി നിന്നു. രണ്ടു ദിവസം മുന്‍പാണ് "ബുദ്ധിമുട്ടില്ലെങ്കില്‍ ഫോണ്‍ നമ്പര്‍ തരാമോ"യെന്ന് മടിച്ച് മടിച്ചവള്‍ ചോദിച്ചത്. എന്താണെന്നറിയില്ല, ഈ ഫോണ്‍ സന്ദേശം എന്നെ സംബന്ധിച്ചൊരു സര്‍പ്രൈസ് തന്നെയായിരുന്നു.
തോളത്ത് കിട്ടിയ
തട്ടെന്നെ അന്തംവിട്ട ചിന്തയില്‍ നിന്നുണര്‍ത്തി. രണ്ട് മിനിറ്റ് വൈകിയതിന് ക്ഷമ പറഞ്ഞ് ഞങ്ങള്‍ ഇരിക്കാന്‍ തുടങ്ങുമ്പോഴാണ് കൂടെയുള്ള ആളെ
ശ്രദ്ധിച്ചത്. ഇങ്ങിനെയൊരാള്‍ കൂടെയുണ്ടാവുമെന്ന് പറഞ്ഞില്ലല്ലോ ഞാനാണെങ്കില്‍ രണ്ടു കോഫിയെ ഓര്‍ഡര്‍ ചെയ്തിട്ടുള്ളൂ. എന്‍റെ പരിഭ്രമം കണ്ടിട്ടാവണം ഒന്നൂടെ വാങ്ങിക്കാന്‍ ആ൯ഡ്റിയ പോയി. പോണ പോക്കില്‍ പുതിയ ആളെ പരിചയപ്പെടുത്തി. “ഇത് നിക്കോളാസ്, എന്‍റെ കൂട്ടുകാരന്‍. ഞങ്ങള്‍ കല്യാണം കഴിക്കാന്‍
തീരുമാനിച്ചു.” അത് ശരി കല്യാണക്കാര്യം പറയാനാണല്ലേ എന്നെ വിളിച്ചു വരുത്തിയത്. കൊച്ചു കള്ളി! എന്‍റെ അഭിനന്ദനങ്ങള്‍ക്ക് മറുപടി പറഞ്ഞത് നിക്കോളാസാണ് “വിവാഹാഭ്യര്‍ഥന നടത്തിയത്
ജനുവരി ഒന്നിനാണ്. ഇന്ന് മിസ്സിസ്സാഗയില്‍ വരേണ്ട ആവശ്യമുണ്ടായിരുന്നു. ആ൯ഡ്റിയ
പറഞ്ഞ സര്‍പ്രൈസ് ഞാനാണ്. ഫാറ്റിമയെ കുറിച്ച് അവള്‍ പറഞ്ഞിട്ടുണ്ട്” പതിഞ്ഞ സ്വരത്തിലുള്ള
കൂട്ടുകാരന്‍റ സംസാരത്തിനിടക്ക് കയറി ആ൯ഡ്റിയ
പറഞ്ഞു, ചുവന്ന പനിനീര്‍ പൂക്കളും വീഡിയോ ഗെയിംമിന്‍റെ
സിഡിയും സമ്മാനിച്ച് വിവാഹാഭ്യര്‍ഥന നടത്തിയ ലോകത്തിലെ ആദ്യത്തെ കാമുകന്‍
നിക്കോളാസായിരിക്കും! ഇവരെന്താ ഊഴംവെച്ചെന്നെ ഞെട്ടിക്കാന്‍ വല്ല നേര്‍ച്ചയും നേര്‍ന്നിട്ടാണോ വന്നത്? നാട്ടിലാണെങ്കില്‍ കുടുംബത്തിലെ കാര്‍ന്നോമാര് അഭ്യര്‍ത്ഥിക്കുകയും
നിരസിക്കുകയും ചെയ്യുന്നതാണ് “തറവാടിത്തം.” അഭ്യര്‍ത്ഥിച്ചതും കെട്ടിയതും നാട്ടില്‍
വെച്ചായതിനാല്‍ സീന്‍ ഇതൊന്നുമല്ലായിരുന്നു. കണ്ട ഇംഗ്ലീഷ് സിനിമകളിലൊന്നിലും വീഡിയോ ഗെയിം കൊടുക്കുന്ന ചടങ്ങ് ഉണ്ടായിരുന്നില്ല. ഈ ന്യൂ ജനറേഷന്‍ അഭ്യര്‍ത്ഥന
കേട്ട് കണ്ണ് തള്ളിയ എന്നോട് ഇതിനു പിന്നിലെ കഥ ആ൯ഡ്റിയ തന്നെ പറഞ്ഞു തരുമെന്ന് പറഞ്ഞ് നിക്കോളാസ് ഒഴിഞ്ഞുമാറി.
സമയം വൈകിയതിനാല്‍ കഥ പറച്ചില്‍ തല്‍ക്കാലത്തേക്ക് നീട്ടി വെച്ച് ഞങ്ങള്‍ പിരിഞ്ഞു.
Image Courtesy - Google |
ഒരാഴ്ചക്ക്
ശേഷമാണ് ഞങ്ങള്‍ തമ്മില്‍ വീണ്ടും കണ്ടത്. മിസ്സിസ്സാഗയില്‍ നിന്ന് നാലായിരം
കിലോമീറ്ററിലധികം ദൂരമുണ്ട് വാന്‍കോവേറിലേക്ക്. രണ്ടര മില്യണ്‍ ജനസംഖ്യയുള്ള ഈ മെട്രോപോളിറ്റന്‍ സിറ്റിയിലേക്ക് വിമാന മാര്‍ഗം
ആറു മണിക്കൂറും കാറോടിച്ചു പോവുകയാണെങ്കില്‍ നാല് ദിവസവും വേണ്ടി വരുമെന്നു
പറഞ്ഞത് ഗൂഗിള്‍ വഴികാട്ടിയാണ്. വാന്‍കോവേറിന്‍റെ വടക്കേ അറ്റത്തെ സണ്‍ഷൈന്‍
കോസ്റ്റി(Sunshine
Coast, British Columbia)ലെ സീഷെല്‍റ്റിലാണ് (Sechelt, BC) എന്‍റെ കഥാനായിക ജനിച്ചുവളര്‍ന്നത്. സീഷെല്‍റ്റ് ഉള്‍കടലിനും ജോര്‍ജിയാ
കടലിടുക്കിനും നടുക്കുള്ള മണല്‍ത്തിട്ട. പടിഞ്ഞാറേ വാന്‍കോവേറില്‍ (West Vancover) നിന്ന് നാല്പതു മിനിട്ട് ഫെറിയില്‍ പോയാല്‍
ലാന്ഗ്ഡെയില്‍ (Langdale) എത്തും. അവിടെ നിന്ന് ഇരുപത്തിയേഴ് കിലോമീറ്റര്‍
ദൂരമുണ്ട് സീഷെല്‍റ്റിലേക്ക്. റോഡിലൂടെ പോകാനാകും എന്നാലും ബോട്ടാണ് നല്ലത്. പിന്നെ
വല്ല പ്രൈവറ്റ് ജെറ്റൊക്കെ പറത്തി വെള്ളത്തിലാണോ കരയിലാണോയെന്ന സംശയം ഇല്ലാതെ
ഇറക്കാന്‍ കഴിയുന്നവര്‍ക്ക്
അങ്ങിനെയും സഞ്ചരിക്കാം. ഫെറി സൗകര്യമുള്ളതിനാല്‍
ആളുകള്‍ക്ക് വാന്‍കോവേര്‍ നഗരത്തിലേക്കുള്ള പോക്കുവരവുകള്‍
സൗകര്യമായിരിക്കുന്നു.
Image courtesy - Google |
സീഷാല്‍ ഗോത്രവംശക്കാരാണ്
ഈ മണല്‍ത്തിട്ടയുടെ അവകാശികള്‍. അങ്ങിനെയാണ് സീഷെല്‍റ്റെന്ന പേര് കിട്ടിയത്. അവര്‍ക്ക് കൂട്ടായി പതിനെട്ടാം നൂറ്റാണ്ടില്‍
യുറോപ്പ്യന്‍ മിഷനറിമാര്‍ എത്തിയത്രെ. വസൂരി മൂലം കഷ്ടപ്പെട്ട ഗോത്രവംശത്തിനു ആശ്വാസമായത്തിയ
മിഷനറിമാരോടൊപ്പം മറ്റുള്ളവരും കുടിയേറിയിരിക്കാം. സെന്‍സസ് കമ്മിഷണറുടെ
അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ആന്ദ്രിയ പറയുന്നത് 10,000 താഴെയാണ്
അവിടുത്തെ ജനസംഖ്യയെന്നാണ്. ഇത്ര കൃത്യമായി അവള്‍ കണക്ക് പറഞ്ഞതിന് കാരണവുമുണ്ട്.
സെന്‍സസ് കമ്മിഷണര്‍ അവളുടെ അമ്മയായിരുന്നു. വീട്ടിലും ഓഫീസിലും ഒരേ ആളുതന്നെ
ബോസാകുന്നത് “മഹാ ബോറാണെന്നാണ് ആ൯ഡ്റിയയുടെ പക്ഷം!
Sechelt, BC - Google Image |
കോസ്റ്റ് പര്‍വ്വതനിരകള്‍,
പാറക്കെട്ടുകളും മണലും നിറഞ്ഞ ബീച്ചുകള്‍, വലിയ മരങ്ങള്‍ തിങ്ങിനിറഞ്ഞ മഴക്കാടുകള്‍,
ക്രീക്കുകള്‍, വെള്ളച്ചാട്ടങ്ങള്‍ കൊണ്ടെല്ലാം സമ്പന്നമായ സീഷെല്‍റ്റിന് കാവല്‍
നില്‍ക്കുകയാണത്രേ ഇവിടെ ശാന്ത സമുദ്രം... പ്രപഞ്ചം ഉണ്ടാക്കാനായി ദൈവം കുറച്ചു പേരെ
നിയോഗിച്ചുത്രേ. അവര് ഏല്‍പ്പിച്ച പണി ശരിക്ക് ചെയ്യാതെ ശാന്ത സമുദ്രത്തിനടുത്തുള്ള
സ്ഥലം വെറുതെ ഇട്ടിട്ടു പോയി. (ഞാന്‍ മാത്രമല്ല പണ്ടുമുതലേയുണ്ട് ഇവിടെ മടിയന്മാര്‍.)
അപ്പോള്‍ ദൈവത്തിന്‍റെ സ്വന്തം സില്‍ബന്തികളായ കാക്കയെ പോലെയിരിക്കുന്ന രേവന്‍
പക്ഷിയും, നീര്‍നായയുടെ കുടുംബക്കാരനായ മിങ്കും ചേര്‍ന്ന് മരങ്ങളൊക്കെ ഈര്‍ന്ന്
വെള്ളം കെട്ടി നിര്‍ത്തി ഉണ്ടാക്കിയതാണത്രേ സീഷെല്‍റ്റ്. മഴു പോലെയുള്ള മാരകായുധങ്ങളൊന്നും ഇവര്‍ക്ക് വേണ്ടിവന്നില്ല. ആ൯ഡ്റിയ കുഞ്ഞു നാളില്‍ കേട്ട നാടോടി കഥയാവണം. മഞ്ഞ് വീഴ്ച അധികമില്ലാത്ത, മാനുകളും, കൌഗാറുകളും,
കരടികളും മദിച്ചു നടക്കുന്ന മലകള്‍ക്കും,
വെള്ളത്തിനും ഇടയിലുള്ള ഈ കൊച്ചു മഴക്കാടിന് എന്ത് ഭംഗിയായിരിക്കും. നാട്ടിലെ
കഥകള്‍ പറയുമ്പോള്‍ ആ൯ഡ്റിയയുടെ വെള്ളാരം കണ്ണുകള്‍ക്ക് തിളക്കം
കൂടുന്നതെനിക്ക് കാണാം.
Sechelt, Image courtesy - Google |
ഒഴിവു ദിവസങ്ങളില്‍ വീട്ടില്‍ ഇരിക്കാതെ
ക്യാമ്പിംഗിനോ, ഹൈക്കിംഗിനോ മൂന്ന് വലിയ പ്രോവിന്‍ഷ്യല്‍ പാര്‍ക്കുകളില്‍
ഏതെങ്കിലും ഒന്നിലേക്ക് ഒളിച്ചു പോകും, അല്ലെങ്കില്‍ സൈക്കിള്‍ എടുത്തു വെറുതെ
ചുറ്റിയടിക്കും. സ്വറ്റ് ലോഡ്ജില്‍ പോകും. ആ൯ഡ്റിയ പറഞ്ഞു മുഴുവനാക്കുന്നതിന്
മുന്നേ ഞാന്‍ ബ്രേക്കിട്ടു നിര്‍ത്തി. സിഗ്നലൊന്നും വക വെക്കാതെയുള്ള പോക്കാണ്.
“സ്വറ്റ് ലോഡ്ജ്” എന്താണെന്ന് അറിഞ്ഞാലേ മുന്നോട്ട് പോകാന്‍ പറ്റൂ എന്ന് ഞാനും.
മനസ്സിലെയും ശരീരത്തിലെയും അഴുക്കെല്ലാം കളഞ്ഞ് നമ്മള്‍ പുനര്‍ജ്ജനിക്കും സ്വറ്റ്
ലോഡ്ജില്‍ പോയാല്‍. പുനര്‍ജ്ജനി നൂഴലിന്‍റെയും സോണയുടെയും പടിഞ്ഞാറന്‍ ഗോത്ര പതിപ്പ്. കനേഡിയന്‍ സര്‍ക്കാര്‍
ഒരിക്കല്‍ ഇതിനു നിരോധനം ഏര്‍പ്പെടുത്തിയതാണ്. പിന്നീട് ഇത് പിന്‍വലിച്ചു. ഗോത്ര
വര്‍ഗ്ഗക്കാരാണ് ഇതിന്‍റെ സ്പെഷ്യലിസ്റ്റുകള്‍. ആഴമില്ലാത്ത മണ്ണ് കൊണ്ടുണ്ടാക്കിയ ഒരു നിലവറയില്‍ ആളുകളെ മന്ത്രിച്ചൂതിയും, പുകച്ചും കുറച്ചു നേരം ഇരുത്തും നിശ്ചിത സമയം കഴിഞ്ഞാല്‍ പുറത്തേക്ക് വരാം. ഭൂമാതാവിന്‍റെ
ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിക്കുന്നതായി സങ്കല്‍പ്പം. പുറത്തിറങ്ങുമ്പോള്‍ മനസ്സും
ശരീരവും ക്ലീന്‍! നാടേതായാലും വിശ്വാസങ്ങള്‍ക്ക് ഒരേ മുഖച്ഛായയാണ്.
പുകച്ച് പുറത്തുചാടിക്കുന്ന സ്വറ്റ് ലോഡ്ജ് ഞമ്മക്ക് വേണ്ട. അടുത്തത് എന്താണ് ആ൯ഡ്റിയ? വിശക്കുന്നില്ലേ,
നമുക്ക് ബാനിക്ക് കഴിക്കാം... ചോളാ പൊടിയും, പലതരം
കായ്കളുടെ പൊടിയും, വേരുകളും കിഴങ്ങുകളും ചേര്‍ത്ത് കുഴച്ചു തീയില്‍
ചുട്ടെടുക്കുന്നൊരു ബ്രെഡാണ് ബാനിക്ക്. ഇപ്പോള്‍ അതിന്‍റെ വിവിധയിനങ്ങള്‍
ഇറങ്ങിയിട്ടുണ്ടെങ്കിലും ചില ഗോത്ര വംശജര്‍ അവരുടെ തനത് രീതിയില്‍ നമുക്ക്
ഉണ്ടാക്കി തരുമെന്നും. ഒരിക്കല്‍ കഴിച്ചാല്‍ രുചി മറക്കില്ലെന്നും ആ൯ഡ്റിയ
തറപ്പിച്ചുപറഞ്ഞു. ഇത്രയും കേട്ടതോടെ എനിക്ക് വിശന്നു. വീടെത്തുന്നത് വരെ
ബാനിക്കും ഓര്‍ത്ത് വായില്‍ വെള്ളം നിറച്ചിരിക്കാം.. കൊതിയും വിശപ്പും അവിടെ നിക്കട്ടെ, അവള്‍ കഥയിലേക്ക് കടന്നു. മീന്‍ പിടിച്ചും,
തോണി തുഴഞ്ഞും, കാടും മലയും കയറി, ബാനിക്കും തിന്ന്, തലയെണ്ണി നടക്കുന്ന സമയത്താണ്
ആ൯ഡ്റിയയെ വീഡിയോ ഗെയിം കളിക്കാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിക്കുന്നത്. ഓണ്‍ലൈന്‍
കമ്മ്യൂണിറ്റികളില്‍ സുഹൃത്തുകള്‍ ഏറി. മൈന്‍ഡ് ക്രാഫ്റ്റില്‍ തുടങ്ങി സ്റ്റാര്‍
ക്രാഫ്റ്റില്‍ എത്തിയപ്പോഴേക്കും സുഹൃത്തുക്കളുടെ നല്ലൊരു ഗ്രൂപ്പുണ്ടാക്കിയിരുന്നു. ഗ്രൂപ്പിലുള്ളവര്‍ ഒന്നിച്ച് പഠിച്ചവരോ, പരസ്പരം കണ്ട് പരിചയമുള്ളവരോ ആണ്. അങ്ങിനെ ഇവരെല്ലാം
കൂടെ ഒരവധിക്ക് സീഷെല്‍റ്റിലെ പോര്‍പോയ്സ് ബേ പ്രൊവിന്‍ഷ്യല്‍ പാര്‍ക്കില്‍ (Porpoise Bay, Provincial Park) ക്യാമ്പിംഗിന് പോകാന്‍ തീരുമാനിച്ചു. ആ കൂട്ടായ്മയിലേക്ക് ആ൯ഡ്റിയയുടെ ആത്മമിത്രമായ
മൈല്‍സിന്‍റെ ഓണ്‍ലൈന്‍ കൂട്ടുകാരനും ചേര്‍ന്നു. പ്രിന്‍സ് റുപേര്‍ട്ടി(Prince Rupert, BC)ല്‍
നിന്നാണ് നിക്കോളാസ് എത്തുന്നത്. ഏഴു വര്‍ഷമായി ഓണ്‍ലൈന്‍ കളിയില്‍ തന്‍റെ പങ്കാളിയായ നിക്കോളാസിനെ മൈല്‍സും ആദ്യമായി കാണുകയായിരുന്നു. മറ്റുള്ളവര്‍ക്ക്
നിക്കോളാസ് തീര്‍ത്തും അപരിചിതന്‍! എന്തായാലും അവധി കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍
നിക്കോളാസിന്‍റെ ബാഗില്‍ അവനറിയാതെ ആ൯ഡ്റിയ അവളുടെ പ്രണയവും പൊതിഞ്ഞു വെച്ചു.
**ജീവിതം
യൗവനതീക്ഷണവും, ഹൃദയം പ്രേമസുരഭിലവുമായ ഈ അസുലഭ കാലഘട്ടത്തില്‍ കഥാനായിക നായകനെ
അന്വേഷിച്ച് പോകാന്‍ തീരുമാനിക്കുന്നു. ഫെറിയില്‍ വാങ്കോവറില്‍ എത്തി. അവിടെനിന്ന്
റോഡ് മാര്‍ഗം എണ്ണൂര്‍ കിലോമീറ്റര്‍ അകലെയുള്ള
അത്തബാസ്ക്കാ നദിയുടെയും കാനേഡിയന്‍ റോക്കീസിന്റെയും മടിത്തട്ടിലെ ജാസ്പെര്‍ (Jasper, BC) നഗരത്തിലേക്ക്. ഹൃദയം പ്രേമസുരഭിലമല്ലേ, പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? കാനേഡിയന്‍
റെയില്‍വേ അവസാനിക്കുന്നത് പ്രിന്‍സ് റുപേര്‍ട്ടി(Prince Rupert)ലാണ്. ജാസ്പെറില്‍ നിന്ന്
രണ്ടു ദിവസത്തെ ട്രെയിന്‍ യാത്രയുണ്ട്. പ്രകൃതി ഭംഗിയും, പ്രണയവും സ്വപ്നങ്ങളും
കൂടിച്ചേര്‍ന്നൊരു യാത്രയായിരുന്നു അതെന്ന്‍ ആ൯ഡ്റിയ... ജാസ്പെര്‍ കാടിനു നടുവിലൂടെ സ്കീന നദി(Skeena River)യുടെ ഓരം ചേര്‍ന്ന് പോകുന്ന തീവണ്ടിയിലിരുന്നു മഴക്കാടുകളെ തഴുകി വരുന്ന കാറ്റും കൊണ്ട് കണ്ട കിനാവിനോളം വരില്ലത്രേ മറ്റൊന്നും. "സീഷെല്‍റ്റില്‍ വെച്ച് കണ്ടപ്പോഴല്ല ഈ യാത്രയിലായിരുന്നു അവനെ ഞാന്‍ കൂടുതല്‍ പ്രണയിച്ചത്. അത്രയ്ക്ക്
സുന്ദരമായിരുന്നു പ്രകൃതി എനിക്ക് ചുറ്റും..." കണ്ണുകള്‍ അടച്ച് അവളൊരു നിമിഷം ആ
യാത്രയിലേക്ക് തിരിച്ചു പോയപോലെ. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ
മഴക്കാടുകളുള്ളത് ഈ പ്രദേശങ്ങളിലാണ്. ഏകദേശം പന്ത്രണ്ടായിരം ആളുകള്‍
തിങ്ങി പാര്‍ക്കുന്ന കയേന്‍ ദ്വീപിലെ ഈ
കൊച്ചു നഗരം അമ്പതുകളില്‍ വര്‍ഗ്ഗവിവേചന ലഹളകള്‍ കൊണ്ട് മാധ്യമ ശ്രദ്ധ നേടിയിരുന്നു.
Jasper to Prince Rupert Train Image Courtesy - Google |
പ്രണയസ്വപ്‌നങ്ങളുമായി
മഴവില്ലുകളുടെ നാടെന്നറിയപ്പെടുന്ന പ്രിന്‍സ് റുപേര്‍ട്ടില്‍ ഇറങ്ങിയ ആ൯ഡ്റിയയെ
കാത്ത് സ്റ്റേഷനില്‍ ആരുമില്ലായിരുന്നു. ഹോട്ടലില്‍ മുറിയെടുത്ത് അടുത്ത ദിവസം
നിക്കോളാസ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോയി. അവിടെയെത്തിയപ്പോഴാണ്
അറിയുന്നത് തോണി തുഴഞ്ഞും തീവണ്ടി കയറിയും വരുന്ന പ്രണയത്തെ അറിയാതെ കാമുകന്‍ ടോറോന്റോയിലേക്ക് പോന്നെന്ന്. പ്രണയം
തലയ്ക്കു പിടിച്ചത് കൊണ്ട് ആ൯ഡ്റിയയുണ്ടോ തോറ്റ് മടങ്ങുന്നു? അമ്മയോട് പറയാതെ മൈല്‍സിനെ മാത്രം വിവരമറിയിച്ചു ആ൯ഡ്റിയ പ്രിന്‍സ് റുപേര്‍ട്ടില്‍
നിന്ന് വാങ്കോവറിലേക്കും അവിടെന്ന് ടോറോന്റോയിലേക്കുമുള്ള ഫ്ലൈറ്റില്‍ കയറി. ഒരബദ്ധം ഏത് ആ൯ഡ്റിയക്കും പറ്റും അത് കൊണ്ട് ഏഴ് മണിക്കൂര്‍ പറന്നു ഇവിടെയെത്തിയ ആ൯ഡ്റിയ നിക്കോളാസിനൊരു ഇമെയില്‍ പ്രണയ സന്ദേശമയക്കുകയാണ് ആദ്യം ചെയ്തത്. തിരിച്ച് മറുപടി അയക്കാതെ നിക്കോളാസ് അവളെ
തേടിയെത്തി. അങ്ങിനെ സംഗതി ശുഭം!
Sechelt wedding place - Google Image |
നഗരത്തിന്‍റെ
തിരക്കുകളില്‍ അലിഞ്ഞുചേര്‍ന്ന ഇവരിപ്പോള്‍ വീഡിയോ ഗെയിമില്‍ പഴയത് പോലെ ശ്രദ്ധിക്കുന്നില്ലെന്നാണ്
സുഹൃത്തുക്കളുടെ പരിഭവം. ഇവിടേക്ക് വന്നതിനുശേഷം ശേഷം നാട്ടിലേക്കു രണ്ടു പേരും
പോയിട്ടില്ല. സുന്ദരമായ ഗ്രാമത്തിനോടുള്ള പ്രണയം രണ്ടുപേരുടെയും
മനസ്സിലുള്ളതിനാലാവണം കല്യാണം സീഷെല്‍റ്റില്‍ വെച്ച് നടത്തുന്നത്. ആ൯ഡ്റിയയുടെ കഥയോടൊപ്പം
അവളുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു ഞാനും. സീഷെല്‍റ്റും, ജസ്പെറും,
പ്രിന്‍സ് റുപേര്‍ട്ടും, കുറഞ്ഞ ബോഗികള്‍ മാത്രമുള്ള സ്കീനാ തീവണ്ടിയും
എല്ലാമെനിക്ക് പ്രിയപ്പെട്ടതായിരിക്കുന്നു. ഇതെല്ലാം ഹുസ്സൈനോട് പറഞ്ഞപ്പോഴാകട്ടെ
“നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാം.....ഇപ്പോഴല്ല ഇപ്പോഴല്ല...” എന്ന് തീരെ ഇമ്പമല്ലാത്ത ശബ്ദത്തില്‍ പാടിയെന്‍റെ സ്വപ്നങ്ങളെ കീറി കളഞ്ഞ് ക്യാമറയും തേച്ചുമിനുക്കി
ഇരിക്കുന്നു! സീഷാല്‍, നിന്നോടുള്ള പ്രണയം അത്രമേല്‍ കടുത്തിരിക്കുന്നു... നിന്നെ കാണാന്‍, മഴക്കാടിന്റെ
സംഗീതം കേള്‍ക്കാന്‍ ഒരിക്കല്‍ ഞങ്ങള്‍ വരും...
Image Courtesy - Google |
** വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'പ്രേമലേഖന'ത്തിലെ വരികള്‍.
ചിത്രങ്ങള്‍ക്ക് ഗൂഗിളിനോടും കടപ്പാട്
ആൻഡ്രിയയും, നിക്കോളസും, വാൻകൂവറും, സീഷെൽസും, പുനർജനിയിലേക്ക് നയിക്കുന്ന നാടോടിത്തനിമയും, സകീന നദിയും, തീവണ്ടിയും ,വടക്കൻ അമേരിക്കയുടെ ഗ്രാമഭംഗിയും, വിശുദ്ധമായ പ്രണയവും എല്ലാം മനസ്സിൽ നിറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് ഇതാണ്. എഴുത്തുകാരിക്കു മുന്നേ സീഷെൽസിന്റെ ഗ്രാമസൗന്ദര്യത്തിൽ വായനക്കാർ എത്തിച്ചേരുന്നു. വിശ്വസുന്ദരികളുടെ നാടുകൂടിയാണല്ലോ സീഷെൽസ്. ഇത് വായിക്കുമ്പോൾത്തന്നെ മനസ്സ് സുന്ദരമാവുന്നെങ്കിൽ ആ പ്രകൃതി അതിലെ ഓരോ പരമാണുവിലും സൗന്ദര്യം നിറക്കുന്നതിന് എന്ത് അത്ഭുതമാണ് ഉള്ളത്......
ReplyDeleteമുബിയുടെ ബ്ളോഗിൽ മറ്റൊരു മനോഹര കവിതകൂടി.....
ഏതൊരു വിഷയവും ഹൃദയസ്പർശിയായി എഴുതാനുള്ള കഴിവുതന്നെ ആണ് ബ്ലോഗ്ഗ് വായനകളിൽ ഈ ബ്ലോഗ്ഗിനു മുൻതൂക്കം നല്കുന്നത് ...
ReplyDeleteവീണ്ടും ഒരിക്കൽ കൂടി അത് തെളിയിക്കുന്നു ......സീഷാലിലേക്കുള്ള യാത്രാവിവരണവും ഹുസ്സൈൻ ജി യുടെ ജീവനുള്ള ചിത്രങ്ങളുമാകട്ടെ ഈ ബ്ലോഗ്ഗിലെ അടുത്ത പോസ്റ്റ് എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു , പ്രാർത്ഥിക്കുന്നു .....എഴുത്തിനു ആശംസകൾ ...
@ പ്രദീപ് മാഷേ, ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി. ഇവിടെയും ഗ്രാമങ്ങളില്‍ അവരുടെ ജീവിതശൈലി തന്നെ വേറെയാണ്. യാത്രകളുടെ ഇടവേളകളില്‍ പോലും നമുക്ക് അത് അറിയാനാവും... ജോലിയില്‍ നിന്ന് വിരമിച്ചാല്‍ ഇവിടെയുള്ളവര്‍ അധികവും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വിശ്രമ ജീവിതം നയിക്കുന്നതിന് കാരണവും മറ്റൊന്നില്ല...
Delete@ വിജിന്‍, നന്ദി.... പോയി കാണണം എന്നെനിക്കും ആഗ്രഹമുണ്ട്. അവധി ദിവസങ്ങള്‍ ഒത്തു വരണം. മറക്കാതെ ഇവിടെ വന്നല്ലോ ഒരുപാട് സന്തോഷം :)
ആധുനിക പ്രണയവും സുന്ദരമായ പ്രകൃതിയും വേറിട്ട ജീവിതശൈലികളും വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം പുതുമയോടെ... അതിലുമുപരി. ലളിതവും സുന്ദരവുമായ അവതരണവും. നന്നായിരിക്കുന്നു. മുബി... ഒരുപാടിഷ്ടപ്പെട്ടു ഈ പോസ്റ്റ്.
ReplyDeleteഇതൊക്കെ കൊള്ളാം അടുത്ത തവണ ഇതെല്ലാം ഹുസ്സൈൻജിയുടെ ഒറിജിനൽ ഫോട്ടോ സഹിതം ഒറിജിനായിട്ടു തന്നെ കൊടുക്കണെ...
ReplyDeleteആശംസകൾ...
@ സുധീര്‍, സ്നേഹം.... സന്തോഷം.
Delete@ വീകെ, ഹുസ്സൈനോട് ഈ assignment നെ കുറിച്ച് പറഞ്ഞിട്ടുണ്ട്ട്ടോ... നന്ദി :)
ഈ കാനഡ കേരളത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ പറ്റോ ? ചോയിച്ചെന്നെ ഉള്ളൂ . തത്ക്കാലം വായിച്ച് ആസ്വദിക്കാം ല്ലേ .
ReplyDeleteഇത്ര വിശദമായി എഴുതി എന്നെ കളിയാക്കരുത് . :)
നല്ല എഴുത്ത് . സന്തോഷം
എത്ര രസകരമായിട്ടാണ് മുബി ഓരോന്നും എഴുതുന്നത്.... മുബിയുടെ വാക്കുകളിലൂടെ സീഷലിനെ പ്രണയിച്ചു പോകുന്നു. ആന്ദ്രിയയുടെയും നിക്കൊളാസിന്റെയും പ്രണയം മോഹിപ്പിക്കുന്നതാകുന്നു....
ReplyDeleteജാസ്പർ പോകുമ്പോൾ , അതിന്റെ താഴ്വരയിലെ മരം കൊണ്ടുള്ള വീടുകളിൽ താമസിക്കാൻ ശ്രമിക്കണേ..... അതബാസ്ക്കയിലും കൂടാരമടിച്ചു താമസിക്കണം കേട്ടോ.... അവിടുന്ന് പോരാൻ തോന്നില്ല....
@ മന്‍സൂര്‍, തല്‍ക്കാലം വായിക്ക്. എനിക്ക് മനസ്സിലായി ഇതെടുത്ത് അങ്ങോട്ട് വന്നാല്‍ വായിക്കണ്ടല്ലോ... "ഇത്ര വിശദമായി എഴുതി എന്നെ കളിയാക്കരുത് . :)" ഇതെനിക്കിഷ്ടായി..
Delete@ കുഞ്ഞേച്ചി, അങ്ങോട്ട് മുങ്ങിയാലോ എന്നാലോചിക്ക്യാ. അത്തബാസക്കാ യൂണിവേര്‍സിറ്റിയുടെ പരീക്ഷകള്‍ ഇനി ഇവിടെ വെച്ച് വേണ്ടാ ഞാന്‍ അങ്ങോട്ട് വരാമെന്ന് പറഞ്ഞാല്‍ സമ്മതിക്കോ ആവോ...
ആഴമില്ലാത്ത മണ്ണ് കൊണ്ടുണ്ടാക്കിയ ഒരു നിലവറയില്‍ ആളുകളെ മന്ത്രിച്ചൂതിയും, പുകച്ചും കുറച്ചു നേരം ഇരുത്തും നിശ്ചിത സമയം കഴിഞ്ഞാല്‍ പുറത്തേക്ക് വരാം. ഭൂമാതാവിന്‍റെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിക്കുന്നതായി സങ്കല്‍പ്പം. പുറത്തിറങ്ങുമ്പോള്‍ മനസ്സും ശരീരവും ക്ലീന്‍! നാടേതായാലും വിശ്വാസങ്ങള്‍ക്ക് ഒരേ മുഖച്ഛായയാണ്.
ReplyDeleteഅതെ. വിശ്വാസത്തിനു ഒരേ നിറം.
പതിവുപോലെ മനോഹരം.
" ഈ യാത്രയിലായിരുന്നു അവനെ ഞാന്‍
ReplyDeleteകൂടുതല്‍ പ്രണയിച്ചത്. അത്രയ്ക്ക്
സുന്ദരമായിരുന്നു പ്രകൃതി എനിക്ക് ചുറ്റും. "
പ്രീയപെട്ട കൂട്ടുകാരിയുടെ യാത്രയിലേക്ക്
മനസ്സും മിഴിയും നല്‍കിയിട്ട് കുറച്ചായ്
കാരണം എന്നും പറയാറുള്ളത് തന്നെ ..
മുഖപുസ്തകമെന്ന വില്ലന്‍ .. അവിടെയും
തിരക്കിന്റെ കാരണത്താല്‍ എല്ലാം
തഥൈവ തന്നെ ... ഒരിക്കലും പൊകാനിടയില്ലാത്ത
സ്ഥലങ്ങളും അതിന്റെ ആഴമുള്ള വര്‍ണ്ണനകളും
വായിക്കുന്നവരുടെ മനസ്സിനേ പേറി അങ്ങൊട്ടേക്ക്
കൊണ്ട് പൊകുന്ന കഴിവും മുബിക്ക് സ്വന്തം ..
" മഞ്ഞവെയില്‍ മരണങ്ങള്‍ " പൊലെ ഇട നേരം
മനസ്സൊന്നൊടി .. ഒരു പ്രണയാഭ്യര്‍ത്ഥനയുടെ
സീഡിയില്‍ നിന്നും മുബി വരച്ചിട്ടത് സ്നേഹത്തിനും
പ്രണയത്തിനുമപ്പുറം പ്രകൃതിയുടെ മനോഹരലോകമാണ് ..
ബാനിക്ക് , സ്വറ്റ് ലോഡ്ജ് പുതിയ ചിന്തകള്‍ തന്നു ,
കൂടേ ആത്മാര്‍തഥയുടെ തലമില്ലെന്ന് പരാതി പറയുന്നു
വിദേശപ്രണയങ്ങളില്‍ നിന്നും ഒരു വാക്ക് പൊലും ഒരിയാടാതെ
സ്നേഹഹൃദയങ്ങളേ തേടി ചെല്ലുന്ന മനസ്സുകള്‍ ഇന്ന് ഇവിടെ
നമ്മുക്കിടയില്‍ വിരളമാകുന്നു എന്നതാണ് സത്യം ..!
അതിലുപരി ഒരു നിമിഷത്തേ വൈകല്‍ പൊലും വല്ലാത്ത
അസഹിഷ്ണുത വലിയ പ്രണയചിന്തകളിലും സംഭവിക്കുന്നു
എന്നതും ..... എന്നത്തേയും പൊലെ ഇതു മനോഹരം മുബീ
സ്നേഹാശംസകള്‍ മുബീ ..!
@ റാംജിയേട്ടാ, അടിസ്ഥാനപരമായി ഒക്കെ ഒന്ന് തന്നെ. പേരിലുമാത്രേ വ്യത്യസ്ഥതയുള്ളൂ... സ്നേഹം :)
Delete@ റിനി, എവിടെയായാലും ബന്ധങ്ങളിലെ ആത്മാര്‍ത്ഥത വ്യക്തികളെ ആശ്രയിച്ചിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ഇവിടെത്തെ ആളുകളെ കുറിച്ച് നമ്മുടെ കാഴ്ചപ്പാടില്‍ ശരിയും ശരികേടുമുണ്ട്.... ഒത്തിരി സന്തോഷം :)
ഞാൻ കഥ പറഞ്ഞു കൊടുക്കുമ്പോൾ അച്ചൂന്റെ ഒരു ഇരിപ്പും നോട്ടോം ണ്ട് .ഇത് വായിക്കുമ്പോ ഞാനും അങ്ങനെയായി.
ReplyDeleteമനോഹരമായിരിക്കുന്നു ഈ വര്‍ണ്ണന!
ReplyDelete"നിന്നെയൊരിക്കല്‍ കൊണ്ടുപോകാം................"
നിക്കോളസും,ആന്‍ഡ്റിയയും അവരുടെ ദാമ്പത്യജീവിതം ശോഭനമാവട്ടെ!
ആശംസകള്‍
ഓരോ വിവരണങ്ങളും വളരെ ഭംഗിയായി മുബി എഴുതിയിരിക്കുന്നു. ആശംസകൾ
ReplyDelete@ ഉമ, അത് കൊള്ളാം... കഥ കേട്ടാല്‍ ഞാനും ഇത് പോലെ തന്നെ...
Delete@ തങ്കപ്പന്‍ ചേട്ടാ, അവര്‍ക്ക് നന്മകള്‍ നേരാം നമുക്ക്.... നന്ദി
@ ഗീത, സ്നേഹം മാത്രം....
Awesome Mubeen..Looking forward to welcome you guys to Vancouver!! Hussain promised me that it will happen this summer!!!
ReplyDeleteചേച്ചിയിലുടെ ഞാനും ഇന്നു സീഷാലിനെ പ്രണയിക്കുന്നു...
ReplyDeleteനന്നായിട്ടുണ്ട് ..
ReplyDeleteഞാൻ വരുന്നുണ്ട് ഇന്ഷ അല്ലഹ് നേരിട്ട് കാണാൻ :) :)
ഇപ്രാവശ്യം യാത്രയുടെ കൂടെ മനോഹരമായ ഒരു പ്രണയവും.പറയുന്ന രീതി,നിരീക്ഷണപാടവം എല്ലാം മുബിയെ വ്യത്യസ്തയാക്കുന്നു. അനുമോദനങ്ങള്‍.
ReplyDelete@ Manoj, really? I didn't know that you guys went for another promise. Dum Biriyani, Boat, Helipad, Farm... never ending list :) :) Thanks Manoj, miss you all....
ReplyDelete@ മാനവന്‍, സന്തോഷായിട്ടോ...
@ Dr. Ashique, വരൂ.... സ്വാഗതം :)
@ വെട്ടത്താന്‍ ചേട്ടാ, നന്ദി.... ഒരുപാടൊരുപാട്...
പ്രകൃതിയെയും പ്രണയത്തെയും ഭംഗിയായി വരച്ചു കാട്ടിയിരിയ്ക്കുന്നു.
ReplyDeleteസൌഹ്യദവും,പ്രണയവും,പ്രകൃതിയും ചേര്‍ന്ന ഒരു വായനാസുഖം.... നന്നായിരിക്കുന്നു...ആശംസകള്‍
ReplyDeleteകാനഡയിലൊക്കെ പോകാനും വേണം ഒരു യോഗം അല്ലേ...? അല്ലെങ്കിൽ വേണ്ട... തണുപ്പ് കൂടി രാജ്യമല്ലേ... ആർക്ക് വേണം...
ReplyDeleteഎന്നാലും ഇങ്ങനെ ബ്ലോഗെഴുതി മനുഷ്യനെ കൊതിപ്പിക്കരുത് കേട്ടോ മുബീ...
@ Bipin, സ്നേഹം.... സന്തോഷം
ReplyDelete@ Habeeb Rahman, നന്ദി.....
@ വിനുവേട്ടാ, ഒരു പ്ലെയിന്‍ ഇവിടെ കൊണ്ട് കളഞ്ഞത് മറന്നോ? ഞാന്‍ അതന്വേഷിച്ച് നടക്കാ... നന്ദി.
ഈ ആഴ്ച്ചയുടേ തുടക്കം തന്നെ
ReplyDeleteഒരു മൊബൈൽ വായന നടത്തിയിരുന്നു....
പ്രദീപ് മാഷുടെ അഭിപ്രായത്തിനെ പിന്താങ്ങി
കൊണ്ട് തന്നെ പറയട്ടെ മുബി കാനഡയെ ഇങ്ങനെ
ടിപ്പ് ചുള്ളത്തിയായി കാട്ടി കൊതിപ്പിച്ച് കൊതിപ്പിച്ച് , എന്നെയൊക്കെ
അങ്ങോട്ട് കെട്ടിയെടുക്കുവാൻ പ്രേരിപ്പിക്കുകയാണ് കേട്ടൊ
നന്നായി എഴുതി ചേച്ചി.വായിക്കാൻ നല്ല രസം.
ReplyDelete@ മുരളിയേട്ടാ, ഒരു അവധിക്കാലം ഈ വഴിക്ക് ആയിക്കൂടെ?
Delete@ ജ്യുവല്‍, ഇവിടെ വന്നതില്‍ സന്തോഷം.... നന്ദി
നല്ല എഴുത്ത് .... ജീവിക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അവ പകര്‍ത്തി അനുവാചകന്‍റെ മുന്നില്‍ ആവിഷകരിക്കാനുള്ള കഴിവ് സഹജമായി ലഭിക്കുന്ന സിദ്ധി തന്നെ..അഭിനന്ദനങ്ങള്‍ മുബീ ....
ReplyDeleteVeendum nannayirukkunnu. Pranayam kalarnna prakrithi bhangi
ReplyDeleteസീഷെല്‍റ്റും, ജസ്പെറും, പ്രിന്‍സ് റുപേര്‍ട്ടും, കുറഞ്ഞ ബോഗികള്‍ മാത്രമുള്ള സ്കീനാ തീവണ്ടിയും എല്ലാമെല്ലാം പ്രിയപ്പെട്ടതായിരിക്കുന്നു... ഒപ്പം മഴക്കാടിന്റെ സംഗീതം പോലെ ആ പ്രണയവും.... ! ഒത്തിരി നാള്‍ കൂടി ഒരു ബ്ലോഗ് വായിച്ചത് വെറുതെയായില്ല... മുബി..... യാത്ര തുടരൂ..
ReplyDelete@ മുഹമ്മദ്കുട്ടി മാഷ്ക്ക്, പ്രോത്സാഹനത്തിനും... സ്നേഹത്തിനും നന്ദി ഒരുപാട്...
Delete@എന്‍പി, മറക്കാതെ ഇവിടെ വന്നതില്‍ ഒത്തിരി സന്തോഷം :)
@ ഷീല, നന്ദി..... സ്നേഹം മാത്രം....
പാതി വായനയിൽ ഓഫീസ് ടൈം അവസാനിക്കുന്നതിനാൽ പിന്നീട് വരാം....
ReplyDeleteദൃശ്യങ്ങള്‍ വാക്കുകള്‍ കൊണ്ട് വരച്ചിടുന്നുണ്ട് മുബി, ഭംഗിയായി... ആൻഡ്രിയ നിക്കോളാസ്-നെ പ്രണയിക്കുന്നതിനേക്കാള്‍ തീവ്രമാകുന്നു എന്റെ Sechelt - നോടുള്ള ആകര്‍ഷണം ..
ReplyDeletelike it
ReplyDeleteമുബിയോട് കലശലായ പ്രണയമായിട്ടുണ്ട് കേട്ടോ ... എന്തൊരു നല്ലെഴുത്താ... ഒത്തിരി ഒത്തിരി ഇഷ്ടം
ReplyDelete@ Rainy, ഓഫീസ് സമയത്ത് കള്ളത്തരങ്ങള്‍ വേണ്ടാട്ടോ...
Delete@ സുധ, നന്ദി... സ്നേഹം
@ സലാഹു, താങ്ക്സ്...
@ എച്ച്മു... <3 <3