Image courtesy - Google |
1982 ലെ ഡല്‍ഹി
ഏഷ്യന്‍ ഗെയിംസും അതിന്‍റെ ചിഹ്നമായ അപ്പുവിനെയും ഒരിക്കലും മറക്കില്ല. അന്ന്
പത്രത്തില്‍ കണ്ട ഏഷ്യാഡ് അപ്പുവിന്‍റെ ചിത്രം വെട്ടിയൊട്ടിച്ച നോട്ട്
പുസ്തകങ്ങളൊക്കെ ആക്രിക്കച്ചവടകാരന്‍ കൊണ്ട് പോയെങ്കിലും മുഖത്ത് ബാക്കി നില്‍ക്കുന്ന
ചിക്കന്‍പോക്സിന്‍റെ പാടുകള്‍ അപ്പുവിനെ ഓര്‍മ്മപ്പെടുത്തും. മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക്
മുന്‍പ് ഡല്‍ഹിയില്‍ നടന്ന ആ കായിക മേള കാണാന്‍ എന്‍റെ വീട്ടില്‍ നിന്നൊരാള്‍
മുങ്ങി. അത് വേറെയാരുമല്ല, ന്‍റെ ഉപ്പയാണ് രണ്ടാഴ്ചത്തേക്ക് ഡല്‍ഹിയിലേക്ക് കളി
കാണാന്‍ പോയ പ്രതി. അന്നതൊരു സംഭവമായിരുന്നിരിക്കണം. ഉമ്മയോട് രഹസ്യമായി ഞാന്‍
വീണ്ടും ചോദിച്ചു നോക്കി, വെല്ലിപ്പയെങ്ങാനും വഴക്ക് പറഞ്ഞോന്ന്. ഒന്നും
പറഞ്ഞില്ല്യാത്രേ. നാല്‍പ്പത്തിയൊന്ന് ആനകളെ ഡല്‍ഹിയിലേക്ക് ട്രെയിനില്‍
കൊണ്ടുപോയതും അതില്‍ നിന്ന് ആറു വയസ്സുള്ള കുട്ടിനാരായണന്‍ എന്ന അപ്പു
എല്ലാവരുടെയും മനംകവര്‍ന്ന് ഏഷ്യാഡ് ചിഹ്നമായി മാറിയതെല്ലാം വായിച്ച് ഞങ്ങള്‍
ഉപ്പ വരുന്നതിനായി കാത്തിരുന്നു. രണ്ടാഴ്ചത്തെ ഡല്‍ഹി വിശേഷം കേള്‍ക്കാന്‍
കാത്തിരുന്നത് വെറുതെയായി. ചിക്കന്‍പോക്സും കൊണ്ടാണ് ഉപ്പ പട്ടാമ്പിയിലെത്തിയത്. എന്നെ
ഉമ്മ പാലക്കാട്ടേക്ക് നാടുകടത്തിയെങ്കിലും രക്ഷയുണ്ടായില്ല. ഡല്‍ഹിയില്‍ നിന്ന്
ഉപ്പാടെ ഒപ്പം വന്ന് ഞങ്ങളുടെ ദേഹത്ത് കൂടിയ വിരുന്നുകാരനുമായി ഒരാഴ്ച കഴിഞ്ഞതും
ഞാന്‍ തിരിച്ച് പട്ടാമ്പിയില്‍ തന്നെയെത്തി.
ഗവാസ്കര്‍, രവി
ശാസ്ത്രിയെന്ന പേരുകള്‍ക്കപ്പുറം പി. ടി. ഉഷ, എം. ഡി വത്സമ്മ എന്നീ പേരുകള്‍
ഹൃദ്യസ്ഥമാക്കി നാടിന്‍റെ പുരോഗതിയില്‍ അഭിമാനിച്ച് ഞാന്‍ എഴുതിയ കുറിപ്പുകള്‍ നോട്ട്
ബുക്കിന്‍റെ പുറം പേജുകളില്‍ ആരും കാണാതെ കിടന്നു. പട്ടാമ്പി അമ്പലത്തിലെ മണികണ്ഠനെ ഡല്‍ഹിക്ക് കൊണ്ടുപോകാഞ്ഞതില്‍ കുട്ടികളായ ഞങ്ങള്‍ക്ക് വലിയ
സങ്കടമായിരുന്നുവെങ്കിലും പത്ര വാര്‍ത്തകളില്‍ മാത്രം കാണുന്ന അപ്പുവിനെയും ഞങ്ങള്‍
സ്നേഹിച്ചു. ഏഷ്യാഡ് കഴിഞ്ഞ് പത്ത്
വര്‍ഷങ്ങള്‍ക്കുശേഷം പാലക്കാട് വെച്ച് അപ്പു വഴുതി വീണുവെന്നും,
സുഖമില്ലാതെ ഗുരുവായൂര്‍ ആനപന്തിയില്‍ ചികിത്സയിലാണെന്നൊക്കെ അറിഞ്ഞത് കുറേക്കാലം
കഴിഞ്ഞാണ്. എല്ലാവരുടെയും ഓര്‍മകളില്‍ തന്‍റെ കുസൃതികള്‍ ബാക്കി നിര്‍ത്തി
രണ്ടായിരത്തി അഞ്ചിലാണ് അപ്പു ചെരിഞ്ഞത്. ഏഷ്യാഡിന്
പോയതും അവിടെ ഉദ്ഘാടന ചടങ്ങിന് കണ്ട തൃശൂര്‍ പൂരത്തെ കുറിച്ചും, അപ്പുവിനെ
പോലെയുള്ള ബലൂണ്‍ ഗെയിംസ് ഗ്രൌണ്ടിന് മീതെ
പാറി കളിക്കുന്നതും, രാത്രി മുഴുവന്‍ മഴ നനഞ്ഞ് ചോര്‍ന്നൊലിക്കുന്ന ഭാരോദ്വഹനം വേദിയിലെ മേല്‍ക്കൂര നേരയാക്കാന്‍ രാജിവ്ഗാന്ധി
നേതൃത്വം നല്കിയതും ‘പാച്ചിയെ’ വാങ്ങി കളിച്ചിരിക്കുന്ന എന്‍റെ മകനു പറഞ്ഞു
കൊടുക്കാനായി ഉപ്പ വീണ്ടും ഓര്‍ത്തെടുക്കുകയായിരുന്നു.
Image Courtesy - Google |
തെക്ക്-വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളും കരീബിയനും ഉള്‍പ്പെടുന്ന
രണ്ടായിരത്തി പതിനഞ്ചിലെ പാന്‍ അമേരിക്കന്‍ ഗെയിംസ് (Pan-Am Games) നടന്നത്
ടോറോന്റോയിലാണ്. നാല്‍പ്പത്തിയൊന്ന് രാജ്യങ്ങളില്‍ നിന്നായി ആറായിരത്തോളം
കളിക്കാര്‍ വിവിധയിനങ്ങളില്‍ പങ്കെടുത്തു. Toronto 2015 Pan-Am Games എന്ന പേരില്‍ അറിയപ്പെട്ട ഈ ഗെയിംസിന്‍റെ ഭാഗ്യ
ചിഹ്നമായിരുന്നു പാച്ചി(Pachi)യെന്ന മുള്ളന്‍പന്നി. പാച്ചിയെന്ന ആശയം
ഗെയിംസിന്‍റെ ചിഹ്നം തിരഞ്ഞെടുപ്പില്‍ അവതരിപ്പിച്ചത് മാര്‍ക്കം സ്കൂളിലെ നാല്
എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു. ടോറോന്റോയുടെ പടിഞ്ഞാറ് ഭാഗത്തുള്ള
കാട്ടില്‍ വളര്‍ന്ന പാച്ചി കിഴക്ക് നിന്ന് വെളിച്ചവും ശബ്ദവും കേട്ട്
അതെന്താണെന്നറിയാനും കാണാനുമായി കിഴക്കോട്ടേക്ക് പുറപ്പെടുന്നു.
അവിടെയെത്തുമ്പോഴാണ് പാച്ചിയെ പോലെ തന്നെ ഓരോ പ്രത്യേകതകള്‍ കൊണ്ട് ഓരോരുത്തരും
വ്യത്യസ്തരാണെന്ന് പാച്ചിക്ക് മനസ്സിലാവുന്നത്. വ്യത്യാസങ്ങളെല്ലാം മറന്ന് അവനവന്‍റെ
വ്യക്തിത്വത്തില്‍ അഭിമാനിച്ച് ലക്ഷ്യത്തിലെത്തുകയെന്നതായിരുന്നു പാച്ചിയിലൂടെ
കുട്ടികള്‍ പങ്കുവെച്ച ആശയം.
കാനഡയിലെ വൈവിധ്യമാര്‍ന്ന സംസ്കാരത്തിന് യോജിച്ചു
പോകുന്ന തരത്തിലായിരുന്നു കുട്ടികള്‍ പാച്ചിയെ അവതരിപ്പിച്ചത്. പങ്കെടുക്കുന്ന
രാജ്യങ്ങളെ പ്രതിനിധീകരിച്ച് പാച്ചിയുടെ പുറത്ത്
നാല്‍പ്പത്തിയൊന്ന് മുള്ളുകളുണ്ട്. അഞ്ചു നിറങ്ങളാണ് പാച്ചിയുടെ മുള്ളുകള്‍ക്ക്.
പച്ച യുവത്വവും, ഓറഞ്ച് നിശ്ചയദാര്‍ഢ്യവും, നീല സഹകരണവും, പര്‍പ്പിള്‍
സര്‍ഗ്ഗവൈഭവവും, പര്‍പ്പിള്‍ കലര്‍ന്ന ചുവപ്പ് നിറം തീക്ഷ്‌ണതയെയുമാണ് സൂചിപ്പിക്കുന്നത്.
രണ്ടു കയ്യിലുമായി കെട്ടിയിരിക്കുന്ന ബാന്‍ഡുകളാകട്ടെ ഒന്ന് പാനാം ഗെയിംസിനും
മറ്റൊന്ന് ശാരീരികവൈകല്യമുള്ളവര്‍ക്കായി നടത്തുന്ന പാരാപാന്‍ ഗെയിംസിനുള്ളതാണ്.
പാച്ചിക്കും മറ്റ് മുള്ളന്‍പന്നികളെ പോലെ പരിമിതമായ കാഴ്ചയെയുള്ളൂ, അതിനാലാവണം കുട്ടികള്‍
കണ്ടെത്തിയ പാച്ചി TO2015 പാനാം ഗെയിംസിന്‍റെ ഭാഗ്യ ചിഹ്നമായി
തിരഞ്ഞെടുക്കപ്പെട്ടത്.
കലയും കായികവിനോദങ്ങളും ഒത്തു ചേര്‍ന്ന പാനാം പാര്‍ക്ക്
ജൂലൈ പതിനൊന്ന് മുതല്‍ ഇരുപത്തിയഞ്ചാം തിയതിവരെ രാവിലെ പത്ത് മുതല്‍ രാത്രി പത്ത്
മണിവരെ പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു. പാനാമാനിയ എന്ന് പേരിട്ട കലാസാംസ്കാരിക
പരിപാടികള്‍ കാണുന്നതിനുള്ള പ്രവേശനമാകട്ടെ സൗജന്യവും. അവിടെയെത്തിയവരെല്ലാം
സ്വന്തമാക്കാന്‍ ആഗ്രഹിച്ചത് പാച്ചിയെയായിരുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും
കൈകളിലിരുന്ന് പാച്ചി ചിരിച്ചു. പാച്ചിയെയും കൊണ്ട് കളി കാണാന്‍ വരുന്ന
കുട്ടികളും, പാച്ചിയെ വാങ്ങാനായി മാത്രം പാനാം പാര്‍ക്കിലെത്തുന്നവരെയും ഞങ്ങള്‍
കണ്ടു.
ജീവിതത്തില്‍ ആദ്യമായി കായിക മത്സരങ്ങള്‍ കാണാന്‍ ഞാനും സ്റ്റേഡിയത്തില്‍ പോയി. വീട്ടിലെ സോഫയില്‍ കിടന്ന് ചിപ്സും
കൊറിച്ച് ടി.വിയില്‍ കണ്ട കളികളെക്കാള്‍ ആവേശവും ഉത്സാഹവുമെന്നില്‍ നിറയുന്നത്
ഞാനറിഞ്ഞു. വനിതകളുടെ വോളിബോള്‍ മത്സരവും, അതലെറ്റിക്സും കാണാനായി
കളിക്കളത്തിലെത്തിയ ഞങ്ങളും കാനഡ ആവേശത്തോടെ ഏറ്റെടുത്ത സംരംഭത്തില്‍ പങ്കാളികളാവുകയായിരുന്നു.
അങ്ങിനെ ചെറിയ പെരുന്നാളും പാനാം ഗെയിംസും ഞങ്ങള്‍ കേമമായി ആഘോഷിച്ചു. 1.5 ബില്യണ്‍ കാനേഡിയന്‍ ഡോളറാണ് പാനാം
ഗെയിംസിനായി സര്‍ക്കാര്‍ നീക്കി വെച്ചത്. ഓഗസ്റ്റ് അവസാനവാരത്തില്‍ വരവ്
ചിലവുകളുടെ ശരിയായ കണക്കുകള്‍ അറിയാനാകും. എഴുപത്തിയഞ്ച് ശതമാനം
ടിക്കെറ്റുകളുടെയും വില നാല്‍പ്പത്തിയഞ്ചു ഡോളറിന് താഴെയായിരുന്നു. ടിക്കറ്റ് വിലയില്‍ പബ്ലിക് ട്രാന്‍സിറ്റ് ഫീസും ഉള്‍പ്പെട്ടതിനാല്‍
കളി കാണാന്‍ പോകുന്നവര്‍ക്ക് പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വേറെ
ടിക്കറ്റ് എടുക്കേണ്ടിയിരുന്നില്ല. ട്രെയിനിലായാലും ബസ്സിലായാലും സൗജന്യമായി
യാത്ര ചെയ്യുന്ന പ്രതീതിയായിരുന്നു. കായിക താരങ്ങള്‍ക്കും മറ്റും ഗതാഗത കുരുക്കില്‍പ്പെടാതെ
യാത്രചെയ്യാനായി റോഡില്‍ എച്ച്.ഓ.വി ലെയിനെന്ന പേരില്‍ പുതിയൊരു നിരകൂടി ചേര്‍ക്കുകയുണ്ടായി. പാനാം ഗെയിംസിനായി ഉണ്ടാക്കിയെടുത്ത സിറ്റിയിലെ
സൗകര്യങ്ങള്‍ തുടര്‍ന്നും കായിക വിനോദ മത്സരങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാണ്
അധികൃതരുടെ തീരുമാനം.
മുപ്പത്തിമൂന്ന്
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപ്പ കാണിച്ചു തന്ന വഴിയിലൂടെ പോകാന്‍ പ്രചോദനമായത് പാനാം
ദീപശിഖയുമായി ഓടിയ മൈല്‍സ് ലിഞ്ച് എന്ന പതിനേഴുകാരനായിരുന്നു. മൈല്‍സിന്
ഒരുവയസ്സുള്ളപ്പോഴാണ് സിസ്റിക്
ഫൈബ്രോസിസ് മൂലം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുന്ന രോഗമാണെന്ന്
കണ്ടുപിടിക്കുന്നത്. ഒന്റാറിയോയിലെ മറ്റൊരു കുട്ടികളുടെ ആശുപത്രിയില്‍
ചികിത്സയിലായിരുന്ന മൈല്‍സിനെ പതിനാറാമത്തെ വയസ്സിലാണ്
ശ്വാസകോശം മാറ്റി വെക്കുന്നതിനായി ടോറോന്റോ സിക്ക് കിഡ്സ് ഹോസ്പിറ്റലിലേക്ക് കൊണ്ട് വരുന്നത്. തക്ക സമയത്ത് അവയവ
ദാതാവിനെ കിട്ടിയതും, മൈല്‍സിന്‍റെ ശരീരം അനുകൂലമായി
പ്രതികരിച്ചതും കാരണം ഡോക്ടര്‍മാര്‍ക്ക്
ശസ്ത്രക്രിയ വിജയത്തിലെത്തിക്കാനായി. ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ്
സിക്ക് കിഡ്സിന് വേണ്ടി മൈല്‍സ് ദീപശിഖയുമായി ഇരുന്നൂറ് മീറ്റര്‍
ഓടിയത്. നേരെ ചൊവ്വേ ശ്വസിക്കാനാകാതെ ആശുപത്രിയില്‍ തളര്‍ന്നു കിടന്നിരുന്ന മൈല്‍സിന്‍റെ
ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് അത്യാഹ്ലാദത്തോടെയാണ് എല്ലാവരും വരവേറ്റത്.
മരുന്നുകളും തുടര്‍ചികിത്സയുമായി ഇനിയും ഏറെദൂരം മൈല്‍സിന് പോകാനുണ്ടെങ്കിലും
അവനോടിയണഞ്ഞത് സിക്ക് കിഡ്സിലെ ഓരോ അന്തേവാസികള്‍ക്കും അവരെ സ്നേഹിക്കുന്നവര്‍ക്കും
വേണ്ടിയായിരുന്നു.
Image Courtesy - Google |
രണ്ടാഴ്ചത്തെ
പാനാം ഗെയിംസിന് തിരശീല വീഴുമ്പോള്‍ പരാമര്‍ശിക്കേണ്ടത് ശ്രദ്ധയോടെ അവിടുത്തെ കാര്യങ്ങള്‍
ഭംഗിയായി നിര്‍വഹിച്ച ഇരുപതിനായിരത്തിലധികം വരുന്ന സന്നദ്ധസേവകരെയാണ്.
അറുപതിനായിരം അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചവരുടെ പ്രവര്‍ത്തികള്‍
സ്തുത്യര്‍ഹമായിരുന്നു. ആത്മാര്‍ത്ഥതയുടെയും അര്‍പ്പണമനോഭാവത്തിന്റെയും
പ്രതീകങ്ങളായി കളം നിറഞ്ഞുനിന്ന മഞ്ഞ ടീ ഷര്‍ട്ടുകളെ നന്ദിയോടെ മാത്രമേ പാനാം പാര്‍ക്കിലെത്തിയവര്‍ക്ക്
ഓര്‍ക്കാനാവൂ. ഓഗസ്റ്റ് ഏഴിന് തുടങ്ങി പതിനഞ്ചിന് അവസാനിക്കുന്ന പാരാപാന്‍
മത്സരങ്ങളോടെ നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പാന്‍ അമേരിക്കന്‍ കായിക
മാമാങ്കം അവസാനിക്കുമ്പോള്‍ പരിമിതികളെ അതിജീവിച്ച് ഇവിടെവരെയെത്തി വിജയം
വരിച്ചവരും അല്ലാത്തവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. പ്രതിബന്ധങ്ങള്‍ മറിക്കടന്ന് തളരാത്ത നിശ്ചയദാര്‍ഢ്യവും,
ആത്മവിശ്വാസവും കൈമുതലാക്കി, ചുറ്റുമുള്ളവരുടെ സഹകരണവും, സ്നേഹവും കൊണ്ട് സ്വന്തം
മണ്ണില്‍ സ്വര്‍ണ്ണ കൊയ്ത്തു നടത്തിയ ഇരുപതുകാരന്‍ ആന്ദ്രേ ദി ഗ്രാസ്സെയും, സാറ
വെല്‍സും എനിക്കേറെ പ്രിയപ്പെട്ടവരായി. സാറ അവരുടെ ബ്ലോഗില്‍ കുറിച്ചത് പോലെ ‘ഓരോ കുതിപ്പിലേക്കുമായി ഞാന്‍
ഓടിയെത്തിയ വഴികളെ കുറിച്ച് ഓര്‍ക്കുന്നത് തന്നെയാണ് എന്‍റെ നേട്ടങ്ങള്‍ക്കുള്ള
ശരിയായ പ്രതിഫലം...’
Image Courtesy - Google |
'സംഗമം' ടോറോന്റോ എഡിഷനില്‍ പ്രസിദ്ധീകരിച്ചത്.
ReplyDeleteവളരെ നല്ല ലേഖനം മുബീ. നല്ല ഭാഷ, നല്ല അവതരണം - അഭിനന്ദനങ്ങള്‍. :)
ReplyDeleteമുബി, നന്നായി എഴുതി ട്ടോ .... :)
ReplyDeleteഏഷ്യാഡ് അപ്പു പത്താം ക്ലാസ്സിലെ ഓര്‍മ്മയാണ്. ....അപ്പുവിനെയും പാന്‍ ആം ഗെയിംസിനെയും അറിയാതെ പോയ പാച്ചിയുടെ കഥയും ഓര്‍മ്മിപ്പിച്ചതിനു നന്ദി
ReplyDeleteനിര്‍മ്മലേച്ചി, കുഞ്ഞേച്ചി & നജീബ്.... സ്നേഹം :) :)
Deleteഞാന്‍ രണ്ടാം ക്ലാസ്സിലായിരുന്നു. ഏഷ്യാഡിനെക്കുറിച്ചും അപ്പുവിനെക്കുറിച്ചുമെല്ലാം ഹോസ്റ്റലിലെ ചേട്ടന്‍മാര്‍ പത്രങ്ങളില്‍ ഉറക്കെ വായിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്.
ReplyDeleteനല്ല ലേഖനം....
ReplyDeleteസാധാരണ ഇവിടെ വരുമ്പോള്‍ ഉണ്ടാകുന്ന ഒരു പഞ്ച് കുറഞ്ഞു പോയോ എന്നൊരു സംശയം , പുതിയ അറിവാണ് ,എഴുത്തും ഉഷാര്‍ , ഹുസൈന്‍ജി ഫോട്ടോസ് ഒന്നും എടുത്തില്ലേ ?
ReplyDelete@സുധീര്‍, ആരെങ്കിലും ഓര്‍മ്മകള്‍ പങ്കുവെച്ചാലോ, നമുക്ക് കാത്തിരിക്കാം...
Delete@അഷ്ക്കര്‍, നന്ദി :)
@വിജിന്‍, ക്യാമറ കൊണ്ട് പോകുന്നതില്‍ പരിമിതികള്‍ ഉണ്ടായിരുന്നു... നന്ദി
നല്ല ലേഖനം മുബീ. ഇതിലൂടെ കുറെ കാര്യങ്ങൾ പങ്കു വച്ചതിനു നന്ദി. വായിച്ചു വന്നപ്പം പെട്ടെന്നു തീർന്നുപോയപോലെ.
ReplyDeleteഎന്റെ എല്ലാ ആശംസകളും, ഒപ്പം സ്നേഹവും .
അന്ന് "അപ്പു" ഒരു ലജണ്ട് ആയി മാറിയിരുന്നു. ആ ഏഷ്യാഡ് നമ്മുടെ കായിക രംഗത്ത് ഒരു കുതിപ്പിനും കാരണമായി. അന്നത്തെ ഓര്‍മ്മകളെ തിരിച്ചു കൊണ്ട് വന്നതിനു നന്ദി.
ReplyDeleteമുഖത്തെ പാടുകൾക്ക് പിന്നിൽ ഇങ്ങിനെയൊരു കഥ യുണ്ടല്ലേ
ReplyDeleteനല്ല ലേഖനം
@ഗീത, കുട്ടികളുടെ കൈയില്‍ പാച്ചിയെ കണ്ടപ്പോള്‍ നമുക്കും ഒരപ്പുവുണ്ടായിരുന്നല്ലോ ഓമനിക്കാന്‍ എന്നോര്‍ത്ത് എഴുതിയതാണ്... നന്ദിട്ടോ
Delete@ വെട്ടത്താന്‍ ചേട്ടാ, കോമണ്‍വെല്‍ത്ത് ഗെയിംസിനെ കുറിച്ചുള്ള പരാതികള്‍ കേട്ടപ്പോഴൊക്കെ ഞാന്‍ ഓര്‍ത്തിരുന്നത് ഏഷ്യാഡിനെ കുറിച്ചായിരുന്നു. ഇന്നത്തെ പോലെയുള്ള resources ഒന്നും അന്നുണ്ടായിരുന്നില്ലല്ലോ...
@ ഷാഹിദ്, :) :) :) നന്ദിട്ടോ
എമ്പാടും പൊസിറ്റിവ് എനര്‍ജി നിറഞ്ഞിരിക്കുന്ന ഒരു കുറിപ്പാണല്ലോ മുബി. താങ്ക്സ്
ReplyDeleteAjithetta... can't wait to let you know. You made my day! So happy that you got it right... :) :) :)
Deleteലളിതമായി കാര്യങ്ങള്‍ വിവരിച്ച സുന്ദരമായ ആവിഷ്ക്കരണം.
ReplyDeleteഇവിടെ വായിക്കാനാവുന്നത് രസകരമായ ഭാഷയിൽ കുറെ രസകരമായ കാര്യങ്ങളാണ്..
ReplyDelete@ റാംജിയേട്ടന്‍ & റെയിനി... സ്നേഹം :)
Deleteമനസ്സില്‍ പോയിന്റ് ചെയ്തിരിക്കുന്ന ത്രെഡില്‍നിന്നും ഒരിക്കലും ദിശമാറിപ്പോകാതെ, എന്നാല്‍ രണ്ടു ഭൂഖണ്ഡങ്ങളിലെ കായിക മാമാങ്കത്തെയും ഓര്‍മ്മയുടെ നിറക്കൂട്ടില്‍ ചാലിച്ചെടുത്ത രചന. അന്യ നാടിനെ സ്നേഹിക്കുകയും ജന്മനാടിനെ വെറുക്കാത്തിരിക്കുകയും ചെയ്യുന്നൊരു മനസ്സ് മുബിയുടെ എഴുത്തുകളിലുടെ നീളം കാണാം. അഴിമതിയും കെടുകാര്യസ്ഥതയും മാത്രം കേള്‍ക്കുന്ന നമ്മുടെ സംഘാടനങ്ങളെ തൊടാതെ തൊടുന്നുണ്ട് ചില വരികള്‍. അത് എല്ലാവര്‍ക്കും സാധ്യമാകാത്ത ഒന്നാണ്. നിലവാരമുള്ള ലേഖനം.
ReplyDeleteഎനിക്കിത് പുതിയ അറിവ്..
ReplyDeleteപഴമയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കേണ്ടിയിരിക്കുന്നു..
നല്ലെഴുത്ത്...ആശംസകള്‍...
@Joselet, മനസ്സിരുത്തിയുള്ള വായനക്ക് അഭിനന്ദനങ്ങള്‍. ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നും...
Delete@ ശിഹാബ്, ഒന്നന്വേഷിച്ചു നോക്കൂ മുതിര്‍ന്നവരോട്, ആരെങ്കിലും എന്തെങ്കിലും ഓര്‍ത്തെടുത്ത് പറഞ്ഞു തന്നാലോ? ഈ പോസ്റ്റ് വായിച്ചിട്ട് വാട്ട്‌സ് ആപ്പില്‍ എഴുതി കിട്ടിയ കമന്റ്, "രാവിലെ കുട്ടികളെ എണീപ്പിക്കാന്‍ വേണ്ടി അവരുടെ ഉമ്മ, "ദാ മക്കളെ തീവണ്ടിയില്‍ ആനെ കൊണ്ടോണൂന്ന്...ഒടുവില്‍ ശരിക്കും അങ്ങിനെ സംഭവിച്ചത് 1982 ലാന്ന്."
Really well written article capturing all aspects of witnessing the PanAm Games.
ReplyDeleteDuring the December 1982 Asiad Games, our Regiment, then stationed at Delhi, was involved in the conduct the opening ceremony. The main problem faced then was how to parade the elephants in the Jawaharlal Nehru Stadium. where the opening ceremony was to take place. The Astro-Turf had been laid by a German firm and they insisted that in case the pachyderms stepped on it, then it would nullify the warranty clauses and hence the warranty would stand invalid.
The next issue faced was that the mahouts who landed by the train from Kerala were only wearing their 'Mundu' (മുണ്ട് ) and did not have any warm clothing and could not stand the cold Delhi Winter. Our Regiment provided them with the army Olive Green Pullovers to tide over the problem.
The German firm later agreed to remove a part of the Astro-Turf at an edge, adjacent to the seating gallery fior the elephants to come in and stand. Someone in Kerala wanted the full (കുടമാറ്റം) 'Kudamattom' (Exchange of the decorated umbrellas as done during Thrissur Pooram).
The story in the Regiment among Mallu soldiers was that Mrs Indira Gandhi, then Prime Minister invited Mr K Karunakaran to the Asiad. She said "करुणाकर जी, एशियाड के लिए जरूर आना चाहिए" (Mr Karunakaran, Please come for the Asiad) and Mr Karunakaran took it as "करुणाकर जी, एशियाड के लिए जरूर ആന चाहिए" (Mr Karunakaran, we need elephants for the Asiad) as aana (आना ) in Malayalam (ആന ) means elephant. The entire Kerala administration was put on top gear and a train was booked and 40 odd elephants with mahouts and allied supporting staff and equipment were all loaded in a train from Kerala and off they were packed off to Delhi.
The stress and strain the poor elephants suffered, the heat of Andra Pradesh and the Nagpur plains and the cold of Delhi what these poor animals had to undergo is unimaginable.
Ultimately the elephant show became a whimper and was the collective failure of the Kerala administration which had no forethought or planning. The attitude of the administration till date continues to be the same as in a Democracy, one will always get what one deserves and never what one desires.
നന്ദി റെജിച്ചായാ... മറുപുറത്ത് സംഭവിച്ചത് എന്താണെന്നൊന്നും അറിയില്ല. ആ അനുഭവം കൂടെ ഇവിടെ എഴുതിയതില്‍ സന്തോഷം...
Deleteഅനുവാചകനെ പിടിച്ചിരുത്തി വായിപ്പിക്കുന്ന കാന്തിയും കാന്തികവുമായ ശൈലി ഏറെ ഇഷ്ടമായി .....അഭിനന്ദനങ്ങള്‍ മുബി .....(ഈ വാചാലത പ്രതികരണക്കുറിപ്പുകളില്‍ കാണാനില്ല ....പിശുക്കി !)
ReplyDeleteവളരെ മനോഹരമായ അവതരണ ശൈലി.
ReplyDeleteകായികം നമ്മക്ക് പെരുത്തിഷ്ടമാകയാൽ ആ വഴിക്ക് തിരിഞ്ഞു നോക്കാറില്ല. ഇപ്പറഞ്ഞതൊന്നും തലയിൽ കേറുകേമില്ല. അപ്പൂനെ ഓർക്കുന്നു. ഞാനും അന്ന് രണ്ടിലോ, മൂന്നിലോ പഠിക്കുന്ന കാലത്താണത്.
@ മുഹമ്മദ്കുട്ടി മാഷേ.... ന്നാലും എന്നെയൊരു പിശുക്കിയാക്കിയല്ലേ? :(
Delete@ ഷാജി, സാരല്യ... ജയിക്കുന്ന ടീമിന്‍റെ കൂടെയാണ് ഞാന്‍ എന്നും പറഞ്ഞാണ് മക്കളുടെ ഇടയില്‍ നിന്ന് ഞാന്‍ രക്ഷപ്പെടുന്നത്. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളല്ലേ?
ഓർമ്മകൾ വളരെ പിറകിലേക്ക് ... അപ്പുവിന്റെ ചിത്രം കുറേ വരച്ചിട്ടുണ്ട്. പുസ്തകത്തിലും വീട്ടിന്റെ ചുമരിലും എല്ലാം.. അന്ന് അപ്പു ഒരു ലഹരിയായി മാറിയിരുന്നു. ഇങ്ങിനെ ഒരു ചരിത്രം കൂടി അറിഞ്ഞതിൽ സന്തോഷം
ReplyDeleteനമ്മുടെയൊക്കെ തലമുറയിലുള്ളവർ
ReplyDeleteആദ്യമായി പുളകം കൊണ്ടറിഞ്ഞ ഒരു കായിക
മാമാങ്കമായിരുന്നു ആ 82 ലെ ഏഷ്യാഡ് , ആയതിലേക്ക്
പങ്കെടുക്കുവാൻ നാട്ടിൽ നിന്നും ഒറിജിനൽ അപ്പൂസിനെ (ആനകളെ )
തീവണ്ടിയിൽ കയറ്റി വിടുന്ന അവസരത്തിലുണ്ടായ എന്റെയൊക്കെ ആ
സന്നദ്ധ സേവനം , 2012 ലെ ലണ്ടൻ ഒളിമ്പിക്സിലും കാഴ്ച്ചവെക്കാനായതിൽ
സന്തോഷവാനാണ് ഞാനിന്ന്. ...
ആ ഏഷ്യൻ ഗെയിംസിലെ അപ്പുവിൽ നിന്നും തുടങ്ങി , പാച്ചിയുടേ കഥ പറഞ്ഞ
റംസാനോടൊപ്പം കൊണ്ടാടിയ പാനാം ഗെംയിസിനെ പറ്റി അതിമനോഹരമായി
പറഞ്ഞ് തന്നിരിക്കുകയാണല്ലോ മുബി ഇത്തവണ
സൂപ്പറായിട്ടുണ്ട് കേട്ടൊ...
ReplyDeleteകൊള്ളാല്ലോ ഈ ലേഖനം ...ഞാൻ സ്പോർട്സ് ഒന്നും നേരിട്ട് പോയി കാണാൻ താൽപ്പര്യം ഇല്ലാത്ത ആളാണ് ...ക്രിക്കറ്റ് കാണും എന്നല്ലാതെ മറ്റു സ്പോർട്സ് വിഷയങ്ങളിൽ ഒന്നും വലിയ താൽപ്പര്യമില്ല ... അത് കൊണ്ട് തന്നെ ഇത്തരം ലേഖനങ്ങൾ ഞാൻ അത്ര ശ്രദ്ധിക്കാറില്ല ...ഇതിപ്പോ ഒരു യാത്രാ വിവരണം കൂടിയായതിനാൽ വായന രസകരമായിരുന്നു .. നന്നായി എഴുതി മുബിത്താ .. ഒരൊറ്റ ലേഖനത്തിൽ തന്നെ പലതും ഉൾക്കൊള്ളിച്ചു കൊണ്ട് എഴുതാൻ സാധിച്ചു എന്നതാണ് ഈ ലേഖനത്തെ വ്യത്യസ്തമാക്കുന്നത് ... ചരിത്രവും സ്പോർട്സും യാത്രാവിവരണവും അനുഭവവും മൈൽസ് ലിഞ്ചിന്റെ ജീവിത കഥയും അങ്ങിനെ പലതും കൊണ്ട് ഈ ലേഖനം കൂടുതൽ വായനാ പ്രസക്തമാകുന്നു എന്നതാണ് സത്യം ... അഭിനന്ദനങ്ങൾ ട്ടോ ..
@ ബഷീര്‍ വെള്ളറക്കാട്, എനിക്ക് വര അത്രക്ക് ശരിയാകില്ല. എന്നാലും ഞാന്‍ ഏറ്റവും കൂടുതല്‍ വരച്ചത് അപ്പുവിനെയാണ്... :)
Delete@ മുരളിയേട്ടാ, ഏഷ്യാഡിന്റെ ഓര്‍മ്മ മനസ്സിലുള്ളത് കൊണ്ടാണ് എനിക്കും പാനാം ഗെയിംസ് ഗ്രൗണ്ടില്‍ എത്താനായത്... നല്ലൊരു അനുഭവമായിരുന്നുട്ടോ. പിന്നെ പാച്ചി കുട്ടികളുടെ ഇഷ്ട താരമായപ്പോള്‍ നമ്മുടെ അപ്പുവിനെ കുറിച്ചും അവരോടു പറയാനായി.
@പ്രവീണ്‍, എന്റെ ജീവിതത്തിലും ആദ്യമായാണ്. അത് കൊണ്ടാണ് ഒന്ന് എഴുതിയിടണമെന്ന് തോന്നിയത്. ഡല്‍ഹിയിലെ ഒരുക്കങ്ങള്‍ വായിച്ചറിവാണെങ്കില്‍ ഇവിടെ നേരിട്ട് കാണുകയായിരുന്നു. ഓഗസ്റ്റ് ഏഴാം തിയതി മുതല്‍ പാരാപാന്‍ ഗെയിംസ് തുടങ്ങുകയാണ്... സ്നേഹം :)
വളരെ നല്ല ലേഖനം , ഇത്രെയും പ്രതിക്ഷിച്ചില്ല
ReplyDeleteഏഷ്യാഡിന് അപ്പുവിനെയും സംഘത്തെയും തീവണ്ടിയിൽ കൊണ്ടു പോകുന്നത് ഞാനും കണ്ടിരുന്നു... തൃശൂർ എം.ജി റോഡിലെ കോട്ടപ്പുറം റെയിൽവേ ബ്രിഡ്ജിനു മുകളിൽ നിന്നിട്ട്... മുബി പറഞ്ഞത് പോലെ പത്രത്തിൽ നിന്നും അപ്പുവിന്റെ തല വെട്ടിയെടുത്ത് സൈക്കിളിന്റെ മഡ്‌ഗാഡിന്റെ പിൻഭാഗത്ത് ഒട്ടിച്ച് ചെത്തിക്കൊണ്ടിരുന്ന പ്രായം...
ReplyDeleteവളരെ നല്ല ലേഖനം മുബീ... ആശംസകൾ...
നന്നായിരിക്കുന്നു മുബീത്താ... ആശംസകൾ... എല്ലാം പുതിയ അറിവൂകൾ... നന്ദി നല്ലയൊരു ശ്രമത്തിനു...
ReplyDelete@ അല്‍ജു, നന്ദി...
Delete@ വിനുവേട്ടാ, അപ്പു നമ്മളെയൊക്കെ വല്ലാതെ സ്വാധീനിച്ചിരുന്നുല്ലേ? സന്തോഷം...
@ ടിന്റു, സന്തോഷം കുട്ടി :) :)
ഈ സ്പോർട്സ് വിശേഷം കേക്കാൻ എനിക്ക് വല്ല്യേ താത്പര്യോന്നും തോന്നാറില്ലാത്തതാണ്.ന്നാലും ഇത്ര ഉഷാറായി പറഞ്ഞോണ്ടിരിക്കുമ്പോ കേക്കാതെ പറ്റില്ല്യാലോ.
ReplyDeleteനല്ല സ്മാർട്ട് പോസ്റ്റ് ട്ടോ.
ഒരു തവണ ഞാന്‍ ഇട്ട കമന്റ് കാണാനില്ല- കള്ളന്‍ കൊണ്ട് പോയോ ആവോ...? കമന്റുമായി പിന്നെയും ഈ പടി കയറി വരേണ്ടി വന്നു. എന്തായാലും ആശംസകള്‍ MH
ReplyDeleteനല്ല വിവരണം...അപ്പു അന്ന് പഠിക്കുന്നവര്‍ക്കെല്ലാം ഓര്‍മ്മയിലുണ്ടായിരുന്നു.ഇപ്പോള്‍ ഈ അടുത്ത് കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് ഭാഗ്യമുദ്ര പോലും കുട്ടികള്‍ക്കറിയില്ല..
ReplyDelete@ ഉമ, ഹഹഹ എനിക്കും അതെന്നെ. പക്ഷേ അപ്പൂനേം പാച്ചിയേയും കുറിച്ച് മിണ്ടാണ്ടേ പോണതെങ്ങിനെ?
Delete@അന്നൂസ്, ശോ... അതാരാ ഞാനല്ലാതെ വേറെയൊരു കള്ളന്‍ ഇതിനകത്ത്. പിണങ്ങാതെ വന്നൂലോ സന്തോഷായിട്ടോ...
@അരീക്കോടന്‍ മാഷ്, ദ്രിശ്യ മാധ്യമങ്ങള്‍ ഇത്രയേറെ ഉണ്ടായിട്ടും എന്താവോ? പിന്നെ കുഞ്ഞു മനസ്സുകള്‍ക്ക് ഇഷ്ടാവുക തന്നെ വേണം... ഇല്ലെങ്കില്‍ അവരത് മറക്കും.
ഇപ്പോഴാണ് കണ്ടത്. നന്നായി പറഞ്ഞു. വിഷയത്തിന്റെ അന്ത:സത്ത പ്രസാദാത്മകമായി പ്രകാശിപ്പിച്ചു...
ReplyDeleteഅറിയാനുള്ള ആഗ്രഹം. അത് പകരാനുള്ള മനസ്സ്. അപ്പോൾ മുബിയുടെ എഴുത്തായി.
ReplyDeleteഏഷ്യാഡിൽ പങ്കെടുപ്പിക്കാൻ ആനകളെ കൊണ്ടുപോയ ഒരു തീവണ്ടിയുടെ ചിത്രം ഓർമ്മയിൽ വരുന്നു. ലോകപ്രശസ്തരായ അത് ലറ്റുകളുടെ നാട്ടിലെ ഗെയിംസ് വേദികളിലിരുന്ന് കളി ആസ്വദിക്കുന്നത് വലിയ ഭാഗ്യം തന്നെ......
ReplyDeleteആഹാ! വായിച്ച് രോമാഞ്ചമണിഞ്ഞുവെന്ന് പറഞ്ഞോട്ടേ.. എനിക്കൊന്നു കാണാന്‍ ആശയുണ്ട്.. ഇങ്ങനെ സ്റ്റേഡിയത്തിലൊക്കെ പോയി കായിക മല്‍സരങ്ങള്‍ കണ്ട ആളല്ലേ..
ReplyDelete@ ലാസര്‍, ഇഷ്ടം....
Delete@ ബിപിന്‍, ഒരുപാട് സന്തോഷം :)
@ പ്രദീപ് മാഷേ, കാണാഞ്ഞപ്പോ വിചാരിച്ചു സ്കൂള്‍ തിരക്കിലാവുന്നു. സ്കൂള്‍ ഗ്രൗണ്ടില്‍ കുമ്മായം കൊണ്ടിടുന്ന ട്രാക്ക് അല്ലാതെ ഞാനിത് പോലെയുള്ളതൊന്നും കണ്ടിട്ടില്ല മാഷേ...
@ എച്ച്മു.... നമുക്ക് കാണാം.. പക്ഷേ ഓടാനോ ചാടാനോ പറയരുത്ട്ടോ... എന്‍റെയും വല്യ മോഹാണ് ഒന്ന് കാണണം എന്നത് :)
ഹൃദ്യം... മുബി.. വളരെ നല്ല വിവരണം .. തിളങ്ങുന്ന 2 രൂപ തുട്ടുകളിൽ അന്ന് അപ്പുവിനെ കിട്ടുന്പോൾ ഉണ്ടായിരുന്ന ആവേശം ഇന്നും മനസ്സിലുണ്ട്.. ഈ ഒരു ഒര്മ്മപ്പെടുത്തൽ മനസ്സിനെ ഒരിക്കൽക്കൂടി അങ്ങോട്ട് കൊണ്ടുപോയി..
ReplyDeleteOrmmakal...!
ReplyDelete.
Manoharam, Ashamsakal...!!!
@ സൂരജ് & സുരേഷ്.... നന്ദി അപ്പുവിനെയും പാച്ചിയേയും വായിച്ചതില്‍ :)
Deleteനന്നായിട്ടുണ്ട്, ഏഷ്യാഡ് അപ്പൂനെ ഒക്കെ മറന്നു പോയിരുന്നു..ഒറ്റ ഇരിപ്പിനു വായിച്ചു തീര്‍ത്തു
ReplyDeleteനന്നായിട്ടുണ്ട്, ഏഷ്യാഡ് അപ്പൂനെ ഒക്കെ മറന്നു പോയിരുന്നു..ഒറ്റ ഇരിപ്പിനു വായിച്ചു തീര്‍ത്തു
ReplyDeleteമുബീ ....എഴുത്തൊന്നും കാണുന്നില്ലല്ലോ ?തിരക്കില്‍ .......?
ReplyDeletevalare nannaayirikkunnu Mubi...
ReplyDeleteഇപ്പോഴാ വായിച്ചത്. എന്തുമാത്രം വിവരങ്ങളാ..നല്ല എഴുത്ത്. എനിക്കിത് കുറേ അറിവുകള്‍ തന്നു. നന്ദി.
ReplyDeleteവ ളരെ നല്ല ലേഖനം ..നന്നായിട്ടുണ്ട്,അഭിനന്ദനങ്ങള്‍ ......
ReplyDelete