നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചരിത്രസംഭവത്തില്‍ നിന്ന് മെനഞ്ഞെടുത്തൊരു പ്രണയകഥയാണ് മാര്‍ച്ച് 29ന് Canada’s Ballet Jörgen അവതരിപ്പിച്ച ബാലേ “അനസ്താസിയ.” മിസ്സിസ്സാഗയിലെ മെഡോവേല്‍ തിയേറ്ററിലേക്ക് കോരിച്ചൊരിയുന്ന മഴയത്താണ് ഞാനും സ്നേഹയും ബാലേ കാണാനെത്തിയത്. കാലാവസ്ഥ മോശമായതിനാലാവും തിയേറ്ററില്‍ കാണികള്‍ കുറവായിരുന്നു. ചരിത്രപശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ ഭാവനാസമ്പുഷ്ടമായൊരു കലാസൃഷ്ടിയാണ് ആസ്വദിക്കാനൊരുങ്ങുന്നതെന്ന് പരിപാടി തുടങ്ങുമ്പോഴേക്കും സംഘാടകർ തന്ന ലഘുലേഖയിൽ നിന്ന് വായിച്ചു മനസ്സിലാക്കി. എന്നാലും പഠിച്ച ചരിത്രമൊന്നോര്‍ക്കുന്നത് നല്ലതല്ലേ...
Picture Courtesy: Google Images |
300 വര്‍ഷം റഷ്യ ഭരിച്ച റോമനോവ് രാജവാഴ്ചക്ക് തിരശീല വീഴുന്നത് സര്‍ നിക്കോളാസ് രണ്ടാമനോട് കൂടിയാണ്. കിഡ്നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് പിതാവിന്‍റെ ആകസ്മിക മരണമാണ് നിക്കോളാസ് രണ്ടാമനെ ഭരണത്തിലെത്തിച്ചത്. വിക്ടോറിയ രാജ്ഞിയുടെ പേരകിടാവായ അലക്സാണ്ട്രയുമായി പ്രണയം തലയ്ക്കു പിടിച്ചു നടക്കുന്ന സമയത്താണ് പിതാവിന്‍റെ മരണവും അധികാരമേല്‍ക്കലുമെല്ലാമുണ്ടായത്. ഇംഗ്ലണ്ടിലെ കൊട്ടാരത്തില്‍ രാജ്ഞിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു അകാലത്തില്‍ മരണപ്പെട്ട ആലീസ് രാജകുമാരിയുടെ കുട്ടികള്‍ പഠിച്ചതും വളർന്നതും. പേരും പെരുമയും വേണ്ടുവോളമുണ്ടായിട്ടും നിക്കോളാസുമായുള്ള പേരകിടാവിന്‍റെ പ്രണയത്തെ വിക്ടോറിയ രാജ്ഞി നിരുല്‍സാഹപ്പെടുത്തുകയുണ്ടായി. ബ്രിട്ടീഷ് രാജകുടുംബത്തിന് റഷ്യ ഒരന്യഗ്രഹമായിരുന്നു. ദൂരം മാത്രമല്ല അന്തര്‍മുഖിയായ അലക്സാണ്ട്രയുടെ വ്യക്തിത്വം ചട്ടങ്ങൾ മുറുകെപിടിക്കുന്ന റഷ്യൻ രാജകൊട്ടാരത്തിൽ ഒത്തുപോകില്ലെന്ന് വിക്ടോറിയ രാജ്ഞിക്ക് തോന്നിയിരിക്കണം. പ്രണയത്തിന് മുന്നില്‍ ഇതൊക്കെയെന്ത്? അങ്ങിനെ പിതാവിന്‍റെ ശവസംസ്കാരം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്കുശേഷം നിക്കോളാസ് രണ്ടാമന്‍റെ മണവാട്ടിയായി അലക്സാണ്ട്ര റഷ്യയിൽ കാലുകുത്തി.
Pic Courtesy: Historical Archives/ Google Images |
റഷ്യയുടെ മഹാറാണിയായതോടെ അലക്സാണ്ട്രക്ക് Tseritsa Alexandra Feodorovna എന്ന രാജകീയ നാമം സ്വീകരിക്കേണ്ടി വന്നു. പേരിനൊപ്പം വന്നുചേര്‍ന്ന ഭാരിച്ച ഉത്തരവാദിത്വം അലക്സാണ്ട്രക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. രാജസദസ്സുകളില്‍ മരുമകള്‍ വരുന്നതും പെരുമാറുന്നതും കണ്ട് അമ്മായിയമ്മയും നാത്തൂന്മാരും നെറ്റിച്ചുളിച്ചു. അന്തപുരസംഘര്‍ഷങ്ങള്‍ മാനസീകമായി ബാധിക്കാന്‍ തുടങ്ങിയതോടെ തനിക്ക് ചുറ്റും മറ്റൊരു ലോകമില്ലാത്ത വിധം അലക്സാണ്ട്ര നിക്കോളാസിലേക്ക് മാത്രമായി ഒതുങ്ങി. രാജ്യഭരണം കൈമാറാന്‍ ഒരാണ്‍കുഞ്ഞിനെ പ്രസവിക്കാതെ ഒന്നിനുപിറകെ ഒന്നായി നാലു പെണ്മക്കള്‍ക്ക് ജന്മംനല്‍കിയതോടെ അലക്സാണ്ട്രക്കെതിരെയുള്ള കുറ്റപ്പെടുത്തലുകൾക്ക് അകത്തും പുറത്തും മൂര്‍ച്ചയേറി. ആഭിജാതകുടുംബങ്ങളിലെ പതിവുകൾക്ക് വിപരീതമായി അവർ മക്കളെ മുലയൂട്ടുകയും ചെയ്തു. പോരേ പൂരം! അഞ്ചാമതായി അലക്സി പിറന്നതോടെയാണ് നിക്കോളാസിന്‍റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും ശ്വാസം നേരെ വീണത്. എന്നാല്‍ അലക്സി പിറന്നത് അമ്മ വഴി പകര്‍ന്നുകിട്ടിയ ഹീമോഫിലിയയെന്ന ജനിതക രോഗവുമായാണ്.
അലക്സിയുടെ രോഗം സുഖപ്പെടുത്തുമെന്ന വിശ്വാസത്തില്‍ അലക്സാണ്ട്ര ആശ്രയിച്ച റാസ്പുട്ടിനുമായുള്ള അടുപ്പം കൊട്ടാരത്തിലും പുറത്തും പ്രശ്നമായി. ജനങ്ങളെ അറിയാതെ അവരില്‍ നിന്നകന്ന് ഭരണകാര്യത്തില്‍ യാതൊരുവിധ താല്‍പ്പര്യവും കാണിക്കാത്ത രാജാവിനെയും രാജ്ഞിയെയും റഷ്യയിലെ സാധാരണക്കാരും കൈവിട്ടു. ഒന്നാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സ്ഥിതിഗതികള്‍ വഷളാവുകയായിരുന്നു. യുദ്ധകാര്യങ്ങള്‍ നിരീക്ഷിക്കാനായി നിക്കോളാസ് വീടുവിട്ടപ്പോഴാണ് അലക്സാണ്ട്ര മാനസീകമായും ശാരീരികമായും ഏറെ തളർന്നത്. അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നെങ്കിലും അമ്മയും പെണ്മക്കളും ആശുപതിയില്‍ മുറിവേറ്റ ഭടന്മാരെ ശുശ്രൂഷിക്കാനെത്തിയിരുന്നുവെത്രേ. ആഭ്യന്തരയുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ 1917 മാര്‍ച്ചില്‍ നിക്കോളാസ് രണ്ടാമന്‍ സ്ഥാനമൊഴിഞ്ഞു. ശക്തമായൊരു ബന്ധുബലം റഷ്യക്ക് പുറത്തുണ്ടായിരുന്നുവെങ്കിലും സ്വന്തം രാജ്യത്ത് അനഭിമതനായ രാജാവിനെയും കുടുംബത്തെയും ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഒക്ടോബര്‍ വിപ്ലവത്തോടെ പ്രതീക്ഷകളെല്ലാം ആസ്തമിച്ചു. തടവിലാക്കിയ രാജകുടുംബത്തെ 1918 ജൂലൈ 17ന് സൈബീരിയയിലെ Ipatiev Houseലെ ബേസ്മെന്റില്‍ വെച്ച് ബോള്‍ഷോവിക് ഫയറിംഗ് സ്ക്വാഡ് വെടിവെച്ചു കൊന്നു. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചക്ക് ശേഷമാണ് 1991ല്‍ സൈബീരിയന്‍ കാട്ടിനുള്ളില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതും ആചാരപ്രകാരം മറവുചെയ്തതും. എന്നാല്‍ കണ്ടെത്തിയതിൽ രണ്ടു കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കാണാഞ്ഞത് റഷ്യന്‍ അധികാരികള്‍ക്കും റോമനോവ് കുടുംബാംഗങ്ങള്‍ക്കും ചില്ലറ തലവേദനയൊന്നുമല്ല ഉണ്ടാക്കിയത്. അസുഖകാരനായ അലക്സിയില്‍ പ്രതീക്ഷയില്ലാത്തത് കൊണ്ടാവും അനസ്താസിയയായി പലരും പ്രത്യക്ഷപ്പെട്ടു. അതില്‍ വളരെ പ്രസിദ്ധമായത് “അന്ന ആന്‍ഡേര്‍സണ്‍”ന്‍റെ കഥയാണ്. 2007ല്‍ മറ്റു രണ്ടുപേരുടെ അസ്ഥികൂടങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് ആൾമാറാട്ടങ്ങളും ഊഹാപോഹങ്ങളും അവസാനിച്ചത്.

Canada's Ballet Jörgen - Anastasia/ March 29th 2018 Meadowale Theatre, Mississauga |
ഇനി ബെന്റ് ജോര്‍ഗാന്‍റെ ബാലേയിലേക്ക് വരാം. ഫോട്ടോ ആല്‍ബം നോക്കി പൂന്തോട്ടത്തിലിരിക്കുന്ന ഒരമ്മയേയും മകളെയുമാണ് കര്‍ട്ടനുയരുമ്പോള്‍ കാണുന്നത്. ചിത്രങ്ങൾ കാണിച്ച് അമ്മ കുട്ടിക്ക് തന്‍റെ ജീവിതകഥ പറഞ്ഞു കൊടുക്കുന്നതിലൂടെ ബാലേ ആരംഭിക്കുന്നു. അടുത്ത രംഗം മുതല്‍ കുട്ടിയും കാണികളും 1914-18 കാലഘട്ടത്തിലെ റഷ്യയിലേക്കാണ് അനസ്താസിയയുടെ ഓര്‍മ്മകള്‍ക്കൊപ്പം സഞ്ചരിക്കുന്നത്. സര്‍സ്കോ സെലോ(Tsarsko Selo)വിലുള്ള അലക്സാണ്ടര്‍ കൊട്ടാരവളപ്പില്‍ രണ്ടു കുട്ടികള്‍ പരിസരം മറന്ന് കളിക്കുകയാണ്. കൊട്ടാരത്തിലെ കുശിനിക്കാരിയുടെ മകനും, സര്‍ ചക്രവര്‍ത്തിയുടെ മകളായ അനസ്താസിയയുമാണ് കളിക്കൂട്ടുകാര്‍. ഉച്ചനീചത്വങ്ങളുടെ വിഷം തീണ്ടാത്ത കുഞ്ഞുങ്ങള്‍ കളിക്കുന്നിടത്തേക്ക് പരിചാരിക കയറി വരികയും ദിമിത്രിയെന്ന കുട്ടിയെ ആട്ടിപ്പായിക്കുകയും ചെയ്യുന്നു. പേടിച്ചോടുന്ന കുട്ടി ഉപേക്ഷിച്ച കവണ പരിചാരിക കാണാതെ അനസ്താസിയ മരച്ചുവട്ടില്‍ ഒളിപ്പിച്ചുവെക്കുന്നുണ്ട്. അപ്പോഴാണ് മകളെ തിരക്കി അമ്മ മഹാറാണി പൂന്തോട്ടത്തിലേക്ക് വരുന്നത്. അവരുടെ കൂടെ ഒരു പാതിരിയുമുണ്ട് (റാസ്‌പുട്ടിനാണെന്ന് അനുമാനിക്കാം). കുടുംബത്തിന്‍റെതായ സന്തോഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ അശുഭകരമായ യുദ്ധവാര്‍ത്തയെത്തുന്നു. യുദ്ധത്തിനായി പുറപ്പെടുന്ന ഭടന്മാരും അവരെ യാത്രയാക്കുന്ന പ്രിയപ്പെട്ടവരുടെ വികാരങ്ങളും വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയുണ്ടായി.
അന്സതാസിയയും സഹോദരിയും യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കുള്ള സാധനങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. അവരുടെ ഇടയിലേക്ക് കടന്നു വരുന്ന മിലിട്ടറി ഓഫീസറോടൊപ്പം ചേച്ചി പുറത്തേക്ക് പോയപ്പോഴാണ് മുഷിഞ്ഞ വേഷത്തിലൊരാൾ അന്സതാസിയയുടെ അടുത്തേക്ക് ഓടിക്കിതച്ചെത്തുന്നത്. ഒറ്റനോട്ടത്തില്‍ അന്സതാസിയക്ക് ആളെ മനസ്സിലാവുകയും തിരഞ്ഞു വന്ന ഭടന്മാരില്‍ നിന്ന് ദിമിത്രിയെ രക്ഷിക്കുകയും ചെയ്യുന്നു. അനസ്താസിയയെ തിരിച്ചറിയാൻ ദിമിത്രിക്ക് അവരൊളിപ്പിച്ചുവെച്ച കവണ കാണേണ്ടിവന്നു. ടെയ്ലര്‍ ഗില്ലും ഡാനിയല്‍ ഡെസില്‍വയുമാണ് അനസ്താസിയയും ദിമിത്രിയുമായി രംഗത്തെത്തുന്നത്. സെന്റ്.പീറ്റര്‍സ്ബര്‍ഗില്‍ നടക്കുന്ന വിപ്ലവവും, രാജകുടുംബത്തെ ബലാല്‍ക്കാരമായി പിടിക്കൂടാനെത്തുന്നവരെ കണ്ട് കോപാകുലയായ അന്സതാസിയയെ അറസ്റ്റ് ചെയ്യാന്‍ ഓര്‍ഡര്‍ കൊടുക്കുന്ന ദിമിത്രിയെയും ബാലേ നര്‍ത്തകര്‍ ഇടവേളയ്ക്കു മുമ്പായി അവതരിപ്പിച്ചു. അരമണിക്കൂര്‍ ഇടവേളയുണ്ടായിരുന്നു. തടവിലാക്കിയ രാജകുടുംബത്തിന്‍റെ കഷ്ടതകളും, വിപ്ലവക്കാരുടെ ആര്‍മാദവുമായി അടുത്ത ഭാഗം തുടങ്ങുകയായി. വെടിവെച്ചുകൊല്ലാനുള്ള ഓര്‍ഡര്‍ കൈപ്പറ്റുന്ന ദിമിത്രി അനസ്താസിയയോട് കാര്യങ്ങള്‍ വിശദമാക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നു. കൊല്ലാന്‍ കൊണ്ടു പോകുന്നതിനിടയില്‍ പ്രണയിനിയെ മാറ്റി നിര്‍ത്തുകയും, അനസതാസിയ ജനാലയിലൂടെ രക്ഷപ്പെട്ടുവെന്നു കൂട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുണ്ട് ദിമിത്രി. മുടിമുറിച്ച് മിലിട്ടറി വേഷം ധരിപ്പിച്ച് ദിമിത്രി അനസ്താസിയയെ രക്ഷപ്പെടുത്തിയൊരു കോണ്‍വെന്റില്‍ സുരക്ഷിതമായി എത്തിക്കുന്നതോടെ ഫ്ലാഷ്ബാക്ക് തീരുകയാണ്. കഥകേട്ട് ആശ്ചര്യപ്പെട്ട കുട്ടിയുടെ കൈകളിലേക്ക് അനസ്താസിയ തന്‍റെ അച്ഛനായ നിക്കോളാസ് രണ്ടാമന്‍ സമ്മാനിച്ച കിരീടം വെച്ചു കൊടുക്കുന്നതോടെ ബാലേ അവസാനിക്കുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറവും റഷ്യന്‍ ചരിത്രത്തിന്‍റെ പൂര്‍ത്തിയാകാത്ത സമസ്യയാണ് “അനസ്താസിയ”. കുസൃതിയായ അനസ്താസിയ എങ്ങിനെയെങ്കിലും രക്ഷപ്പെട്ടിരിക്കാമെന്നുറച്ചു വിശ്വസിച്ചവരുണ്ടായിരുന്നു. കൂടാതെ കുട്ടികളുടെ ഉടുപ്പിനുള്ളില്‍ വെടുയുണ്ടകടക്കാത്ത വിധത്തില്‍ വജ്രങ്ങളും രത്നനങ്ങളും തുന്നിപ്പിടിപ്പിച്ചിരുന്നുവെന്നും കഥകളുണ്ട്. റഷ്യയുടെ ഫോറിന്‍സിക് വിദഗ്ദ്ധന്മാര്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തി ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുവെങ്കിലും അനസ്താസിയ ചില മനസ്സുകളില്‍ നിന്നിറങ്ങി പോയില്ല. അതിലൊരാളാണ് ബാലേ ട്രൂപ്പിന്‍റെ ആര്‍ട്ട് ഡയറക്ടറായ ബെന്റ് ജോര്‍ഗാന്‍. റഷ്യന്‍ ചരിത്രത്തോടുള്ള സ്വകാര്യ താല്‍പ്പര്യവും, അതില്‍ തന്നെ അനസ്താസിയയെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകളുമായിരിക്കാം ബെന്റിനെ ഇങ്ങിനെയൊരു കലാസൃഷ്ടി ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
Historical Facts Reference:
4. The Romanov's Missing Bodies (Disturbing Images)
പുതിയ കുറെ അറിവുകൾ... വളരെ സന്തോഷം മുബീ...
ReplyDeleteനന്ദി വിനുവേട്ടാ..
Deleteപുതിയ കുറെ അറിവുകൾ . വിവരണം ഗംഭീരമായി. ആശംസകൾ മുബീ..
ReplyDeleteഗീതാ... സന്തോഷം :)
Deleteവര്‍ഷങ്ങള്‍ക്കിപ്പുറവും റഷ്യന്‍ ചരിത്രത്തിന്‍റെ പൂര്‍ത്തിയാകാത്ത സമസ്യയാണ് “അനസ്താസിയ”.
ReplyDeleteകുസൃതിയായ അനസ്താസിയ എങ്ങിനെയെങ്കിലും രക്ഷപ്പെട്ടിരിക്കാമെന്നുറച്ചു വിശ്വസിച്ചവരുണ്ടായിരുന്നു.
ഒരിക്കൽ ബി,ബി.സിയിൽ ഒരു ഡോകുമെന്ററി സഹിതം റഷ്യൻ ചരിത്രങ്ങൾ അവലോകനം ചെയ്തപ്പോൾ
എന്താണ് റഷ്യൻ ചരിത്രത്തിന്റെ സത്യവും ,മിഥ്യയും എന്നൊക്കെ ഏറെക്കുറെ മനസ്സിലായിരുന്നു ...
ചരിത്രാന്വേഷികൾക്ക് ഈ കൊടുത്തിരിക്കുന്ന റെഫറന്സുകൾ ഏറെ ഉപകാരപ്രദമാണ് കേട്ടോ മുബി
അതെ മുരളിയേട്ടാ... അന്നയുടെ കഥയാണ് ഇപ്പോഴും വിശ്വസിക്കാനാവാത്തത്. അവര്‍ക്കെങ്ങിനെ ആളുകളെ ഇങ്ങിനെ പറ്റിക്കാനായിയെന്നുള്ളതാണ്!
Deleteതാങ്ക്യൂ
ReplyDeleteകമ്പ്ലീറ്റ് പുതിയ അറിവാർന്ന്. ഇനി കുറച്ച് ഹിസ്റ്ററി വായിക്കണം. :) റഷ്യേം ബ്രിട്ടണും തമ്മിൽ ഇത്ര അടുത്ത അന്തർധാര ഉണ്ടാർന്ന് അല്ലേ?
ഇതെഴുതുമ്പോഴാണ് ഞാനും ആ അന്തര്‍ധാരയെ കുറിച്ച് അറിഞ്ഞത് മണി...
DeleteGood
ReplyDeleteThank you Sanjeed
Delete