Imagine Van Gogh Montreal- You Tube Video എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Imagine Van Gogh Montreal- You Tube Video എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019 ഡിസംബർ 28, ശനിയാഴ്‌ച

സൂര്യകാന്തി പൂക്കളുതിർന്ന നക്ഷത്രരാവ്

ഒരു വൈകുന്നേരം വാൻ ഗോഗ് ചിത്രങ്ങൾക്ക് നടുവിലായിരുന്നു. മോൺട്രിയലിലെ  Arsenal Contemporary Art Centre ൽ ഫെബ്രുവരി 2020 വരെ വാൻ ഗോഗ് ചിത്രങ്ങൾ 360-ഡിഗ്രിയിൽ ആസ്വാദകർക്ക് അനുഭവമാക്കുകയാണ് പ്രോഗ്രാം ഡയറക്ടറും ആർട്ടിസ്റ്റുമായ Annabelle Mauger. കൊച്ചുകുട്ടികളുടെ പ്രതികരണം കണ്ട് പ്രചോദനം ലഭിച്ചിട്ടാണ് ഇങ്ങിനെയൊരു പ്രദർശനത്തിന് മുതിർന്നതെന്ന് അവർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 




ആ വരകൾക്കും വർണ്ണങ്ങൾക്കും നടുവിലിരിക്കുമ്പോൾ മുപ്പത്തിയേഴാം വയസ്സിൽ ഈ ലോകം വിട്ടു പോയ വിൻസെന്റ് വാൻ ഗോഗ് എന്ന അതുല്യ കലാകാരൻ്റെ  ദാരിദ്ര്യം നിറഞ്ഞ വഴികൾ കണ്ണു നിറച്ചു. ഒരു ഉന്തുവണ്ടി നിറയെ തൻ്റെ ചിത്രങ്ങളുമായി കടം വാങ്ങിയ ആളിൻ്റെ വീട്ടിലെത്തുന്ന വിൻസെന്റ്, കടം വീട്ടാൻ കാശില്ലെന്നും പകരം താൻ വരച്ച ചിത്രങ്ങൾ സ്വീകരിക്കണമെന്നും പറഞ്ഞപ്പോൾ അവിടെന്ന് അദ്ദേഹത്തെ നിർദാക്ഷണ്യം ഇറക്കിവിടുകയാണുണ്ടായത്. ഇത് കണ്ടു നിന്ന  വീട്ടുടമസ്ഥൻ്റെ ഭാര്യ, "ആ ഉന്തുവണ്ടിയെങ്കിലും ഇവിടെ വാങ്ങിവെച്ചിരുന്നെങ്കിൽ ഉപകാരമായിരുന്നു"വെന്ന് പറഞ്ഞുവത്രെ. ഇന്ന് ലോകം മുഴുവൻ കൊണ്ടാടുന്ന ചിത്രങ്ങളെക്കാൾ ആ ഉന്തുവണ്ടിക്കായിരുന്നു അന്ന് വില!! 



“I want to paint what I feel, and feel what I paint.” —Vincent van Gogh



“What is wrought in sorrow lives for all time.” —Vincent van Gogh