ഒരു വൈകുന്നേരം വാൻ ഗോഗ് ചിത്രങ്ങൾക്ക് നടുവിലായിരുന്നു. മോൺട്രിയലിലെ Arsenal Contemporary Art Centre ൽ ഫെബ്രുവരി 2020 വരെ വാൻ ഗോഗ് ചിത്രങ്ങൾ 360-ഡിഗ്രിയിൽ ആസ്വാദകർക്ക് അനുഭവമാക്കുകയാണ് പ്രോഗ്രാം ഡയറക്ടറും ആർട്ടിസ്റ്റുമായ Annabelle Mauger. കൊച്ചുകുട്ടികളുടെ പ്രതികരണം കണ്ട് പ്രചോദനം ലഭിച്ചിട്ടാണ് ഇങ്ങിനെയൊരു പ്രദർശനത്തിന് മുതിർന്നതെന്ന് അവർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ആ വരകൾക്കും വർണ്ണങ്ങൾക്കും നടുവിലിരിക്കുമ്പോൾ മുപ്പത്തിയേഴാം വയസ്സിൽ ഈ ലോകം വിട്ടു പോയ വിൻസെന്റ് വാൻ ഗോഗ് എന്ന അതുല്യ കലാകാരൻ്റെ ദാരിദ്ര്യം നിറഞ്ഞ വഴികൾ കണ്ണു നിറച്ചു. ഒരു ഉന്തുവണ്ടി നിറയെ തൻ്റെ ചിത്രങ്ങളുമായി കടം വാങ്ങിയ ആളിൻ്റെ വീട്ടിലെത്തുന്ന വിൻസെന്റ്, കടം വീട്ടാൻ കാശില്ലെന്നും പകരം താൻ വരച്ച ചിത്രങ്ങൾ സ്വീകരിക്കണമെന്നും പറഞ്ഞപ്പോൾ അവിടെന്ന് അദ്ദേഹത്തെ നിർദാക്ഷണ്യം ഇറക്കിവിടുകയാണുണ്ടായത്. ഇത് കണ്ടു നിന്ന വീട്ടുടമസ്ഥൻ്റെ ഭാര്യ, "ആ ഉന്തുവണ്ടിയെങ്കിലും ഇവിടെ വാങ്ങിവെച്ചിരുന്നെങ്കിൽ ഉപകാരമായിരുന്നു"വെന്ന് പറഞ്ഞുവത്രെ. ഇന്ന് ലോകം മുഴുവൻ കൊണ്ടാടുന്ന ചിത്രങ്ങളെക്കാൾ ആ ഉന്തുവണ്ടിക്കായിരുന്നു അന്ന് വില!!
“I want to paint what I feel, and feel what I paint.” —Vincent van Gogh

നോവുകളിലെഴുതിയത് അനന്തകാലം നിൽക്കട്ടെ..
ReplyDeleteഅതുൾകൊള്ളുന്നതിലേറെ പാഠങ്ങളൊന്നും മറ്റൊരു അനുഭവത്തിലും ഉൾ ചേരില്ല.
വാൻഗോഗിന്റെ ചിത്രങ്ങളുടെ ത്രിമാനതയിൽ എഴുതിയ പോസ്റ്റ് നല്ല ഇഷ്ടായി മുബി
അതെ... എന്നെ ഏറ്റവും സ്പർശിച്ച വരികളാണ്. ആരുടെയൊക്കെ കണ്ണീരാണ് ഇന്ന് നമ്മൾ ആഘോഷിക്കുന്നത്!!
Deleteനല്ലൊരു അനുഭവം ആയിരുന്നല്ലേ ചേച്ചീ???
ReplyDeleteനന്നായിരുന്നു സുധി...
Deleteആംസ്റ്റർഡാമിൽ ഒരിക്കൽ പോയിട്ടുണ്ട് വാൻഗോഗിന്റെ മ്യൂസിയത്തിൽ :-) അവിടെ പക്ഷെ 3D ഒന്നുമല്ല എന്നുമാത്രം. അന്ന് അവിടെയെല്ലാം നടക്കുമ്പോൾ എന്തുകൊണ്ടോ നമ്മുടെ സ്വന്തം 'ക്ലിന്റിനെ' ഓർമ്മ വരുകയായിരുന്നു.. അകാലത്തിൽ പൊലിഞ്ഞ മറ്റൊരു പ്രതിഭ :-(
ReplyDeleteമഹേഷ്, അവിടെയാണോ ആദ്യത്തെ മ്യൂസിയം? ഇവിടെ 3D ലൈറ്റ് സെൻസിറ്റീവായ ആളുകൾക്ക് വലിയ പ്രയാസമുണ്ടാവും. എന്നാലും ഇതൊരു നല്ല അനുഭവമായിരുന്നു... ക്ലിന്റ്... പറയാൻ വാക്കുകളില്ല!
Deleteവരകൾക്കും വർണ്ണങ്ങൾക്കുമൊപ്പമുള്ള സന്തോഷങ്ങൾ ...
ReplyDeleteസ്നേഹം മുരളിയേട്ടാ :)
Deleteനന്നായിരിക്കുന്നു
ReplyDelete