Sunday, October 21, 2012

മത്തി... മത്തി ........ മത്ത്യേയ്...


എന്‍റെ ഉമ്മ രാവിലെ അടുക്കളയിലെ തിരക്കുകള്‍ക്കിടയില്‍ ഉമ്മറത്ത്‌ ഇരുന്നു പത്രം വായിക്കുന്ന ഉപ്പയോട് വിളിച്ചു പറയും, "ആ മീന്‍കാരന്‍ കൂക്കുന്നത് ശ്രദ്ധിക്കണേ...." എന്ന്. ഒരു ദിവസം പോലും ഈ പതിവ് തെറ്റിക്കാറില്ല . കൂയ്‌..................,......... കൂയ്‌ എന്ന് പ്രത്യേക ഈണത്തില്‍ കൂവി വീട്ടുകാരെ മാത്രമല്ല വീടുകളിലെ പൂച്ചകളെ കൊണ്ട് വരെ കൈ നക്കിച്ചു വീടിന്‍റെ പടിക്കലെത്തുന്ന മീന്‍കാരന്‍ പട്ടാമ്പിയിലെ വാര്‍ത്താ വിതരണക്കാരന്‍ കൂടിയാണ്. എല്ലാ വീട്ടിലെയും വിവരങ്ങള്‍ അറിഞ്ഞും പറഞ്ഞും മൂപ്പര് അങ്ങിനെ പോകും. സൈക്കിളിന്‍റെ പുറകില്‍ കുട്ടയും വെച്ച് അതില്‍ ഒരു ത്രാസും തൂക്കിയാണ് ഇബ്രായിന്ക്കായുടെ മീന്‍ കച്ചവടം. മത്തിയും അയിലയും ആണ് പ്രധാനമായും ആ കുട്ടക്കുള്ളില്‍ ഉണ്ടാവുക. ഇനി കൂവല്‍ ഒരാള്‍ കേട്ടാല്‍ വേലിക്കല്‍ നിന്ന് അടുത്തുള്ളവരെ എല്ലാം അറിയിക്കും. കാരണം "ഒരു മത്തി പൊരിച്ചതും കൂടിയില്ലാതെ എങ്ങിനെ ചോറ് ഇറങ്ങും" എന്ന വിഷമം എല്ലാ വീട്ടിലും ഒരു പോലെയാണ്. 

Photo by Dr. Ashique K.|T.
ഗള്‍ഫിലെ മീന്‍ മാര്‍ക്കറ്റ്‌ കണ്ടു വരുന്ന എന്‍റെ മക്കള്‍ക്ക്‌ ഇബ്രായിന്‍ക്കായുടെ കൂവലും, മീന്‍ വാങ്ങാന്‍ ഉമ്മ അലുമിനിയ ചീനച്ചട്ടി എടുത്തു ഓടുന്നതും കാണുമ്പോള്‍ത്തന്നെ രസിക്കാറില്ല. പിന്നെ ഉമ്മ വാങ്ങി വരുന്നത് മത്തി കൂടി ആവുമ്പോള്‍ പറയേണ്ട പൂരം. "എന്താ ഈ ഫിഷ്‌ അങ്കിള്‍ മത്തി മാത്രം കൊണ്ട് വരുന്നത്?" എന്ന അവരുടെ ചോദ്യത്തിന് മത്തി കഴിച്ചാല്‍ ഉള്ള ഗുണങ്ങള്‍ വിവരിച്ചു ഉമ്മ കുഴയും. ശരീരത്തില്‍ കാല്‍സിയത്തിന്‍റെ അളവ് കൂടാന്‍ മത്തി കഴിക്കണം എന്ന് പഠിപ്പിച്ചത് ഉപ്പയാണ്. മുള്ള് പോലും കളയരുത് എന്ന് പറയും. ഉമ്മ മത്തി മുളകിട്ടും, പൊരിച്ചും, കുഞ്ഞന്‍ മത്തി കൊണ്ട് പീര വെച്ചും, വാഴയിലയില്‍ വെളിച്ചെണ്ണ പുരട്ടി മേലയും താഴെയും കനലിട്ടു പൊള്ളിച്ചെടുത്തും ഞങ്ങളെ തീറ്റിച്ചു. അങ്ങിനെ മത്തിയോടുള്ള പ്രിയം അന്നും ഇന്നും ഒരുപോലെ മാറ്റമില്ലാതെ തുടരുന്നു. വേറെ എന്ത് മീന്‍ കഴിച്ചാലും "മത്തി കണ്ടാല്‍ കവാത്ത്‌ മറക്കുന്നത് പോലെ" മറ്റെല്ലാം മാറ്റി വെച്ച് അത് മാത്രമായി തീറ്റ.

Photo from Google Images
കാനഡയില്‍ എത്തിയിട്ടും മത്തി അന്വേഷണം തുടര്‍ന്നു. നാട്ടില്‍ പറയുന്നത് പോലെ "നല്ല പെട പെടക്കണ" മത്തി മിസ്സിസ്സാഗയില്‍ കിട്ടില്ല. അടുത്തുള്ളൊരു ശ്രീലങ്കന്‍ കടയില്‍ നിന്ന് ഫ്രോസന്‍ മത്തി ഒരിക്കല്‍ കിട്ടിയെങ്കിലും, അതിനൊരു ഉണക്ക മത്തിയുടെ സ്വാദായിരുന്നത് കൊണ്ടാവണം   ആര്‍ക്കും അതത്ര രുചിച്ചില്ല. കളങ്കമില്ലാതെ മത്തിയെ സ്നേഹിക്കുന്ന മനുവും കുടുംബവും ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളായിരുന്നു.   സൗഹൃദ കൂടികാഴ്ച്ചകളില്‍ "മത്തി" ഒരു സംസാര വിഷയമായി. നാട്ടില്‍ നിന്ന് എങ്ങിനെ മത്തി എത്തിക്കാം എന്നൊക്കെയുള്ള വിശദമായ കൂടിയാലോചനകള്‍ നടക്കുകയും അതെ പോലെ തണുത്തു ഉറയുകയും ചെയ്തു. അടുക്കളയില്‍ ഇരുന്നു ഞങ്ങള്‍ പെണ്ണുങ്ങള്‍ മത്തി എത്തുന്നതും സ്വപ്നം കണ്ട്, വാള്‍മാര്‍ട്ടില്‍ കിട്ടുന്ന പാക്കറ്റ് മത്തിയില്‍ പരീക്ഷണങ്ങള്‍ നടത്തി സുല്ലിട്ടു. 

"പെടക്കണ മത്തി" എന്ന സ്വപ്നം ഞങ്ങള്‍ക്ക്  മാത്രമായി തന്നു കൊണ്ട്   സുഹൃത്തായ മനുവും  കുടുംബവും സ്ഥലമാറ്റം കിട്ടി വാന്‍കൂവറിലേക്ക്  പോയി. ആഴ്ചയില്‍ ഒരിക്കല്‍ വിളിക്കുമ്പോഴും ഇനിയും സാക്ഷാല്‍ക്കരിക്കാത്ത മത്തി മോഹങ്ങള്‍ ഞങ്ങള്‍ പങ്കിട്ടു. പെട്ടെന്ന് ഒരു ദിവസം വൈകീട്ട് മനു വിളിച്ചു, "സന്തോഷംകൊണ്ട് എനിക്കിരിക്കാന്‍ വയ്യേ" എന്ന് പരസ്യത്തില്‍ പറയുന്നത് പോലെയായിരുന്നു അവരുടെ അവസ്ഥ . "ഞങ്ങള്‍ക്ക് നല്ല ഫ്രഷ്‌ മത്തി കിട്ടി, ഇപ്പോ പൊരിച്ചു കൊണ്ടിരിക്കുകയാണ്" എന്ന വര്‍ത്തമാനം അത്യാഹ്ലാദത്തോടെ ഞങ്ങളെ അറിയിച്ചു.  അന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോയ കടയുടെ പുറത്തു വെച്ച് കണ്ട മലയാളി ദമ്പതികളെ നല്ലവണ്ണം  പരിചയപ്പെടുന്നതിനു മുന്നേ മത്തിയെ കുറിച്ച് അന്വേഷിച്ചു എന്നും, അവര്‍ പറഞ്ഞു കൊടുത്ത സ്ഥലത്ത് നിന്ന് കുറെ മത്തി വാങ്ങി വൃത്തിയാക്കി ഫ്രിഡ്ജില്‍ വച്ചിട്ടുണ്ടുയെന്നും പറഞ്ഞു.  എന്തായാലും അവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമായല്ലോ എന്ന് കരുതി ഞങ്ങളും സന്തോഷിച്ചു.

ഇവിടെ നിന്ന് പോയതിനു ശേഷം കഴിഞ്ഞ ആഴ്ചയാണ്  ഔദ്യോഗിക കാര്യങ്ങള്‍ക്കായി മനു ടോറോന്‍റോയില്‍ എത്തിയത്. വെള്ളിയാഴ്ച വീട്ടിലേക്ക് വന്നു. കുറെക്കാലത്തിനു ശേഷം ഞങ്ങള്‍ തമ്മില്‍  കാണുകയാണ്. വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ "മത്തി" കാര്യങ്ങളും കടന്നു വന്നു.  അപ്പോഴാണ് മത്തിയുടെ വരവറിയിച്ചു കൊണ്ട് വരുന്ന ഇമെയില്‍ സന്ദേശങ്ങളെ  കുറിച്ച് മനു പറഞ്ഞത്. മത്തി വില്‍ക്കുന്ന വാന്‍കൂവറിലേ കട  ഉടമക്ക് ഒരു ബ്ലോഗ്‌ ഉണ്ടെന്നും അതില്‍ രജിസ്റ്റര്‍ ചെയ്‌താല്‍, മത്തിയുമായി ബോട്ട് വരുമ്പോള്‍ ഇമെയില്‍ സന്ദേശം കിട്ടും എന്ന് മനു പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ ആയില്ല. മത്തിയോടൊപ്പം ചെറിയ അയിലകളും ഉണ്ടാവും. മത്തി വാങ്ങുന്നവര്‍ക്ക് അയില ഫ്രീ ആണെന്നും പറഞ്ഞു. ഞാന്‍ ആവശ്യപ്പെട്ടത് പ്രകാരം മനു ആ സന്ദേശം എനിക്ക് അയച്ചു തരികയുണ്ടായി . അതിവിടെ ചേര്‍ക്കുന്നു,

Email received 

കൂക്കലും കാത്തിരിപ്പും ഇല്ലാതെ നടക്കുന്ന ഇലക്ട്രോണിക് മത്തി വില്‍പ്പന രസകരം തന്നെ. നമ്മുടെ നാട്ടില്‍ സൈക്കിളില്‍ നിന്ന് ഓട്ടോറിക്ഷയിലേക്ക് മീന്‍ കച്ചവടം മാറിയിട്ട് കുറച്ചായി. താമസിയാതെതന്നെ വീട്ടുകാര്‍ക്ക് രാവിലെ കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്നു "മത്തി സ്റ്റാറ്റസ്" നോക്കേണ്ടിവരും. എന്നാലും  ഇബ്രായിന്‍ക്കായുടെ  കൂവലിനോളം വരുമോ ഈ ബ്ലോഗ്‌ അപ്ഡേറ്റ്? 

www.oceanventure.ca

ചിത്രങ്ങള്‍ക്ക് കടപ്പാട്: Dr. Ashique K.T. & Google Image

106 comments:

  1. ഹ ഹ .. ഇത് കൊള്ളാലോ.. ആദ്യ ഭാഗം നമ്മുടെ നാടിനെ ഓര്‍മിപ്പിച്ചു. മത്തി വാങ്ങാന്‍ പൂക്കു കേള്‍ക്കുമ്പോള്‍ ഉമ്മ ഇപ്പോഴും ഓടാറുണ്ട് . ബ്ലോഗ്‌ വഴി മത്തിക്കച്ചവടം. എന്താ പറയാ.. :) എന്നിട്ട് മത്തി കിട്ടിയാല്‍ അറിയിക്കണേ.

    ReplyDelete
    Replies
    1. നിസാര്‍, അവിടെക്ക് നാലര മണിക്കൂര്‍ ആണ് ഫ്ലയിംഗ് ടൈം. മത്തി സീസണില്‍ അങ്ങോട്ട്‌ വിരുന്നു പോകേണ്ടിവരും...

      Delete
  2. Happy to be part of this lovely write up.
    all the best. well done

    ReplyDelete
  3. Enjoyed reading... as always, excellent scribbles.

    ReplyDelete
  4. "കൂയ് .. നല്ല പെടക്കിണ മത്ത്യാണ് താത്തേ... മാങ്ങിക്കൊളീ..."
    പൈശ ഞമ്മള് മൂപ്പരെ കാണുമ്പോ മാങ്ങിക്കോളാ .... "
    മണ്മറഞ്ഞു പോയ മൊയ്ദീന്‍ ഇക്കയുടെ സ്വരം മനസ്സിലൊരു പിന്‍ വിളിയായി വന്നു....

    ReplyDelete
    Replies
    1. ഇതൊക്കെ നമ്മുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായിരുന്നു... എങ്ങിനെ മറക്കാന്‍ അല്ലേ?

      Delete
  5. നൊസ്റ്റാള്ജിയ നല്‍കിയ എഴുത്തിനു നന്ദി... ഇനിയും വരം... :)

    എന്റെ ബ്ലോഗ്ഗില്‍ പുതിയ പോസ്റ്റ്‌...
    ഇതൊരു തുറന്നുപറച്ചിലാണ്, ഒരു ബ്ലോഗ്ഗെറുടെ തുറന്നുപറച്ചിലുകള്...!!!

    ReplyDelete
    Replies
    1. സന്തോഷം ഫിറോസ്‌., തുറന്നു പറഞ്ഞത് ഞാന്‍ വായിച്ചതാണ്.

      Delete
  6. mubi iththa, try no frills, they have nice frozen maththi (if i remember correct, its perma is the packet name) ... enjoy...!!!!

    ReplyDelete
  7. മുബീ, എന്തായാലും ബ്ലോഗും തുറന്ന് വച്ചിരിക്കാന്‍ തുടങ്ങീട്ട് വര്‍ഷംന്‍ രണ്ടായി
    എന്നാല്‍ ഇനിയൊരു മത്തിക്കച്ചോടം തുടങ്ങിയാലോന്ന് ഒരു ആലോചന

    മത്തി വേണമെങ്കില്‍ പറയണം കേട്ടോ? ഓണ്‍ലൈന്‍ ആയിട്ട് അയച്ചുതരാം

    ReplyDelete
    Replies
    1. ഉല്‍ഘാടനത്തിനു എന്നെ വിളിക്കാന്‍ മറക്കല്ലേ അജിത്തേട്ടാ... തീര്‍ച്ചയായും പറയാട്ടോ.

      Delete
  8. മത്തിപൊരിച്ചത് പോലെ രസായിട്ടുണ്ട് ഈ കുറിപ്പ്.

    ReplyDelete
    Replies
    1. ഇഷ്ടായി അല്ലേ? നന്ദി

      Delete
  9. മത്തിയോടു ഇത്ര ആക്രാന്തം ആണേല്‍ സ്വന്തമായി മത്തി കച്ചോടം തുടങ്ങുകയ നല്ലത് കേട്ടോ
    മത്തി റുബിക്ക് ആശംസകള്‍

    പോസ്റ്റ്‌, പച്ചമാങ്ങ ഇട്ടുവച്ച മത്തിക്കറിപോലെതന്നെ ഉസ്സാര്‍ ആയി

    ReplyDelete
    Replies
    1. സന്തോഷം ഇസ്മായില്‍

      Delete
  10. ഇത്രയ്ക്കിഷ്ടമോ മത്തിയോട്!! (കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വില അറിയില്ല) അത് പോലെ മത്തിയില്ലാത്ത നാട്ടിലെത്തിയാല്‍ മത്തീടെ വിലയും അറിയും:)

    എഴുത്തും, എഴുതുന്ന രീതിയും ഏറെ ഇഷ്ടായീട്ടോ, ആദ്യഭാഗം കൂടുതലിഷ്ടം..

    ReplyDelete
    Replies
    1. മത്തീടെ വില അറിഞ്ഞു തുടങ്ങി നിത്യാ...

      Delete
  11. മത്തി ഒരു പുലിതന്നെ.അന്നാലും ഇത്രയും വലിയ സംഭവമായോ...

    ReplyDelete
    Replies
    1. മത്തി ഒരു സംഭവം തന്നെയാണേ

      Delete
  12. എന്റെ അയാള്‍ നാട്ടിലെ ഒരു ഡോക്ടര്‍ പുള്ളിയുടെ അടുത്ത് എത്തുന്ന എല്ലാ രോഗികളോടും മത്തിയുടെ ഗുണത്തെ പറ്റി പറയുമത്രേ . അവസാനം മാര്‍ക്കറ്റില്‍ ചെന്ന് ഇന്നെന്താ മീനു എന്ന് ചോദിച്ചാല്‍ മത്തി എന്നതിന് പകരം ആ ഡോക്ടരുടെ പേരാണത്രേ പറയുക .
    ബ്ലോഗ്‌ /ഈമെയില്‍ മതി കച്ചോടം രസകരമായി

    ReplyDelete
    Replies
    1. ഹഹഹ നന്ദി മന്‍സൂര്‍

      Delete
  13. ഫ്രഷ്‌ മത്തി കിട്ടിയാല്‍ നല്ല പുളിയിട്ടു കറി വെച്ചിട്ട് ഒന്ന് ഫോണ്‍ എടുത്തു കുത്താന്‍ മറക്കല്ലേ മുബീ ...

    ReplyDelete
    Replies
    1. തീര്‍ച്ചയായും മത്തി സല്‍ക്കാരം നടത്താം ചേച്ചി

      Delete
  14. ആദ്യം എന്നെ ഇവിടെയെത്തിച്ച കുഞ്ഞൂസിനു നന്ദി പറയട്ടെ. മത്തി എന്നും ഹരമാണ്.പക്ഷെ നല്ല മത്തി ഇപ്പോ നാട്ടിലും കിട്ടാനില്ല. പണ്ടത്തെ ആ രുചിയൊന്നുമില്ല. നല്ല കുഞ്ഞന്‍ മത്തി പുളിയിട്ടു വറ്റിച്ചാല്‍ പിന്നെ വേറെ കൂട്ടാനൊന്നും വേണ്ട.പണ്ടൊക്കെ വലിയ മത്തി ചുട്ടു തിന്നുമായിരുന്നു.ഇപ്പോഴും നല്ല മത്തി കിട്ടുമ്പോള്‍ വിടാറില്ല. പിന്നെ ചാള മുട്ട എന്ന പഞ്ഞീന്‍ എന്റെ ഒരു വീക്നസ്സാ..ഇനി എന്നാണാവോ മീന്‍ ഡൌണ്‍ ലോഡ് ചെയ്തു കഴിക്കാന്‍ പറ്റുന്നത്?.

    ReplyDelete
    Replies
    1. ഒരു മാസം കഴിഞ്ഞാല്‍ നാട്ടില്‍ വരണം എന്നുണ്ട് (ഇന്‍ഷാ അല്ലാഹ്) .. വെറുതെ അവിടെ മത്തി കിട്ടൂലാ എന്ന് പറഞ്ഞു സങ്കടപ്പെടുത്തല്ലേ ഇക്കാ..

      Delete
  15. കലക്കി .. കലക്കി ... പട്ടാമ്പിക്കാരി

    രസകരമായൊരു പോസ്റ്റ്‌. അന്യ നാടുകളില്‍ ചേക്കേറുമ്പോള്‍ നമ്മുടെ മുറ്റത്ത് നാം നിത്യേന കാണുന്ന പല സാധനങ്ങളുടെയും വില നാം അറിയുന്നു. ഇത് പോലെ ഇഷ്ട്ടപെട്ട ചില സാധനങ്ങള്‍ക്കായുള്ള അന്വേഷണം ഓരോ പ്രവാസിയും നടത്തുന്നുണ്ട്.

    പക്ഷെ എങ്ങിനെയൊക്കെ കഷ്ട്ടപെട്ടു തേടിപിടിച്ചാലും നാട്ടില്‍ പടിക്കല്‍ ആ കൂക്കിന്റെ അകമ്പടിയുമായി എത്തുന്ന ആ സംഭവം മനസ്സില്‍ എന്നും മായാതെ കിടക്കയാണ്.

    കാനഡാ വിശേഷങ്ങള്‍ ഇനിയും പോന്നോട്ടെ ... ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി വേണുവേട്ടാ

      Delete
  16. ഇത്ര അടുത്ത് നെറ്റിൽ നല്ല ഫ്രെഷ് മത്തി കിട്ടിയിട്ടും ചുമ്മാ പഴയ ഓർമ്മയിൽ മണപ്പിച്ചിരിക്കാനല്ലെ കഴിയുന്നുള്ളൂ ന്റെ മൂബി...!

    ഹോട്ടലിൽ ഊണിനോടൊപ്പം പൊരിച്ച മത്തി ഒരെണ്ണം ഉണ്ടാകും. എന്നും അതു തന്നെ ആയതുകൊണ്ട് വെറുപ്പു വരുന്നു. അതിനാൽ പല ദിവസങ്ങളിലും മാറ്റി വാങ്ങും. ഇവിടെ ചിലർ മത്തി നൊസ്റ്റാൾജിയയിൽ വായിൽ കപ്പലോടിച്ചിരിക്കുന്നു...!
    ആശംസകൾ

    ReplyDelete
    Replies
    1. എവിടെന്നെങ്കിലും മത്തി വരും എന്ന പ്രതീക്ഷയില്‍ ആണ് ഞാന്‍. വി. കെ

      Delete
  17. കണ്ടം മീനിനെ ക്കാളും മത്തിക്കാ വിറ്റാമിന്‍ കൂടതല്‍ ഇമെയില്‍ ആയി മത്തി അയക്കുമ്പോള്‍ പറയാന്‍ മടികണ്ട കേട്ടോ ??

    ReplyDelete
  18. നമ്മുടെ നാട്ടിലെ പവിത്രന്‍ ചേട്ടനും ചെല്ലമ്മ ചേച്ചിയും ഒന്നും കേള്‍ക്കണ്ട.. അവരും തുടങ്ങും ബ്ലോഗ്.. കൊള്ളാം രസമായിട്ടുണ്ട്..

    ReplyDelete
    Replies
    1. അതേ, നന്ദി മനോരാജ്

      Delete
  19. നല്ല പോസ്റ്റ്.
    ഒരു പ്ലേറ്റ് ചൂടു മത്തി പൊരിച്ചടിച്ച സന്തോഷം
    ഇനിയും വരാം...

    ReplyDelete
    Replies
    1. ന്‍റെ മത്തി കൂട്ടാന്‍ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.

      Delete
  20. നമുക്കവിടൊരു ഓള്‍ സയില്‍ മത്തി കച്ചോടം തുടങ്ങിയാലോ.
    മുബി തന്നെ സൈല്‍സ് ഗേള്‍ ആയിക്കോ.
    അല്ലെങ്കില്‍ ഇബ്രായിന്‍ക്കാനെ കൊണ്ട് പോകാം, ആ സൈക്കളുമായിട്ടു, എന്തെ?
    മത്തി മലയാളികളുടെ ഒരു ദേശീയ മീന്‍ ആണ്, അല്ലെ?

    ReplyDelete
    Replies
    1. ങ്ങള് ന്നെ കളിയാക്കണ്ട, ഇവിടെ ഞാന്‍ മാത്രല്ല എല്ലാവരും മത്തി കൊതിയന്മാരാ...

      നന്ദി അഷ്‌റഫ്‌

      Delete
  21. മത്തി നല്ലൊരു മുളകിട്ട കുഞ്ഞന്‍ മത്തിക്കറി കഴിച്ച സന്തോഷം ഹി ഹി

    ReplyDelete
    Replies
    1. ദേ പിന്നേം കൊതിപ്പിച്ചു...

      Delete
  22. ഞാനാലോചിച്ചത് മത്തി വാങ്ങാൻ ബ്ലോഗിൽ റെജിസ്റ്റർ ചെയ്തു മത്തിവരുന്ന വിവരം ഈ മെയിലിൽ അറിയിക്കുന്ന കാലം നമ്മുടെ നാട്ടിലും വരുന്നതിനെക്കുറിച്ചാണ്....

    മീൻകാരനും, അയാളുടെ കൂവലും ഇല്ലാതെ സൈബർസ്പേസിലൂടെ മത്തിക്കച്ചവടം നടക്കുന്ന കാലത്ത് മലയാളി ഉണ്ടാവില്ല.... കേരളത്തിൽ മലയാളം സംസാരിക്കുന്ന മറ്രൊരു ജനവിഭാഗം....

    കൗതുകമുണർത്തുന്ന അനുഭവമാണ് മുബി പങ്കുവെച്ചത്....

    ReplyDelete
    Replies
    1. ഇനി അങ്ങിനെ ഒരു കാലം വരുമോ? ഞാനും ഓര്‍ത്തത് അതുതന്നെയാണ് മാഷേ.

      Delete
  23. വായിച്ചു തുടങ്ങിയപ്പോള്‍ കൊതിപ്പിക്കാന്‍ എഴുതിയ പോസ്ടായിരിക്കും എന്ന് കരുതി. പിന്നെ മത്തിയെക്കുറിച്ച് അന്വേഷിച്ചിറങ്ങിയത് ആയപ്പോള്‍ കരുതി എല്ലാം വിട്ട് അവിടെ മത്തിക്കച്ചോടം തുടങ്ങാനുള്ള പരിപാടി ആരിയിക്കും എന്ന് കരുതി.
    കച്ചോടം ബ്ലോഗിലെത്തിയപ്പോള്‍ സമാധാനമായി.
    ബ്ലോഗ്‌ കൊണ്ട് ജീവിക്കാനും സാധിക്കും എന്ന് തെളിഞ്ഞുവരുന്നല്ലോ...
    നന്നായി ഇഷ്ടായി ഈ മീങ്കൂട്ടാൻ.

    ReplyDelete
    Replies
    1. ഹഹഹ.. ആരും പ്രതീക്ഷ കൈവിടാതെ പോസ്റ്റുകള്‍ ഇടട്ടെ അല്ലേ റാംജിയേട്ടാ?
      നന്ദി, വായനക്കും അഭിപ്രായത്തിനും..

      Delete
  24. നാട്ടിലെ മത്തി വില്‍പ്പനയുടെ കാര്യം പറഞ്ഞപ്പോള്‍ പണ്ട് എന്റെ വീടിന്റെ അവിടെ മത്തി മാത്രം ആയി ഒരാള്‍ എന്നും വരാര്‍ ഉണ്ടായിരുന്നു . ആളുകളുടെ ശ്രദ്ധ പിടിച്ചു പട്ടുവാനായി മൂപ്പര്‍ പുതിയ ഡയലോഗ് ആണ് അടിച്ചിരുന്നത്..അതിങ്ങനെ.." പ്രിയപ്പെട്ട അമ്മമാരെ പെങ്ങന്മാരെ...ഓടിവാ..ചാളാ.... ചാള...കരിമ്പച്ച ചാളാ...ഓടിവാ.ഓടിവാ..." എല്ലാവരില്‍ നിന്നും വ്യത്യസ്തമായ ഒരു തരം വിളിയായിരുന്നു അയാളുടേത്.. ആരും ഒരിക്കലും മറക്കാത്ത വിളി... മത്തി മാത്രമേ അദ്ദേഹം കൊണ്ട് വരിയയോള്ളൂ ..
    മത്തിയുടെ ഓണ്‍ലൈന്‍ വ്യാപാരം നൂതനമായ ഒരു ബിസിനസ്‌ ട്രിക്ക്. തുടക്കം വായിച്ചു വരുമ്പോള്‍ മത്തി കച്ചവടം ഇത്രയും അഡവാന്സ്സ്ഡഡ് എന്ന് കരുതിയില്ല. പുതിയ മത്തി മാര്‍ക്കെറ്റ് അപ്പ്‌-ഡേറ്റ് ന്യൂസ്‌ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം ...
    മുബിക്കും കുടുമ്പത്തിനും ബക്രീദ് ആശംസകള്‍...

    ReplyDelete
    Replies
    1. നന്ദി ഷൈജു

      ഈദ്‌ മുബാറക്‌

      Delete
  25. ഹ്മ്.... എന്നോടിതു വേണ്ടാരുന്നു. എന്റെ ഫേവറൈറ്റിൽ മെയിൻ മത്തിയാ. അതും കാന്താരിമുളകരച്ചോ വാഴയിലയിൽ വച്ചോ പൊരിച്ചതുണ്ടല്ലോ..... ഹൊ....

    നാട്ടിൽ ഇപ്പഴും സ്ഥിരം മീൻകാരനുണ്ട്. ഇവിടെ റിയാദ് നടുക്കായതു കൊണ്ട് ഫ്രഷ് മീൻ കിട്ടില്ല. ഫ്രഷ് മീന്റെ ടേസ്റ്റൊന്നു വേറെ തന്നെ.,

    ഹൊ പറഞ്ഞ് പറഞ്ഞ് കാടു കയറി... മത്തിപോസ്റ്റ് കൊള്ളാം.

    ReplyDelete
    Replies
    1. ഞാന്‍ കൊതിപ്പിച്ചല്ലേ...ബത്തയില്‍ കിട്ടില്ലേ സുമേഷ്‌.? ഇടയ്ക്കു അവിടെ ഒരു കടയില്‍ വരാറുണ്ട്. ആ കടയുടെ പേര് ഞാന്‍ മറന്നു.

      Delete
  26. ബ്ലോഗ്ഗിലൂടെയുള്ള മത്തിവില്‍പ്പന നന്നായിട്ടുണ്ട്...

    ReplyDelete
  27. നന്നായിട്ടുണ്ട്...super

    ReplyDelete
  28. പുതിയ മത്തി വില്‍പന കൊളളാം...

    മത്തി പൊരിച്ചതും, പൊളളിച്ചതും, പീരയുമെല്ലാം പറഞ്ഞപ്പോള്‍ പഴയ കാലത്തേക്ക് പോയി. ഇവിടെ പിടയ്ക്കണ മത്തി കിട്ടുമെങ്കിലും പോസ്റ്റ് വായിച്ചപ്പോള്‍ പണ്ട് മമ്മി ഉണ്ടാക്കി തന്നിരുന്ന മത്തിയുടെ രുചി വായില്‍ വന്നു... ഞാനിപ്പോളും വറുത്ത വത്തിയുടെ മുളളും, തലയും വെറുതെ കളയില്ല... അതിന്‍റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്..

    ReplyDelete
    Replies
    1. സുനി... കൊതിയായോ? സന്തോഷം ഈ വായനക്ക്.

      Delete
  29. കല്ലിവല്ലിയിലെ നാലാം പോസ്റ്റില്‍ മീന്‍കറി കിട്ടിയില്ലേല്‍ ചോറ് ഇറങ്ങാത്ത ഒരു പയ്യന്റെ കാര്യമുണ്ട്. പോയി വായിച്ചേച്ചു വാ.

    (മത്തിക്കറി മാത്രം മതി. മുന്നൂറു ദിവസവും ചോറ് മാത്രം തിന്നോളാം)

    ReplyDelete
    Replies
    1. അതിനെന്താ വായിക്കാം...

      നന്ദി കണൂരാന്‍

      Delete
  30. ഹഹഹ മത്തി വില്‍ക്കാനും ബ്ലോഗോ
    ഞമ്മളീ പണി നിറുത്തി

    ReplyDelete
    Replies
    1. മൂസ്സാക്ക.... വെറുതെയല്ല ബ്ലോഗ്‌ എന്ന് തോന്നിയോ?

      സന്തോഷം ഈ വഴി വന്നതിന്

      Delete
  31. ഗള്‍ഫിലെ മീന്‍ മാര്‍ക്കറ്റ്‌ കണ്ടു വരുന്ന എന്‍റെ മക്കള്‍ക്ക്‌ ഇബ്രായിന്‍ക്കായുടെ കൂവലും, മീന്‍ വാങ്ങാന്‍ ഉമ്മ അലുമിനിയ ചീനച്ചട്ടി എടുത്തു ഓടുന്നതും കാണുമ്പോള്‍ത്തന്നെ രസിക്കാറില്ല. പിന്നെ ഉമ്മ വാങ്ങി വരുന്നത് മത്തി കൂടി ആവുമ്പോള്‍ പറയേണ്ട പൂരം. "എന്താ ഈ ഫിഷ്‌ അങ്കിള്‍ മത്തി മാത്രം കൊണ്ട് വരുന്നത്?" എന്ന അവരുടെ ചോദ്യത്തിന് മത്തി കഴിച്ചാല്‍ ഉള്ള ഗുണങ്ങള്‍ വിവരിച്ചു ഉമ്മ കുഴയും.

    പട്ടാംബിയെവിടാവോ വീട് ? സംഗതി ങ്ങളൊരു ഭൂലോക സഞ്ചാരിയാ ന്ന് മനസ്സിലായി. പക്ഷെ സ്വദേശം പട്ടാംബി ആണ് ന്നൊക്കെ എവിടെയോ വായിച്ച പോലെ.
    ഞാൻ കൊപ്പം,പുലാശ്ശേരി.
    നല്ല മത്തിക്കുറിപ്പ് ട്ടോ.
    ആശംസകൾ.

    ReplyDelete
    Replies
    1. മണ്ടൂസിന്, നമ്മള് അയല്‍വാസികളാണ്. പ്രവാസം ഒരു തീരാത്ത യാത്രയല്ലേ?
      മത്തി കുറിപ്പ് ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി

      Delete
  32. എന്റെ ഈശ്വരാ, ഇതു വായിച്ചിട്ടെനിക്കു കൊതിയാകുന്നു, ഇവിടെ ജയ്പൂറില്‍ ചീഞ്ഞളിഞ്ഞ മത്തി രണ്ടു തവണ വാങ്ങിച്ചു, അതു കഴിച്ചപ്പൊ തോന്നി ഇതിലും അവിടത്തെ ആ മരവിച്ച സാര്‍ഡൈന്‍ ആണെന്നു..മത്തി മത്തി തന്നെ , നല്ല രുചികരവും, കൊതിപ്പിക്കുന്നതുമായ പോസ്റ്റ്‌

    ReplyDelete
    Replies
    1. എന്‍റെ മത്തി കൊതി പറഞ്ഞു ഞാന്‍ എല്ലാവരെയും കൊതിപ്പിച്ചുല്ലേ ഗൌരി?
      സന്തോഷം ഈ വായനക്കും അഭിപ്രായത്തിനും.

      Delete
  33. ഞങ്ങടെ നാട്ടിലും ഉണ്ടായിരുന്നു ഒരു മത്തിവില്‍ക്കുന്ന കൊവാലേണ്ണന്‍...... ഞങ്ങള്‍ പറയും അയാള്‍ക്ക് പത്തുവരെയേ എണ്ണാന്‍ അറിയൂ എന്ന് കാരണം എന്ന് അയാളുടെ മീനു ഒരേ വിലയാ ഒരു രൂപയ്ക്കു പത്ത് മത്തി. ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ അമ്മയോട് അയാളുടെ കാര്യം അന്വേഷിച്ചിരുന്നു .... ഇപ്പോള്‍ ഒരു വിവരവും ഇല്ല എന്നാ പറയുന്നേ . എന്തായാലും മത്തി എല്ലാ മലയാളിക്കും ഒരു ഗൃഹാതുരത തന്നെയാ ..... എത്ര അത്യന്താധുനികര്‍ ആയാലും

    ReplyDelete
    Replies
    1. ഓര്‍മ്മകള്‍ പങ്കുവെച്ചതില്‍ സന്തോഷം ആശ..

      Delete
  34. എന്നാലും എന്റെ മത്തീ

    ReplyDelete
  35. മത്തി വിശേഷങ്ങള്‍ ഉഗ്രനായിരിക്കുന്നു .
    ഇന്ന്നാട്ടില്‍ നല്ല മീന് എവിടെകിട്ടുന്നൂന്നാ പറഞ്ഞത് ?
    ഒരുമാസമോക്കെ കടലില്‍ കിടന്നിട്ടല്ലേ ബോട്ടുകള്‍ കരയ്ക്ക്‌ പിടിക്കുന്നത്‌ .
    അമോണിയും ഐസും ഒക്കെ ഇട്ടു പൊള്ളിച്ചല്ലേ മീന് നാട്ടില്കിട്ടുന്നത് .

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ വായനക്ക്

      Delete
  36. യാദ്രിശ്ചികമാവാം ,മത്തി കൊതിയനായ എനിക്ക് ഏറെ കാലത്തിനു ശേഷം ഇന്ന് കുന്ഫുധ മീന്‍ മാര്‍ക്കറ്റില്‍ ഒരു ബംഗാളി സുഹുര്‍ത്ത് സമ്മാനിച്ച കുഞ്ഞന്‍ മത്തി നല്ല നാടന്‍ വെളിച്ചെണ്ണയില്‍ മസാല പുരട്ടി അതിന്റെ സ്മെല്‍ ആസ്വദിച്ചു കൊണ്ട് ബൂലോക സഞ്ചാരം നടത്തിയപ്പോള്‍ ഈ പോസ്റ്റ്‌ കാണാന്‍ കഴിഞ്ഞത് ,,,അത് കൊണ്ട് തന്നെ ഈ കുറിപ്പ് എനിക്ക് ഇരട്ട രുചി നല്‍കുന്നു ,,അപ്പോള്‍ ഇനി അധികം താമസിക്കുന്നില്ല ഞാന്‍ പോയി അത് ശാപ്പിട്ടു വരാം !!!!!!.

    ReplyDelete
  37. ഈ മത്തിക്കഥ ബഹുരസം തന്നെ
    ആഴ്ച്ചയില്‍ രണ്ടുവട്ടമെങ്കിലും മത്തി
    അല്ലെങ്കില്‍ അയല കഴിച്ചാല്‍ കാന്‍സര്‍ പോലും
    അടുതെത്തില്ലന്നാണ് ശാസ്ത്രവും പറയുന്നത്
    സൈക്കിള്‍ പോയി ഓട്ടോ റിക്ഷാ ഇനിയിപ്പോള്‍
    കമ്പ്യുട്ടറില്‍ ഒരു വിരല്‍ അമര്‍ത്തിയാല്‍ ഇതാ
    മത്തി പാര്‍സല്‍ വീട്ടു വാതില്‍ക്കല്‍ റെഡി!
    ബ്ലോഗില്‍ ഇതാദ്യം, നന്നായി, വീണ്ടും എഴുതുക
    അറിയിക്കുക
    ആശംസകള്‍

    ReplyDelete
    Replies
    1. ഇവിടെ കണ്ടതില്‍ സന്തോഷം....

      Delete
  38. എന്നിട്ട് എന്തായി.. മത്തി കിട്ടിയോ?

    ReplyDelete
    Replies
    1. അതിനുശേഷം നാട്ടിലും വന്നില്ലേ? :)

      Delete
  39. മിനിപിസിNovember 20, 2012 at 11:46 AM

    ഞങ്ങളുടെ നാട്ടില്‍ ചാള എന്നാണു പറയുക .ഇഷ്ട്ന്‍റെ സല്ഗുണങ്ങള്‍ എല്ലാവരും മനസ്സിലാക്കിയത് കൊണ്ട് വല്യ ഡിമാണ്ട് ആണ് മൂപ്പര്‍ക്ക് !പിന്നെ ആ സ്മെല്‍ ..........അതെ ഉള്ളു പ്രശ്നം...മുബി നന്നായിരിക്കുന്നു .

    ReplyDelete
    Replies
    1. അതെ മിനി... എന്തൊരു ഡിമാന്‍ഡ്!

      Delete
  40. ‘വാന്‍ കൂവറിലേക്ക് മത്തി തേടി‘ എന്നൊരു ബ്ലോഗ് പ്രതീക്ഷിക്കാം ല്ലേ ഉടനെന്നെ..? :)

    മീന്‍ കാരന്‍ വരുമ്പോള്‍ ഉമ്മ പാത്രമെടുത്ത് പോണെന്‍റെ പിന്നാലെ ഒരോട്ടമുണ്ട്. ഒരു കഷ്ണം ഐസ് കിട്ട്വോന്ന് നോക്കി..മീന്‍ മണമുള്ള ആ ഐസ് കഷ്ണങ്ങള്‍..!! പിന്നെ മീന്‍ കൊട്ടയില്‍ നിന്നും കിട്ടുന്ന കക്കകള്‍ , പിന്നെയും ഒരു പാട് കൌതുകങ്ങള്‍..!!

    ഇനീപ്പൊ അതിനും മെയില്‍ നോട്ടിഫിക്കേഷനും കാത്തിരിക്ക്യാന്ന് വെച്ചാ...!!!


    ഓര്‍മ്മകളിലെ,
    വര്‍ത്തമാനത്തിലെ,
    പിന്നെ പ്രതീക്ഷകളിലെ ഈ മീന്‍ മണം എനിക്കിഷ്ടായി.

    ReplyDelete
  41. മത്തി കണ്ടാല്‍ കവാത്ത്‌ മറക്കുന്നത് എന്റെയും അസുഖമാണ്. ഇവിടെ ആദ്യമാണ്. ഇഷ്ടമായി.

    ReplyDelete
  42. ആദ്യവരവിനും അഭിപ്രായത്തിനും നന്ദി താഹിര്‍...

    ReplyDelete
  43. വീടിന്‍റെ പടിക്കലെത്തുന്ന മീന്‍കാരന്‍ പട്ടാമ്പിയിലെ വാര്‍ത്താ വിതരണക്കാരന്‍ ആരാണ് ? ഞാന്‍ ഒരു പട്ടാമ്പിക്കാരനാണ്. കൂയ്‌....കൂയ്‌ എന്നാ വിളി ഇപ്പോഴും ഉണ്ട്. എന്തയാലും നന്നായിട്ടുണ്ട്.......

    ReplyDelete
    Replies
    1. ആണോ? പരിചയപ്പെട്ടതില്‍ സന്തോഷം...

      Delete
  44. i could relate dis article 2 the usual hustle-bustle which the mennkaari causes @ my house evry morning...enthokke undengilum matthi illatha oru jeevitham ammakku aalochikkan koodi kazhiyilla..! :)

    ReplyDelete
    Replies
    1. Memories... Thnx Minaxi, Nice to see you here.

      Delete
  45. ശ്ശെടാ... നാടു വിട്ടു കഴിഞ്ഞപ്പോള്‍ നമ്മുടെ മത്തിയുടെ ഒക്കെ ഒരു ഗമ നോക്കണേ... :)

    ReplyDelete
    Replies
    1. ശരിയാ എന്തൊരു ഗമ.. നന്ദി ശ്രീ

      Delete
  46. മത്തി വിശേഷം കലക്കി ...
    ഞങ്ങളുടെ നാട്ടിലും മത്തി,അയല തന്നെയാ സൂപ്പര്‍സ്റ്റാര്‍
    മത്തിയുടെ രുച്ചിയറിഞ്ഞാല്‍ കനടക്കാരും വേരുതെയിരിക്കില്ല ..
    ഇബാഹിമ്ക്കാക്ക് വിസ അയച്ചുകൊടുക്കും ....
    ഇവിടെ ദുബായില്‍ മത്തി കിട്ടും .. വിലയും കുറവ്‌
    മത്തി ചാറും കപ്പ പൂട്ടും നല്ല ട്ടയ്സ്ട്ടാ .. കപ്പ അവിടെ കിട്ടുമോ .. ആവോ..?

    ReplyDelete
  47. പടച്ചോനെ മത്തി ഇപ്പോ ഇന്റെർനെറ്റിലൂടെയാണോ വില്പന ...കാലം പോയ പോക്ക്

    ReplyDelete
  48. ഞാന്‍ ഇന്നും ഒരു സസ്യാഹാരിയാണെന്ന് ഒരു സങ്കല്പം, എങ്കിലും സ്വദേശ-പരദേശ അനുഭവങ്ങളിലെ രസകരമായ അനുഭവങ്ങള്‍ ശരിക്കും നന്നായി ആസ്വദിച്ചു, സന്തോഷം...ആശംസകള്‍...:)

    ReplyDelete
  49. ഹൈട്ടെക്ക് മത്തി കച്ചോടം , ആ മത്തിയെ കുറിച്ച് രസകരമായ പോസ്റ്റ് ..മത്തിയിലുള്ള ഉമ്മാന്റെ വെത്യസ്ത വിഭവങ്ങൾ. ആകെ കൂടി ഇന്ന് ഉച്ചയ്ക്ക് ചോറ് ഇറങ്ങാൻ ഒരു ഉണക്ക മത്തിയെങ്കിലും കിട്ടണം :(

    ReplyDelete
  50. നല്ല സ്വാദുള്ള മത്തി.....കൊച്ചിയില്‍ ഇപ്പോള്‍ നെറ്റ് മത്തി കച്ചോടം തുടങ്ങി കഴിഞ്ഞു കേട്ടാ...

    ReplyDelete
    Replies
    1. അയ്യോ കറന്‍റ് കട്ടും നെറ്റില്‍ മത്തി കച്ചവടവും... മത്തിയൊക്കെ ചീഞ്ഞ് പോകുമോ?

      Delete
  51. നല്ല മത്തി ചിന്തകൾ പുതു തലമുറക്ക്‌ വിവരിച്ചു കൊടുക്കേണ്ടതാണ് മത്തിമാഹാത്മ്യം . ആശംസകൾ .....

    ReplyDelete
  52. ഇക്കൊല്ലം ഇത്ര ദിവസായിട്ടും എനിക്ക് മത്തി കിട്ടിയില്ല.... നിങ്ങളൊക്കെ കഴിക്കു....

    ReplyDelete
  53. "ത്മ്ബക്തു" വിവരണവും, ചരിത്രവുമൊക്കെ വായിച്ചപ്പോൾ,
    ഒരു സീരിയസ് ഗവേഷണ കുതൂഹി ആണ് എന്ന് തോന്നി -
    ഒന്ന് കൂടി മുങ്ങിയപ്പോൾ, നർമ്മരസപ്രദമായ 'മത്തി ചരിതം'
    നന്നായിരിക്കുന്നു -
    ഞനൊന്നൂ കൂടി പൊങ്ങി ശ്വാസം എടുത്ത് വരാം!
    അടുത്ത മുങ്ങലിനു 'മുത്തോ, പവിഴാമോ' ആണ് കിട്ടുന്നതെങ്കിലോ !!

    ReplyDelete
  54. എന്റെ മുബീ ഒരിക്കല്‍ നീണ്ടകരക്ക് പോയപ്പോള്‍ വള്ളത്തിലെ മീന്‍ ലേലം വിളിച്ചു വാങ്ങുന്നത് കാണാന്‍ ഇടയായി ..ആ കൂട്ടിയിട്ടിരിക്കുന്നത് കാണുമ്പോള്‍ ആരായാലും വാങ്ങിപ്പോകും ഒരു കൂടമീനീനു നൂറു രൂപയെ ഉള്ളൂ എന്നറിഞ്ഞപ്പോള്‍ ചാടി വീണു ഞങ്ങളും ...മീനുമായി ഒരു വിധം വീടെത്തി എന്നുപറയുന്നതാവും നല്ലത് അത്രക്ക് സ്മെല്ലായിരുന്നു ആ ഫ്രഷ്‌ മീനിന് .. വീട്ടില്‍ വന്നു വണ്ടി കാര്‍ വാഷ് ഇട്ടു കഴുകി ഒരു രക്ഷയുമില്ല അതിന്റെ സ്മെല്ല് പോണില്ല , ഒരു കുപ്പി സ്പ്ര അടിച്ചു എന്നിട്ടും രക്ഷയില്ല , പിന്നെ വണ്ടി സര്‍വ്വീസിനു കൊണ്ട് പോയി വീണ്ടും രണ്ടു ദിവസം ഒക്കെ കഴിഞ്ഞാ ആ മണമൊന്നു മാറി കിട്ടിയത് ..എന്ത് ചെയ്യാം ഗുണമുണ്ട് മണമാണ് ഭയങ്കരം ...ന്നാലും ഈ മത്തിടെ ഒരു ഭാഗ്യെ ബ്ലോഗ്ഗ് വഴിയും കിട്ടിത്തുടങ്ങി !

    ഈ പോസ്റ്റ്‌ ഇപ്പോളാണല്ലോ മുബീ കാണാന്‍ ഇടയായത് ..

    ReplyDelete
  55. എന്നെപോലെ വേറെയും ആൾക്കാർ മത്തി ആരാധകർ ഉണ്ടെന്ന അറിവ് സന്തോഷം പകർന്നു .
    ദുബായിൽ മോന്റെ വീട്ടില് ചെന്നപ്പോൾ ലുലുവിൽ നിന്ന് നല്ല മത്തി കിട്ടി .അതിലും വില കുറച്ചു നല്ല മത്തി കിട്ടിയത് തൊട്ടടുത്തുള്ള deals എന്ന കടയിൽ നിന്നായിരുന്നു
    രസകരം ഈ വിവരണം
    ഇനിയും പോരട്ടെ ഇതുപോലെ

    ReplyDelete
  56. മഹനീയം ,,,ഈ,,മത്തി മഹാത്മ്യം ...............

    ReplyDelete
  57. മത്തി ഞങ്ങള്‍ക്കും പ്രിയപ്പെട്ടത് തന്നെ. ആശംസകള്‍

    ReplyDelete
  58. മത്തിയെ പറ്റി ഞാന്‍ മുന്പ് വായിച്ചിരുന്നു. എഴുത്ത് കേമം... പിന്നെ മത്തി ഞാന്‍ ശാപ്പിട്ടിട്ടില്ല. അതുകൊണ്ട് എനിക്ക് ഒന്നും പറയാന്‍ മേല...

    എഴുത്ത് ഒത്തിരി ഇഷ്ടമായി.

    ReplyDelete
  59. നിഷ്കളങ്കമായ എഴുത്ത് -- ആദ്യമായാണ്‌ ഇവിടെ ... ആശംസകൾ

    ReplyDelete
  60. ഓരോ നാട്ടിലും ഇതുപോലുള്ള ഇമ്പ്രായിക്കമാരെ കാണാം.. ഇവിടെ ബീഹാറികൾ മീൻ വട്ടക തലയിലേറ്റിയാണ് വിൽപ്പന; സിമ്പിളായി ബാർഗയിൻ ചെയ്യാം :) നാം എവിടെപ്പോയാലും നമ്മുടെ ഇഷ്ടങ്ങൾ തന്നെയാണ് നമ്മുക്കെന്നും പ്രിയം. ആശംസകൾ!

    ReplyDelete
  61. നല്ല പൊരിച്ച മത്തിയുടെ മണമുള്ള ,നൊസ്റ്റാള്‍ജിക് പോസ്റ്റ്‌.ഉം.നാട്ടിലെ ഓരോ കുഞ്ഞു കാര്യങ്ങളും എന്ത് മാത്രം മിസ്‌ ചെയ്യും അല്ലെ പ്രവാസജീവിതത്തില്‍.നന്നായിരിക്കുന്നു ചെങ്ങാതി .

    ReplyDelete