Saturday, March 2, 2013

കറുത്ത മുത്ത്‌

Google Image
മൈക്കും മില്ലിയും അവരുടെ ഗ്രാമമായ മിച്ചിഗണിലെ കലാമാസൂവില്‍നിന്നും മാലിയിലെ തിംബക്തൂവിലേക്ക് ഒരു യാത്ര പോകുന്നു. ഹാരിയറ്റ് സിഫെര്‍ട്ടിന്റെയും, താനിയാ റോയ്ത്മാന്‍റെയും ഈ മികച്ച ഭാവനാസൃഷ്ടി  കുട്ടികള്‍ക്ക് മാത്രമല്ല  വലിയവര്‍ക്കും ഇഷ്ടമാകും. ഭൂമിയുടെ ഒരു കോണില്‍ നിന്നും മറുകോണിലേക്ക് കുട്ടികള്‍ നടത്തുന്ന മനോരഥയാത്രയില്‍ അവര്‍ കാണുന്ന കാഴ്ചകള്‍, നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍, കുഞ്ഞു മനസ്സുകളുടെ  കൗതുകങ്ങള്‍ എല്ലാം തന്നെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികളോടൊപ്പം ഒരു യാത്ര പോകാം, അങ്ങകലെയുള്ള സഹാറാ മരുഭൂമിയിലേക്ക്.. ഭൂമിയിലെ കറുത്ത മുത്തിനെ അറിയാന്‍ ... 

Google Image

ഭൂമിയാല്‍ വലയം ചെയ്യപ്പെട്ട പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളില്‍ ഒന്നായ മാലിയുടെ തലസ്ഥാനമാണ്  ബമാക്കോ. അവിടെനിന്ന് ഇരുപതു മണിക്കൂര്‍ മരുഭൂമിയിലൂടെ സഞ്ചരിക്കണം തിംബക്തൂവിലെത്താന്‍. ചന്ദ്രനിലും ചൊവ്വയിലും നിഷ്പ്രയാസം ചെന്നിറങ്ങുന്ന മനുഷ്യന് പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലമാണ് തിംബക്തൂ. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയുടെ അറ്റത്തെത്രേ ഈ കൊച്ചു തുരുത്ത്. നിഗൂഡമായ മരുഭൂമിയുടെ ഭാവങ്ങള്‍ പോലെ അന്യമാണ് പുറംലോകത്തിന് തിംബക്തൂവും. ഐതിഹ്യങ്ങളും ചരിത്രങ്ങളും വേണ്ടുവോളം ആ മണലാരണ്യത്തില്‍ ആണ്ട് കിടക്കുന്നുണ്ട്.


Google Image

ചുട്ടുപൊള്ളുന്ന മണല്‍ കുഴിച്ചാല്‍ എണ്ണക്ക് പകരം കിട്ടുക നൂറ്റാണ്ടുകള്‍ പഴക്കമുള്ള സുവര്‍ണ്ണ ചരിത്രത്തിന്‍റെ ഏടുകളാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ നാടോടികളായ തുവാറെഗ് ഗോത്രക്കാര്‍, അവരുടെ യാത്രാമദ്ധ്യേ നൈജര്‍ നദിതടത്തിനടുത്തുള്ള ഒരു മരുപ്രദേശത്തു തമ്പടിച്ചുവെത്രേ. പകല്‍ മരുഭൂമിയില്‍ ആടിനെയും ഒട്ടകത്തിനെയും മേക്കാന്‍ പോകുന്ന ഇവരുടെ മറ്റ് സമ്പാദ്യങ്ങള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നത്‌ ബുക്തു എന്നു പേരുള്ള ഒരു അടിമസ്ത്രീയെയായിരുന്നു. ഒടുവില്‍ ആ സ്ഥലം ഈ അടിമയുടെ പേരിലറിയപ്പെടാന്‍ തുടങ്ങിയെന്നും, "തിംബക്തൂ" എന്ന പേര് അങ്ങിനെ കിട്ടിയതാവാം എന്നുമാണ് ഐതിഹ്യം. പടിഞ്ഞാറന്‍ ആഫ്രിക്കയുടെ പ്രധാന നദിയായ നൈജറിനോട് അടുത്ത് കിടക്കുന്ന സ്ഥലമായതിനാല്‍ വ്യാപാരവാണിജ്യങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു തിംബക്തൂ.

Google Image

പന്ത്രണ്ടാം നൂറ്റാണ്ട് തിംബക്തൂവിന്‍റെ സുവര്‍ണ്ണകാലമായിരുന്നു. മാലി സാമ്രാജ്യത്തിന്‍റെ അധിപനായ മാന്‍സാ മൂസയെന്ന   ചക്രവര്‍ത്തിയുടെ ഭരണത്തിന്‍ കീഴിലാണ് തിംബക്തൂ  വളരാന്‍ തുടങ്ങിയത്. അക്കാലത്തെ പ്രധാനപ്പെട്ട വാണിജ്യ പാതയായിരുന്നു  തിംബക്തൂ. 1325 ല്‍ അറുപതിനായിരം ആളുകളും, പന്ത്രണ്ടായിരം അടിമകളും, എണ്‍പതു ഒട്ടകങ്ങളെയും കൊണ്ട് മക്കയിലേക്ക് തീര്‍ഥാടനത്തിനു പോയ മാന്‍സാ മൂസ തന്‍റെ യാത്രചിലവിലേക്കായി കരുതിയ (കുറച്ച്) സ്വര്‍ണ്ണവും, അമൂല്യരത്നങ്ങളും കൈറോവില്‍ കൈമാറ്റം ചെയ്തതോടെ ഈജിപ്ത്തിലെ സ്വര്‍ണ്ണത്തിന്‍റെ മൂല്യം കുത്തനെയിടിഞ്ഞു. അത്രെയേറെ സമ്പന്നനായിരുന്നു മൂസയും മാലി സാമ്രാജ്യവും.കൈറോവില്‍ വെച്ച് കണ്ടു മുട്ടിയ അന്തലൂസിയക്കാരനായ വാസ്തുശില്പി അല്‍ സഹേലിയെയും കൂട്ടിയാണ് മൂസാ ചക്രവര്‍ത്തി മാലിയിലെത്തിയത്.അല്‍ സഹേലി 1327 ല്‍ മണ്ണും വൈക്കോലും മരവും ഉപയോഗിച്ച് നിര്‍മ്മിച്ച ജിങ്ങേര്ബെര്‍ പള്ളി കാലത്തിന്‍റെ പരീക്ഷണങ്ങള്‍ അതിജീവിച്ച് ഇന്നും നില നില്‍ക്കുന്നു. നൂറു തൂണുകള്‍ ഉള്ള പള്ളിക്കകത്ത് രണ്ടായിരം ആളുകള്‍ക്കുള്ള പ്രാര്‍ത്ഥനാ സൗകര്യമുണ്ട്. പള്ളിയുടെ ഉള്ളില്‍ കൊടും ചൂടിലും  പ്രഭാതത്തിന്റെ നേര്‍ത്ത തണുപ്പനുഭവപ്പെടുന്നത്അന്നത്തെ നിര്‍മാണകലയുടെ പ്രത്യേകതയായിരിക്കാം. 


Google Image

സമാധാനത്തിന്‍റെ സന്ദേശവാഹകര്‍ എന്നറിയപ്പെട്ടിരുന്ന അന്നത്തെ ഇസ്ലാമിക പണ്ഡിതന്മാരുടെ വാസ സ്ഥലമായിരുന്നു തിംബക്തൂവിലെ  മൂന്നു പള്ളികള്‍. ജിങ്ങേര്ബെര്‍, സന്കൊരെ, സിദ്ദിയഹിയ എന്നി അതിപുരാതനമായ പള്ളികള്‍ പ്രാര്‍ത്ഥനകള്‍ക്ക് മാത്രമല്ല പഠനത്തിനും കൂടിയുള്ളതായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള നേരുകളാണ് ഇവയെല്ലാം. നൂറു വര്ഷം മാലിസാമ്രാജ്യത്തിനു കീഴിലായിരുന്ന തിംബക്തൂവിനെ   പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സോന്‍ഗായ് സാമ്രാജ്യം കൈയടക്കി. അസ്ക്യരാജവംശത്തിലെ ആദ്യരാജാവായ മുഹമ്മദ്‌ ഒന്നാമന്‍ അസ്ക്യയുടെ ഭരണകാലത്ത്‌ തിംബക്തൂ ഉയര്‍ച്ചയുടെ കൊടുമുടിയിലായിരുന്നുവത്രേ. പണ്ഡിതവര്യന്മാരെ നിയമ-ധാര്‍മിക ഉപദേഷ്ടാക്കളായി ഉയര്‍ത്തിയത് ഈ കാലഘട്ടത്തിലാണ്. മക്ക, ഈജിപ്ത്ത്  എന്നിവടങ്ങളില്‍ നിന്ന് പണ്ഡിതന്മാര്‍ തിംബക്തൂവിലെത്തി.ഈ പണ്ഡിതന്മാരെ തേടി ആഫ്രിക്കയിലെയുംപേര്‍ഷ്യയിലെയും വിദ്യാര്‍ത്ഥികളെത്തിയപ്പോള്‍, തിംബക്തൂ വിവിധ സംസ്കാരങ്ങളുടെയും ഭാഷകളുടെയും വിളനിലമായി മാറുകയായിരുന്നു. കച്ചവടക്കാര്‍ പ്രധാനമായും മൊറോക്കോ, വാദാന്‍, ടുവാത്‌, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വന്നിരുന്നത്. അവരുടെ കൈവശം വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള വസ്ത്രങ്ങളും, കുതിരകളും, അപൂര്‍വ ഗ്രന്ഥങ്ങള്‍ക്കും  പകരമായി സ്വര്‍ണ്ണവും, ആനക്കൊമ്പും, ഉപ്പും, അടിമകളും കൈമാറ്റം ചെയ്യപ്പെട്ടുവെന്നു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. 

Salt Caravan - Google Image
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തുടങ്ങിയ ഉപ്പ് കച്ചവടം ഇന്നുമുണ്ട്. തിംബക്തൂവില്‍ നിന്നും എഴുനൂറു കിലോമീറ്റര്‍അകലെ വടക്കായി ടൌടെന്നി എന്ന തരിശുഭൂമിയിലാണ് ഉപ്പ് ഖനികള്‍. ആറായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതൊരു വലിയ തടാകമായിരുന്നത്രേ. പിന്നീടത്‌ വറ്റി പോയപ്പോള്‍ ഉപ്പാണത്രേ അവശേഷിച്ചത്. ഒരു വഴിയടച്ചപ്പോള്‍  പ്രകൃതി മക്കള്‍ക്കായ്‌ മറ്റൊരു   വഴി തുറന്നു കൊടുത്തതായിരിക്കാം. കുഴിച്ചെടുക്കുന്ന ഉപ്പ് കട്ടകള്‍ ഓരോ അടുക്കുകളാണ്. ഓരോ അടുക്കിനും പേരുണ്ട്. വെളുപ്പ്, മകള്‍, സുന്ദരി, മനോഹരം എന്നീ പേരുകള്‍ പോലെതന്നെ ഗുണത്തിലും വിലയിലും വ്യത്യാസമുണ്ട്. ഉപ്പിന്‍റെ അടുക്കുകള്‍ ശേഖരിച്ചു ഒട്ടക പുറത്തു വെച്ച് നാടോടികള്‍ സഹാറ മരുഭൂമിയിലൂടെ യാത്രയാകുന്നു. മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളിലാകട്ടെ മരുഭൂമിയിലെ ഈ ഉപ്പിന് ആവശ്യക്കാര്‍ ഏറെയാണ്. അറ്റം കാണാതെ കിടക്കുന്ന മണല്‍പ്പരപ്പിലൂടെ  കഠിനമേറിയ നാല്‍പതു ദിവസത്തെ  യാത്രയുണ്ട് മറുകരയെത്താന്‍. ചിലര്‍ മരുഭൂമിയിലെ പ്രതികൂലമായ കാലാവസ്ഥയെ തോല്‍പ്പിച്ചു കച്ചവടം പൂര്‍ത്തിയാക്കി  തങ്ങളുടെ ഒട്ടകങ്ങളുമായി തിരിച്ചെത്തും. മറ്റു ചിലരാക്കട്ടെ വഴിയില്‍ കൊഴിഞ്ഞു വീഴും. ഇന്ന് ട്രക്കുകളും മറ്റും ഒട്ടകകൂട്ടത്തിനു പകരമായി എത്തിയെങ്കിലും, മരുഭൂമിയുടെ രുചിയറിയുന്ന നാടോടികള്‍ ഇപ്പോഴും ഒട്ടകങ്ങളെയും കൊണ്ട്പോകുന്നുണ്ട്. കൈമാറ്റം ചെയ്യുന്ന ചരക്കുകള്‍ക്ക് ഇന്ന് വ്യത്യാസം വന്നു. മയക്കുമരുന്നും, ആയുധങ്ങളും, ഉപ്പോളം തന്നെ പ്രിയങ്കരമായിരിക്കുന്നു. 

Google Image







പ്രതാപകാലത്തിന്റെ കൊടിയിറങ്ങിയത് പതിനാറാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ മൊറോക്കോ തിംബക്തൂ പിടിച്ചെടുത്തപ്പോഴാണ്. പണ്ഡിതന്മാരെ തടവിലാക്കി, മൊറോക്കോയിലേക്ക് നാടുകടത്തുകയും, കുറെ പേരെ വധിക്കുകയും  ചെയ്തു. 1891 ല്‍ ഫ്രെഞ്ചുക്കാര്‍ ആധിപത്യം സ്ഥാപിക്കുന്നതുവരെ വിവിധ അധിനിവേശക്കാരുടെ പടയോട്ടമായിരുന്നു. ഫ്രഞ്ച് പരിഷ്കാരത്തിന്‍റെ ഭാഗമായിരുന്നു ഫ്രഞ്ച് സ്ക്കൂളുകള്‍.  റോഡ്‌, റെയില്‍ ഗതാഗത സൗകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഒടുവില്‍ 1960 ല്‍ തിംബക്തൂ പുതുതായി സ്വാതന്ത്ര്യം നേടിയ മാലിയോടു ലയിച്ചു. തിംബക്തൂ പിന്നീടൊരിക്കലും പഴയ പ്രതാപം വീണ്ടെടുത്തില്ല.  നഷ്ടങ്ങള്‍ ഒന്നും തിരിച്ചുപിടിക്കാന്‍ ആവാതെ തിംബക്തൂ പോയകാലമോര്‍ത്തു  തേങ്ങുന്നു. 

ചരിത്രപുരാവസ്തുഗവേഷകരുടെ പറുദീസയാണിന്ന് തിംബക്തൂ. യുനെസ്കോയുടെ വേള്‍ഡ് ഹെരിറ്റേജ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭൂമിയിലെ ഒറ്റപ്പെട്ട മാണിക്യത്തിന്റെ പൊരുളറിയാന്‍   കാത്തിരിക്കുക...                      (തുടരും)

37 comments:

  1. ആഫ്രിക്കയുടെ ചരിത്രവും സംസ്ക്കാരവും ഇനിയും പൂര്‍ണ്ണമായും നമ്മള്‍ അറിഞ്ഞിട്ടില്ലെന്ന് വേണം അനുമാനിക്കാന്‍ .. ഒരു സുവര്‍ണ്ണ സംസ്ക്കാരം അവിടെ ഉറങ്ങിക്കിടക്കുന്നുണ്ട്. പുതിയ അറിവുകള്‍ പകര്‍ന്നു തരുന്ന ഈ വിവരണം തുടരുക.
    വളരെയധികം കൌതുകം തോന്നിക്കുന്ന അറിവുകള്‍

    ReplyDelete
  2. അറിയാത്ത ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി. ഇതിനു മുന്‍പ് തിമ്പക്തുവിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്ര സംഭവ ബഹുലമായ ഒരു ചരിത്രം അതിനു പിന്നിലുണ്ടെന്ന് അറിഞ്ഞില്ല... കൂടുതല്‍ പുത്തനറിവുകള്‍ക്കായി കാത്തിരിക്കുന്നു...

    ReplyDelete
  3. ആദ്യമായി കേള്‍ക്കുന്നത്. തുടരട്ടെ ഈ യാത്രയും കുറിപ്പുകളും..

    ReplyDelete
  4. മൈക്കും ജില്ലിയുമൊത്തുള്ള യാത്ര നിയ്ക്കും പ്രിയപ്പെട്ടതാണു..സാഹസികവും കൗതുകവും നിറഞ്ഞ അനുഭവങ്ങൾ..
    ആഹ്‌..ആസ്വാദ്യം.

    Here Iam adding two links fr Maic , Milli lovers.. :)

    http://m.youtube.com/watch?v=u4N5ZFv36SM&desktop_uri=%2Fwatch%3Fv%3Du4N5ZFv36SM&gl=GB

    http://larryandmarshall.wordpress.com/2011/03/23/kalamazoo-to-timbuktu-music-by-alec-wilder-lyrics-by-marshall-barer/


    and,thanks Mubi for great interesting infos..!

    ReplyDelete
  5. പുത്തനറിവുകള്‍ മുബീ... ലളിതമായും മനോഹരമായും എഴുതിയിരിക്കുന്നതിനാല്‍ കൌതുകവും വായനാസുഖവും നല്‍കുന്നു....

    ReplyDelete
  6. തിംബക്തൂവിനെക്കുറിച്ച് അറിയില്ലായിരുന്നു. അറിയാത്ത അറിവുകള്‍ പകര്‍ന്നു തരുന്ന മുബിയുടെ പോസ്റ്റുകള്‍ വായിക്കാനും രസമാണ്. ഉപ്പിന്റെ അടുക്കുകള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അത്ഭുതവും തോന്നുന്നു. വെളുപ്പ്‌, മകള്‍,സുന്ദരി, മനോഹരം പേരുകളും...കൂടുതലാകാത്ത നല്ല വിവരണം.

    ReplyDelete
  7. തിമ്ബക്തു- വിവരണം ഹൃദ്യമായി തുടര്‍ന്നുള്ള ഭാഗങ്ങള്‍ കാത്തിരിക്കുന്നു.

    ReplyDelete
  8. for a .moment i thought i am in Thimbaktu,a great feeling about a hidden treasure,nice work keep it up..........................

    ReplyDelete
  9. അവതരണം നന്നായി
    പക്ഷെ അക്ഷരങ്ങള്‍
    ഖന്ധികകള്‍ അവിടവിടെ
    മുറിഞ്ഞു പോയത് പോലെ
    ചിത്രങ്ങള്‍ വലുപ്പം കുറച്ചോ
    കൂട്ടിയോ ഡ്രാഗ് ചെയ്തു നോക്കുക
    ഖന്ധിക മുറിഞ്ഞു പോകാതെ നോക്കുക
    അറിവുകള്‍ പുതിയവ തന്നെ കേട്ടിട്ടുണ്ടെങ്കിലും
    ഇത്രയും ഗഗനമായി അറിയില്ലായിരുന്നു. അടുത്ത
    ഭാഗത്തിനായി കാത്തിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  10. അറിവ്‌ പകരുന്ന ഇത്തരം കുറിപ്പുകൾ ഇനിയും താങ്കളിൽനിന്ന്‌ പ്രതീക്ഷിക്കുന്നു. നന്ദി

    ReplyDelete
  11. എനിക്കിത് വായിക്കാന്‍ ഒരു പ്രത്യേക സുഖം ആയിരുന്നു . സത്യത്തില്‍ തിമ്ബക്തൂവില്‍ ഞാന്‍ എത്തുന്ന സ്വപ്നം കണ്ടു കൊണ്ടാണ് അവസാനം വായന നിര്‍ത്തിയത്. എന്നെങ്കിലും ഞാന്‍ തിം ബാക്തുവില്‍ എത്തുമായിരിക്കും. രഹസ്യങ്ങളുടെ കല്ലറകള്‍ പൊട്ടിച്ചു ഇനിയും മനുഷ്യര്‍ അറിയാത്ത അത്ഭുതങ്ങള്‍ ഞാന്‍ നോക്കി നിന്ന് ആസ്വദിക്കും !

    ആശംസകള്

    ReplyDelete
  12. ഹൃദ്യമായ വിവരണവും പുതിയ അറിവുകളും മുബീ ...
    ബാക്കി ഭാഗം കൂടെ വായിക്കട്ടെ

    ReplyDelete
  13. നമുക്ക് കേട്ടറിവുകളും കണ്ടറിവുകളുമില്ലാത്ത
    ഈ നാടുകളെ പറ്റിയുള്ള വിവരണം വളരെ നല്ലതാണ്.
    തുടരുക.
    ആശംസകൾ.

    ReplyDelete
  14. Informative & interesting...

    ReplyDelete
  15. എല്ലാം പുതിയ അറിവുകളാണ് .. അത് കൊണ്ട് തന്നെ അതിനെ കുറിച്ച് ഒരഭിപ്രായം പറയാന്‍ അറിയില്ല .. പക്ഷെ എഴുത്തിന്റെ ശൈലിയെയും വിജ്ഞാന പ്രദമായ വിവരണത്തെയും അഭിനന്ദിക്കാതെ വയ്യ .. വളരെയധികം ചരിത്ര ബോധമുള്ള അല്ലെങ്കില്‍ ചരിത്രം അറിയാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ മാത്രമേ ഇത്തരം ഭാഷാ ശൈലി കാണാന്‍ സാധ്യമുള്ളൂ . മുബിത്ത അതിവിടെ എഴുതി തെളിയിച്ചു

    ReplyDelete
  16. പുതിയ അറിവുകള്‍....... കാത്തിരിക്കുന്നു വീണ്ടും

    ReplyDelete
  17. ഈ മാലിയുടെ ഇപ്പോളത്തെ അവസ്ഥ “ഉപ്പുവെച്ച കല്ലുപോലെയായി“ അല്ല മുതലാളിത്തരാജ്യങ്ങള്‍ ചേര്‍ന്നാക്കി!!

    ReplyDelete
  18. നന്നായിരിക്കുന്നു ഈ വിവരണം
    ആശംസകള്‍


    ReplyDelete
  19. ആഫ്രിക്കയില്‍ നിന്നും ഇനി എന്തൊക്കെ അറിയാന്‍ കിടക്കുന്നു. എത്ര വലിയ ഭൂഖണ്ഡമാണ് ആഫ്രിക. വിവിധ സംസ്കാരങ്ങളുടെ വിളനിലം. അറിവുകള്‍ക്ക് വളരെ നന്ദി. ഇവിടെയുള്ള മാലിക്കാരോട് തിംബക്തൂവിനെ കുറിച്ച് ചോദിച്ചു മനസിലാക്കണം.

    ReplyDelete
  20. തിംബക്തൂ...വിവരണങ്ങള്‍ തുടരുക !

    ReplyDelete
  21. Mubi,
    Good informative...thanks...

    ReplyDelete
  22. തിബക്തു ചരിത്രം വളരെ നന്നായി എഴുതി ... നന്ദി മുബി

    ReplyDelete
  23. വായിച്ച എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ നന്ദി...

    സ്നേഹപൂര്‍വ്വം
    മുബി

    ReplyDelete
  24. ചരിത്രത്തിലൂടെ വിക്ഞാനത്തിന്റെ പ്രഭ തേടിയുള്ള ഈ യാത്രക്ക്
    എല്ലാവിധ ആശംസകളും ....

    ReplyDelete
  25. ആദ്യം വായിച്ചതു രണ്ടാം ഭാഗമാണ് ... രണ്ടും നന്നായി.

    ReplyDelete
  26. അപരിചിതമായ നാടുകള്‍ ,സംസ്കാരങ്ങള്‍ ,ആചാരങ്ങള്‍ ,ചരിത്രങ്ങള്‍ ..മനസ്സ് വേറേതോ ലോകത്തില്‍ ...

    ReplyDelete
  27. സഹാറ മരുഭൂമിയും അതിന്റെ പ്രാന്തപ്രദേശങ്ങളും, ചരിത്രവും മിത്തുകളും ഉറങ്ങിക്കിടക്കുന്ന ഭൂമിയാണ്..... ഇനിയും ഒരുപാട് അറിയാനുള്ള ജിജ്ഞാസ ഉണർത്തുന്ന ലേഖനത്തിന് നന്ദി.......

    ReplyDelete
  28. ഇരുളടഞ്ഞ ഭൂഖണ്ഡം എന്ന് ആഫ്രിക്കയെപ്പറ്റി പറയാറുള്ളത് എത്ര ശരിയാണെന്ന് ഇതു വായിച്ചപ്പോൾ ഒന്നു കൂടി ഉറപ്പാകുന്നു. ഇനിയും എത്ര എത്ര അറിവിന്റെ മുത്തുകൾ അവിടെ നിന്നും കുഴിച്ചെടുക്കാനുണ്ട്...?
    എഴുത്തിന്റെ ഈ ശൈലി നന്നായിരിക്കുന്നു.
    ആശംസകൾ...

    ReplyDelete
  29. randum vaayichu ethra ethra pudiya ariv thakshasilayum nalandayum paranj abhimanam kollunna nammal indiakaarum karutha bhookandam ennu mathramaan afrikaye vilikaar nanni mubeen

    ReplyDelete
  30. തിംബക്തൂവിനെ കുറിച്ചും ആഫ്രിക്കയിലെ ഇനിയും പരിചയപ്പെടാത്ത സ്ഥലങ്ങളെ കുറിച്ചും അതി ഭാവുകത്തമോ അമിത വര്‍ണ്ണനയോ ഇല്ലാതെ വരച്ചിട്ടിരിക്കുന്നു . ഓരോ പോസ്റ്റിലും കാണിക്കുന്ന വിഷയ വൈവിധ്യം വീണ്ടും വീണ്ടും ഇവിടെതന്നെ വരാന്‍ പ്രേരിപ്പിക്കുന്നു , വായിക്കാന്‍ വൈകിയതില്‍ അല്പം വിഷമവും ..അഭിനന്ദനങ്ങള്‍ .

    ReplyDelete
  31. ചില പുതിയ കാര്യങ്ങള്‍ അറിഞ്ഞു.

    ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വൈവിദ്ധ്യമാര്‍ന്ന സാംസ്കാരിക പൈതൃകത്തിലൂടെ നടത്തിയ ഈ അക്ഷര യാത്ര നന്നായി മുബീന്‍.

    തിമ്പക്കുവും ടോവ്ട്ടെന്നിയിലെ ഉപ്പ് ഖനികളുമെല്ലാം മനസ്സില്‍ ഇടം പിടിച്ചു.

    ആശംസകള്‍

    ReplyDelete
  32. സ്നേഹം... സന്തോഷം

    ReplyDelete
  33. ചെറിയ കുട്ടികള്ക്ക് പോലും ഗ്രാഹ്യമായ ഭാഷയിൽ ഇത് വരെ കേൾക്കാത്ത ചരിത്രവും വര്ത്തമാനവും
    നന്ദി

    ReplyDelete
  34. നല്ലെഴുത്ത് - നേരെഴുത്ത്
    അഭിനന്ദനങ്ങൾ

    ReplyDelete