Saturday, May 24, 2014

ഫൈറ്റര്‍ പൈലറ്റ്

ഒരു നിമിത്തം പോലെയാണ് ജീവിതത്തിലേക്ക് ചിലരുടെ വരവ്. ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് അവരെത്തുന്നു, അല്ലെങ്കില്‍ അവരിലേക്ക് നമ്മളെത്തിപ്പെടുന്നു. എങ്ങിനെയായാലും അനിവാര്യമായിത്തീരുന്ന ബന്ധങ്ങളായി അവ മാറുമെന്നുള്ളതാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്   ഇന്ത്യന്‍ വ്യോമസേനയിലെ മിഗ് വൈമാനികനായിരുന്ന എം.പി. അനില്‍കുമാര്‍ എന്ന ചിറയിന്‍കീഴ് സ്വദേശിയെ ഞാന്‍ പരിചയപ്പെടുന്നത്.

എന്‍റെ വീട്ടിനുള്ളില്‍ ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്ന “മിലിട്ടറി കട്ട്‌” എന്ന കോലാഹലമൊഴിച്ചാല്‍ ഞാനും സേനയും തമ്മില്‍ ഒരു സുരക്ഷിത അകലം പാലിച്ചിരുന്നിടത്തേക്കാണ് ഇന്ത്യന്‍ സേനയിലേ റിട്ടയേര്‍ഡ്‌ കേണല്‍ റെജി കൊടുവത്തും, നാവികസേനയില്‍ കമാണ്ടറായിരുന്ന മുസ്തഫയും കടന്നു വന്നത്. സൗഹൃദ സന്ധ്യകളില്‍ ഇവരുടെ പട്ടാള കഥകള്‍ ഒരു പതിവ് വിഭവമായിരുന്നു. അങ്ങിനെയൊരു അവസരത്തിലാണ് ഇംഗ്ലീഷില്‍ എഴുതുന്ന ലേഖനങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാമോ എന്ന് കേണല്‍ ചോദിച്ചത്. തപ്പിത്തടച്ചില്‍ ഏറെയുണ്ടായിരുന്നിട്ടും പറ്റാവുന്നത് പോലെ ഞാന്‍ അത് ചെയ്തു കൊടുത്തു. അപരിചിതമായ ലോകത്തേക്കാണ് കേണലിന്‍റെ  ലേഖനങ്ങള്‍ എന്നെ നയിച്ചത്.

കാനഡയില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഇറങ്ങുന്ന മലയാള പത്രമായ സംഗമത്തില്‍ രണ്ടായിരത്തി പന്ത്രണ്ട് സെപ്റ്റംബറില്‍ കേണല്‍ എഴുതിയ  “സഹതാപവും സഹാനുഭൂതിയും” എന്ന ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നത് വിധി തോല്‍പ്പിച്ച ജീവിതത്തോട് തോറ്റു പിന്മാറാന്‍ മനസ്സില്ലാതെ  പൊരുതിയ എം. പി അനില്‍കുമാറിനെ കുറിച്ചായിരുന്നു. ലേഖനത്തിന്‍റെ വിവര്‍ത്തനം കഴിഞ്ഞപ്പോള്‍ കേണലിന്‍റെ സുഹൃത്തായിരുന്ന എം.പിയെ കുറിച്ച് കൂടുതല്‍ അറിയണമെന്നായി. എം.പിയുടെ  പുസ്തകവും, ലേഖനങ്ങളും, സുഹൃത്തുക്കളുടെ പരാമര്‍ശങ്ങളും കിട്ടാവുന്നിടത്തോളം ഞാന്‍ തേടിപ്പിടിച്ച് വായിച്ചു. മക്കളെയും വായിക്കാന്‍ പ്രേരിപ്പിച്ചു.

Receiving Best Air Force Cadet Award  (Google Image)
ഒന്‍പതാം വയസ്സില്‍ കഴക്കൂട്ടം സൈനിക് സ്കൂളില്‍ ചേര്‍ന്നതോടെയാണ് എം.പി അനില്‍കുമാറിന്‍റെ സേനയിലെ ജീവിതം ആരംഭിക്കുന്നത്. Best Air Force cadet(65th course of National Defence Academy (NDA),  Best in Aerobatics(Air Force Academy, Secunderabad) എന്നീ ബഹുമതികള്‍ക്ക് അര്‍ഹനായ എം. പിയെ 1984 ലില്‍ ഇന്ത്യന്‍ വ്യോമസേന ഫൈറ്റര്‍ പൈലറ്റായി കമ്മീഷന്‍ ചെയ്തു. വ്യോമസേനയുടെ പ്രതീക്ഷയായിരുന്ന ഈ വൈമാനികന്‍റെ മോഹങ്ങളും സ്വപ്നങ്ങളും അരിഞ്ഞു വീഴ്ത്താനായി വിധി ഒരു ബൈക്ക്‌ അപകടത്തിന്‍റെ രൂപത്തിലെത്തി. 1988 ജൂണ്‍ ഇരുപത്തിയെട്ടാം തിയതി പതിവ് പറക്കല്‍ കഴിഞ്ഞ് പത്താന്‍കോട്ടെ സേനയുടെ മെസ്സിലേക്ക് ബൈക്കില്‍ വരികയായിരുന്ന എം. പി. റോഡിലുണ്ടായിരുന്ന ബാരിയറില്‍ ചെന്നിടിക്കുകയായിരുന്നു. മരണത്തില്‍നിന്നും രക്ഷപ്പെട്ടുവെങ്കിലും കഴുത്തിന്‌ കീഴേ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. അപകടത്തെക്കുറിച്ച് എം.പി എഴുതിയത് ഇങ്ങിനെ, 

On that abominable night, my mind was in a medley of intense frustration, utmost dejection and extreme disappointment. For some timeless moments, I wished I were dead. On 28 June ’88, at around 2300 hrs, whilst returning to the Officers Mess on my motorcycle after night flying, I drove onto a road barrier just ahead of the technical area gate, inside Air Force Station, Pathankot. The impact of the helmet on the wooden bar wrenched my neck and broke the cervical spine.” (Airborne to Chairborne, M.P. Anilkumar) 
   
Col. Reji Koduvathu & M.P (Feb 2014)
കാന്‍സര്‍ ബാധിതനായി 2014 മെയ്‌ ഇരുപത്തിയൊന്നിന് പുനയിലുള്ള സേനയുടെ പാരാപ്ലെജിക് പുനരാധിവാസകേന്ദ്രത്തില്‍ വെച്ച് ആ ജീവന്‍ പൊലിയുമ്പോള്‍ എം.പി നമുക്കായി അവശേഷിപ്പിക്കുന്നത്   പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ളതാണെന്ന തിരിച്ചറിവാണ്. തോറ്റു പിന്മാറാതെ പൊരുതി ജയിച്ച് മുന്നേറുന്നവനു മുന്നിലേക്ക്‌ വെളിച്ചം ഇരുട്ടിന്‍റെ മറനീക്കി പുറത്ത്‌ വരുമെന്ന് എം.പി  സ്വന്തം  ജീവിതംകൊണ്ട് തന്നെ കാണിച്ചുതന്നു.

അപകടത്തെത്തുടര്‍ന്ന് ചികില്‍സയുടെ ഭാഗമായി സേനയുടെ വിവിധ ആശുപത്രികളിലേക്ക് മാറ്റുമ്പോഴും പ്രതീക്ഷയുടെ നേരിയ കിരണം പോലും ഇല്ലാത്ത ശാരീരികാവസ്ഥയോട് പൊരുതാന്‍ ആ യുവ വൈമാനികന്‍ ഉറച്ചിരുന്നു. ഒടുവില്‍ 1990 ല്‍ പാരാപ്ലെജിക് പുനരാധിവാസകേന്ദ്രത്തിലെ അന്തേവാസിയായി. അതേ വര്‍ഷംതന്നെയാണ്  ഇന്ത്യന്‍ വ്യോമസേന എം. പിയെ സര്‍വീസില്‍നിന്ന്‌ ഒഴിവാക്കിയതും. പരസഹായമില്ലാതെ ഒന്നനങ്ങാന്‍ പോലുമാവാത്ത തന്‍റെ അവസ്ഥയെ പറ്റി എം. പി,

The cervical spinal injury (quadriplegia) necessitated me to lead a totally dependent life, tethered to the bed and wheel chair. Now, I am like a man fettered for life; unable to use my hands and legs, incontinent and spoon?fed. Ironically, the most painful aspect of quadriplegia is the painlessness! It isn’t mere loss of tactile inputs and outputs but absolute dependence on someone else to accomplish mundane necessities and domestic chores that yoked me; even for things like swabbing ears and swatting flies.

കേടുപാടില്ലാതെ ബാക്കിയായ കഴുത്തിന്‌ മുകളിലുള്ള അവയവങ്ങളെ തന്‍റെ പുതിയ അവസ്ഥയുമായി എങ്ങിനെ ഇണക്കാനാവുമെന്ന ശ്രമങ്ങളായി പിന്നീട്. വായില്‍ പെന്‍സില്‍ കടിച്ചു പിടിച്ചു എഴുതാനുള്ള കഠിന പരിശ്രമത്തിനു എല്ലാവിധ പ്രോത്സാഹനവും നല്‍കി കൊണ്ട് സേനയിലെ സുഹൃത്തുക്കള്‍ എം. പിയുടെ ഒപ്പം നിന്നു. മൂന്നാഴ്ചത്തെ കഠിന ശ്രമഫലമായി വ്യക്തമല്ലെങ്കിലും അക്ഷരങ്ങള്‍ എഴുതാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

My joy knew no bounds when I completed the few lines that embodied my first mouth?written letter. Initially, I found my hard work to be a mere pie in the sky; but, 4 to 5 months’ assiduous efforts resulted in attaining a readable style of writing....”

മനസ്സിലുള്ളത് അക്ഷരങ്ങളായി തെളിഞ്ഞതിന്‍റെ സന്തോഷവും അഭിമാനവും എം. പിയിലെ എഴുത്തുകാരനെ ഉണര്‍ത്താന്‍ അധികം താമസിച്ചില്ല. 1993 ല്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന്‍റെ ക്ഷണപ്രകാരം എം.പി സ്വന്തമായി എഴുതിയ അഞ്ചു പേജ് ലേഖനം അവര്‍ അതേപോലെ പ്രസിദ്ധീകരിച്ചു. 1995 ല്‍ മഹാരാഷ്ട്ര സ്റ്റേറ്റ് സിലബസ്സില്‍ പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ഈ ലേഖനം ഉള്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ സൈനികനെ ആദരിച്ചു. അക്ഷരങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറുകയായിരുന്നു എം. പി. കുട്ടികളെയും മുതിര്‍ന്നവരെയും അദ്ദേഹത്തിന്‍റെ ലേഖനങ്ങള്‍ സ്വാധീനിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരളത്തിലെ എട്ടാംക്ലാസ് സിലബസ്സിലും എം.പിയുടെ ലേഖനം കുട്ടികള്‍ക്ക് പഠന വിഷയമാക്കിയിരിക്കുന്നു. കമ്പ്യൂട്ടറിലേക്ക് ചുവടു മാറാന്‍ എം.പിയെ പ്രോല്‍സാഹിപ്പിച്ചത് വ്യോമസേനയിലെ എം.പിയുടെ ഗുരു തന്നെയായിരുന്നു. വായില്‍ കടിച്ചു പിടിച്ച ഒരു ചെറിയ കോലു കൊണ്ട് പ്രത്യേകമായി ക്രമീകരിച്ച കീ ബോര്‍ഡിലേക്ക് എം. പി തന്‍റെ ചിന്തകള്‍ പകര്‍ന്നു. കഴിഞ്ഞ ഇരുപ്പത്തിയാറ് വര്‍ഷങ്ങളായി ഇന്ത്യന്‍ ദിനപത്രങ്ങളിലും, ഡിഫെന്‍സ് അക്കാദമിയുടെ ജേര്‍ണലിലും എം.പിയുടെ ലേഖനങ്ങള്‍ പതിവായിരുന്നു.

Photo:Google Images
ജീവിതത്തിലെ രണ്ടാംഘട്ടത്തില്‍ അക്ഷരങ്ങളിലൂടെ പറക്കാനുള്ള നിയോഗമായിരിക്കും എം. പിക്ക് ഈശ്വരന്‍ കരുതി വച്ചിരുന്നത്. ഇത് പോലെയുള്ള ആളുകളോടുള്ള നമ്മുടെ സമീപനം എങ്ങിനെ വേണമെന്ന നിശ്ചയമില്ലായ്മ കുറേകാലം എന്നെ എം.പിക്ക് എഴുതുന്നതില്‍ നിന്ന് അകറ്റി. ഈ അകല്‍ച്ച എന്നില്‍ നിന്ന് മാറ്റിയത് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വീല്‍ചെയറില്‍ പരീക്ഷ എഴുതാന്‍ വന്ന പയ്യനാണ്. മൂന്ന് മണിക്കൂര്‍ അവനോടൊപ്പം ചിലവഴിച്ച എനിക്ക് അതിന്നും മറക്കാന്‍ കഴിയില്ല. "ഓരോ ദിവസവും ഓരോ പോരാട്ടമാണ്, പക്ഷെ അതൊന്നും എന്‍റെ സ്വപ്നങ്ങള്‍ക്ക് തടസമല്ലായെന്ന" അവന്‍റെ വാക്കുകള്‍ കുഴഞ്ഞ നാവിന്‍തുമ്പില്‍ നിന്ന് എനിക്കായി കിട്ടിയ മുത്തുകളായിരുന്നു. ഇതിനുശേഷമാണ് ഞാന്‍ എം. പിക്ക് എഴുതുന്നത്‌. മറുപടി വൈകിയില്ല. അടുത്തു തന്നെ എഴുതാന്‍ പോകുന്ന മറ്റൊരു പരീക്ഷയുടെ തിയതി നീട്ടിയെന്നു അറിയിക്കാന്‍ വിളിച്ച സുഹൃത്തിനോടും വീല്‍ചെയറിലെ പോരാളിയെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. 

പ്രത്യാശയും ആത്മവിശ്വാസവും പ്രതിഫലിക്കുന്ന എം.പിയുടെ എഴുത്തുകള്‍ ഇനി ആരെയും തേടിയെത്തില്ല. ഒരിക്കല്‍ മരണത്തിന്‍റെ വക്കോളമെത്തി ജീവിതത്തിലേക്ക് പൊരുതി മടങ്ങിയ ധീര യോദ്ധാവിന് ഇക്കുറി കീഴടങ്ങേണ്ടി വന്നു. തോല്‍ക്കാന്‍ മനസ്സില്ലാത്ത എം.പി ഈ യുദ്ധവും ജയിച്ചു വരുമെന്ന വിശ്വാസവും പ്രാര്‍ത്ഥനയും വൃഥാവിലായി... എങ്കിലും കടിച്ചുപിടിച്ച് എഴുതിയ അക്ഷരങ്ങളിലൂടെ എം. പി എന്നുമുണ്ടാവും കരുത്തായി....

Believe it or not, every dark cloud has a silver lining. To surmount even seemingly insuperable obstacles, one has to muster the remnant faculties and shun the thought of disability and then canalise one’s dormant energies purposefully and whole‑heartedly. It isn’t just physical ability and average intelligence but an insatiable appetite for success and an unflagging will power that would texture the warp and woof of the fabric called human destiny. Greater the difficulty, sweeter the victory.” (Airborne to Chairborne, autobiography by M.P. Anilkumar)40 comments:

 1. ഇച്ഛാശക്തിയോളം പോന്നൊരീശ്വരനുമില്ല, എം പി'ക്കഭിവാദ്യം.

  ReplyDelete
 2. വീല്‍ചെയറിലെ പോരാളിയുടെ വീര്യം എല്ലാരിലേക്കും പടരട്ടെ.
  തളരാത്ത മനസ്സുകള്‍ അധികം കാണില്ല.
  നന്നായി പരിചയപ്പെടുത്തി.

  ReplyDelete
 3. 'ഓരോ ദിവസവും ഓരോ പോരാട്ടത്തിന്റെതാകട്ടെ....'
  വേദനയോടെയാണ് വായിച്ചു തീര്‍ത്തത്................ഇങ്ങനെ എനിക്കറിയാത്ത എത്രയോ പേര്‍....മുബിയോടുള്ള സ്നേഹം അറിയിക്കട്ടെ...!

  ReplyDelete
 4. സത്യം ,വായിച്ചു തീര്‍ന്നിട്ടും എന്തൊക്കെയോ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട് ...
  ഇതൊരു പ്രചോദനമാണ് ,ജീവിതത്തിലെ പ്രതിസന്ധികളില്‍ ചിന്തിക്കേണ്ട വിഷയം ...
  ഈ പോസ്റ്റ്‌ കൂടുതല്‍ ആളുകളിലേക്ക്‌ എത്തട്ടെ .....
  ഇത്താ നന്ദി ...സ്നേഹത്തോടെ ...

  ReplyDelete
 5. അനില്‍കുമാറിന്റെ ജീവിതം എന്താണെന്ന് മാതൃഭൂമിയില്‍ നിന്നും വായിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ലേഖനം കൊണ്ട് സാധിച്ചു. ചില മനുഷ്യരിലുള്ള അപൂര്‍വ്വസിദ്ധികളെ ഒരു വിധിക്കും തോല്‍പ്പിക്കാനോ മായ്ച്ചുകളയാനൊ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ആ ജീവിതം.

  ReplyDelete
  Replies
  1. നാമൂസ്, റാംജിയേട്ടന്‍, അന്നൂസ്‌, വിജിന്‍, & ഇക്കാ.... സ്നേഹം

   Delete
 6. Hi Mubi,
  Good to be here again. This is indeed a touching post about a wonderful personality who did not surrender to fate! Instead he fought a good fight and did tremendous lasing things to the society.

  "Disability is not a liability" He proved the adage is correct through his life. No doubt “History is filled with such bold personalities they proved they might even in their disabilities”

  I am sure his name too will be engraved along with that great list who showed their metal even in their disabilities.

  You should have given little more light in the life of MP his family, parents, etc etc i think there was an abrupt end to this post. Hope in the near future you will be writing more about this unusual personality since you had a good acquaintance with him and his writings, so please think of another post about this individual, of course some writing of him you translated also can be posted for your readers. Hope you do
  think on this line, eagerly waiting to hear from you.
  May his tribe increase.

  Thanks for sharing

  ~Philip Ariel, Secunderabad

  ReplyDelete
  Replies
  1. Hi Ariel sir,

   Thanks for your valuable comments. Please try to watch the short film "The Fight goes on... " I can also share few links if you would like to read more on M.P. Sir,
   1) http://chairbornewarrior.wordpress.com/
   2) http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16881075&programId=1073753987&channelId=-1073751706&BV_ID=%40%40%40&tabId=11
   3) http://www.azhimukham.com/secondtopnews-833.html
   4) http://bpradeepnair.blogspot.ca/2014/05/we-will-miss-you-mp-rest-in-peace.html?spref=fb

   Thank you

   Delete
 7. ആളുകള്‍ വായിക്കേണ്ട ജീവിതം....

  ReplyDelete
 8. മറ്റൊരു സ്റ്റീഫന്‍ ഹോക്കിംഗ്സ്...!!!

  ReplyDelete
 9. ഇത്തരം ആളുകളാണ് യഥാർത്ഥ മാതൃകകൾ .....
  എല്ലാ പ്രതിസന്ധികളേയും, നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൊണ്ട് നേരിട്ട് ജീവിതം സാർത്ഥകമാക്കിയ ഈ മഹത് വ്യക്തികൾ തങ്ങളുടെ ജീവിതം വലിയ സന്ദേശമാക്കി മാറ്റി .....

  ReplyDelete
 10. എം പിയെ പറ്റി വായിച്ചറിഞ്ഞിരുന്നു......
  ഇതെല്ലാവരിലേക്കും എത്തിചേരട്ടെ!
  ആശംസകള്‍

  ReplyDelete
 11. അനീഷ്‌, സംഗീത്, തങ്കപ്പന്‍ ചേട്ടന്‍, പ്രദീപ്‌ മാഷ്‌,

  സോക്രട്ടീസ് കെ വാലത്ത് എടുത്ത ഒരു ഡോക്യുമെന്റ്ററി ചിത്രമുണ്ട് എം.പി യെ പറ്റി. "ആന്‍ഡ്‌ ദി ഫൈറ്റ് ഗോസ് ഓണ്‍..." കാണാന്‍ ശ്രമിക്കുമല്ലോ?

  DOCUMENTARY-യിൽ അദ്ദേഹം പറയുന്നുണ്ട് -''സിമ്പതിയുടെ ഒരാവശ്യവുമില്ല. എന്റെ FRIENDS ഒക്കെ എന്നെ EQUAL ആയിട്ടാണ് CONSIDER ചെയ്യുന്നത്.അതാണ് ഞങ്ങളുടെ FRIENDSHIP-ന്റെ സ്ട്രോങ്ങ്‌ പോയിന്റ്‌ '' (Shared from Socraties K Valath FB status)

  നന്ദി

  ReplyDelete
 12. നേരത്തെ വായിച്ചറിഞ്ഞിട്ടുണ്ട്. മുബി വളരെ ഭംഗിയായി പരിചയപ്പെടുത്തി.. യഥാര്‍ഥത്തില്‍ എം പിയെ പോലെ ഉള്ളവരെപ്പറ്റിയാണ് കൂടുതല്‍ അറിയേണ്ടത്. ആ അറിവില്‍ നിന്ന് പ്രചോദനം നേടേണ്ടതും..

  ReplyDelete
 13. താങ്കളെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു
  കുവൈറ്റില്‍ നിന്നും ഒരു പഴയ എക്സ് - സര്‍ജെന്ട്-
  ഈ പരിചയപ്പെടുത്തലിനു നന്ദി മുബി-
  ഞാന്‍ 'നാഷണല്‍ എക്സ് സര്‍വീസ്മെന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി" എന്ന സംഘടനയുടെ ഉന്നതങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാളാണ്- . ഈ വിവരം അവരെ ഇന്ന് തന്നെ ഞാന്‍ അറിയിക്കുന്നുണ്ട് - ഇങ്ങനെ എത്ര എത്ര അറിയാപ്പെടാത്ത പട്ടാളക്കാര്‍! എന്‍റെ നാട്ടിലുള്ള ഹെലികൊപ്ട്ടെര്‍ ബ്ലെഡിലൂടെ കൈ മുറിഞ്ഞു പോയ ഒരു ഹത ഭാഗ്യനെ കുറിച്ച് ഈയിടെയാണ് അറിഞ്ഞത്! ഒരു മുന്‍ സൈനികനായിരുന്നിട്ടും ഇങ്ങനെ അറിയാത്ത കഥകള്‍ നിരവധി!

  ReplyDelete
  Replies
  1. അദ്ദേഹത്തിന് സിമ്പതിയുടെ ആവശ്യമില്ല എന്നതിനെ മാനിക്കുന്നു-
   പക്ഷെ ഇങ്ങനെയുള്ളവരെ പൊതുജനം അറിയുകയും ആദരിക്കുകയും നല്ല നാളെയുടെ ആവശ്യമാണ്‌!

   Delete
 14. ധീരനായ പോരാളി. വിധിക്കെതിരെ, പ്രതികൂല സാഹചര്യങ്ങൽക്കെതിരെ പോരാടാനുള്ള മനോ വീര്യം അതാണ്‌ അനിൽ കുമാർ നമുക്ക് കാണിച്ചു തന്നത്. ഈ ചെറിയ ജീവിതം ക്ഷണികമായ ഭൌതിക സുഖങ്ങൾക്ക് വേണ്ടിയുള്ള മരണ പാച്ചിലിൽ അവസാനിപ്പിക്കാതെ സഹ ജീവികൾക്ക് പ്രയോജനപ്രദമായി എന്തെങ്കിലും ചെയ്യാം. മുബി ആശംസകൾ.

  ReplyDelete
 15. ആദ്യമായാണ് എം പി യെ കുറിച്ച് കേള്‍ക്കുന്നത് , ഒരൊറ്റ വായനയില്‍ മുഴുവന്‍ തീര്‍ത്ത്‌ വായനക്ക് ശേഷവും വിധിയോടു പൊരുതിയ ആ ധീരയോദ്ധാവിനെ കുറിച്ച് തന്നെയാണ് ആലോചിക്കുന്നത്, മനസ്സില്‍ തട്ടിയ എഴുത്ത് .

  ReplyDelete
  Replies
  1. എച്ച്മു, രഘു സാര്‍, ഫൈസല്‍, ബിപിന്‍... വായിച്ചതില്‍ ഏറെ സന്തോഷം. കൂടുതല്‍ വായനക്കുള്ള ലിങ്കുകള്‍ മുകളില്‍ ഇട്ടിട്ടുണ്ട്. (Reply for P.V. Ariel) നന്ദി

   Delete
 16. Empi-yude manassinteyum jeevithathinteyum aazham kandethunna kurippu. Ith MP-kkulla veerochithamaya hridayanjali...Nandi..

  SOCRATIES K.VALATH

  ReplyDelete
 17. എം.പി.അനിൽ കുമാറിനെ കുറിച്ച് കുറച്ചറിയാമായിരുന്നുവെങ്കിലും,ഇത്ര നല്ലൊരു പരിചപ്പെടുത്തലിലൂടെ ഇദ്ദേഹത്തെ തൊട്ടറിയുവാൻ കനഡയിൽ നിന്നുള്ളൊരുവൾ വേണ്ടി വന്നല്ലോ
  എ ബിഗ് സല്യൂട്ട് കേട്ടൊ മുബി

  ReplyDelete
  Replies
  1. SOCRATIES K.VALATH, മുരളിയേട്ടന്‍.... നന്ദി പ്രിയരേ

   Delete
 18. എം.പിയെക്കുറിച്ചറിയാ‍നായി. പ്രതിസന്ധികളില്‍ തളരുമ്പോള്‍, ഉണര്‍വ്വാകുന്നു , ഇത്തരം കുറിപ്പുകള്‍.

  ReplyDelete
 19. എം പി സാറിനെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്.
  അദ്ദേഹത്തെ കുറിച്ച് വായിച്ചറിയാൻ കഴിഞ്ഞത് ഭാഗ്യമായ് കരുതുന്നു..

  ReplyDelete
 20. ആദ്യമായാണ് എം പി യെ കുറിച്ച് കേള്‍ക്കുന്നത് , ഒരൊറ്റ വായനയില്‍ മുഴുവന്‍ തീര്‍ത്ത്‌ വായനക്ക് ശേഷവും വിധിയോടു പൊരുതിയ ആ ധീരയോദ്ധാവിനെ കുറിച്ച് തന്നെയാണ് ആലോചിക്കുന്നത്, മനസ്സില്‍ തട്ടിയ എഴുത്ത് . ആശംസകള്‍

  ReplyDelete
  Replies
  1. തുമ്പി, ഗിരീഷ്‌, ഷംസുദ്ദീന്‍..... ഈ വായനക്ക് ഏറെ സന്തോഷം

   Delete
 21. ഞാനും ആദ്യമായാണ് ഇങ്ങനെ ഒരു പോരാളിയെപ്പറ്റി അറിയുന്നത്

  ReplyDelete
 22. പ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ ഇത്തരം പച്ചയായ ജീവിതകഥകൾ പലർക്കും ഒരു പ്രചോദനമാകും. ഇത്തരം കഥകളാണ് പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തി ചെറുപ്രായത്തിലേ പ്രതിസന്ധികളിൽ നിന്നും മുന്നേറാനുള്ള കരുത്ത് സായത്തമാക്കാൻ പുതു തലമുറയ്ക്ക് പ്രചോദനമാകേണ്ടത്.
  ഞാനും ആദ്യമായിട്ടാണ് എം.പിയെക്കുറിച്ച് അറിയുന്നത്.
  ആശംസകൾ മൂബി.

  ReplyDelete
  Replies
  1. അജിത്തേട്ടാ, വീ.കെ... നന്ദി. ഇന്നിറങ്ങിയ സംഗമം (കാനഡ) പത്രത്തില്‍ ഈ ബ്ലോഗ്‌ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്...

   Delete
 23. എം.പി യുടെ ജീവിതം പ്രതിസന്ധികളില്‍ തളരുന്ന എല്ലാവര്‍ക്കുമുള്ള പാഠമാണ്.മുബിയ്ക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 24. പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തെ നേരിട്ട പോരാളി.വളരെ നന്ദി എംപിയുടെ ജീവിതം ഇവിടെ പകര്‍ത്തിയതിന്

  ReplyDelete
 25. എം.പി.യെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പിന് നന്ദി.

  ReplyDelete
 26. വെട്ടത്താന്‍ ചേട്ടന്‍, സാജന്‍ & മനോജ്‌.... നന്ദി

  ReplyDelete
 27. ഇക്കഴിഞ്ഞ ഞായറിലെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ സോക്രട്ടീസ് വാലത്ത് എം.പി.യെ കുറിച്ച് എഴുതിയത് കിട്ടിയോ.

  ReplyDelete
 28. വായിച്ചിരുന്നു മനോജ്‌... സോക്രട്ടീസ് എടുത്ത ഡോക്യുമെന്റ്ററിയുടെ സി. ഡിയും ഇറങ്ങിയിട്ടുണ്ട്.

  http://chairbornewarrior.wordpress.com/buy-the-documentary-dvd-on-mp-anil-kumar/

  ReplyDelete
 29. മുബീ ..ഞാന്‍ വൈകി വരാന്‍ ........... പ്രതിബന്ധങ്ങളെ എത്ര സഹനത്തോടെ അദ്ദേഹം തരണം ചെയ്തു അല്ലെ ......ഒരുപാടുപേര്‍ക്ക് ഇതൊരു പ്രചോദനമാകും ....

  ReplyDelete
  Replies
  1. വൈകിയാണെങ്കിലും വായിച്ചല്ലോ... നന്ദി മിനി

   Delete
  2. This comment has been removed by the author.

   Delete
 30. great i am became ur fan yarr...nice

  ReplyDelete
  Replies
  1. Sorry Hareesh... I was having problems with my previous template and was unable to view comments.

   Delete