2014 മാർച്ച് 23, ഞായറാഴ്‌ച

മധുരമൂറും കഥകള്‍




"കഥ മുറുക്കിക്കെട്ടിയ ഭാണ്ടങ്ങളുമായി കഥ പറച്ചിലുകാര്‍ വരവായി. നടന്നും അലഞ്ഞും കഥകള്‍ പറഞ്ഞുപറഞ്ഞും ദേശാടനക്കിളികള്‍ക്കൊപ്പം അവരുമെത്തും. അവരുടെ കാലടികള്‍ ചെമ്മണ്‍ പുരണ്ട് മുഷിഞ്ഞിരിക്കും....” സാറ ജോസഫിന്‍റെ “ആതി”യിലെ വരികളാണ് പരമ്പരാഗത വേഷമണിഞ്ഞ കഥ പറച്ചിലുകാരനെ കണ്ടപ്പോള്‍ ഓര്‍ത്തത്‌. കഥയോടൊപ്പം പാട്ടുമുണ്ട്ട്ടോ. കഥയാകട്ടെ മരത്തെ കുറിച്ചും! മേപ്പിള്‍ മരത്തിനുമുണ്ട് പ്രത്യുപകാരത്തിന്‍റെ മധുരമൂറുന്ന കഥ...

പണ്ട് പണ്ട്...വളരെ പണ്ട് ആകാശത്തോളം വളര്‍ന്നു പന്തലിച്ച്, ഭൂമിക്കടിയില്‍ പാതാളത്തോളം വേരുകള്‍ ആഴ്ന്നിറങ്ങിയ ഒരു മേപ്പിള്‍ മരമുണ്ടായിരുന്നു. “എന്നിട്ട്?” അടുത്ത ചോറുരുളക്ക് വായ്‌ തുറക്കുന്നതിന് മുന്നേ ചോദ്യം ചോദിച്ചിരുന്ന കാലം എന്‍റെ മനസ്സില്‍ നിന്നും പോയിട്ടില്ലെന്ന മനസ്സിലായത്‌ കുറച്ച് നേരത്തേക്ക് അയാളുടെ കഥ പറച്ചില്‍ നിന്നപ്പോഴാണ്. മേപ്പിള്‍ മരം കാണാന്‍ നല്ല സുന്ദരിയായിരുന്നു. ഒരു ദിവസം കുറെ പുഴുക്കള്‍ സുന്ദരി മരത്തില്‍ കയറി കൂടി. മരത്തൊലിയുടെ അകത്തു നുഴഞ്ഞുകയറിയ പുഴുക്കള്‍ കാരണം മേപ്പിള്‍ മരത്തിന് ചൊറിച്ചില്‍ അസഹനീയമായി. ചില്ലകള്‍ താഴ്ത്തി ചൊറിഞ്ഞു ചൊറിഞ്ഞു ക്ഷീണിച്ചപ്പോള്‍, തന്റെ തണലില്‍ വിശ്രമിക്കാനും, കളിക്കാനും, ഉറങ്ങാനും വന്നിരുന്ന കാട്ടിലെ കൂട്ടുകാരെ സഹായത്തിന് വിളിച്ചു. വന്നവര്‍ വന്നവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി.

Google Images 
ഒടുവില്‍ കൂടണയാന്‍ അതുവഴി പറന്നുവന്നൊരു പക്ഷി മേപ്പിള്‍ മരത്തെ സഹായിക്കാമെന്ന് ഏറ്റു. അത്രെയേറെ ദയനീയമായിരുന്നു മരത്തിന്‍റെ സ്ഥിതി. പക്ഷി വാക്ക് പാലിച്ചു. പിറ്റേന്ന് തന്നെ കുടുംബത്തില്‍പ്പെട്ട നീണ്ട കൊക്കുകളും, ചുവന്ന തലപ്പാവുമുള്ള മരംകൊത്തി പക്ഷികളെയും കൂട്ടിയിട്ടാണ് പക്ഷി എത്തിയത്. മേപ്പിളിനെ വേദനിപ്പിക്കാതെ നീണ്ട കൊക്കുകള്‍ കൊണ്ട് മരത്തിനുള്ളില്‍ കയറി കൂടിയ പുഴുക്കളെ മുഴുവന്‍ മരംകൊത്തികള്‍ കൊത്തിയെടുത്തു. ചൊറിച്ചിലും പുകച്ചിലും ഇല്ലാതെ സുഖമായി ഇനി കഴിയാം. മരത്തിനു സന്തോഷമായി. കാട്ടിലെ മറ്റു കൂട്ടുകാര്‍ വീണ്ടും മരത്തണലില്‍ കളിയും ചിരിയുമായെത്തി.. സന്തോഷത്തിന്‍റെ കാലം അധികം നീണ്ടു നിന്നില്ല. 

കാട്ടില്‍ മഴ കുറഞ്ഞു, അരുവികളും പുഴകളും വറ്റി. വരള്‍ച്ചയുടെ ദുരിതം കടുത്തു. പക്ഷിമൃഗാദികള്‍ ദാഹം കൊണ്ട് വലയാന്‍ തുടങ്ങി. ഈ അവസരത്തില്‍ പണ്ട് തന്നെ ആപത്തില്‍ സഹായിച്ച കൂട്ടുകാരെ സഹായിക്കണമെന്ന് മേപ്പിള്‍ മരം തീരുമാനിച്ചു. പക്ഷിയോട് കൂട്ടുകാരായ മരംകൊത്തികളെയും കൂട്ടി തന്‍റെ അരികിലേക്ക് വരാന്‍ മേപ്പിള്‍ മരം പറഞ്ഞു. അവരെല്ലാം എത്തിയപ്പോള്‍ മേപ്പിള്‍ മരം ഇങ്ങിനെ പറഞ്ഞുവത്രേ, “മരംകൊത്തികളെ നിങ്ങളുടെ നീണ്ട കൊക്കുകള്‍ കൊണ്ട് എന്നെ കൊത്തുക. കൊത്തിയതിനു ശേഷം ഒരു സെക്കന്റ് കാത്ത് നിന്നാല്‍ എന്‍റെ ദേഹത്തില്‍ നിന്ന് മധുരമുള്ള ഒരു സത്ത് പുറത്തു വരും. അത് കുടിച്ച്‌ നിങ്ങളുടെ ദാഹം മാറ്റണം.” മേപ്പിള്‍ പറഞ്ഞത് പോലെ പക്ഷികള്‍ ചെയ്തു, മരത്തിന്‍റെ നീര് കുടിച്ച്‌ ദാഹം തീര്‍ത്തു സന്തോഷത്തോടെ അവര്‍ കൂട്ടിലേക്ക് മടങ്ങി. മരംകൊത്തികള്‍ മേപ്പിളില്‍ കൊത്തുന്നത് നോക്കി നിന്ന കാട്ടിലെ മനുഷ്യര്‍, പക്ഷികള്‍ കൊത്തിയ അതെ സ്ഥലങ്ങളില്‍ കൊത്തി നീരെടുത്തു രുചിച്ചു നോക്കിയത്രേ. പിന്നീട് കൃത്യമായി മനുഷ്യരെത്തി മരത്തില്‍ നിന്ന് നീരെടുത്ത് ഉപയോഗിച്ച് തുടങ്ങിയെന്നാണ് കഥ. തേനു പോലെതെന്നെ മധുരമുള്ള “മേപ്പിള്‍ സിറപ്പി”ന്റെ ഉത്ഭവം ഇങ്ങിനെയത്രേ. 






ഈ കഥയുടെ മധുരം മാറും മുന്നേയാണ് മറ്റൊരു മേപ്പിള്‍ കഥ ഞാനറിഞ്ഞത്. ആദ്യത്തെ കഥ “പണ്ട്, വളരെ പണ്ട്....” എന്ന് പറഞ്ഞു തുടങ്ങിയെങ്കില്‍ ഈ കഥക്ക് അധികം പഴക്കമില്ല. ഇനി ആ കഥ ഞാന്‍ തന്നെ പറയാം, ഒരു മരത്തിന് ലഭിച്ച ആദരവിന്‍റെ കഥ!

ചരിത്രത്തിന്‍റെ ഭാഗമായവരെ ആദരിക്കുക എന്നത് ജീവിച്ചിരിക്കുന്നവരുടെ കടമയാണ്. മനുഷ്യര്‍ മാത്രമല്ല മരങ്ങളും ഇതിനര്‍ഹരാണ് എന്ന് തെളിയിച്ചത് ടോറോന്‍റോ നിവാസികളാണ്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ടോറോന്‍റോ നഗരത്തിന്‍റെ ഒരു ഭാഗത്ത് സമൂഹത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച സ്ത്രീ രത്നങ്ങളെ ആദരിച്ചപ്പോള്‍ മറു ഭാഗത്ത് ആദരിച്ചത് രണ്ടായിരത്തി പതിമൂന്ന് ജൂലൈയിലെ കൊടുങ്കാറ്റിലും പേമാരിയിലും കടപുഴങ്ങി വീണ സില്‍വര്‍ മേപ്പിള്‍ മരത്തെയാണ്. മേപ്പിള്‍ സിറപ്പ് നല്‍കി ആളുകളെ മത്ത് പിടിപ്പിച്ചതിനല്ല മറിച്ച് ആ മരത്തിന്‍റെ ഒരില കാരണം ജന്മമെടുത്ത വരികള്‍ക്ക് വേണ്ടി.... വിശ്വാസം വരുന്നില്ലല്ലേ? പക്ഷേ സത്യമതാണ്...

Courtesy - Google Images


ടോറോന്‍റോയിലെ ലെയിംഗ് സ്ട്രീറ്റില്‍ നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സായാഹ്ന സവാരിക്കിടെ വഴിയരികിലെ വീട്ടുമുറ്റത്ത് നിന്നിരുന്ന  ഈ സില്‍വര്‍ മേപ്പിള്‍ മരത്തില്‍ നിന്ന് പൊഴിഞ്ഞ ഒരില അലക്സാണ്ടര്‍ മുയിര്‍ എന്ന അദ്ധ്യാപകന്റെ ചുമലില്‍  പതിച്ചപ്പോള്‍ പിറന്നതാണത്രേ “മേപ്പിള്‍ ലീഫ്‌ ഫോര്‍എവര്‍” എന്ന കാനഡയുടെ അനൌദ്യോഗിക ഗാനം. 1867 ലാണ് ഈ ഗാനം പിറവിയെടുത്തത് എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. കൃത്യമായി പറഞ്ഞാല്‍ കനേഡിയന്‍ കോണ്‍ഫെഡറേഷന്‍ നിലവില്‍ വന്ന അതെ വര്‍ഷത്തില്‍. ഇംഗ്ലീഷിനോട് ഏറെ ആഭിമുഖ്യമുള്ള ഈ ഗാനത്തോട് ഫ്രഞ്ച് കനേഡിയന്‍ വിഭാഗം അതൃപ്തി പ്രകടിപ്പിച്ചുവത്രേ.   വിഷയം ദേശഭക്തിയൊക്കെ തന്നെയാണ് എന്നാലും ഭാഷയുടെ വടം വലിയില്‍ “മേപ്പിള്‍ ലീഫ്‌ ഫോര്‍എവര്‍” ദേശിയഗാന തിരഞ്ഞെടുപ്പില്‍ വിജയം കണ്ടില്ല. പല രീതിയില്‍ പിന്നീട് ഈ ഗാനം മാറ്റി എഴുതപ്പെട്ടു.

Courtesy - Google Images
ചരിത്ര താളുകള്‍ക്ക് നിറം മങ്ങിയെങ്കിലും ടോറോന്‍റോയിലെ ജനങ്ങള്‍ മുത്തശ്ശി മരത്തെ അളവില്ലാതെ സ്നേഹിച്ചു. ജീവിത യാത്രക്കൊടുവില്‍ തളര്‍ന്നു നിലംപൊത്തിയപ്പോഴും മുത്തശ്ശി മരത്തെ അവര്‍ കൈവെടിഞ്ഞില്ല. മണ്ണില്‍ അലിയാന്‍ അനുവദിക്കാതെ ആ മരത്തിന്‍റെ ശാഖകള്‍ മുറിച്ച് രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ എത്തിക്കുന്ന ചടങ്ങിനു തുടക്കം കുറിച്ചത് 2014 മാര്‍ച്ച് എട്ടിനായിരുന്നു.  ബാന്‍ഡ് വാദ്യത്തിന്‍റെ അകമ്പടിയോടെ മരത്തടിയില്‍ ഈര്‍ച്ചവാള്‍ തൊടുന്നതോടെ ആരംഭിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ കുട്ടികളും മുതിര്‍ന്നവരും എത്തിയിരുന്നു.

അറ്റ് വീഴുന്ന മരക്കഷണങ്ങളില്‍ തൊട്ട് തലോടുമ്പോള്‍ മനസ്സില്‍ “മേപ്പിള്‍ ലീഫ്‌ ഫോര്‍ എവറി”ന്‍റെ ഒന്ന് രണ്ടു വരികളെങ്കിലും മൂളാന്‍ ആരും മറന്നിരിക്കില്ല. മരത്തിന്‍റെ ചെറു ചീളുകള്‍ കരുതലോടെ പെറുക്കിയെടുത്ത് മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും വേണ്ടി വീടുകളില്‍ സൂക്ഷിക്കാന്‍ വെമ്പുന്ന പഴയ തലമുറക്കാര്‍. അത് മാത്രമോ? രാജ്യഭരണത്തില്‍ നിശബ്ദ പങ്കാളിയാകാന്‍ മരത്തിന്റെ വലിയ കഷ്ണങ്ങള്‍ ഒട്ടാവയിലെ പാര്‍ലമെന്റ്‌ ഹില്ലിലെത്തും. സ്പീക്കറുടെ ചേംബര്‍ ഈ മരത്തടി ഉപയോഗിച്ച് പുതുക്കി പണിയാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം.  പഴമയും പുതുമയും ചേര്‍ത്ത് എന്നെന്നും ഓര്‍മ്മിക്കാന്‍ ഉതകുന്ന കലാമൂല്യമുള്ള ഒരു ശില്‍പം വാര്‍ത്തെടുക്കണം എന്ന നിശ്ചയദാര്‍ഢ്യമാണ്  കലാകാരന്മാര്‍ക്ക്.


Courtesy - Toronto Star (Google)

ഈര്‍ച്ച പൊടിയില്‍ നിന്ന് ഉണ്ടാക്കുന്ന കടലാസ്സുകള്‍ക്ക് മരത്തിന്‍റെ പൈതൃകം നിലനിര്‍ത്താന്‍ ഭാഗ്യമുണ്ടാവും എന്ന ശുഭാപ്തി വിശ്വാസത്തോടെ പ്രകൃതിസ്നേഹികളായ സംഘാടകര്‍ കുട്ടികള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നു. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും ആദരിക്കപ്പെട്ട, ഗാനത്തിലെ പേര് പോലെതന്നെ  എന്നെന്നും അനശ്വരമായി നിലനില്‍ക്കുവാനും ഭാഗ്യം ലഭിച്ച മുത്തശ്ശി മരം!


തലങ്ങുംവിലങ്ങും പ്രകൃതിയെ ദുരുപയോഗം ചെയ്തു ശീലിച്ച നമ്മുടെ മനസ്സിന് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമാണിതെല്ലാം. അതെ ഭ്രാന്ത്, അല്ലാതെയെന്ത്. ഇതുപോലെയുള്ള ഭ്രാന്തുകള്‍ ഇല്ലാത്ത നമ്മളോ ആകെയുള്ളതും തീയിട്ട് നശിപ്പിക്കുന്നു. എല്ലാം ശുദ്ധികരിക്കുന്ന അഗ്നിക്ക് ശുദ്ധിയാക്കാന്‍ കഴിയാത്ത മനസ്സുകള്‍ മാത്രം ബാക്കി നില്‍ക്കട്ടെ... മറ്റൊന്നുമില്ലല്ലോ ഈ വരണ്ട മണ്ണില്‍ ഇനി...

Cherukara (2007)


75 അഭിപ്രായങ്ങൾ:

  1. An excellent write up about a very simple life event - എല്ലാ വൻ മരങ്ങളും ഒരു ദിവസം വീഴും Reji

    മറുപടിഇല്ലാതാക്കൂ
  2. വളരെ നന്നായി ഈ മേപ്പിൾ കഥകളും ചെറുകരയുടെ പഴയ ഫോട്ടോയും :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനി അങ്ങോട്ട്‌ പോകുമ്പോ എന്തെങ്കിലും ബാക്കിയുണ്ടാവോ എന്തോ? നന്ദി നിസു

      ഇല്ലാതാക്കൂ
  3. മേപ്പിള്‍ സിറപ്പ് രുചിച്ചു നോക്കീട്ടുണ്ടാ മുബീ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊച്ചു, ഇവിടെ കുട്ടികള്‍ തേനിനു പകരം ഉപയോഗിക്കുന്നത് മേപ്പിള്‍ സിറപ്പ് ആണ്. അപ്പത്തില്‍ ഒഴിച്ച് കഴിക്കും. തേനിനെക്കാളും കട്ടി കുറവാണ്.

      ഇല്ലാതാക്കൂ
  4. നാടോടിക്കഥയിൽ തുടങ്ങി ഒരു വൃക്ഷത്തെ ഒരു നാട് ഏറ്റുവാങ്ങി ആദരിക്കുന്നത് എങ്ങിനെയാണെന്ന് മനോഹരമായ ഭാഷയിൽ അവതരിപ്പിച്ചു ......

    മറുപടിഇല്ലാതാക്കൂ
  5. തലങ്ങുംവിലങ്ങും പ്രകൃതിയെ ദുരുപയോഗം ചെയ്തു ശീലിച്ച നമ്മുടെ മനസ്സിന് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമാണിതെല്ലാം. അതെ ഭ്രാന്ത്, അല്ലാതെയെന്ത്. ഇതുപോലെയുള്ള ഭ്രാന്തുകള്‍ ഇല്ലാത്ത നമ്മളോ ആകെയുള്ളതും തീയിട്ട് നശിപ്പിക്കുന്നു. എല്ലാം ശുദ്ധികരിക്കുന്ന അഗ്നിക്ക് ശുദ്ധിയാക്കാന്‍ കഴിയാത്ത മനസ്സുകള്‍ മാത്രം ബാക്കി നില്‍ക്കട്ടെ... മറ്റൊന്നുമില്ലല്ലോ ഈ വരണ്ട മണ്ണില്‍ ഇനി...


    മേപ്പിളിന്റെ പഴയതും പുതിയതും ആയ കഥ പറഞ്ഞ് നമ്മില്‍ നിന്നും വിഭിന്നമായി മരത്തെ അവരെങ്ങനെ കാണുന്നു എന്ന് പറയുമ്പോള്‍ അതൊരു ചിന്ത സമ്മാനിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ആദരിക്കേണ്ടതിനെ,അതൊരു മരമായാലും,ആദരിക്കുന്ന കാഴ്ച ഹൃദയാവര്‍ജ്ജകം എന്നെ പറയാന്‍ കഴിയൂ. ഇത്തരം ശീലമൊന്നും നമുക്കില്ല. മുബി വിഷയം അവതരിപ്പിച്ച രീതി ചേതോഹരമായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതേ, നമുക്കിതൊന്നും ശീലമില്ല, കണ്ടപ്പോള്‍ കൗതുകം തോന്നി... :)
      നന്ദി

      ഇല്ലാതാക്കൂ
  7. രസകരവും വിജ്ഞാനപ്രദവും ആയി.. നാട്ടിലെ ചെറുകരയുടെ പഴയ ഫോട്ടോ കണ്ടപ്പോള്‍ വിശ്വസിക്കാന്‍ തോന്നുന്നില്ല..ഇപ്പോള്‍ അവിടെ ഇങ്ങിനെ വല്ലതും കാണുമോ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സംശയമാണ് ഇക്കാ, സര്‍വകലാശാലക്ക് വേണ്ടി ഈ സ്ഥലങ്ങള്‍ എടുത്തിരിക്കുന്നോ എന്നറിയില്ല...

      ഇല്ലാതാക്കൂ
  8. മുബിയുടെ ഓരോ കുറിപ്പും വളരെ രസകരവും വിജ്ഞാനപ്രദവും ആണ് .മാപ്പിള്‍ മരങ്ങലെക്കുരിച്ചു വായിച്ചപ്പോള്‍ ലെറ്റര്‍ റ്റു പീക്കിംഗ് എന്നാ നോവല്‍ വെറുതെ ഓര്‍ത്തുപോയി ........

    മറുപടിഇല്ലാതാക്കൂ
  9. നന്നായിരിക്കുന്നു. വിജ്ഞാനപ്രദവും രസകരവും.

    മറുപടിഇല്ലാതാക്കൂ
  10. Thanks for sharing the info on 'Maple Leaf for Ever'. Nammude naasham naam thanneyalle varuthi vekkunnathu. Nannayirikkunnu mubee. (Y)

    മറുപടിഇല്ലാതാക്കൂ
  11. കേമായി... ഇഷ്ടായി ഈ കുറിപ്പ്..ഒത്തിരി ഇഷ്ടായി..

    മറുപടിഇല്ലാതാക്കൂ
  12. അപ്പോള്‍ അങ്ങനെയാണ് പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ ....... ( മ്മക്ക് കാടു കണ്ടാല്‍ വെട്ടി കളയാന്‍ വല്ലാത്ത ഇഷ്ടമാണ് ഒരു എതപോലും കാണാന്‍ കഴിയാതെ ആയി. കമ്യൂണിസ്റ്റ് പച്ചയും നീരോലിയ്ക്ക് പോലും രക്ഷയില്ലിവിടെ പിന്നെയാ )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനീഷ്, ലിബിയാണ് റെയില്‍വേ സ്റ്റേഷന്‍റെ ചരിത്രം എഴുതിയത്. അതെന്നെ മ്മക്ക് ഇലയും വെള്ളവും ഒക്കെ അലര്‍ജിയാണ്... വെറുതെ മിനക്കേട്‌... :(

      ഇല്ലാതാക്കൂ
  13. നമ്മുടെ പഞ്ചതന്ത്രം കഥകൾ പോലുള്ള
    മേപ്പിൾ നാടോടിക്കഥയുടെ ഭാണ്ഡമഴിച്ച് വെച്ച്
    മേപ്പിൾ ചരിത്രം പറഞ്ഞ് ഒരു മേപ്പിൽ മരമുത്തശ്ശിയെ
    തൊട്ടുകാണിച്ച കലക്കൻ വിവരണമായിട്ടിണ്ടുത് കേട്ടൊ മുബി മേപിളിച്ചി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളിയേട്ടാ ഇങ്ങള് നിക്ക് ഇട്ട പേര് കൊള്ളാം :) വായിച്ചതില്‍ സന്തോഷം...

      ഇല്ലാതാക്കൂ
  14. ഒരു പാടിഷ്ടായി..ശരിക്കും മധുരമുള്ള ഒരു കഥ തന്നെയായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  15. എല്ലാം പുതിയ അറിവുകളാണ്...
    നന്നായി എഴുതി...

    മറുപടിഇല്ലാതാക്കൂ
  16. മേപ്പിൾ മരത്തിന്റെ നീര് മധുരപാനീയമാണെന്നുള്ളത് പുതിയ അറിവാണ്. അറിവിനോടൊപ്പം കഥ കൂടി ചേരുമ്പോൾ കൂടുതൽ രസകരം.

    ചില കാര്യങ്ങളിൽ വൈകാരികതയ്ക്ക് വളരെ പ്രാധാന്യമുണ്ട്. സംരക്ഷിക്കപ്പെടേണ്ടതെല്ലാം നിലനിർത്താൻ അത് ബോധപൂർവ്വം പ്രയോഗിക്കുകയും ചെയ്യാം. 'ആയിരം പുത്രന്മാർക്ക് തുല്യമാണ് ഒരു വൃക്ഷം' എന്ന ഭാരതീയ കാഴ്ച്ചപ്പാടും അത്തരം വൈകാരികത നിലനിർത്താനുള്ള ശ്രമമായിരുന്നിരിക്കണം. കുറച്ചു കാലം മുമ്പ് ഒരു ആശാരിയുമായുള്ള അഭിമുഖം കണ്ടിരുന്നു. മരങ്ങളോട് അനുവാദം ചോദിച്ചതിനു ശേഷം, പകരമായി അതേയിനത്തിൽ പെട്ട വൃക്ഷത്തൈകൾ നടുമെന്ന് വാഗ്ദാനം നൽകിയ ശേഷമാണ് പണ്ട് ഇവിടെ മരങ്ങൾ മുറിച്ചിരുന്നതത്രെ. ഇന്നിപ്പോൾ മരങ്ങൾ അറിയുന്നതിനു പോലും മുമ്പ് അവ മുറിച്ചു മാറ്റപ്പെടുന്നു. അത്തരം വൈകാരികതകൾ നഷ്ടപ്പെടുന്നതുകൊണ്ടാവുമല്ലോ വീട്ടിലെ മുതിർന്നമരങ്ങളെയും വേരോടെ പിഴുത് നാം വൃദ്ധസദനങ്ങളിൽ കൊണ്ടു ചെന്ന് തള്ളുന്നത്.

    മനസ്സ് ഉണർത്തിയ എഴുത്ത്. നന്ദി മുബി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് മനോജ്‌ വൈകാരികമായ അടുപ്പങ്ങള്‍ നമുക്ക് കുറഞ്ഞു വരികയാണ്, ആരോടുമില്ല ഒന്നിനോടുമില്ല... ആശാരിയുടെ അഭിമുഖത്തെ കുറിച്ച് മനോജ്‌ പറഞ്ഞപ്പോ ഓര്‍ത്തത്‌, "ആയിറ്റങ്ങള്‍ക്കും ജീവനുണ്ട്, അത് കൊണ്ട് വേദനിപ്പിക്കരുത്." എന്നും പറഞ്ഞ് എത്ര വയ്യെങ്കിലും തൊടിയില്‍ ചെടികളുടെ ഇടയിലൂടെ നടക്കുന്ന ഉമ്മയെയാണ്.

      ഒത്തിരി സന്തോഷായി ഈ കമന്റ്‌ വായിച്ചപ്പോ :)

      ഇല്ലാതാക്കൂ
  17. ഇഷ്ടപ്പെട്ടു.
    ആകര്‍ഷകമായി അവതരണം.
    കുട്ടികഥകള്‍ പറഞ്ഞുകൊടുക്കുന്ന ലാഘവത്തോടെ,അതീവശ്രദ്ധയോടെ
    തുടങ്ങി കുട്ടിമനസ്സിനെ പിടിച്ചടുക്കുന്ന ചാതുര്യം അഭിനന്ദനാര്‍ഹമാണ്!
    ഗൌരവതരവും,വിജ്ഞാനപ്രദവുമായ വിഷയം......................
    viddiman ന്‍റെ ലിങ്ക് വഴിയാണ് വന്നത്.എന്‍റെ ഡാഷ്ബോര്‍ഡില്‍ കണ്ടില്ല.
    ഇനിയും നല്ല എഴുത്തിനായി കാത്തിരിക്കുന്നു....
    എല്ലാവിധ ആശംസകളും...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ന്നെ മാത്രല്ല എല്ലാവരെയും ഗൂഗിളില്‍ പറ്റിക്കുന്നുണ്ടല്ലേ, ഇടയ്ക്കിടയ്ക്ക് എന്നോട് പറയും ബ്ലോഗ്‌ അപ്ഡേറ്റുകള്‍ ഒന്നുല്യാന്ന്‍ :( അജിത്തേട്ടനെയും തങ്കപ്പന്‍ ചേട്ടനെയും കാണാഞ്ഞപ്പോള്‍ തിരക്കായിരിക്കും എന്ന് വിചാരിച്ചു...

      സ്നേഹം...... സന്തോഷം വായിച്ചതില്‍...

      ഇല്ലാതാക്കൂ
  18. "MAPLE LEAF FOR EVER" അറിഞ്ഞോണ്ടല്ല എങ്കിലും എത്ര ദൈവികതയുള്ള വരി അല്ലെ? ആദ്യ കഥ ഞാന്‍ ഇവടെ കേട്ടിട്ടുണ്ട് -കഴിഞ്ഞ കൊല്ലം ഒരു മേപ്പിള്‍ ഫാമിന്റെ ക്ഷണക്കത്ത് കിട്ടിയിരുന്നു -ഒരു ദിവസം മുഴുവന്‍ നമുക്ക് അവരോടൊപ്പം കഴിയാം, മരത്തില്‍ നിന്ന് നീരെടുക്കുന്നതും അതിനെ സിറപ് ആക്കുന്നതും ഒക്കെ കാണാം - സ്വതസിദ്ധമായ മടി കാരണം ആണെന്ന് തോന്നുന്നു ആ ചാന്‍സ് മിസ്സായി. ഇക്കൊല്ലം വേനലില്‍ നോക്കണം പറ്റുമോന്ന് :)
    രണ്ടാമത്തെ കഥ സ്പര്‍ശിച്ചു- പക്ഷെ അതിശയമില്ല ... ഇന്നാട്ടുകാര്‍ സത്യത്തില്‍ അത്തരം കാര്യങ്ങളില്‍ ഒക്കെ എത്രയോ മേലെയാണ്. നമ്മള്‍ ആണെങ്കില്‍, ഇവിടെ നിന്ന് ഇതൊന്നും കണ്ടു പഠിക്കാതെ, വേറെ എന്തൊക്കെയോ തലയില്‍ ഏറ്റി നടക്കലും!!!
    എന്തായാലും പതിവ് പോലെ മുബീസിന്‍റെ അവതരണം നന്നായി :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പോണംട്ടോ... റബര്‍ ടാപിംഗ് ചെയ്യുന്നത് പോലെ മേപ്പിള്‍ മരങ്ങളില്‍ പാത്രങ്ങള്‍ വെച്ചിട്ടുണ്ടാകും. ഇപ്പോഴാണ് മേപ്പിള്‍ സിറപ്പ് എടുക്കാന്‍ തുടങ്ങുക. (നിക്ക് ഇതൊക്കെ കാണാന്‍ മാത്രല്ല അവിടെ പോയാ മേപ്പിള്‍ ശര്‍ക്കര തിന്നാനും ഇഷ്ടാ..)
      എപ്പോഴെങ്കിലും നമ്മള്‍ പഠിക്കുമായിരിക്കും അല്ലേ, ആര്‍ഷ?

      സ്നേഹം മാത്രം.... :) :)

      ഇല്ലാതാക്കൂ
  19. പുതിയ അറിവ് തന്നതില്‍ നന്ദി ..നല്ല ഒരു പോസ്റ്റ്‌ മോളെ ...

    മറുപടിഇല്ലാതാക്കൂ
  20. മരം ഒരു വരം.
    മനോഹരമായി എഴുതി മുബി,
    കഥയിലൂടെ പിടിച്ചിരുത്തി കാര്യത്തിലേയ്ക്ക് കടന്ന രീതിയും ഒരേ വിഷയത്തിന്‍റെ രണ്ടു ഭാഗങ്ങള്‍ കൂട്ടിയിണക്കിയതും ഈ ലേഖനത്തെ മികവുറ്റതാക്കി.

    മറുപടിഇല്ലാതാക്കൂ
  21. നല്ല എഴുത്ത് മുബീ.. ഒരുപാട് പുതിയ അറിവുകള്‍ കിട്ടി . മാത്രമല്ല പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യന് ഒരു ഓർമ്മപ്പെടുത്തൽ കൂടി :-)

    മറുപടിഇല്ലാതാക്കൂ
  22. മറുപടികൾ
    1. @ പാവം രോഹു & @ റോസാപ്പൂക്കള്‍, നന്ദി ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും... :) :)

      ഇല്ലാതാക്കൂ
  23. പ്രകൃതിയെ സ്നേഹിക്കണം ,എന്തെന്നാല്‍ നാം നമ്മെത്തന്നെയാണ് അപ്പോള്‍ സ്നേഹിക്കുന്നത് ,മിതത്വമുള്ള എഴുത്ത് .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വയം അറിയാനും സ്നേഹിക്കാനും സമയം ഇല്ലാതെ തിരക്കിട്ട് ഓടുകയാണ് നമ്മള്‍... തിരക്കിനിടയില്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍....

      ഇല്ലാതാക്കൂ
  24. ലളിത മനോഹരമായി എഴുതി...മനസ്സില്‍ പച്ചപ്പിന്റെ തുരുത്തുകള്‍ അവശേഷിപ്പിക്കുന്ന നല്ല മനസ്സുകളുടെ ഗാഥ..... ഹൃദയമുള്ള മനുഷ്യരും മരങ്ങളുമുണ്ട്.... അവര്‍ നന്മയെ അറിയുന്നു... മറ്റുള്ളവരിലേക്ക് അത് പകരുന്നു... മുബീനു ആശംസകളും സ്നേഹവും.

    മറുപടിഇല്ലാതാക്കൂ
  25. മേപ്പിൾ മരത്തിന്റെ ആദ്യത്തെ കഥയും രണ്ടാമത്തെ സംഭവകഥയും മനോഹരമായി പറഞ്ഞ് തന്നതിന് നന്ദി...ഇത്തരം നന്മയുടെ തുരുത്തുകൾ നില നിൽക്കട്ടെ എന്നെന്നും....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ മാഷേ, "നന്മയുടെ തുരുത്തുകൾ നില നിൽക്കട്ടെ..." മേപ്പിള്‍ കഥകള്‍ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം :)

      ഇല്ലാതാക്കൂ
  26. ഈ മരക്കഥ ഹൃദ്യമായി ...

    മനുഷ്യൻ വൃക്ഷങ്ങളെ ആദരിക്കുകയും അവയുടെ ആവശ്യകത തിരിച്ചറിയുകയും ചെയ്യേണ്ട ഒരു ഘട്ടത്തിലാണ് നമ്മളിപ്പോൾ .... ഇത് സന്ദർഭോചിതമായ ഒരു സന്ദേശമായി മുബീ .....

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വീണ്ടു വിചാരമില്ലാത്ത നമ്മുടെ ഓരോ പ്രവര്‍ത്തികളുടെ അനന്തരഫലം എന്താവുമോ എന്തോ? നന്ദി ഷംസ്..

      ഇല്ലാതാക്കൂ
  27. വളരെ വളരെ നന്നായി എഴുതി. തെറ്റ് ശ്രദ്ധിക്കൂ ആദ്യ വരിയിലെ നാലാം വാക്ക് ' പറച്ചിലുക്കാർ' ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തെറ്റ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി മാഷേ... തിരുത്തിയിട്ടുണ്ട്.

      സന്തോഷം :)

      ഇല്ലാതാക്കൂ
  28. മേപ്പിള്‍ സിറപ്പും, ഗാനത്തിന്റെ ഉത്ഭവവുമൊക്കെ എനിക്ക് പുതിയ അനുഭവമാണ് മുബീ...നല്ല വിവരണം.

    മറുപടിഇല്ലാതാക്കൂ
  29. ഓരോ തവണയും തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലെ വൈവിധ്യം വീണ്ടും വീണ്ടും മുബിയുടെ ബ്ലോഗിലേക്ക് അടുപ്പിക്കുന്നു , നേരെത്തെ വായിച്ചിരുന്നു അഭിപ്രായം പറയാന്‍ വൈകി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ തുമ്പി, ശ്രിദേവി വിനോദ് & ഫൈസല്‍ ബാബു.... അഭിപ്രായങ്ങളില്‍ സന്തോഷം.... സ്നേഹം കൂട്ടരേ

      ഇല്ലാതാക്കൂ
  30. മേപ്പിൾ മരത്തിന് ഇങ്ങനേയും ചില കഥകളുണ്ടല്ലേ...?
    മേപ്പിൾ കഥ കൊള്ളാം
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  31. മുബീ ആദ്യത്തെ കഥയും, രണ്ടാമത്തെ യാതാര്‍ത്ഥ്യവും നന്നായിട്ടുണ്ട് കേട്ടോ... ഇവിടെയിനിയെന്നാണാവോ മരങ്ങളെ ആദരിക്കുന്ന കാഴ്ച കാണുക... തിരിച്ചു പിടിക്കാനാവാത്ത വിധം നഷ്ടപ്പെടുത്തിയിട്ടോ..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ വീകെ, രഘുമേനോന്‍, നിത്യഹരിത.... നന്ദി പ്രിയരേ

      ഇല്ലാതാക്കൂ
  32. എന്നിട്ട്.?......അടുത്ത ചോരുളയ്ക്ക് വായ തുറക്കുന്നതിനു മുന്നേ...........
    അതാനെനിക്കേറെ ഇഷ്ട്ടമായത്.......

    മറുപടിഇല്ലാതാക്കൂ
  33. Good and don't forget to watch the beautiful autumn foliage of maples.

    http://novelcontinent.blogspot.com/

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ അന്നൂസ്‌, ഹഹ. സന്തോഷം ഇവിടെ കണ്ടതില്‍.
      @ ഷാജഹാന്‍, Autumn Foliage കണ്ടിട്ടുണ്ട്. ഒരു ചെറിയ കുറിപ്പ് ബ്ലോഗില്‍ ഇട്ടിരുന്നു.

      ഇല്ലാതാക്കൂ
  34. എന്റെ പ്രിയ മരത്തിനു ഇത്രക്കും കഥകളോ..ആ മരത്തിനോടുള്ള പ്രിയവും എന്നെ പ്രവാസിയാക്കുന്നതില്‍ ഒരു പങ്കു വഹിച്ചിട്ടുണ്ട്..മനോഹരമായ എഴുത്ത്..പലപ്പോഴും അവരുടെ ഇത്തരം പ്രവൃത്തികള്‍ നമ്മുക്ക് ഭ്രാന്തായി തോന്നും..കാരണം പ്രകൃതി നമ്മുക്കു വേണ്ടി ഉണ്ടാക്കിയതാണെന്നല്ലേ നമ്മള്‍ വിശ്വസിക്കുന്നത്, അല്ലാതെ നമ്മല്‍ അതിന്റെ ഭാഗമാണെന്ന് ആരു വിശ്വസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗൗരി... മഞ്ഞുകാലം കഴിഞ്ഞ് ഇവിടെ ചെടികളില്‍ എല്ലാം ഇലകള്‍ വന്നു. ചെടികളോടും പക്ഷികളോടും സംസാരിക്കുന്ന സ്വഭാവം എനിക്കും ഉണ്ട്ട്ടോ :) :)
      സന്തോഷം വായനക്കും അഭിപ്രായത്തിനും...

      ഇല്ലാതാക്കൂ