Sunday, November 29, 2015

പിറന്നാള്‍ മധുരം

നീണ്ട അവധിക്കു ശേഷം വീണ്ടും ബ്ലോഗില്‍ എത്തുമ്പോള്‍ നിങ്ങളോട് പറയാന്‍ ഒരുപാട് വിശേഷങ്ങളുണ്ട്. മറ്റു വിശേഷങ്ങള്‍ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ആദ്യം സന്തോഷമുള്ള ഒരു കാര്യം പറയാം.

Photo courtesy: Sreejith Kayanadath (FB post dated Nov 27th)
കുട്ടികള്‍ക്ക് വേണ്ടിയൊരു യാത്രാവിവരണ പുസ്തകമെന്ന ആശയവുമായി ലോഗോസ് ബുക്സ്  സമീപിച്ചപ്പോള്‍ സത്യത്തില്‍ അത്ഭുതമായിരുന്നു. സ്വന്തം നാട്ടുകാരനോട് പറ്റില്യാന്ന് പറയാനുള്ള മടി കൊണ്ടുമാത്രമാണ്  സമ്മതം മൂളിയത്. വായനയും, യാത്രകളും പിന്നെ കുന്നോളം മടിയുമായി നടക്കുന്ന എനിക്ക് കിട്ടിയ പണിയുടെ ഉത്തരവാദിത്തം ചെറുതല്ലെന്ന്‍ ഒരദ്ധ്യായം എഴുതിയപ്പോള്‍ തന്നെ മനസ്സിലായി. ക്ലാസ്സ്‌ മുറിയിലായാലും എഴുത്തിലായാലും കുട്ടികളില്‍ ഒരാളായി അവരുടെ മനസ്സറിയുകയെന്നത് തന്നെയാണ് പ്രധാനം. അതിനു വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്...


ലളിതമായ രീതിയിലൊരു പുസ്തക പ്രകാശന ചടങ്ങ് വേണമെന്ന മോഹമുണ്ടായിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഒരു ചടങ്ങും വേണ്ടെന്നായി. ഒടുവില്‍ തിരികെ പോരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് പട്ടാമ്പി എം.ഇ.എസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വെച്ച് പുസ്തക പ്രകാശനം നടത്താന്‍ തീരുമാനിക്കുന്നത്. പഠിച്ച സ്ഥാപനങ്ങളോളം തന്നെ പ്രിയമാണ് എനിക്കിവിടം. പട്ടാമ്പിയിലൊരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങുന്നതിനു വേണ്ടി വീടിന്‍റെ വരാന്തയില്‍ രാവേറെ ചെല്ലുവോളം നീളുന്ന ചര്‍ച്ചകള്‍ കേട്ടായിരുന്നു ഞാനൊക്കെ ഉറങ്ങിയിരുന്നത്. ഉപ്പയുള്‍പ്പടെ പലരുടെയും ഉറക്കം കളഞ്ഞ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുമ്പോഴേക്കും എന്‍റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായിരുന്നു. ഇവിടെ പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുറച്ചുകാലം ജോലി ചെയ്യാനുള്ള ഭാഗ്യമുണ്ടായി.

മുന്‍നിരയില്‍ 
പുസ്തക പ്രകാശനം സ്കൂളില്‍ വെച്ച് നടത്താമെന്നായെങ്കിലും ആര്, എങ്ങിനെ, എപ്പോള്‍ എന്നൊക്കെയുള്ള കാര്യങ്ങള്‍ സ്കൂള്‍ അധികൃതരുടെ തീരുമാനത്തിന് വിട്ടു കൊടുക്കുകയായിരുന്നു. കാരണം ഞാന്‍ അപ്പോഴും ചെറുകരയില്‍ നിന്ന് വന്‍കര(പട്ടാമ്പി)യിലെത്തിയിട്ടുണ്ടായിരുന്നില്ല. സ്കൂളിലെ ഏറ്റവും നന്നായി വായിക്കുന്നൊരു കുട്ടിക്ക് പുസ്തകം കൊടുത്തു കൊണ്ട് അസംബ്ലിയില്‍ വെച്ച് പരിപാടി നടത്താമെന്ന പ്രിന്‍സിപ്പല്‍ ആഷാമിസ്സിന്‍റെ അഭിപ്രായം എന്ത് കൊണ്ടും സ്വീകാര്യമായിരുന്നു. എന്‍റെ മനസ്സ് വായിച്ചറിഞ്ഞത് പോലെ... അങ്ങിനെ നവംബര്‍ പത്തൊന്‍പതാം തിയതി രാവിലെ ഒന്‍പതരയ്ക്ക്‌ പരിപാടി തീരുമാനിച്ചു. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ സൂരജ് രവികുമാറായിരുന്നു പ്രിന്‍സിപ്പലില്‍ നിന്ന് പുസ്തം ഏറ്റുവാങ്ങാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഈ കുഞ്ഞിന്‍റെ ലൈബ്രറി റെക്കോര്‍ഡുകള്‍ ആരെയും അത്ഭുതപ്പെടുത്തും. കൊച്ചു മിടുക്കന്‍ അത്രയേറെ വായിച്ചു കൂട്ടിയിട്ടുണ്ട്. വായനയുടെ കാര്യത്തില്‍ അവനെ വെല്ലുവിളിക്കാന്‍ നമുക്കാവില്ലെന്നാണ് ആഷാമിസ്സ്‌ അഭിമാനത്തോടെ പറഞ്ഞത്. വായിച്ചതിനേക്കാള്‍ വായിക്കാനുള്ള പുസ്തകങ്ങളുടെ നീണ്ട പട്ടികയുമായി നടക്കുന്ന ഞാനും സൂരജും തമ്മിലുള്ള അകലം വളരെ വലുതാണ്‌...

Great Moments....
നാലു മുതല്‍ എട്ടാംക്ലാസ് വരെയുള്ളവരുടെ അസംബ്ലി ദിവസമായിരുന്നു വ്യാഴാഴ്ച. അസംബ്ലി നടക്കുന്ന ഹാളിളില്‍ കുട്ടികള്‍ക്കൊപ്പം മുന്‍ നിരയില്‍ ഉമ്മയും അനിയത്തിയും ലോഗോസ് ബുക്സിന്‍റെ സാരഥി അജിത്തും സുഹൃത്തും പിന്നെ എടപ്പാള്‍ സ്കൂളിലെ ഹെഡ്മിസ്ട്രെസ്സും കുടുംബവും, സ്കൂള്‍ അഡ്മിനിസ്റ്റര്‍ ബാവ സാറുമായിരുന്നു. വേദിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ആശ മിസ്സും, വൈസ് പ്രിന്‍സിപ്പല്‍മാരായ ജോബിന്‍ സാറും, ശ്രീലേഖ മിസ്സും, സ്കൂള്‍ മാനേജുമെന്റ് അംഗം ശ്രീ. എം.കെ മുഹമ്മദ്കുട്ടിക്കുംമൊപ്പം സ്കൂള്‍ ചെയര്‍മാന്‍ കൂടിയായ ഉപ്പയും, പിന്നെ മൂത്താപ്പയും(ഉപ്പാന്‍റെ ജ്യേഷ്ഠന്‍) ഞാനുമിരുന്നു. ശോ! ചടങ്ങിലെ പ്രധാന വ്യക്തികളെ പറഞ്ഞില്ലല്ലോ. അത് ഹാളില്‍ വരിവരിയായി നിന്ന കൊച്ചു കൂട്ടുകാര്‍ തന്നെ. അവര്‍ക്കൊപ്പം അവരുടെ അദ്ധ്യാപകരും... പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും തിരൂരില്‍ നിന്ന് ഒരുമ്മയും മകളും കുറച്ചു വൈകിയാണെങ്കിലും എത്തിയിരുന്നു. അവരുടെ വലിയ മനസ്സിന് എന്‍റെ സ്നേഹപ്രണാമം. വായനാപ്രേമിയായ ഈ ഉമ്മയെ കുറിച്ച് "വായനയുടെ ദേശാന്തര കാഴ്ചകള്‍" എന്ന ബ്ലോഗ്‌ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 

School Principal Mrs. Asha Byju  
പ്രാര്‍ത്ഥന, ന്യൂസ്‌ വായന, ഇന്നത്തെ ചിന്താവിഷയം, പ്രതിജ്ഞ തുടങ്ങി അസംബ്ലിയിലെ സ്ഥിരം കലാപരിപാടികള്‍ക്ക് ശേഷം ജോബിന്‍ സാറിന്‍റെ സ്വാഗതപ്രസംഗമായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ആഷാമിസ്സും രണ്ടു മിനിറ്റ് സംസാരിച്ചിട്ടാണ് സൂരജിനെ വേദിയിലേക്ക് വിളിച്ചത്. ഞങ്ങളില്‍ ഒരാളെന്ന അഭിമാനത്തോടെ എട്ടാംക്ലാസ്സുകാരും, കാര്യമറിഞ്ഞും അറിയാതെയും അന്തംവിട്ടു നില്‍ക്കുന്ന മറ്റു കൂട്ടുകാരും കയ്യടിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലായില്ല. പുസ്തകം പ്രിന്സിപ്പലില്‍ നിന്ന് ഏറ്റുവാങ്ങി കൂട്ടുകാര്‍ക്ക് ഒരു ചെറിയ ഉപദേശവും നല്‍കിയാണ്‌ സൂരജ് വേദിയില്‍ നിന്നിറങ്ങിയത്. പിന്നെത്തെ ഊഴമെനിക്കായിരുന്നു. കുട്ടികളോട് ഏതു ഭാഷയില്‍ വേണമെന്ന് ചോദിച്ചപ്പോള്‍ ഇംഗ്ലീഷില്‍ മതിയെന്നാണ് ഉത്തരം കിട്ടിയത്. ഇന്നേതായാലും അവരുടെ ദിവസമല്ലേ അത് കൊണ്ട് അവരുടെ ഇഷ്ടം നടക്കട്ടെയെന്ന് ഞാനും കരുതി. ഇനി മുതല്‍ പുസ്തകങ്ങള്‍ വായിച്ചോളാം എന്നൊരു ഉറപ്പൊക്കെ കുസൃതികള്‍ എനിക്ക് തന്നിട്ടുണ്ട്... സൂരജിന് ലോഗോസ് ബുക്സിന്‍റെ വക ഒരു ചെറിയ സമ്മാനവും അജിത്ത് കരുതിയിരുന്നു. ഇതിനിടയില്‍ അത് പറയാന്‍ മറന്നു പോയതാണ്.
Sooraj Ravikumar
കുട്ടികള്‍ക്ക് വേണ്ടി, അവര്‍ക്കിടയില്‍ ചിലവഴിച്ച കുറച്ചു സമയം... മനസ്സിനേറെ സന്തോഷം നല്‍കിയത് അതായിരുന്നു. “മുബി എനിക്കെന്‍റെയൊരു വിദ്യാര്‍ഥിയെ പോലെ”യാണെന്ന ആഷാമിസ്സിന്‍റെ വാക്കുകള്‍ കൊതിപ്പിച്ചു. സത്യം.. തിരിച്ചു കിട്ടാത്ത ആ കാലത്തേക്ക് മനസ്സെങ്കിലും പായിക്കാന്‍ ഒരവസരം നല്‍കിയതിന് നന്ദി. ഇനി പുസ്തകത്തെ കുറിച്ച്, മണിക്കുട്ടന്‍റെ കനേഡിയന്‍ യാത്രാവിശേഷങ്ങളാണ് ഉള്ളടക്കം. ബ്ലോഗില്‍ ഇട്ടിരുന്ന പോസ്റ്റുകളാണ് മിക്കതും. കുറച്ചു പുതിയത് ചേര്‍ത്തിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടി കുട്ടികളുടെ ശൈലിയില്‍ കഥകളൊക്കെ ചേര്‍ത്ത് മോടികൂട്ടി. ഫോട്ടോസ് ഇല്ലേ എന്ന് മിക്കവരും ചോദിക്കുന്നുണ്ട്. അതും കൂടെ ചേര്‍ക്കാനുള്ള പണികള്‍ ലോഗോസ് ബുക്സിന്‍റെ പണിപ്പുരയില്‍ നടക്കുന്നുവെന്നാണ് അറിഞ്ഞത്. അതിന്‍റെ സാങ്കേതികവശങ്ങളെ കുറിച്ച് വിവരമില്ലാത്ത ഞാന്‍ മിണ്ടാണ്ടെ ഇരിക്ക്യാവും തല്ക്കാലം നല്ലത്.

സൂരജിന്‍റെ പുഞ്ചിരി മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ..
വളരെ കാലങ്ങള്‍ക്ക് ശേഷമാണ് ഒരു പിറന്നാള്‍ ദിനത്തില്‍ ഞാന്‍ വീട്ടിലുണ്ടാവുന്നത്. പതിവിനു വിപരീതമായി ഇത്തവണ എന്‍റെ വകയായി ഉപ്പാക്കും ഉമ്മാക്കും ഞാന്‍ കൊടുത്ത സമ്മാനമാണ് ‘ഓ കാനഡ”. പിറന്നാളിന്‍റെ മധുരവും കൂടി പുസ്തകത്തില്‍ അലിഞ്ഞിട്ടുണ്ട്. അറിഞ്ഞില്ല... പറഞ്ഞില്ലല്ലോ എന്നാരും പരിഭവിക്കരുത്ട്ടോ. സുഹൃത്തുക്കളെ ആരെയും ഓര്‍ക്കാതെയിരുന്നിട്ടില്ല. ബ്ലോഗ്‌ പോസ്റ്റുകള്‍ എല്ലാം ചേര്‍ത്ത് ഒരു പുസ്തക രൂപത്തിലാക്കണം എന്ന് എപ്പോഴും ഓര്‍മ്മപ്പെടുത്തിയിരുന്ന പ്രദീപ്‌ മാഷ്, പ്രചോദനമായ ജോസ്ലെറ്റിന്‍റെ പുഞ്ചപ്പാടത്തെ കഥകള്‍, നിര്‍ദേശങ്ങളും പ്രോത്സാഹനങ്ങളുമായി നിന്ന മറ്റെല്ലാവരും...എന്‍റെയീ സന്തോഷത്തില്‍ കൂടെയുണ്ടായിരുന്നു. 

പുസ്തകം റീഡേര്‍സ് ഷോപ്പിയില്‍ ലഭ്യമാണ്. എല്ലാവരും വായിക്കുമല്ലോ? പിന്നെ, ഇന്നത്തെ (29-11-2015) വാരാദ്യ മാധ്യമത്തിലെ വായന പേജില്‍ “ഓ കാനഡ”യുമുണ്ടുട്ടോ....



Book Release Function Photos: Murali Pattambi

37 comments:

  1. ഒരുപാട് സന്തോഷം .....ഇത്ചെറിയൊരു തുടക്കം മാത്രമാവട്ടേ....മോളൊരു കഥ പറയല് മത്സരത്തിന് പോവുന്നുണ്ട്....കഥ അവതരിപ്പിച്ചാല് ഒരു സമ്മാനം വേണമെന്ന് പറഞ്ഞിട്ടുണ്ട്. വായനയും യാത്രയും ഒരുപാട് ഇഷ്ടപ്പെടുന്ന അവള്ക്ക് ' ഓ കാനഡ' തന്നെയാവട്ടെ സമ്മാനം..

    ReplyDelete
  2. പ്രിയ മുബീന്‍ ഇത്താ ഇതില്‍ കൂടുതല്‍, ഇത്രയേറെ പുതു തലമുറയുടെ മുന്നില്‍ പുസ്തകം പ്രകാശനം ചെയ്യാന്‍ സാധിച്ചില്ലേ, അതില്‍ കൂടുതല്‍ എന്ത് വേണം? സത്യത്തില്‍ ഒരു സൂചനപോലും ഇല്ലാതെ ഇത്തയുടെ ബുക്ക്‌ റിലീസിന്റെ പോസ്റ്റ്‌ ഫേസ് ബുക്കില്‍ കണ്ടപ്പോള്‍ എന്തെന്നിലാത്ത സന്തോഷം തോന്നി. പലപ്പോളും ആഗ്രഹിച്ചതാണ്‌ ഇങ്ങനെ ഒരു മുഹൂര്‍ത്തം. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബുക്ക്‌ കയ്യില്‍ എത്താന്‍ വൈകാറാണ് പതിവ്, ഇപ്രാവിശ്യവും അങ്ങോട്ടാണ് പോക്ക്. നമുക്കെല്ലാം സൂരജിനെ കണ്ടു പഠിക്കാം ...ഈ ബ്ലോഗ്ഗിലെ എല്ലാ പോസ്റ്റുകളും വായിച്ചിട്ടുണ്ടങ്കിലും ഇത്തായുടെ പേര് അച്ചടിച്ച്‌ വന്ന ആ ബുക്ക്‌ തീര്‍ച്ചയായും ശേഖരത്തില്‍ ഉണ്ടായിരിക്കും . ഹുസൈന്‍ ജി യുടെ ചിത്രങ്ങളും കൂടി ഉള്‍പ്പെടുത്തി നസീര്‍ ഇക്കായുടെ കാടും ക്യാമറയും പോലെ ഒരു ബുക്ക്‌ ഞാന്‍ പ്രതീക്ഷിക്കട്ടെ ......

    ReplyDelete
    Replies
    1. നന്ദി വിജിന്‍, ഹുസ്സൈന്‍റെ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി ഉള്‍പ്പെടുത്തും എന്നാണു ലോഗോസ് പറഞ്ഞത്. പിന്നെ കാടും ക്യാമറയും പോലെ ഒരു ബുക്ക്‌ നമുക്ക് ആലോചിക്കാട്ടോ. നീയൊന്ന് ക്ഷമി... :) :)

      Delete
  3. ആശംസകൾ മുബീത്താ... അളളാഹു അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങൾ താണ്ടുവാൻ ...

    ReplyDelete
    Replies
    1. @ ലാസര്‍ & കാര്‍ത്തിക, സന്തോഷം... സ്നേഹം

      Delete
  4. .
    മുബിയുടെ ജീവിതത്തിലെ ഏറ്റവും നല്ല മധുരമുള്ള സ്മരണകൾ
    അയവിറക്കികൊണ്ടുള്ള കുറിപ്പുകളാൽ , കുറച്ചുനാളത്തെ മൌനം ഭേദിച്ച്
    വീണ്ടും ബൂലോക പ്രവേശം നടത്തിയതിൽ ഒരു പാട് സന്തോഷം....

    ഡെസ്ക്ടോപ്പിൽ നിന്നും ബുക്ക് ഷെൽഫിലേക്കുള്ള ഈ പ്രമോഷൻ , അതും
    കുട്ടികളടക്കം ഏവർക്കും വിജ്ഞാനം വിളമ്പി കൊടുക്കുന്ന ഒരു പുസ്തകം പ്രകാശനം
    ചെയ്ത് കൊണ്ട്....

    ആശംസകൾ ...., ഒപ്പം അഭിനന്ദനങ്ങളും കേട്ടൊ മുബി

    ReplyDelete
  5. Felt as if I was present for that proud moment
    Excellent mubithaa
    Hope to have many more from you... Special mention to amazing Sooraj
    God bless u little genius

    ReplyDelete
  6. Replies
    1. @ മുരളിയേട്ടാ... എന്നും എനിക്കുള്ള ഈ പ്രോത്സാഹനത്തിന് സ്നേഹം മാത്രം...
      @ Baju, Thanks dear... on behalf of Sooraj too.
      @ ഹബീബ്, നന്ദി..

      Delete
  7. പ്രിയപ്പെട്ട മുബി... പുസ്തകത്തെയും , അതിന്റെ പ്രസാധനത്തെയും പറ്റിയുള്ള വളരെ നല്ല വിവരണം ... എന്റെ എല്ലാ ഭാവുകങ്ങളും...

    ReplyDelete
  8. അഭിനന്ദനങ്ങൾ

    ReplyDelete
  9. ആ വലിയൊരു സന്തോഷങ്ങൾക്കിടയിൽ ഞങ്ങളെയും ഓർത്തല്ലോ...സന്തോഷം. ആശംസകൾ ഒപ്പം...
    ഒരായിരം അഭിനന്ദന പൂക്കൾ....

    ReplyDelete
    Replies
    1. @ ഷഹീം, സുധീ, ശിഹാബ്, നന്ദി.... സ്നേഹം കൂട്ടരേ...

      Delete
  10. സന്തോഷം. അഭിനന്ദനങ്ങള്‍ മുബി.

    ReplyDelete
  11. സന്തോഷമായി.പ്രത്യേകിച്ചു ,പുസ്തകം പ്രകാശനം ചെയ്ത രീതി ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. @ റാംജിയേട്ടാ, സ്നേഹം...
      @ വെട്ടത്താന്‍ ചേട്ടാ, കുട്ടികള്‍ക്ക് വായിച്ച് വളരാന്‍ ഒരു പ്രോത്സാഹനമാകട്ടെ അല്ലേ... സന്തോഷം :)

      Delete
  12. കവർ ഡിസൈൻ ചെയ്യാൻ വേണ്ടി പ്രകാശനത്തിന് മുമ്പേ വായിക്കാൻ കഴിഞ്ഞിരുന്നു.
    ഇഷ്ട്ടം
    സ്നേഹം
    നന്മകൾ

    ReplyDelete
  13. ഭാവുകങ്ങൾ. ഈ പുതിയ സംരംഭത്തിന്.

    ReplyDelete
  14. @ മണി, ആദ്യ വായനക്കും കമന്റിനും പിന്നെ എല്ലാ പ്രോത്സാഹനങ്ങള്‍ക്കും നന്ദിട്ടോ...
    @ ആരിഫ, കമന്റ്‌ ഇവിടെ കണ്ടതില്‍ സന്തോഷം. കഥകള്‍ കേട്ടും പറഞ്ഞും മോള്‍ വളരട്ടെ..ആശംസകള്‍
    @ Roshni, Thanks for all your wishes and prayers...

    ReplyDelete
  15. @ അലിഫ്, കവര്‍ ഡിസൈന്‍ നന്നായിട്ടുണ്ട്... നന്ദി
    @ ഷാജി, നന്ദി. പുസ്തകം വായിക്കാന്‍ ശ്രമിക്കണേ..

    ReplyDelete
  16. അവർക്ക് പ്രസംഗം ഇംഗ്ലിഷിൽ മതിയെന്ന് പറഞ്ഞത് നന്നായി :). അല്ലേൽ അവർ പെട്ടുപ്പോയേനെ :).

    സന്തോഷം സ്നേഹം എന്നല്ലാതെ എന്തെഴുതാനാ മുബീ ഇവിടെ .
    ഒരുപാടൊരുപാട് സന്തോഷം

    ReplyDelete
  17. ഒരുപാട്‌ സന്തോഷം... സഹയാത്രികരുടെയെല്ലാം പേരുകൾ പുസ്തകച്ചട്ടയിൽ കാണുന്നത്‌ ഒരു സുഖം തന്നെയാ... അഭിനന്ദനങ്ങൾ...

    ReplyDelete
    Replies
    1. @ മന്‍സൂ... ഹും നീ കളിയാക്കിക്കോ. ഞാനും മലയാളത്തില്‍ പറയുംട്ടോ.ബുക്ക്‌ വായിച്ചിട്ട് മതി ഇനി വാര്‍ത്തമാനം..
      @ വിനുവേട്ടാ, നന്ദി... സ്നേഹം.

      Delete
  18. വളരെയേറെ സന്തോഷം
    പുസ്തകം വായിക്കും.അതോടൊപ്പംതന്നെ വായിപ്പിക്കാനുള്ള ശ്രമവും നടത്തും....
    ആശംസകള്‍

    ReplyDelete
  19. പ്രിയ മുബീ ഒരുപാടു സന്തോഷം. ഇത് നല്ല ഒരു തുടക്കമാവട്ടെ എന്നാശംസിക്കുന്നു. പഠിച്ച സ്കൂളിൽ തന്നെ പുസ്തകപ്രകാശനം ചെയ്യാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമല്ലേ. എല്ലാവിധ ആശംസകളും, നന്മകളും നേരുന്നു.

    ReplyDelete
    Replies
    1. @ തങ്കപ്പന്‍ചേട്ടാ, ഒരുപാട് സന്തോഷം.
      @ ഗീത, നന്ദി...

      Delete
  20. Mubi, AAsamsagal. Book vaayichu thudangi. Nalla rasam - athondu aavarthichu vayikya. Santhosham koottukaari. Enthayaalum pirannalinu, maple juice-nte madhuram thanne kittillo??? Iniyum iniyum mubiyum mubiyude ezhuthum valaratte.

    ReplyDelete
  21. ഒത്തിരിയൊത്തിരി സ്നേഹം മുബീ,. പുസ്തകകാര്യം അറിഞ്ഞപ്പോള്‍ തോന്നിയത് തന്നെ ഇവിടെയും പറയുന്നു - you deserve it :)
    എന്നാ ബുക്ക്‌ കിട്ടുക എന്നറിയില്ല -അടുത്ത വരവില്‍ ആകാം :(
    എന്നാലും എന്നായാലും ആ ബുക്ക്‌ സ്വന്തമാക്കും -ഉറപ്പ് :)

    ReplyDelete
  22. എല്ലാ ആശംസകളും മുബീ.

    ReplyDelete
  23. വളരെ വൈകി ആർഷ പറഞ്ഞാണ് ഇങ്ങോട്ട് വരുന്നത്. കുറെ വായിക്കുന്ന എനിക്ക് സൂരജിനെ ഇഷ്ടപ്പെട്ടു. അവനെ പോലുള്ളവർ വളരന്നു വരട്ടെ
    പുസ്തക പ്രകാശനം ഇങ്ങനെ ആവണം
    ഇങ്ങനെ മതി
    അതാണ് ശരി

    ReplyDelete
  24. Replies
    1. @ ആര്‍ഷ, സാന്റാ കൊണ്ടുവരുംട്ടോ...
      @ ബിപിന്‍, നന്ദി...
      @ അന്‍വര്‍ ഹുസൈന്‍, ഒത്തിരി സന്തോഷായി... വായനക്ക്. എന്‍റെ ബുക്ക് വായിക്കാനുള്ള നല്ല മനസ്സിന്. ആര്‍ഷ നന്ദി, വായനാപ്രിയനായ ഒരാളെ ഇവിടെ എത്തിച്ചതിന്... സ്നേഹം

      Delete
  25. മുബി, ഞാൻ ആദ്യമായാണ് ഇവിടെ .എഴുതുന്ന ആരുടെയും വലിയ സ്വപ്നമാണ് ഒരു പുസ്തം പ്രസിദ്ധീകരിക്കുകയെന്നത് .മുബിയുടെ സന്തോഷത്തിൽ പങ്കു ചേരുന്നു.പുസ്തകം വായിക്കാം സ്നേഹപൂർവ്വം

    ReplyDelete
    Replies
    1. നന്ദി സലിം...സന്തോഷംട്ടോ ഇവിടെ വന്നതില്‍ :)

      Delete