Monday, January 1, 2018

വായന 2017

വായന വളരെ കുറഞ്ഞ വര്‍ഷമായിരുന്നു 2017. കണ്ണുകളുടെ ആരോഗ്യമായിരുന്നു പ്രധാന കാരണം. ഇംഗ്ലീഷ് പുസ്തകവായന കിന്‍ഡിലിലേക്ക് പറിച്ചു നടാന്‍ ശ്രമിച്ചതും 2017ലായിരുന്നു. രണ്ടു പുസ്തകങ്ങളാണാകെ വായിക്കാനായത്. ഡോക്ടര്‍ കണ്ണുരുട്ടിയെങ്കിലും ലൈബ്രറിയിലേക്കുള്ള ഓട്ടത്തിന് കുറവൊന്നും വരുത്തിയില്ല. വായനയും ചര്‍ച്ചകളുമായി വായനാരാമം കൂട്ടായ്മയുടെ സജീവതയും, ദോശക്കൂട്ടത്തോടൊപ്പം വാക്കുകള്‍ പൂത്തിറങ്ങിയ തെരുവിലൂടെ അലയാനായതും സന്തോഷത്തോടെ ഓര്‍ക്കുന്നു. അരുന്ധതി റോയ്, റാണ അയൂബ്, നട്ട പാതിരാക്ക് വിളിച്ചുണര്‍ത്തിയിട്ടും മുഷിയാതെ വായനാരാമ ചര്‍ച്ചയില്‍ സ്കൈപ്പിലൂടെ പങ്കെടുത്ത ഉണ്ണി ആര്‍, പുതിയ പുസ്തകം അയച്ചു തന്ന് അത്ഭുതപ്പെടുത്തിയ ഷീബയെയൊന്നും മറക്കാനാവില്ലല്ലോ. പുസ്തകവായനക്കൊപ്പം ബ്ലോഗുകളും, മറ്റ് ഓണ്‍ലൈന്‍ വായനകളും പരാമര്‍ശിക്കേണ്ടതുണ്ട്. സുഹൃത്ത്‌ സംരംഭമായ  വായനാ ഓണ്‍ലൈന്‍ വെളിച്ചം കണ്ടതും, ജ്വലനത്തില്‍ യാത്രാവിവരണമെഴുതാനായതും, എഴുത്ത് മെച്ചപ്പെടുത്താനായി ചില ഓണ്‍ലൈന്‍ പഠനങ്ങള്‍ നടത്തിയതും നിങ്ങളോടല്ലാതെ വേറെയാരോട് പങ്കുവെക്കാന്‍? 


PC: Sangameswaran Manikkyam Iyer / Sneha Suneeth

വര്‍ഷാന്ത്യത്തെ കണക്കെടുപ്പ് വായന എവിടെയുമെത്തിയില്ലാന്ന് സ്വയം ഓര്‍മ്മപ്പെടുത്തും. വരും ദിവസങ്ങളില്‍ മടിയെ ഉന്തി മാറ്റി കൂടുതല്‍ വായിക്കാന്‍ എനിക്ക് തന്നെ ഈ പോസ്റ്റ്‌ പ്രചോദനമാകുമെന്ന വിശ്വാസത്തിലാണ്. 

പുസ്തകങ്ങള്‍

1. ഉള്‍ഖനനങ്ങള്‍ - സതീഷ്‌ബാബു പയ്യന്നൂര്‍
2. കഥകള്‍ - എം. നന്ദകുമാര്‍
3. ഓര്‍മയാണ് ഞാന്‍ - പ്രിയ എ. എസ്
4. Names for the Sea- Strangers in Iceland - Sara Moss
5. Nujeen - One Girl’s Incredible Journey from war torn Syria in a wheelchair- Nujeen Mustafa with Christina Lamb
6. പുറപ്പെട്ട് പോയ വാക്ക് - ടി.പി. രാജീവന്‍
7. Wonder - Raquel Jaramillo (R.J. Palacio)
8. പഴയതും പുതിയതും - വിമല്‍ മിത്ര
9. The Vegetarian - Han Kang
10. രണ്ടാമൂഴം - എം. ടി. വാസുദേവന്‍നായര്‍ (പുനര്‍വായന )
11. പേരില്ലാ പുസ്തകം - അഭിജിത്ത് കെ. എ
12. മനസ്സിലെ മഴക്കാടുകള്‍ - ഗിരിഷ് ജനാര്‍ദ്ദനന്‍
13. Sapiens - A Brief History of Humankind - Yuval Noah Harari
14. ബുദ്ധം ശരണം ഗച്ഛാമി - സുരേഷ് ശ്രീകണ്ഠേശ്വരത്ത്
15. സൂഫിസത്തിന്റെ ഹൃദയം  - ഇ. എം ഹാഷിം
16. അഭിമുഖങ്ങള്‍ - ആന്‍സി ജോസഫ്‌
17. മുസ് രിസിലൂടെ - മനോജ്‌ രവീന്ദ്രന്‍ നിരക്ഷരന്‍
18. The Old Man and the Sea - Ernest Hemingway (പുനര്‍വായന)
19. Norwegian Wood - Haruki Murakami
20. When Breath Becomes Air - Paul Kalanithi
21. ഉപ്പുഴി - കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി
22. എരി - പ്രദീപന്‍ പാമ്പിരികുന്ന്
23. The Right to be Cold - Sheila Watt- Cloutier
24. പൊനോന്‍ ഗോംബെ- ജുനൈദ് അബൂബക്കര്‍
25. നീട്ടിയെഴുത്തുകള്‍ - ഖദീജാ മുംതാസ്
26. മരിച്ചവരുടെ നോട്ടുപുസ്തകം - വി. മുസഫര്‍ അഹമ്മദ്
27. ഒസ്സാത്തി - ബീന
28. ചതുപ്പ് - എം.കമറുദീന്‍
29. ആതിരാസൈക്കിള്‍ - വി. എച്ച്. നിഷാദ്
30. സിറാജുന്നിസ - ടി.ഡി. രാമകൃഷ്ണന്‍
31. ഗൗരി - ടി. പത്മനാഭന്‍
32. The Ministry of Utmost Happiness - Arundhati Roy
33. അക്ബര്‍ കക്കട്ടിലിന്‍റെ നോവെല്ലകള്‍ - അക്ബര്‍ കക്കട്ടില്‍  
34. ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം - ഡോ. എം.ബി. സുനിൽ കുമാർ
35. മലബാർ എക്സ്പ്രസ്സ് - ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
36. ആനഡോക്ടർ - ജയമോഹൻ
37. ചെപ്പും പന്തും - ദേവദാസ് വി.എം
38. My India - Jim Corbett (Kindle Edition)
39. മഞ്ഞ നദികളുടെ സൂര്യൻ - ഷീബ ഇ.കെ
40. പടച്ചോന്‍റെ ചിത്രപ്രദർശനം - പി.ജിംഷാർ
41. മഴ നനയുന്ന പൂച്ച - വിശ്വസാഹിത്യത്തില്‍ നിന്ന് 20 കഥകള്‍ (എഡിറ്റര്‍ - വി. രവികുമാര്‍ )
42. Man Eaters of Kumaon - Jim Corbett (Kindle Edition)
43. ഓര്‍മ്മകളുടെ ഭ്രമണപഥം - നമ്പി നാരായണന്‍ (ആത്മകഥ)

സിനിമ/ഡോക്യുമെന്ററികള്‍

1. Southern Comfort by Kate Davis - YouTube
2. Wolf Pack - YouTube
3. 13th (Doc) - Netflix
4. The Square - Netflix
5. The Revenant - Netflix
6. Beasts of No Nation - Netflix
7. In the shade of fallen Chinar - YouTube
8. Refugee (Doc) - Netflix
9. Sufi Soul: The Mystic Music of Islam(Doc) - Netflix
10. Beary Tales _ Netflix
11. Extremis - Netflix
12. Maya Angelou-And Still I Rise (Doc) - Netflix
13. The Martian (Film) - Netflix
14. Liars Dice (Geethu Mohandas) - Netflix
15. Big Eyes - Netflix
16. Last Days in Vietnam (Doc) - Netflix
17. ഒറ്റാല്‍ - YouTube
18. ഇമ (short film) - YouTube
19. Invisible ACTOR (Short Film)- YouTube
20. മൂന്നാമത്തെ വഴി - YouTube
21. Mugal-E-Azam - Netflix
22. ഒഴിവു ദിവസത്തെ കളി - Netflix
23. The Innocents - Netflix
24. Sky Ladder - Netflix
25. Collateral Beauty
26. The Secret Path - Youtube
27. First They Killed my Father - Netflix
28. Colonia - Netflix
29. Fences - Netflix
30. Mudbound- Netflix
31. കന്യകാ ടാക്കീസ് - Netflix
32. ഒറ്റക്കോലം - Netflix
33. മണ്ട്രോതുരുത്ത് - Netflix
34. Thithi - Netflix

പുസ്തകം വായനക്കെടുത്താല്‍  താരിക്കിനെയാണ്  ഓര്‍മ്മ വരിക. "പുസ്തകങ്ങള്‍ എന്‍റെ വാപ്പാക്ക് പ്രാണനേക്കാള്‍ വലുതായിരുന്നു. വീട്ടിലെ വാപ്പയുടെ പുസ്തകശേഖരങ്ങല്‍ക്കിടയിലൂടെ ഞങ്ങള്‍ കളിച്ചു നടന്നു. കുട്ടികള്‍ പുസ്തകങ്ങള്‍ തൊട്ടും കണ്ടും വളരട്ടെയെന്നായിരുന്നു വാപ്പയുടെ പക്ഷം. പിതാവിന് അക്ഷരങ്ങളോടുള്ള പ്രിയം ഞങ്ങളുടെ രാജ്യത്തെ നിയന്ത്രിക്കുന്നവര്‍ക്കുണ്ടായിരുന്നില്ല. അത് അറിയാനുള്ള പ്രായമായിരുന്നെങ്കില്‍ ഞാന്‍ വാപ്പാനെ പുസ്തകം വായിക്കാന്‍ സമ്മതിക്കില്ലായിരുന്നു. വാപ്പാനെ പോലെ ഞങ്ങള്‍ക്കും പ്രിയമായിരുന്നു ആ പുസ്തകശേഖരം. ഞങ്ങളാരും അതിലൊരു പോറല്‍ പോലും വരുത്തിയില്ല. ഒരു ദിവസം അത്താഴം കഴിഞ്ഞ് പതിവ് പോലെ വാപ്പ കൈയിലൊരു പുസ്തകവുമായി വീടിനു പുറത്തേക്ക് പോയി. പിന്നെ കേട്ടത് വെടിയൊച്ചകളും, കണ്ടത് വാപ്പയുടെ ചോരയില്‍ കുതിര്‍ന്ന ശരീരവുമായിരുന്നു. പുസ്തകം അപ്പോഴും കൈയില്‍ നിന്ന് വീണിട്ടുണ്ടായിരുന്നില്ല. അത് കണ്ട് ബോധരഹിതയായി വീണ ഉമ്മയും കരഞ്ഞു ആര്‍ത്തുവിളിക്കുന്ന സഹോദരങ്ങളെയും അടക്കിപ്പിടിച്ച എനിക്കിപ്പോഴും പുസ്തകങ്ങള്‍ക്ക് മരണത്തിന്‍റെ മണമാണ്..." അവനെയെന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് എന്നെനിക്കറിയില്ലായിരുന്നു.

"I realize that all I can place in the imperfect vessel of writing are imperfect memories and imperfect thoughts.." Norwegian Woods (Pg 10) by Haruki Marakami

വിട്ടു പോകില്ലെന്ന വാശിയോടെ കൂടെ കൂടിയ വരികളാണിത്. പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരിഷ്ടമുള്ളതിനാല്‍ ഇവിടെ കുറിച്ചിടുന്നു. പുതുവര്‍ഷം എല്ലാവര്‍ക്കും നല്ല വായനകള്‍ സമ്മാനിക്കട്ടെ... 

19 comments:

  1. എല്ലാവര്‍ക്കും സ്നേഹത്തോടെ പുതുവത്സരാശംസകള്‍!!

    ReplyDelete
  2. സന്തോഷം മുബി, പൊനോൻ ഗോംബെ ഇഷ്ടപ്പെട്ടുകാണുമെന്നു വിശ്വസിക്കുന്നു :)

    ReplyDelete
    Replies
    1. പൊനോൻ ഗോംബെ ഇഷ്ടപ്പെട്ടു. മാത്രമല്ല വായനാക്കൂട്ടത്തിലെ അംഗങ്ങള്‍ ഒരോരുത്തരായി വായിക്കുന്നുണ്ട്... നന്ദി ജുനൈദ്

      Delete
  3. കൊള്ളാം ...
    പുസ്തക വായനുഭവങ്ങൾ എനിക്കും ഇപ്പോൾ വളരെ വിരളമായേ ഉള്ളൂ ,
    കൂടാത്തതിന് ഇപ്പോൾ കണ്ണിന് ചില പ്രശ്നങ്ങളും നേരിടുന്നുണ്ട് .എന്തൊക്കെയായായാലും
    വായനയില്ലാതെ നമുക്കൊക്കെ എന്ത് ജീവിതം അല്ലെ മുബി ...

    ReplyDelete
    Replies
    1. അതെ... ചിലപ്പോള്‍ ആഴ്ചകളോളം വായിക്കാതെ പിണങ്ങി ഇരിക്കാറുണ്ട്. എന്താ അങ്ങിനെയെന്നറിയില്ല. പിന്നെ പൊടുന്നനെ വായന തുടങ്ങുകയും ചെയ്യും!

      Delete
  4. ഇതിൽ രണ്ടാമൂഴം മാത്രമേ ഞാൻ വായിച്ചിട്ടുള്ളൂ എന്നോർക്കുമ്പോഴാണ് എന്റെയൊക്കെ വായന എത്ര മാത്രം ശുഷ്കമാണ് എന്ന് മനസ്സിലാവുന്നത്... :(

    വായനാശംസകൾ മുബീ...

    ഓഫ് : ഞാൻ പിണങ്ങി... ബ്ലോഗുകളിലെ നോവലുകളെക്കുറിച്ച് പരാമർശിക്കാത്തതിൽ...

    ReplyDelete
    Replies
    1. വിനുവേട്ടാ, ഈ പോസ്റ്റ്‌ എഴുതി കൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ കുട്ടിച്ചാത്തനെ പിടിക്കാന്‍ പോയത്. ആ നോവല്‍ (http://eaglehasflown.blogspot.ca/2018/01/30.html) മുഴുവനാക്കാതെ ഡെവ്ലിന്‍ വിടുമെന്ന് തോന്നുന്നില്ല... ഈ കമന്റ് എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ മലയാളവും പോയി!

      Delete
  5. വായനയില്ലായ്മയെ സാധൂകരിക്കാൻ നാം ഒരു പാട് ന്യായങ്ങൾ പറയുന്നു. മുബിയുടെ കണ്ണ് പ്രശ്നം അല്ല പറഞ്ഞത്. വായന ആസ്വദിക്കുന്നത് കുറഞ്ഞു വരുന്നു എന്നതാണ് സത്യം. അതിനാൽ വളരെ സെലക്ടീവ് ആകുന്നു. കാലം നമ്മിൽ വരുത്തുന്ന മാറ്റം.

    ReplyDelete
    Replies
    1. ബിപിന്‍, സമയം കിട്ടുന്നില്ലാന്നുള്ള പരാതിയാണ് മിക്കവരും പറയാറ്... എന്‍റെ സഹപ്രവര്‍ത്തക പുസ്തകങ്ങള്‍ വാങ്ങിക്കും. വായിച്ച് കഴിഞ്ഞോന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്, അതെല്ലാം എനിക്ക് റിട്ടയര്‍മെന്റിന് ശേഷം വായിക്കാനുള്ളതാണെന്നാണ്‌. പല രീതികളാണ്.

      Delete
  6. മരിച്ചവരുടെ നോട്ടുപുസ്തകം - ഞാൻ ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നു.ഏകദേശം പകുതിയായിട്ടും ഒട്ടും വായനാസുഖം തോന്നിന്നില്ല.മുബിക്ക് എങ്ങ്നെ തോന്നി?
    മേൽ ലിസ്റ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട പത്ത് പുസ്തകങ്ങൾ?

    ReplyDelete
    Replies
    1. ഒസ്സാത്തി - ബീന
      ചതുപ്പ് - എം.കമറുദീന്‍
      എരി - പ്രദീപന്‍ പാമ്പിരികുന്ന്
      Sapiens - A Brief History of Humankind - Yuval Noah Harari
      പുറപ്പെട്ട് പോയ വാക്ക് - ടി.പി. രാജീവന്‍
      Wonder - Raquel Jaramillo (R.J. Palacio)
      The Vegetarian - Han Kang
      ചെപ്പും പന്തും - ദേവദാസ് വി.എം
      My India - Jim Corbett (Kindle Edition)
      ഓര്‍മ്മകളുടെ ഭ്രമണപഥം - നമ്പി നാരായണന്‍ (ആത്മകഥ)

      മരിച്ചവരുടെ നോട്ട്പുസ്തകം നല്ല വായന തന്ന പുസ്തകമാണ്. ബ്ലോഗില്‍ ഒരു റിവ്യു ഞാന്‍ ഇട്ടിരുന്നു.





      Delete
  7. ഓ കെ...ഞാനും മുഴുവൻ വായിക്കട്ടെ

    ReplyDelete
    Replies
    1. https://mubidaily.blogspot.ca/2017/09/blog-post.html ഈ പോസ്റ്റും കൂടെ ഒന്ന് നോക്കൂ...

      Delete
  8. ഈ പോസ്റിലൂടെയും മൻസൂറിലൂടെയും ആണ് ഞാൻ ചതുപ്പും മരിച്ചവരുടെ നോട്ടുപുസ്തകവും അറിഞ്ഞതും വാങ്ങിയതും.ചതുപ്പ് എന്നോ വായിച്ചു തീർത്തു.ഇത് പക്ഷേ...ങാ, ഇനി മുഴുവൻ വായിച്ചു നോക്കട്ടെ.

    ReplyDelete