ഫെബ്രുവരി അഞ്ച് - ഇന്നൊരു ദിവസം കൂടി ഫെയര്‍ബാങ്ക്സില്‍ ചിലവഴിച്ച് പിറ്റേന്ന് ഞങ്ങള്‍ക്ക് ആങ്കറേജിലെത്തണമായിരുന്നു. അതിനാല്‍ രാവിലെ തന്നെ തലേന്ന് വലംവെച്ചു പോന്ന യൂണിവേഴ്സിറ്റി ഓഫ് അലാസ്കയിലേക്കാണ് പോയത്. ഒരു കുന്നിന് മുകളിലേക്കാണ് ഞങ്ങള്‍ കയറുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത് അപ്പോഴാണ്. താഴെ മഞ്ഞു പുതച്ചുറങ്ങുന്ന നഗരത്തെ ഇന്നലെ കാണാതെ പോയതെന്തേ? ഒരേയിടം തന്നെ പല നേരങ്ങളില്‍ പുതിയ കാഴ്ചകള്‍ കാണിച്ച് അത്ഭുതപ്പെടുത്തുന്ന യാത്രയുടെ മാന്ത്രികതയാവാം.. മരങ്ങളില്‍ നിന്ന് മഞ്ഞ് പൊഴിഞ്ഞുവീഴുന്നുണ്ട്. പൈന്‍മരങ്ങളുടെ 'മഞ്ഞുഭാരം' കുറയ്ക്കാന്‍ സഹായിക്കുകയാണെന്ന ഭാവേനയാണ് കാറ്റ് വീശുന്നത്. നമുക്ക് തണുക്കുന്നുണ്ടെന്ന പരിഭവമൊന്നും കേട്ട ഭാവമില്ല...
ശാന്തമായി കിടക്കുന്ന യൂണിവേഴ്സിറ്റി ക്യാമ്പസ് ചുറ്റി മ്യുസിയത്തിന്‍റെ പടിവാതില്‍ക്കല്‍ എത്തുമ്പോഴേക്കും മണി ഒന്‍പതായി. ജീപ്പിനെ ഒരിടത്ത് നിര്‍ത്തി, ചൂടാക്കാനുള്ള കേബിളും കുത്തി കൊടുത്ത് ഞങ്ങള്‍ മ്യുസിയത്തിനകത്തേക്ക് കടന്നു. ഒരാള്‍ക്ക് പതിന്നാല് ഡോളറാണ് പ്രവേശനഫീസ്. അനുമതി ലഭിച്ചപ്പോള്‍ ഞങ്ങള്‍ പ്രവേശനഹാളിന്‍റെ അറ്റത്തേക്ക് നടന്നു. സന്ദര്‍ശകരാരും പെട്ടെന്ന് മ്യൂസിയത്തിനുള്ളിലേക്ക് കടക്കില്ല. ഉമ്മറപ്പടിയില്‍ സ്റ്റഫ് ചെയ്ത ഒന്‍പതടിയോളം പോന്ന ഗ്രിസിലി കരടിയെയാണ് കാവല്‍ നിര്‍ത്തിയിരിക്കുന്നത്. വന്നവരെല്ലാം അതിനു മുന്നില്‍ത്തന്നെ നില്‍ക്കുകയാണ്. നാലു കാലില്‍ നടക്കുന്നതോ ഇരിക്കുന്നതോ അല്ല, നിവര്‍ന്ന് നില്‍ക്കുന്ന രൂപം കണ്ടാലാരും ഞെട്ടും. നാല്‍പ്പത് വര്‍ഷമായി ആളുകളെ സ്വീകരിക്കുന്നവനൊരു പേരുമുണ്ട് ഓട്ടോ ബെയർ. 567 കിലോ തൂക്കമുള്ള ഓട്ടോന്‍റെ മുട്ടിനില്ല ഞാന്‍. 1950ലാണത്രെ ഓട്ടോയുടെ സ്പെസിമെന്‍ മ്യൂസിയത്തിന് ലഭിക്കുന്നത്. ടെഡി ബെയർ സങ്കല്‍പ്പങ്ങളൊക്കെ ഒറ്റയടിക്ക് തെറിപ്പിച്ചു കളഞ്ഞു ഓട്ടോ!
പതിനൊന്ന് വിഭാഗങ്ങളിലായിട്ടാണ് മ്യുസിയത്തിലെ ശേഖരങ്ങള്‍ തരംത്തിരിച്ചു സൂക്ഷിച്ചിരിക്കുന്നത്. 1929ന് തുറന്ന് പ്രവര്‍ത്തനമാരംഭിച്ച മ്യുസിയം ഇന്ന് കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും പഠിക്കുന്ന പ്രധാന അന്താരാഷ്ട്ര കേന്ദ്രങ്ങളില്‍ ഒന്നാണ്. പുരാവസ്തു, ഭൂമിശാസ്ത്രം, ഫൈന്‍ ആര്‍ട്ട്‌സ് എന്നിവയിലുള്ള ശേഖരങ്ങള്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വളരെയധികം പ്രയോജനപ്പെടും. മമ്മിയാക്കി സൂക്ഷിച്ചിരിക്കുന്ന ബൈസണ് 36,000 വര്‍ഷം പഴക്കമുണ്ടത്രെ! സ്വര്‍ണ്ണഖനിയുടെ സുവര്‍ണ്ണകാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന സ്വര്‍ണ്ണശേഖരം കണ്ടു കണ്ണ് തള്ളിപോയി. പ്രാചീന ഗോത്രസമൂഹത്തിന്‍റെ ചിത്രമെഴുത്തുകളും, ശില്പങ്ങളും, നിത്യോപയോഗ സാധനങ്ങളും വളരെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. വിശദമായ പഠനത്തിനോ വായനക്കോ ആവശ്യമായ ലഘുലേഖകള്‍ $1.00 അതാത് വിഭാഗത്തിലേക്ക് കടക്കുന്നിടത്ത് വച്ചിരിക്കുന്ന പെട്ടിയിലിട്ട് നമുക്കെടുക്കാം.
അലാസ്കയുടെ തനത് ഗോത്രസംസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന വലിയൊരു ശേഖരം തന്നെയുണ്ട്. അധിനിവേശത്തിന്‍റെ ക്രൂരതകളും, സാമൂഹിക മാറ്റങ്ങളും സ്പഷ്ടമാക്കുന്ന നിറംമങ്ങിയ കടലാസ്സ് തുണ്ടുകള്‍. അത്തബാസ്ക്കന്‍ ഗോത്രക്കാരുടെ ചരിത്രം വിശദമാക്കുന്നിടത്ത് കണ്ട 'Listen', 'There Is No Word For Goodbye' എന്നീ കവിതകളില്‍ പിറന്ന മണ്ണില്‍ നിന്നും കുടിയിറക്കപ്പെട്ടവന്‍റെ വേദന നിഴലിച്ചു കാണാം. വിശദമായി എഴുതേണ്ടതിനാല്‍ ഇപ്പോള്‍ അതിന് മുതിരുന്നില്ല. മ്യൂസിയത്തിന്‍റെ ഒന്നാംനിലയില്‍ ഒറ്റബെഞ്ചുള്ളൊരു കുഞ്ഞു മുറിയുണ്ട്. The Place Where You Go to Listen എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. ആര്‍ട്ടിക് സമുദ്രത്തിലെ ഏതോ തീരപ്രദേശത്ത് പ്രകൃതിയുടെ ഭാഷക്ക് കാതോര്‍ത്ത് ആരോടും മിണ്ടാതെ കാട്ടിലും, വെള്ളത്തിലുമൊക്കെയായി ദിവസം കഴിക്കുന്നൊരു അലാസ്കന്‍ ഗോത്ര സ്ത്രീയുണ്ടായിരുന്നത്രേ. ഈ ഐതിഹ്യമായിരിക്കണം പേരിനാധാരം. മുറിയിലെ ബെഞ്ചിന് മുന്നിലെ കണ്ണാടി പാനലുകളില്‍ സ്പീക്കറില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദവ്യതിയാനത്തിനനുസരിച്ച് നിറങ്ങള്‍ പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്യും. കൂടിയും കുറഞ്ഞും കേള്‍ക്കുന്ന ശബ്ദങ്ങള്‍ ഭൂമിയുടെ ചലനത്തെയാണ് സൂചിപ്പിക്കുന്നത്. ഓരോ ഋതുക്കളില്‍ മാത്രമല്ല പകലായാലും രാത്രിയായാലും ഭൂമിയുടെ ചലനങ്ങളില്‍ വ്യത്യാസമുണ്ടെന്ന് ശബ്ദവും നിറങ്ങളും ഉപയോഗിച്ചു മനസ്സിലാക്കാനൊരിടം.. ഒട്ടവയിലെ മ്യുസിയത്തില്‍ കണ്ട ചോദ്യമാണ് അവിടെയിരിക്കുമ്പോള്‍ ഓര്‍ത്തത്, "When nature speaks, are we listening?"
രണ്ടു മണിക്കൂറോളം മ്യൂസിയത്തിനുള്ളില്‍ ചിലവഴിച്ചിട്ടാണ് ഞങ്ങൾ നൂറ് കിലോമീറ്റര്‍ അകലെയുള്ള പ്രകൃതിദത്ത ചൂടുറവ കാണാന്‍ പോയത്. ഡോഗ് സ്ലെഡ് ടീമുകളെ പിന്തുടര്‍ന്ന് പാതി ദൂരം പോയപ്പോഴേ ഈ വഴി മനസ്സില്‍ കുറിച്ചിട്ടിരുന്നു. ചൂടുറവയുള്ള സ്ഥലം ഇപ്പോള്‍ ഒരു സ്വകാര്യ വ്യക്തി നടത്തുന്ന റിസോര്‍ട്ടിനുള്ളിലാണ്. സര്‍ക്കാര്‍ വകയായ Chena River Recreation Areaയുടെ അടുത്താണിത്. പണ്ട് സ്വര്‍ണ്ണഖനനത്തിനായി വന്ന തൊഴിലാളികളാണ് ഈ ചൂടുറുവ കണ്ടുപിടിച്ചത്. ഏതു കൊടിയ തണുപ്പിലും 106°F ചൂടുള്ള വെള്ളത്തില്‍ മുങ്ങികിടന്നാണത്രെ അവര്‍ ശരീരവേദനകള്‍ക്ക് ആശ്വാസം കണ്ടെത്തിയിരുന്നത്. ഒന്നര മണിക്കൂറെടുത്തു ഞങ്ങള്‍ ചെനാ ഹോട്ട് സ്പ്രിംഗ്സിലെത്താന്‍. മനസ്സില്‍ കണ്ടത് പോലെ തന്നെ നല്ലൊരു ഡ്രൈവായിരുന്നു. ചുടു വെള്ളത്തില്‍ മുങ്ങിക്കിടക്കാനുള്ള പദ്ധതിയൊന്നും ഇല്ലാതിരുന്നതിനാല്‍ ഞങ്ങള്‍ അവിടെയൊക്കെ ഒന്ന് ചുറ്റി നടന്ന് തലേന്ന് ജെറി പറഞ്ഞ ഭക്ഷണശാലയുടെ മുന്നിലെത്തി. ഇത്ര ദിവസമായിട്ടും അലാസ്കന്‍ രുചിയറിഞ്ഞിട്ടില്ല. ജാലകത്തിനരികിലുള്ള മേശയാണ് ഞങ്ങള്‍ക്ക് കിട്ടിയത്. അത്യാധുനിക മോടിയൊന്നും ഭക്ഷണശാലക്കില്ല. മരംകൊണ്ടുള്ള നിര്‍മ്മിതിയാണ്. ഉള്ളിലെ അലങ്കാരങ്ങളും ചമയങ്ങളും വടക്കേ അമേരിക്കയിലെ ഗോത്രവംശരുടെ തനത് ശൈലിയിലും! അലാസ്കന്‍ സാമണ്‍, വൈല്‍ഡ് സോസ്, ഉരുളക്കിഴങ്ങ് പൊരിച്ചത്, സലാഡ്, ചിക്കനും-ചെമ്മീനും ചേര്‍ന്നൊരു കൂട്ടുകെട്ട്, ഇളം മഞ്ഞ നിറത്തിലുള്ള ചോറുമാണ് കഴിച്ചത്. പൊതുവേ ഭക്ഷണ കാര്യത്തില്‍ ഞങ്ങള്‍ രണ്ടുപേരും പിന്നോട്ടാണ്. ബാക്കി വരികയാണെങ്കില്‍ പൊതിഞ്ഞെടുക്കാമെന്ന് കരുതിയാണ് തുടങ്ങിയത്. പൊതിയാനൊരു കടുകുമണി പോലുമുണ്ടായില്ല... സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ ഇനിയൊരിക്കലും കാണാനിടയില്ലാത്ത ജെറിക്കായി സ്നേഹത്തോടെ മനസ്സിലൊരു നന്ദി വാക്ക് കുറിച്ചിട്ടു.
Chena Hot Springs, Fairbanks |

മൂന്ന് ദിവസത്തെ അലച്ചിലും, വയറു നിറഞ്ഞ ഭക്ഷണവും കൂടെ ചേര്‍ന്നപ്പോള്‍ എവിടെയോ ഒളിച്ചിരുന്ന ക്ഷീണം പുറത്ത് ചാടി. പിന്നെ നേരെ താമസസ്ഥലത്തേക്ക് തിരിച്ചു. ഹോട്ടലിലെത്തി സാധനങ്ങളെല്ലാം അടുക്കിവെക്കുന്നതിനിടയിലാണ് മുഖപുസ്തകത്തില്‍ ഡല്‍ഹിയില്‍നിന്ന് ദ്രുവിന്‍റെ സന്ദേശം കിട്ടിയത്. കഴിഞ്ഞ തവണത്തെ യുകോണ്‍-അലാസ്ക യാത്രക്കിടയില്‍ കണ്ടുമുട്ടിയതാണ് ഇന്ത്യന്‍ സൈക്കിളിസ്റ്റായ ദ്രുവിനെ. യാത്രാവിവരങ്ങള്‍ വിശദമായി ചോദിച്ചറിയുകയാണ്. പിറ്റേന്ന് ആങ്കറേജിലേക്ക് തിരികെ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ചില സ്ഥലങ്ങളെ കുറിച്ച് സൂചന നല്‍കുകയും ചെയ്തു. ദ്രുവ് അതിലൂടെയെല്ലാം സൈക്കിളില്‍ കറങ്ങിയതാണ്.
പ്രഭാതഭക്ഷണത്തിന് ശേഷമാണ് ഞങ്ങള്‍ ഫെയർബാങ്ക്സിലെ ഹോട്ടലിൽ നിന്നിറങ്ങിയത്. വെട്ടം വീഴുന്നതുവരെ George Parks Highwayയിലൂടെ വളരെ സാവധാനത്തിലായിരുന്നു യാത്ര. നമ്മുടെ പ്രഭാതഭക്ഷണമൊക്കെ കഴിഞ്ഞിരുന്നെങ്കിലും മറ്റുള്ളവർ ഉറക്കമെണീക്കുന്ന സമയമാവുന്നതേയുള്ളൂ. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും വാഹനത്തിനു മുന്നിലേക്ക് “ഗുഡ് മോർണിംഗ്” പറയാനെത്താം. നെനാന(Nenana) പട്ടണത്തിലെത്തിയപ്പോഴേക്കും നേരമൊക്കെ നന്നായി വെളുത്തു. പട്ടണം കടന്നു പോകുമ്പോഴാണ് തനാന പുഴയുടെ ബോര്‍ഡ് കണ്ടത്. തദ്ദേശിയരുടെ സാരാംശമുള്ള പേരുകള്‍ക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല. തനാന പുഴ കടക്കുമ്പോള്‍ ഓര്‍ത്തത് ബാല്‍റ്റോയെന്ന സൈബീരിയന്‍ ഹസ്കിയെയാണ്. 1925ല്‍ അലാസ്കയുടെ വടക്ക് പടിഞ്ഞാറേ അറ്റത്തുള്ള നോമില്‍ ഡിഫ്ത്തീരിയ പൊട്ടിപ്പുറപ്പെട്ടു. മരുന്ന് ആങ്കറേജില്‍ നിന്ന് റെയില്‍ മാര്‍ഗം നെനാനയിലെത്തി. ആകെയുണ്ടായിരുന്ന വിമാനത്തിന്‍റെ എഞ്ചിന്‍ അതിശൈത്യം കാരണം മരവിച്ചുപോയിരുന്നു. മറ്റു ഗതാഗത സൗകര്യങ്ങളൊന്നുമില്ലാത്ത നോമിലേക്ക് മരുന്നെത്തിക്കാന്‍ പിന്നെ ഒറ്റവഴിയെ ഉണ്ടായിരുന്നുള്ളൂ ഡോഗ് സ്ലെഡ്.(ഇന്നും നോമിലേക്ക് റോഡുമാര്‍ഗം എത്തിച്ചേരാനാവില്ല)
നെനാനയില്‍ നിന്ന് ഏകദേശം 778കി.മി അകലെയുള്ള നോമിലേക്ക് ഡിഫ്ത്തീരിയ ആന്റിടോക്സിനുമായി പോയ സ്ലെഡ് ടീമിലെ പ്രധാനിയായിരുന്നു ബാല്‍റ്റോ(Balto). Serum Run എന്നൊക്കെ വിക്കിപീഡിയയില്‍ പരാമര്‍ശിക്കുന്ന ജീവൻ-മരണ ഓട്ടമായിരുന്നു അത്. ഒരിക്കല്‍ പോലുമൊരു ലീഡ് ഡോഗിന്‍റെ സ്ഥാനത്താരും കണക്കാക്കാതിരുന്ന ബാല്‍റ്റോയാണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് മരണവുമായി മല്ലിടുന്നവർക്കുള്ള മരുന്നുമായി ഓടിയെത്തിയത്. മരണശേഷം ആദരസൂചകമായി ന്യുയോര്‍ക്കില്‍ ബാല്‍റ്റോയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ബാല്‍റ്റോയെ ഓര്‍ത്ത് പുഴ കടന്നെത്തിയത് ഹീലി(Healy)യിലാണ്. ജനസംഖ്യ അഞ്ഞൂറിനും ആയിരത്തിനുമിടയിലുള്ള ചെറിയ പട്ടണങ്ങളാണ് ഇതെല്ലാം. ജനവാസമുണ്ടോന്നു സംശയം തോന്നുംവണ്ണം മഞ്ഞിലുറങ്ങി കിടക്കുകയാണ് വീടുകളെല്ലാം.
George Parks Highway - Fairbanks to Anchorage |

Alaska Native Veterans Honor Bridge over Tanana River at Nenana, Alaska |
Into the Wild എന്ന സിനിമ കണ്ടവർക്ക് പരിചയമുള്ളൊരു ബസ്സുണ്ട് ഹീലിയില്‍. ഫെയര്‍ബാങ്ക്സ് ട്രാന്‍സിറ്റിന്‍റെ ബസ്സാണിത്(Bus#142). കുപ്രസിദ്ധമായ Stampede Trailന്‍റെ അറ്റത്ത് കിടക്കുന്ന തുരുമ്പിച്ച ബസ്സ് പണ്ട് റോഡ് നിര്‍മ്മാണ തൊഴിലാളികള്‍ ഉപയോഗിച്ചിരുന്നതാണ്. റോഡും ബസ്സും പാതിവഴിക്ക് നിലച്ചുപോയി. സിനിമയില്‍ മുഖം കാണിച്ചതോടെ മാജിക് ബസ്സെന്നൊക്കെ വിളിപ്പേരും കിട്ടി കക്ഷിക്ക്. ജീവിതലക്ഷ്യം കണ്ടെത്താനായി മുന്നുംപിന്നും നോക്കാതെ അലാസ്കയുടെ വന്യതയിലേക്കെടുത്ത് ചാടി മരണംവരിച്ച Christopher McCandless എന്ന പയ്യന്‍റെ ജീവിതവുമായി ബന്ധമുണ്ട് സിനിമക്ക്. അറ്റകുറ്റപ്പണികളൊന്നും നടത്തുന്നില്ലെങ്കിലും സര്‍ക്കാര്‍ Stampede Trailന്‍റെ കുറച്ച് ഭാഗം ടാര്‍ ചെയ്തിട്ടുണ്ട്. അതിനുശേഷമുള്ള ഭാഗങ്ങളുടെ അവസ്ഥ പ്രകൃതിക്ക് മാത്രമേ നിശ്ചയമുള്ളൂ. ദേശക്കാര്‍ക്ക് ഈ ബസ്സൊരു തലവേദനയായി മാറിയിരിക്കുകയാണ്. മാക് കാന്‍ഡ്‌ലെസിന്‍റെ വഴി പിന്തുടര്‍ന്നെത്തുന്ന അലാസ്കയെ അറിയാത്ത സഞ്ചാരികള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായതോടെയാണ് ബസ്സ് അവിടെന്ന് മാറ്റുകയോ തല്ലിപ്പൊളിച്ചു കളയുകയോ വേണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്.
സാഹസികനായ സഞ്ചാരിയായിരുന്നു മാക് കാന്‍ഡ്‌ലെസ്. അലാസ്കയുടെ വന്യതയിലേക്ക് ജീവിതത്തിന്‍റെ അർത്ഥം തേടിയിറങ്ങി ഒടുവിൽ മാജിക് ബസ്സില്‍ വെച്ച് മരണപ്പെടുകയായിരുന്നു. മരണകാരണം പോലെ സഞ്ചാരികള്‍ മാകിന് നല്‍കുന്ന ദൈവീക പരിവേഷവും തര്‍ക്കവിഷയങ്ങളാണ്. മാസങ്ങൾക്കു ശേഷം അതുവഴിപോയ ഒരു വേട്ടക്കാരനാണ് മൃതദേഹം കണ്ടെത്തുന്നത്. ബസ്സ് കിടക്കുന്നിടത്തേക്ക് എത്തണമെങ്കില്‍ ഒരു പുഴ കടക്കണം. വഴിയിലെ മറ്റു കെണികള്‍ മറികടന്നാലും പുഴയില്‍ കുടുങ്ങുമെന്നാണ് നാട്ടുവര്‍ത്തമാനം. ആളെ വിഴുങ്ങുന്ന ചുഴികളാണത്രെ പുഴയില്‍. ദേശവാസികൾ പറയുന്നത് വിശ്വസിക്കുകയെ നിവര്‍ത്തിയുള്ളൂ. ജോണ് ക്രോക്കറിന്‍റെ പുസ്തകം വായിച്ച്, സിനിമയും കണ്ട് അലാസ്കയിലേക്കിറങ്ങുന്ന ആര്‍ക്കും തോന്നും Stampede Trail കടക്കാമെന്ന്... ഞങ്ങള്‍ക്കും തോന്നി!

ഹീലിയില്‍ നിന്നുണ്ടായ തോന്നലുകളെയൊക്കെ ഞങ്ങള്‍ Denali Park & Preserveലേക്കാണ് വഴിത്തിരിച്ചു വിട്ടത്. പാർക്കിലേക്കുള്ള വഴിയിൽ മൂസും കുടുംബവും കാവൽ നിൽക്കുന്നുണ്ട്. അവരുടെ സ്ഥലമായിരിക്കും, സമ്മതം ചോദിച്ചു കൊണ്ട് വാഹനം മുന്നോട്ടെടുത്തു. മോറിസ് പഠന കേന്ദ്രമാണ് ശൈത്യകാല പാർക്ക് ഓഫീസായി പ്രവർത്തിക്കുന്നത്. സ്കീയിങ്ങിനു തയ്യാറായി വന്ന രണ്ടുപേര്‍ക്ക് പിന്നിലായി ഞങ്ങളും പാര്‍ക്കോഫിസില്‍ കയറി. സ്കീയിങ്ങുകാര്‍ അവരുടെ റൂട്ട് മാപ്പ് പാര്‍ക്ക് ജീവനക്കാരെ അറിയിക്കാന്‍ വന്നതാണ്. അന്നവിടെ മെൻഡി മാത്രമേയുണ്ടായിരുന്നുള്ളൂ. അതാവും കുടുംബവിശേഷങ്ങള്‍ക്കൊപ്പം കുറച്ച് രാഷ്ട്രീയവും പങ്കുവെച്ചത്. യൂണിഫോമിലായതിനാല്‍ കൂടുതല്‍ ചര്‍ച്ച സാധ്യമല്ലാന്നു പറഞ്ഞ് മെന്‍ഡി തന്നെ സംഭാഷണമവസാനിപ്പിച്ചു. വരുന്ന വഴിയില്‍ കണ്ട പേരുകൾ വളരെ രസകരമായി തോന്നിയിരുന്നെനിക്ക്. Hornet Creek, Iceworm Gulch, Lynx Creek, Moose Creek, Kingfisher Creek ഇത്യാദിയാണ് സ്ഥലപേരുകള്‍. പേര് സൂചിപ്പിക്കും പോലെ ആ സ്ഥലത്ത് അവരെ കൂടുതലായി കാണാമെന്നാണ് മെന്‍ഡി പറയുന്നത്.
ആറ് മില്യൺ ഏക്കറാണ് Denali Park & Preserveന്‍റെ വിസ്തീര്‍ണ്ണം. ടൈഗ കാടുകളും, ആൽപൈൻ-ടുന്‍ട്ര കാടുകളും, മഞ്ഞു മൂടിയ മലകളും, പിന്നെ ഡനാലിയുമുള്‍പ്പെടുന്ന അലാസ്‌കൻ വന്യതയുടെ കാവൽക്കാരെ സന്ദർശിക്കാതെ പോകരുതെന്ന മെന്‍ഡിയുടെ അഭിപ്രായം മാനിക്കാനായി ഞങ്ങള്‍ അവരെ കാണാന്‍ തീരുമാനിച്ചു. പന്ത്രണ്ടു മണിവരെ കാവല്‍ക്കാരുടെ വിശ്രമസമയമാണെന്നും അതിനു ശേഷം അവർ റോന്തുചുറ്റാനിറങ്ങുന്നതിനു മുമ്പായി കാണാന്‍ സൗകര്യപ്പെടുമെന്നും അറിഞ്ഞപ്പോള്‍ ഞങ്ങള്‍ പാര്‍ക്കിനുള്ളിലേക്ക് നടന്നു. പാറാവുകാരുടെ ഓഫീസിലെ പട്രോളിംഗ് സാമഗ്രികളൊക്കെ നടന്നു കാണുമ്പോഴേക്കും ടീം ലീഡറായ ക്രിസെത്തി. ക്രിസിനെ കണ്ടതോടെ വിശ്രമിക്കുന്നവരെല്ലാം സടകുടഞ്ഞെണീറ്റു.
സീനിയര്‍ സ്റ്റാഫുകള്‍ ഇരുപതോളം പേര്‍ പ്രധാന ഓഫീസിനു പുറത്തുണ്ട്. വലിയ ഇരുമ്പ് വേലിക്കുള്ളില്‍ ട്രെയിനികള്‍ വേറെയും. സർക്കാർ ജോലിക്കാരായ ഹസ്‌ക്കി കൂട്ടത്തിന് നടുവിലാണ് ഞങ്ങളുടെ നിൽപ്പ്. ആറ് മില്യൺ ഏക്കറിന്‍റെ മുക്കുംമൂലയും അരിച്ചുപെറുക്കാനായി അഴിച്ചു വിട്ടാല്‍ കൂട്ടത്തോടെ ഞങ്ങളുടെ നേര്‍ക്ക് പാഞ്ഞു വരുന്നത് മനസ്സില്‍ കണ്ട് ഞാന്‍ പേടിച്ചു വിറച്ചു നിൽക്കുകയാണ്. എന്‍റെ പങ്കപ്പാട് കണ്ടിട്ടാവും ക്രിസ് അടുത്തേക്ക് വന്നു, "ആറു ട്രെയിനികളെ ഞാൻ അഴിച്ചു വിടാന്‍ പോവുകയാണ്. അവർ ഓടി നിങ്ങളുടെ അരികിലേക്ക് വരും. പേടിക്കുകയോ, ഓടുകയോ ചെയ്യരുത്. ഞാന്‍ വരുന്നതുവരെ ഇവിടെത്തന്നെ നില്‍ക്കുക..." നിര്‍ദ്ദേശങ്ങള്‍ തന്ന് പേടി മാറ്റാന്‍ ക്രിസ് എന്‍റെ പുറത്തുതട്ടി ഉദ്യോഗസ്ഥരെ വിളിക്കാൻ പോയി. അയാള്‍ പറഞ്ഞത് പോലെ ആറു പേരും ഓടി ഞങ്ങളുടെ ചുറ്റും നിന്നു. ഞാനാണെങ്കിൽ ശ്വാസം പോലും വിടാതെയാണ് നിൽക്കുന്നത്.
ഹുസൈന്‍റെ ക്യാമറ കണ്ട് ഒരാൾ അതിലേക്ക് ഒന്ന് ചാടി. അവർ ഡ്യൂട്ടിയിലാണ്, സാധനം എന്താണെന്ന് അറിയണമല്ലോ… സ്കീയും കൊണ്ട് ക്രിസ് വന്ന് ഞങ്ങളോട് യാത്ര പറഞ്ഞതും ഡ്യൂട്ടിക്കാർ ആറു പേരും ഞങ്ങളെ വിട്ടു അവരുടെ ജോലിക്കായി ക്രിസിനേക്കാൾ മുമ്പേ പാഞ്ഞുപോയി. ഡ്യൂട്ടിക്ക് പോകാനുള്ള ആവേശത്തിൽ മസിലും പിടിച്ചു നിൽക്കുന്ന സീനിയര്‍മാര്‍ക്ക് ഇതു തീരെ രസിച്ചില്ല. ഇരുപതു പേരും ഒന്നിച്ചു അവരാവരുടെ കൂടിനു പുറത്തു കയറി ഓരിയിടാന്‍ തുടങ്ങി. ഒരേ നിൽപ്പ്, ഒരേ താളം… എന്തൊരു ഒരുമയോടെയാണ് പ്രതിഷേധിക്കുന്നത്! പത്തിരുപത് മിനിറ്റോളം പ്രതിഷേധക്കാരോട് അനുഭാവം പ്രകടിപ്പിച്ചു ഞങ്ങളും അവിടെ നിന്നു. അവരുടെ പടങ്ങളൊക്കെ വേണ്ട വിധത്തിലെടുത്തു കുറച്ചു ദൂരം കാടിനുള്ളിൽ നടന്ന് തിരികെ പാർക്ക് ഓഫീസിലെത്തി മാൻഡിയോട് യാത്രപറഞ്ഞു.
മൂസുകളെയാണ് വഴിയിൽ പ്രതീക്ഷിച്ചതെങ്കിലും ഞങ്ങളെ കാത്തു നിന്നതു Lynx എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കാട്ടുപൂച്ചയായിരുന്നു. അവനൊരു മരത്തിന്‍റെ താഴെ മഞ്ഞിൽ ഉച്ചമയക്കത്തിലാണ്. കിടക്കുന്നത് കണ്ടാല്‍ വലിയ വലിപ്പമൊന്നും തോന്നില്ല. ഹുസൈന്‍ ക്യാമറയുമായി ചാടിയിറങ്ങി. രണ്ടോ മൂന്നോ ക്ലിക്ക് എടുത്തപ്പോഴേക്കും ഞങ്ങളെ രൂക്ഷമായി നോക്കി അത് കാട്ടിലേക്ക് ഓടി മറഞ്ഞു. ശല്യം ചെയ്തതതിന്‍റെ ദേഷ്യം ആ നോട്ടത്തിലുണ്ടായിരുന്നു. ചാരനിറമുള്ള നീണ്ട രോമമാണ് ദേഹത്ത്. പൂച്ചയില്‍ നിന്ന് വ്യത്യാസമായി ചെവിക്ക് മുകളില്‍ ഒന്നര ഇഞ്ച് നീളത്തില്‍ കറുത്ത മുടിക്കെട്ടുണ്ട്. മുന്‍കാലുകള്‍ക്ക് പിന്‍കാലുകളെക്കാള്‍ നീളം കുറവായതിനാല്‍ ഓടുമ്പോളൊരു ചെരിവുണ്ട് പൂച്ചക്ക്. വടക്കേ അമേരിക്കയിലെ ഗോത്രക്കാരുടെ നാടോടി കഥകളില്‍ പല അത്ഭുതസിദ്ധികളൊക്കെയുള്ള പ്രധാനിയാണ് Lynx.
സൂര്യനസ്തമിക്കുന്നതിനു മുമ്പായി ആങ്കറേജിലെത്തണമെന്നാണ് കരുതിയതെങ്കിലും നടന്നില്ല. ഇടയ്ക്കിടയ്ക്ക് ഫോട്ടോയെടുക്കാനായി ഹുസൈന്‍ മുങ്ങും. അങ്ങിനെ മുങ്ങിയും പൊങ്ങിയും, മൂസുകളുമായി ചങ്ങാത്തം കൂടിയും ഞങ്ങള്‍ രാത്രി ഏഴുമണിക്ക് ബെറ്റിയുടെ ഹോട്ടലില്‍ തന്നെയെത്തി.

Patrolling Gears - Denali Park & Preserve |

പ്രതിഷേധം!! |

Lynx - Denali Park & Preserve Area |

തനാന പുഴയും നീന്തി ബാൽറ്റോയേം കണ്ട് വന്നപ്പോ ആ Stampede Trail മറികടക്കാനൊരു പൂതി തോന്നി ട്ടോ... പിന്നെ, ഡനാലിയുടെ അഭിമാനികളായ കാവൽക്കാരെയും കണ്ടു വന്നപ്പോ ദേശാന്തരകാഴ്ചകൾ പെട്ടെന്നു തീർന്നുപോയല്ലോ എന്നൊരു സങ്കടം... ! വേഗം അടുത്തതും എഴുതൂ...
ReplyDeleteനന്ദി ചേച്ചി... ആ Stampede Trail കടക്കാന്‍ നമുക്ക് പോയാലോ?
Deleteഅതിമനോഹരമായ വിവരണം മുബീ.. തനാനയും മഞ്ഞും എല്ലാം മനസ് കീഴടക്കി.. ആ ഓട്ടോ ബെയർ ഫോട്ടോ ഇട്ടത് നന്നായി അല്ലെങ്കിൽ ആ രൂപം മനസ്സിൽ കിട്ടാതെ പോയേനെ. പണ്ടെങ്ങോ അലാസ്കൻ ഗോത്ര വർഗ്ഗക്കാരുടെ അതിജീവനത്തിന്റെയും ഉൾമൂലനത്തിന്റെയും ഒരു ആർട്ടിക്കിൾ വായിച്ചത് ഓർമ്മ വന്നു.. അതെ കുറിച്ചെഴുതാൻ തുടങ്ങിയാൽ ഒരു പാട്ടുണ്ടാകില്ലേ.. അതെ കുറിച് സത്യസന്ധമായ കുറിപ്പുകൾ മ്യൂസിയത്തിൽ ഉണ്ടായിരുന്നോ..ജയിച്ചവൻ രചിച്ച ചരിത്രമല്ലേ അവിടെയും കാണു..അത് കൊണ്ടാ ചോദിച്ചത്.അവരുടെ ഭാഷയെ കുറിച്ചും കേട്ടിട്ടുണ്ട്, ചിത്രങ്ങൾ ഭാഷയാക്കി ഒരു ചരിത്ര രേഖയാക്കി സൂക്ഷിച്ചുണ്ടെന്നും കേട്ടിട്ടുണ്ട്..അത് സൂക്ഷിച്ചിരിക്കുന്നത് ഇവിടെ ആണോ
ReplyDelete@ഗൗരിനാഥന്‍, അവിടെന്ന് കിട്ടിയ കുറെ ലഘുലേഖകള്‍ എടുത്തിട്ടുണ്ട്. ചരിത്രം ജയിച്ചവന്‍റെയാണ്, തോറ്റവരുടെ ചരിത്രങ്ങള്‍ പ്രകടമാവുക അവരുടെ സാഹിത്യത്തിലൂടെയോ കലകളിലൂടെയോയാണ്. University of Toronto & University of Alaska രണ്ടിടത്തുമുണ്ട്. ഞാന്‍ കണ്ടൊരു കവിതയിലെ വരികള്‍ നോക്കൂ,
DeleteThere Is No Word For Goodbye
Sokoya, I said, looking through
the net of wrinkles into
wise black pools
of her eyes.
What do you say in Athabascan
when you leave each other?
What is the word
for goodbye?
A shade of feeling rippled
the wind-tanned skin,
Ah, nothing, she said,
watching the river flash.
She looked at me close,
We just say Tlaa. That means,
See you.
We never leave each other.
When does your mouth
say goodbye to your heart?
She touched me light
as a bluebell.
You forget when you leave us,
You're so small then,
We don't use that word.
We always think you're coming back
but if you don't,
we'll see you someplace else,
You understand.
There is no word for goodbye. (Mary Tall Mountain, 1983/ Museum of North, University of Alaska)
ചീന ഹോട്ട് സ്പ്രിംഗിൽ പോയപ്പോൾ ഒത്തിരി ജപ്പാനീസ് കാരെ കണ്ടായിരുന്നൂ. പക്ഷെ അവർക്ക് എന്തുകൊണ്ടാ ഹോട്ട് സ്പ്രിംഗ് ഇത്ര ഇഷ്ടം എന്ന് ഒരു പിടിയും ഇത്നലായിരുന്നൂ. ജപ്പാനിൽ വന്നപ്പോൾ ആണ് അവരുടെ ഒൻസെൻ (ഹോട്ട് സ്പ്രിങ്) പ്രേമം മനസിലായത്.
ReplyDeleteഒരുമാസം മുന്നേ ഒരു ജപ്പാന്കാരിയെ പരിചയപ്പെട്ടൂ. ഞങ്ങൾ ഇതിന് മുന്നേ അലാസ്കയിൽ ആയിരുന്നൂ എന്ന് അറിഞ്ഞപ്പോൾ പുള്ളിക്കാരി പണ്ട് Utahയിൽ നിന്നും അലസ്‌കയിലോട്ടു ബോയ് ഫ്രണ്ട്‌ഉം ആയി ഡ്രൈവ് ചെയ്ത കാര്യം പറഞ്ഞു. ബാക്കി കാര്യങ്ങൾ പറഞ്ഞപ്പോൾ ആണ്, ചീന യിലെ ആദ്യത്തെ ജപ്പാനീസ് ജോലിക്കാരി ആയിരുന്നൂ പുള്ളിക്കാരി എന്ന് അറിഞ്ഞത്.
ReplyDeleteഞങ്ങളും ശ്രദ്ധിച്ചിരുന്നു.. അറോറയായിരിക്കും അവരുടെ പ്രധാന ആകര്‍ഷണം!നന്ദി പാട്രിക് :)
Deleteനല്ലൊരു യാത്രയായിരുന്നു. ആ ചൂടുറവയിൽ ഒന്നു കുളിക്കായിരുന്നു. ചിലപ്പോൾ നല്ലൊരു ഒറ്റമൂലിക്കുളി പോലെ ശരീരത്തിന് എന്തെങ്കിലും ഗുണം കിട്ടിയേനെ... ആശംസകൾ ....
ReplyDeleteഐസ് ലാന്‍ഡില്‍ ഇതു പോലെയുള്ള ചൂടുറവകള്‍ക്കടുത്ത് ചെല്ലുമ്പോള്‍ സള്‍ഫര്‍ ഗന്ധമുണ്ടാവും. ഇവിടെ അത്ര രൂക്ഷമായിട്ടൊന്നും അനുഭവപ്പെട്ടില്ലെങ്കിലും ചെറിയ തോതിലുണ്ടായിരുന്നു... അതിനാലാണ് കുളിയൊന്നും വേണ്ടെന്ന് വെച്ചത് :)
Deleteതകതക തിത്തിമ്മി തെയ്യം താരാ ..
ReplyDeleteഅതിമനോഹരമായ വിവരണം മുബീ..
തനാനയും മഞ്ഞും എല്ലാം മനസ് കീഴടക്കി..
തണുപ്പാറയിലെ നല്ല കുളിർമ്മയുള്ള ചൂടുറവ ...
ഇത് വായിച്ചപ്പോൾ കൊതിയും അസൂയയും ...!
ഹഹഹ മുരളിയേട്ടാ, ആ ചൂടുറവ കണ്ടിട്ടാണോ ഇത്ര സന്തോഷം :)
Deleteവരാൻ ഇത്തിരി വൈകി... എന്നാലെന്താ, നല്ല അടിപൊളി വിഭവങ്ങളല്ലേ ഇത്തവണത്തെ പോസ്റ്റിൽ...
ReplyDeleteഇതൊക്കെ കഴിഞ്ഞിട്ട് ഇനി അന്റാർട്ടിക്കയിലേക്കാവട്ടെ അടുത്ത യാത്ര... എന്താ...? :)
ഞാനും ഓര്‍ത്തു... പിന്നെ ഡെവ്ലിന്റെ പിന്നാലെയാണ് എന്നറിയാവുന്നത് കൊണ്ടാ മെസ്സേജ് ഇടാഞ്ഞത് :)
Delete