Sunday, December 8, 2019

ഉത്സവമേളങ്ങളുടെ കടുപ്പവും മധുരവും!

ടോറോന്റോയിലും പരിസര പ്രദേശങ്ങളിലുമായി ഈ വർഷം നടന്ന ചില സാഹിത്യ-സിനിമ  ഉത്സവങ്ങളുടെയും, ആർട്ട് സെന്ററിൽ നടന്ന കനേഡിയൻ മ്യൂസിയം ഫോർ ഹ്യൂമൻ റൈറ്റ്സ് ഒരുക്കിയ പ്രദർശനം കണ്ടതിൻ്റെയും വിശേഷങ്ങളാണ്. മെയ് മാസത്തിൽ ബ്രാംപ്ടണിൽ നടന്ന FOLD (Festival of Literary Diversity) ആയിരുന്നു ആദ്യത്തേത്. കാനഡയുടെ സാഹിത്യ ഭൂപടത്തിലേക്ക് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ എഴുത്തുകളും കൂടെ സമന്വയിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചില സമാനഹൃദയർ തുടങ്ങിവെച്ച സംരംഭമാണ്.ഈ വർഷത്തെ പരിപാടിയിൽ പങ്കെടുക്കാൻ പ്രത്യേകിച്ച് കാരണവുമുണ്ട്. എനിക്കേറെ ഇഷ്ടപ്പെട്ട കനേഡിയൻ എഴുത്തുകാരിയും CBCയുടെ അന്വേഷണാത്മക പത്രപ്രവർത്തകയുമായ Tanya Talaga യുടെ സാന്നിധ്യമായിരുന്നു.


Pic Courtesy: FB Page FOLD

All Our Relations: An Indigenous Showcase എന്ന സെഷനാണ് ടിക്കറ്റ് എടുത്തത്. റോസ് തിയേറ്ററിൽ മെയ് നാലിന് ആറു മണിക്കായിരുന്നു സംവാദം. 2000-2011 കാലഘട്ടത്തിൽ ഫസ്റ്റ് നേഷൻസ് വിഭാഗത്തിൽപ്പെട്ട ഏഴ് സ്കൂൾ കുട്ടികൾ ഒണ്ടാറിയോ പ്രൊവിൻസിലെ തണ്ടർ ബേയിൽ മരണപ്പെട്ടു. അഞ്ച് പേരുടെ മൃതദേഹങ്ങൾ അവിടെയടുത്തുള്ള പുഴക്കരികിൽ നിന്ന് കണ്ടു കിട്ടിയിരുന്നു. ഈ മരണങ്ങളിലേക്ക് നടത്തിയ അന്വേഷണമാണ് "Seven Fallen Feathers"ൽ താന്യ പറയുന്നത്. ഗോത്രവംശജയായ അവർക്കു അതി
ൻ്റെ കാര്യകാരണങ്ങൾ, കുട്ടികളും കുടുംബങ്ങളും, അതിലുപരി അവരുടെ സമൂഹം നേരിടുന്ന പ്രശ്നങ്ങളും വളരെ വ്യക്തതയോടെ പറയാനാകുന്നുണ്ട്. ഗോത്രവംശജർക്കിടയിൽ വ്യാപകമായ ആത്മഹത്യാപ്രവണത ലഹരിയുമായി കൂട്ടിക്കെട്ടി കേസന്വേഷണത്തിന് പോലും തയ്യാറാകാത്ത നിയമവ്യവസ്ഥിയിൽ ഇന്ന് ഏറെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളായ പാർപ്പിടം, കുടിവെള്ളം, വിദ്യാഭ്യാസ സൗകര്യങ്ങൾ തുടങ്ങി കാണാതാകുന്നവർക്ക് വേണ്ടി രാജ്യമെമ്പാടും നൽകുന്ന അലർട്ട് മെസ്സേജ്  സ്വന്തം ഭൂമിയിൽ പാർശ്വവൽക്കരിക്കപ്പെട്ടു പോയൊരു സമൂഹത്തിനും കൂടെ ലഭ്യമാകേണ്ടിയിരിക്കുന്നു.


FOLD - Mobile Clicks of Events by Hussain Chirathodi

ലോകത്തെല്ലായിടത്തും ആദിമഗോത്ര സമൂഹം നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണിത്. പരിഷ്‌കൃതർ എന്ന് വിളിച്ചു അപരിഷ്‌കൃതരായി പോയ നമ്മളോടാണവർ ആവശ്യങ്ങൾ ഉന്നയിക്കുന്നത്. സമഷ്ടി പുരസ്‌കാര വേളയിൽ അനുരാഗ് കശ്യപ്‌ 'പരിയേറും പെരുമാൾ' സംവിധാനം ചെയ്ത മാരി ശെൽവരാജിനോട് സിനിമയെങ്ങിനെ എന്ന് ചോദിച്ചപ്പോൾ, "അതെ
ൻ്റെ ജീവിതമാണ് സാർ" എന്നായിരുന്നു ഉത്തരം. ഈ ചോദ്യോത്തരമാണ് അന്ന് ആ പരിപാടിയിൽ പങ്കെടുത്തപ്പോൾ ഓർമ്മയിലെത്തിയത്. വേദിയിൽ എഴുത്തിനേക്കാൾ ജീവിതാനുഭവങ്ങളായിരുന്നു മുഴങ്ങി കേട്ടത്. അനുഭവിക്കാത്തതെല്ലാം കെട്ടു കഥയാവുമ്പോൾ ഈ ഭൂമിയെല്ലാവർക്കുമാണെന്ന് പറയുന്നത് കേട്ടാൽ, "ആയിക്കോളൂ, പക്ഷെ അതിൽ ജീവിച്ചിരുന്ന ഞങ്ങൾക്ക് ഒരിത്തിരി സ്ഥലം വേണം" മെന്ന് ഇതു പോലെയുള്ള വേദികളിൽ അവർക്ക് പറയേണ്ടി വരുന്നത്. Alicia Elliott ആണ്  Lee Maracle നെ പരാമർശിച്ചത്. ഇന്ന് കാനഡയിൽ ഏറെ സ്വാധീനമുള്ള ഗോത്രവംശജയാണ് എഴുത്തുകാരിയും വിമർശകയുമായ ലീ. ഫസ്റ്റ് നേഷൻസ് സാഹിത്യം തൊടാൻ പോലും മടിച്ചിരുന്ന പ്രസാധകരുള്ള കാലത്താണ് ലീ തൻ്റെ ആദ്യ പ്രസിദ്ധീകരിച്ചതെന്നും അതിനവർ സഹിച്ച ത്യാഗങ്ങൾ വിസ്മരിക്കരുതെന്നുമാണ് യുവതലമുറയെ പ്രതിനിധീകരിച്ചു കൊണ്ട് അലീഷ്യ പറഞ്ഞത്. ആ പരിപാടി അന്നവസാനിപ്പിച്ചത് തോമസ് കിംഗിൻ്റെ വാക്കുകളോടെയാണ്, "But don't say in the years to come that you would have lived your life differently if only you had heard this story. You've heard it now..."(The Truth About Stories: A Native Narrative)

ജൂൺ 8ന്  മർച്ചന്റ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ഈദ് കാർണിവലിനോടനുബന്ധിച്ച്‌ സംഘാടകർ ഒരു പുസ്തക പ്രദർശനം ഒരുക്കിയിരുന്നു. മലയാളപുസ്തകങ്ങൾ ആവശ്യപ്പെട്ട് സുഹൃത്തായ സജിത്താണ്  എത്തിയത്. പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും എൻ്റെ പുസ്തകശേഖരത്തിലെ കുറച്ചു പുസ്തകങ്ങൾ  അവിടെ നടന്ന ആർട്ട് ലൈബ്രറി പവലിയനിൽ സജിത്തിൻ്റെ മേൽനോട്ടത്തിൽ പ്രദർശനത്തിന് നിരന്നിരുന്നു. വരയും വരികളും ഒന്നിച്ചതായിരുന്നു അവിടെ. "ൻ്റെ പുസ്തകം"മെന്ന നിലവിളിയുടെ  ഭീകരത, കുത്തിയിരുപ്പ് സമരമെന്നൊക്കെയുള്ള മുന്നറിയിപ്പുകൾ അവഗണിച്ചാണ് സജിത്ത് എത്തിയത്. ഇവിടയുള്ള സൗഹൃദങ്ങളിൽ എന്നും ചേർത്തു നിർത്തുന്ന വ്യക്തിയാണ്, അതുമാത്രമാണ് എൻ്റെ പ്രിയപ്പെട്ട പുസ്തകങ്ങളെ വിശ്വാസത്തോടെ ആ കൈകളിൽ ഏൽപ്പിക്കാനുള്ള കാരണവും. സജിത്തിനു മാത്രം സാധ്യമാകുന്ന ഒന്ന്! അന്നത്തെ പ്രദർശന ദൃശ്യങ്ങളിൽ ചിലത് ചുവടെ,


MF Eid Carnival - Art Library - Photo Courtesy: Sajith Backer & Shaniba Sajith

സെപ്റ്റംബറിലാണ് ടൊറോന്റോയുടെ മണ്ണിലേക്ക് സാഹിത്യ-സംവാദത്തി
ൻ്റെ വേദിയൊരുക്കി JLF(Jaipur Literature Festival) മായി Teamwork Arts എത്തിയത്. ഉൽഘാടന ദിവസത്തെ ടിക്കറ്റ് വില കണ്ടു ഞാനോടിയതാണ്. എന്നാൽ അതിനടുത്തുള്ള ദിവസങ്ങളെ ടിക്കറ്റ് നിരക്കുകൾ കുറഞ്ഞ നിരക്കിലായിരുന്നു. Sep 28നു നടക്കുന്ന രണ്ടു സെഷനുകൾക്ക് ടിക്കറ്റെടുത്തു. ആദ്യത്തേത് ചിത്ര ബാനർജി ദിവാകരുണിയും വനേസ്സ സാസണും പങ്കെടുത്ത The Sacred Feminine: Relooking Yashodhara and Sita എന്ന വേദിയായിരുന്നു. അമേരിക്കൻ ഇന്ത്യൻ എഴുത്തുകാരിയായ ചിത്ര തൻ്റെ പുതിയ പുസ്തകമായ The Forest of Enchantment നെ മുൻനിർത്തി നടത്തിയ സംവാദങ്ങൾ ഹൃദ്യമായിരുന്നു. രാമായണത്തിലെ സീതയെ കഥാപാത്രമാക്കി സീതയിലൂടെ, 'അവളുടെ' കഥ പറയുകയാണ് എഴുത്തുകാരി. ഇതിഹാസങ്ങളുടെ പിറവിയിൽ വിസ്മരിക്കപ്പെടുന്ന ജന്മങ്ങളുടെ കഥയെഴുത്തിലേക്ക് നയിച്ച വഴികൾ, ചിന്തകൾ, ഉറക്കമില്ലാത്ത രാവുകൾ, പഠനങ്ങൾ എല്ലാം വളരെ ഭംഗിയായി കേൾവിക്കാരുമായി പങ്കിട്ടു.


JLF Mobile Clicks by Nirmala, Kunjuss & Mubi

വനേസ്സയുടെ യശോധരക്ക് ആശയസംവാദത്തിൽ മികവു പുലർത്താൻ കഴിയാതെ പോയി. സംവാദം നയിച്ച അനുഭ മേഹ്തയുടെ ചോദ്യങ്ങൾക്ക് പോലും വനേസ്സ കൃത്യമായ മറുപടികൾ നൽകിയില്ലെന്ന് തോന്നി. ഞാനും നിർമല ചേച്ചിയും കുഞ്ഞേച്ചിയുമായിരുന്നു പുസ്തകങ്ങൾ വാങ്ങില്ലെന്ന ഉറപ്പില്ലാഉറപ്പും ചുമന്ന് പുസ്തകോത്സവത്തിന്  പോയത്. അടുത്തത് മഞ്ജുശ്രീ താപ നയിക്കുന്ന These Lands We Call Home എന്ന സെഷനാണ്. പങ്കെടുക്കുന്നവർ Amitava Kumar, Anosh Irani, Gwen Benaway and  Suketu Mehta എന്നിവരായിരുന്നു. Translated from Gibberish(Seven Stories & One Half Truth) എന്ന പുസ്തകത്തിൽ കേരളത്തെ കുറിച്ച് പരാമർശിച്ചത് ഇൻഡോ-കാനേഡിയൻ എഴുത്തുകാരനായ അനുഷ് ഇറാനി പറയുന്നതും കേട്ട് ഞങ്ങൾ മുൻനിരയിൽ ഇരുന്നു. ഹാ... എന്തൊരു സുഖകരമായ അനുഭവം. പരിപാടി കഴിഞ്ഞതിനുശേഷം അദ്ദേഹത്തെ കണ്ട് ഞങ്ങളത് പറയുകയും ചെയ്തു. ഫസ്റ്റ് നേഷൻസ് കമ്മ്യൂണിറ്റിയിൽ ഉയർന്നു വരുന്ന പ്രതിഭയാണ് Gwen Benaway. 2016ൽ  ഇറങ്ങിയ കവിതാ സമാഹാരമായ Passageൽ പീഡനാനുഭവങ്ങളും, അതിജീവനത്തി
ൻ്റെ ഭാരവും വളരെ ശക്തമായ ഭാഷയിൽ അവതരിപ്പിക്കുന്നുണ്ട് ട്രാൻസ്-ഗേൾ കൂടിയായ Gwen. മഴയെ വകവെക്കാതെ രണ്ട് ഏലക്കാ ചായ കുടിച്ച ബലത്തിൽ, ബാഗിലെ പുതിയ പുസ്തകങ്ങളുടെ ഭാരവും പേറി സബ്‌വേ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ ചിരിക്കൊട്ടും കുറവില്ലായിരുന്നു.

TIFF (Toronto International Film Festival) ന് പോയതും, ഹരീഷിനെ കണ്ടതും മറക്കാനാവില്ലല്ലോ. ഇളം തണുപ്പകറ്റാൻ Starbucks Coffeeയുമായി  ടോറോന്റോയിലെ TIFFൻ്റെ വഴിയരികിലിരുന്ന് ഹരീഷുമായി  പുസ്തകവും സിനിമയും ചർച്ച ചെയ്ത കുറച്ചു സമയം... അത് കഴിഞ്ഞു നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന 'ജല്ലിക്കെട്ടി'ന് ടിക്കെറ്റ് കിട്ടുമോയെന്നറിയാൻ വെറുതെ തെക്ക് വടക്ക് നടക്കൽ, ഹോങ്ങ് കോങ്ങ് പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചവരുടെ പ്രകടനത്തിനിടയിലേക്ക്, ഫോട്ടോ പിടുത്തം, അങ്ങിനെയങ്ങിനെ... ഏറ്റവും അവസാനദിവസത്തെ പ്രദർശനത്തിനാണ് ടിക്കറ്റ് കിട്ടിയത്. കുഞ്ഞേച്ചിയുടെ വീട്ടിൽ നിന്ന് ഓണസദ്യയും കഴിച്ച്‌ സിനിമക്ക്. ഗീതു മോഹൻദാസിൻ്റെ സിനിമയും TIFF ലുണ്ടായിരുന്നു. രണ്ട് മലയാള സിനിമകളാണ് ഇത്തവണയെത്തിയത്.


Jallikattu - TIFF Mobile Clicks by Nirmala, Kunjuss & Mubi

"To be free is to live in a way that respects and enhances the freedom of others." ഏവർക്കും പരിചയമുള്ള വരികളാണിത്. സമകാലീന ഇന്ത്യൻ സാഹചര്യങ്ങളിൽ  തികട്ടി വരുന്ന മറ്റൊരു വാചകം കൂടിയുണ്ട്, "A nation should not be judged by how it treats its highest citizens, but its lowest ones." ഇത് പറഞ്ഞത് മറ്റാരുമല്ല മദിബയെന്ന് സൗത്ത് ആഫ്രിക്കക്കാർ സ്നേഹപൂർവം വിളിക്കുന്ന നെൽസൺ മണ്ടേലയാണ്. 27 വർഷത്തെ ജയിൽ വാസം കഴിഞ്ഞു പുറത്തിറങ്ങിയതിനുശേഷം അദ്ദേഹം ആദ്യം സന്ദർശിച്ച രാജ്യമാണ് കാനഡ. "Nelson Mandela touched Torontonians in a way no other political leader has..." (Valerie Hauch, Toronto Star article) കാനഡയുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ലേഖനമായിരുന്നു അത്. First Living Honourary Canadian Citizen ബഹുമതി നൽകി കാനഡ ആദരിച്ച വ്യക്തി കൂടിയാണ് നെൽസൺ മണ്ടേല. CMHR (Canadian Museum for Human Rights) Aparthied Museum in South Africaയുമായി സഹകരിച്ച്‌ ടോറോന്റോയിലെ Meridian Arts Centre Gallery യിൽ സംഘടിപ്പിച്ച പ്രദർശനമായിരുന്നു Mandela: Struggle for Freedom Exhibition. പ്രദർശനവുമായി ബന്ധപ്പെട്ട് CMHR നൽകിയ പരസ്യ വാചകം ഇങ്ങിനെയാണ്‌, The Exhibition for everyone who refuses to see the world in black &white. മദിബയുടെ ഒളിവുകാലം, 18 വർഷം ചിലവഴിച്ച ജയിൽമുറി പുനഃരാവിഷ്കരിച്ചത്, സ്വാതന്ത്ര്യം, സൗത്ത് ആഫ്രിക്കൻ തെരുവിലെ പ്രക്ഷോഭങ്ങൾ, ഇലക്ഷൻ, പ്രസംഗങ്ങൾ, തുടങ്ങി ആ ജീവിതപോരാട്ടവും അതു മുന്നോട്ടുവെച്ച ആശയങ്ങളും വളരെ ഗംഭീരമായി  പ്രദർശന മുറികളിൽ ഒരുക്കിയിരിക്കുന്നു. മഹാചരിതങ്ങൾ മനഃപൂർവ്വം മറന്ന് പുതുചരിത്ര ഗാഥകൾ രചിച്ചു മഹാരഥന്മാരാകാൻ ശ്രമിക്കുന്നവർക്കിടയിൽ ഇത്തരം പ്രദർശനങ്ങൾക്ക് മൂല്യമേറും...  


From Meridian Arts Gallery - Mobile click by Hussain Chirathodi


18 comments:

  1. ബ്ലോഗ് സജീവം ആണല്ലോ. വായിക്കാൻ വരാം

    ReplyDelete
    Replies
    1. തിരക്കൊഴിഞ്ഞിട്ട് വരൂ... 

      Delete
  2. വായിച്ചു ട്ടോ ചേച്ചീ...

    ReplyDelete
  3. ചേച്ചീ...വായിച്ചു.
    എനിക്ക് അന്യമായ പരിസരമായതോണ്ട്..
    സംവാദങ്ങളേക്കുറിച്ച് ഒന്നും പറയാനില്ല.
    ദളിതുകളുടെ അവസ്‌ഥ നമുടെ രാജ്യത്ത് പുറത്തറിയുന്നതിലും അതിഭീകരമാണ്.
    സലാം

    ReplyDelete
    Replies
    1. വായിച്ചതിൽ സന്തോഷം... ഞാനിന്നാണ് വഴിമരങ്ങൾ കണ്ടത് :)

      Delete
    2. ഞാനിവിടെ വന്നിരുന്നെങ്കിലും.ചേച്ചിയെ എന്റെ ബ്ലോഗിൽ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു ട്ടാ.കോളാമ്പി-സുധി ആണ് എനിക്ക് ഇവിടേക്കുള്ള ലിങ്ക് തന്നത്.എന്റെ പ്രിയ ചങ്ങാതി ആണ് അവൻ

      Delete
    3. ബ്ലോഗ് പുലിയാണെന്ന് അറിഞ്ഞില്ലായിരുന്നു... :) വൈകിയെത്തിയതിൽ ഖേദമുണ്ട്!

      Delete
  4. ഇത്തരം പരിപാടികൾ നമ്മുടെ വീക്ഷണങ്ങളും അറിവും വിശാലമാക്കുമെന്ന ഒരു ഗുണം കൂടിയുണ്ട്, അല്ലെ? ഒരു പക്ഷേ കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കിലും ശ്രദ്ധിക്കാതെ പോയ ചിലത് ശ്രദ്ധയിൽ പെടുത്താനും ഇത്തരം വേദികൾ സഹായിക്കുമെന്ന് തോന്നുന്നു.

    അനുഭവങ്ങൾ പങ്കുവെച്ചതിന് നന്ദി മുബീ

    ReplyDelete
    Replies
    1. നമ്മൾ കാണാതെ പോയ ചിലതെല്ലാം കാണിച്ചു തന്ന് കണ്ണുതുറപ്പിക്കും... മൂഢ സ്വർഗ്ഗത്തിൽ നിന്ന് വലിച്ച് അനുഭവങ്ങളുടെ തീച്ചൂളയിലേക്ക് വലിച്ചിടും..നന്ദി നിഷ :)

      Delete
  5. ഇതൊക്കെ ജീവിതത്തിലെ വല്യ ഭാഗ്യം അല്ലേ ...നന്നായിരുന്നു മുബീ വിവരണം. ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ഗീത... സന്തോഷംട്ടൊ :)

      Delete
  6. ലോകത്തെല്ലായിടത്തും ആദിമഗോത്ര സമൂഹം നേരിടുന്ന പ്രശ്നങ്ങൾ - പരിഷ്‌കൃതർ എന്ന് വിളിച്ചു അപരിഷ്‌കൃതരായി പോയ നമ്മൾ  മിക്കവാറും അറിയുന്നത് സാഹിത്യ- സിനിമ മാധ്യങ്ങളിൽ കൂടിയാണല്ലൊ. എന്തായാലും കാനഡയിലെ ഇത്തരം ഉത്സവ മേളങ്ങളുടെ സന്തോഷങ്ങളും ആരവങ്ങളും കണ്ട് ഞങ്ങളും സന്തോഷിക്കുന്നു ...

    ReplyDelete
    Replies
    1. മുരളിയേട്ടാ... സ്‌നേഹം :)

      Delete
  7. സാഹിത്യ-സാംസ്കാരിക രംഗത്തെ ഇത്തരം അനുഭവങ്ങള്‍ ഒരു മുതല്‍ക്കൂട്ട് തന്നെ.

    ReplyDelete