Wednesday, December 30, 2020

പ്രതീക്ഷയുടെ പ്രകാശങ്ങൾ (വായന-2020)

2020ലെ വായനയെ ഒന്ന് ചികഞ്ഞു നോക്കാൻ ഇരുന്നപ്പോഴാണ് സ്നേഹത്തിൻ്റെ തൂവൽസ്പർശവുമായി Delilah മനസ്സിലേക്ക് ഓടിയെത്തിയത്. അമേരിക്കയിൽ നാല്പത് വർഷത്തിലധികമായി റേഡിയോ പരിപാടികൾ അവതരിപ്പിക്കുന്ന Delilah Rene ക്ക്  മില്യൺ കണക്കിന് ശ്രോതാക്കളുണ്ട്. എല്ലാ ദിവസവും അഞ്ചു മണിക്കൂർ സമയം ഡെലിലയുടെ റേഡിയോ പരിപാടിയുണ്ടാവും.  പാട്ടുകൾ ആവശ്യപ്പെട്ട് വിളിക്കുന്നവരുമായി സംസാരിച്ച് അവരുടെ അനുഭവങ്ങളോട് ചേരുന്ന പാട്ടുകളാണ് ശ്രോതാവിനായി തിരഞ്ഞെടുക്കുക. ഓരോ ശ്രോതാവിലും ആ പാട്ട് തനിക്ക് വേണ്ടി പിറന്നതാണെന്ന തോന്നലുണ്ടാക്കും വിധമാണ് ഡെലിലയുടെ  അവതരണം.  സ്നേഹത്തെ കുറിച്ച് മാത്രമാണ് അവർ സംസാരിക്കുന്നത്. ഹൈസ്കൂൾ വിദ്യഭ്യാസത്തിനു ശേഷം D.J യായിട്ടായിരുന്നു ഈ രംഗത്തേക്കുള്ള ഡെലിലയുടെ കടന്നു വരവ്. ഇന്ന് അറുപതാം വയസ്സിൽ സ്വന്തം വീട്ടിലെ സ്റ്റുഡിയോയിലിരുന്ന് റേഡിയോ പ്രോഗ്രാം ചെയ്യുന്ന  Delilah എന്ന കോടീശ്വരിയിലേക്കുള്ള വഴികൾ അത്ര സുഗമമായിരുന്നില്ല.  The New York Times ന് കൊടുത്ത അഭിമുഖത്തിൽ Dalilah പറഞ്ഞതിങ്ങനെയാണ്, “When anybody listens, I want them to hear love,”  I want them to hear peace. I want them to hear hope — especially now.” 



ഡെലിലയുടെ വാക്കുകളിലെന്ന പോലെ Hope എന്ന പദം അർത്ഥവത്തായി ഉപയോഗിക്കപ്പെട്ടത് 2020 ലായിരിക്കും. ലോക്ക്ഡൗണും, യാത്രകൾ തീരെ കുറഞ്ഞതും കൂടുതൽ പുസ്തകങ്ങൾ വായിക്കാൻ സാധ്യമാകുമെന്ന പ്രതീക്ഷയുണർത്തിയെങ്കിലും കണ്ണുകളിലെ Dry Eyes പ്രശ്‌നങ്ങൾ തടസ്സമായി. എന്നാലും നല്ലൊരു വായനാവർഷമായി തന്നെ രണ്ടായിരത്തിയിരുപതിനെ ഞാൻ അടയാളപ്പെടുത്തുകയാണ്. എങ്ങനെയെന്നല്ലേ?  ഓഡിയോ പുസ്തകങ്ങളുമായുള്ള Love-hate ബന്ധം ദൃഢമാക്കി പുസ്തകാസ്വാദനം കേൾവിയിലൂടെ അനുഭവിച്ചറിഞ്ഞു. അടയാളപ്പെടുത്തലുകളും, നോട്ടെഴുത്തും ഓരോ കേൾവിയിലും ശ്രദ്ധയോടെ ചെയ്തിരുന്നു. സ്റ്റോറിടെലിലും കിൻഡലിലും അതിനുള്ള സൗകര്യമുണ്ടായിരുന്നത് ഫലപ്രദമായി ഉപയോഗപ്പെടുത്തി. ഇതിനിടയിലും അടുത്തുള്ള പുസ്തകകടയിലേക്കുള്ള പോക്കുവരവുകൾക്ക് കുറവൊന്നും വരുത്തിയില്ല. 

മഹാമാരിയുടെ ആദ്യദിനങ്ങളിൽ പുനർവായനക്കെടുത്തത് കാക്കനാടൻ്റെ വസൂരിയായിരുന്നു. ഹരാരിയുടെ സാപിയൻസിൻ്റെ മലയാളപരിഭാഷ, മനു എസ് പിള്ളയുടെ പുസ്തകങ്ങൾ, സാറാ തോമസ്, പി.കെ സജീവ്,  ജി. ആർ. ഇന്ദുഗോപൻ, എം. സുകുമാരൻ എന്നിവരുടെ കൃതികളിലേക്കും സ്റ്റോറിടെലിലൂടെ എത്താനായി. കൂടാതെ തമിഴിൽ മൂന്ന് പുസ്തകങ്ങൾ കേൾക്കാൻ കഴിഞ്ഞതും സ്റ്റോറിടെലിലൂടെയാണ്. ഒ. വി. വിജയൻ്റെ തലമുറകളും, ഫൈസൽ കൊണ്ടോട്ടിയുടെ ചെമ്പകക്കൊമ്പിലെ പ്യൂപ്പയും, ബുക്കർ പ്രൈസ് നേടിയ Shuggie Bain (Douglas Stuart), പ്രതീക്ഷയോടെ കാത്തിരുന്ന പുസ്തകമെന്ന് ന്യൂയോർക് ടൈംസ് എഴുതിയ Migrations (Charlotte McConaghy) തുടങ്ങി കുറെ നല്ല പുസ്തകങ്ങളുടെ വായനയ്ക്ക് കിൻഡിൽ സഹായകമായി. അങ്ങനെ എഴുപതിലധികം പുസ്തകങ്ങളെ അറിയാൻ കഴിഞ്ഞത് ഇരുളിലും പ്രതീക്ഷയുടെ വെളിച്ചം പകർന്നു. ബൂസ്റ്റിൻ്റെ പരസ്യ വാചകം പോലെ വായനയുടെ ഈ ലിസ്റ്റ് എനിക്ക് തന്നെയാവും പ്രചോദനമാവുക. മറ്റാർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ ഏറെ സന്തോഷം😊


പുനർവായനകൾ

  1. വസൂരി - കാക്കനാടൻ
  2. സ്മാരകശിലകൾ - പുനത്തിൽ കുഞ്ഞബ്ദുള്ള
  3. പാത്തുമ്മായുടെ ആട് - വൈക്കം മുഹമ്മദ് ബഷീർ
  4. ഖസാക്കിൻ്റെ ഇതിഹാസം - ഒ.വി. വിജയൻ
  5. ബ്രഹ്മചാരി(ണി) തിയാങ് ങ്യാച് ഹാൻ - വിവർത്തനം: ഷീബ ഇ.കെ
  6. ഉമ്മാച്ചു - ഉറൂബ്
പുസ്തകങ്ങൾ

  1. സിദ്ധാർത്ഥ - ഹെർമൻ ഹെസ്സെ

  2. ഗബ്രിയേൽ ഗാർസിയ മാർക്വേസ് ജീവിതവും എഴുത്തും - എസ്. ജയചന്ദ്രൻ നായർ

  3. കല്യാണിയെന്നും ദാക്ഷാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത- ആർ. രാജശ്രീ 

  4. ബങ്കറിനരികിലെ ബുദ്ധൻ - വി.മുസഫർ അഹമ്മദ്

  5. വിത്തിലേക്ക് മടങ്ങുന്ന വന്മരങ്ങൾ - സുൾഫി താനൂർ 

  6. ബുധിനി - സാറാ ജോസഫ്

  7. അറ്റുപോകാത്ത ഓർമ്മകൾ - പ്രൊഫ.ടി.ജെ. ജോസഫിൻ്റെ ആത്മകഥ

  8. നിലാവിൻ്റെ പെണ്ണുങ്ങൾ - ജോഖ അൽഹാരിസി- മൊഴിമാറ്റം - ഇബ്രാഹിം ബാദ്ഷാ വാഫി

  9. ഞാനും ബുദ്ധനും - നോവൽ - രാജേന്ദ്രൻ എടത്തുംകര 

  10. ഒരു ആഫ്രിക്കൻ യാത്ര - സക്കറിയ

  11. സൂര്യനെ അണിഞ്ഞ സ്ത്രീ- കെ.ആർ. മീര

  12. വിരലറ്റം - മുഹമ്മദ് അലി ശിഹാബ് ഐ എ എസ്

  13. കർത്താവിൻ്റെ നാമത്തിൽ- ആത്മകഥ - സിസ്റ്റർ ലൂസി കളപ്പുരക്കൽ

  14. മാമ ആഫ്രിക്ക - ടി.ഡി. രാമകൃഷ്ണൻ

  15. The Beekeeper of Aleppo - Christy Lefteri

  16. ഏകാന്തതയുടെ നൂറ് വർഷങ്ങൾ - ഗബ്രിയേൽ ഗാർസിയ മാർക്വേസ് (മലയാള പരിഭാഷ)

  17. മഹാത്മജി - എഴുത്തുകാരുടെ മനസ്സിൽ - എഡിറ്റർ : ഡോ. ആർസു

  18. The Testaments- Margaret Atwood

  19. പ്രതി പൂവൻ കോഴി- ഉണ്ണി ആർ

  20. തക്ഷൻകുന്ന് സ്വരൂപം - യു. കെ. കുമാരൻ

  21. The Skin We're In - Desmond Cole

  22. How to pronounce knife (short stories) - Souvankham Thammavongsa

  23. Ice Walker (A Polar Bear's journey through the fragile Arctic)- James Raffen

കിൻഡിൽ എഡിഷൻ

  1. The Library of Legands - Janie Chang
  2. ചെമ്പകക്കൊമ്പിലെ പ്യൂപ്പ - ഫൈസൽ കൊണ്ടോട്ടി
  3. കേരളത്തിൽ ചലനം സൃഷ്ടിച്ച നവോത്ഥാന നായകർ
  4. Migrations - Charlotte McConaghy
  5. Seven Days In Linchward Barn - Junaith Aboobacker
  6. A Star in his own Imagination- Paul Allen
  7. Five Little Indians - Michelle Goods
  8. തലമുറകൾ - ഒ.വി. വിജയൻ
  9. Be My Guest - Priya Basil
  10. Burning Sugar (Poems) - Cicely Belle Blain
  11. Away - Dhruv Bogra
  12. Shuggie Bain - Douglas Stuart
  13. Braiding Sweetgrass - Robin Wall Kinnerer
സ്റ്റോറിടെൽ (ഓഡിയോ - മലയാളം/ തമിഴ്/ ഇംഗ്ലീഷ്)

  1. സാപിയൻസ് - യുവൽ ഹരാരി (മലയാള പരിഭാഷ)
  2. പുറ്റ് - വിനോയ് തോമസ്
  3. കിളിമഞ്ജാരോ ബുക്ക്സ്റ്റാൾ - രാജേന്ദ്രൻ എടത്തുംകര
  4. ഞാൻ ലൈംഗിക തൊഴിലാളി - നളിനി ജമീല
  5. മീരാസാധു - കെ.ആർ. മീര
  6. ദന്തസിംഹാസനം - മനു എസ് പിള്ള
  7. തൊട്ടപ്പൻ - ഫ്രാൻസിസ് നെറോണ
  8. അഭയാർത്ഥികൾ - ആനന്ദ്
  9. എൻ്റെ ആണുങ്ങൾ - നളിനി ജമീല
  10. കരിനീല - കെ.ആർ.മീര
  11. അന്ധർ, ബധിരർ, മൂകർ - ടി.ഡി. രാമകൃഷ്ണൻ
  12. Ponniyin Selvan 1(Tamil) - Kalki
  13. ശബരിമല അയ്യപ്പൻ മലഅരയ ദൈവം - പി.കെ. സജീവ്
  14. ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും - മനു എസ് പിള്ള
  15. ചാവുനിലം - പി. എഫ് മാത്യൂസ്
  16. മാലാഖയുടെ മറുകുകൾ - കെ.ആർ മീര
  17. Shakuntala Devi - Priyanka Sarkar
  18. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള - ചന്ദ്രമതി
  19. കാളി ഗണ്ഡകി - ജി. ആർ ഇന്ദുഗോപൻ
  20. ശേഷക്രിയ - എം.സുകുമാരൻ
  21. അവനവൻ്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ - സി.വി. ബാലകൃഷ്ണൻ
  22. Thottiyin Makan (Tamil) - തകഴിയുടെ തോട്ടിയുടെ മകൻ തമിഴ് പരിഭാഷ
  23. ആറാം വിരൽ - മലയാറ്റൂർ രാമകൃഷ്ണൻ
  24. Zen Thathuvavum Magizhchiyaana Vaazhkayum (Tamil) - Chriss Prentis
  25. തേൻ - സക്കറിയ
  26. ഉണ്ണിമായയുടെ കഥ - സാറാ തോമസ്
  27. വിഷകന്യക - എസ്.കെ.പൊറ്റക്കാട്ട്
  28. The 5 Love Languages - Gary Chapman
  29. Tao Te Ching - Lao Tzu
  30. സുഗതകുമാരിയുടെ കവിതകൾ
  31. A Sacred Life- HH The Dalai Lama - Rajiv Mehrotra
ബ്ലോഗുകൾ

  1. നൈറ്റ് ഓഫ് ദി ഫോക്സ് - ജാക്ക് ഹിഗ്ഗിൻസിൻ്റെ ഇംഗ്ലീഷ് നോവലിന്റെ സ്വതന്ത്ര വിവർത്തനം) - വിനുവേട്ടൻ
  2. അമ്മിണിക്കുട്ടിയുടെ ലോകം - നിഷ
  3. ചൊക്ളി - എച്ച്മു
  4. ചിലന്തിവലയിൽ ഒരു ചിത്രശലഭം - അബൂതി
Pic Courtesy: Google Images

വർഷാവസാനമെത്തി നിൽക്കുമ്പോൾ H.O.P. E (Hold On Pain Ends) എന്ന് ഗൂഗിളിൻ്റെ മുറ്റത്ത് കണ്ടതു തന്നെ ആവർത്തിക്കുന്നു. പുതുവർഷം എല്ലാവർക്കും സമാധാനവും സന്തോഷവും ആശ്വാസകരവുമാകട്ടെ ... Stay Safe & Healthy 😍😍

സ്നേഹത്തോടെ മുബി,

18 comments:

  1. പുതുവത്സരാശംസകളോടെ......
    പുതുവത്സരത്തിൽ സ്നേഹത്തെയും സമാധാനത്തെയും ആശംസിക്കുന്നതിലുപരി പ്രത്യാശയും ക്ഷമയും മനുഷ്യജീവിതത്തിൽ നിലനിർത്തേണ്ട ഘട്ടത്തിൽ കൂടിയാണ് നാം കടന്നു പോകുന്നത്. പുതുവർഷത്തിൽ നന്മയുടെ  നല്ല വാക്കുകൾ സംസാരിക്കുന്ന ഹൃദയമുള്ള DELILAH അറിയുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
    ഈ വര്ഷം വായിച്ചു തീർക്കേണ്ട (വായിച്ചിരിക്കേണ്ട ) പുസ്തകങ്ങളുടെ (മറ്റുള്ളവ ഉൾപ്പടെയുള്ള )ലിസ്റ്റുകൾ പങ്ക്  വച്ചതിൽ ഒത്തിരി സന്തോഷമുണ്ട് ഒപ്പം അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. 
    ഈ പുതിയ വര്ഷം മുബിക്കും കുടുംബത്തിനും കൂടുതൽ അനുഗ്രഹവും, സമാധാനവും, സന്തോഷവും നല്കുന്നതാവട്ടെ എന്നാശംസിക്കുന്നു.. 

    ReplyDelete
  2. പഠിച്ച പാഠങ്ങളൊന്നും മറക്കാതെ,  പ്രതീക്ഷയോടെ നമുക്ക് 2021നെ സ്വീകരിക്കാം. ഷൈജുവിനും കുടുംബത്തിനും ആരോഗ്യവും, സമാധാനവും സന്തോഷവും നിറഞ്ഞതാകട്ടെ പുതുവർഷം... ഞങ്ങളുടെ സ്നേഹാശംസകൾ :)

    ReplyDelete
  3. നിനക്ക് നാണം ഇല്ലേ മുബീ ഇത്രേം പുസ്തകങ്ങളൊക്കെ വായിക്കാൻ . വേറെന്തൊക്കെ ജോലിയുണ്ട് മനുഷ്യന് ചെയ്യാനായി . ഉറങ്ങാം , കപ്പലണ്ടി കൊറിക്കാം , മസാലദോശയും ബീഫ് ബിരിയാണിയും കഴിക്കാം . എന്നിട്ട് കുറെ പുസ്തകം വായിക്കാൻ നടക്കുന്നു . മോശംന്നുപറഞ്ഞാൽ വളരെ മോശം :)

    ReplyDelete
    Replies
    1. അതെ, വളരെ മോശം പ്രവർത്തിയാണ്... കാലൊപ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ബീഫ് ബിരിയാണി കഴിക്കാൻ തോന്നുന്നതിന്റെ കാരണം ഇപ്പോഴല്ലേ മനസ്സിലായത്! കപ്പലണ്ടി കൊറിച്ചു കഴിഞ്ഞാൽ Switzerland കൊണ്ടുവന്ന് ബ്ലോഗിൽ ഒട്ടിക്കൂ :)

      Delete
  4. ങാ ... നിങ്ങൾക്കൊക്കെ വായിക്കാം. ഞങ്ങളെപ്പോലെ എട്ടും ഒമ്പതും മണിക്കൂർ അദ്ധ്വാനമൊന്നും ഇല്ലല്ലോ.

    ReplyDelete
    Replies
    1. 2021 ലെത്തിയിട്ടും നമ്മൾ  മാറിയിട്ടില്ല എന്നത് ഖേദകരം തന്നെയാണ്.. നല്ലത് പോലെ വായിക്കുന്ന ഒരാളാണ് ബഷീർ എന്നറിയാം. ഇവിടെ വന്നതിൽ സന്തോഷം... സ്നേഹം :)

      Delete
  5. ഞാൻ ഗംഭീരമായി വായന തുടങ്ങിയതായിരുന്നു. മാർച്ച് വരെ അത് തകൃതിയായി നടന്നു. പിന്നീട് ഡിസംബർ വരെ ഒന്നും വായിച്ചില്ല എന്ന സ്ഥിതിയായിരുന്നു.
    Audio books നല്ല idea ആണ്. പക്ഷേ WhatsApp-ലെ 2-3 മിനിറ്റ് നീളമുള്ള audio messages കേൾക്കാൻ പോലും ക്ഷമയില്ലാത്ത എനിക്ക് അത് പറ്റും എന്ന് തോന്നുന്നില്ല. കേൾക്കുന്നതിനേക്കാൾ സ്പീഡിൽ വായിക്കാൻ പറ്റും എന്നതും ഒരു കാരണമാവാം.

    ബ്ലോഗ് എഴുത്തും വായനയും ശുഷ്കമായിരുന്നു. മുബി വായിക്കുന്ന ബ്ലോഗുകളിൽ അമ്മിണിക്കുട്ടിയെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ഒരു ചെറിയ പ്രശ്നം മൂലം വര കാര്യമായി നടക്കാത്തത് കൊണ്ടാണ് അമ്മിണിക്കുട്ടി ഒന്ന് അമാന്തമാവുന്നത്. ഇത് കണ്ടപ്പോൾ ഉടനെ തന്നെ എഴുതിയിടാൻ തോന്നുന്നു...
    ഈ വർഷം ഒരുപാടൊരുപാട് വായനയും എഴുത്തും നടക്കട്ടെ എന്നാശംസിക്കുന്നു ❤️

    ReplyDelete
    Replies
    1. അമ്മിണിക്കുട്ടിയെ കണ്ടിട്ട് കുറച്ചായി എന്നോർത്തിരുന്നു. പിന്നെ വരയും നിഷ തന്നെയാണല്ലോ. സാവകാശമാണെങ്കിലും നിർത്താതെ തുടരൂ... ആശംസകൾ :)

      Delete
  6. വലിയ ഒരു വായനതന്നെയാണ് മുബി നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് മനസിലായി. നാട്ടിൽ ജീവിക്കുന്നവരേക്കാൾ വിപുലമായ മലയാള വായന വിദേശമണ്ണിലിരുന്ന് സാധ്യമാക്കുന്ന നിശ്ചയദാർഢ്യത്തിന് കൂപ്പുകൈ. 2021 കൂടുതൽ വിപുലമായ വായനകളുടേയും , അത്തരം വായനകളിലൂടെ സ്ഫുടം ചെയ്തെടുത്ത മൂർച്ചയുള്ള ചിന്തകളുതും എഴുത്തിന്റേതുമാവട്ടെ . ആശംസകൾ

    ReplyDelete
    Replies
    1. മാഷിൻ്റെ കമന്റ് വായിച്ചപ്പോൾ ഓർത്തത് ഇതാണ്, "I have lived a thousand lives and I have loved a thousand loves. I've walked on distant worlds and seen the end of time. Because I read" GRRM (George R.R. Martin)ൻ്റെ വരികളാണ്. നന്ദി... സ്നേഹം... സന്തോഷം :)  

      Delete
  7. കോവിഡ് വന്ന് അടച്ചുപൂട്ടലുകൾ നേരിട്ടപ്പോഴാണ് ,സോഷ്യൽ മീഡിയ തട്ടകങ്ങളെക്കാൾ ഉപരി , അനേക കൊല്ലങ്ങൾക്ക് ശേഷം വീണ്ടും പുസ്തക വായനയിലേക്ക് ഞാൻ ഇറങ്ങിവന്നത് ...

    ഫർലോ കിട്ടുന്ന സന്തോഷത്തേക്കാൾ ഏകാന്തന്തയും വിഷാദവും കൂട്ടിനെത്തിയപ്പോൾ പുനർ വായനയിലൂടെ യതിയും , ബഷീറും ,കെ .പി കേശവമേനോനും ( നാം മുന്നോട്ട് )മൊക്കെ നൽകിയ ആശ്വാസങ്ങൾ തീർച്ചയായും എടുത്തുപറയേണ്ടതാണ് ..!
    ഇപ്പോഴും വായിക്കാത്ത പുസ്തകങ്ങൾ/ഓണപ്പതിപ്പുകൾ അടക്കം ധാരാളം സമയം വായനക്ക് നീക്കിവെച്ചു കൊണ്ട് നല്ലൊരു പ്രതീക്ഷയുമായി പുതുവർഷത്തെ വരവേറ്റിരിക്കുകയാണ് ഞാൻ ...

    എന്നാലും വായനയിൽ മുബിയെ തോൽപ്പിക്കുവാൻ കഴിയില്ലല്ലോ എന്നുള്ള ഒരു സങ്കടം , ഇവിടെ വന്ന് വായിച്ചപ്പോൾ ഉണ്ടായി എന്നുള്ളത് സത്യമാണ് ...!

    ReplyDelete
    Replies
    1. പുനർവായനകൾ ആസ്വാദനത്തിന്റെ മറ്റൊരു തലം നൽകുന്നുണ്ട് മുരളിയേട്ടാ. കാണാതെ പോയതും പുതിയ ചിന്തകളുമായി മാറിയ കാലത്തിനൊപ്പമുള്ള വായന! മുരളിയേട്ടന്, പുതുവർഷം നല്ല വായനകൾ സമ്മാനിക്കട്ടെ, ആശംസകൾ :)

      Delete
  8. അതി മഹത്തരം ഈ വായനാ ഭ്രമം...എത്ര വായിച്ചാലാണ് നാമീ പ്രപഞ്ചത്തിന്‍റെ ഒരു തൃണത്തലപ്പെങ്കിലും ഒന്നു തൊട്ടു മുത്തുക !പ്രപഞ്ചനം ചെയ്യാനാവുക!! 'വായിക്കൂ ...'എന്ന വിശുദ്ധ വേദ സംസ്കൃതിയുടെ പ്രഥമ സൂക്തത്തിന്‍റെ ആത്മാവ്, വായനയിലൂടെ വിണ്ണിലേക്കെത്തിച്ചേരാനുള്ള അരുളിന്റെ പൊരുള്‍ കൂടിയാണ് ...പ്രിയമുബീ തുടരുക ഇനിയുമിനിയും വായന....2021-ലും അതു പുഷ്ക്കലമാവട്ടെ.ശാന്തിയും സുസ്ഥിതിയുമുള്ള നന്മയുടെ നാളുകള്‍ പ്രഫുല്ലമാവട്ടെ !!

    ReplyDelete
    Replies
    1. മാഷേ, സത്യമാണ്... എവിടെയും എത്തില്ലെന്ന് അറിഞ്ഞിട്ടും വായിച്ചു കൊണ്ടേയിരിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്നത്. സ്‌നേഹം... സന്തോഷം :)

      Delete
  9. വായനയുടെ രാജകുമാരി .... തുടരട്ടെ വായനയും എഴുത്തും.

    ReplyDelete
    Replies
    1. സ്നേഹം.. സന്തോഷം :)

      Delete
  10. വളരെ വിജ്ഞാനപ്രദമായ കുറിപ്പായിരുന്നു. താങ്ക്സ്...

    ReplyDelete