Friday, December 31, 2021

ചാറ്റ് ബെഞ്ചുകളും വായനയും

കാനഡയിലെ ന്യൂ ബ്രൺസ്വിക്ക് പ്രൊവിൻസിലെ റിവർവ്യൂ നഗരത്തിലെ  ട്രെയിലുകളിൽ സ്ഥാപിച്ച "ഹാപ്പി ടു  ചാറ്റ് ബെഞ്ചു"കൾ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. അകലം പാലിക്കുന്ന ഈ കോവിഡ് കാലത്ത് ഒരു ബെഞ്ചിൻ്റെ രണ്ടു തലയ്ക്കൽ ഇരുന്നു കൊണ്ട് തീർത്തും അപരിചിതരായവർക്ക് സംസാരിക്കുവാനും സൗഹൃദത്തിലാവാനുമായി  സ്ഥാപിച്ചതാണത്രെ... "Even a simple hello to someone that's having a bad day means a lot to some people, right?" (Eric Hopper, manager of recreation for the Town of Riverview- CBC News) കോവിഡ് ബാധിതരാണെന്നറിഞ്ഞാൽ ഒരീച്ച പോലും പാറാത്ത വീടുകൾ കണ്ടനുഭവിച്ചതിനാലാവും ഈ വാർത്ത തള്ളിക്കളയാൻ തോന്നാതിരുന്നത്. ട്രെയിലിൽ നടക്കാൻ വരുന്നവർ ആദ്യമൊക്കെ ബെഞ്ചുകൾ നോക്കി നടന്നകലുമായിരുന്നെങ്കിലും ഇപ്പോൾ അതിനോടൊരു സൗഹൃദ ഭാവമൊക്കെ കാണിക്കുന്നുണ്ടെന്ന് ഹോപ്പർ കണ്ടെത്തിയിരിക്കുന്നു. അവസാനമില്ലാത്ത ഈ മഹാമാരി കാലത്ത്  ഹാപ്പി ടു ചാറ്റ് ബെഞ്ചുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുമെന്ന് പ്രത്യാശിക്കാം. 

PC:- CBC News Report

പുസ്തകങ്ങളുമായി സൗഹൃദത്തിലായ വർഷമാണ് കഴിഞ്ഞു പോയത്. കുറെ നല്ല പുസ്തകങ്ങൾ വായിക്കാനും കേൾക്കാനും സാധ്യമായത് ആശ്വാസമായിരുന്നു. കൈവിട്ടു പോകുമായിരുന്ന പല സന്ദർഭങ്ങളിലും സൗഹൃദങ്ങളോടൊപ്പം യാത്രകളും പുസ്തകങ്ങളും കൂട്ടായിട്ടുണ്ട്. അഞ്ചാറ്  പോസ്റ്റുകളോടെ നിശ്ചലാവസ്ഥയിലായ ബ്ലോഗ് വായനയും എഴുത്തും വീണ്ടെടുക്കണം. സ്വന്തം ജീവിതത്തെ രോഗാവസ്ഥയുടെ മുൻപും ശേഷവുമെന്ന രണ്ട് കാലങ്ങളായി പകുത്ത്  അനുഭവങ്ങൾ എഴുതിയ സുലേഖ ജോവേദ് (Between Two Kingdoms), ഒന്നാം ലോകമഹായുദ്ധ കാലത്തെ കുപ്രസിദ്ധ ചാരശൃംഖലയെ ആസ്പദമാക്കി കെയ്റ്റ് ക്വിന്നിൻ്റെ ചരിത്ര നോവലായ ദി ആലീസ് നെറ്റ്‌വർക്ക്, കനേഡിയൻ പശ്ചാത്തലത്തിൽ നിർമ്മല എഴുതിയ മഞ്ഞിൽ ഒരുവൾ, പെരുമാൾ മുരുകൻ്റെ പൂനാച്ചി, സാബിറയുടെ കൈച്ചുമ്മ, ഇസബെലിൻ്റെ Caste: The Origins of Our Discontents തുടങ്ങി 60 പുസ്തകങ്ങൾ നൽകിയ വായനാനുഭവം ഹൃദ്യമായിരുന്നു. ലൈബ്രറികൾ തുറന്നതും, സ്റ്റോറിടെല്ലിൽ മലയാളം ഓഡിയോ പുസ്തകങ്ങളുടെ ലഭ്യതയും വായന മനോഹരമാക്കി. മലയാളത്തിൻ്റെ ഓഡിയോ ഓൺ ഡിമാൻറ് ആപ്പായ ആർപ്പോയിൽ വിനോദം, വിജ്ഞാനം, സംഗീതം, സാഹിത്യം, കഥകൾ അങ്ങനെ പലവിധ പരിപാടികളുമായി ലോകമെങ്ങും മലയാളം മുഴങ്ങുന്നതും കേൾക്കുന്നുണ്ട്. വായിക്കാൻ ഇഷ്ടമുള്ളവർക്കായി പുസ്തകങ്ങളുടെ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. അമ്പതാം വർഷത്തിലെത്തി നിൽക്കുന്ന ഒരു ദേശത്തിൻ്റെ കഥ സ്റ്റോറിടെല്ലിലൂടെ കേട്ടുകൊണ്ടിരിക്കുകയാണിപ്പോൾ. ശ്രീധരനും കൃഷ്ണൻമാസ്റ്ററും, അതിരാണിപ്പാടവും ഒരിക്കൽ കൂടി ശ്രവ്യാനുഭവമാവുകയാണ്...

  1. വിലായത്ത് ബുദ്ധ - ജി. ആർ. ഇന്ദുഗോപൻ

  2. A Room of One's Own- Virginia Woolf (Storytel)

  3. കറുത്ത കുപ്പായക്കാരി (കഥകൾ) - സിതാര. എസ് (Storytel)

  4. Bear - Marian Engel (Kindle)

  5. ടിപ്പു സുൽത്താൻ - പി.കെ. ബാലകൃഷ്ണൻ (Storytel)

  6. Disfigured- On Fairy Tales, Disability, and Making Space - Amanda Leduc (M.Library)

  7. Empire Antarctica - Gavin Francis (M.Library)

  8. Gun Island- Amitav Ghush (M.Library)

  9. On Earth We're Briefly Gorgeous - Ocean Vuong (M.Library)

  10. കാലം - എം.ടി. (പുനർവായന)

  11. ആത്മകഥ - ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം (Storytel)

  12. ദയ എന്ന പെൺകുട്ടി - എം.ടി (Storytel)

  13. White Chrysanthemum- Mary Lynn Beachy (M.Library)

  14. പെൺരാമായണം - ആനന്ദ് നീലകണ്ഠൻ (Storytel)

  15. പാണ്ഡവപുരം - സേതു (Storytel)

  16. തീണ്ടാരികൾ - സുഹ്‌റ കൂട്ടായി

  17. My Grandfather Would Have Shot Me - Jennifer Teege (M.Library)

  18. Wuhan Diary - Fang Fang (M.Library)

  19. ഗീതാഞ്‌ജലി - ഷബിത എം.കെ (Storytel)

  20. ദ്വീപുകളും തീരങ്ങളും - ആനന്ദ് ( Storytel)

  21. Ali and Nino - Kurban Said (M.Library)

  22. ഖബർ - കെ. ആർ. മീര

  23. One Life - Megan Rapinoe (M. Library)

  24. പ്രാണസഞ്ചാരം - രാജീവ് ശിവശങ്കർ (Storytel)

  25. സഹറാവീയം - ജുനൈദ് അബൂബക്കർ - (Storytel)

  26. Into Thin Air - Jon Krakauer (M.Library)

  27. The Baghdad Clock - Shahzad Al Rawi (M.Library)

  28. When I Hit You - Meena Kandasamy (M.Library)

  29. Milk and Honey- Rupi Kaur (Storytel-read by the author)

  30. എൺപതു ദിവസം കൊണ്ട് ഭൂമിക്ക് ചുറ്റും - ഷൂൾ വേൺ (Storytel)

  31. Two Trees Make A Forest - Jessica J Lee

  32. Infinite Country - Patricia Engel (M. Library)

  33. മോഹമഞ്ഞ (കഥാസമാഹാരം)- കെ. ആർ. മീര (Storytel)

  34. കഥ ഇതുവരെ - ഡി. ബാബുപോൾ (Storytel)

  35. When All is Said - Anne Griffin (M.Library)

  36. Caste: The Origins of Our Discontents - Isabel Wilkerson

  37. അശരണരുടെ സുവിശേഷം - ഫ്രാൻസിസ് നൊറോണ (Storytel)

  38. കൈച്ചുമ്മ - സാബിറാ സി.പി (Storytel)

  39. നിശബ്ദസഞ്ചാരങ്ങൾ - ബെന്യാമിൻ (Storytel)

  40. Running for my life - Lopez Long

  41. ആസാദി - അരുന്ധതി റോയ് (Storytel) 

  42. The Four Winds - Kristin Hannah

  43. പൂനാച്ചി - പെരുമാൾ മുരുകൻ

  44. Intolerable - A memoir of Extremes Kamal Al-Solaylee (M.Library)

  45. The Discovery of India - Jawaharlal Nehru (Story tel)

  46. Return - Why we go back to where we come from - Kamal Al- Solaylee (M.Library)

  47. Big Lonely Doug (The story of one of Canada's last great trees) - Harley Rustad

  48.  സ്‌റ്റീഫൻ ഹോക്കിങ് (സമ്പൂർണ്ണ ജീവചരിത്രം)- ഡോ. ജോർജ്ജ് വർഗ്ഗീസ് (Storytel)

  49. China Room - Sunjeev Sahota (M.Library)

  50. ഫാത്തുമാവിൻ ആട് (തമിഴ് മൊഴിമാറ്റം) - Storytel

  51. എന്റെ ജീവിതത്തിലെ ചിലർ - കെ.ആർ. മീര (Storytel)

  52. Notes on Grief - Chimamanda Ngozi Adichie

  53. ഞാൻ രേഷ്മ - രേഷ്മ ഖുറേഷി (Storytel)

  54. എതിര് - എം. കുഞ്ഞാമൻ (Storytel)

  55. Between Two Kingdoms(A memoir of a life interrupted) - Suleika Jaouad

  56. മഞ്ഞിൽ ഒരുവൾ - നിർമ്മല

  57. ഘാതകൻ - കെ.ആർ. മീര

  58. ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ - പ്രൊഫ. ടി.വി. ഈച്ചരവാരിയർ

  59. The Alice Network - Kate Quinn

  60. യാത്ര - നിത്യചൈതന്യയതി


Happy Reading 



8 comments:

  1. പുസ്തകങ്ങളുടെ ലിസ്റ്റ് ഇനിയും നീളട്ടെ... പുതുവത്സരാശംസകൾ

    ReplyDelete
  2. ഹുയ്യോ.... ഇത്രേം പുസ്തകങ്ങൾ വായിച്ചോ?!?!?!? 🥰🥰🥰🥰😂

    ReplyDelete
    Replies
    1. വായിച്ചതും കേട്ടതുമുണ്ട് സുധി :)

      Delete
  3. സമ്മതിച്ചു തന്നിരിക്കുന്നു മുബീ... വായന തുടരട്ടെ...

    ഒരു ദേശത്തിന്റെ കഥ രണ്ടു വട്ടം‌ വായിച്ചതാണ് ഞാൻ... വീണ്ടും വായിക്കാൻ തോന്നുന്നു...

    ReplyDelete
    Replies
    1. പുനർവായന കൂടുതൽ വ്യക്തത വരുത്തുന്നുണ്ട് വിനുവേട്ടാ...

      Delete
  4. നല്ലത് മുബീ .. വായന തുടരട്ടെ . ഒപ്പം ബ്ലോഗും സജീവമാകട്ടെ . വായന തീരെ കുറഞ്ഞു . കുറെ പുസ്തകങ്ങൾ വായനക്കായി ഇരിക്കുന്നു . സമയക്കുറവുണ്ടോ എന്ന് ചോദിച്ചാൽ അതേ . ബ്ലോഗെഴുത്തും മുടങ്ങിക്കിടക്കു ന്നു . ഇടയ്ക്കു fb യിൽ എന്തെങ്കിലും എഴുതും . മാർ ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ കയ്യിലുണ്ട് . വായന മുഴുവനാക്കിയില്ല . രസകരവും ചിന്തിപ്പിക്കുന്നതുമായ എഴുത്ത് .

    ReplyDelete