Saturday, February 19, 2011

അപൂപ്പന്‍ താടി


കോരിച്ചൊരിയുന്ന മഴയത്തു
കുട കീഴില്‍ അണച്ച്
നിര്‍ത്തിയ വാത്സല്യം...
കൈകുമ്പിളില്‍ വച്ച് തന്ന
മിഠായിയുടെ മധുരം
നുണയവേ,
വര്‍ണക്കൂട്ടില്‍ തെളിഞ്ഞ
കുഞ്ഞു കണ്ണിന്‍ കൌതുകം....
വിറയാര്‍ന്ന ചുണ്ടില്‍ പനിയുടെ
തീചൂടറിഞ്ഞ നാളില്‍
നെറ്റിയില്‍ അമര്‍ന്ന
നനുത്ത സ്പര്‍ശവും,
മെഴുകു തിരി പൊള്ളിച്ച ഉള്ളം
കൈയില്‍ കണ്ണീര്‍ മുത്തുകള്‍
വീണ നോവിന്റെ സാന്ത്വനവും,
പറത്തിയകറ്റിയ കാറ്റിന്‍റെ
ജയത്തോട് തോറ്റു മടങ്ങിയ
പാവം അപൂപ്പന്‍ താടി!

5 comments:

  1. "പറത്തിയകറ്റിയ കാറ്റിന്‍റെ
    ജയത്തോട് തോറ്റു മടങ്ങിയ
    പാവം അപൂപ്പന്‍ താടി!"
    വരികളിലും വരികള്‍ക്കിടയിലും നിറഞ്ഞു നിലക്കുന്ന "ഫിലോസഫി‌" അര്‍ത്ഥപൂര്‍ണ്ണവും ഹൃദ്യവുമായ ഒരു വായനാനുഭവം നല്‍കുന്നുണ്ട്. കവിത ചിന്തയെ ഉണര്‍ത്തുന്നു, മനസ്സിനെ മഥിക്കുന്നു.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  2. ബോറടിപ്പിക്കാത്ത കവിത

    ReplyDelete
  3. apoopan thadikku abhinadanagal...

    ReplyDelete
  4. കൊള്ളാം മുബി നന്നായിട്ടുണ്ട്..!!

    ReplyDelete
  5. ഇഷ്ടപ്പെട്ടൂ ഈ വരികള്‍....

    ReplyDelete