Saturday, January 19, 2013

യുകോണ്‍ ക്വസ്റ്റ്‌


സൂര്യന്‍റെ പൊന്‍വെളിച്ചം കാണാതെ അസ്ഥികള്‍ മരവിക്കുന്ന തണുപ്പിലൂടെ ഒരു യാത്ര പോയാലോ? നിധി തേടി ദേശാന്തരങ്ങള്‍ താണ്ടി എത്തിയവരുടെ ഓര്‍മക്കായി...യുകോണ്‍ ക്വസ്റ്റ്‌!!



Courtesy: Google Images

കുടിയേറ്റങ്ങള്‍ക്കും മനുഷ്യ പ്രയാണങ്ങള്‍ക്കും ഭൂമിയോളം പഴക്കമുണ്ട്. അങ്ങിനെയുള്ള ഒരു പ്രയാണത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു മത്സരത്തിന്‍റെ കഥയിലേക്ക്‌. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അതിശൈത്യത്തെ വെല്ലുവിളിച്ചു കൊണ്ട് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍  സ്വര്‍ണ്ണഖനികള്‍ തേടി അലാസ്കയുടെ തൊട്ടടുത്ത്‌ കിടക്കുന്ന കാനഡയുടെ ഏറ്റവും പടിഞ്ഞാറുള്ള യുകോണ്‍ പ്രവശ്യയിലെത്തി. ചിലര്‍ക്ക് ഈ  യാത്ര അവരുടെ  സ്വപ്നസാക്ഷാത്കാരമായെങ്കില്‍ മറ്റു ചിലര്‍ക്ക് ഇതൊരു ദുസ്വപ്നമായിരുന്നു. തണുത്തു വിറങ്ങലിച്ച സ്വപ്നങ്ങളുമായി മഞ്ഞില്‍ മരവിച്ചു പോയവര്‍.



Courtesy: Klondik Gold Rush - Google Images

മൃഗങ്ങളുടെയും മനുഷ്യരുടെയും അസാധാരണമായ സഹവര്‍ത്തിത്വം ഏറെ അറിയുന്നത് ഇത്തരം ദുര്‍ഘടമായ യാത്രകളില്‍ ആണല്ലോ? ലക്ഷ്യപ്രാപ്തിയിലെത്താന്‍ തുണയായി കുടിയേറ്റക്കാര്‍ക്കൊപ്പം അവരുടെ വളര്‍ത്തു മൃഗങ്ങളും ഉണ്ടായിരുന്നു. കുതിരകളും ശുനകന്മാരും മനുഷ്യര്‍ക്കൊപ്പം കൂടിയെങ്കിലും, ദേശാടനത്തിന്‍റെ കടുത്ത പരീക്ഷണങ്ങള്‍ മറികടക്കാന്‍ കുതിരകള്‍ക്കായില്ല. എല്ലാം അതിജീവിച്ച്‌ നായ്ക്കള്‍ മനുഷ്യന് കൂട്ടായി യുകൊണില്‍ എത്തി. ക്ലോണ്ടിക്ക് ഗോള്‍ഡ്‌ റഷ് (Klondik Gold Rush) എന്ന പേരില്‍ ചരിത്രത്തില്‍ ഇടം നേടിയ പ്രയാണത്തിന് വളര്‍ച്ചയുടെയും തളര്ച്ചയുടെയും കഥകള്‍ ഒട്ടേറെ പറയാനുണ്ട്.

രണ്ടായിരത്തിനു താഴെ മാത്രം ജനങ്ങള്‍ ഉണ്ടായിരുന്ന യുകോണിലെ ഡവ്സണ്‍ പട്ടണത്തിലെ ജനസംഖ്യ പെട്ടെന്ന് മുപ്പതിനായിരത്തിന് മീതെയായി. മഞ്ഞുമലകള്‍ക്ക് അടിയില്‍ ഒളിഞ്ഞിരിക്കുന്ന നിധി തേടിയെത്തിയവര്‍ക്ക് പലപ്പോഴും നിരാശയായിരുന്നു ഫലം. സ്വന്തം നാടും വീടും വിട്ടു പ്രകൃതിയുടെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളുമായി പടവെട്ടി കഴിയുന്നവര്‍ക്കാകട്ടെ അങ്ങകലെയുള്ളവരുടെ വിവരങ്ങള്‍ അറിയാനുള്ള മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. എന്നെങ്കിലും എത്തുന്നവര്‍ കൈമാറുന്ന ചെറു വാക്കുകള്‍ക്കായി അവര്‍ കാതോര്‍ത്തു. ഒറ്റപ്പെട്ടുപോയവരുടെ ആവശ്യമായിരുന്നു ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകായെന്നത്.

പുറംലോകവുമായി ബന്ധപ്പെടുന്നതിനും കത്തുകള്‍ കൈമാറുന്നതിനുമായി നായ്ക്കളെ പൂട്ടിയ തെന്നുവണ്ടിയില്‍ പോകാനായി രണ്ടു പേര്‍ നിയുക്തരായി. അങ്ങിനെ യുകോണിന്‍റെ തലസ്ഥാനമായ വൈറ്റ്ഹോര്‍സ്സില്‍ നിന്ന് പുറപ്പെട്ടു ഡവ്സണ്ണില്‍ അവസാനിക്കുന്ന അപരിഷ്കൃതമായ പോസ്റ്റല്‍ സേവനം നിലവില്‍വന്നു. അഞ്ഞൂറ്റി മുപ്പത്തിരണ്ട് കിലോമീറ്റര്‍ മഞ്ഞുമൂടിയ ദുര്‍ഘടമായ വഴിയിലൂടെ പ്രതിബന്ധങ്ങള്‍ ഏറെ തരണം ചെയ്ത്‌ എത്തുന്ന കത്തുകളുടെയും   ഭക്ഷണസാധനങ്ങളുടെയും  വരവ് പ്രതീക്ഷിച്ച്‌ ആളുകള്‍ ക്ഷമയോടെ കാത്തിരുന്നു. കനേഡിയന്‍ എസ്കിമോ, ഹസ്കികള്‍ എന്നീ വര്‍ഗത്തില്‍പ്പെട്ട ശുനകന്മാരെയാണ് ഈ ദൌത്യത്തിന് ഉപയോഗിച്ചത്. മഞ്ഞു മലകളും, തണുത്തുറഞ്ഞ നദികളും, കാടുകളും താണ്ടി ഓടാനുള്ള കഴിവ് മറ്റൊന്നിനും ഇല്ലായെന്ന് തെളിയിച്ചവര്‍! വര്‍ഷങ്ങള്‍ക്കു ശേഷം ആകാശവും ഭൂമിയും മനുഷ്യന്‍റെ അധീനതയില്‍ ആയപ്പോള്‍, ഒരു കാലത്ത് ജീവന്‍ പണയപ്പെടുത്തി സേവിച്ച മനുഷ്യരും അവര്‍ക്ക് വഴികാട്ടിയായ മിണ്ടാപ്രാണികളും തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു.



Courtesy: Google Images - Crispin Rodwell

കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി നടന്നു വരുന്ന യുകോണ്‍ ക്വസ്റ്റ്‌ ഇവരുടെ ഓര്‍മ്മകള്‍ പുതുക്കുന്നു. മനുഷ്യനോടൊപ്പം നിന്ന നായക്കളും, അവര്‍ തമ്മിലുള്ള ബന്ധത്തിന്റെയും അനുസ്മരണമായി എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ കൊടും തണുപ്പില്‍ നടക്കുന്ന മല്‍സരം  അലാസ്കയിലെ ഫെയര്‍ബാങ്കില്‍ തുടങ്ങി യുകോണിലെ വൈറ്റ്ഹോര്‍സ്സില്‍ (1600 km) അവസാനിക്കുന്നു. സാങ്കേതികവിദ്യയുടെയും, ഡോക്ടര്‍മാരുടെയും മറ്റു സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്കും അവരുടെ കൂടെ വരുന്ന ശുനകന്മാര്‍ക്കും സഹായമായി ഉണ്ടാവുമെങ്കിലും യാത്രയുടെ സഞ്ചാരവീഥികളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ക്ക് കുറവില്ല.

സൈബീരിയന്‍ ഹസ്കിയുടെയോ അലാസ്കന്‍ ഹസ്കിയുടെയോ വര്‍ഗത്തില്‍പ്പെട്ട നായക്കളെയുമാണ് മുഖ്യമായും മല്‍സരത്തിനു ഉപയോഗിക്കുന്നത്. അവരെ ഡോക്ടര്‍മാര്‍ പരിശോധിച്ച് ആരോഗ്യം ഉറപ്പു വരുത്തിയിട്ടെ യാത്രാനുമതി നല്‍കുകയുള്ളൂ. ഏതു തണുപ്പിലും പുറത്തു ഓടിനടക്കാന്‍ ഇഷ്ടപ്പെടുന്ന ഇവയാകട്ടെ ഇടപ്പെടാനും അടുക്കാനും വിശ്വസിച്ച് കൂടെ കൂട്ടാനും പറ്റിയവര്‍ തന്നെ. തണുപ്പിനെ പ്രതിരോധിക്കാന്‍ ഇട്ടു കൊടുത്ത കുഞ്ഞു പാതരക്ഷകളും, വയറിനു ചുറ്റും ഇട്ട കോട്ടും, തിളങ്ങുന്ന കണ്ണുകളുമായി മല്‍സരത്തിനു തയ്യാറെടുത്തു നില്‍ക്കുന്ന ഹസ്കികള്‍ ആരെയും ആകര്‍ഷിക്കും. സാഹസീകതയും, കഠിനാധ്വാനം ഒത്തു ചേര്‍ന്ന ഹസ്കികള്‍ പെട്ടെന്ന് തളരാത്ത പ്രകൃതമായതിനാല്‍ ഈ മല്‍സരത്തില്‍ ഇവയുടെ പങ്ക് മനുഷ്യനേക്കാള്‍ വലുതാണ്‌ എന്ന് നിസ്സംശയം പറയാം.



Courtesy: Google Images - Musher & his team ready for the race

പതിനാലിലേറെ നായക്കള്‍ക്ക് ഒരു മുഷര്‍ എന്നതാണ് കണക്ക്. ഒരു ടീം ആയി ഇവരെ കണക്കാക്കാം. മുഷര്‍ ആണ് ടീമിന്‍റെ അമരത്ത്. ആണുങ്ങളുടെ കുത്തകയാണ് ഈ മല്‍സരം എന്ന് കരുതണ്ട. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പതിനെട്ടു വയസ്സിനു മുകളില്‍ ഉള്ള ആര്‍ക്കും മുഷര്‍ ആകാന്‍ യോഗ്യത നേടാവുന്നതാണ്.  ആയിരത്തിലേറെ കിലോമീറ്റര്‍  താണ്ടി ലക്ഷ്യം കാണേണ്ട ഈ മല്‍സരത്തില്‍ ഒന്‍പതു ചെക്ക്‌ പോയിന്റുകള്‍ ഉണ്ടാവും. ചിലതാകട്ടെ ഇരുന്നൂറിലധികം കിലോമീറ്റര്‍  ദൂരത്തിലായിരിക്കും. ഓരോ ചെക്ക് പോയിന്റുകളിലും ഡോക്റ്റര്‍മാരും മറ്റു വിശ്രമ സൗകര്യങ്ങളും ടീമുകള്‍ക്ക് ലഭ്യമാണ്. ഓടാന്‍ വയ്യാത്ത നായകളെ ചെക്ക്‌ പോയിന്റുകളില്‍ നിര്‍ത്താം, പക്ഷെ മാറ്റാന്‍ പാടില്ല. അത് പോലെ തന്നെ വണ്ടിയും. ഒരു ചെക്ക്‌ പോയിന്റില്‍ നിന്ന് അടുത്തതില്‍ എത്തുന്നതുവരെ മുഷറിന്റെയും നായക്കളുടെയും ആവശ്യത്തിന് വേണ്ട ആഹാരവും മറ്റും മുഷര്‍ കരുതണം. ഡവ്സണ്‍ പട്ടണത്തില്‍ എത്തുന്നത്‌വരെ മറ്റാരുടെയും സഹായം മത്സരാര്‍ത്ഥികള്‍ ചോദിക്കാന്‍ പാടില്ലയെന്നാണ് നിയമം.
 
മുഷറിന്റെ വസ്ത്രധാരണത്തിലും പ്രത്യേകതകള്‍ ഉണ്ട്. പല അടുക്കുകളായിട്ടാണ് അവര്‍ വസ്ത്രം ധരിക്കുന്നത്. ശരീരത്തോട് ഒട്ടി കിടക്കുന്ന വസ്ത്രങ്ങള്‍ക്ക് മുകളിലായി കട്ടിയേറിയ രോമക്കുപ്പായം ഇടുന്നു. അതിനും മുകളില്‍ കാറ്റിനെ പ്രതിരോധിക്കാനുള്ള നീളന്‍കുപ്പായവും, ആവശ്യമെങ്കില്‍ ഇനിയും ഇടാനുള്ള വസ്ത്രങ്ങള്‍ വണ്ടിയില്‍ ഉണ്ടാകും. തലയില്‍ രണ്ടുമൂന്നു തരം തൊപ്പികളും, ഇരുട്ടിനെ കീറിമുറിക്കുന്ന ഹെഡ് ലൈറ്റുകളും ഉണ്ടാകും. വസ്ത്രത്തിലെ കീശകളില്‍ മരുന്നുകള്‍, ബാറ്ററികള്‍, വെള്ളം, ചെറിയ ഭക്ഷണ പൊതികള്‍ എന്നിവ കൊണ്ട് നിറച്ചിരിക്കും. പലതരത്തിലുള്ള കയ്യുറകളും, കാലിലെ ബൂട്ടുകളും കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ചു ഉപയോഗിക്കണം.



Courtesy: Google Images 
യുകോണ്‍ ക്വസ്റ്റ്‌ പാത തണുത്തു ഉറഞ്ഞു പോയ നദികളെയും, നാല് പര്‍വ്വതശൃംഗങ്ങളെയും കടന്നാണ് പോകുന്നത്. പലപ്പോഴും മൈനസ് ഇരുപതിനും അന്‍പതിനും ഇടയിലുള്ള  പ്രവചനാതീതമായ താപനില, മണിക്കൂറില്‍ നൂറു മീറ്റര്‍ വേഗതയില്‍ വീശുന്ന തണുത്ത കാറ്റ്, ഹിമാപാതങ്ങള്‍, തെന്നുന്ന ഐസിനു മുകളിലൂടെയുള്ള പ്രയാണം, ചെന്നായ്ക്കളുടെ അപ്രതീക്ഷിതമായ ഉപദ്രവങ്ങള്‍, യാതനകള്‍ക്ക് കുറവൊന്നുമില്ല. ലോകത്തിലെ ഏറ്റവും ദുഷ്കരമായ മല്‍സരങ്ങളില്‍ ഒന്നായി ഇതറിയപ്പെടുന്നത് ഇതുകൊണ്ടെല്ലാമാവണം.

ജീവന്‍റെ വില മനുഷ്യനായാലും മൃഗമായാലും ഒരു പോലെ തന്നെ. ഉയിരിനേക്കാള്‍ വലുത് എന്ന വിശേഷണവുമായി ആയിരങ്ങളെ ആകര്‍ഷിക്കുന്ന യുകോണ്‍ ക്വസ്റ്റിനെതിരെയും അനിമല്‍ റൈറ്റ്സ്സുകാര്‍ രംഗത്തെത്തിയിരുന്നു. അത് കൊണ്ട് തന്നെ മത്സരത്തിന് മുന്‍പും, പിന്‍പും നായക്കളുടെ ആരോഗ്യവും അവയോടുള്ള മുഷറിന്റെ പെരുമാറ്റവും നിരീക്ഷണ വിധേയമാണ്. മത്സരത്തിനിടയില്‍ വേഗത കൂട്ടാനായി ഒരുതരത്തിലും നായക്കളെ ഉപദ്രവിക്കുവാന്‍ പാടില്ലായെന്ന നിയമം കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ബൂട്ടികള്‍ ഇട്ട് ഓടുന്ന നായക്കളുടെ കാലിലെ സംരക്ഷണത്തിനായി പ്രത്യേക തരം ലേപനങ്ങള്‍ ഉണ്ട്. അതിടക്കിടക്ക് തേച്ചു കൊടുത്തില്ലെങ്കില്‍ മുറിവുകള്‍ വരാം. അശ്രദ്ധയോ, ചെറിയ പെരുമാറ്റ വൈകല്യമോ മതി മുഷറിന് പിഴയോടുകൂടിയ ആജീവനാന്ത വിലക്കിന്. നിയമത്തിന്‍റെ ഊരാകുടുക്കുകള്‍ വേറെയും.
    
ഒന്‍പതു ദിവസവും പതിനാറു മണിക്കൂറും എടുത്തു തന്‍റെ യാത്ര അവസാനിപ്പിച്ച ഹുഗ് നെഫ് ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയി. രണ്ടായിരത്തിലെ മല്‍സരത്തില്‍ പത്തു ദിവസവും ഇരുപ്പത്തിരണ്ടു മണിക്കൂറും കൊണ്ട് ഐലി സിര്‍കിള്‍ എന്ന അമേരിക്കന്‍ വനിതാ മുഷര്‍ ലക്‌ഷ്യം കണ്ടു. ആദ്യത്തെ വനിതാ യുകോണ്‍ വിജയിയാണ് ഐലി. 



Courtesy: Google Images - Aily Zerkle
ആദ്യത്തെ വനിത യുകോണ്‍ വിജയിയായ ഐലി സിര്‍കിളിന്‍റെ ഭര്‍ത്താവ് അലന്‍ മൂര്‍ ആണ് 2013ലെ യുകോണ്‍ ക്വസ്റ്റ്‌ കീരിടം നേടിയത്. എട്ടു ദിവസവും പതിനെട്ടു മണിക്കൂറും ഇരുപ്പത്തിയെഴ് സെക്കന്ണ്ടും കൊണ്ട് ലക്ഷ്യത്തിലെത്തിയ അലന് കഴിഞ്ഞ വര്‍ഷത്തെ ജേതാവായ നെഫിനെ തോല്‍പ്പിച്ച് നേടിയത് ഇരട്ട ബഹുമതികളാണ്. ആയിരം മൈല്‍ ദൈര്‍ഘ്യമേറിയ യുകോണ്‍ ക്വസ്റ്റ്‌ വിജയിച്ച ആദ്യദമ്പതികള്‍ എന്ന ബഹുമതിയാണ് അലന്‍റെ നേട്ടത്തിന് ഇരട്ടി മധുരം നല്‍കുന്നത്. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരും സ്പോണ്‍സര്‍മാരും ഒത്തുചേര്‍ന്ന്‌ 2014 ഫെബ്രുവരി ഒന്നാം തിയതി നടക്കുന്ന മുപ്പത്തിയൊന്നാമത്തെ മത്സരത്തിനുള്ള മുന്നൊരുക്കങ്ങള്‍ യുകോണില്‍ തുടങ്ങി കഴിഞ്ഞു.ജീവന്‍ പണയപ്പെടുത്തി, ജീവനേക്കാള്‍ വലുതായ ഈ യാത്രയുടെ പങ്കാളികളാവാന്‍ കാത്തിരിക്കുന്നവരുണ്ട് എന്‍റെ കൂടെ, അവര്‍ക്കായി.....

(ഈ ലേഖനം TMS (Toronto Malayalee Samajam) അവരുടെ നാല്‍പ്പത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇറക്കിയ സുവനീറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്)

65 comments:

  1. ഓരോ പോസ്റ്റും വായിച്ചു മറക്കാതെ അഭിപ്രായങ്ങള്‍ എഴുതിയിരുന്ന പുണ്യവാളന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട്.....

    ReplyDelete
  2. Puthiya arivukal sammanicha mubi eniyum karyamayi pratheekshikunnu...

    ReplyDelete
  3. ആദ്യമായാണ് ഈ മത്സരത്തെ പറ്റി കേള്‍ക്കുന്നത്. വളരെ നല്ല അവതരണം.. ആശംസകള്‍ മുബീ...

    ReplyDelete
  4. good one ... thanks for sharing such an informative article

    ReplyDelete
    Replies
    1. Raihanath, Aswathi, Fazil......പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.. നന്ദി

      Delete
  5. യുകോണ്‍ ക്വസ്റ്റ്‌...
    ആദ്യായിട്ട് കേള്‍ക്കാ ഈ സംഭവത്തെ കുറിച്ച്.....

    യുകോണ്‍ ക്വസ്റ്റ്‌ന്റ്റെ ചരിത്രവും , വര്‍ത്തമാനവുമെല്ലാം വളരെ ആകര്‍ഷകമായി പറഞ്ഞു..നന്നായിട്ടുണ്ട് വിവരണങ്ങള്‍ ഒരു കഥ പോലെ രസിച്ച് വായിച്ചു..
    ആശംസകള്‍ ട്ടാ...

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി...

      Delete
  6. ഇത് കൊള്ളാമല്ലോ.... ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ് ഈ മത്സരത്തെക്കുറിച്ച് കേട്ടോ. യൂകൊന്‍ ക്വസ്റ്റിനെ കുറിച്ച് നല്ലൊരു ഐഡിയ എന്തായാലും ഈ വായനയിലൂടെ കിട്ടി.. നമ്മള്‍ അറിയാത്ത എത്ര കാര്യങ്ങള്‍ ആണല്ലേ ലോകത്ത്....

    നല്ല രസകരമായ ഒരു വായനയായിരുന്നു... ആശംസകള്

    ReplyDelete
    Replies
    1. റൈനി പോരുന്നോ? അടുത്തമാസം ആണ് മല്‍സരം... സന്തോഷം

      Delete
  7. നല്ലൊരു വായനാനുഭവം... ഒരു പുതിയ അറിവും സമ്മാനിച്ചു ഈ പോസ്റ്റ്‌.,, ആശംസകള്‍

    ReplyDelete
  8. ഇതൊരു വലിയ മത്സരം ആണല്ലോ? അശ്രദ്ധക്കും പെരുമാറ്റ വൈകല്യത്തിനും വരെ പിഴ എന്ന് പറയുമ്പോള്‍ അതിന്റെ ഗൌരവം അറിയാന്‍ കഴിയുന്നു. പുതിയ കേള്‍വിയാണ്. നന്നായി പറഞ്ഞു തന്നു.

    ReplyDelete
  9. കണ്ടിട്ടുണ്ട് ഏതോ ചാനലിലോ സിനിമയിലോ മറ്റോ...
    കൂടുതല്‍ അറിയുന്നത് ഇപ്പോഴാണ്....
    നന്ദി മുബിത്താ...

    ReplyDelete
  10. മനോഹരമായ അവതരണ ശൈലിയിലൂടെ അറിവുകള്‍ പകര്‍ന്നിരിക്കുന്നു മുബീ...

    ReplyDelete
  11. ഇങ്ങനെ ഒക്കെ ചരിത്രമുണ്ടോ ഈ മത്സരത്തിന്ന്,
    കൊള്ളാം നല്ല അറിവ്
    ആശംസകൾ

    ReplyDelete
  12. I really appreciate u for the brave heart and body for writing this article from chilling Canada...

    ReplyDelete
    Replies
    1. റാംജിയേട്ടാ, ശലീ, ജോയ്‌, കുഞ്ഞേച്ചി, ഷാജു എല്ലാവരോടും.... നന്ദി.

      Delete
  13. Eight below എന്ന സിനിമയിലും അയണ്‍ വില്‍ എന്ന സിനിമയിലും സ്ലെഡ് ഡോഗ്സിന്റെ വീരസ്യങ്ങളായിരുന്നു. ഭയങ്കരം തന്നെ. വീര്‍പ്പടക്കിയേ കാണാന്‍ കഴിയൂ. നേരില്‍ കാണാന്‍ എന്തായിരിയ്ക്കും അപ്പോള്‍

    ReplyDelete
    Replies
    1. ശരിക്കും അജിത്തേട്ടാ...

      Delete
  14. Enjoyed reading. Well presented. All the best

    ReplyDelete
  15. ഒരു പുതിയ അറിവ് സമ്മാനിച്ചതിന് നന്ദി....

    ReplyDelete
  16. ഇതാണല്ലേ യുകോണ്‍ ക്വസ്റ്റ്‌ ഇപ്പോഴാണ് സംഭവം മനസിലായത് .ഇതുപോല്‍ ഇനിയും എഴുത്തുതുടരുക .

    ReplyDelete
    Replies
    1. അഭിപ്രായങ്ങള്‍ ഒത്തിരി സന്തോഷം ഹര്‍ഷല്‍, മനോജ്‌, കാത്തി..

      Delete
  17. യുകോണ്‍ ക്വസ്റ്റ്‌.. പൂര്‍ണ്ണമായും ഒരു പുതു അറിവാണ്. ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. അശ്രദ്ധ വായനകളില്‍ എവിടെയോ കടന്നു പോയിട്ടുണ്ട് എന്നല്ലാതെ ഇത്രയും വിശദമായി ഇത് മനസ്സിലാക്കുന്നത് ഇപ്പോഴാണ്. വളരെ വിശദമായി തന്നെ എഴുതി. വായിക്കുന്നവര്‍ക്ക് പലര്‍ക്കും ഈ വിഷയത്തെയും കളിയും കുറിച്ച് അറിവുണ്ടാകില്ല എന്നത് മുന്‍കൂട്ടി കണ്ടു വിശദാംശങ്ങള്‍ എല്ലാം ചേര്‍ത്തിട്ടുണ്ട്. അറിവ് പകരുന്ന ലേഖനങ്ങള്‍ക്ക് നല്ല ഒരു മാതൃക

    ReplyDelete
  18. very informative and well written!

    - Omar Sherif

    ReplyDelete
  19. ഈ മത്സരത്തെ കുറിച്ച് കേട്ടിട്ടുണ്ട് . എങ്കിലും വിശദ വിവരങ്ങള്‍ കിട്ടിയത് ഇപ്പോളാണ് .
    നായകളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുവാന്‍ സംഘാടകര്‍ കാട്ടുന്ന ജാഗ്രത മറ്റുള്ളവര്‍ക്ക് മറ്റുള്ളവര്‍ മാതൃക ആക്കണം
    പ്രത്യേകിച്ച് നമ്മള്‍ ഇന്ത്യക്കാര്‍ .
    ഈ നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. ശരിയാണ്. പാശ്ചാത്യരുടെ രീതികള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഇത്തരം നല്ല പ്രവണതകള്‍ എന്താണ് കാണാതെ പോകുന്നത്? നന്ദി... മറക്കാതെ ഈ വഴി വന്നതിന്...

      Delete
  20. ലേഖനം താൽപര്യത്തോടെ വായിച്ചു. വാൻകുവർ, വാൽഡിസ്‌ എന്നിവിടങ്ങൾ ഞാൻ മുമ്പ്‌ സന്ദർശിച്ചിരുന്നെങ്കിലും, താങ്കളുടെ ലേഖനമാണ്‌ വിശദമായ അറിവു പകർന്നുതന്നത്‌. നന്ദി മുബി

    ReplyDelete
    Replies
    1. ഇനി ഈ വഴി വരുന്നുണ്ടെങ്കില്‍ അറിയിക്കണേ... ലേഖനം ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.

      Delete
  21. മുബി

    യുകോണ്‍ ക്വ് സ്റ്റ് കൊള്ളാം നല്ല കളി തന്നെ,

    ഇതേതായാലും ഒരു പുതിയ അറിവ് തന്നെ, പക്ഷെ, നമ്മുടെ പട്ടി പ്രേമികള്‍ക്ക് ഇത് ഇഷ്ടമാകുമോ എന്തോ!!! നന്ദി ഈ അറിവ് പകര്‍ന്നതിനു

    നേരത്തെ ഇവിടെ വന്നു മത്തി ബ്ലോഗു വായിക്കുകയും ഒരു കമന്റു ഇടുകയും ചെയ്തു. ബ്ലോഗില്‍ ചേര്‍ന്നെങ്കിലും പക്ഷെ പിന്നീട് ഇപ്പോള്‍ മാത്രമാണിവിടെ വരാന്‍ കഴിഞ്ഞത്. g + ല്‍ നിന്നും

    മത്തി ബ്ലോഗിലെ അക്ഷരങ്ങള്‍ കൊള്ളാം പക്ഷെ ഇവിടുത്തെ അക്ഷരങ്ങള്‍ ഒരു സുഖമില്ല, ചെറുതും വായിക്കാന്‍ പ്രയാസമുളവാക്കുന്നതും. വേണ്ടത് ചെയ്ക. ആശംസകള്‍

    ഇവിടെ പേജു കോപ്പി റൈറ്റ ആക്ടില്‍ ആക്കിയതിനാല്‍ ലേഖനത്തില്‍ നിന്നും ഒന്നോ രണ്ടോ വാചകം quote ചെയ്തു കമന്റിടാന്‍ ആഗ്രഹിക്കുന്നവര്‍ അതില്‍ നിന്നും പിന്‍വലിയുന്നു, ഇവിടുത്തെ quest എന്ന വാക്ക് എഴുതാന്‍ പ്രയാസം എന്നാല്‍ കോപ്പി ചെയ്തു ചേര്‍ക്കാം എന്ന് വിചാരിച്ചപ്പോള്‍!!! കമന്റുകള്‍ പോലും അതില്‍ എന്താണ് ഉള്‍പ്പെടുത്തിയത്? ഞാന്‍ താങ്കളുടെ മത്തി ബ്ലോഗില്‍ ഇട്ട ഒരു കമന്റ്‌ കോപ്പി ചെയ്വാന്‍ നോക്കിയിട്ടും പറ്റിയില്ല, എന്റെ അടുത്ത അവലോകനത്തില്‍ ചേര്‍ക്കാനായിരുന്നു. :-(

    ReplyDelete
    Replies
    1. അതിനു സാധിക്കും
      ഏരിയൽ ഒന്നു വിളിക്കൂ....

      Delete
    2. വിശദമായ ഈ കമന്റിനു ആദ്യമേ നന്ദി പറയുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ ബ്ലോഗില്‍ ഒന്നും മാറ്റിയിട്ടില്ല, അതിനു മാത്രമുള്ള സാങ്കേതിക പരിജ്ഞാനം എനിക്കില്ല. മക്കളാണ് ഇതിന്റെ പിറകില്‍, അവരോടു തന്നെ ചോദിക്കണം. സാബു സഹായിക്കാം എന്ന് പറഞ്ഞല്ലോ? ശരിയായോ?

      Delete
    3. @സാബു, ഇപ്പോള്‍ മാത്രമാണിത് കണ്ടത്.
      ഫോണില്‍ നമ്പര്‍ തപ്പി കാണാനില്ല
      നമ്പര്‍ തരുമോ ഒരു മിസ്സ്‌ കോള്‍ തരിക.
      എന്റെ നമ്പര്‍ 09700882768
      സസ്നേഹം ഫിലിപ്പ്

      Delete
  22. പുതിയ അറിവാണ്, നന്ദി....

    ReplyDelete
  23. wonderful info...well written ..mubee

    ReplyDelete
  24. പുതിയ പുതിയ അറിവുകള്‍ , ഇനിയും പോരട്ടെ മുബീ ...
    യാതൊരു തടസ്സങ്ങളും കൂടാതെ നേരിട്ട് കണ്ടു തിരിച്ചെത്തി വിളിക്കണം ട്ടോ ..

    ReplyDelete
  25. Vijnanathinte Puthiya lokam...!

    ManOharaM, Ashamsakal...!!!

    ReplyDelete
    Replies
    1. കാലാപാനി, കൊച്ചു, സുരേഷ്, സന്തോഷം അഭിപ്രായങ്ങള്‍ പങ്കിട്ടതിന്...

      Delete
  26. പുതിയ അറിവുകള്‍...

    ചിത്രങ്ങള്‍ 'Eight Below' എന്ന ചിത്രത്തെ ഓര്‍മ്മിപ്പിച്ചു. :)

    ReplyDelete
    Replies
    1. ശ്രീ, നീര്മിഴിപ്പൂക്കള് ഫോളോ ചെയ്യാന്‍ നോക്കിയിട്ട് പറ്റുന്നിലല്ലോ? എന്താ ചെയ്യാ?

      Delete
  27. മുബീ ,
    എന്നത്തേയും പൊലെ എഴുതുന്ന ഒരൊ വരികളൊടും
    നീതി പുലര്‍ത്തിയിരിക്കുന്നു ഒട്ടും വിട്ടു വീഴ്ചയില്ലാതെ ..
    "യുകോണ്‍ ക്വസ്റ്റ് " എപ്പൊഴോ വായിച്ചിട്ടുണ്ട്
    പിന്നേ ഹസ്കികളേ കുറിച്ചറിയാം , കണ്ടിട്ടുണ്ട്
    ഇഷ്ടവുമാണ് , ഈയിടക്ക് മോഹന്‍ലാല്‍ ഈ ഇനത്തില്‍
    ഒന്നിനേ സ്വന്തമാക്കിയതും പരിശീലനത്തിനായീ
    അയച്ചതുമൊക്കെ പത്രത്തില്‍ വായിച്ചിരുന്നു ..
    നല്ല വിലയുള്ള നായ്ക്കളാണീ ഇനത്തില്‍ പെട്ടവ ..
    ഒരു വശം പൊലും വിടാതെ പൂര്‍ണമായി വിവരിച്ചിട്ടുണ്ട് കൂട്ടുകാരീ ..
    ഇനിയാരു ചോദിച്ചാലും ആധികാരികമായീ " യുകോണ്‍ ക്വസ്റ്റിനേ" കുറിച്ച്
    പറയാന്‍ കഴിയുമെന്നത് തന്നെ ഈ പോസ്റ്റിന്റെ മേന്മ ..
    ഉയിരിനും മേലേ ചിലത് മനുഷ്യനേ മദിക്കും ..
    സാഹസികമായ ഇത്തരം മല്‍സരങ്ങള്‍ വെല്ലുവിളിയോടെ
    ഏറ്റുടുക്കുന്നവരേ സമ്മതിക്കണം , കൂടേ ആ ധീര ശുനകന്മാരേയും ..
    മനുഷ്യനെക്കാള്‍ ഇതില്‍ പ്രധാന്യം അവര്‍ക്ക് തന്നെയെന്ന്
    നിസംശയം പറയാമല്ലേ .. എന്തായാലും ഈ വിവരണത്തിന്
    ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും അഭിനന്ദനങ്ങള്‍ പ്രീയ കൂട്ടുകാരീ ..

    ReplyDelete
    Replies
    1. റിനി, നമ്മുടെ നാട്ടില്‍ ഹസ്കികള്‍ ജീവിച്ചു പോകുമോ? കാരണം, അവ തണുപ്പില്‍ ജീവിക്കുന്നതല്ലേ? ചൂടായാല്‍ രോമം കൊഴിയുമെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്..

      നന്ദി റിനി ഈ ആഴമേറിയ വായനക്ക്..

      Delete
  28. ഞാന്‍ ഇങ്ങിനെ എഴുതി നിറക്കുന്നതല്ലാതെ മറ്റാരുടെയും ബ്ലോഗില്‍ പോയി നോക്കാറില്ല. ലണ്ടനിലെ മുരളി ഏട്ടന്‍ പറഞ്ഞു, അങ്ങിനെ പറ്റില്ല, എല്ലാവരുടെ തട്ടകത്തിലും പോകണം, ഹാജര്‍ മാര്‍ക്ക് ചെയ്യണം, ഹെലോ പറയണം എന്നൊക്കെ.
    ഞാന്‍ അദ്ദേഹത്തെ അനുസരിച്ച്, ഇനി എല്ലാവരെയും പോയി കാണാം.

    മെനി താങ്ക്സ് മുരളിയേട്ടാ യുവര്‍ വണ്ടര്‍ഫുള്‍ ഐഡിയാസ് .... what an idea setjeeeeeeeeeeeee....?!

    ReplyDelete
  29. ഞാന്‍ ഇവിടെ ആദ്യമാണ് ...
    ഈ അറിവും ആദ്യം ..
    സാഹസികത ഇഷ്ട്ടപെടുന്നവര്‍ക്ക്
    ജീവനു വിലയുണ്ടെന്നു തോന്നാറില്ല എന്ന് തോന്നുന്നു

    നന്നായി എഴുതി ...
    ഇനിയും എഴുത്തു... അഭിവാദ്യങ്ങള്‍

    ReplyDelete
  30. I am first time coming here. Really it is amazing experions of reading. Interesting game, interesting topic too

    ReplyDelete
  31. യുകോണ്‍ ക്വസ്റ്റ്‌ നെ കുറിച്ചുള്ള ഈ ലേഖനം പുതിയ അറിവ് പകര്‍ന്നു തന്നു. നന്ദി മുബി.

    ReplyDelete
  32. നന്ദി.... എല്ലാവരോടും

    ReplyDelete
  33. വൈകിയാണെത്തുന്നത്. വളരെ വിജ്ഞാനപ്രദമായി ലേഖനം. അഭിനന്ദനങ്ങള്‍ ...

    ReplyDelete
  34. മിനിപിസിFebruary 14, 2013 at 2:16 AM

    കൊള്ളാം .ഒരു പുതിയ അറിവാണ് പകര്‍ന്നു കിട്ടിയത് ഇനിയും പ്രതീക്ഷിക്കുന്നു ,എല്ലാ ഭാവുകങ്ങളും !

    ReplyDelete
  35. തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലെ വ്യത്യസ്തതയാണ് ഈ ബ്ലോഗിലേക്ക് വീണ്ടും വീണ്ടും ആകര്‍ഷിക്കുന്നത് , ആദ്യമായാണ് യുകോണ്‍ ക്വസ്റ്റ് നെ കുറിച്ച് വായിക്കുന്നത് .ആയിരത്തിലധികം കിലോമീറ്റര്‍ തണുപ്പില്‍ കൂടിയുള്ള മത്സരത്തില്‍ സ്ത്രീകളും പങ്കെടുക്കുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത അത്ഭുതം തന്നെ ,നല്ല പോസ്റ്റ്‌ .

    ReplyDelete
  36. വളരെ നന്നായിരിക്കുന്നു മുബി ..ഇനിയും ഒരു പാട് പ്രതീഷിക്കുന്നു ..ആശംസകളോടെ ...

    ReplyDelete
  37. ആശംസകള്‍ വീണ്ടും വരാം

    ReplyDelete
  38. മഞ്ഞു മലകളും, തണുത്തുറഞ്ഞ നദികളും, കാടുകളും താണ്ടി ഓടാനുള്ള കഴിവ് മറ്റൊന്നിനും ഇല്ലായെന്ന് തെളിയിച്ചവര്‍! വര്‍ഷങ്ങള്‍ക്കു ശേഷം ആകാശവും ഭൂമിയും മനുഷ്യന്‍റെ അധീനതയില്‍ ആയപ്പോള്‍, ഒരു കാലത്ത് ജീവന്‍ പണയപ്പെടുത്തി സേവിച്ച മനുഷ്യരും അവര്‍ക്ക് വഴികാട്ടിയായ മിണ്ടാപ്രാണികളും തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു.

    ഇഷ്ടപെട്ട വരികൾ മുകളിൽ ....പുതിയ അറിവുകൾക്ക് നന്ദി

    ReplyDelete
  39. ഇതൊരു പുതിയ അറിവായിരുന്നു. വളരെ നന്നായി എഴുതി ... അഭിനന്ദനങ്ങള്‍.

    ReplyDelete
  40. പുതിയ കാഴ്ചകള്‍ ,ഒരുപാട് വിവരങ്ങള്‍
    എല്ലാം പുതിയ അറിവുകള്‍ തന്നെ ആയിരുന്നു
    നല്ല വിവരണം
    ആശംസകള്‍

    ReplyDelete
    Replies
    1. സുഹൃത്തുക്കളുടെ ഈ പ്രോല്‍സാഹനങ്ങള്‍ക്ക്, അഭിപ്രായങ്ങള്‍ക്ക് എല്ലാം സ്നേഹം.... സന്തോഷം

      Delete
  41. വിജ്ഞാനപ്രദമായ ലേഖനം. ഭംഗിയായി എഴുതി...
    ആശംസകൾ

    ReplyDelete