വിചിത്രമായ
ലക്ഷ്യങ്ങളും, അനുഭവങ്ങളുമായി ഓരോ തവണയും യാത്രകള്‍ എന്നെ അത്ഭുതപ്പെടുത്താറുണ്ട്. പഠിക്കുന്ന കാലത്ത് വരുത്തിയ അക്ഷരത്തെറ്റുമായി ഇപ്രാവശ്യത്തെ എന്‍റെ യാത്രക്ക് ഒരു ബന്ധമുണ്ടായത് അപ്രതീക്ഷിതമായാണ്.
പഠിക്കുമ്പോള്‍ എഴുതി പഠിക്കണമെന്നാണ് ഉമ്മ ഞങ്ങളോട് പറയാറ്. എത്ര എഴുതിയാലും വായിച്ചാലും ഞാന്‍ തെറ്റിക്കുന്നൊരു പേരുണ്ടായിരുന്നു
എന്‍റെ ജിയോഗ്രഫി പുസ്തകത്തില്‍. ചുവന്ന മഷി കൊണ്ട് ടീച്ചര്‍ക്ക് വട്ടം വരക്കാനും
അടിവരയിടാനും വെട്ടാനും ഉത്തര കടലാസ്സിലും നോട്ട്ബുക്കിലുമായി ആ പേര് എപ്പോഴും എന്‍റെ സ്വൈര്യം കെടുത്തി. ടീച്ചര്‍ വരച്ചിട്ട വരകള്‍ക്ക് ഭംഗി പോരാന്ന് തോന്നിയപ്പോള്‍ ഞാന്‍
അതിന് ചുറ്റും ചായകൂട്ടുകള്‍ കൊണ്ട് ചിത്രപ്പണികള്‍ ചെയ്ത് അലങ്കരിച്ചു മോടി കൂട്ടി.
പത്താംക്ലാസ്സോടെ ആ ബാധ ഒഴിഞ്ഞെന്ന് കരുതിയത് വെറുതെയായെന്നു കറങ്ങിത്തിരിഞ്ഞ് കാനഡയില്‍ എത്തിയപ്പോഴാണ് മനസ്സിലായത്. അതിന് കാരണവുമുണ്ട്. അന്ന് തട്ടുമ്പുറത്തേക്ക് വലിച്ചെറിഞ്ഞ ജിയോഗ്രഫി ബുക്കിനെ കുറിച്ച് ഓര്‍മ്മിപ്പിച്ചത് ഇവിടെ ഞാന്‍ പങ്കെടുത്ത ഒരു ട്രെയിനിംഗ് ക്ലാസ്സിലെ ടീച്ചറാണ്. മനസ്സില്ലാമനസ്സോടെയാണ് ഞാന്‍ ക്ലാസ്സിന് പോയിരുന്നത്. കുറെക്കാലത്തിന് ശേഷം വീണ്ടും ക്ലാസ്സില്‍ ഇരുന്ന് ദിവാസ്വപ്നങ്ങള്‍ കാണാന്‍ കിട്ടിയ അവസരം ഞാന്‍ ശരിക്കും മുതലാക്കി. അങ്ങിനെ ക്ലാസ്സില്‍
സ്വസ്ഥമായിരുന്നു സ്വപ്നം കണ്ടിരുന്ന എന്നെ അലസോരപ്പെടുത്തി കൊണ്ട് മദാമ്മ ടീച്ചര്‍
വീണ്ടും “ആ പേര് തന്നെ” പറയുന്നു.
എന്നെ ഇത്രയധികം ചുറ്റിച്ച വേറെയൊരു പേരില്ല. അതാണ് ലേയ്ക്ക് സുപീരിയര്‍ (Lake
Superior). ഞാന്‍ എഴുതിയിരുന്നതോ Lake Supireor എന്നും! അക്ഷരത്തെറ്റ് തിരുത്തുന്ന തിരക്കില്‍ ലേയ്ക്ക് സുപീരിയര്‍ വടക്കേ അമേരിക്കയിലാണെന്ന് പഠിച്ചതും ഞാന്‍ മറന്നിരുന്നു. സുപീരിയര്‍ ഉള്‍പ്പെടുന്ന “ഗ്രേറ്റ്
ലേയ്ക്കു(The Great Lakes)കളെ കുറിച്ചാണ് ക്ലാസ്സില്‍ ചര്‍ച്ച. “ഹോംസ്(HOMES)” എന്ന ചുരുക്ക പേരില്‍
(Lake Huron, Ontario, Michigan, Erie, Superior) ഇവയെ ഓര്‍ത്തുവെയ്ക്കുന്നതാണ് എളുപ്പമെന്ന്
പറഞ്ഞു തന്നതോണ്ടായിരിക്കും ടീച്ചറെ എനിക്കിഷ്ടായി. ക്ലാസ്സ് കഴിഞ്ഞു പൊടിയും തട്ടി പോരുമ്പോള്‍ “ഹോംസും, സുപീരിയറും” എല്ലാം അവിടെത്തന്നെ വെച്ചു. ആളു വീതം നദികളും തടാകങ്ങളുമുള്ള ഈ
നാട്ടില്‍ സുപീരിയറിന് ഇത്രേം പ്രാധാന്യമെന്താണെന്നറിയാന്‍ നാല് വര്‍ഷങ്ങള്‍ക്കുശേഷം അവിടെവരെ
പോകേണ്ടിവന്നു എന്നത് വേറെ കാര്യം. ഇനി പണ്ട് പേര് തെറ്റിച്ച് എഴുതിയതിന് എന്നെ അങ്ങോട്ട് വിളിപ്പിച്ചതാണോ?
ഓഗസ്റ്റ് എട്ട് കാനഡയില്‍ അവധിയാണ്. തിങ്കളാഴ്‌ച ആയതിനാല്‍
മൂന്ന് ദിവസം അടുപ്പിച്ച് ഒഴിവുമുണ്ട്. കുട്ടികള്‍ രണ്ടുപേരും അവരുടേതായ
തിരക്കുകളിലും. വെറുതെ മൂന്ന് ദിവസം ചുമരും നോക്കിയിരിക്കാതെ ഒരു യാത്ര പോക്കോളൂ എന്ന് പറഞ്ഞതും മക്കള്‍ തന്നെ. സുപീരിയറിന്റെ തീരത്ത് ക്യാമ്പിംഗിന് പോയാലോ എന്ന് ഹുസൈന്‍ ചോദിച്ചപ്പോള്‍ ഞാനൊരു വളിച്ച ചിരി ചിരിച്ചതല്ലാതെ ഞങ്ങള്‍ തമ്മിലുള്ള ആ പഴയ സ്നേഹബന്ധത്തെ
കുറിച്ച് മിണ്ടിയില്ല. വടക്കേ ഒന്റാറിയോയിലെ വളരെ പഴയൊരു കുടിയേറ്റ പ്രദേശമാണ് സൂ സെയിന്‍റ് മേരി (Sault Ste. Marie). തൊട്ടയല്‍പ്പക്കമായ അമേരിക്കയിലും ഇതേ പേരില്‍ ഒരു സ്ഥലമുണ്ട്. "സൂ" എന്ന് വിളിക്കുന്ന ഈ സ്ഥലത്തേക്ക് എഴുന്നൂറ് കിലോമീറ്റര്‍ ദൂരമുണ്ട് മിസ്സിസ്സാഗായില്‍ നിന്ന്. അവിടെ നിന്ന് ക്യാമ്പ് ചെയ്യുന്ന പാര്‍ക്കിലേക്ക് വീണ്ടും ഇരുന്നൂറ് കിലോമീറ്റര്‍ പോകണം.
Lake Superior |
Lake Superior from different locations |
ശനിയാഴ്ച രാവിലെ നേരത്തെ പുറപ്പെട്ടാല്‍ ഹൈവേയിലെ തിരക്ക്
ഒഴിവായിക്കിട്ടുമെന്നതിനാല്‍ അഞ്ചു മണിയായപ്പോഴേക്കും ഞങ്ങള്‍ ടോറോന്‍റോ
കടന്നിരുന്നു. കാനഡയുടെ വടക്ക് ഭാഗത്തേക്കുള്ള യാത്ര പെട്ടെന്ന് മടുക്കും.
പാറക്കൂട്ടങ്ങളാണ് റോഡിനിരുവശവും. ഇതെല്ലാം ഉരുണ്ട് താഴെ വീഴുമോന്ന് പേടിച്ചിരിക്കുന്നത് കൊണ്ടായിരിക്കും ഈ മടുപ്പ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണെന്ന് തോന്നുന്നു പല നിറത്തിലുള്ള പാറകള്‍ കാണാം. വലിയ വലിയ പാറകളുടെ മേലേ കല്ലുകള്‍ കൊണ്ട് പല അടയാളങ്ങള്‍ ഉണ്ടാക്കി വെച്ചത് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അടുത്ത് ചെന്ന് നോക്കാന്‍ പറ്റിയ ഒരിടത്ത് അത് കണ്ടപ്പോള്‍ കുറേനേരം നോക്കി നിന്നൂന്നല്ലാതെ എനിക്കൊന്നും പിടിക്കിട്ടിയില്ല. ആരാധനാമൂര്‍ത്തികളാണോ അതോ ഇനി ദിശയറിയാന്‍ വെച്ചതാണോ എന്നൊക്കെ ആര്‍ക്കറിയാം.
മെനോനയ്റ്റ്സ് (Mennonites) കമ്മ്യൂണിറ്റിക്കാര്‍ പാര്‍ക്കുന്ന ഗ്രാമങ്ങള്‍ കാണാന്‍ കഴിയുക വടക്കോട്ടുള്ള യാത്രകളിലാണ്. അവരെ കുറിച്ച് വളരെ
കുറച്ചു മാത്രമേ എനിക്കറിയൂ. പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍നിന്നും കാനഡയില്‍ എത്തിയവരാണിവര്‍. നിത്യ ജീവിതത്തില്‍
നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത സാധനങ്ങള്‍ ഒന്നും തന്നെ അവര്‍ക്ക് ആവശ്യമേയില്ല.
ഉദാഹരണത്തിന്.. വാഹനങ്ങള്‍, ബാങ്ക്, ക്രെഡിറ്റ് കാര്‍ഡുകള്‍, രാസവളങ്ങള്‍, ഫോണ്‍
മുതലായവയൊന്നും മെനോനയ്റ്റ്സ് ഉപയോഗിക്കില്ലെന്നാണ് കേട്ടത്. കുതിരവണ്ടിയിലാണ് ഇവര്‍ യാത്ര ചെയ്യുക. വേഷവിധാനങ്ങളും വ്യത്യസ്തമാണ്. വഴിയരികിലെ വയലില്‍ ഒരാള്‍ കുതിരയെ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി ഞങ്ങള്‍ കടന്നു പോകുന്നത്
മെനോനയ്റ്റ്സുകളുടെ ഗ്രാമത്തിലൂടെയാണെന്ന്. വണ്ടി ഒരരികില്‍ നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി. വീട്ടിലുണ്ടാക്കിയ അപ്പത്തരങ്ങള്‍ വഴിയരികില്‍ വെച്ച് വില്‍ക്കാന്‍ രണ്ടു സ്ത്രീകള്‍ വന്നതും കുതിരവണ്ടിയില്‍ തന്നെ. ടെക്നോളജി മനുഷ്യനെ ആപ്പിലാക്കുന്ന ഇക്കാലത്ത് യാതൊരുവിധ കോലാഹലങ്ങളുമില്ലാതെ ശാന്തമായും സ്വസ്ഥമായും ഇവര്‍ ജീവിക്കുന്നു. വയലിലെ കൃഷി പണികള്‍ നോക്കി നില്‍ക്കുമ്പോള്‍ നാട്ടിലെ കന്നൂട്ടും, കൊയ്ത്തും മെതിയുമൊക്കെയാണ് ഓര്‍മ്മ വന്നത്.
മെനോനയ്റ്റ്സുകളുടെ ഗ്രാമത്തിലൂടെയാണെന്ന്. വണ്ടി ഒരരികില്‍ നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി. വീട്ടിലുണ്ടാക്കിയ അപ്പത്തരങ്ങള്‍ വഴിയരികില്‍ വെച്ച് വില്‍ക്കാന്‍ രണ്ടു സ്ത്രീകള്‍ വന്നതും കുതിരവണ്ടിയില്‍ തന്നെ. ടെക്നോളജി മനുഷ്യനെ ആപ്പിലാക്കുന്ന ഇക്കാലത്ത് യാതൊരുവിധ കോലാഹലങ്ങളുമില്ലാതെ ശാന്തമായും സ്വസ്ഥമായും ഇവര്‍ ജീവിക്കുന്നു. വയലിലെ കൃഷി പണികള്‍ നോക്കി നില്‍ക്കുമ്പോള്‍ നാട്ടിലെ കന്നൂട്ടും, കൊയ്ത്തും മെതിയുമൊക്കെയാണ് ഓര്‍മ്മ വന്നത്.
ആയിരം ആളുകള്‍ മാത്രമുള്ള ആ ഗ്രാമത്തില്‍ നിന്ന് പോരാന്‍ തന്നെ തോന്നിയില്ലെനിക്ക്. പിന്നെയും കുറെ ദൂരം പോകേണ്ടേ... അതുകൊണ്ട് പേരറിയാത്ത ആ കൃഷികാരനോട് കൈവീശി യാത്ര പറഞ്ഞ് ഞങ്ങള്‍ നീങ്ങി. വൈകുന്നേരം നാലു മണിയോടെ ഞങ്ങള്‍ പാര്‍ക്കിന്റെ(Lake
Superior Provincial Park) ഓഫീസില്‍ എത്തി. ഓണ്‍ലൈന്‍വഴി ക്യാമ്പ്
സൈറ്റ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഫീസടച്ച് ($79.00) പെര്‍മിറ്റ്
വാങ്ങേണ്ടിയിരുന്നു. പെര്‍മിറ്റിന്റെ കോപ്പി കാറില്‍ പുറത്തേക്ക് കാണുന്ന
രീതിയില്‍ വെക്കണം എന്ന് നിര്‍ബന്ധമാണ്. ഓഫീസില്‍ പൈസ അടച്ചു രസീതും, തീ കായാനുള്ള
ഒരു കെട്ട് വിറകും വാങ്ങി ഞങ്ങള്‍ ക്യാമ്പ് സൈറ്റായ 143 ലേക്ക് പോയി. പാര്‍ക്കിലെ
ഒരു ബെഞ്ച് ഒഴികെ മറ്റൊന്നുമില്ല. എപ്പോഴും ക്യാമ്പ് കെട്ടിപ്പൊക്കി
ശരിയാക്കുന്നതൊക്കെ മക്കളാണ്. എനിക്ക് ഭക്ഷണകാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി.
ഇപ്രാവശ്യം എല്ലാം എന്‍റെ തലയിലായി. ഹുസൈന്‍ പരിസര വീക്ഷണത്തിന് പോയി വരുമ്പോള്‍
ഞാന്‍ ടെന്‍റ് നിലത്ത് ഉറപ്പിക്കുന്ന തിരക്കിലാണ്. “ടെന്റിനും, ചുറ്റികക്കും
വേദനിക്കൂലാ, കാറ്റത്ത് പാറി പോയാല്‍ അതാ പോയീന്നും പറഞ്ഞ് തണുപ്പത്ത് കുത്തിരിക്കേണ്ടിവരു”ന്ന്
പറഞ്ഞപ്പോ “ഇങ്ങിനെയൊക്കെ പറയാന്‍ പറ്റ്വോ” എന്നൊരു ഭാവത്തില്‍ ഞാന്‍ എന്‍റെ പ്രതിഷേധം ഒതുക്കി.
ഒന്‍പത് മണി കഴിയും ഇവിടെ സൂര്യന്‍ അസ്തമിക്കാന്‍. അതുവരെ മുഖത്തോടുമുഖം നോക്കിയിരിക്കുന്നതിലും ഭേദം പാര്‍ക്കിലൂടെ ഒന്ന് കറങ്ങി വരുന്നതാണ്. ക്യാമറ ശരിയാക്കുന്നതിനിടക്ക് സുലൈമാനിക്കുള്ള ഓര്‍ഡര്‍ കിട്ടിയതോടെ എന്‍റെ മരച്ചുവട്ടിലെ അടുക്കള സജീവമായി. ഫ്രീസ് ചെയ്ത് കൊണ്ട് വന്ന സൂപ്പ്,
കോഴിക്കറി, കുബൂസ്, ബ്രെഡ്, ബട്ടര്‍, ജാം, ബിസ്ക്കറ്റ്, ഡ്രൈ ഫ്രൂട്ട്സ്
തുടങ്ങിയവയാണ് രണ്ട് ദിവസത്തേക്ക് കരുതിയിരിക്കുന്നത്. സുലൈമാനിയും കുബൂസും
കോഴിക്കറിയും ചൂടാക്കി കഴിക്കാന്‍ ഇരുന്നപ്പോള്‍ “ഉസ്താദ് ഹോട്ടല്‍”ന്നൊരു ബോര്‍ഡും
കൂടെ തൂക്കായിരുന്നുന്നെനിക്ക് തോന്നി. സുലൈമാനിയും കുടിച്ച് “ശാന്തമായി” നില്‍ക്കുന്ന സുപീരിയറിന്‍റെ
തീരത്തിരിക്കാന്‍ നല്ല സുഖമുണ്ട്. ശാന്തമായി എന്ന്
എടുത്തു പറയാന്‍ കാരണം ആ പാര്‍ക്ക് ഓഫീസില്‍ നിന്ന് കിട്ടിയ കുറിപ്പുകളൊന്നും ഞാന്‍
വായിച്ചിട്ടുണ്ടായിരുന്നില്ല. സുപീരിയറിന് ശാന്തത എന്ന വാക്ക് ചേരില്ലെന്ന് പിന്നീടാണെനിക്ക് മനസ്സിലായത്.
Trail - Lake Superior Provincial Park |
കാനഡയിലെ ആദിവാസി ഗോത്രവര്‍ഗമായ ഓജിബ്വാക്കാരുടെ പൂര്‍വികര്‍ സുപീരിയറിന്റെ തീരത്തെ പാറകളില്‍ ചുകന്ന പാറ പൊടിയും മീനെണ്ണയും ചേര്‍ത്ത് അവരുടെ സ്വപ്നങ്ങളും വിശ്വാസങ്ങളും, കഥകളും വരച്ചു വെച്ചത് കാണാനാണ് പോകുന്നത്. പാറകളില്‍ അള്ളിപ്പിടിച്ച് അരമണിക്കൂര്‍ നടന്നാല്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്ന വലിയ ഗ്രാനൈറ്റ് പാറകളുടെ അടുത്തെത്താം. നടക്കുന്നതിനിടയില്‍ കണ്ട ചുകന്ന ബോര്‍ഡാണ് എന്‍റെ നടത്തം ഇരുത്തമാക്കി മാറ്റിയത്.
ഒന്ന് നോക്കി വരാമെന്നും പറഞ്ഞു ഹുസൈന്‍ പോയി. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ആളുടെ ഒരു വിവരവുമില്ല. ഹൈക്കിംഗ് സ്റ്റിക്ക് ആണ് ആകെയുള്ള ധൈര്യം. നടന്നും, ഇരുന്ന് നിരങ്ങിയും, പകുതി ദൂരമെത്തിയപ്പോഴുണ്ട് കുറച്ചാളുകള്‍ അപ്പുറത്ത് നിന്ന് വരുന്നു. പാറയുടെ മുകളിലൂടെ സിംഗിള്‍ ലേയ്ന്‍ ട്രാഫിക്കേ പറ്റൂ, ഡബിള്‍ ലേയ്ന്‍ നടക്കൂല. അത് കൊണ്ട് ഞാന്‍ ഒതുങ്ങി പാറയോട് ഒട്ടി നിന്നു. കൈ വിട്ടാലോ കാലു വഴുക്കിയാലോ നേരെ താഴെ സുപീരിയറിന്‍റെ മടിയില്‍ ഇരുന്ന് ‘സ്പെല്ലിംഗ്” ശരിക്ക് പഠിക്കാം.
മഞ്ഞും,
മഴയും തിരകളും ചേര്‍ന്ന് മായിച്ചു കൊണ്ടിരിക്കുന്ന പതിനേഴാം നൂറ്റാണ്ടിലെ ഈ അടയാളപ്പെടുത്തലുകളുടെ
പൊരുള്‍ എന്തെന്ന് ഇതുവരെ ആര്‍ക്കും വ്യക്തമായി അറിയില്ല. പഠനങ്ങള്‍ നടന്നു
കൊണ്ടേയിരിക്കുന്നു. കാണുന്നതിനും ഫോട്ടോയെടുക്കുന്നതിനും നമുക്ക് വിലക്കില്ല, എന്നാല്‍ ചിത്രങ്ങളില്‍ തൊടരുത് എന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
ഏറെ പ്രാധാന്യത്തോടെ വരച്ചു വെച്ചിരിക്കുന്നതാകട്ടെ കൊമ്പുകള്‍ ഉള്ള ഒരു വിചിത്ര ജീവിയുടെ ചിത്രവും. തല്‍ക്കാലം ഞാന്‍ ഇംഗ്ലീഷില്‍ അതിന്‍റെ പേര് പറഞ്ഞു തരാം. Misshepezhieu, the Great Lynx. വെള്ളത്തിന്‍റെ ആത്മാവായി ഇതിനെ അവര്‍ സങ്കല്‍പ്പിച്ചു. ഇതിന്‍റെ വാലിന് കാറ്റിനെയും തിരകളെയും അടിച്ചമര്‍ത്താന്‍ കഴിയുമെന്നായിരുന്നു വിശ്വാസം. രക്ഷിക്കാനും, കൊല്ലാനും,
സ്നേഹിക്കാനും കഴിയുന്ന ദൈവമായിരുന്നു അവര്‍ക്കിത്. അതിനോടൊപ്പം ഓരോ കുഞ്ഞ്
ജനിക്കുമ്പോഴും പാറകളില്‍ പ്രകൃതിയുമായി ബന്ധമുള്ള പല ചിഹ്നങ്ങളും ഇവര്‍ വരച്ചു വെച്ചത് പ്രകൃതിക്ക് കുഞ്ഞിനെ പരിചയപ്പെടാനും അപകടങ്ങളില്‍
നിന്ന് കുഞ്ഞുങ്ങളെ പ്രകൃതിതന്നെ രക്ഷപ്പെടുത്തുവാനുമാണ് എന്നെല്ലാം ഇപ്പോള്‍ ഈ ചിത്രലേഖകള്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ പറയുന്നു. ഇത് വരച്ചു വെച്ചവരാരും ഇന്നില്ലാത്തതിനാല്‍ ആധുനിക വ്യാഖ്യാനങ്ങള്‍ നമുക്ക് വിശ്വസിക്കാം.
ഇന്നലെകളെ
കുറിച്ചറിയാനുള്ള കൌതുകം ഒന്ന് മാത്രമാണ് എന്നെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്. ഫോട്ടോയെടുത്തു തിരിച്ചു വരുന്ന ഹുസൈന്‍ കണ്ടത് പാറയില്‍ അള്ളിപ്പിടിച്ച്
നില്‍ക്കുന്ന എന്നെയാണ്. "ഏതായാലും ഇത്ര ദൂരം പോന്നില്ലേ ഇനി ബാക്കി കൂടി പതുക്കെ
നടന്നോ, വീഴുമ്പോ പറഞ്ഞാ മതിയെന്നായി...." പട്ടാമ്പിക്കാരിക്കുണ്ടോ വാശിക്ക് കുറവ്!
അപ്പുറത്തേക്ക് നടന്നിട്ട് തന്നെ കാര്യം എന്നുറച്ച് ഞാനും. ഒടുവില്‍ ഞാനും എത്തി ചിത്രങ്ങള്‍ കണ്ടു. ഇത്രയും ബുദ്ധിമുട്ടി ചിത്രങ്ങള്‍ വരച്ച് ഇവര്‍ എന്താണാവോ നമ്മളോട് പറയാന്‍ ശ്രമിച്ചത്. അങ്ങോട്ട് പോയത് പോലെ തന്നെ നിരങ്ങിയും അള്ളിപ്പിടിച്ചും ഞാന്‍ തിരിച്ച് മണ്ണില്‍ ലാന്‍ഡ് ചെയ്തു. പാറപ്പുറത്തെ ക്യാറ്റ്‌വാക്കും കഴിഞ്ഞ് കരയിലെത്തിയപ്പോഴാണ് ഹുസൈന്‍ എനിക്ക് പാര്‍ക്ക് ഓഫീസില്‍ നിന്ന് കിട്ടിയ ഒരു പേപ്പര്‍ തരുന്നത്. അതില്‍ ലേയ്ക്ക് സുപീരിയര്‍ എങ്ങിനെ സുപീരിയറായി എന്ന് വളരെ വിശദമായിത്തന്നെയുണ്ട്.
വടക്കേ അമേരിക്ക മുഴുവനായും അഞ്ചടി വെളളത്തില്‍ മുങ്ങും ഇവിടെ നിന്നൊരു വെള്ളപ്പൊക്കമുണ്ടായാല്‍. ഒരു ഗുണമുണ്ട് മുങ്ങുമ്പോള്‍ ശുദ്ധ ജലത്തില്‍ തന്നെ മുങ്ങാം. “ഇന്‍ലാന്‍ഡ് സീ (Inland Sea)” എന്നൊരു വിശേഷണവും ഈ മഹതിക്കുണ്ടത്രേ. ഒരാഴചയിലെ രണ്ടു ദിവസവും സുപീരിയര്‍ പ്രക്ഷുബ്ധമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. കടല്‍ തിരകളെക്കാള്‍ ശക്തമാണത്രേ ഇതിലെ തിരകള്‍. ചെറുതും വലുതുമായ മുന്നൂറ്റിയന്പതോളം കപ്പലുകളെയും അതിലെ ജീവനുകളെയുമാണ് സുപീരിയര്‍ അവളുടെ മടിയില്‍ ഉറക്കി കിടത്തിയിരിക്കുന്നത്. സായിപ്പിന്‍റെ ഭാഷയില്‍ വിവരിച്ചാല്‍ “Deepest, Coldest, Cleanest and Largest”. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ എല്ലാം തികഞ്ഞത്! ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളില്‍ ഒന്നായ സുപീരിയര്‍ കോപത്തിലെന്ന പോലെ വൃത്തിയുടെ കാര്യത്തിലും മുന്‍പന്തിയില്‍ തന്നെ. അതുകൊണ്ടാവണം മറ്റ് പാര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായി “Special Rules Apply to Lake Superior Provincial Park” എന്നെഴുതിയിരിക്കുന്നത്. നവംബര്‍ മാസത്തിലാണ് ലേയ്ക്ക് സുപീരിയര്‍ വളരെ മോശമാകുന്നത്. അപ്പോഴായിരിക്കും ഇവിടെ ദുര്‍ഗാഷ്ടമി. മിക്ക അപകടങ്ങള്‍ നടന്നിട്ടുള്ളതും നവംബറിലാണത്രേ. സെപ്റ്റംബര്‍ അവസാനത്തോടെ ഈ പാര്‍ക്ക് അടക്കുന്നതും ഇതേ കാരണം കൊണ്ടാകും. തടാകത്തിലെ ഭൂതം പുറത്തിറങ്ങുന്ന സമയമാണിതെന്ന് നാടോടി കഥ.
വടക്കേ അമേരിക്ക മുഴുവനായും അഞ്ചടി വെളളത്തില്‍ മുങ്ങും ഇവിടെ നിന്നൊരു വെള്ളപ്പൊക്കമുണ്ടായാല്‍. ഒരു ഗുണമുണ്ട് മുങ്ങുമ്പോള്‍ ശുദ്ധ ജലത്തില്‍ തന്നെ മുങ്ങാം. “ഇന്‍ലാന്‍ഡ് സീ (Inland Sea)” എന്നൊരു വിശേഷണവും ഈ മഹതിക്കുണ്ടത്രേ. ഒരാഴചയിലെ രണ്ടു ദിവസവും സുപീരിയര്‍ പ്രക്ഷുബ്ധമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. കടല്‍ തിരകളെക്കാള്‍ ശക്തമാണത്രേ ഇതിലെ തിരകള്‍. ചെറുതും വലുതുമായ മുന്നൂറ്റിയന്പതോളം കപ്പലുകളെയും അതിലെ ജീവനുകളെയുമാണ് സുപീരിയര്‍ അവളുടെ മടിയില്‍ ഉറക്കി കിടത്തിയിരിക്കുന്നത്. സായിപ്പിന്‍റെ ഭാഷയില്‍ വിവരിച്ചാല്‍ “Deepest, Coldest, Cleanest and Largest”. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ എല്ലാം തികഞ്ഞത്! ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളില്‍ ഒന്നായ സുപീരിയര്‍ കോപത്തിലെന്ന പോലെ വൃത്തിയുടെ കാര്യത്തിലും മുന്‍പന്തിയില്‍ തന്നെ. അതുകൊണ്ടാവണം മറ്റ് പാര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായി “Special Rules Apply to Lake Superior Provincial Park” എന്നെഴുതിയിരിക്കുന്നത്. നവംബര്‍ മാസത്തിലാണ് ലേയ്ക്ക് സുപീരിയര്‍ വളരെ മോശമാകുന്നത്. അപ്പോഴായിരിക്കും ഇവിടെ ദുര്‍ഗാഷ്ടമി. മിക്ക അപകടങ്ങള്‍ നടന്നിട്ടുള്ളതും നവംബറിലാണത്രേ. സെപ്റ്റംബര്‍ അവസാനത്തോടെ ഈ പാര്‍ക്ക് അടക്കുന്നതും ഇതേ കാരണം കൊണ്ടാകും. തടാകത്തിലെ ഭൂതം പുറത്തിറങ്ങുന്ന സമയമാണിതെന്ന് നാടോടി കഥ.
അസ്തമയ സമയം അടുത്തതിനാല്‍ ഞങ്ങള്‍ ക്യാമ്പിനടുത്തുള്ള
ബീച്ചിലേക്ക് പോന്നു. നീലാകാശം മുഴുക്കെയും ചെഞ്ചായം പടര്‍ത്തി വെള്ളത്തിലേക്ക്
ആണ്ടുപോകുന്ന സൂര്യനെ ക്യാമറയിലും കാന്‍വാസിലും പകര്‍ത്താന്‍ അവിടെ ആളുകള്‍
ഏറെയുണ്ടായിരുന്നു. രാത്രി വൈകുവോളം ഞങ്ങള്‍ അവിടെയിരുന്നു.
ഞായറാഴ്ച ഉച്ച കഴിഞ്ഞ് മഴയുണ്ടാകുമെന്ന കാലാവസ്ഥാ
പ്രവചനം മാനിച്ച് രാവിലെ തന്നെ കാട് തെണ്ടാന്‍ ഇറങ്ങി. പിംഗുയിസിബി (Pinguisibi) ഹൈക്കിംഗ് ട്രേയില്‍ അധികം ബുദ്ധിമുട്ടില്ലാത്തതും, വെള്ളച്ചാട്ടങ്ങള്‍ക്കരികിലൂടെയാണെന്നും വായിച്ച് മനസ്സിലാക്കി. അതേ, ഒറ്റ ദിവസം കൊണ്ട് ഞാന്‍ നന്നായി. ഇപ്പോ എന്ത് കണ്ടാലും
വായിക്കും! ധാരാളം മീന്‍ കിട്ടുന്ന സാന്‍ഡ റിവറി (Sand River) നരികിലൂടെയാണ് ട്രേയില്‍. ഉരുള്ളന്‍
കല്ലുകളും വന്‍മരങ്ങളുടെ വേരുകളും കെട്ടുപിണഞ്ഞു കിടക്കുന്നു. വെള്ളത്തിന്‍റെ
ഇരമ്പല്‍ കേട്ട് ഒരുമണിക്കൂര്‍ സമയംകൊണ്ട് നടന്നെത്താം എന്ന് പറയുന്നുണ്ടെങ്കിലും സാധിക്കില്ല.
നടത്തവും ഫോട്ടോഗ്രാഫിയും കൂടെയാകുമ്പോള്‍ സമയം ഏറെ വൈകും. വെള്ളച്ചാട്ടങ്ങളുടെ മനോഹാരിത ഞാന്‍ മനസ്സിലും ഹുസൈന്‍ ക്യാമറയിലും ഒപ്പിയെടുത്തു. കണ്ണീരൊഴുക്കുന്ന വേരുകളെ കണ്ടത് ഇവിടെയാണ്. നൊമ്പരമായി ആ കാഴ്ച ഇപ്പോഴും മനസ്സിലുണ്ട്. മഴ ചാറി തുടങ്ങിയപ്പോഴേക്കും ഞങ്ങള്‍ അവിടെ നിന്ന് പോന്നിരുന്നു.
അടുത്തതായി പോയത് സുപീരിയറിന്‍റെ തീരത്തുള്ള പ്രേത നഗരത്തിലെ
ഉപേക്ഷിക്കപ്പെട്ട തുറമുഖത്തേക്കായിരുന്നു . പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഏറെ
സജീവമായിരുന്ന ഗര്‍ഗാഞ്ചുവാ ഹാര്‍ബര്‍ (Gargantua Harbour). അന്ന് ബോട്ട് വഴിയല്ലാതെ ഈ നഗരത്തിലേക്ക് എത്താന്‍ വേറെ
മാര്‍ഗമൊന്നും ഇല്ലായിരുന്നു. മാസത്തില്‍ രണ്ടു തവണ മാത്രമേ ഈ നഗരത്തിലേ ജനങ്ങള്‍ക്കുള്ള ആവശ്യസാധനങ്ങളുമായി ബോട്ടുകള്‍ എത്തൂ. മത്സ്യബന്ധന തൊഴിലാളികളായിരുന്നു ഇവിടെ പാര്‍ത്തിരുന്നത്. 1900 ലെ ഒരു
രാത്രിയില്‍ നൂറ്റി മുപ്പതടി നീളമുള്ള ബോട്ടിന് തീപിടിച്ചപ്പോള്‍, തീ നഗരത്തിലേക്ക് പടരാതിരിക്കാന്‍ അതിനെ വെട്ടിപ്പൊളിച്ച് സുപീരിയറില്‍ താഴ്ത്തി. അതിനുശേഷം ഈ തുറമുഖ നഗരം ഗതിപിടിച്ചില്ലെന്നും ഒടുവില്‍ ജനങ്ങള്‍ ഇവിടം ഉപേക്ഷിച്ചു പോവുകയുമായിരുന്നു. സുപീരിയര്‍ നല്ല സ്വഭാവത്തിലിരിക്കുന്ന സമയത്ത് തോണിയില്‍ പോയാല്‍ തീ പിടിച്ച് നശിച്ച ബോട്ടിന്‍റെ അവശിഷ്ടങ്ങള്‍ കാണാം. പതുക്കെയാണെങ്കിലും പോയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഈ നഗരം.
Gargantua Harbour Beach |
വണ്ടി നിര്‍ത്താന്‍ ഒഴിഞ്ഞ ഒരു സ്ഥലമുണ്ട്. അവിടെ വണ്ടി നിര്‍ത്തിയിട്ട് തീരത്തേക്ക് നടക്കണം. ബുദ്ധിമുട്ടി ഇത്രേടം വന്നത് വെറുതെയായില്ല. എന്തൊരു ഭംഗിയാണ് ഈ തീരത്തിന്! പല നിറത്തില്‍ ഉരുട്ടി മിനുക്കിയ പാറക്കല്ലുകള്‍ തീരത്താകമാനം നിരത്തിയിരിക്കുന്നു. ഇത് വേറെ ആരുടേയും പണിയല്ല. സുപീരിയറിന്‍റെ സ്വന്തം കലാവിരുത് തന്നെ. ശക്തമായ തിരകള്‍ കൊണ്ട് പാറകളെ ഇതുപോലെ ഉരുട്ടിയെടുക്കാന്‍ ഇവള്‍ക്ക് മാത്രമേ കഴിയൂ. നേരിട്ട് കണ്ടിട്ടും തൊട്ടു നോക്കിയിട്ടും എനിക്ക് വിശ്വാസിക്കാനാവുന്നില്ല.... കുട്ടികളുമായി മഴനനഞ്ഞ് തീരത്ത് നില്‍ക്കുന്ന ഒരു കുടുംബത്തിനെ അവിടെ കണ്ടു. ആറു ദിവസത്തെ ഹൈക്കിംഗ് കഴിഞ്ഞു കാട്ടിനുള്ളില്‍ നിന്ന് പുറത്തെത്തിയവരാണ്. ക്ഷീണിതനാണെങ്കിലും ഹൈക്കിംഗിന്‍റെ വിശദാംശങ്ങള്‍ സായിപ്പ് ക്ഷമയോടെ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. ക്ഷണികമാണെങ്കിലും ഇത്തരം സൗഹൃദങ്ങള്‍ പങ്കുവെക്കുന്ന അനുഭവങ്ങള്‍ ഏറെക്കാലം മനസ്സിലുണ്ടാകും. കുറേനേരം അവരുമായി സംസാരിച്ചു ഞങ്ങള്‍ പിരിഞ്ഞു. ഹുസൈന്‍ വീണ്ടും ഫോട്ടോയെടുക്കാന്‍ പോയി. പ്രേത നഗരത്തില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ അഞ്ചു മണിയായി.
കാപ്പി കുടിയൊക്കെ കഴിഞ്ഞ് മറ്റൊരു ബീച്ചിലെത്തിയപ്പോഴേക്കും
സുപീരിയര്‍ അവളുടെ ശാന്ത സ്വഭാവമൊക്കെ കൈവെടിഞ്ഞിരുന്നു. ബീച്ചില്‍ കടപുഴകി കിടക്കുന്ന മരങ്ങള്‍ കാണാം. വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്ക് ഒരു മുന്നറിയിപ്പെന്നോണം അതെല്ലാം അവിടെത്തന്നെ കിടക്കുന്നുണ്ട്. തോണി തുഴഞ്ഞിരുന്ന ഒരമ്മയും മകളും
തിരിച്ചെത്തി തോണി കരക്കടുപ്പിക്കുമ്പോള്‍ “Lake is disturbed” എന്ന് അവിടെയുള്ളവരോട് പറയുന്നത് കേട്ടു. അധികനേരം അവിടെയും ഇവിടെയും
കറങ്ങി നടക്കാതെ ഞങ്ങള്‍ തിരിച്ചു ക്യാമ്പിലേക്ക് പോന്നു. ഉണ്ടായിരുന്ന ബാക്കി
ഭക്ഷണവും കഴിച്ച് ഒരു ചായയും കുടിച്ച് ഞങ്ങള്‍ ബീച്ചിലേക്ക് പോയി. ആളൊഴിഞ്ഞ
പൂരപ്പറമ്പ് പോലെയായിരുന്നു ബീച്ച്. ഒന്നുരണ്ട് പേരൊഴികെ വേറെയാരുമില്ല. തിരകള്‍ക്ക്
ശക്തിയേറിയിരുന്നു. തലേന്ന് കണ്ട തടാക ദൃശ്യങ്ങള്‍ സ്വപ്നമായിരുന്നോ എന്ന് തോന്നിപ്പിക്കും വിധമായി ഇന്നത്തെ കാഴ്ച. കാറ്റും തണുപ്പും വല്ലാതെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയപ്പോള്‍
ടെന്റിന്‍റെ കൊച്ചു സുരക്ഷിതത്തിലേക്ക് ഞങ്ങള്‍ മടങ്ങി.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ ക്യാമ്പ് സൈറ്റ് ഒഴിഞ്ഞ് ഞങ്ങള്‍ ടോറോന്‍റോയിലേക്ക്
മടക്കയാത്ര ആരംഭിച്ചു. വഴിയില്‍ കണ്ട കരകൗശലവസ്‌തുക്കള്‍ വില്‍ക്കുന്ന കടയില്‍ ഒന്നിറങ്ങി. എല്ലാ യാത്രയിലും എന്തെങ്കിലും ഒന്ന് ശേഖരിച്ചു കൂടെ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. തിരഞ്ഞ് തിരഞ്ഞ് ഒടുവില്‍ കിട്ടിയത് ഒരു ചെറിയ മഞ്ഞ കൂടിനുള്ളില്‍ ഇറക്കി വെച്ചിരിക്കുന്ന നാല്
കുഞ്ഞു പാവകളെയാണ്. "വറി ഡോള്‍സ്(Worry Dolls) എന്നാണത്രേ ഇതിന് പേര്. ഇതുപോലെയുള്ള കുഞ്ഞു പാവകളോട് രാത്രിയില്‍ തങ്ങളുടെ
വ്യാകുലതകള്‍ ഇവിടുത്തെ ഗോത്രക്കാര്‍ പറയുമെത്രേ. എന്നിട്ട് ഉറങ്ങുമ്പോള്‍ അവയെ അടുത്ത് കിടത്തും. എല്ലാ
മനക്ലേശങ്ങളും, പ്രയാസങ്ങളും ഈ പാവകള്‍ ഏറ്റെടുക്കുമെന്നായിരുന്നു ആ പാവങ്ങളുടെ വിശ്വാസം. ഈ കഥയേക്കാളൊക്കെ എനിക്ക് പ്രിയം ആ പാവകള്‍ തിരിച്ചു നല്‍കിയ എന്‍റെ ബാല്യകാല സ്മൃതികളാണ്....
മടങ്ങുംവഴി ഫ്രഞ്ച് റിവറില്‍ ഒന്നിറങ്ങി. പണ്ടൊരിക്കല്‍ പോയി കണ്ടതാണ്. എങ്കിലും വെറുതെ ഒരു വട്ടംകൂടി.... നഗരത്തിന്‍റെ തിരക്കിലേക്ക് കൂപ്പുകുത്തുമ്പോഴും മനസ്സ് സ്വസ്ഥമായിരുന്നു.
മടങ്ങുംവഴി ഫ്രഞ്ച് റിവറില്‍ ഒന്നിറങ്ങി. പണ്ടൊരിക്കല്‍ പോയി കണ്ടതാണ്. എങ്കിലും വെറുതെ ഒരു വട്ടംകൂടി.... നഗരത്തിന്‍റെ തിരക്കിലേക്ക് കൂപ്പുകുത്തുമ്പോഴും മനസ്സ് സ്വസ്ഥമായിരുന്നു.
A real "Superior" travelogue giving out all the details- Reji
ReplyDeleteആദ്യ വായനക്കും കമന്റിനും നന്ദി റെജിച്ചായാ....
Deleteനിങ്ങളോട് വല്ലാത്ത അസൂയ തോന്നിപ്പോകുന്നു..
ReplyDeleteവേറെ വാക്കുകൾ വേണ്ടി വരില്ലല്ലോ അല്ലെ?? :)
എന്നത്തേയും പോലെ മനോഹരമായ യാത്രാ വിവരണം.. കലക്കി.. (Y)
നന്ദി... സന്തോഷായി ഫിറോസ് :)
Deleteമനോഹരം. ഒരു യാത്ര ചെയ്ത അനുഭൂതി സരസമായ വിവരണവും. നന്ദി
ReplyDeleteഇഷ്ടായല്ലോ അത് മതി.... സന്തോഷം നജീബ്
Deleteഎനിക്ക് അസൂയ ഒന്നും ഇല്യാട്ടൊ... അതോണ്ട് ഒരു കാര്യോല്യ...
ReplyDeleteപടങ്ങൾ ഉഗ്രൻ ആയിട്ടുണ്ടട്ടോ... എഴുത്തു ശൈലിയും ഹൃദയപൂർവ്വം എന്ന് തോന്നി.
ബാക്കി ഉടനെ പോരട്ടെ..
ആശംസകൾ...
ഇവിടെത്തെ സമ്മര്‍ ടൈം കഴിയാറായി, ഇനി അധികം കറങ്ങല്‍ നടക്കൂല വീകെ...
Deleteനിന്‍റെ ബ്ലോഗ് വായിക്കുന്ന ഏർപ്പാട് ഞാൻ നിർത്തി മുബീ . ഇവിടെ ചൂടും കൊണ്ട് , പഴയ യാത്രയുടെ പ്രേതവും ആലോചിച്ച് ഇരിക്കുമ്പോ ഇതൊക്കെ എങ്ങിനെ സഹിക്കും . കൂട്ടത്തിൽ ഒരു ഉസ്താദ് ഹോട്ടലും .
ReplyDeleteഎന്നാലും പറയട്ടെ . നന്നായി ട്ടോ . യാത്ര തുടരൂ . സ്നേഹാശംസകൾ .
പിന്നെ ഫോട്ടോസ് സൂപ്പർ . അതേതായാലും നീ എടുത്തതാവില്ല എന്നറിയാം :)
മന്‍സൂര്‍, നിന്‍റെ ഫോട്ടോ കണ്ടപ്പോഴേ തോന്നി പിണങ്ങിയിരിക്കാണ്ന്ന്... ഏറ്റവും വിഷമിപ്പിച്ചത് ഉസ്താദ് ഹോട്ടലാണ്ന്നും മനസ്സിലായി, അന്‍റെ ഒരു കാര്യം! പിന്നെ ഈ സ്മാര്‍ട്ട് ഫോണ്‍ ഒന്നും എന്‍റെ അത്ര സ്മാര്‍ട്ട് അല്ലാത്തത് കൊണ്ട് അതില്‍ പോലും ഞാന്‍ ഫോട്ടോ എടുക്കാറില്ല പിന്നെയല്ലേ ഈ പുട്ടുകുറ്റി പോലെയുള്ള ക്യാമറയില്‍ :(
Deleteപതിവുപോലെ എഴുത്തും ഫോട്ടോ ഗ്രഫിയും കിടിലം.
ReplyDeleteസ്നേഹം.... സന്തോഷം
Deleteമുമ്പത്തേതിലും സുന്ദരമായി.
ReplyDeleteചിത്രങ്ങളും എഴുത്തും.
ആശംസകൾ .
നന്ദി ഗിരീഷ്.... :)
Deleteആസ്വദിച്ച് വായിച്ചു.യാത്രയില്‍ കൂടെക്കൂട്ടിയ അനുഭൂതി. വീട്ടുകാരന്‍റെ അസ്തമയ ചിത്രം ഒന്നാന്തരമായി .
ReplyDeleteഹുസൈന്‍ കണ്ടിട്ടുണ്ടാകും കമന്റ്, എങ്കിലും പറയാം... നന്ദി
Deleteമനോഹരമായി ഫോട്ടോകളും,വിവരണവും.
ReplyDeleteഅന്നുവന്ന സ്പല്ലിംഗ് മിസ്റ്റേക്ക് ഇന്നെവിടെ എത്തിച്ചു!
കണ്ടു...............കണ്ടറിഞ്ഞു!
കണ്ടറിഞ്ഞ പുതിയ അറിവുപകരുന്ന വിവരങ്ങള്‍ വളരെ രസകരമായ വിധത്തില്‍ പറഞ്ഞുമനസ്സിലാക്കുന്നതില്‍ നന്ദിയുണ്ട്.
ആശംസകള്‍
നമ്മള്‍ പോലും അറിയാതെ ഓരോ യാത്രയും നമ്മളെ ഓരോയിടത്ത് എത്തിക്കുന്നു... സ്നേഹം... സന്തോഷം ഈ വായനക്ക്
Deleteഎന്നാലും ടീച്ചര്‍ ചുവപ്പ് വട്ടം ഇട്ടതിനു പുറത്ത് കൂടുതല്‍ നിറം കൊടുത്ത് ആസ്വദിച്ചത് നന്നായി. പുതിയ യുഗത്തിലെ മനുഷ്യര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നും അവര്‍ക്ക് ഒരാവശ്യവുമില്ലായിരുന്നു എന്ന് വായിച്ചപ്പോള്‍ തന്നെ അവരുടെ ജീവിതത്തിന്റെ സന്തോഷം അറിയാന്‍ കഴിഞ്ഞു.
ReplyDeleteചിത്രവും വിവരണവും ആയി ഇത്തവണയും ഭംഗിയാക്കി.
ഹഹഹ റാംജിയേട്ടാ, അന്നത്തെ ഓരോ കുസൃതികളല്ലേ... അവരെ കുറിച്ച് കൂടുതല്‍ അറിയണം എന്നുണ്ട്. ആ ഗ്രാമങ്ങളില്‍ പോയി താമസിച്ചാല്‍ കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റുമെന്ന് തോന്നുന്നു.... ശ്രമിച്ചു നോക്കട്ടെട്ടോ
Deleteആ റോഡൊക്കെ കാണുമ്പോള്‍ അതിലേ വണ്ടിയോടിക്കാന്‍ ഒരു മോഹംസ് വരുന്നുണ്ട്. ഇന്നത്തെ ജിയോഗ്രഫി ക്ലാസ് ഇഷ്ടപ്പെട്ടു കേട്ടോ ടീച്ചറെ.
ReplyDeleteSupireor!
അജിത്തേട്ടാ... അതിനെന്താ പോന്നോളൂട്ടോ. കോമ്പ്ലാന്‍ പരസ്യത്തിലെ പോലെ "ഒരുന്നാള്‍ ഞാനും..... " (ജിയോഗ്രഫി പഠിക്കുന്ന കാര്യംതന്നെ)
Deleteകാനഡയുടെ ഭൂമിശാസ്ത്രം ഇപ്പോൾ എനിക്കും പരിചിതമായിരിക്കുന്നു. ഈ കാഴ്ചകളും ചിത്രങ്ങളും ചേർത്ത് മലയാളത്തിലെ ഒരു ബെസ്റ്റ് സെല്ലർ പുസ്തകം ഇറങ്ങുന്ന നാൾ എനിക്ക് മനസ്സിൽ കാണാൻ കഴിയുന്നു. വിവരണത്തിലെ സൂക്ഷ്മതയും അനുബന്ധമായുള്ള ഫോട്ടോഗ്രാഫുകളും വായനക്കാരെ ആ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുന്നു.
ReplyDeleteആ അസ്തമയചിത്രത്തിന് നൂറിൽ ഇരുനൂറ് മാർക്ക് ......
പ്രദീപ് മാഷേ....ഹുസൈന്‍ സന്തോഷം അറിയിച്ചിട്ടുണ്ട്ട്ടോ..... നന്ദി :)
Deleteകാനഡയുടെ സൌന്ദര്യം മൊത്തം ആവാഹിച്ചിരിക്കുന്ന ചിത്രങ്ങളും വിവരണവും... അസൂയ തോന്നുന്നു...
ReplyDeleteനന്ദി വിനുവേട്ടാ....
Deleteഒരു ഇംഗ്ലിഷ് നോവല്‍ വായിക്കുന്നത് പോലെ യാണ് എനിക്ക് ഫീല്‍ ചെയ്തത് , ഒട്ടും ബോറടിപ്പിക്കാതെ സരസമായ അവതരണം , കാനഡയിലെ കാണാ കാഴ്ചകള്‍ വരികളില്‍ കൂടി വായനക്കാര്‍ക്ക് വേണ്ടി ചിത്രീകരിച്ചിരിക്കുന്നു. ഈ അടുത്തൊന്നും ഇത്രയും നല്ലൊരു യാത്രാവിവരണം വായിച്ചിട്ടില്ല , രണ്ടു പേര്‍ക്കും ആശംസകള്‍ !!.. ഒരു ചെറിയ പ്രതിഷേധം മാത്രം ഈ മറക്കാനാവാത്ത കാഴ്ചകളിലേക്ക് കൊണ്ട് പോയ "നായകനെ " ഒരു ഫോട്ടോയിലും കാണിച്ചുതന്നില്ല :)
ReplyDeletehttp://mubidaily.blogspot.ca/2014/07/blog-post_12.html ഈ പോസ്റ്റില്‍ ഫോട്ടോഗ്രാഫറുടെ ഫോട്ടോയുണ്ട്. ഫൈസല്‍ കണ്ടില്ലെന്നു തോന്നുന്നു... നന്ദി, ക്ഷമയോടെ തെറ്റുകള്‍ തിരുത്തിച്ചും, പ്രോത്സാഹിപ്പിച്ചും എന്‍റെ എഴുത്തിനെ ഇവിടംവരെ എത്തിച്ചതിന്.... സ്നേഹം
Deleteനന്നായിട്ടുണ്ട്.
ReplyDeleteസന്തോഷം വായിച്ചതില്‍....
DeleteKeep travelling. .keep writing. .keeep posting..too good to add anything else..and hats off to hussain. ..wonderful photos
ReplyDeleteഇഷ്ടമാവാതെ നീ ഇത് എഴുതില്ലെന്നറിയാം, പ്രിയ സുഹൃത്തേ അന്നും ഇന്നും ഏറെ പ്രിയം നിന്‍റെ വാക്കുകളോട്...................
Deleteഗംഭീരം ഈ വിവരണം ... ചിത്രങ്ങള്‍ അതിലേറെ മനോഹരം.
ReplyDeleteനേരിട്ട് പോയി കാണുന്ന പ്രതീതി ഉളവാക്കുന്ന ഒരുഗ്രന്‍ യാത്രാ വിവരണം എന്ന് തന്നെ പറയട്ടെ.
ഫോട്ടോഗ്രാഫര്‍ ഹുസൈന്‍ സാബിനു ഹാട്സ് ഓഫ്. ഏറെ നാളായി ബ്ലോഗ്ഗില്‍ എത്തിയിട്ട്. വിഫലമായില്ല ഈ സന്ദര്‍ശനം.... ആശംസകള്‍ മുബി !!
സന്തോഷം വേണുവേട്ടാ.... ഹുസൈന്‍ വായിച്ചിട്ടുണ്ടാകും എന്ന് തോന്നുന്നു. പറയാം...
Deleteഅതിമനോഹരം ചിത്രങ്ങളും വിവരണങ്ങളും.
ReplyDeleteആശംസകൾ!
നന്ദി അലി, ഈ വരവിനും വായനക്കും... ഫോട്ടോ ബ്ലോഗ് കണ്ടു. ഇഷ്ടായിട്ടോ...
Deleteഭാഗ്യവതിയാണ്.... അനുഭവകുറിപ്പുകള്‍ നന്നായി പങ്കുവെച്ചു. ഇനിയും ഇതുപോലെ ഓര്‍മ്മകളില്‍ എന്നും തങ്ങിനില്‍ക്കുന്ന യാത്രകള്‍ നടത്തുവാന്‍ ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു.
ReplyDeleteനന്ദി സുധീര്‍...........
Deleteകിടിലൻ ഫോട്ടോസും വിവരണവും
ReplyDeleteയാത്രയില്‍ കൂടെ ചേര്‍ന്നതില്‍ സന്തോഷം മുനീര്‍...
Deleteപൊതുവേ എന്റെ രാത്രികൾക്ക് നീളക്കുറവാണ്....എഴുത്തും വായനയും,,ബ്ലൊഗ് നോട്ടവുമൊക്കെയായി 3 മണിവരെ നീളും, രണ്ട് ദിവസമായി,ആൽകെമിസ്റ്റിന്റെയും(പൌലോ കൊയ്ലോ),ആട് ജീവിതം, മുൻപേ പറക്കുന്ന പക്ഷി, ഡാവഞ്ചികോഡ് എന്നീ പുസ്തകങ്ങളുടെ പുനർ വായനയിലാണ്. നല്ല സീരിയലും സിനിമകളും എഴുതിയിരുന്ന ഞാൻ ചില പൈങ്കിളി സീരിയലുകൾക്ക് തിരക്കഥ ഒരുക്കും പോലെ,,,,ബ്ലൊഗിനിടയിൽ മുഖപുസ്തകത്തിലും കയറാറുണ്ട്. അവിടെമാകെ ഇപ്പോൾ ഒരു ചന്തയുടെ പ്രതീതിയാണ്. അതിനിടയിലാണ് ഈ പോസ്റ്റിന്റെ ലിങ്ക് കണ്ണിൽ പെട്ടത്, എന്റെ ബ്ലൊഗ് പൊസ്റ്റുകൾ ഇടുന്നത് ഞാൻ ഇപ്പോൾ ആർഎയും മെയിൽ വഴി അറിയിക്കാറില്ലാ എങ്കിലും അവിടെ എത്തപ്പെടുന്ന ആൾക്കാരിൽ ഒരാളാണ് മുബി. അതിനു ആദ്യമേ ഒരു നമസ്കാരം. യാത്രകൾ വളരെകുറച്ച ഒരാളാണു ഞാൻ സഹോദരങ്ങളുടെ മക്കളും ചെറുമക്കളും ഒക്കെ പല രാജ്യങ്ങളിലുമുണ്ട് അവരൊക്കെ അവിടേക്ക് ചെല്ലാൻ വിളിക്കാറുണ്ട്,,ജീവിത സായാഹ്നമായത് കൊണ്ട് ഞാൻ അവയൊക്കെ നിരസിക്കുകയാണ്. പക്ഷേ...മുബി മോളുടെ ഈ യാത്രാ വിവരണം വായിച്ച് ഞാൻ എതോ സ്വ്പ്ന ലോകത്തിലെത്തി സുന്ദരമായ ഭാഷയും അതി മനോഹരമായ ചിത്രങ്ങളും എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു... ഇതൊക്കെ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുക...ഇപ്പോഴുള്ള പല യാത്രാവിവരണങ്ങളും എഴുതുന്നതിനു വേണ്ടി എഴുതുന്നവയാണ്,അതിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു അനുഭവമാണ് ഇതിൽ ഞാൻ ദർശിച്ചത്...കുഞ്ഞെ ഈ നല്ല എഴുത്തിനു എന്റെ വലിയ നമസ്കാരം... ഒക്കെ നേരിട്ട് കണ്ടത് പോലെ....എല്ലാ നന്മകളും നേരുന്നു....വിനയത്തോടെ സന്തോഷത്തോടെ ...............
ReplyDeleteചന്തുവേട്ടാ..... എത്ര തവണ ഈ കമന്റ് വായിച്ചൂന്ന് എനിക്ക് തന്നെയറിയില്ല. ഓരോ തവണയും വായനയെ മറച്ചു കൊണ്ട് കണ്ണില്‍ വെള്ളം നിറയും.... എന്‍റെ എഴുത്തിന്‍റെ വഴികളിലെ എല്ലാ വായനയും കമന്റും എനിക്ക് പ്രിയപ്പെട്ടവ തന്നെ.
Deleteയാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ള എന്‍റെ ഉപ്പാക്കും, ഉമ്മാക്കും വേണ്ടിയാണ് ഞാന്‍ കണ്ടെതെല്ലാം കുറിച്ചിടാന്‍ തുടങ്ങിയത്... ബ്ലോഗ് പോസ്റ്റ് വായിച്ചിട്ട് അവര് പറഞ്ഞെതെല്ലാം അതുപോലെ ചന്തുവേട്ടന്‍ ഇവിടെ എഴുതിയിട്ടിരിക്കുന്നത് കണ്ടപ്പോളെനിക്ക്............ ചന്തുവേട്ടന്റെ ഈ കുറിപ്പിന് ഒരു മറുപടി എഴുതാന്‍ പോലും എനിക്കാവുന്നില്ലല്ലോ :( പ്രാര്‍ത്ഥനകള്‍ മാത്രം... ഒരുപാടോരുപാട് സ്നേഹത്തോടെ മുബിയും ഹുസൈനും
വിവരണം കൊള്ളാം.. ആശംസകൾ..
ReplyDeleteനന്ദി വിഷ്ണുലാല്‍, വീണ്ടും വരിക :)
Deleteവളരെ നന്നായിട്ടുണ്ട് മുബി
ReplyDeleteമുഴുവനാ യിട്ടല്ലെങ്ങിലും ഞാൻ ഇടക്കൊക്കെ താൻ എഴുതുന്നത് വായിക്കാറുണ്ട്... എഴുത്തും യാത്രയും തുടരാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ...തന്റെ സുഹൃത്താണെന്ന് പറയുന്നതില് ഞാൻ പെരുത്ത് അഭിമാനിക്കുന്നു
തിരക്കിനിടയിലും നീ ഇവിടെ എത്തിയതില്‍ സന്തോഷം ആഷി.... സ്നേഹം... സന്തോഷം :)
Deleteഹാ.. എന്താ പറയ്കാ.....എഴുത്തും ഫോട്ടോയും ഒന്നിനൊന്നു മെച്ചം....യാത്രാവിവരണത്തിന്റെ തമ്പുരാട്ടിക്കു ആശംസകള്‍....!!!
ReplyDeleteഅന്നൂസേ..... എഴുത്തിനോടുള്ള എന്‍റെ ഉത്തരവാദിത്വം കൂടുകയാണ്, നിങ്ങളുടെ സ്നേഹവും സന്തോഷവും അത്‌കൂടെ എന്നെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്...
Deleteആ ഫോട്ടങ്ങൾ പിടിച്ച ചെങ്ങായീനോടും ഞമ്മടെ സലാം പറഞ്ഞെക്കീ....കലക്കീട്ടുണ്ട്
ReplyDeleteപറയാട്ടോ....
DeleteMubeen, I wish I knew to type in malayalam. At times English is not the best medium when you want to express your true feelings.
ReplyDeleteA true, amazing and honest narrative! Very informative too. Photos did absolute justice to the narrative. I loved it! Looks like its time you recognized your true calling and switch to full time writing. Thanks for letting me enjoy your travel experience. Loved reading it.
മുബ്യെ .പോണ വയിക്കൊക്കെ ന്നേം കൂടെ കൊണ്ടോണേന് താങ്ക്സ്ട്ടാ .
Deleteമുബ്യെ മോളിലെ കമെന്റ്റ് എന്റെയാട്ടോ ...അത് മി.......... ന്നു ആയിപ്പോയി !
Delete@ Miraj, whether you write in Malayalam or English I can understand that you really enjoyed.... thnx for the good read. Miss your writings... hope you will catch up on that too... :)
Delete@ മിനി... ആദ്യം വിചാരിച്ചു എന്‍റെ മൊബൈല്‍ അക്ഷരം വിഴുങ്ങിയതാണെന്ന്. കൂടെയുണ്ട്ട്ടോ എല്ലാരും... സന്തോഷം മി... :)
മുബീ, മനോഹരമായ കാഴ്ചകൾ, മനോഹരമായ വിവരങ്ങളിലൂടെ പകർന്നു തരുന്നത് , അവിടെ പോയി കണ്ട പ്രതീതി ഉണ്ടാക്കുന്നു....
ReplyDeleteമുബ്യെ! അവിടം വരെ വന്ന സ്ഥിതിക്ക് ഒരു ആറു മണിക്കൂര്‍ കൂടി ഡ്രൈവ് ചെയ്തിരുന്നേല്‍ നമ്മുടെ വീട്ടില്‍ വന്നു സുലൈമാനിയും കോയിക്കറിയും കഴിക്കാരുന്നു :p . ഇനി അടുത്ത സര്‍പ്രൈസ് !! എന്റെയും അടുത്ത യാത്ര വിവരണം ലേക്ക് സുപീരിയര്‍ തന്നെ -ഇപ്പുറം വശം! (ക്യാമ്പിംഗ് ഇല്ല്ലട്ടാ ) . വായിച്ചപ്പോള്‍ ഒത്തിരി സന്തോഷം തോന്നി -എന്നെ എഴുതാന്‍ പ്രേരിപ്പിക്കേം ചെയ്തു :p പക്ഷെ എന്ന് എന്നുള്ളത് "മടി"യില്‍ തൂങ്ങി കിടക്കുന്നു . btw , എപ്പോഴത്തെയും പോലെ ചിത്രങ്ങള്‍ മനോഹരം!!!
ReplyDeleteവീണ്ടും കൊതിപ്പിച്ചു .... മറുപടി ഒന്നും എഴുതാന്‍ വയ്യ ഈ പോസ്റ്റ് വായിച്ച ഹാങ്ങ് ഓവര്‍ ഒന്ന് മാറാട്ടെ ....
ReplyDeleteഭംഗിയായി എഴുതി..
ReplyDeleteയാത്രയിൽ നിങ്ങൾക്കൊപ്പം ഉണ്ടായിരുന്ന പ്രതീതി..
നല്ല വിവരണം ..
ReplyDeleteയാത്ര വല്ലാത്ത ഒരു അനുഭൂതിയാണല്ലോ..ഈ എഴുത്തും അത് നൽകി ..
വീണ്ടും വരാം
കുഞ്ഞേച്ചി, മനോജ്, വിജിന്‍, അഷ്‌റഫ്, ആര്‍ഷ... നന്ദി പ്രിയരേ.... ഇതെല്ലാം വായിക്കുമ്പോ നിക്ക് തോന്നണത് എല്ലാവരും എന്‍റെ കൂടെയുണ്ടായിരുന്ന പോലെയാണ്.... സ്നേഹം മാത്രം
ReplyDelete@ ആര്‍ഷ, വേഗം എഴുതൂട്ടോ, ഇവിടെത്തെ പോലെയാണോ അവിടെയും എന്നറിയാന്‍ കൊതിയാകുന്നു.
യാത്രയുടെ മനോഹാരിത എഴുത്തിലും, മുബീ!
ReplyDeleteമുബിത്താ കിടിലന്‍ വിവരണം. വായിച്ച് കൊതി തീരണില്ല. ലോകത്തിലെ ഏറ്റവും വലിയ ശുദ്ദ ജല തടാകം സുപ്പീരിയര്‍ എന്ന് പണ്ട് മുതലേ പഠിച്ചതാണ് എന്നാലിന്ന് അതിന്റെ പൂര്‍ണ്ണ വിവരണം ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറഞ്ഞ് കൊടുക്കും. അത്രയ്ക്ക് നന്നായി വിവരിച്ചിട്ടുണ്ട് . ചിത്രങ്ങളെല്ലാം അതി മനോഹരം. ഹുസൈന്‍കക്ക് ഒരു ബിഗ് സല്യൂട്ട്
ReplyDeleteഇതാണ് യാത്ര. വിവരണവും ചിത്രങ്ങളും അതി മനോഹരം. അസൂയ മാത്രം
ReplyDeletehttp://shanavaskonarath.blogspot.in/
ReplyDeleteനമ്മുടെ നാട്ടിലെ അപൂര്‍വ്വം ആളുകള്‍ക്കേ ഇത്തരം അവസരങ്ങള്‍, ഭാഗ്യങ്ങള്‍ ലഭിക്കാറുള്ളൂ. ആ വിവരങ്ങളും കാഴ്ചകളും ഞങ്ങളെ പോലെ മാവിലായിക്കാര്‍ക്കും പങ്കു വക്കുന്നവരാകട്ടെ വിരലില്‍ എണ്ണാവുന്നവരും !
ReplyDeleteതീര്‍ച്ചയായും താങ്കളുടെ ഈ ഉദ്യമം പ്രശംസ അര്‍ഹിക്കുന്നു.
യാത്ര തുടരുക ..................
സുരേഷേട്ടന്‍, സലാഹു, ഷാനവാസ്, ഇസ്മായില്‍........... വായിച്ചതിലും അഭിപ്രായങ്ങള്‍ എഴുതിയതിലും സന്തോഷം... സ്നേഹം എല്ലാവരോടും :) :)
Deleteകയിഞ്ഞ 32 കൊല്ലായിട്ട് ജീവിക്കുന്ന കണ്ണൂരിനെക്കുറിച്ച് എന്തേലും എയ്താന്‍ നുമ്മക്ക് പറ്റിയിട്ടില്ല.. നിങ്ങ കാനഡക്കാഴ്ചകള്‍ എയ്തിയല്ലോ.. എന്നേലും കണ്ണൂരില്‍ വാ. എന്നിട്ട് അതും എയ്ത്..
ReplyDeleteസൂപര്‍!
നാട്ടില്‍ വരുമ്പോള്‍ വരാം കണ്ണൂരിലേക്കും. നന്ദി കണ്ണൂരാന്‍.....
Deleteനല്ല വിവരണം....
ReplyDeleteആശംസകളോടെ
വിശദമായ വിവരണം.
ReplyDeleteനല്ല കുറിപ്പുകൾ...
ഹബീബ, ഉപാസന......... സന്തോഷായിട്ടോ :)
Deleteഇതെനിക്ക് വളരെ ഇഷ്ടായി ഇനിയൊന്നു കണ്ണടച്ച് വരികളിലൂടെ മനസ്സിനെ അലയാന്‍ വിടണം തഞ്ചത്തില്‍ ഞാനും ഒരു യാത്ര നടത്തട്ടെ
ReplyDeleteനന്ദി.... സന്തോഷം.... സ്നേഹം സുഹൃത്തേ....
ReplyDeleteഹോ... സത്യമായു വൈകിപ്പോയി... വര്‍ണ്ണപൊലിമയില്‍ ആറാടുന്ന ഈ
ReplyDeleteസുമോഹനഭൂവില്‍ വന്നണയാന്‍...ഭാഷാ ലാളിത്യം കൊണ്ട് നേര്‍ക്കാഴ്ച
നല്‍കുന്ന സുന്ദര അനുഭവം ...ഇരുത്തം വന്ന രചനാ വൈഭവം...കണ്ടു..
കണ്ടറിയുന്നു...ഈ മനോഹാരിത......ആശംസകള്‍.
ഒത്തിരി സന്തോഷം ഇവിടെ വന്നതിലും രണ്ടു വരി കുറിച്ചതിലും..... നന്ദി
Deleteനല്ല വിവരണം... പതിവുപോലെ അതിഗംഭീരമായ ഫോട്ടോസ്... ഹുസൈന്‍ ഭായ് യോട് എന്‍റെ ഒരു "അഭിനന്ദനങ്ങള്‍ " പറയണേ... <3
ReplyDeleteനേരിട്ട് പറഞ്ഞല്ലോല്ലേ? സ്നേഹം..... സന്തോഷം
Deleteമുബി എന്തായാലും ഇതെല്ലാം കൂട്ടി ഒരു പുസ്തകമാക്കൂ...
ReplyDeleteകാനഡയിൽ ടൂറ് വരുന്ന കാശ് ലാഭിക്കാമല്ലോ- അത് വാങ്ങി
വായിച്ചാൽ പിന്നെ അവിടെ വന്നതിന് സമമല്ലേ ..അല്ലേ ..തീർച്ചയായിട്ടും...!
നമുക്ക് നോക്കാം മുരളിയേട്ടാ... ഞങ്ങള്‍ നില്‍ക്കുന്ന പ്രോവിന്‍സിന്റെ കാല്‍ ഭാഗം കൂടെ കണ്ടില്ല :( അതോണ്ട് ടൂര്‍ വേണ്ടാന്ന് വെക്കണ്ടാട്ടോ...
DeleteIt is a wonderful experience to read your blog. It will make interest to travel these places to anyone.while reading can really feel your involvement in travel love and respect to our nature!
ReplyDeleteThank you Manoj for your visit and comment. If time permits do try to go thru my other posts too...
Delete