Sunday, December 30, 2018

വായനയും വർത്തമാനങ്ങളും - 2018

അലസതയാൽ ഏഴുതപ്പെടാതെ പോയ യാത്രകളും, കാഴ്ചകളും, അനുഭവങ്ങളുമായി 2018 വിടപറയാൻ ഒരുങ്ങുകയാണ്. പുറപ്പെട്ടു പോയ പുസ്തകങ്ങൾ തിരികെയെത്താൻ മടിച്ചെങ്കിലും, കുറച്ചു പേരെയൊക്കെ വായനയിലേക്ക് അടുപ്പിക്കാനായത് നേട്ടമായിരുന്നു. വായിച്ചാൽ പോരെ എന്തിനൊരു കണക്കെടുപ്പെന്ന് ചോദിക്കുന്നവരോട്, ഇരിക്കട്ടെ.. ആർക്കങ്കിലും പ്രചോദനമായാലോ. വായന മാത്രല്ലാട്ടോ, കലാസ്വാദനവും തരക്കേടില്ലാതെ നടന്നൂന്ന് പറയാം. സൗത്ത് ഏഷ്യൻ ഹെറിറ്റേജ് ഫെസ്റ്റിവൽ, കൂടിയാട്ടം, നങ്യാർകൂത്ത്, നൂബിയൻ ഡാൻസ്, Nuit Blanche 2018ലെ അമൈ കുദാ എറ്റ് ലെസ് ബോയിസ്(Amai Kuda et Les Bois), ഇറാനിയൻ-കനേഡിയൻ മ്യൂസിക്‌ ബ്ലെൻഡ്, രാഗ് മാല, സ്ട്രീറ്റ് ആർട്ടിസ്റ്റും, ഡിസൈനറുമായ Javid JAH യുടെ ആർട്ട് ഇൻസ്റ്റലേഷൻ, നുപുര സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് വിദ്യാർത്ഥിനികളുടെ അരങ്ങേറ്റം, The National Ballet of Canada അവതരിപ്പിച്ച Anna Karenina(A Ballet by John Neumeier, Inspired by Leo Tolstoy),അനസ്താസിയ(Canada's Ballet Jörgen), ഉക്രനിയൻ ഉത്സവം, പിന്നെ, ഏറെ പ്രിയപ്പെട്ടവളുടെ മൈലാഞ്ചിരാവിലും പങ്കെടുക്കാൻ സാധിച്ചു.

Photo Courtesy: Hussain Chirathodi / Photomanz
ഈ വർഷം മനസ്സിനേറെ സന്തോഷം പകർന്ന രണ്ടു കാര്യങ്ങളിൽ ഒന്ന് മിസ്സിസാഗ കേരളാ അസ്സോസിയേഷൻ സംഘടിപ്പിച്ച ഇന്റർ-ഫെയ്ത്ത് ഇഫ്താർ സംഗമവും, രക്തദാന ക്യാമ്പുമായിരുന്നു. ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത കുരുന്നുകളുടെ അച്ചടക്കം മുതിർന്നവരെ പോലും അതിശയിപ്പിച്ചു. ഇന്നാട്ടിൽ ഇതുപോലെയൊരു സംഗമമൊരുക്കിയ സംഘാടകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അകലെയാണെങ്കിലും നാട്ടിലെ പ്രളയം പ്രവാസികളെ ബാധിക്കാതെ പോയിട്ടില്ല. ദുരന്തം ഒപ്പിയെടുത്ത കേരളത്തിലെ ഫോട്ടോ ജേർണലിസ്റ്റുകളുടെ തിരഞ്ഞെടുത്ത പ്രളയ ചിത്രങ്ങളുമായി  വിനോദ് ജോണിൻ്റെ 'ഫ്ലാഷ് ഫ്‌ളെഡ്' പ്രദർശനം സ്വദേശി-വിദേശികൾക്കിടയിൽ ശ്രദ്ധേയമായിരുന്നു. സെപ്റ്റംബറിൽ എട്ട് ചുഴലിക്കാറ്റുകളാണ് തലസ്ഥാനമായ ഒട്ടാവയിൽ നാശം വിതച്ചു കടന്നു പോയത്. ചുഴലിക്കാറ്റിൻ്റെ വരവ് അറിയാതെ ലെയ്ക്ക് സുപ്പീരിയറിനടുത്ത് ക്യാമ്പ് ചെയ്തതും, രാത്രിയിൽ തകർത്തു പെയ്ത പേമാരിയിൽ നനഞ്ഞു കുതിർന്ന ടെന്റിൽ പേടിച്ചുവിറച്ചു ചുരുണ്ട് കിടന്നതും ആരും അറിഞ്ഞില്ല. ദോശക്കൂട്ടത്തിൻ്റെ ഒളിച്ചോട്ടവും പതിവുപോലെ കാറ്റിൻ്റെയും മഴയുടെയും അകമ്പടിയോടെ തന്നെയാണ് നടന്നത്. FOSA(Farookcollege Old Students' Association) കാനഡ, സമന്വയ സാംസ്കാരിക വേദി എന്നീ സംഘടനകളുടെ പിറവിക്കും സാക്ഷിയായി. മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹുസൈൻ പെയിന്റ് ബ്രഷ് കൈയിലെടുത്തതും ഈ വർഷത്തെ കുഞ്ഞു സന്തോഷങ്ങളിൽ ഒന്നാണ്. ഇനിയെന്താവുമോ എന്തോ?


Photo Courtesy: Vinod John/ Joseph John Chirayil/Juna Saju/ Hussain Chirathodi

വായനാരാമം ഗ്രൂപ്പിൻ്റെ പ്രതിമാസ പരിപാടിയിൽ പങ്കെടുത്ത ശ്രീലങ്കൻ തമിഴ് കവി ചേരൻ രുദ്രമൂർത്തി, കോണ്‍ഫറന്‍സ് കാൾ വഴി ഇന്ദ്രൻസ്, കെ.വി.പ്രവീ, ജോയ് മാത്യു എന്നിവരുമായി കവിതയും, സിനിമയും കഥയും ചർച്ച ചെയ്തത് മറക്കാനാവാത്ത അനുഭവമായിരുന്നു. വായിക്കാനായി ബക്കറ്റ് ലിസ്റ്റിലുള്ള പുസ്തകമായിരുന്നു Saint and Misfits. അപ്രതീക്ഷിതമായാണ് Saints and Misfits എഴുതിയ S.K.Ali യെന്ന എഴുത്തുകാരിയെ മൈലാഞ്ചിരാവിൽ കണ്ടുമുട്ടിയത്. "Eye Rest" പറഞ്ഞു ഡോക്ടർ കണ്ണുരുട്ടുമ്പോൾ കൂട്ടിനെത്തുന്നത് ഒരിടത്തൊരിടത്തും അൻവരികളുമാണ്. നാൽപ്പതിലേറെ കഥകളുണ്ട് ഒരിടത്തൊരിടത്തെന്ന യു ട്യൂബ് ചാനലിൽ. വായിച്ച പുസ്തകങ്ങളുടെ അവലോകനമാണ് അൻവരികളിൽ. ഞാനേറെ പ്രിയത്തോടെ എഴുതിയത് ബ്ലോഗ് പോസ്റ്റുകൾ തന്നെയാണ്. തിരഞ്ഞെടുത്ത രണ്ട് ബ്ലോഗ് പോസ്റ്റുകൾ തത്സമയത്തിലും സെക്രട്ടേറിയറ്റ് സർവീസ് മാസികയിലും വെളിച്ചം കണ്ടതിൽ സന്തോഷമുണ്ട്. ബുക്ക് ചാലഞ്ച് വഴി പുസ്തകവും കത്തും അയച്ചു തന്ന് ഹൃദയത്തിൽ ചേക്കേറിയിട്ടുണ്ടൊരു അജ്ഞാത സുഹൃത്ത്... "Love You Forever" എന്ന കുഞ്ഞു പുസ്തകം പിറന്നാൾ സമ്മാനമായി മണിക്കുട്ടൻ തന്നതാണ്. മിസ്സിസ്സാഗ റൈറ്റെർസ് ഗ്രൂപ്പിൽ അംഗമായതും ഈ വർഷം തന്നെ. സോമനടി യും കോപ്പി റൈറ്റ് പ്രശ്‌നങ്ങളും ഏറെ ചർച്ച ചെയ്ത വർഷമാണ് കഴിഞ്ഞു പോയത്. സുഹൃത്തായ സുരേഷ് നെല്ലിക്കോടും സോമനടിയുടെ ഇരയാണ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കാരൂർ സോമൻ്റെ 'ഫ്രാൻസ് - കാൽ‌പ്പനികതയുടെ കവാടം'മെന്ന പുസ്തകത്തിലാണ് വെനീസ് വ്യാപാരങ്ങൾ ചേർത്തിരിക്കുന്നത്. ഏത് വഴിയേ പോയാലും ഒടുവിൽ എത്തിച്ചേരുന്നത് വായനയുടെ കവലയിൽ തന്നെയാണ്. മറവിയുടെ ഇരുട്ടിലൊളിക്കാതിരിക്കാൻ ആ വഴികൾ കൂടി ഇവിടെ അടയാളപ്പെടുത്തിയെന്നേയുള്ളൂ...

പുസ്തകങ്ങൾ:
1. കഥയുടെ ഉടമസ്ഥാവകാശം(ചെറുകഥാ സമാഹാരം) - ഡോ.ടി. പി. നാസര്‍
  2. അക്കപ്പോരിൻ്റെ ഇരുപത് നസ്രാണി വർഷങ്ങൾ - ബെന്യാമിൻ
   3. എൻ്റെ പച്ചക്കരിമ്പേ - സി.എസ്.ചന്ദ്രിക
    4. ഒടിയൻ - പി.കണ്ണൻകുട്ടി
    5. പരദേശിയുടെ ജാലകം - നജീബ് മൂടാടി
    6. വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ - എച്ച്മുക്കുട്ടി
    7. മരണ സങ്കീർത്തനം - ഇ.എം.ഹാഷിം
    8. ൻ്റെ ലോകം - മാധവിക്കുട്ടി
    9. കന്യാവിനോദം (കഥകൾ) - സബീന എം സാലി
    10. ബർമൂഡ - പി.സുരേന്ദ്രൻ
    11. ഒരുത്തി (കഥകൾ) - മൈന ഉമൈബാൻ
    12. The Glass Castle - Jeannette Walls
    13. Indian Horse - Richard Wagamese
    14. The Buddha in the Attic - Julie Otsuka
    15. I Know Why The Caged Bird Sings - Dr. Maya Angelou
    16. My Antonia - Willa Cather
    17. The Book Thief - Markus Zusak
    18. ബര്‍മാഗിലെ മഞ്ഞുപൂക്കള്‍(യാത്രാവിവരണം)- മന്‍സൂര്‍ അബ്ദു ചെറുവാടി
    19. ആമിഷ്-സ്ഥലികളിലൂടെ വിസ്മയപൂര്‍വ്വം- എ.പി. മെഹറലി
    20. കേരളത്തിലെ ആഫ്രിക്ക - കെ. പാനൂര്‍
    21. ആന്‍റിക്ലോക്ക് - വി.ജെ. ജയിംസ്
    22. പുഴയുടെ വേരുകൾ - എൻ.ആർ സുരേഷ്ബാബു
    23. From The Holy Mountain (A Journey Among The Christians of the Middle East)-William Dalrymple
    24. Blasphemy - Asia Bibi with Anne-Isabelle Tollet
    25. The Attack - Yasmina Khadra
    26. The Last Girl - Nadia Murad
    27. The Lowland - Jhumpa Lahiri
    28. Nine Lives (In Search of the Sacred in Modern India)- William Dalrymple
    29. എഴുതിപ്പോയത് - സതീഷ് താണിശ്ശേരി
    30. ഇന്ത്യ 350CC - ഷെരീഫ് ചുങ്കത്തറ
    31. അലഞ്ഞവൻ്റെ ആരണ്യകം- ഗിരീഷ് ജനാർദ്ദനൻ
    32. The Forty Rules of Love - Elif Shafak
    33. The colour of our sky - Amita Trasi
    34. The Motorcycle Diaries - Ernesto Che Guevara
    35. Black Milk - Elif Shafak
    36. അഴുക്കില്ലം - റഫീക്ക്‌ അഹമ്മദ്
    37. എസ്പതിനായിരം - എൻ.പി. ഹാഫിസ് മുഹമ്മദ്
    38. A Stolen Life - Jaycee Dugard
    39. മിമിക്രി - കഥാസമാഹാരം - വി.ദിലീപ്
    40. How to walk away - Katherine Centre
    41. In Extremis: The life of war correspondent Marie Colvin - Lindsey Hilsum (Kindle Edition)
    42. There There- Tommy Orange
    43. പാമ്പ് വേലായ്തൻ- തോമസ് കെയൽ
    44. പൊറ്റാളിലെ ഇടവഴികൾ - അഭിലാഷ് മേലേതിൽ
    45. മദ്യപൻ്റെ മാനിഫെസ്റ്റോ - ഗിരീഷ് ജനാർദ്ദനൻ
    46. Love You Forever - Robert Munsch
    47. At Home in the World: Stories and Essential Teachings from a Monk's Life(Kindle Edition) - Thich Nhat Hanh
    48. പാപി ചെല്ലുന്നിടം(75 നാനോ കഥകൾ)- വി.ജയദേവ്
    49. കഥാബീജം (നാടകം) - വൈക്കം മുഹമ്മദ് ബഷീർ
    50.Camels in the Sky - V. Muzafer Ahamed (Kindle Edition) Translator- P.J. Mathew

    ബ്ലോഗ് / മുഖപുസ്തകം:-

    1. ഫ്ലൈറ്റ് ഓഫ് ഈഗിൾസ് - ജാക്ക് ഹിഗ്ഗിൻസ്‌. ഇംഗ്ലീഷ് നോവലിൻ്റെ സ്വതന്ത്ര വിവർത്തനം വിനുവേട്ടൻ്റെ ബ്ലോഗിൽ (വായന തുടരുന്നു)
    2. വഴിയുടെ സംഗീതം - ലാസർ
    3. എച്ച്മുവിൻ്റെ കുറിപ്പുകൾ (മുഖപുസ്തകത്തിൽ വായന തുടരുന്നു)
    4. മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങൾ - ആബിദ് അരീക്കോട്
    5. ചിന്നുവിൻ്റെ നാട് - വീകെ
    6. ബിലാത്തിപട്ടണം - മുരളി മുകുന്ദൻ


    സിനിമ/ ഡോക്യുമെന്ററി

    1. Life below zero (Alaska)- Netflix
    2. The Great Alone - Netflix
    3. Okja - Netflix
    4. Life in Hidden Light - You Tube
    5. Lost Tribe of the Amazon - Netflix
    6. The Shawshank Redemption - Netflix
    7. Black Panther
    8. പാതി - You Tube
    9. Roma - Netflix
    10. My Beautiful Broken Brain - Netflix
    11. Once Again - Netflix
    12. മിന്നാമിനുങ്ങ്(The Firefly)- Netflix
    13. The Kindergarten Teacher-Netflix
    14. My Happy Family - Netflix
    15. Journey The Movie International Version- You Tube


    പുതുവർഷം  എല്ലാവർക്കും നല്ല വായനകൾ സമ്മാനിക്കട്ടെയെന്ന് ആശംസിക്കുന്നു...

    15 comments:

    1. മുബീ, സമ്മതിച്ചിരിക്കുന്നു... ഇതിനൊക്കെ എങ്ങനെ സമയം കണ്ടെത്തുന്നു...? വായന, എഴുത്ത്, യാത്ര... ഹൊ...!

     പിന്നെ എന്റെ വക പ്രത്യേക നന്ദി... വായനാ ലിസ്റ്റിൽ എന്റെ ബ്ലോഗും ഉൾപ്പെടുത്തിയതിൽ... മുബിയുടെ ബ്ലോഗിലൂടെ പ്രൊമോട്ട് ചെയ്യപ്പെടാനും ഒരു ഭാഗ്യം വേണം... നന്ദി...

     ReplyDelete
     Replies
     1. ഒരു മണിക്കൂർ യാത്രയുണ്ട് ജോലിസ്ഥലത്തേക്ക് വിനുവേട്ടാ... പുസ്തകം വായിക്കാനുള്ള സമയമാണ് എനിക്കത്. മുഖപുസ്തകത്തിൽ അധികം സമയം കളയാറില്ല, അത് കഴിഞ്ഞ വർഷമെടുത്ത തീരുമാനമാണ്. എന്നാലും വായന കുറവാണ്‌ :(

      Delete
     2. അതാണല്ലേ അതിന്റെ ഗുട്ടൻസ്...? :)

      Delete
    2. പുസ്തകപ്പട്ടിക കണ്ടുപേടിച്ച് കയറാതെ പോകാമെന്നു വച്ചതാണ്‌. പിന്നെ, ഹുസൈനും പാത്തൂം കൂടി വായിച്ച ലിസ്റ്റാണെന്നറിഞ്ഞപ്പോ ഒരു ചെറിയ സമാധാനമായി.
     എഴുത്ത് തീവ്രമാക്കുക. വായനയും. അഭിനന്ദനങ്ങള്‍.
     പുതുവത്സരാശംസകളും....

     ReplyDelete
     Replies
     1. പുസ്തകം വായിക്കാൻ പറ്റിയ കൂട്ട്! സുരേഷേട്ടനറിയാതെ അടിച്ചുമാറ്റിയ ഒരു പുസ്തകവും ലിസ്റ്റിലുണ്ട്... :)

      Delete
    3. 50 പുസ്തകങ്ങൾ വായിക്കുക എന്നത് ചെറിയ സംഗതിയല്ല.അഭിനന്ദനങ്ങള്‍.ഞാനും 2018ലേക്ക് ഇന്ന് ഒന്ന് തിരിഞ്ഞു നോക്കും (ഇൻഷാ അല്ലാഹ്)

     ReplyDelete
     Replies
     1. ദിവസേനയുള്ള യാത്രയിൽ കണ്ടുമുട്ടുന്ന വായനക്കാരാണ് ആവേശമാകുന്നത്. ജോലിസ്ഥലത്തേക്കുള്ള യാത്രാസമയം കൂടിയതും വായനയെ സഹായിക്കുന്നുണ്ട് :)

      Delete
    4. വർത്താനായാലും ,വായനയായായാലും ,
     എഴുത്തായാലും ,സഞ്ചാരായാലും നിങ്ങടെ
     മുന്നിൽ ഏവരും തോറ്റുതൊപ്പിയിടും കേട്ടോ മുബി
     പിന്നെ ഞാനാണെങ്കിൽ കുറെ ഓണപ്പതിപ്പുകളും , 5 പുസ്തകങ്ങളും
     മാത്രമേ അച്ചടിമഷി പുരണ്ടത് 2018 ൽ വയിച്ചുള്ളൂ ..ബാക്കിയെല്ലാം ഡിജിറ്റൽ മാത്രം
     യാത്രയും എഴുത്തും മറ്റും ഇതുപോലെയൊക്കെ തന്നെ ...!

     ReplyDelete
     Replies
     1. 5 ആയാലും വായന നടന്നല്ലോ മുരളിയേട്ടാ... ഈ വർഷം കുറച്ച് കൂടിയാകാം, അങ്ങിനെ...

      Delete
    5. മുബീ ..... ആദ്യമേ പുതുവർഷാശംസകൾ നേരുന്നു. വായനാലിസ്റ്റ് കണ്ടപ്പോൾ സന്തോഷം തോന്നി. കുറച്ചുനാളായി വായനയിൽ മടിപിടിച്ചിരിക്കയാണ് . മനസ്സിന് സ്വസ്ഥതക്കുറവ് തോന്നുമ്പോൾ ഒന്നിലും ഉത്സാഹം തോന്നാറില്ല. മുബിയുടെ ഈ പോസ്റ്റ് വായിച്ചപ്പോൾ ഇത്തവണത്തെ തിരിച്ചുപോക്കിൽ കുറെ പുസ്തകങ്ങളെ കൂട്ടണമെന്ന് മനസ്സിൽ തോന്നലുണർത്തി ട്ടോ. യാത്രകളും , കാഴ്ചകളും വിവരണങ്ങളും ഒക്കെയായി ദേശാന്തരാക്കാഴ്ചകൾ പൂർവാധികം ശക്തിയായി മുന്നേറട്ടെ എന്നാശംസിക്കുന്നു.
     ബ്ലോഗ് വായനക്കാർ കുറഞ്ഞുവരുന്നതായി തോന്നുന്നു .. ല്ലേ.

     ReplyDelete
     Replies
     1. ആശംസകൾക്ക് നന്ദി ഗീത... സ്ഥിരം ബ്ലോഗ് വായിക്കുന്നവർ FB യുടെ തിരക്കിൽ നിന്ന് ഇവിടെ വരുന്നുണ്ട്. പിന്നെ, വായിക്കുന്നവരുണ്ട്, കമന്റ് ഇടാത്തവരാണ് അധികവും. അതൊക്കെ അങ്ങിനെ ഏറിയും കുറഞ്ഞും ഇരിക്കും :)

      Delete
    6. വാർഷിക കണക്കെടുപ്പിൽ 'വഴിയുടെ സംഗീത'വും ഉൾപ്പെടുത്തിയതിൽ വളരെ സന്തോഷം. താനും മുരളിയും മാത്രമാണ് ഇപ്പോൾ ആ ബ്ലോഗ് കാര്യമായി പിന്തുടരുന്നത് എന്നതിനാൽ പരാമർശം പ്രോത്സാഹജനകം.

     പുതിയ വർഷവും ഒരുപാട് എഴുതാനും വായിക്കാനും പിന്നെ യാത്ര ചെയ്യാനും അവസരം വരട്ടെ എന്ന് ആശംസിക്കുന്നു...!

     ReplyDelete
     Replies
     1. കണ്ണിന് റസ്റ്റ് പറയുമ്പോ കുറച്ചു ദിവസം എല്ലാം വിട്ടു നിൽക്കും. പിന്നെയും ഞാൻ ഞാനാവും. വൈകിയാലും വരാറുണ്ട്.. നല്ല ഭാഷയാണ്!

      Delete
    7. മിടുക്കത്തി ആയി തന്നെ പോകുന്നുണ്ട് എന്ന് ഞാൻ സർട്ടിഫൈ ചെയ്തിരിക്കുന്നു.. തിരക്കെന്ന നാട്യത്തിൽ ഒന്നും ചെയ്യാതെ പോകുകയാണ് ഞാൻ.. യാത്രകൾ ഏറെ നടത്തിയെങ്കിലും യാത്രാ വിവരണമൊന്നും മനസ്സിൽ പൊടിക്കുന്നില്ല.. അതു കൊണ്ട് ഫീലിങ്ങ് ആരാധന ട്ടോ..

     ReplyDelete
     Replies
     1. മടിയുടെ കാര്യത്തിൽ ഞാനും ഒട്ടും മോശമല്ല... മറികടക്കാൻ ശ്രമിക്കാറുണ്ട്. എന്നോട് തന്നെയുള്ള ഒരു പോരാട്ടം :)

      Delete