Monday, December 30, 2019

വായന - 2019

ഈ വർഷം വായന തുടങ്ങിയത് കേരളത്തിൽ വേരുകളുള്ള  കാനേഡിയൻ എഴുത്തുകാരിയായ S. K. Aliയിലാണ്. അമ്പത് പുസ്തകങ്ങൾ വായിക്കണമെന്ന് സ്വയം നിശ്ചയിച്ച   ടാർഗറ്റ് കടന്നതും ബ്ലോഗ് പോസ്റ്റുകൾ മുടങ്ങാതെ എഴുതാൻ കഴിഞ്ഞതും എൻ്റെ കുഞ്ഞു സന്തോഷങ്ങളാണ്. നാട്ടിൽ നിന്നെത്തിയ പുസ്തകങ്ങളോടൊപ്പം, മിസ്സിസ്സാഗ ലൈബ്രറി, കിൻഡിൽ, ഓഡിയോ പുസ്തകങ്ങളും ചേർന്ന് വായന മനോഹരമാക്കിയ വർഷം കൂടിയായിരുന്നു. ധ്രുവ് ബോഗ്രയുടെ "Grit, Gravel And Gear"ൽ എന്നെയും ഹുസ്സൈനേയും പരാമർശിച്ചതും, കൈയ്യൊപ്പോടു കൂടി പുസ്തകം ഞങ്ങളുടെ അടുത്ത് എത്തിക്കുകയും ചെയ്ത സൗഹൃദമേ നന്ദി... ബിലാത്തിയിൽ നിന്ന് പോളിൻ്റെ പുസ്തകം അടുത്ത് തന്നെ ഇറങ്ങുമെന്ന സന്ദേശമെത്തിയിരിക്കുന്നു. ആമസോണിൽ പ്രസിദ്ധീകരിച്ച ഐസ് ലാൻഡ് യാത്രാവിവരണ പുസ്തകം തരക്കേടില്ലാത്ത വിധം വായനക്കാർ ഏറ്റെടുത്തുവെന്ന് ഇടയ്ക്കിടയ്ക്ക് ലഭിക്കുന്ന ഇമെയിൽ അറിയിപ്പുകൾ വ്യക്തമാക്കുന്നുണ്ട്. പെൻഡുലം ബുക്സ് വഴി കേരളത്തിൽ പുറത്തിറങ്ങാനിരുന്ന "അല്യുട്ട് അല്യൈസ്ക" യുടെ പിറവി ആമസോൺ മടിത്തട്ടിലേക്ക് മാറ്റിയ വിവരവും നിങ്ങളെ അറിയിക്കുന്നു. 
    Photo Courtesy: Twitter Image/Google


വായന - 2019
  1. Saints and Misfits - S. K. Ali
  2. സങ്കട മണമുള്ള ബിരിയാണി - നജീബ് മൂടാടി
  3. എൻ്റെ  കഥ - മാധവിക്കുട്ടി (Kindle Edition)
  4. The Hate U Give - Angie Thomas
  5. A River in Darkness ( One Man's Escape from North Korea)-Masaji Ishikawa
  6. പണ്ട് പണ്ടൊരു ദേവു - ശ്രീലത എസ് (Kindle Edition)
  7. No Friend but the Mountains - Behrooz Boochani; translated by Omid Tofigian (Kindle Edition)
  8. Ayesha At Last - Uzma Jalaluddin
  9. Hunger (A memoir of (My) Body - Roxane Gay
  10. Luna - Julie Anne Peters
  11. Lion - Saroo Brierley
  12. Love in the Land of Dementia - Deborah Shouse
  13. My lovely wife in the Psych Ward - Mark Lukach
  14. Every Note Played - Lisa Genova
  15. Seven Fallen Feathers- Racism, Death, and Hard Truths in a Northern City - Tanya Talaga
  16. One Native Life - Richard Wagamese
  17. All Our Relations(CBC Massey Lectures) - Tanya Talaga
  18. The Boat People (novel)- Sharon Bala
  19. I'm Afraid of Men- Vivek Shraya
  20. Life on the Ground Floor - Letters from the edge of Emergency Medicine - James Maskalyk
  21. The Sun and her Flowers - Rupi Kaur
  22. Prisoner of Tehran (A memoir) - Marina Nemat
  23. The Tattooist of Auschwitz - Heather Morris
  24. Born a Crime - Trevor Noah
  25. മീശ - എസ്. ഹരീഷ്
  26. My life - Isadora Duncan
  27. The Bookshop of the Broken Hearted - Robert Hillman
  28. Notes on a Foreign Country - Suzy Hansen
  29. Save Me the Plums - Ruth Reichl
  30. The Marrow Thieves - Cherie Dimaline
  31. Grit, Gravel And Gear - Dhruv Bogra
  32. Secrets of the Savanna -(23 years in the African Wilderness unraveling the mysteries of Elephants and People) Mark & Delia Owens
  33. Washington Black - Esi Edugyan
  34. Scarborough - Catherine Hernandez (Audiobook from Audible)
  35. പൊടിപൂരം തിരുനാൾ - വി കെ എൻ
  36. Mistakes to Run With - Yasuko Thanh (A Memoir - remarkable and honest account of Thanh's life experiences)
  37. Homes - Abu Bakr Al Rabeeah with Winnie Yeung(A Refugee story - 2019 Canada Reads selection)
  38. Becoming - Michelle Obama
  39. സൂസന്നയുടെ ഗ്രന്ഥപ്പുര - അജയ് പി. മങ്ങാട്ട്
  40. The Ghost Garden - Susan Doherty
  41. പറയപ്പതി- മനോജ് വെങ്ങോല
  42. The Divine-Bell And The Butterfly - Jean-Dominique Bauby
  43. റിൽക്കെ ഒരു യുവകവിക്കയച്ച കത്തുകൾ - വിവർത്തനം: വി. രവികുമാർ
  44. കൊച്ചരേത്തി - നാരായൻ
  45. കടൽ പാടിയ പാട്ടുകൾ - ഷെബീൻ മഹ്ബൂബ് 
  46. ഋതുഭേദങ്ങളുടെ ദേശയാത്രകൾ - പ്രവീൺകുമാർ പടയമ്പത്ത്
  47. I am Woman - Lee Maracle
  48. പനിയുമ്മകളുറങ്ങുന്ന വീട് - സജി കല്യാണി
  49. ആത്മക്കുരുതിയുടെ വേനൽ - കെ.എസ്. വിനോദ് 
  50. സീത നൂറ്റാണ്ടുകളിലൂടെ - നിത്യചൈതന്യയതി
  51. വല്ലി - ഷീലാ ടോമി
  52. 'ഠാ' യില്ലാത്ത മുട്ടായികൾ - അശ്വതി ശ്രീകാന്ത്
  53. Stranger to History- Aatish Taseer (Kindle Edition)
  54. How to Translate an Earthworm? (101 Contemprary Malayalam Poems) - Kindle Edition
  55. എൻ്റെ  വഴിയമ്പലങ്ങൾ - ഡോ.സലീമ ഹമീദ്
  56. Everyday People (Short Stories)- Salini Vineeth (Kindle Edition)
  57. പരിശീലനം- മാക്സിം ഗോർക്കി (വിവർത്തനം: ഗോപാലകൃഷ്ണൻ - പ്രോഗ്രസ്സ് പബ്ലിഷേഴ്സ് 1978
വായനശാലയിൽ കേട്ടതും ചർച്ച ചെയ്തതും

1. സമുദ്രശില - സുഭാഷ് ചന്ദ്രൻ
2. ഗാന്ധി (നാടകം) - സച്ചിദാനന്ദൻ
3. യാ ഇലാഹി ടൈംസ് - അനിൽ ദേവസ്സി
4. കോളറകാലത്തെ പ്രണയം (മലയാള പരിഭാഷ) - മാർക്കോസ്
5. ഇരട്ടമുഖമുള്ള നഗരം (യാത്രാവിവരണം) - ബെന്യാമിൻ
6. ആയുസിൻ്റെ പുസ്തകം - സി. വി. ബാലകൃഷ്ണൻ
7. കഥകൾ / കവിതകൾ / ലേഖനങ്ങൾ

ബ്ലോഗുകൾ

1. The Eagle Has Landed - Jack Higgins എന്ന നോവലിൻ്റെ സ്വന്തന്ത്ര വിവർത്തനം വിനുവേട്ടൻ്റെ ബ്ലോഗിൽ
2. Flight of Eagles- Jack Higgins എന്ന നോവലിൻ്റെ സ്വന്തന്ത്ര വിവർത്തനം വിനുവേട്ടൻ്റെ ബ്ലോഗിൽ
3. മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങൾ
4. മാധവൻ്റെ വഴിമരങ്ങൾ
5. ഹൃദയതാളങ്ങൾ
6. ബിലാത്തിപട്ടണം 
7. Tales Of A Nomad

സിനിമ-2019

1. A Quiet Place - Netflix 
2. Room - Netflix
3. The Dancer- Netflix 
4. The Trader Netflix 
5. Periyarum Perumal - You Tube 
6. Wild Wild Country - Netflix 
7. The Big Sick - Amazon
 8. The African Doctor - Netflix 
9. Impairable - short film You Tube 
10. The Brooke Ellison story - You Tube 
11. Peranbu - Amazon Prime 
12. The Skin of the Wolf - Netflix 
13. Hala - Apple TV 
14. Raatchasi (Tamil) - Apple TV 
15. The Upside - Amazon Prime
16. ജെല്ലിക്കെട്ട് - TIFF
17. The Grizzlies (movie)
18. They Shall Not Grow Old(A Ground-Breaking Documentary Directed and Produced by Peter Jackson) - DVD - Mississauga Library
19. The Tundra Book. A Tale of Vulvukai, the Little Rock - Russian Documentary Guild 


എഴുത്തും വായനയും നമ്മുടെ പ്രതിരോധങ്ങളാവുന്ന കാലത്ത് എല്ലാവർക്കും പുതുവർഷാശംസകൾക്കൊപ്പം നല്ല വായനാശംസകളും!!

Photo Courtesy- Twitter Image / Google






29 comments:

  1. ആദ്യേ പുതുവത്സരാശംസകൾ നേരുന്നു .
    വായിച്ച ബുക്കുകളുടെ ലിസ്റ്റ് എന്നെ ഞെട്ടിച്ചല്ലോ മുബീ . ഞാനൊരു മടിച്ചിയായിപ്പോയതുകൊണ്ട ട്ടോ . സ്നേഹാശംസകൾ നേരുന്നു .

    ReplyDelete
    Replies
    1. ഒരിക്കൽ വായന തീരെ നിന്നു പോയതാണ് ഗീതാ... അവിടെന്ന് പതിയെ എണീക്കുന്നതേയുള്ളൂ. ഇന്ന് 1  പേജ് വായിച്ചില്ലെങ്കിൽ നാളെ അത്ര തന്നെയുണ്ടാവില്ലെന്നറിയാവുന്നത് കൊണ്ട് വായന ഇപ്പോൾ മുടക്കാറില്ല.

      Delete
  2. വായന തീരെ ശുഷ്കമായ ഒരു കൊല്ലമായിരുന്നു ഇത്. അഗതാ ക്രിസ്റ്റിയുടെ ചില നോവലുകൾ, ശശി തരൂരിന്റെ 2 പുസ്തകങ്ങൾ, ജെഫ്രി ആർച്ചറുടെ ഒന്ന് രണ്ട് പുസ്തകങ്ങൾ എന്നിവ കൂടാതെ കുറച്ച് ചിത്രകലാ സംബന്ധിയായ പുസ്തകങ്ങളേ ഇക്കൊല്ലം വായിച്ചിട്ടുള്ളു.

    ബ്ലോഗുകളും ചിലത് വലപ്പോഴും വായിച്ചു.

    നെറ്റ്ഫ്ലിക്സിൽ കുറേ സിനിമകൾ കണ്ടു. പിന്നെ ചിത്രം വരയുമായി ബന്ധപ്പെട്ട യുട്യൂബ് വീഡിയോകളാവും ഏറ്റവുമധികം കണ്ടത്.

    ബ്ലോഗെഴുത്ത് അതു പോലെ തന്നെ കിതച്ചും നിന്നുമൊക്കെ നിരങ്ങി നീങ്ങി. ഹൃദയതാളങ്ങളിൽ മുബിയെ കാണുന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തന്നെയാണ്. 2020-ൽ കുറച്ചു കൂടി വായന മെച്ചപ്പെടുത്തണമെന്നുണ്ട്. എഴുത്തും.

    മുബിയുടെ എഴുത്തും വായനയും ഒക്കെ നന്നായി നടക്കട്ടെ. എല്ലാം വായിക്കാറില്ലെങ്കിലും വായിക്കുന്നതെല്ലാം ഇഷ്ടപ്പെടാറുണ്ട്. 2020-ലും എല്ലാ നന്മകളും മുബിയെ തേടിയെത്തട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
    Replies
    1. വരയും എഴുത്തും വ്‌ളോഗും നനന്നായി നടക്കട്ടെ. വായിക്കാനുള്ള ക്ഷമ എനിക്ക് വ്‌ളോഗിന് കിട്ടാറില്ല. സ്നേഹം നിഷ :)

      Delete
  3. പടച്ചോനെ...ഇംഗ്ലീഷ് ആണല്ലോ കൂടുതലും. ബൂലോക വായനക്കാരിക്ക് വായനയുടെ 20-20 നേരുന്നു. ഇത്തവണ സെഞ്ച്വറിയിൽ കുറഞ്ഞത് പ്രതീക്ഷിക്കുന്നില്ല എന്ന്. അല്ല നമുക്ക് ബൂലോകത്ത് അങ്ങനെ ഒരു മത്സരം വച്ചാലോ ? 50 പേജിൽ കുറയാത്ത 100 പുസ്തകങ്ങൾ വായിക്കുന്ന ഒരു റീഡിംഗ് ചലഞ്ച് ?

    ReplyDelete
    Replies
    1. മാഷേ, അത് ഞാൻ 2019 ൽ ഒരു തീരുമാനമെടുത്തതാണ്... പുസ്തകം വാങ്ങിക്കുന്നത് കുറച്ച് ലൈബ്രറികളെ കൂടുതൽ ഉപയോഗപ്പെടുത്തുമെന്ന്. ഇവിടെ മലയാളം കിട്ടില്ലല്ലോ. എന്നാലും കുറെയൊക്കെ തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ പറ്റി. ചാലഞ്ച് സ്വയം വെക്കുന്നത്  തന്നെയാണ് നല്ലത്.. വായന നമുക്ക് വേണ്ടിയല്ലേ? 

      Delete
  4. ഇത് ഒരു ലൈബ്രറിയുടെ കാറ്റലോഗ് പോലായിപ്പോയല്ലോ.. ഇത്രയധികം പുസ്തകങ്ങൾ ഒരുവർഷം വായിച്ചുതീർത്തത് പ്രചോദനാത്മകമായ ഒരു കാര്യം തന്നെ. ഈ വർഷം വായന ഇനിയും കൂടട്ടെ എന്നാശംസിക്കുന്നു. അതോടൊപ്പം ബ്ലോഗ് വായന ഒട്ടും കുറയാതെ മുന്നോട്ടുതന്നെ കുതിക്കട്ടെ എന്നാശംസിക്കുന്നു. അതല്ലേ ഫേസ്ബുക്ക് മത്സരം കടുത്ത ഇക്കാലത്തും ബ്ലോഗെഴുതുന്നവർക്ക് ഒരു പ്രചോദനം. :-)

    ReplyDelete
    Replies
    1. എൻ്റെ സഹപ്രവർത്തകയൊക്കെ വായിക്കുന്നത് കണ്ട് ഞാനൊക്കെ ഇനിയെന്ന് നന്നാവാനാണെന്ന് കരുതിയിരിക്കാ!! ബ്ലോഗ് വായിക്കുന്ന ഇഷ്ടം എനിക്ക് FB യോട് ഇതുവരെ തോന്നിയിട്ടില്ല മഹേഷ് :)

      Delete
  5. വായന ഒരുപാടുണ്ടല്ലോ.പുസ്തകങ്ങളിൽ ഇംഗ്ലീഷ് എനിക്ക് ഇതുവരെയും വഴങ്ങിയിട്ടില്ല.
    മൂവീസിന്റെ ലിസ്റ്റ് എനിക്ക് ഉപകാരപ്പെടും.
    1.30 hrs ന്റെ വിദേശി സിനിമകളുടെ വൈവിധ്യത്തോട് കടുത്ത പ്രിയമാണ്.
    പിന്നേയ് എന്റെ ബ്ലോഗ് വേറൊരു ബ്ലോഗ്പോസ്റ്റിൽ ആദ്യമായിട്ടാണ് മെൻഷൻ ചെയ്തു കാണുന്നത്,അത് വല്ലാത്തൊരു സർപ്രൈസ് ആയി ശരിക്കും.
    വായനയും എഴുത്തും ജീവിതവും അവിഘ്‌നം ശാന്തമായി തുടരട്ടെ.
    സലാം

    ReplyDelete
    Replies
    1. വായനയിൽ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെനിക്ക്. സിനിമ കാണുന്നതേ കുറവാണ്. ഡോക്യൂമെന്ററികളാണ് പ്രിയം. ഏതെങ്കിലും ഒരു ലിസ്റ്റ് ഉപകാരപ്രദമാകുമെന്നറിഞ്ഞതിൽ സന്തോഷംട്ടോ.. :)

      Delete
  6. എന്റമ്മോ ....
    അടുക്കളയെ പോലെ ,ജോലിയെ പോലെ ,
    കുടുംബത്തെ പോലെ വായനയെയും എഴുത്തിനേയും
    സിനിമയെയുമൊക്കെ  സ്നേഹിച്ച് പരിപാലിച്ച് കൂടെ
    കൊണ്ട് നടക്കുന്ന ഒരു വമ്പത്തി തന്നെ ....!

    ReplyDelete
    Replies
    1. മുരളിയേട്ടാ, മ്മടെ കമ്പനിയിൽ ട്രെയിനിങ്ങിന് ടൈം മാനേജ്മെന്റ് ക്ലാസ്സെടുത്ത്  കുറെ നേരം മിനക്കെടുത്താറുണ്ട്. ഓഫീസിൽ ഉപയോഗിച്ചില്ലെങ്കിലും സ്വന്തമായിട്ടെങ്കിലും ഇരിക്കട്ടെല്ലേ?? വിജയിച്ചൂന്ന് പറയാറായിട്ടില്ല, ഇപ്പോഴും ചുവന്ന വരയാണ് റിപ്പോർട്ടിൽ :(

      Delete
  7. ഇതിെ നൊക്കെ ദിവസം 24 മണിക്കൂർ മതിയാവുമോ

    ReplyDelete
    Replies
    1. നമ്മുടെ ആവശ്യത്തിനല്ലേ മതിയാകും.. ഞാൻ ജോലിക്ക് പോയി വരുന്ന സമയമാണ് വായനക്കായി നീക്കിവെക്കുന്നത്. ഇഷ്ടപ്പെട്ട പുസ്തകമാണെങ്കിൽ ലഞ്ച് ബ്രേക്കിനും ഇരുന്ന് വായിക്കും. ഇവിടെ വന്നതിൽ സന്തോഷം :)

      Delete
  8. പതിവ് പോലെ ഈ വർഷവും‌ വായനയിൽ എന്റെ ബ്ലോഗുകളെ ഉൾപ്പെടുത്തിയതിൽ വളരെ സന്തോഷം മുബീ.... വായന പുരോഗമിക്കട്ടെ ഇനിയും... ആശംസകൾ....

    ReplyDelete
    Replies
    1. ഹാരിയേയും മോളിയേയും ഒക്കെ മറക്കാൻ പറ്റുമോ വിനുവേട്ടാ??

      Delete
    2. ഇല്ല... മറക്കരുത്... അതുപോലെ തന്നെ ഡെവ്‌ലിനെയും മോളിയെയും...

      Delete
  9. എന്റെ ചേച്ചി... ഇത്രയും വായിക്കുമോ... ഇതിന്റെ ഒരംശം... വായന ശക്തമാക്കാൻ 2 പുസ്തകം വാങ്ങിയ ഞാൻ ഇതുവരെ തൊട്ടിക്കില്ല... .. എന്തായാലും ഭീകരം തന്നെ...

    ReplyDelete
    Replies
    1. വായിക്കുക തന്നെയാണ് പ്രതിവിധി. മുൻപ് എഴുതിയത് പോലെ ഒന്നും വായിക്കാത്ത വർഷങ്ങളുണ്ടായിട്ടുണ്ട്. വായനയെ പതുക്കെ തിരിച്ചു പിടിക്കുകയാണ്... ബ്ലോഗിൽ കണ്ടതിൽ സന്തോഷംട്ടോ :)

      Delete
  10. വളരെ നീണ്ട ഒരു വായനാലിസ്റ്റ്.. കാണുമ്പോൾ അത്ഭുതം തോന്നുന്നു. സമയം കിട്ടിയാൽ മുഴുവൻ വായന മാത്രം...എന്നും തുടരാൻ കഴിയട്ടെ..

    ReplyDelete
    Replies
    1. വായന ഒന്നൂടെ മെച്ചപ്പെടുത്തണമെന്നാണ് ആഗ്രഹം... ശ്രമിക്കണം. നന്ദി ഇക്ക :)

      Delete
  11. പുസ്തകവായന മുടങ്ങി കിടക്കയാണ്. തുടങ്ങണം

    ReplyDelete
  12. മുബീ ..ഒരു പാടായി ഇവിടെ (അല്ല,എല്ലായിടത്തും)വന്നിട്ട്.ഞെട്ടിച്ചു കളഞ്ഞു ഈ വായനാ പ്രപഞ്ചം

    ReplyDelete
    Replies
    1. നന്ദി... അതെ കുറെയായി കണ്ടിട്ട്. സന്തോഷം :)

      Delete
  13. മുബിച്ചേച്ചിയെ.... വായനയുടെ പൂരമായിരുന്നല്ലൊ.

    പുതിയ എഴുത്തുകളൊന്നും കാണുന്നില്ല.

    ReplyDelete
    Replies
    1. ഒന്നും എഴുതിയില്ല സുധി... വായന മാത്രമേ നടക്കുന്നുള്ളൂ. എഴുതണം :)

      Delete
  14. അപ്പോൾ 2019 വളരെ സമ്പന്നമായിരുന്നല്ലേ..! കുറെയധികം വായിയ്ക്കുകയും, കാണുമായും ചെയ്തല്ലേ.. ഈ കൊറോണക്കാലത്ത് വായന വീണ്ടും പൊടി തട്ടിയെടുക്കാമെന്ന് കരുതിയതാ; ഇതുവരെ ഒന്നും വായിച്ചില്ല :) പക്ഷെ കുറെ സിനിമകൾ കണ്ടു! പഴയതും, പുതിയതും..

    ReplyDelete
    Replies
    1. കൊറോണ കാലത്ത് വായന മാത്രമേ നടക്കുന്നുള്ളു അതും ഉള്ള പുസ്തകങ്ങൾ തന്നെ വീണ്ടും വായിക്കുകയാണ്. സിനിമയൊന്നും കണ്ടില്ല...

      Delete