High Park, Toronto 2017 |
ടോറോന്‍റോയില്‍ ആളുകള്‍ മാത്രമല്ല മരങ്ങളും കുടിയേറ്റക്കാരായി എത്തിയിട്ടുണ്ടെന്നാണ് തോന്നുന്നത്. ജപ്പാനില്‍ നിന്നെത്തിയതാണ് സകൂറാ ചെറിമരങ്ങള്‍. സിറ്റിയുടെ നടുക്കുള്ള ഹൈ പാര്‍ക്കില്‍ ഏപ്രില്‍ അവസാനവാരം നല്ല തിരക്കായിരിക്കും. അതിന് കാരണം ചെറി മരങ്ങളാണ്. ഏപ്രില്‍ അവസാനത്തോടെ അല്ലെങ്കില്‍ മെയ് മാസമാദ്യം മരത്തില്‍ നിറയെ വെള്ളയും പിങ്കും നിറമുള്ള കുഞ്ഞു പൂക്കള്‍ വിരിയും. ഒരാഴ്ചമാത്രേ ഈ പൂക്കളുണ്ടാവൂ. അതിനിടയില്‍ മഴ പെയ്താല്‍ പൂക്കളെല്ലാം കൊഴിയും. കാലമല്ലാത്ത കാലത്ത് ചെറി മരത്തിന്‍റെ ഹ്രസ്വമായ പുഷ്പിക്കലിനു പിന്നിലൊരു കഥയുണ്ട്. ജപ്പാനില്‍ നിന്ന് മരത്തിനോടൊപ്പം കാനഡയില്‍ എത്തിയ കഥ ഉമ്മാക്ക് കിട്ടിയത് ലൈബ്രറിയില്‍ നിന്ന് വായിക്കാനെടുത്തൊരു ബുക്കില്‍ നിന്നാണ്. ('ഓ കാനഡ' എന്ന സ്വന്തം പുസ്തകത്തിൽ നിന്ന്... പേജ് 19 )
Baltimore Oriole Bird Photographed in 2015 |
ചെറി മരങ്ങള്‍ പൂവിടുന്നതിന് ‘ചെറി
ബ്ലോസ്സ’മെന്നാണ് പറയുന്നത്. ഏപ്രില്‍ അവസാനത്തോടെ ചെറി ബ്ലോസ്സമുണ്ടാവും. ഇല
കാണാന്‍ കഴിയില്ല അത്രയധികം പൂവുണ്ടാവും. തണുപ്പ് കൂടിയാല്‍ പൂക്കില്ലാട്ടോ.
മരത്തിനും തണുക്കില്ലേ? ചെറിയ കാറ്റ് വീശിയാല്‍ മതി പൂക്കള്‍ കൊഴിയും. ചൈനക്കാരായ
ചിലര്‍ നിലത്ത് വീഴുന്ന പൂക്കളുടെ ഇതളുകള്‍ പെറുക്കിയെടുക്കും. ആരും മരത്തില്‍
നിന്ന് പറിക്കാറില്ല. പൂ പെറുക്കാന്‍ ഉമ്മയും അവരുടെ കൂട്ടത്തില്‍ കൂടും. ചായയും,
കേക്കുമുണ്ടാക്കുമ്പോള്‍ ചേര്‍ക്കാനാണത്രേ പൂവിതളുകള്‍ പെറുക്കി കൊണ്ട് പോകുന്നത്.
വെറുതെ കുറേനേരം ആളുകളുടെ കൂടെ നടന്നു പൂ പെറുക്കുമെന്നല്ലാതെ ഉമ്മ അതൊന്നും
ചായയില്‍ ഇടൂല.. ('ഓ കാനഡ' മണിക്കുട്ടന്റെ കനേഡിയൻ വിശേഷങ്ങൾ പേജ് 21)
ഒരു ചെറിയ വീഡിയോ കാണാം. "The birds go by, fleeing.The wind. The wind."(Pablo Neruda)
"Pack it In, Pack it Out" എന്നതാണ് മാലിന്യ നിർമാർജ്ജനത്തെ കുറിച്ച് "Leave No Trace - North American Skills and Ethics Booklet ൽ പറയുന്നത്. ഇതൊന്നും വായിച്ചു പഠിക്കണമെന്നില്ല, സാമാന്യ ബുദ്ധി മതി കാര്യങ്ങൾ അറിയാൻ. വൃത്തിയായി സൂക്ഷിച്ച പാർക്കിലിരുന്ന് ഫാസ്റ്റ് ഫുഡ് കഴിച്ച ശേഷം അവശിഷ്ടങ്ങൾ മരത്തിനിടയിൽ ചുരുട്ടിവെച്ചിരിക്കുന്നു മാന്യരായ "ലിറ്റർ ബഗ്സ്." അതും മറ്റ് കുറച്ചു വേസ്റ്റുകളും പെറുക്കി പരിസരം വൃത്തിയാക്കുമ്പോഴേക്കും പാർക്കിൽ ആളുകൾ ഫോട്ടോയെടുക്കാനും, പതിവ് നടത്തത്തിനും എത്തി തുടങ്ങിയിരുന്നു. എന്തൊന്നും നശിപ്പിക്കാൻ മനുഷ്യനോളം പോന്നവൻ ആരുമില്ലല്ലോ, അതിപ്പോ നാട്ടിലെ ശാന്തിവനമായാലും കാനഡയിലെ പാർക്കായാലും!!
തലവാചകത്തിന് കടപ്പാട്: പാബ്ലോ നെരൂദ (Poem: Every Day you Play)
ചിത്രങ്ങൾക്ക് കടപ്പാട്: ഹുസൈൻ ചിറത്തൊടി (Photomanz)
"Pack it In, Pack it Out" എന്നതാണ് മാലിന്യ നിർമാർജ്ജനത്തെ കുറിച്ച് "Leave No Trace - North American Skills and Ethics Booklet ൽ പറയുന്നത്. ഇതൊന്നും വായിച്ചു പഠിക്കണമെന്നില്ല, സാമാന്യ ബുദ്ധി മതി കാര്യങ്ങൾ അറിയാൻ. വൃത്തിയായി സൂക്ഷിച്ച പാർക്കിലിരുന്ന് ഫാസ്റ്റ് ഫുഡ് കഴിച്ച ശേഷം അവശിഷ്ടങ്ങൾ മരത്തിനിടയിൽ ചുരുട്ടിവെച്ചിരിക്കുന്നു മാന്യരായ "ലിറ്റർ ബഗ്സ്." അതും മറ്റ് കുറച്ചു വേസ്റ്റുകളും പെറുക്കി പരിസരം വൃത്തിയാക്കുമ്പോഴേക്കും പാർക്കിൽ ആളുകൾ ഫോട്ടോയെടുക്കാനും, പതിവ് നടത്തത്തിനും എത്തി തുടങ്ങിയിരുന്നു. എന്തൊന്നും നശിപ്പിക്കാൻ മനുഷ്യനോളം പോന്നവൻ ആരുമില്ലല്ലോ, അതിപ്പോ നാട്ടിലെ ശാന്തിവനമായാലും കാനഡയിലെ പാർക്കായാലും!!
Don't be a Litter Bug! |
ചിത്രങ്ങൾക്ക് കടപ്പാട്: ഹുസൈൻ ചിറത്തൊടി (Photomanz)
അടിപൊളി. കുറച്ചധികം നാളായി ഇവിടെ വന്നിട്ട്. കേക്ക് മുറിക്കുമ്പോൾ അതിന്റെ മുകളിലിരിക്കുന്ന ചെറി എങ്ങനെയെങ്കിലും അടിച്ചുമാറ്റുന്ന ശീലം ഇപ്പോളും കൈവിട്ടിട്ടില്ലാത്തതുകൊണ്ട് ചെറി എന്ന് കണ്ടപ്പോളേ ഓടിപ്പിടിച്ചു വായിച്ചു...
ReplyDeleteപിന്നെ ആ ടൈറ്റിൽ...... നെരൂദ മുത്താണ് ;-)
പിന്നെ, നെരൂദ മുത്തല്ലേ...
Deleteഇത്ര ഭംഗിയിൽ പൂത്ത് നിൽക്കുന്നതെല്ലാം രണ്ടു ദിവസം കഴിയുമ്പോഴേക്കും കൊഴിഞ്ഞു പോകും! എത്ര ക്ഷണികമാണ് ഈ സൗന്ദര്യം :(
ഞാനും വന്നു.ചെറി ബ്ലോസ്സം എന്നതിനെക്കുറിച്ച് ഭാര്യാ കേവിയ്ക്ക് ഒരു ക്ലാസും എടുത്തു. ഹാ ഹാ.
ReplyDeleteവീഡിയോയും കണ്ടു.
ങേ? ഇതിനിടക്ക് സുധി 'ചെറി മാഷാ'യോ? നിക്ക് വയ്യ!
Deleteഹാ ഹാ ഹാ.ഞാൻ പിന്നേം ബ്ലോഗൻ ആയി.ഇടയ്ക്ക് മടി പിടിച്ചു പോയി.
Deleteമടിയാണ് താരം!
Deleteവസന്തത്തിന് ചെറി മരങ്ങളോടു തോന്നിയ ദിവ്യപ്രണയം മനുഷ്യന് പ്രകൃതിയോട് നിത്യവും തോന്നേണമേ!
ReplyDeleteഫോട്ടോകൾ മനോഹരം മുബീ. എങ്കിലും അവസാനത്തെ ഫോട്ടോ നിരാശപ്പെടുത്തി. അവിടെയും ഉണ്ടോ അവനവൻറെ ആസ്വാദനം കഴിഞ്ഞാൽ പരിസരം അലങ്കോലമാക്കുന്ന മനുഷ്യർ?
കുറച്ചു ഒഴിഞ്ഞ ദിക്കിലാണ് വേസ്റ്റ് ഇടാനുള്ള സ്ഥലം. അങ്ങോട്ട് നടക്കേണ്ട മടിയാകും ഗിരിജേ... എവിടെയും ഉണ്ടാവൂലോ ഓരോന്ന്!
ReplyDelete'എന്തൊന്നും നശിപ്പിക്കാൻ മനുഷ്യനോളം
ReplyDeleteപോന്നവൻ ആരുമില്ലല്ലോ, അതിപ്പോ നാട്ടിലെ
ശാന്തിവനമായാലും കാനഡയിലെ പാർക്കായാലും.. '
ഇതാണിതിലെ സുലാൻ ..
എന്ത് ചെയ്യും മുരളിയേട്ടാ... :(
Delete